Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ട്യൂഷൻ സ്മരണകൾ (അവസാന ഭാഗം)
അനുഭവം ഓർമ്മകൾ കഥ കുട്ടികൾ ജീവിതം നര്‍മം സ്‌കൂൾ / കോളേജ്

ട്യൂഷൻ സ്മരണകൾ (അവസാന ഭാഗം)

By AJITH VALLOLIMay 10, 2024Updated:May 14, 20246 Comments5 Mins Read232 Views
Bookmark Now
Please login to bookmark Close

No account yet? Register

ട്യൂഷൻ സ്മരണകൾ ഒന്നാം ഭാഗം  

“യൂ ടേൺ”

“മേലാൽ ഈ വീട്ടിൽ ആരും എന്നോട് ട്യൂഷൻ എന്ന വാക്ക് ഇനി മിണ്ടിപ്പോകാരുത്!!”
അരിശവും, തേപ്പും കൊണ്ട് പുളകിതനായ ഞാൻ വൈകീട്ട് വീട്ടിൽ വന്നതും നിലവിളിച്ചു.
ദ്വിങ് മുഖങ്ങളെ പിളർക്കുമാറുള്ള വയസ്സ് എട്ട് തികയാത്ത കുട്ടിയുടെ അട്ടഹാസം കേട്ട് ഭയന്ന് സൂര്യൻ കണ്ടം വഴിയോ കുന്നിൻചെരിവ് വഴിയോ കടലിലേക്കോടി. കോലായിൽ കിടന്ന കോഴിക്കുഞ്ഞുങ്ങളും തള്ളക്കോഴിയും എന്റെ ഗർജ്ജനം കേട്ട് കൂട്ടിലേക്ക് പാഞ്ഞു. പറമ്പിലെ തെങ്ങിൽ നിന്നും ഉണക്കത്തേങ്ങാ രണ്ടെണ്ണം താഴെ വീണു.
ഞാൻ കോപം കൊണ്ടാൽ അവിടെ തീ പാറും…!!
അതേ. അങ്ങിനെയുണ്ടായ ചരിത്രമുണ്ട്. അടുപ്പിൽ നിന്നും കത്തുന്ന വിറക് വലിച്ചൂരി ആസനത്തിൽ തല്ലിയാൽ പിന്നെ തീ പാറില്ലേ? ഭാഗ്യം വീട്ടിൽ ആരും ഇല്ലാത്തതോണ്ട് ഇറങ്ങി വന്ന് എന്നെ പുരയ്ക്കു ചുറ്റും ഓടിക്കേണ്ടി വന്നില്ല. അല്ല ഇവരിതെവിടെ പോയി.?
എന്നാലും ഇത്രേം പിള്ളേരുടെ മുഖത്ത് ഞാനിനി എങ്ങിനെ നോക്കും? നാട്ടിൽ നല്ലയൊരു ഇരട്ടപ്പേരും വീണു.
നേരം, സന്ധ്യ ക്ലോറോഫോം മണപ്പിച്ചത് പോലെ മയങ്ങി. അയൽവീടുകളിൽ നിന്നും വേദ പഠനങ്ങളും, സരോപദേശ കഥകളും പറഞ്ഞും കേട്ടും അമ്മയും അമ്മൂമ്മയും വീട്ടിലെത്തി. കഴിഞ്ഞ ദിവസം എന്നെ അമ്മിണിപ്പശു കുത്താൻ ഓടിച്ചതായിരിക്കും മിക്കവാറും ഇന്നത്തെ തൽപര വിഷയം.
“എന്താടാ ഇന്ന് നിന്നെ പശുവും പട്ടിയും ഒന്നും ഓടിച്ചില്ലേ” ആ നല്ല ബെസ്റ് അമ്മ..”ഇല്ല”. സാന്ദർഭികമായി, മിതഭാഷിയായ ഞാൻ മൊഴിഞ്ഞു.
“പിന്നെന്താടാ ഇവിടെക്കിടന്നു തിരിയുന്നത്? പോയി കയ്യും കാലും കഴുകി പഠിക്കാൻ ഇരിക്ക്..”
