Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ട്യൂഷൻ സ്മരണകൾ (ഭാഗം 1)
ഓർമ്മകൾ കുട്ടികൾ തുടർക്കഥ / സീരീസ് നര്‍മം

ട്യൂഷൻ സ്മരണകൾ (ഭാഗം 1)

By AJITH VALLOLIAugust 20, 2023Updated:December 4, 202315 Comments8 Mins Read997 Views
Bookmark Now
Please login to bookmark Close

No account yet? Register

അപ്പൊ ഇതായിരുന്നോ ഈ ട്യൂഷൻ ?
********************************
മഴയും ചെളിവെള്ളവും കൊണ്ടു നിറഞ്ഞു വഴിയും കുളവുമെല്ലാം ചളിഞ്ഞു-പിളിഞ്ഞു കിടന്നൊരു ജൂഞ്ചൂലായ് മാസം.

വീട്ടുകാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് മൂന്നാം ക്ലാസിൽ നിന്നും നാലിലേക്ക് നൈസായി ജയിച്ചതിൻറെ അഹങ്കാരമൊന്നും പുറത്ത് കാണിക്കാതെ ഇന്നത്തെ പോലെ അന്നും വിനീതനും, അഭിമാനിയുമായി ഈയുള്ളവൻ ‘കണ്ണാടി’യെന്ന നാട്ടിൽ വാണരുളും കാലം.

രണ്ടു മാസത്തെ വേനലവധിക്കാലം കൂട്ടുകാരോടൊത്തു പാടത്തും പറമ്പത്തും പലതരം കളികളുമായും,  ചിത്രകഥാ പുസ്തകങ്ങൾ, ലൊട്ടു ലൊടുക്കു കളിപ്പാട്ടങ്ങൾ എന്നിവയുടെ ശേഖരണവും, വേല, പൂരം, വിരുന്നു പോക്ക്, നാട്ടുകാരെയും വീട്ടുകാരെയും വിറപ്പിക്കൽ സോറി വെറുപ്പിക്കൽ എന്നീ കലാപരിപാടികളൊക്കെയായി പെട്ടന്ന് പൊളിച്ചടുക്കി തീർത്തിന്റെ കുറ്റബോധം മനസ്സിൽ തോന്നിയതിനാൽ യാന്ത്രികമായി സ്‌കൂളിൽ പോയിരുന്ന ഒരു പുതു അധ്യയന വർഷം.

“ചെക്കനിപ്പോ ഒട്ടും പഠിക്കുന്നില്ല, കണക്കിൽ പണ്ടത്തെകാൾ മഹാമോശം” എന്ന വീട്ടുകാരുടെയും, ടീച്ചറുടെയും ഐക്യകണ്ഠനയുള്ള അഭിപ്രായങ്ങൾ നിഷ്കരുണം, അതീവ പുച്ഛത്തോടെ നിരാകരിച്ചു കാറ്റിൽ പറത്തി “ഹും” എന്ന ഭാവം സ്ഥായിയായി മുഖത്തു വെച്ചു കൊണ്ടായിയുന്നു വീട്ടിലും സ്‌കൂളിലും നടന്നിരുന്നത്. അങ്ങനെ ഒരറ്റത്ത് ഞാൻനെന്ന ഒറ്റ കക്ഷിയും, മറുഭാഗത്ത് ടീച്ചറും വീട്ടുകാരും സഖ്യ കക്ഷികളുമായുള്ള ആ പിടിവലി അങ്ങിനെ പോകുന്ന സമയത്താണ് അമ്മ, എന്റെ പെറ്റമ്മ.. വന്ദ്യ മാതാവ് എന്നോട് ആ വലിയ ചെയ്ത്തു ചെയ്തത്.

വൈകുന്നേരം സ്‌കൂൾ വിട്ടു വന്ന്, ചായക്ക് കൂടെക്കടിക്കാൻ കിട്ടുന്ന മുറുക്കിനും, മിച്ചറിനും, അവിൽ നനച്ചതിനുമൊന്നും ഒരു ത്രിൽ ഇല്ലെന്നും, അവയിൽ നിന്ന് എനിക്കൊരു ചെയിഞ്ചു കിട്ടാൻ വേണ്ടി ഒരു ഡിപ്ലോമാറ്റിക്, പൊളിറ്റിക്കൽ മൂവ്മെന്റ്,സ്ട്രാറ്റജി ഗെയിം ഞാൻ വീട്ടിൽ കളിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. നമ്മുടെ സമരം എന്നുവെച്ചാൽ “രഘു പതി രാഘവ രാജാറാം” പാടി, തികഞ്ഞ ഗാന്ധിയൻ മാർഗത്തിലുള്ള അഹിംസ മാർഗ്ഗമായിരുന്നു. എന്ത് കൊണ്ടെന്നാൽ അതിനു മുൻപ് നമ്മൾ നടത്തിയിരുന്ന കുപ്പി പാത്രം പൊട്ടിക്കുക, എട്ടര കട്ടയ്ക്ക് അലറിക്കരയുക മുതലായ വിപ്ലവ സമരമുറകളെ, വീട്ടുകാർ, പഴുപ്പിച്ച ചട്ടുകം, പുളിവാറൽ, വെറും കൈ പ്രായോഗം മുതലായ സായുധ സമരങ്ങളിലൂടെ നേരിട്ടിരുന്നു. അതിനാൽ പ്രതിഷേധം അറിയിക്കാൻ വേണ്ടി, കുടിച്ച ഗ്ലാസ്സിൽ അഞ്ചാറ് തുള്ളി ചായ ബാക്കി വെക്കുക, രണ്ടാമത് വിളമ്പിയ ചോറു മുഴുവൻ ഉണ്ണാതെ, രണ്ടുമൂന്ന് വറ്റുകൾ മിച്ചം വെക്കുക മുതലായവയായിരുന്നു നമ്മുടെ സമര മുറകൾ. ആഹാരം കഴിക്കാതെയും, വെള്ളം കുടിക്കാതെയും ഡൈനിങ്ങ് ടേബിലിന് മുന്നിൽ കണ്ണും തുറുപ്പിച്ചിരിക്കുന്ന കുട്ടികളുടെ ഡിമാന്റുകൾക്ക് മുന്നിൽ അമ്മമാർ വഴങ്ങുന്ന ബേബി ശ്യാമിലി സിനിമകളിൽ കണ്ടിരുന്നതാണ് ഇതിന് പ്രചോദനം.

