Author: AJITH VALLOLI

വി. വള്ളോലീസ് പുണ്യാളൻ.🕯️ ഞെട്ടണ്ട, പൊക്കിയടിക്കാൻ ആരുമില്ലാത്തോണ്ട്, സ്വയം പൊക്കിയപ്പോ വിശുദ്ധനാക്കപ്പെട്ടവനാണ്... ശരിയും നെറിയും തേടുന്നവൻ, മനുഷ്യനായിക്കൊണ്ടിരിക്കുന്നവൻ, പിന്നെ........... ആ പിന്നെയിപ്പോ ഒന്നുമില്ല.. ബെയ് 🙏🏽

പ്രധാനമായും മൂന്ന് യാത്രകളെപ്പറ്റിയുള്ള ബെന്യാമിന്റെ വിവരണമാണ് “മാർകേസ് ഇല്ലാത്ത മക്കൊണ്ടോ” വിഖ്യാത ലാറ്റിനമേരിക്കാൻ എഴുത്തുകാരൻ ഗബ്രിയേൽ ഗാർഷ്യ മാർകേസിന്റെ ഓർമ്മകൾ പരതിയും, മാർകേസുമായി ബന്ധപ്പെട്ട ഇടങ്ങളും മ്യൂസിയങ്ങളും വീടും ഉൾപ്പെടെ വായിച്ചറിഞ്ഞ മാർകേസ് ജീവിച്ചിരുന്ന ഇടങ്ങളിലേക്ക് എഴുത്തുകാരന്റെ യാത്രയാണ് ഇതിലെ ആദ്യ അധ്യായം. ആമുഖത്തിൽ പറയുന്നത് പോലെ “കാഴ്ചകളേക്കാൾ അനുഭവങ്ങൾക്കാണ് ഇതിൽ മുൻതൂക്കം. അറിവുകളെക്കാൾ ഓർമകൾക്കാണ് ഇതിൽ പ്രാമുഖ്യം”. ഏകാന്തതയുടെ 100 വർഷങ്ങളുടെ കഥാപശ്ചാത്തലമായ “മക്കൊണ്ടോ” എന്ന സങ്കൽപ്പിക നാടിന് പ്രചോദനമായ കൊളംബിയൻ മണ്ണിലൂടെയുള്ള ബെന്യാമിന്റെയും സംഘത്തിന്റെയും യാത്ര മാർകേസിനെയും ചരിത്രത്തെയും ഒരു പോലെ അടയാളപ്പെടുത്തുന്നതാണ്. പാബ്ലോ എസ്കോബാർ അടക്കമുള്ള കുപ്രസിദ്ധ മാഫിയകളും കാർട്ടലുകളും ഭീതി വിതച്ചിരുന്ന കാലത്ത് നിന്നും കൊളംബിയ മുന്നേറിയതും കൊളംബിയൻ ജനതക്ക് മാർക്കേസിനോടുള്ള മമതയും ആദരവും ഇന്നും ഉള്ളതിന്റെ വിവരണങ്ങൾ പുസ്തകം പറയുന്നുണ്ട്. കൊളംബിയക്ക് പുറമെ ബ്രസീലും വെനിസ്വേലയുമായി അതിര് പങ്കിടുന്ന ആമസോൺ വനാന്തരങ്ങളിലെ അനുഭവങ്ങളും വിവരിക്കുന്നുണ്ട്. ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലേക്കും അവിടുത്തെ പ്രസിദ്ധമായ മസായി മാറയിലെ…

