Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വായനാനുഭവം – മാർകേസ് ഇല്ലാത്ത മക്കൊണ്ടോ
പുസ്‌തകം യാത്ര

വായനാനുഭവം – മാർകേസ് ഇല്ലാത്ത മക്കൊണ്ടോ

By AJITH VALLOLIJune 18, 20253 Comments2 Mins Read52 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രധാനമായും മൂന്ന് യാത്രകളെപ്പറ്റിയുള്ള ബെന്യാമിന്റെ വിവരണമാണ് “മാർകേസ് ഇല്ലാത്ത മക്കൊണ്ടോ”
വിഖ്യാത ലാറ്റിനമേരിക്കാൻ എഴുത്തുകാരൻ ഗബ്രിയേൽ ഗാർഷ്യ മാർകേസിന്റെ ഓർമ്മകൾ പരതിയും, മാർകേസുമായി ബന്ധപ്പെട്ട ഇടങ്ങളും മ്യൂസിയങ്ങളും വീടും ഉൾപ്പെടെ വായിച്ചറിഞ്ഞ മാർകേസ് ജീവിച്ചിരുന്ന ഇടങ്ങളിലേക്ക് എഴുത്തുകാരന്റെ യാത്രയാണ് ഇതിലെ ആദ്യ അധ്യായം.
ആമുഖത്തിൽ പറയുന്നത് പോലെ “കാഴ്ചകളേക്കാൾ അനുഭവങ്ങൾക്കാണ് ഇതിൽ മുൻതൂക്കം. അറിവുകളെക്കാൾ ഓർമകൾക്കാണ് ഇതിൽ പ്രാമുഖ്യം”.
ഏകാന്തതയുടെ 100 വർഷങ്ങളുടെ കഥാപശ്ചാത്തലമായ “മക്കൊണ്ടോ” എന്ന സങ്കൽപ്പിക നാടിന് പ്രചോദനമായ കൊളംബിയൻ മണ്ണിലൂടെയുള്ള ബെന്യാമിന്റെയും സംഘത്തിന്റെയും യാത്ര മാർകേസിനെയും ചരിത്രത്തെയും ഒരു പോലെ അടയാളപ്പെടുത്തുന്നതാണ്.
പാബ്ലോ എസ്കോബാർ അടക്കമുള്ള കുപ്രസിദ്ധ മാഫിയകളും കാർട്ടലുകളും ഭീതി വിതച്ചിരുന്ന കാലത്ത് നിന്നും കൊളംബിയ മുന്നേറിയതും കൊളംബിയൻ ജനതക്ക് മാർക്കേസിനോടുള്ള മമതയും ആദരവും ഇന്നും ഉള്ളതിന്റെ വിവരണങ്ങൾ പുസ്തകം പറയുന്നുണ്ട്. കൊളംബിയക്ക് പുറമെ ബ്രസീലും വെനിസ്വേലയുമായി അതിര് പങ്കിടുന്ന ആമസോൺ വനാന്തരങ്ങളിലെ അനുഭവങ്ങളും വിവരിക്കുന്നുണ്ട്.
ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലേക്കും അവിടുത്തെ പ്രസിദ്ധമായ മസായി മാറയിലെ മൃഗങ്ങളുടെ കുടിയേറ്റക്കാഴ്ചക്കളും ഗ്രാമീണ ഗോത്രിയ ജീവിതങ്ങളും നായാട്ടും വിവരിക്കുന്നത് മറ്റൊരനുഭവമാണ്.
ചൂഷണങ്ങളും കൊള്ളയടിയും കടത്തിക്കൊണ്ട് പോകലും നൂറ്റാണ്ടുകളായി നടന്നു കൊണ്ടിരിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ ഇന്നും അവയുടെ തുടർച്ചയും അതിലെ അതിജീവിക്കുന്ന തദ്ദേശവാസികളുടെ ചിന്താഗതികളും മനോവിചാരങ്ങളും എല്ലാം നമുവിടെ വായിക്കാം.
“കാത്തിരിക്കുക, കാത്തിരിക്കുക എന്നത് അടിമത്വം ഒരു ജനതയെ പഠിപ്പിച്ച” പാഠമാവണം എന്നും നിരീക്ഷിക്കുന്നു.
