Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ട്യൂഷൻ സ്മരണകൾ (ഭാഗം 3)
ഓർമ്മകൾ കുട്ടികൾ തുടർക്കഥ / സീരീസ് നര്‍മം

ട്യൂഷൻ സ്മരണകൾ (ഭാഗം 3)

By AJITH VALLOLIAugust 23, 2023Updated:November 3, 20232 Comments7 Mins Read221 Views
Bookmark Now
Please login to bookmark Close

No account yet? Register

(ഒന്നാം ഭാഗവും  രണ്ടാംഭാഗവും വായിക്കാതെ രക്ഷപ്പെട്ട ഭാഗ്യവാന്മാർ, ധൈര്യമുണ്ടെങ്കിൽ അതുകൂടി വായിച്ചിട്ട് വരൂ!)
 
 
വയറൽ ഫീവർ
*********************
നാട്ടുകാരും, വീട്ടുകാരും, ടീച്ചർമാരും ഒറ്റക്കെട്ടായി, എനിക്കൊരു കുറവുണ്ടെന്നു പറഞ്ഞിരുന്ന “വാൽ” എന്ന അവയവം ഉണ്ടായിരുന്നെങ്കിൽ അത് മുളയ്ക്കേണ്ട ഭാഗത്ത്, രാവിലെ ജനാലയിലൂടെ ഫ്രീ ആയിട്ട് വന്ന വൈറ്റമിൻ-ഡി അടങ്ങിയ സൺ ബാത്തും കൊണ്ട് കമിഴ്ന്നു കിടക്കുകയായിരുന്നു ഞാൻ.
ചറ-പറാന്ന് പെയ്യണ മഴയും, തഠോ-പഠോന്ന് പൊട്ടുന്ന ഇടിയും, പ്ലീച്ചോ – ക്ളീച്ചോന്നുള്ള മിന്നലുമൊക്കെ ബാക് ടു ബാക് വന്നു കൊണ്ടിരിന്ന പണ്ടാരക്കാല വർഷമായിട്ടും, നല്ല തെളിഞ്ഞു പളിഞ്ഞു ഇളിച്ചങ്ങനെ നിക്കുകയാ നമ്മുടെ പൂമാനം രാവിലെ തന്നെ.
 
ശനിയാഴ്ച്ചയാണ്. സ്‌കൂൾ തുറന്നതിൽ പിന്നെ ഇന്നേവരെയുള്ള എല്ലാ ശനിയും, ഞായറും രാവിലെ കളിക്കാൻ ഇറങ്ങിയാൽ അപ്പൊ മഴയായിരിക്കും. ഇന്നിപ്പോ രാവിലെ തുടങ്ങുന്ന ട്യൂഷൻ വൈകുന്നുനേരം വരെയുണ്ട്. അപ്പൊ മഴയുമില്ല, ഇടിയുമില്ല, ഒരു കരിയിലക്കാറ്റ് പോലുമില്ല. അതിനാൽ വീട്ടിൽ നിന്ന് പുറത്തു പോകാതിരിക്കാൻ ആകെയുണ്ടായിരുന്ന പ്രതീക്ഷയയും. ഇല്ല. “നല്ല ബെസ്റ്ററ്റ് ടൈം!! ഒരുമാതിരി ബിരിയാണി കല്യാണത്തിന് പോകേണ്ട നേരത്തു തന്നെ വയറ്റിളക്കം പിടിച്ച പോലായി”
 