Read More

“സ്നേഹം” എന്നൊരു ക്യാൻവാസിൽ പ്രണയം, സൗഹൃദം, ഭയം, പക, വീണ്ടെടുക്കൽ എന്നീ വർണങ്ങളിൽ മുക്കി വരച്ച മനോഹരമായ ചിത്രങ്ങളാണ് ഇതിലെ ഓരോ കഥകളും. 92-ൽ, തന്റെ ഇരുപതുകളിൽ, ഒരുവൻ എഴുതിത്തുടങ്ങിയ കഥകളാണിതെന്ന് എഴുത്തുകാരൻ വിനീതമായി മുൻകൂർ ജാമ്യമെടുക്കുന്നുണ്ടെങ്കിലും ഇതിലെ ഹൃദയസ്പർശിയായ കഥകൾ, ലളിതമായ ഭാഷയും മനസ്സിലേക്കുള്ള അഗാധമായ കടന്നുചാട്ടവും കൊണ്ട് വായനക്കാരുടെ മനസ്സിൽ അത്രമേൽ ഇടം നേടും. ഭാഷ ലളിതവും അനായാസവുമായതിനാൽ വായന സുഗമമാകുന്നു, ഈ കഥകൾ പക്ഷേ നിർമ്മലമായ സ്നേഹത്തെയും മനുഷ്യനിലയിലുണ്ടാകുന്ന നിസ്സഹായതയെയും ഉള്ളിലേക്ക് ആഴത്തിൽ വലിച്ചിഴക്കുന്നു. കവിതാപരമായതും ബിംബ ഭാവനാപൂരിതവുമായ കഥകളുടെ ശൈലി എഴുത്തുകാരന്റെ ഒരു പ്രത്യേക മിഴിവായി തോന്നിക്കുന്നു. “അപ്പോൾ സന്ധ്യക്ക് പേറ്റുനോവാരംഭിച്ചിരുന്നിരുന്നു. അന്തിമേഘങ്ങളിൽ ചോര പടർന്നു. മുടിച്ചുരുളുകളിലെ ഗന്ധം വൃദ്ധൻ ഉള്ളിലേക്ക് ആവാഹിച്ചു. തിര തുപ്പിയ പതക്കെട്ടുകൾക്കിടയിൽ അയാൾ നിഷ്കളങ്കത ഓളം വെട്ടുന്ന മുയൽക്കണ്ണുകളെ കണ്ടു. പിന്നെ, അവളുടെ നനുത്ത നിശ്വാസം അറിഞ്ഞു. കടലാരവങ്ങൾക്കിടയിൽ അവളുടെ ചിലമ്പിച്ച ചിരി അയാൾ വേർതിരിച്ചറിഞ്ഞു. അയാൾ പൊട്ടിച്ചിരിച്ചു. പിന്നെ…

Read More

ഇടുക്കി ഗോൾഡ്, മഹേഷിന്റെ പ്രതിരകാരം, ഇലവീഴാ പൂഞ്ചിറ തുടങ്ങിയ മലയാള സിനിമകളുടെ കൂട്ടത്തിൽ ഇടുക്കിയുടെ നൈസർഗിക ഭംഗിയിൽ ചാലിച്ചെഴുതിയ ഏറ്റവും പുതിയൊരു ചേർത്തു വയ്പ്. കവിപ്രസാദിന്റെ രചനയിൽ തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത, അനീഷ് ലാൽ ഛായാഗ്രഹണം നിർവ്വഹിച്ച തെല്ലും മുഷിപ്പിക്കാതെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന ലളിതവും സുന്ദരവുമായ ഒരു സിനിമ . ഒരു മലയോര ഗ്രാമീണ ജീവിതത്തിന്റെ സൗന്ദര്യത്തിൽ ലളിതമായൊരു ആശയത്തെ മലമ്പ്രദേശത്തിന്റെ വന്യതയിൽ, ഒരു സ്തോപജനകമായ തിരോധാന അന്വേഷണമോ, അതിഭീകരതയോ അതോ മറ്റെന്തോ ഒരു നിഗൂഢതയോ ഒക്കെയാക്കി പ്രേക്ഷകമനസ്സുകളിൽ മാറി മാറി അനുഭവിപ്പിച്ച്, കഥയെ അപ്രതീക്ഷിതങ്ങളിലേക്കും അസ്പഷ്ടതയിലേയ്ക്കും നയിക്കുന്ന, അതി തന്ത്രപരമായി കഥയെ ഗതിമാറ്റം ചെയ്ത കഥാകാരൻ തീർച്ചയായും അഭിനന്ദനമർഹിക്കുന്നു. ഒരു സൊഷ്യോ ഫാമിലി ഡ്രാമ എന്ന് പറയാവുന്ന, ജീവിത നിസ്സഹായതകൾ മാതൃത്വവുമായി എങ്ങിനെ പേരോടുകയും പൊരുത്തപ്പെടുകയും ചെയ്യുന്നുവെന്നത് വൈകാരികമായി വിഭാവനം ചെയ്യുന്ന നിമിഷങ്ങൾ കണ്ണുകളെ ഒരല്പം ഈറനണിയിക്കും. ഗോപി സുന്ദറിന്റെ മനോഹരമായ സംഗീതത്തിൽ കാവന്തയുടെ ചാരുത കാതുകൾക്കും…