അന്നാണ് അമ്മ ആ യമണ്ടൻ ഓഫറുമായി വന്നത്.

“ടാ വേഗം ചായേം കുടിച്ചിട്ട് വാ..നമുക്കൊരു സ്ഥലത്തു പോകാം”

ങേ…?? അതെങ്ങോട്ടേക്കാണാവോ, സാധാരണ എന്നെയും കൂട്ടി പുറത്തിറങ്ങുക എന്നത് ഒരു മാസത്തെ കുടുംബ ബഡ്ജറ്റിനെ ബാധിക്കുന്ന ഒരു വിഷയം ആകയാൽ അവർ ആ സാഹസത്തിനു മുതിരാറില്ല. കാരണം, ഇന്ന് ടൗണിൽ അത്യാവശ്യം കൊള്ളാവുന്ന ബേക്കറികൾ നടത്തുന്ന ചില മുതലാളിമാരൊക്കെ, പണ്ട് എന്നെയും കൂട്ടി വീട്ടുകാർ പുറത്തിറങ്ങാൻ തുടങ്ങുന്നതിനു മുൻപ് കണ്ണാടി ഗ്രാമത്തിൽ നാരങ്ങാ മിട്ടായിയും, ഗ്യാസ് മിട്ടായിയും, അതുപോലെ പലതരം തട്ടുമുട്ടു മിട്ടായികളും മാത്രം വിറ്റിരുന്ന പെട്ടിക്കട ഉടമകൾ മാത്രമായിരുന്നുവത്രെ.
അവരുടെ ആ വളർച്ചയിലുള്ള അസൂയാവഹമായ കുശുമ്പാണ് പുറത്തു പോകുമ്പോൾ എന്നെ കൊണ്ട്പോകാതിരിക്കുക എന്ന അതി നീചമായ തീരുമാനത്തിലേക്ക് അവരെ കൊണ്ടെത്തിച്ചത്. ഓരോരോ പിള്ളേരെപ്പോലെ കടകളുടെ മുന്നിലെത്തിയാൽ മിട്ടായിക്കും കളിപ്പാട്ടങ്ങൾക്കും വേണ്ടി വാശിപിടിച്ചു കരയുന്നവനൊന്നുമായിരുന്നില്ല ഞാൻ. കടയുടെ മുന്നിലെത്തുമ്പോൾ ഒരൊറ്റ ചോദ്യമാണ്.. എനിക്ക് ഇന്നത് വാങ്ങിച്ചു തരുമോ ഇല്ലയോ? ഇല്ല എന്നാണ് മറുപടിയെങ്കിൽ നേരെ കടയുടെ ഉള്ളിലേക്ക് ഓടിയങ്ങു പോയി നമുക്ക് വേണ്ടതൊക്കെ സ്വയം അങ്ങെടുക്കും. (ആ പഞ്ചായത്തിൽ ആദ്യത്തെ സൂപർ മാർക്കറ്റ് സിസ്റ്റം കണ്ടു പിടിച്ചത് ഞാനായിരുന്നു എന്ന് കണ്ണാടി ചരിത്രം പറയുന്നുണ്ട്.) ഒരു കണ്ടുപിടുത്തമാകുമ്പോൾ അല്പസ്വല്പം നാശനഷ്ടങ്ങൾ ഒക്കെയുണ്ടാകുന്നത് സ്വാഭാവികമാണല്ലോ.. അത്തരം നഷ്ടങ്ങളിൽ ചിലപ്പോൾ ആ കടയിലെ ചില്ല് ഭരണിയോ, റാന്തൽ, വിളക്കോ, സോഡാകുപ്പികളോ വല്ലതുമൊക്കെയങ്ങു പൊട്ടും. അതൊരു തെറ്റാണോ? പിന്നെ അതിന്റെ കാശുകൂടെ കൊടുക്കേണ്ടി വരും.