ആറു മണി ആയാൽ രണ്ട് തരം റിക്കാർഡിങ് ശബ്ദങ്ങൾ വീട്ടിൽ നിന്ന് കേൾക്കും. ഒന്ന് മുകളിൽ കേട്ട അമ്മയുടെ റിക്കാർഡിങ്ങും, പിന്നൊന്ന്, മഹിഷാസുര മർദിനി ക്യാസറ്റ് ഗാനവും. സംഗതി മർദനം വരുന്നത് രണ്ടാമത്തെ റിക്കാർഡിങ്ങിൽ ആണെങ്കിലും, ആദ്യത്തെത്
പറഞ്ഞത് കേട്ടില്ലെങ്കിൽ മർദനം നിശ്ചയം ആയതുകൊണ്ട്, തൽക്കാലം ദേഷ്യത്തിന് ഒരു ബ്രേക്ക് കൊടുത്ത് അകത്തേക്ക് വലിഞ്ഞു കയറി.
അതിലേറെ മ്യാരകമായ മറ്റൊരു പ്രശ്നമുണ്ട്. നാളെയാണ് രാജിച്ചേച്ചി ടെസ്റ്റ് പേപ്പർ നടത്താൻ പോകുന്നത്. അത് നടന്നാൽ എന്താകും എന്നുറപ്പാണ്.. അവിടെ നിന്നും എന്ത്, എത്ര കിട്ടും എവിടെയൊക്കെ കിട്ടും എന്നത് മാത്രമേ അറിയാൻ ബാക്കിയുള്ളൂ.
“ഇന്നത്തോടെ ഈ ഇടപാട് ഞാൻ നിർത്തും. ങാഹാ.. ഇതിപ്പോ ട്യൂഷനും പോയി അടിയും മേടക്കണം, വഴിയിൽ കാണുന്ന കുരുട്ടു പിള്ളേരുടെ കളിയാക്കലും നേരിടണം.” കൊള്ളാല്ലോ കളി….വൈബ്രെഷനിൽ ഇട്ട പഴയ ആൾക്കാടെല്ലിന്റെ ഇഷ്ടിക മൊബൈൽ പോലെ ഞാൻ വിറച്ചു തുള്ളി.
അങ്ങിനെ അന്ന് രാത്രി കുത്തിയിരുന്നു മറ്റൊരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി. പഴയ വൈറൽ ഫീവർ പോലെ ഇത്തവണ അത് കോംപ്ലാൻ ആയി ചീറ്റിപ്പോകരുതല്ലോ. അങ്ങിനെ ആലോചിച്ചാലോചിച്ചു ഉറങ്ങിപ്പോയതറിഞ്ഞില്ല.
പിറ്റേന്ന് വൈകുന്നേരം ചിലതൊക്കെ കണക്ക് കൂട്ടിയിട്ടാണ് വീട്ടിൽ നിന്നിറങ്ങിയത്. (കണക്ക് കൂട്ടാൻ അറിയുമെങ്കിൽ പിന്നെന്തിനാടെ നിന്നെ കണക്ക് ടൂഷനു കൊണ്ട് ചേർത്തത് എന്ന് ചോദിക്കരുത്.)
മൂട് കീറാത്ത ഒരു ട്രൗസർ തപ്പിയെടുത്ത് ഇട്ട്, പള പളാന്ന് വെളിച്ചെണ്ണയിട്ട തലമുടി, എന്റെ വായിളുള്ള പോലെ അവിടേം, ഇവിടേം ഓരോ പല്ലില്ലാത്ത ചീപ്പ് കൊണ്ട് ചീകി. മോന്തയിൽ അര ഡപ്പി കുട്ടികൂറ പൗഡറും ഇട്ട്, ചാരമടയിൽ കിടന്നുറങ്ങിയ പട്ടി എഴുന്നേറ്റ് വരുന്നത് പോലെ സുന്ദരനായി.
മുറ്റത്തേക്ക് ചാടിയിറങ്ങാൻ ആണ് ഉദ്ദേശിച്ചത് എങ്കിലും.. “പ്ധീം” !! മഴവെള്ളം ചവിട്ടി കൊണ്ട് കോലായിൽ നിന്ന് മുറ്റത്തേക്ക് ചാടാതെ തന്നെ ഒരു സോഫ്റ് ലാൻഡിംഗ് നടത്തി.. മൂഡ്‌ കീറാത്ത അപൂർവ്വം ട്രൗസറുകളിൽ ഒന്നിന്റെ ബന്ധവും വിക്രം റോവർ പോലെ വിച്ഛേദിക്കപ്പെട്ടു.