Read More

നിറവയറും ചൊമല നായയും *************************** രാവിലെയുള്ള യാത്രകളിൽ ബസ്സിലെ കുലുങ്ങിക്കുലുങ്ങിയുള്ള ഇരിപ്പിലും പല തരത്തിൽ ഉറങ്ങുന്ന ഒരുപാട് മനുഷ്യരുണ്ടാകും ഒപ്പം. സീറ്റിൽ ചാരിക്കിടന്ന് മുകളിലേക്ക് കഴുത്ത് പൊക്കി വെച്ച് വാ പൊളിച്ച് അന്തം വിട്ട് ഉറങ്ങുന്നവർ. കുമ്പിട്ട് ഇരുന്ന് മടിയിലെ ബാഗിൽ തലവെച്ച് ഉറങ്ങുന്നവർ. ഉറക്കെ കൂർക്കം വലിക്കുന്നവർ, കവിളിലൂടെ ഊർന്നിറങ്ങുന്ന ഉമിനീരിൽ വന്നിരിക്കുന്ന ഈച്ചയെ ഓടിച്ചുകൊണ്ട് ഉറങ്ങുന്നവർ. രണ്ട് കൈകൾ കൊണ്ടും മുകളിലെ കമ്പിയിൽ പിടിച്ച് കൈക്കൾക്കുള്ളിലേക്ക് ഒരു തൊട്ടിലിൽ എന്ന പോലെ തല കിടത്തി വെച്ച് നിന്ന് കൊണ്ട് ഉറങ്ങുന്നവർ. ഫുട്ബോർഡിൽ ഇരുന്ന് കുട്ടികളെ മടിയിൽ കിടത്തി ഉറങ്ങുന്ന അമ്മാമാർ. യാത്രക്കാരുടെ ഉറക്കത്തിന് പക്ഷേ ദൈർഘ്യമേറെ ഉണ്ടാകാറില്ല. പാലക്കാട് ടൗണിൽ നിന്നും പുറപ്പെടുന്ന ഫാസ്റ്റ് പാസഞ്ചർ ഏകദേശം നാൽപ്പത് മിനിറ്റ് കൊണ്ട് ചുരം മുറിച്ച് വാളയാർ ചെക്പോസ്റ്റ് താണ്ടുന്നതോടെ ഉറങ്ങുന്ന മിക്ക യാത്രക്കാരും ഉണരും. ചെക്കിങ്ങിനായി ഊഴം കാത്ത് കിടക്കുന്ന ലോറികളിലെ ഉണക്ക മീനിന്റെയും എല്ല് പൊടികളുടെയും വളങ്ങളുടെയും…

Read More

ആലാഹയുടെ പെണ്മക്കൾ : – സാറാജോസഫ് ****************************************** ആനിയുടെ വീട്ടിലെ അമരപ്പന്തൽ ഒരു പ്രതീകമാണ്. ഒരു സമൂഹം അതിന്റെ ഏറ്റവും ഹീനമായ ചെളിക്കുണ്ടിലേക്ക് വലിച്ചെറിയപ്പെട്ടിട്ടടത്ത് നിന്നും ഓരോ നിമിഷവും പലതിനോടും പോരാടി മുന്നേറാൻ ശ്രമിക്കുന്ന ആനിയുടെ വീട്ടിലെ പെണ്ണുങ്ങളെപ്പോലെ ഒടുവിൽ നാഗരിക വൽക്കരണത്തിനും പ്രകൃതിക്ഷോഭത്തിനും മുന്നിൽ നിലം പൊത്തിയതാണ് ആ അമരപ്പന്തലും. നാം വായിച്ചതും കേട്ടതുമായ മിക്ക കുടിയൊഴിപ്പിക്കലുകളും, പലായനങ്ങളുമൊക്കെ മറ്റ് നാടുകളിൽ നിന്നുമാണെങ്കിൽ അരനൂറ്റാണ്ട് മുൻപ്, നമ്മുടെ കേരളത്തിലെ തൃശൂർ ജില്ലയിലുണ്ടായ ചില കുടിയൊഴിപ്പിക്കലുകളുടെയും, തിരസ്‌കൃതരുടെ നിലനിൽപ്പിനായുള്ള പലവിധ യാതനകളുമാണ് ഈ കഥയുടെ ആധാരം. ഒരു നഗരത്തിൽ ചേരികളും, ചേരി ജീവിതങ്ങളും വഹിക്കുന്ന പങ്ക് നാഗരികവൽക്കരണത്തിന്റെ ചരിത്രം നോക്കിയാൽ നമുക്ക് കാണാൻ കഴിയും.ലോകത്തിലെ ഒരുവിധപ്പെട്ട നഗരങ്ങളും വളർന്നുവന്നിരിക്കുന്നത്, സമൂഹത്തിന് തങ്ങളുടെ കൂട്ടത്തിൽ കൂട്ടാൻ പറ്റാത്തരും പക്ഷെ പാടെ നിത്യജീവിതത്തിൽ നിന്നും ഒഴിവാക്കാൻ കഴിയാത്തവരുമായ ഒരു കൂട്ടം മനുഷ്യരെ കുത്തിനിറച്ചിട്ടുള്ള ചേരികൾ കെട്ടിപ്പൊക്കികൊണ്ടാണ്. കാലം മാറവെ, സമ്പന്നരും, പ്രമാണിമാരും അവരുടെ പിൻ…