ഈ നേരത്ത് ആയതുകൊണ്ട് മിക്കവാറും കാവിലേക്കോ അമ്പലത്തിലേക്കോ ആയിരിക്കും പോക്ക്.
എന്നാലും ഒന്ന് കൺഫേം ചെയ്തേക്കാം. കാരണം രണ്ടും രണ്ടു നല്ല പൊസിബിലിറ്റീസ് ആണ്. കാവിനു മുന്നിലുള്ള കടയിൽ, ചിത്രകഥാ പുസ്തകവും, ഫ്രൂട്ടി ജൂസും, സ്റ്റിക്കർ ലേബലും ആണ് കിട്ടുന്നതെങ്കിൽ, അമ്പലത്തിനടുത്തുള്ള കടയിൽ ബലൂണും, കടല മുട്ടായിയും, സിനിമാ ഫിലിമും ഒക്കെയാണ് കിട്ടുക. അതിലൊരെണ്ണം കൈക്കലാക്കണം അതാണല്ലോ ശീലം. എന്നിട്ട് വീടുത്തുന്ന വരെ അമ്മയുടെ കയ്യിൽ നിന്നും വല്ലതും ഒക്കെ കിട്ടണം. അത് മറ്റൊരു ശീലം.

“ബൈ ദി ബൈ..അമ്മെ, അപ്പൊ നമ്മൾ അമ്പലത്തിലേക്കണോ?  കാവിലേക്കണോ? അതോ രണ്ടവടേം ഓരോ പ്ലേറ്റ്?” എന്നു ഞാനെന്റെ സിഗ്നെചർ സ്റ്റൈലിൽ തന്നെ ചോദിച്ചു.

“അല്ലടാ നമ്മൾ ഇന്ന് രാജിച്ചേച്ചിയുടെ വീട്ടിൽ പോകുകയാണ്”

ഓഹ് വാവ്…അമേസിങ്..

അമ്മയുടെ ആ മറുപടി പ്രഖ്യാപനം കേട്ട് എന്റെ രണ്ട് കണ്ണുകളും ഇലാസ്റ്റിക് പിടിപ്പിച്ച റബ്ബർ ബോളുകൾ പോലെ ആഹ്ലാദം കൊണ്ട് ഒന്നരയടി ദൂരത്തിൽ പുറത്തേക്ക് ചാടി അതേ പോലെ അകത്തേക്ക് തിരിച്ചു വന്നു.

രാജിച്ചേച്ചിയുടെ വീട് ഒരു കൊച്ചമ്യൂസ്മെന്റ് പാർക്കാണ്.
വീട്ടിനു പുറത്ത് പറമ്പിൽ നെല്ലി മരങ്ങളും മാവുകളും അടക്കം വൻ വൃക്ഷ ലതാദി സമ്പത്തും അവയിൽ തൂങ്ങി കിടക്കുന്ന ഊഞ്ഞാലും പട്ടിക്കുട്ടികളും ചാടിമറിയാൻ വൈക്കോൽ കൂനയും ഒക്കെ ഉണ്ടവിടെ. ആ വീട്ടിനകത്താണെങ്കിൽ കുറേയേറെ കഥാപുസ്തകങ്ങളും, ആഡംബര വസ്തുവായ, പച്ചക്കുട്ടിച്ചാത്തൻ കമ്പനിയുടെ കളർ ടി വിയും കാരം ബോർഡും, പാമ്പും കോണിയും ഒക്കെയാണുള്ളത്. അവയ്ക്കൊക്കെ പുറമെ, മിക്കപ്പോഴും അവിടെ പോയാൽ നല്ല പലഹാരങ്ങളും കിട്ടും. ആ വീട്ടിലേക്കാണ് എന്നെയും കൊണ്ട്‌ അമ്മയിന്നു പോകുന്നത്. വേറെന്ത് വേണം? ലഡ്ഡു എന്നല്ല, എന്തും ഏതും “ഗ്ലപ്പ്” എന്ന് ഒറ്റയടിക്ക് വിഴുങ്ങുന്നവനായതുകൊണ്ട് മനസിൽ പോലും ലഡ്ഡുവിന് പൊട്ടാനൊരവസരം ഞാൻ കൊടുത്തിരുന്നില്ല.

ഹങ്ങനെ ചാടിത്തുള്ളി, വഴിയിലെ ചെളിവെള്ളങ്ങളെ കുൾക്കോ-പുൾക്കോന്ന് തെറുപ്പിച്ചു മുന്നിൽ ഞാനും, മുഖത്ത് ഒളിപ്പിച്ച ഒരു നിഗൂഢ മുഖഭാവവുമായി പുറകിൽ അമ്മയുമായി ഞങ്ങൾ രാജിച്ചേച്ചിയുടെ വീടെത്തി. ആ നിഗൂഢതയുടെ അർത്ഥം അറിയാൻ അധികം വൈകേണ്ടി വന്നില്ല.
നാട്ടിലെ ഒരു മുൻനിര സെലിബ്രിട്ടിയും, ഒന്നു രണ്ടു വർഷങ്ങൾ മുൻപ് വരെ പോലും, എന്നെ ഒക്കത്തിരുത്തി ലാളിക്കാനും, ഉമ്മ വെക്കാനും ഒക്കെ ജാതി-മത, പ്രായ, ലിംഗ ഭേദമന്യേ സർവ്വരും മത്സരിച്ചിരുന്ന സവശ്രീ വള്ളോലി എന്ന ഈ ഞാൻ അങ്ങിനെ മച്ചിൻ മുകളിലെ പല്ലിയുടെ പോലെയുള്ള പിഞ്ചു നെഞ്ചും വിരിച്ചു അകത്തേക്ക് നടന്നു. പൂമുഖത്തെ മുറിയിൽ കുറെ കുട്ടികളും അവർക്ക് നടുവിൽ ഒരു കസേരയിൽ രാജി ചേച്ചിയും ഇരിക്കുന്നുണ്ടായിരുന്നു. ഇതെന്തു കളിയാണാവോ? യെവന്മാർക്കൊക്കെ ഇവിടെന്ത് കാര്യം? രാജി ചേച്ചി നമ്മുടെ ഒരു അകന്ന ബന്ധുവാണ്. നമ്മളിവിടെ ഇടയ്ക്ക് വല്ലപ്പോഴും വന്ന് ആർമ്മാദിക്കുന്നുന്ന കണ്ടിട്ട് ഈ ബ്ലാഡി ഗ്രാമവാസിസ് ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട്. “ഹും”