തളരാത്ത ISRO വിനെയും K ശിവൻ അങ്കിളിനയും മനസ്സിൽ ധ്യാനിച്ചു കൊണ്ട് വീണ്ടും ചാടി എഴുന്നേൽക്കാൻ, ചന്ദ്രയാൻ അന്ന് വിക്ഷേപിക്കപ്പെടാത്തത് കൊണ്ട്, അതൊന്നും ചെയ്യാതെ, അമ്മേ.. ന്നും വിളിച്ചു നടുവും തിരുമ്മി എഴുന്നേറ്റു.
“പ്ലാൻ യൂ ടേൺ” എന്നാണ് ഞാൻ എന്റെ ഓപ്പറേഷന് നൽകിയ പേര്. ഇത്രയും കോംപ്ലിക്കേറ്റഡ് ആയൊരു മിഷൻ ഡിസൈൻ ചെയ്തതിന് നാസ എനിക്ക് പിന്നീടൊരു അവാർഡ്ഡൊക്കെ തരികയുണ്ടായി. ആത്മപ്രശംസ തൽപര വിഷയമല്ലാത്തതിനാൽ തൽക്കാലം ആ കഥ ഇവിടെ പറയുന്നില്ല.
ചാറ്റൽ മഴ ഉള്ളതുകൊണ്ട്, അച്ഛൻ കൊണ്ടുവന്ന, അന്ന് ആ പഞ്ചായത്തിൽ എന്റെ കയ്യിൽ മാത്രം ഉണ്ടായിരിന്ന ചറപറാ പുള്ളികളുള്ള സിംഗപ്പൂർ കുടയും പിടിച്ച് ഇടവഴി കടന്ന്, റോഡ് എത്തി. കയ്യിൽ കുടയുള്ളത് കൊണ്ട് തൽക്കാലം പിള്ളേർക്ക് മുന്നിൽ മുഖം കാണിക്കാതെ രക്ഷപ്പെടാം. അല്പം കൂടെ മുന്നോട്ട് നീങ്ങിയാൽ “പ്ലാൻ യൂ ടേൺ” ആക്ടിവേറ്റ് ചെയ്യാം. ഭാഗ്യം, മഴ ഉള്ളത് കൊണ്ട്, വഴിയിൽ അധികം ആളുകൾ ഇല്ല. ഞാൻ മുന്നോട്ട് നീങ്ങി. കനാലിന്റെ വരമ്പ് കഴിഞ്ഞാൽ പിന്നെ ഒരു മറവാണ്. അവിടെ എത്തിയതും ഞാൻ പ്ലാൻ മോഡ് ഓണ് ആക്കി. വൺ, ടൂ, ത്രീ… കുളത്തിൽ നിന്നും ചൂണ്ടലിട്ട് കിണറ്റിൽ പിടിച്ചിട്ട കണ്ണൻ മീൻ യൂ ടെൺ എടുക്കുന്ന പോലെ തിരികെ വിട്ടു…
“രാജി ചേച്ചി വീട്ടിൽ ഇല്ല.. ഇന്ന് ട്യൂഷൻ ഇല്ല… ” വീടിനു മുന്നിലെ പോസ്റ്റ് കാൽ എത്തുന്നതിനു മുന്നേ ഞാൻ ആ പ്രസ്താവന നടത്തി ഉള്ളിലേക്ക് ഓടി. എന്നിട്ട്, മറ്റൊരു ലാന്റിങിൽ താൽപ്പര്യം ഇല്ലാത്തതിനാൽ, മുറ്റത്തു നിന്നും വളരേ ശ്രദ്ധിച്ചു അകത്തേക്ക് കയറി.
“ഇന്ന് ട്യൂഷൻ ഇല്ല… രാജി ചേച്ചി വീട്ടിൽ ഇല്ല.. ” ഒന്നുകൂടെ വിളിച്ചു ഉറപ്പിച്ചു.. നേരെ ചെന്ന് വീട്ടിലെ പച്ച, ഗോൾഡൻ , ഓറഞ്ച് , റോസ് എന്നീ നിറങ്ങളിൽ മാത്രം ഇറങ്ങിയിരുന്ന പണ്ടത്തെ ചിത്രകഥാ പുസ്തകങ്ങളെടുത്ത്, ഇത്തരം ഓപ്പറേഷനുകൾക്ക് പ്രചോദനം ആയിരുന്ന “വിക്രം” എന്ന രഹസ്യാന്വേഷണ ഏജന്റിന്റെ കഥ വായിക്കാൻ തുടങ്ങി.
അപ്പൊ ഓപ്പറേഷൻ സക്‌സസ്!! സംഗതി ഏറ്റു. ഇനിയങ്ങോട്ട് ഇതു തന്നെ. വായന തുടർന്ന്, വിക്കിയും,മായവിയും, കപീഷും ഒക്കെയായി അങ്ങിനെ അന്നത്തെ ദിവസം കഴിഞ്ഞു.
പക്ഷേ ഒന്നും ശാശ്വതം അല്ലല്ലോ… ഒരു ദിവസം പോയില്ലെന്ന് വെച്ച് അമ്മ മിണ്ടതിരിക്കുമോ?