Read More

ട്യൂഷൻ സ്മരണകൾ ഒന്നാം ഭാഗം   “യൂ ടേൺ” “മേലാൽ ഈ വീട്ടിൽ ആരും എന്നോട് ട്യൂഷൻ എന്ന വാക്ക് ഇനി മിണ്ടിപ്പോകാരുത്!!” അരിശവും, തേപ്പും കൊണ്ട് പുളകിതനായ ഞാൻ വൈകീട്ട് വീട്ടിൽ വന്നതും നിലവിളിച്ചു. ദ്വിങ് മുഖങ്ങളെ പിളർക്കുമാറുള്ള വയസ്സ് എട്ട് തികയാത്ത കുട്ടിയുടെ അട്ടഹാസം കേട്ട് ഭയന്ന് സൂര്യൻ കണ്ടം വഴിയോ കുന്നിൻചെരിവ് വഴിയോ കടലിലേക്കോടി. കോലായിൽ കിടന്ന കോഴിക്കുഞ്ഞുങ്ങളും തള്ളക്കോഴിയും എന്റെ ഗർജ്ജനം കേട്ട് കൂട്ടിലേക്ക് പാഞ്ഞു. പറമ്പിലെ തെങ്ങിൽ നിന്നും ഉണക്കത്തേങ്ങാ രണ്ടെണ്ണം താഴെ വീണു. ഞാൻ കോപം കൊണ്ടാൽ അവിടെ തീ പാറും…!! അതേ. അങ്ങിനെയുണ്ടായ ചരിത്രമുണ്ട്. അടുപ്പിൽ നിന്നും കത്തുന്ന വിറക് വലിച്ചൂരി ആസനത്തിൽ തല്ലിയാൽ പിന്നെ തീ പാറില്ലേ? ഭാഗ്യം വീട്ടിൽ ആരും ഇല്ലാത്തതോണ്ട് ഇറങ്ങി വന്ന് എന്നെ പുരയ്ക്കു ചുറ്റും ഓടിക്കേണ്ടി വന്നില്ല. അല്ല ഇവരിതെവിടെ പോയി.? എന്നാലും ഇത്രേം പിള്ളേരുടെ മുഖത്ത് ഞാനിനി എങ്ങിനെ നോക്കും? നാട്ടിൽ നല്ലയൊരു ഇരട്ടപ്പേരും…