ജർമ്മനി, പോളണ്ട് , ചെക്ക് റിപബ്ലിക് മുതലായ രാജ്യങ്ങളിലൂടെയുള്ള സഞ്ചാരമാണ് മൂന്നാമത്തെ അധ്യായം. രണ്ടാം ലോക മഹായുദ്ധങ്ങളുടെ ബാക്കി പത്രങ്ങളും, നാസികളുടെ ജൂത പീഡനങ്ങളുടെ അവശേഷിപ്പുകളും, ബെർലിനിലെയും കർക്കോവിലെയും, നാസികളുടെ പ്രവർത്തന പീഡന മേഖലകളും, ഗ്യാസ് ചേമ്പറുകളും, തടങ്കൽ പാളയങ്ങളും മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച ഓഷ് വിറ്റസ്, ബിർക്കനവ് എന്നീ കോൺസൻട്രേഷൻ ക്യാമ്പുകളും അവയുടെ വിവരണങ്ങളും എല്ലാം ശ്വാസം നിലച്ചു പോകത്തക്കവിധമുള്ള വായനകളാണ്.
തുടർന്ന് കാഫ്കയെ തേടി “പ്രാഗ്” ലേക്കും കാഫ്കയുടെ ദൈനംദിന ജീവിത ഭാഗമായിരുന്ന ഇടങ്ങളിലേക്കുള്ള സന്ദർശനവും കാഫ്കയുടെ സ്മാരകവും മ്യൂസിയവും വിവരിക്കുനുണ്ട്.
പോളിഷ്-ജൂത-ജർമ്മൻ മാർക്സിസ്റ്റ് സൈദ്ധാന്തികയും സോഷ്യലിസ്റ്റ് തത്ത്വശാസ്ത്രജ്ഞയും വിപ്ലവകാരിയുമായിരുന്നു റോസാ ലക്സംബർഗ്, അവരുടെ സഹ വിപ്ലവകാരി കാൾ ലിബ്നെകർ എന്നിവരുടെ സ്മാരക സന്ദർശനവും ഇതിൽ പറയുന്നുണ്ട്.
അവസാന അദ്ധ്യായത്തിൽ ആസ്ട്രേലിയ, അയർലൻഡ്, ജോർദാൻ, അമേരിക്ക പിന്നെ മഹാരാഷ്ട്രയിലെ ഒരു തിരുട്ടു ഗ്രാമം എന്നിവിടങ്ങളിൽ ചെന്ന അനുഭങ്ങളും ചില ഹ്രസ്വ ലേഖനങ്ങളുടെ രൂപത്തിൽ അദ്ദേഹം ഓർത്തെടുക്കുന്നു.
സാങ്കേതിക വിദ്യകൾ ലോകത്തെ ഏത് ഭൂപ്രദേശത്തെയും നമ്മുടെ കൈപ്പിടികളിൽ കൊണ്ട് തരുന്ന കാലത്തും യാത്ര പ്രസക്തമാകുന്നത്, “ആ ഗ്രാമപാതയുടെ തണുത്ത ഭൂമിയിൽ ഞാൻ ചവിട്ടി നിൽക്കെ അനുഭവിച്ച നിർവൃതിക്ക് വേണ്ടി”, കണ്ണുകൊണ്ടും ക്യാമറ കൊണ്ടും പകർത്താനാവാത്ത കാഴ്ചകളെ അനുഭവിച്ചറിയുവാനുമാണെന്ന് പുസ്തകം പറഞ്ഞവസാനിപ്പിക്കുന്നു.
തീർച്ചയായും ഇത് യാത്രയെ ഒരു സംസ്കാരികോത്സവമാക്കുന്ന കൃതി തന്നെയാണ്.
:- അജിത് വള്ളോലി
Post Views: 42
2
AJITH VALLOLI

വി. വള്ളോലീസ് പുണ്യാളൻ.🕯️ ഞെട്ടണ്ട, പൊക്കിയടിക്കാൻ ആരുമില്ലാത്തോണ്ട്, സ്വയം പൊക്കിയപ്പോ വിശുദ്ധനാക്കപ്പെട്ടവനാണ്... ശരിയും നെറിയും തേടുന്നവൻ, മനുഷ്യനായിക്കൊണ്ടിരിക്കുന്നവൻ, പിന്നെ........... ആ പിന്നെയിപ്പോ ഒന്നുമില്ല.. ബെയ് 🙏🏽

3 Comments

  1. Nishiba M on August 16, 2025 3:55 PM

    ആഴത്തിലുള്ള വായന

    Reply
  2. silvymichael73@gmail.com on June 25, 2025 7:39 AM

    ഭൂമിയിൽ ചവിട്ടി നിൽക്കുമ്പോൾ അനുഭവിക്കുന്ന നിർവൃതി 👌👌👌

    Reply
  3. Syamala Haridas on June 20, 2025 2:58 PM

    👍👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.