ഇന്നലെ രാത്രി വീട്ടിൽ വന്ന് ശേഷം, എന്റെ ആയുധ ശേഖരത്തിലെ നാടൻ കേപ്പ്‌ പൊട്ടിക്കുന്ന ഇരുമ്പ് തോക്കു മുതൽ, 12 ശബ്ദം പുറപ്പെടുവിക്കുന്ന അത്യാധുനിക ലേസർ ഗണ്ണ് വരെയുള്ള വിവിധയിനം തോക്കുകളും, പാർക്ക് ചെയ്തിട്ടിരിക്കുന്ന സ്‌കൂട്ടർ മുതൽ കാറുകളും, പീരങ്കിയും തുടങ്ങി ജെറ്റ് വിമാനം വരെയുള്ള പല മോഡൽ വണ്ടികളും, എന്റെ അംഗരക്ഷകരും, ചാവേറുകളുമായ പല വലിപ്പത്തിലുള്ള ആക്ഷൻ ഹീറോ പാവകളും, എന്റെ ഫാർമിലെ മൃഗശാലയിലെ അന്തേവാസികൾ ആയി ഞാൻ വളർത്തുന്ന സിംഹം,കടുവ, ചെന്നായ മുതലായ ജീവികളും, വേറെ കുറെ തട്ടു മട്ട് കളിപ്പാട്ടങ്ങളും, അടങ്ങുന്ന എന്റെ മരപ്പെട്ടി തുറന്ന് തുറന്ന് ഓരോന്നായി നോക്കി, ആത്മഗതാഗതാഗത്തോടെ
ഒരു നെടുവീർപ്പിട്ടു. നാളെയും മറ്റന്നാളും ഈ കളിപ്പാട്ടങ്ങളെ വച്ചൊരു സിനിമാ സ്ക്രിപ്റ്റ്നെ വെല്ലുന്ന തരത്തിൽ കഥ മെനഞ്ഞു കളിക്കേണ്ടതാണ്. അതിന് വേണ്ടി ഒരു എസ്കേപ്പ് പ്ലാൻ ഇന്നലെ രാത്രി മുഴുവൻ ഉറക്കമിളച്ചു നടന്നും, ഇരുന്നും, കിടന്നും, ഇഴഞ്ഞും, ഉരുണ്ടും ആലോചിച്ചു നോക്കണമെന്നു കരുതിയതാണ്. പക്ഷെ നല്ല ഉണക്കമാന്തളും, പപ്പടവും, തൈരും കൂട്ടി ഒന്നരക്കിണ്ണം ചോറുണ്ടതോണ്ട് ഒമ്പതര മണിയാകുമ്പോഴേക്കും കൂർക്കം വലിച്ച് അന്തസ്സായി ഉറങ്ങിപ്പോയി.
രാജിച്ചേച്ചി ഇന്നും നാളെയും രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടു നിൽക്കുന്ന ഏകദിന ട്യൂഷൻ മത്സരം പ്രഖ്യാപിച്ച വിവരം വീട്ടിൽ മിണ്ടാതിരിക്കാൻ തരമില്ല. എന്നെ തല്ല് കൊള്ളിക്കാനുള്ള ഒരവസരം പോലും നഷ്ടപ്പെടുത്താത്ത സാക്ഷാൽ കുട്ടിമാമ കേൾക്കെയാണ് ആ പ്രഖ്യാപനമെന്നതിനാൽ ഇക്കാര്യം ഞാനായിട്ട് വീട്ടിൽ പറയേണ്ടി വന്നില്ല. അതു കൊണ്ട് ഇനി പത്തു മിനിറ്റ് കൂടെ ഈ കിടപ്പ് തുടർന്നാൽ കേരള ഫയർഫോഴ്‌സിനെ തോല്പിക്കും വിധം അമ്മ തലവഴി ജലസേചനം നടത്തും. പിന്നെ കുളിമുറിയിൽ പോയി ബാക്കി സോപ്പ് കൂടെ തേയ്ക്കേണ്ട പണിയെ ഉള്ളു.
ഇനിയിയപ്പോ ഒറ്റ മാർഗ്ഗമേയുള്ളൂ. വരുന്ന തിങ്കൾ മുതൽ വെള്ളി വരെ എടുത്തിട്ട് പയറ്റാൻ വേണ്ടി റിസർവ്വ് ചെയ്തു വെച്ചിരിക്കുന്ന ഓരോരോ അസുഖങ്ങളായി പുറത്തെടുക്കണം. കാലിൽ ചുരുണ്ട് കിടന്ന പുതപ്പ് വലിച്ചടുത്തു തല വഴി മൂടി കിടപ്പങ്ങു തുടർന്നു. പുതപ്പും കിടക്കയും ഒക്കെ അവിടിവിടെ നനഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. സ്വാഭാവികം! ഇനി വേണ്ടത് പെർഫെക്ട് ടൈമിംഗ് ആണ്.
അമ്മ ആദ്യം നോർമ്മലായി വിളിക്കും, രണ്ടാമത് ഒരു ആവറേജ് ഭീഷണിയുടെ സ്വരത്തിൽ വിളിക്കും, മൂന്നാമത് ഒന്നുകൂടെ ഉറക്കെ, കടുപ്പത്തിൽ വല്ലതും. ആ വിളിയോടൊപ്പം ബക്കറ്റിൽ വെള്ളമെടുക്കാൻ പോകും. ആ ഗ്യാപ്പിൽ സ്റ്റാർട്ട്, ആക്ഷൻ, ആൻഡ് കട്ട്. ടൈമിംഗ് തെറ്റിയാൽ പണി പാളും. പിന്നെ കേരള ഫയർ ഫോഴ്സിനെ ലജ്ജിപ്പിക്കന്ന വിധത്തിൽ എന്റെ കേശാദി പാദം അമ്മ ജലസേചനം നടത്തും.
ദേ വന്നെന്ന് തോന്നുന്നു അമ്മ
 
” ടാ നീ ഇന്നെണീക്കുമോ? ഇന്ന് ട്യൂഷന് പോണ്ടേ?”
 