Read More

കൂടോത്ര ദുർമന്തവാദ കഥകളിൽ അധികം പ്രചാരത്തിൽ ഇല്ലാത്ത “കൈവിഷം” എന്ന പ്രയോഗത്തെപ്പറ്റി കൂടുതൽ സിനിമകളും ഇല്ലെന്ന് തോന്നുന്നു. അവധിക്കാലം ചിലവഴിക്കാൻ കുടുംബസമേതം തങ്ങളുടെ ഫാം ഹൗസിലേക്ക് യാത്രതിരിച്ച ചാർട്ടേഡ് അക്കൗണ്ടന്റായ ഋഷി കബീറും, ജ്യോതിയും, മക്കളായ ജാൻവിയും, ധ്രുവും ഒരു ധാബയിൽ ഭക്ഷണം കഴിക്കാൻ കയറുന്നു. ചില്ലറയും ഗൂഗിൾ പേയും ഇല്ലാത്തത് കൊണ്ട് പ്രാതലിനൊപ്പം ചായ കിട്ടാതെ വിഷമിച്ച കബീറിന് “വൻരാജ്” എന്നൊരു അപരിചിതൻ ചായ വാങ്ങി നൽകുന്നു. തുടർന്ന് ആ കുടുംബം വൻരാജുമായി പരിചയപ്പെടുകയും ഹ്രസ്വനേരത്തെ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതിനിടെ വൻരാജ് മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ ജാൻവിക്ക് ഒരു ലഡു നൽകുന്നു. അത് കഴിക്കുന്നതോടെ അവളിൽ എന്തൊക്കെയോ ശാരീരിക മാനസിക മാറ്റങ്ങൾ സംഭവിക്കുകയും നിമിഷങ്ങൾക്കകം അവളുടെ മനസ്സിന്റെ നിയന്ത്രണം വൻരാജ് ഏറ്റെടുക്കുകയും ചെയ്യുന്നു. നല്ല കുറെ thrilling & Adrenaline rush ഒക്കെയുള്ള ഒരു Above average മാത്രമാണ് “വശ്” എന്ന ഗുജറാത്തി സിനിമയുടെ റീമേക്ക് ആയ ശൈത്താൻ. അജയ്…

Read More

അന്ന് രാത്രി കൂട്ടുകാരുമായുള്ള പാർട്ടി കഴിയുമ്പോൾ ഒരല്പം വൈകി. അന്ന് ഞാനൊരു കോളേജ് പയ്യനല്ലേ, താമസിച്ചു വീട്ടിൽ പോയാൽ വീട്ടുകാരുടെ വക നല്ലത് കേൾക്കേണ്ടി വരും. രാത്രി ഏകദേശം പത്തുമണി ആകാറായപ്പോൾ ടൗണിലെ ബാറിൽ നിന്നും ഞങ്ങൾ പിരിഞ്ഞു. വർഷം 2005. ഞാൻ ഡിഗ്രി രണ്ടാം വർഷം. എന്റെ ബുള്ളറ്റ് സ്റ്റാർട്ടാക്കി ഞാൻ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു. അല്പ ദൂരം പിന്നിട്ടതും, എതിരെ ഒരു വലിയ വാഹനം ഹൈ ബീം ലൈറ്റ് ഇട്ട് വന്നു. ആ വെളിച്ചം എന്റെ കാഴ്ചയെ മറച്ചു. ഒരു നിമിഷം കണ്ണ് മഞ്ഞളിച്ചു ഞാൻ  അന്ധനായി. എന്റെ നിയന്ത്രണം പോയി എന്തിലോ ചെന്നിടിച്ചു ഞാനും ബൈക്കും കൂടെ അടുത്തുള്ള പാടത്തേക്കു മറിഞ്ഞു വീണത് മാത്രം ഓർമ്മയിലുണ്ട്. കണ്ണ് തുറന്നു, കയ്യിനും കാലിനും നല്ല വേദന. നെറ്റി ലേശം മുറിഞ്ഞിട്ടുണ്ട്. ഒന്ന് തൊട്ട് നോക്കിയപ്പോൾ ചോര പൊടിയുന്നത് ഞാൻ അറിഞ്ഞു. ഷർട്ടിലും പാന്റിലും ഒക്കെ മുഴുവൻ ചളി. അടുത്തുള്ള…