സോഫയിൽ ഞെളിഞ്ഞിരുന്നു മുന്നിലെ മേശപ്പുറത്ത് കൊണ്ടുവെച്ച പലഹാരങ്ങൾ ഒരേ സമയം വലതു കൈ കൊണ്ട് എടുക്കുന്നവ കൺസ്യൂമ് ചെയ്തും, ഇടതു കൈ കൊണ്ട് എടുക്കുന്നവ ട്രൗസറിന്റെ പോക്കറ്റിലേക്ക് റിസർവ് ചെയ്തും, ഒരു മൾട്ടി ടാസ്‌കിങ് ഓപ്പറേഷൻ നടത്തുകയായിരുന്നു ഞാനപ്പോൾ. അപ്പോഴാണ് അമ്മയുടെ ആ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്തായത്.

“രാജി നാളെമുതൽ ഇവന് കണക്കിന് ട്യൂഷൻ എടുക്കണം”.

‘ട്യൂഷൻ …..” അതുവരെ വളരെ അപൂർവമായി കേട്ടിരുന്ന വാക്കായിരുന്നു അത്. സ്‌കൂളിൽ ആരൊക്കെയോ വലിയ ജാടയിൽ പറയുന്നത് കേട്ടിയിട്ടുണ്ടെങ്കിലും അതെന്താണ് സംഭവം എന്നു പെട്ടന്ന് ഒരു പിടികിട്ടിയില്ല.
ഓർമ്മ ഒന്നുകൂടെ ഒരു 10X സ്പീഡിൽ റീ വൈൻഡ് അടിച്ച എനിക്ക് പെട്ടന്ന് ഇത് പഠിപ്പുമായെന്തോ ഒരവിഹിത ബന്ധം ഉള്ള സംഗതി ആണെന്ന് കത്തി.

“വാട്ട്?? എന്റെ അമ്മ എനിക്കിട്ട് നൈസായി പണി തന്നിരിക്കുന്നു..”

ഞാൻ ഒന്ന് ഞെട്ടിയെങ്കിലും അപ്പോത്തന്നെ പോയ ധൈര്യം പൊറോട്ടയടിക്കണ പോലെ വീണ്ടെടുത്തു. ഒന്നുമില്ലെങ്കിലും സ്‌കൂളിൽ നിരോധിച്ച നെയിംസ്‌ലിപ്പുകൾ, സ്റ്റിക്കറുകൾ എന്നിവ സോക്സിനടിയിൽ വെച്ചു കടത്തി കൊണ്ടു പോയി , അഞ്ചാം ക്ലാസിലെ സീനിയർ അധോലോക നായകന്മാരായിട്ട് മാത്രമല്ല, മറ്റ്‌ സ്‌കൂളുകളിലെ ഹൈ സ്കൂൾ പിള്ളേരായിട്ടുവരെ ട്രേഡ് ചെയ്തിരുന്ന എണ്ണം പറഞ്ഞ ഒരു അന്തർ സ്‌കൂൾ സ്മഗ്ഗ്‌ളർ അല്ലേ ഞാൻ. അങ്ങനെയൊക്കെ ഞെട്ടുമോ?

അല്ലെങ്കിലും കെട്ടിച്ചു വിടാൻ പ്രായമായിട്ടും ഞങ്ങൾ കുട്ടികളുമായി കളിച്ചു നടക്കുന്ന ഈ പാവം പിടിച്ച ചേച്ചിയാണോ എന്നെ നന്നാക്കാൻ വരുന്നത്? ആ ബെസ്റ്റ്..എന്നെ നന്നാക്കാൻ നോക്കി ഇവര് കോളേജിൽ പൊട്ടാതിരുന്നാൽ മതി. എനിക്കവരോട് അലിവ് തോന്നി

“അതിനെന്താ ചേച്ചി ഇവന് ഞാൻ പറഞ്ഞു കൊടുക്കാം. ഇവൻ മിടുക്കൻ അല്ലേ?” മറുപടി വന്നു.