“ഉവ്വ, കുറെ പോണ്ട സ്ഥലവും. ചൗ മുട്ടായിയും, കോൽ ഐസും, കളിപ്പാട്ടങ്ങളും, ബ്രൂസ് ലിയുടെ പോസ്റ്ററും ഒക്കെ കിട്ടണ കണ്ണാടി വേലപ്പറമ്പല്ലേ പിന്നത് “
 
ശ്ശ്… ശ്… എന്ന ശബ്ദത്തിൽ രണ്ടു ദോശ ഒഴിച്ചു മറിച്ചിട്ട് ഒരു ചെറിയ കമേഴ്‌ഷ്യൽ ബ്രേക്കിന് ശേഷം വീണ്ടും അമ്മ പുനരാരംഭിച്ചു.
 
“ടാ…പോത്ത് പോലെ കിടന്നുറങ്ങാണ്ട് എണിക്കറ… ഒരു സാധനം പഠിക്കില്ല, ഉഴപ്പൻ. ഇക്കൊല്ലം ഓണപ്പരീക്ഷക്കെങ്ങാനും….”
 
വല്ല പോത്തായിട്ടെങ്ങാനും ജനിച്ചാൽ മതിയായിരുന്നു. എത്ര വേണേലും ഉറങ്ങാൻ കഴിഞ്ഞേനെ എന്ന് അന്ന് തോന്നിയിരുന്നുവെങ്കിലും, ഇച്ചിരി കൂടെ വലുതായി, വീട്ടീന്ന് ഇസ്ക്കണ കാശോണ്ട് തട്ടു കടയിൽ പോയി നല്ല ചൂട് പൊറോട്ടക്കൊപ്പം ബീഫ് ചില്ലിയും, ബീഫ് ഫ്രൈയ്യും, ബീഫ് ഉലർത്തിയതും ഒക്കെ കഴിച്ചു തുടങ്ങിയ ഹൈസ്‌കൂൾ കാലത്ത് ഞാനതിൽ ഖേദിച്ചു.
 
വീണ്ടും രണ്ടു ദോശ കൂടെ കല്ലിൽ വീഴുന്ന ഒച്ച. അടുത്ത ബെല്ലോടു കൂടെ നാടകം ആരംഭിക്കാൻ തയ്യാറായി ഞാൻ പുതച്ച കർട്ടനു പിറകിൽ തയ്യാറായി.
 
“ടാ..” എന്ന അമ്മയുടെ മൂന്നാമത്തെ വിളിയോടൊപ്പം തന്നെ ഞാൻ പറഞ്ഞു. “അയ്യോന്റമ്മേ.. എനിക്ക് വയ്യായെ.. ഞാനിപ്പൊ ചാകുവേ.. എനിക്ക് തലമുതൽ കാലു വരെ വേദനിക്കുന്നേയ്. കയ്യും കാലും കുളിരുന്നേ…അയ്യോ…”
 
ഈ ബുദ്ധി ഇന്നലെത്തന്നെ തോന്നിയിരുന്നെങ്കിൽ നന്നായി റിഹേഴ്സ് ചെയ്തു ഒന്നങ്കിട് കൊഴുപ്പിക്കമായിരുന്നു.
 
“ചെക്കനിത് എന്തു പറ്റി? ഇന്നലെ രാത്രി വന്നമുതലെ മുഖത്തൊരു വല്ലായ്മയുണ്ടല്ലോ..”
 
നമ്മുടെ പാർട്ണർ ഇൻ ക്രൈം ആയ മുത്തശ്ശൻ ഒപ്പം രംഗത്തെത്തി. ആ ഒരു സപ്പോർട്ട്
കൂടെ കിട്ടിയ ഞാൻ പിന്നൊന്നും നോക്കിയില്ല.
 
