Author: AJITH VALLOLI

വി. വള്ളോലീസ് പുണ്യാളൻ.🕯️ ഞെട്ടണ്ട, പൊക്കിയടിക്കാൻ ആരുമില്ലാത്തോണ്ട്, സ്വയം പൊക്കിയപ്പോ വിശുദ്ധനാക്കപ്പെട്ടവനാണ്... ശരിയും നെറിയും തേടുന്നവൻ, മനുഷ്യനായിക്കൊണ്ടിരിക്കുന്നവൻ, പിന്നെ........... ആ പിന്നെയിപ്പോ ഒന്നുമില്ല.. ബെയ് 🙏🏽

(ഒന്നാം ഭാഗവും  രണ്ടാംഭാഗവും വായിക്കാതെ രക്ഷപ്പെട്ട ഭാഗ്യവാന്മാർ, ധൈര്യമുണ്ടെങ്കിൽ അതുകൂടി വായിച്ചിട്ട് വരൂ!)     വയറൽ ഫീവർ ********************* നാട്ടുകാരും, വീട്ടുകാരും, ടീച്ചർമാരും ഒറ്റക്കെട്ടായി, എനിക്കൊരു കുറവുണ്ടെന്നു പറഞ്ഞിരുന്ന “വാൽ” എന്ന അവയവം ഉണ്ടായിരുന്നെങ്കിൽ അത് മുളയ്ക്കേണ്ട ഭാഗത്ത്, രാവിലെ ജനാലയിലൂടെ ഫ്രീ ആയിട്ട് വന്ന വൈറ്റമിൻ-ഡി അടങ്ങിയ സൺ ബാത്തും കൊണ്ട് കമിഴ്ന്നു കിടക്കുകയായിരുന്നു ഞാൻ. ചറ-പറാന്ന് പെയ്യണ മഴയും, തഠോ-പഠോന്ന് പൊട്ടുന്ന ഇടിയും, പ്ലീച്ചോ – ക്ളീച്ചോന്നുള്ള മിന്നലുമൊക്കെ ബാക് ടു ബാക് വന്നു കൊണ്ടിരിന്ന പണ്ടാരക്കാല വർഷമായിട്ടും, നല്ല തെളിഞ്ഞു പളിഞ്ഞു ഇളിച്ചങ്ങനെ നിക്കുകയാ നമ്മുടെ പൂമാനം രാവിലെ തന്നെ.   ശനിയാഴ്ച്ചയാണ്. സ്‌കൂൾ തുറന്നതിൽ പിന്നെ ഇന്നേവരെയുള്ള എല്ലാ ശനിയും, ഞായറും രാവിലെ കളിക്കാൻ ഇറങ്ങിയാൽ അപ്പൊ മഴയായിരിക്കും. ഇന്നിപ്പോ രാവിലെ തുടങ്ങുന്ന ട്യൂഷൻ വൈകുന്നുനേരം വരെയുണ്ട്. അപ്പൊ മഴയുമില്ല, ഇടിയുമില്ല, ഒരു കരിയിലക്കാറ്റ് പോലുമില്ല. അതിനാൽ വീട്ടിൽ നിന്ന് പുറത്തു പോകാതിരിക്കാൻ ആകെയുണ്ടായിരുന്ന…

Read More

“ആണ്ടവാ.. അതാണ് മരണം.. അവന്റെ ആത്മാവിപ്പോ സ്വർഗ്ഗത്തിൽ കിടന്ന് ആർമ്മാദിക്കുകയായിരിക്കും..” ക്യാംപസ് തലമുറകളിൽ നിന്നും തലമുറകളിലേക്ക് വാമൊഴിയായി പറഞ്ഞു വന്ന ‘പതിനേഴു പോലും തികയാത്ത പാൽക്കാരൻ പയ്യന്റെ’ കഥ സിനിമയിൽ എത്തിയപ്പോൾ മലയാള സിനിമയിലെ മികച്ച ഡാർക്ക് കോമഡികളിൽ ഒന്നായി ഈ ഡയലോഗ് ഇന്നും ആഘോഷിക്കപ്പെടുന്നു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി, എന്നത് പിന്നീട് ‘ഇര’യായും ‘അതിജീവിത’ യായും കാലത്തിനനുസരിച്ചു വിവേകവും പുരോഗമനവും കൈവരിക്കപ്പെടുന്ന സമൂഹം നാമമാറ്റം ചെയ്യപ്പെടുകയും, ‘നിർഭയ’ പോലെയുള്ള പദ്ധതികളിലൂടെ പുരുഷ മേൽക്കോയ്മ കീഴ്‌പ്പെടുത്തി വെച്ചിരുന്ന സ്ത്രീകൾക്ക് ധൈര്യവും ഊർജവും പകരുന്നുണ്ട്. വളരെ നല്ല കാര്യം തന്നെ. പക്ഷെ പീഡിപ്പിക്കപ്പെടുന്ന പുരുഷൻ ഇന്നും പരിഹാസ്യനാണ്. ഞാൻ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന ആണിനെ “രണ്ടും കെട്ടവനായും”, “#ണ്ടിക്ക് ഉറപ്പില്ലാത്തവനായും” ചാപ്പ ചാർത്തിക്കൊടുക്കുന്നതാണ് ഈ സമൂഹം. കഴിഞ്ഞ ദിവസം ഒരഭിമുഖത്തിൽ ഫോട്ടോയെടുക്കുന്നതിനിടെ ഒരു പ്രായമായ സ്ത്രീ തന്റെ സ്വകാര്യഭാഗത്ത് സ്പർശിച്ച ദുരനുഭവം ദുൽഖർ സൽമാൻ വെളിപ്പെടുത്തിയപ്പോഴും, ഇതിനെതിരെ പ്രതികരിക്കുന്നവൻ പുരുഷനല്ലെന്നും പുരുഷൻ ഇത് ആസ്വദിക്കേണ്ടവനാണെന്നുമുള്ള…