“ഉം..ഉം.. അല്ല അതിപ്പോ എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയല്ലേ”

ഞാൻ എന്റെ വിനയം ഒന്നു കൂടെ മുഖത്തു വലിച്ചു പറിച്ചു തേച്ചൊട്ടിച്ചു കൈ വീണ്ടും പലഹാര പാത്രത്തിലേക്ക് നീട്ടി.
ഹങ്ങനെ, പറമ്പത്ത് കൂടെ ഓടിയും, പയർ വിത്തു കുത്തിയിട്ടതു ചവിട്ടി മെതിച്ചും, ചെടി ചട്ടികൾ ഓരോന്നായി തട്ടി പൊട്ടിച്ചും, മുറ്റത്തെ ചളിമണ്ണ് ചവിട്ടി കുഴച്ചു കാലിൽ ലോഡ് ചെയ്ത് വീട്ടിനകത്തേക്ക് കൂലിയില്ലാതെ ട്രാൻസ്പോർട് ചെയ്തും, എന്റെ കുറെ എന്റർടൈന്മെന്റുകളും അവരുടെ കുറെ നിരാശ നിമിഷങ്ങളും കഴിഞ്ഞപ്പോൾ ഞങ്ങൾ മെല്ലെയവിടെ നിന്നിറങ്ങി.

സോ, നാളെ മുതൽ നമ്മുടെ സേവനം രാജി ചേച്ചിയുടെ വീട്ടിലേക്ക് കൂടെ വ്യാപിപ്പിച്ചിരിക്കുന്നു.
ശ്ശെടാ ഈ അമ്മയുടെ ഒരു കാര്യം. അമ്മ ഇങ്ങനെ തുടങ്ങിയാൽ നാട്ടിലുള്ള സകല വീടുകളിലും കയറിയിറങ്ങാൻ ആകെ ഒരു ഞാൻ അല്ലെ ഉള്ളു. ഹങ്ങനെ അത്താഴവും മുണുങ്ങി, പിറ്റേന്നത്തേക്കുള്ള ബ്രേക്ഫാസ്റ്റ്, ലഞ്ച് എന്നിവയുടെ മെനുവിനെ കുറിച്ച് ഒരു എൻക്വിറിയും നടത്തി, ഉറങ്ങുക തുടർന്ന് മുടങ്ങാതെ കിടക്കയിൽ ജലസേചനം നടത്തുക എന്നീ ഭാരിച്ച സുപ്രധാന ജോലികൾ ഏറ്റെടുത്തു നിറവേറ്റാനുള്ള കർമ്മയോഗിയായി കിടക്കയിലേക്ക് ചാടി.

പിറ്റേന്നും പതിവ് പോലെ വീട്ടുകാർ ഉന്തി തള്ളി വിട്ട്, എന്തിനോ വേണ്ടി സ്‌കൂളിൽ പോയി മടങ്ങിവന്ന ഞാൻ ഞെട്ടി. വീട്ടിൽ ചായക്കൊപ്പം കഴിക്കാൻ നമ്മുടെ ഓൾ ടൈം ഫേവറിറ്റ് വെളിച്ചെണ്ണയിൽ വറുത്തു കോരിയ നല്ല മൊരു മൊരാ പഴം പൊരി!! ആഗോളതാപനത്തിൽ ഉരുകിവീഴുന്ന മഞ്ഞു മലകളെ അനുസ്മരിപ്പിക്കുന്ന വിധം വായിൽ പൊങ്ങിയ വെള്ളം കുടിക്കണോ അതൊ തുപ്പണോ എന്ന കൂലംഗുഷമായ ചിന്തയിൽ ഞാൻ നിൽക്കവെ മാതാശ്രീ ഉവാച: വേഗം കഴിക്കെടാ രാജി ചേച്ചിയുടെ വീട്ടിൽ ട്യൂഷന് പോണ്ടേ..??
“ഓഹ് യാ…ഞാൻ ഓർക്കുന്നു” ഇപ്പോ തന്നെ പോയേക്കാം എന്നും പറഞ്ഞു തെങ്ങിൽ നിന്നും താഴേക്കു ചാടുന്ന അണ്ണാൻ കുഞ്ഞിനെപ്പോലെ വീട്ടിനകത്തു നിന്നും മുറ്റത്തേക്ക് ചാടിയ എന്നെ പിടലിക്ക് പിടിച്ചു അകത്തേക്ക് തന്നെ വലിച്ചു കയറ്റി അമ്മ പറയുന്നു. എന്റെ ജീവിതത്തിൽ ഇത്രേം അലർജിയുള്ള സാധനം. എന്താത്? വേറൊന്നുമല്ല, എന്റെ കണക്ക് പുസ്‌കം!! അതും എടുത്തുകൊണ്ട് പോകാൻ.

വാവ് നയ്‌സ്…

അങ്ങനെ വരട്ടെ, അപ്പൊ അതിനുള്ള നീക്കങ്ങളായിരുന്നു അമ്മ പഴംപൊരിയുടെ രൂപത്തിൽ അവതരിപ്പിച്ചത്. നേർച്ചക്ക് വിടുന്ന കോഴിക്ക് കൊടുക്കുന്ന പയറുമണികൾ ആയിരുന്നു ആ പഴംപൊരികൾ എന്ന് കുറച്ചു ദിവസങ്ങൾക്കകം തന്നെ മനസ്സിലായി.

രാജിച്ചേച്ചിയുടെ വീടിന്റെ പടി തുറന്നു മുറ്റത്തെത്തിയ ഞാൻ ഓടിപോയി മുറ്റത്തെ ഊഞ്ഞാലിൽ ചാടിക്കയറിയിരുന്നു.