“പോടാ.. സമയം കളയാണ്ട് പുസ്തകവും എടുത്ത് ട്യൂഷന് പോടാ…” അടുത്ത ദിവസം സ്‌കൂൾ വിട്ട് വന്നപ്പോൾ, അമ്മ മറ്റൊരു കാസറ്റ് റിക്കാർഡിങ് ഓണാക്കി.
“ഉവ്വ് ല്ലെ..ദിപ്പൊ ശരിയാക്കിത്തരാം…”
വീണ്ടും പുസ്തകവുമെടുത്ത് മൂട് കീറാത്ത മറ്റൊരു സൗസറും പെറുക്കിയെടുത്തിട്ട്, വീട്ടിൽ നിന്നറിങ്ങി.
പ്ലാൻ എ, ഡേ 2 ആക്ടിവേഷന് തയ്യാറായി, വീണ്ടും കനാലിന്റെ വരമ്പ് കഴിഞ്ഞുള്ള മൈലാഞ്ചിയുടെ മറവിൽ നിന്നും കാരം ബോർഡിന്റെ വക്കിൽ തട്ടിയ സ്‌ട്രൈക്കർ പോലെ മടങ്ങിവന്നു.
“അതേയ്…ഇന്നും രാജി ചേച്ചി വീട്ടിൽ ഇല്ല..” ഇന്നൊരു ഇത്തിരി കൂടെ ആത്മവിശ്വാസം കൂടിയോ എന്നൊരു സംശയമില്ലാതില്ല.
കൊള്ളാല്ലോ കളി.. അപ്പൊ അത് ഏറ്റു.. ഇനി ഇവിടെ നിന്ന് എന്നെ ട്യൂഷന് വിടുന്നത് എനിക്കൊന്നു കാണണം.
എന്റെ ബുദ്ധിശക്തിയെക്കുറിച്ചോർത്ത് എനിക്ക് തന്നെ അഭിമാനം തുള്ളിതുളുമ്പുമാറയപ്പോൾ, പറമ്പിലെ മാവിന്റ് ചോട്ടിൽ ചെന്ന് മൂത്രമൊഴിച്ചു മടങ്ങി വന്നു.
മൂന്നാം ദിവസം പ്ലാൻ യൂ ടേൺ ആക്ടിവേഷൻ ചെയ്തു വിജയകരമായി വീട്ടിൽ ലാൻഡ് ചെയ്ത ഞാൻ “രാജിച്ചേച്ചി ഇല്ലാ” ഇന്ന് കാറിക്കൂവാൻ വേണ്ടി വാ തുറന്നതും, വീട്ടിനു മുന്നിലെ ഗേറ്റിനു മുന്നിൽ തന്നെ അമ്മ. “ഉം എന്തേ?? ഇന്നെന്താ ട്യൂഷൻ ഇല്ലാത്തത്?”
“എന്റമ്മേ.. ഞാൻ അതല്ലേ പറഞ്ഞത്? ഇന്ന് രാജിച്ചേച്ചി വീട്ടിൽ ഇല്ലാത്തോണ്ട് ഇന്ന് ട്യൂഷൻ ഇല്ല”
“ആര് പറഞ്ഞു? നീ അവിടെ പോയോ?”
“പിന്നല്ലേ?? അവിടുന്നല്ലേ ഞാൻ വരുന്നത്?”
നീ അപ്പൊ രാജി ചേച്ചിയുടെ വീട്ടിൽ പോയി? “
“ശെടാ.. പോയി, പോയി, പോയി..”
“ടമാർ പാടാൻ…” .ന്നൊരു ഒച്ച ആദ്യം കേട്ടു. ആദ്യം കരുതിയത് , വീട്ടിനു പുറകിളുള്ള അലക്ക് കല്ലിൽ ആരോ തുണി അലക്കുന്നതാണ് എന്നാണ്. അത് എന്തായിരിന്നു എന്ന് ആലോചിച്ചു വരുമ്പോഴേക്കും പിന്നൊന്നും വലിയ ഓർമ്മയില്ല.
കണ്ണ് തുറക്കുമ്പോൾ, എന്റെ കാൽ നിലം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അമ്മ എന്നെയും കഴുത്തിൽ പിടിച്ചു തൂക്കിയെടുത്ത് രാജിച്ചേച്ചിയുടെ വീട്ടിലേക്കുള്ള നടപ്പാണ്. കൈകാലുകളിലും, നടുവിലും അണ്ണാന്റെ പുറത്തുള്ളത് പോലെ മൂന്ന് നാല് വരകൾ കിടപ്പുണ്ട് ചുവന്ന നിറത്തിൽ ആണെന്ന് മാത്രം.