Read More

(മുൻ ഭാഗങ്ങൾ വായിക്കാതെ മുങ്ങിനടക്കുന്നവർക്കുള്ള ലിങ്ക് ) ട്യൂഷൻ സ്മരണകൾ (ഭാഗം 3) കൗ ബോയ്************** കണക്കിന്റെ നട്ടും, ബോൾട്ടും, ഓയിലും മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളെനിക്ക് എന്ന് മാത്തമാറ്റിക്‌സ് മെക്കാനിക്ക് രാജി ചേച്ചി ആദ്യം കരുതിയിരുന്നുവെങ്കിലും, എന്നെ പഠിപ്പിക്കാൻ കണക്കിന്റെ എഞ്ചിനും, ചാസിയും അഴിച്ചു പൊളിച്ചു പണിയേണ്ടി വരുമെന്ന് ഏതാണ്ട് രണ്ട് ദിവസങ്ങൾ കൊണ്ടവർക്ക് മനസിലായി. ചങ്കരാന്തിക്ക് കൂട്ടിൽ നിന്ന് ഇറങ്ങിയോടിയ വലിയ ചാത്തനെ ഓടിച്ചിട്ട് പിടിച്ചതു പോലെ ഇന്ന് രാവിലെ ആശുപത്രിയിൽ നിന്നും ഇറങ്ങി പാലക്കാട് ടൗണിലൂടെ ഓടിയെ എന്നെ പിടിച്ച് വീട്ടിൽ കൊണ്ടു വന്ന് ഇങ്ങോട്ടേക്ക് ഡൈവേർട് ചെയ്തു വിട്ടതാണ് എന്നവർക്ക് അറിയില്ലല്ലോ. ചെല്ലാൻ വൈകിയത്, നാളെകഴിഞ്ഞു തിങ്കളാഴ്ച്ച സ്‌കൂളിൽ ഇംഗ്ളീഷ് ടെസ്റ്റ് പേപ്പറിന് പഠിക്കാൻ ഇരുന്നതുകൊണ്ടാണെന്നു പറഞ്ഞു തൽക്കാലം എന്റെ ചെവിയുടെ പുറം ഭാഗം സേഫ് ആക്കി. ഹങ്ങനെ ശനി ഞായർ ദിവസങ്ങളിലെ എന്റെ പ്രധാന പരിപാടികളായ കളിപ്പാട്ടങ്ങൾ നിരത്തി വെച്ച് കൊണ്ടുള്ള എന്റെ സ്വന്തം…

Read More

ഇന്നും രാവിലെ കാറിലിരുന്നോണ്ട് കുബ്ബൂസും, കട്ടനും കേറ്റി ആപ്പീസിലേക്ക് കെട്ടിയെടുക്കുകയായിരുന്നു. ഇവിടെ പിന്നെ ഉത്രാടപ്പാച്ചിൽ ആവാൻ ഓണം വരണമെന്നൊന്നും ഇല്ലല്ലോ. എന്നും രാവിലെ ലങ്ക കത്തിച്ച ഹനുമാനെപ്പോലെ വാലിന്മേൽ തീയുമായുള്ള ഒരു ഓട്ടമാണല്ലോ എല്ലാരും. റേഡിയോയിൽ പൂവേ പൊലി.. പൂവേ പാട്ടും കേട്ട്, ട്രാഫിക്കിൽ വണ്ടിയും കൊണ്ട് വരി നിൽക്കുമ്പോൾ, മെട്രോ ബ്ലൂ ലൈനിന് വേണ്ടി വെട്ടിയ ഒരു പടുപണ്ടാര കുഴിയുടെ അരികിൽ ചെറിയോരനക്കം. സൂക്ഷിച്ചു നോക്കിയപ്പോൾ, ഇടിവെട്ടുമ്പോൾ മുളയ്ക്കുന്ന കൂണ് പോലെ ഒരു ജംബോ സൈസ് സാധനം പൊങ്ങിവരുന്നു. അത്ഭുതങ്ങൾ മാത്രം കണ്ടു പരിചയിച്ച ദുബായ് നഗരത്തിൽ ഇതെല്ലാമേ സഹജം തമ്പീ, എന്ന് സ്വയം പറഞ്ഞ് നോക്കിയിരുന്നപ്പോൾ ദാണ്ടേ പുറകെ ഒരു കിരീടവും പൊങ്ങി വരുന്നു. “ങേ?” “ഈ ഓലക്കുട എവിടെയോ കണ്ട് നല്ല പരിചയമുണ്ടല്ലോ??” ഇത്രേം നല്ല എക്‌സ്‌ചേഞ്ച് റേറ്റ് തന്നതിന് മോദിജിയടക്കമുള്ള നാട്ടിലെ സകലർക്കും ജയ് വിളിച്ചുകൊണ്ട് ഇന്നലെ നാട്ടിലേക്ക് ഓണചിലവിന് കാശയച്ച രസീതി എടുത്തു ചിറി…

Read More