പൂമുഖത്തോട് ചേർന്നുള്ള മുറിയിൽ ട്യൂഷൻ പഠിക്കാൻ ഇരിക്കുന്ന മറ്റു കുട്ടികളെ, “ആരെങ്കിലും വന്ന് എന്നെയൊന്നു തള്ളി താടെ” എന്ന ഭാവത്തിൽ പണ്ടേ തള്ളുകളുടെ ആശാനയ ഞാൻ നോക്കിയെങ്കിലും, എന്നെ മൈൻഡ് ആക്കാതെ അവരെന്തൊ പറഞ്ഞതു കേട്ട് രാജി ചേച്ചി അകത്തേക്ക് വിളിച്ചു.

വീട്ടിൽ നിന്നൊരു ഇരുപത് പഴംപൊരിയെങ്കിലും ചാമ്പിയിട്ട് വന്ന ഞാൻ, ഇന്നെന്താണാവോ ഇവർ ഇവിടെ കഴിക്കാൻ ഉണ്ടാക്കി വെച്ചിരിക്കുന്നത് എന്നറിയാണിയുള്ള ആകാംക്ഷയിൽ അകത്തേക്ക് ഓടി. പിടലിയിൽ വീണ്ടുമൊരു പിടി. ഇത്തവണ പിടിച്ചത് രാജിച്ചേച്ചി ആണെന്ന് മാത്രം. “അങ്ങോട്ടല്ല.. ദേ ദിങ്ങോട്ട്” എന്നും പറഞ്ഞെന്നെ, ഉരുണ്ടു പോണ നാരങ്ങയെ പെറുക്കി തിരിച്ചു കുട്ടയിലേക്കിടുന്ന പച്ചക്കറി കടയിലെ കുട്ടേട്ടനെ പോലെ നേരെ പുറകോട്ട് വലിച്ചു തൂക്കിയെടുത്തു വലത്തോട്ട് തട്ടി.
പല വലിപ്പത്തിലും തരത്തിലും ഉള്ള ഒരു കൂട്ടം പിള്ളേരുടെ മുൻപിൽ ഞാൻ. എല്ലാവരും പുസ്തകം തുറന്നു വെച്ചു എഴുത്തും വായനയും ആണ്.

ഹൈ…. ദിവിടെ ഈ എനിക്കെന്ത് കാര്യം ചേച്ചി? എന്ന് ചോദിക്കാൻ തുടങ്ങുന്ന മുൻപേ അവരെന്റെ കണക്ക് പുസ്തകം വാങ്ങി മറിച്ചു നോക്കാൻ തുടങ്ങി.ആ ട്യൂഷൻ ക്ലാസിലെ ഏക ഇംഗ്ലീഷ് മീഡിയം ബോയ് ആണ് ഞാൻ എന്ന അഹങ്കാരം ഒട്ടും ഇല്ലാതെ, ഇത്രേം ബുദ്ധിമാനായ ഞാൻ പോലും ഒഴിവാക്കിയ ഈ കണക്ക് എന്ന വിഷയം വെച്ച് ഇവര് എന്താണാവോ വായിച്ചു മനസിലാക്കാൻ പോകുന്നത് എന്നറിയാൻ വായും പൊളിച്ചിരുന്നു.

അവരാകട്ടെ, പുസ്തകത്തിൽ ഒരു കണക്ക് എന്നെ കാണിച്ചിട്ട് പറഞ്ഞു, ഇത് ഹരിക്കണം, ഇതു ഗുണിക്കണം, ഇത് കൂട്ടണം, ഇവിടെ കുറയ്ക്കണം അങ്ങിനെ ഏതാണ്ടൊക്കെ…

“ഉം..ഉം…ഇതൊക്കെ കുറെ കേട്ടിട്ടുണ്ട്.. കേട്ടിട്ടുണ്ട്” എന്ന ഭാവത്തിൽ തലയും കുലുക്കി ഞാനിരുന്നു. നീ ആള് കൊള്ളാമല്ലോ, അപ്പൊ ഇതൊക്കെ അറിയാം ല്ലേ എന്ന ചോദ്യത്തിന് ആനപ്രേമികൾ പറയുന്ന തലയെടുപ്പുള്ള കൊമ്പനെ പോലെ വീണ്ടും തലയാട്ടികൊണ്ടിരുന്ന എന്നോട് ഒരു കണക്ക്, പുസ്തകത്തിൽ എഴുതിയിട്ടിട്ട് അതിന്റെ ഉത്തരം കണ്ടുപിടിക്കാൻ പറഞ്ഞു.

ദക്ഷിണ വെക്കാൻ പറഞ്ഞപ്പോൾ ദർബാർ രാഗത്തിൽ ഒരലക്ക് അലക്കാൻ അന്ന് ആറാം തമ്പുരാൻ റിലീസ് ആകാത്തതുകൊണ്ടു ആ രംഗം ഓർക്കാതെ കണക്ക് പുസ്തകം കയ്യോടെ വാങ്ങി ദിത് ഇപ്പോ ശരിയാക്കിതരാം എന്ന മുഖഭാവത്തിൽ ഒരു ചൈനീസ് ദിനപത്രം വായിക്കുന്ന അതേ ഫീലിൽ പുസ്തകത്തിലോട്ടു നോക്കി.