“രാജി ഇന്നലെയും മിനിഞ്ഞാന്നും വീട്ടിൽ ഉണ്ടായിരുന്നോ?”
“ഉണ്ടായിരുന്നല്ലോ? എന്തേ ഇവനെ രണ്ട് ദിവസമിങ്ങോട്ട് വിട്ടില്ല? ഇവനോട് മിനിഞ്ഞാന്ന് ഒരു ടെസ്റ്റ് പേപ്പർ പറഞ്ഞിരുന്നതാണല്ലോ?”
ഇവൻ ട്യൂഷന് ഇറങ്ങിയ വഴിക്ക് ആ പശു പുറകെ പോകുന്നത് കണ്ട്, ഇവന്റെ പുറകെ കുറച്ചു ദൂരം നടന്നതായിരുന്നു ഞാൻ. അപ്പോളുണ്ട് ഇവൻ…….
“ഠിം !!”
എന്തേ?? വീണ്ടും അടികിട്ടിയെന്നു കരുതിയോ.. ഇല്ല.. വെട്ടിയിട്ട വാഴ വീണത് പോലെ ഞാൻ തറയിൽ വീണു. ഹല്ല പിന്നെ…ഇനി ഞാൻ ഉണരുന്നത് എനിക്കൊന്നു കാണണം…ഹമ്പട….
ചറ പറ ചാറ്റൽ മഴ മുഖത്ത് വീണിട്ടും എഴുന്നേൽക്കാതെ കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് തുടർന്ന് കിടപ്പ് രണ്ടാളും കൂടെ എന്നെ തൂക്കിയെടുത്ത് ട്യൂഷൻ റൂമിനകത്ത് കൊണ്ട് കിടത്തിയത് വരെ തുടർന്നു.
സ്കൂളിലേയും, നാട്ടിൻപുറങ്ങളിലെ ഇടവഴികളുടെയും ഒരു അധോലോക നേതാവാതിന്റെ പതനമായിരുന്നു അത്. അടി എന്നു വെച്ചാൽ അടിയോടടി പൊടിയരിക്കഞ്ഞിയായിരുന്നു പിന്നെ അങ്ങോട്ട്‌.
കണ്ണാടിയിൽ പിന്നീട് മഴക്കാലം മാറി, കാറ്റും, കോളും, ഓണവും, നവരാത്രിയും, ക്രിസ്മസും,വേനലും, എല്ലാം വന്നു. അക്കൊല്ലം മുഴുവൻ ട്യൂഷന് വന്നു. കണക്ക് ഒരു തൽപര വിഷയമായിരുന്നുവെങ്കിൽ അന്ന് പഠിച്ച കണക്കുകൾ വെച്ചു ഇന്ന് മറ്റൊരു രാമനുജനോ, ആർക്കെമെഡീസോ, ഒക്കെ ആയി മാറിയേനെ.
പിന്നെ ആ സ്ഥാനം വളർന്ന് വരുന്ന പുതിയ കുരുന്നുകൾക്ക് നമ്മൾ സൗകര്യപൂർവ്വം ഒഴിഞ്ഞു കൊടുത്തു വീണ്ടും വിനീതനായി.
ആ കാലഘട്ടത്തിൽ മൊബൈൽ പോയിട്ട് ലാൻഡ്ഫോണ് പോലും നാട്ടിൽ വലിയ പ്രചാരം ഇല്ലാത്തതിന് ബി.എസ്.എൻ.എൽ ന് എന്റെ സ്വന്തം പേരിലും, ട്യൂഷൻ സ്മരണകളുടെ പേരിലും നന്ദി രേഖപ്പടുത്തുന്നു. അല്ലെങ്കിൽ ഒരു ഫോൺ കാളിൽ അവസാനിക്കേണ്ട കാര്യമായിരുന്നു.
“ട്യൂഷൻ സ്മരണകൾ” എന്ന ഈ കൊച്ചു പരമ്പരയ്ക്ക് പ്രോത്സാഹനം തന്ന എല്ലാവർക്കും എന്റെ ഉള്ളം നിറഞ്ഞ നന്ദി.സത്യത്തിൽ രാജി ചേച്ചി വെറും പാവമാണ് എന്നു കൂടെ എല്ലാവരേയും അറിയിക്കാൻ പറഞ്ഞിരുന്നു..😁
ശുഭം…….
Post Views: 62
6
AJITH VALLOLI