Read More

(ഒന്നാം ഭാഗം വായിക്കാതെ രക്ഷപ്പെട്ട ഭാഗ്യവാന്മാർക്ക്, ഹതഭാഗ്യരാകാൻ വേണ്ടി ലിങ്ക് ഇതാ ഇവിടെയുണ്ട് ) ഞാനും എന്റെ ജമഗയും ********************************** രാജി ചേച്ചിയുടെ വീട്ടിൽ നിന്നും, കാലിൽ കിടന്ന ഷേവിങ് ബ്ലേഡ് പോലെയുള്ള എന്റെ ഹവായ് ചെരുപ്പും ഊരി കയ്യിൽ പിടിച്ചു നൂറേ നൂറ്റിപത്തിൽ പറന്നു വീട്ടിലെത്തിയ ഞാൻ പിന്നീട്‌ ജീവിതത്തിൽ “ട്യൂഷൻ” എന്ന വാക്ക് ഓർക്കുന്നതും, കേൾക്കുന്നതും വർഷങ്ങൾക്കോ മാസങ്ങൾക്കോ ശേഷമല്ല. നേരെ പിറ്റേന്ന് വൈകുന്നേരം സ്‌കൂളിൽ നിന്നും വന്നയുടൻ പരിയമ്പറത്തുള്ള അലക്ക് കല്ലിന്റെ മുകളിൽ കയറി അയ്യപ്പൻ ഇരിക്കുന്ന പോലെ ഒരിരിപ്പിരുന്നു കൊണ്ട് അന്ന് സ്‌കൂളിൽ നടത്തിയ സ്റ്റിക്കർ ട്രേഡിങ്ങിന്റെ, പ്രൊഫിറ്റ് മാർജിൻ ആയ ഹീമാൻ, ബാറ്റ്മാൻ,സ്പൈഡർമാൻ, റാംബോ, പടങ്ങളുള്ള ഇന്റർ നാഷണൽ വിപണിയിൽ വൻ ഡിമാന്റുള്ള ഒട്ടിപ്പൊ സ്റ്റിക്കറുകളുടെയും, മായാവി,നമ്പോലൻ ലുട്ടാപ്പി, കപീഷ് മുതലായ ലോക്കൽ കറൻസീസും ഒക്കെ എണ്ണിപെറുക്കികൊണ്ടിരിക്കുമ്പോൾ പെട്ടന്ന്, “ഇതും കഴിച്ചിട്ട് ഉടനെ ട്യൂഷന് പോകാൻ നോക്ക്” എന്ന ശബ്ദം കേട്ടപ്പോളാണ് ഹോ.. അമ്മയായിരുന്നോ?…

Read More

അപ്പൊ ഇതായിരുന്നോ ഈ ട്യൂഷൻ ? ******************************** മഴയും ചെളിവെള്ളവും കൊണ്ടു നിറഞ്ഞു വഴിയും കുളവുമെല്ലാം ചളിഞ്ഞു-പിളിഞ്ഞു കിടന്നൊരു ജൂഞ്ചൂലായ് മാസം. വീട്ടുകാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് മൂന്നാം ക്ലാസിൽ നിന്നും നാലിലേക്ക് നൈസായി ജയിച്ചതിൻറെ അഹങ്കാരമൊന്നും പുറത്ത് കാണിക്കാതെ ഇന്നത്തെ പോലെ അന്നും വിനീതനും, അഭിമാനിയുമായി ഈയുള്ളവൻ ‘കണ്ണാടി’യെന്ന നാട്ടിൽ വാണരുളും കാലം. രണ്ടു മാസത്തെ വേനലവധിക്കാലം കൂട്ടുകാരോടൊത്തു പാടത്തും പറമ്പത്തും പലതരം കളികളുമായും,  ചിത്രകഥാ പുസ്തകങ്ങൾ, ലൊട്ടു ലൊടുക്കു കളിപ്പാട്ടങ്ങൾ എന്നിവയുടെ ശേഖരണവും, വേല, പൂരം, വിരുന്നു പോക്ക്, നാട്ടുകാരെയും വീട്ടുകാരെയും വിറപ്പിക്കൽ സോറി വെറുപ്പിക്കൽ എന്നീ കലാപരിപാടികളൊക്കെയായി പെട്ടന്ന് പൊളിച്ചടുക്കി തീർത്തിന്റെ കുറ്റബോധം മനസ്സിൽ തോന്നിയതിനാൽ യാന്ത്രികമായി സ്‌കൂളിൽ പോയിരുന്ന ഒരു പുതു അധ്യയന വർഷം. “ചെക്കനിപ്പോ ഒട്ടും പഠിക്കുന്നില്ല, കണക്കിൽ പണ്ടത്തെകാൾ മഹാമോശം” എന്ന വീട്ടുകാരുടെയും, ടീച്ചറുടെയും ഐക്യകണ്ഠനയുള്ള അഭിപ്രായങ്ങൾ നിഷ്കരുണം, അതീവ പുച്ഛത്തോടെ നിരാകരിച്ചു കാറ്റിൽ പറത്തി “ഹും” എന്ന ഭാവം സ്ഥായിയായി മുഖത്തു…

Read More