“അതേയ് ചേച്ചി, ഇതൊക്കെ നമുക്ക് പിന്നെ ചെയ്യാം, നമുക്ക് ഇപ്പൊ പോയി ജിമ്മിയുടെയും ടോമിയുടെയും കൂടെ കളിച്ചാലോ?” പുസ്തകോം മടക്കി വെച്ചു ഇരുന്നിടത്തു നിന്നും മൂട്ടിൽ സ്പ്രിങ് വെച്ചിട്ടെന്ന പോലെ ചാടി എണീറ്റ എന്നെ, “ഇരിക്കടാ അവിടെ” എന്ന കണ്ണുരുട്ടി അലർച്ചയിൽ സ്പ്രിങ് പൂർവ്വ സ്ഥിതിയിലാക്കി തിരിച്ചു വീണ്ടും ഇരുത്തിക്കളഞ്ഞു. അത് പോലൊരു ഭാവം ആ മുഖത്ത് അന്ന് വരെ കാണാത്ത ഞാൻ ഒട്ടും പേടിച്ചില്ലെങ്കിലും ചെറുതായൊന്നു വിരണ്ടു.
“ഞാൻ ഇപ്പൊ വരാം അപ്പോഴെക്കും ഇത് ചെയ്യണ”മെന്നും പറഞ്ഞിട്ട് ചേച്ചി പുറത്തേക്കിറങ്ങി. അവിടെ കൂടിയിരിക്കുന്ന മറ്റ് കുട്ടികളേയും, പ്രത്യേകിച്ചു പെമ്പിള്ളേരെ ഞാൻ നല്ലോണം ഒന്ന് വിഷ്വൽ സ്കാൻ നടത്തി, മെല്ലെ തൊട്ടടുത്തിരുന്നു കണക്ക് ചെയ്യുന്ന പയ്യനെ ഒന്ന് നോക്കിയപ്പോൾ അവൻ പറഞ്ഞത് എന്താണെന്ന് വലിയ ഓർമ്മയില്ലെങ്കിലും.. അതിന്റെ പൊരുൾ ഇതായിരുന്നു,

“ഡ്യൂഡേ..പെട്ടന്ന് സോൾവ് ആക്കിയില്ലെങ്കിൽ ചേച്ചി വന്നാൽ യൂ വിൽ ബീ ഇൻ ഡീപ് ഷിറ്റ് ആൻഡ് സ്ക്രൂഡ്‌ ”

എന്നിട്ട് മേശപ്പുറത്തു കിടക്കുന്ന നീണ്ട ചൂരൽ വടി ചൂണ്ടി കാണിച്ചു തന്നു.

“ഈസ്സോരാ.. എന്നാലും രാജി ചേച്ചി എന്നെ അതോണ്ട് തല്ലുമോ? ഏയ്.. ഒന്നുമില്ലെങ്കിലും ഞാൻ ഒരു വകയിലെ ബന്ധുവല്ലേ… എന്റെ കൂടെ കളിക്കാൻ വരുന്നതല്ലേ. എനിക്ക് നെല്ലിക്ക പറിച്ചു തരുന്നതല്ലേ ഏയ്..നോ വേ.. ”

അങ്ങിനെ ചിന്തിച്ചു സമാധിയടയവേ അടുകളായിൽ നല്ല നെയ്യിൽ പൊരിച്ചെടുക്കുന്ന എന്തോ മണം. അത്‌ ഉണ്ണിയപ്പം ആകുമോ അതോ വേറെന്തെങ്കിലും ആണോ എന്ന ആലോചനയിൽ ഞാൻ ഇരിക്കവേ മുറിയുടെ വാതിൽ തുറന്ന് അവരെത്തിയതും എന്റെ പുസ്തകം വാങ്ങിച്ചു നോക്കിയതും ഒരുമിച്ചായിരുന്നു. ങാഹാ ഇത്ര നേരമായിട്ടും ഇത് ചെയ്തില്ലേ? ചോദ്യത്തിന് ഗൗരവം കൂടി വരുന്നു.

“അല്ല… ഞാൻ.. അതു പിന്നെ… ഇതൊക്കെ എളുപ്പമല്ലേ…. എന്ന് പറയുന്നതിനൊപ്പം തന്നെ ഒണക്കതേങ്ങാ പോലെയുള്ള എന്റെ പേട്ടത്തല ഒരു സൈഡിലേക്ക് നീങ്ങി.. എന്താ സംഭവം?

മുത്തച്ഛന്റെ പഴേ അലാറം ടൈംപീസിന് ചാവി കൊടുക്കുന്ന പോലെ എന്റെ ചെവിക്ക് പിടിച്ചൊരു അഞ്ചാറ് കറക്ക് കറക്കുകയാ ചേച്ചി. എന്നിട്ടൊരു ഡയലോഗും

” ഉം.. ഇന്ന് പൊക്കോ.. നാളെ വരുമ്പോൾ ഇതു ചെയ്തിട്ട് വേണം വരാൻ.”