വി. വള്ളോലീസ് പുണ്യാളൻ.🕯️ ഞെട്ടണ്ട, പൊക്കിയടിക്കാൻ ആരുമില്ലാത്തോണ്ട്, സ്വയം പൊക്കിയപ്പോ വിശുദ്ധനാക്കപ്പെട്ടവനാണ്... ശരിയും നെറിയും തേടുന്നവൻ, മനുഷ്യനായിക്കൊണ്ടിരിക്കുന്നവൻ, പിന്നെ........... ആ പിന്നെയിപ്പോ ഒന്നുമില്ല.. ബെയ് 🙏🏽

6 Comments

  1. Hari Pulloor on May 17, 2025 4:55 PM

    ഇപ്പോഴാ ഇത് വായിക്കുന്നത്. പോയി ആദ്യ ഭാഗങ്ങൾ വായിച്ചിട്ട് വരട്ടെ.

    Reply
  2. Joyce on September 26, 2024 6:10 PM

    വായിക്കാൻ നല്ല രസമുണ്ട്, ചിരിപ്പിച്ചു 👌👏

    Reply
  3. Sumesh K on June 10, 2024 6:08 PM

    നാല് എപ്പിസോഡും ഒറ്റയിരുപ്പിൽ തീർത്തു…. പുണ്യാളാ… ഇങ്ങള് സംഭവാട്ടാ……

    Reply
    • Suma Jayamohan on May 18, 2025 9:37 PM

      “അടിയുടെ പൂരം
      പൊടിയരിക്കഞ്ഞി ”
      അതായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം.
      കൊള്ളാം👌🌹

      Reply
  4. Sisily karuna on May 24, 2024 8:34 PM

    Super….chirichu chirichu pandaradangi ente unniye…athum jamaga byke….stress kuranju bro…

    Reply
  5. Pingback: ട്യൂഷൻ സ്മരണകൾ (ഭാഗം 4) - By AJITH VALLOLI - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.