ഉവ്വ നാളെയല്ലേ.? ഞാനല്ലേ? വരാനല്ലേ? വരാട്ടാ.. വീട്ടിൽ എല്ലാവർക്കും സുഖങ്ങൾ ഒക്കെത്തന്നെയല്ലേ ചേച്ചീ… ന്നും മനസ്സിൽ പറഞ്ഞിട്ട്” എന്റെ ഒരുവിധം നമ്പറുകളൊന്നും ഇവിടെ ചിലവാകില്ലെന്നു ബോദ്ധ്യപ്പെട്ട ഞാൻ ഒരു നിമിഷം പാഴാക്കാതെ വീട്ടിലേക്ക് പറ-പറന്നു. വീട്ടിലെത്തി പുസ്തകം വീശിയെറിഞ്ഞു അടുക്കളയിലേക്കോടി.

തുടരും…….

ട്യൂഷൻ സ്മരണകൾ (ഭാഗം 2)

Post Views: 173
11
AJITH VALLOLI

വി. വള്ളോലീസ് പുണ്യാളൻ.🕯️ ഞെട്ടണ്ട, പൊക്കിയടിക്കാൻ ആരുമില്ലാത്തോണ്ട്, സ്വയം പൊക്കിയപ്പോ വിശുദ്ധനാക്കപ്പെട്ടവനാണ്... ശരിയും നെറിയും തേടുന്നവൻ, മനുഷ്യനായിക്കൊണ്ടിരിക്കുന്നവൻ, പിന്നെ........... ആ പിന്നെയിപ്പോ ഒന്നുമില്ല.. ബെയ് 🙏🏽

15 Comments

  1. മിനി സുന്ദരേശൻ on July 18, 2025 10:42 PM

    ആഹാ…. രസകരമായ എഴുത്ത്…..ഇഷ്ടായി❤️👍

    Reply
  2. Sisily karuna on May 25, 2024 12:50 PM

    Super bro….chirichu chirichu pandaradangipoyi….athum jamaga byke …..appo ippo mathramalla cheruppathilum alu oru porali ayirunnu alle…

    Reply
  3. Pingback: ട്യൂഷൻ സ്മരണകൾ (അവസാന ഭാഗം) - By AJITH VALLOLI - കൂട്ടക്ഷരങ്ങൾ

  4. Pingback: ട്യൂഷൻ സ്മരണകൾ (ഭാഗം 3) - By AJITH VALLOLI - കൂട്ടക്ഷരങ്ങൾ

  5. Pingback: ട്യൂഷൻ സ്മരണകൾ (ഭാഗം 2) - By AJITH VALLOLI - കൂട്ടക്ഷരങ്ങൾ

  6. ദിവ്യക്കുട്ടി on August 21, 2023 11:16 AM

    അടിപൊളി 👍🏻🤣🤣🤣 എനിക്കുമുണ്ടായിരുന്നു കോളേജ് പഠിക്കുമ്പോൾ ട്യൂഷൻ പിള്ളേരുടെ ഒരു പട.. അവന്മാരെ ഒക്കെ ഓർത്തുപോയി 😃

    Reply
    • Ajith on August 21, 2023 1:09 PM

      എഴുതൂ കുട്ടീ .. ഞങ്ങള് വായിക്കട്ടെ അക്കഥ

      Reply
    • AJITH VALLOLI on August 21, 2023 1:54 PM

      തുടർന്നും വായിക്കാനുള്ള ധൈര്യമുണ്ടോ ? ഉണ്ടെങ്കിൽ രണ്ടാം ഭാഗത്തേക്കുള്ള ലിങ്ക് താഴെ ?
      https://koottaksharangal.com/kuttikal/20230821-tution-smaranakal2/?swcfpc=1#comment-77

      Reply
  7. RBK on August 20, 2023 8:04 PM

    രസായിണ്ട്. ബാക്കി കൂടെ വരട്ടെ… 😊

    Reply
    • AJITH VALLOLI on August 20, 2023 10:02 PM

      Thank u so much

      Reply
    • Manna Mereeza on August 21, 2023 9:37 AM

      ആഹ്… നല്ല രസമായിട്ട് വായിച്ചു വരികയായിരുന്നു.. പെട്ടെന്ന് നിന്നു പോയപ്പോൾ ഒരു സങ്കടം… കണ്ണാടി എന്ന് പറയുമ്പോൾ കുട്ടനാട്ടുകാരൻ ആണോ? ബാക്കി ഭാഗം കൂടി പോരട്ടെ 😊

      Reply
      • AJITH VALLOLI on August 21, 2023 10:49 AM

        വായനക്ക് ഒരുപാട് നന്ദി. കണ്ണാടി എന്നത് പാലക്കാട് ജില്ലയിലെ സ്ഥലമാണ് 🥰❤️

        Reply
    • AJITH VALLOLI on August 21, 2023 1:54 PM

      തുടർന്നും വായിക്കാനുള്ള ധൈര്യമുണ്ടോ ? ഉണ്ടെങ്കിൽ രണ്ടാം ഭാഗത്തേക്കുള്ള ലിങ്ക് താഴെ ?
      https://koottaksharangal.com/kuttikal/20230821-tution-smaranakal2/?swcfpc=1#comment-77

      Reply
  8. Wordwarrior on August 20, 2023 7:48 PM

    അടിപൊളി

    Reply
    • AJITH VALLOLI on August 20, 2023 10:02 PM

      Thanks 🙏🏽

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.