“ഹെനിക്കു വയ്യായെ അയ്യോ എന്റമ്മോ.. “
 
ഞാൻ ലേശം ഓവറാക്കി ചളമാക്കിയോ എന്നൊരു സംശയം ഒട്ടും ഉണ്ടായിരുന്നില്ല. നാട്ടിൽ വൈറൽ ഫീവർ തരംഗമായതിനാലും, ഇപ്പുറത്തും അപ്പുറത്തും ഉള്ള വീട്ടിലെ പിള്ളേരെല്ലാം പനി പിടിച്ചു കിടന്നതിനാലും, കൂടുതലഭിനയിച്ചു പാടുപെടേണ്ടി വന്നില്ല. സംഭവം ഏറ്റു!! ഇത് സംഗതി പകർച്ചവ്യാധി തന്നെയെന്നും, ഉടൻ ഡോക്ടറെ കാണിക്കണമെന്നും വീട്ടുകൂട്ടം തീരുമാനിച്ചുറപ്പിച്ചു.
ഒരാൾ ഒഴികെ. ആരാ ? നമ്മുടെ കുട്ടിമാമ!
അടിപൊളി. ആശുപത്രിയിൽ പോയി രണ്ട് ഗുളികയും വാങ്ങി, മുന്നിലെ ബേക്കറിയിൽ നിന്നും ബ്രെഡ്ഡും, ബിസ്കറ്റും വാങ്ങിപ്പിക്കാം. പിന്നെ പനിയായത് കൊണ്ട് ഓറഞ്ചും ആപ്പിളും വേറെ കിട്ടും. “നോട്ട് ടൂ ബാഡ്” എന്നൊക്കെ ആലോചിച്ചു വല്ലപ്പോഴും കിട്ടാറുള്ള ലക്ഷ്വറി വോയജായ കുടു കുടു ഒച്ചയില്ലാത്ത, സ്പീഡ് കൂടുതൽ ഉള്ള ബജാജിന്റെ ഓട്ടർഷയുടെ പിൻ സീറ്റിൽ ഇടതു പക്ഷത്ത് അമ്മയും വലതു പക്ഷത്ത് കുട്ടിമാമയുമായിട്ടാണ് എന്റെ ആശുപത്രിയിലേക്കുള്ള ഘോഷയാത്ര എഴുന്നള്ളത്ത്. ആ പോക്കിൽ എന്നെനോക്കി ഇളിച്ചോണ്ട് പുള്ളി പറഞ്ഞു.
 
“ ടാ, ഇത് നിന്റെ വെറും പെരട്ടല്ലേ?? എനിക്കറിയാം. പക്ഷെ ഞാൻ പറഞ്ഞു കൊടുക്കില്ല. കാരണം എന്താന്നറിയോ? ഞങ്ങൾ നിന്നെ ഇന്നു കൊണ്ടു പോണതേയ് പഞ്ചാര മുട്ടായി ഗുളിക തരുന്ന ഹോമിയോ ഡോക്റ്ററുടെ അടുത്തെക്കല്ല.
വേറെ ഡോക്ടറുടെ അടുത്താണ്. വൈറൽ ഫീവർ ആണെന്ന് പറഞ്ഞാൽ ആദ്യം രണ്ട് കൊലകൊമ്പൻ സൂചിയെടുത്ത് ഒരോ കയ്യിലും ഓരോ കുത്താണ്. എന്നിട്ടേയുള്ളു ബാക്കി വർത്തമാനം. കരയാൻ തൊള്ള തുറന്നാൽ നിന്റെ അണ്ണാക്കിലോട്ട് കേറ്റും മൂന്നാമത്തെ സൂചി. അതു കൊണ്ട് എനിക്ക് ഇന്നതൊന്ന് കാണാം ന്തേ..ഹി ഹി ?”
 
യൂ ക്രുവൽ അങ്കിൾ.. ഹിറ്റ്ലറുടെ പുനർജ്ജന്മമാണോ ഈ അമ്മാവൻ. എന്റെ എണ്ണപ്പെട്ട ചില ഭയങ്ങളിൽ ഒന്നായിരുന്നു ഇൻജക്ഷൻ. ഹെഡ്മാഷുടെ ചൂരൽവടിയേക്കാളും, അമ്മയുടെ ഓടിച്ചിട്ട് പിടിച്ചടിയേക്കാളും റേറ്റിങ്ങിൽ ഏറെ മുന്നിൽ നിൽക്കുന്നത് ഇഞ്ചക്ഷനാണ്. അതിൽ തന്നെ കേറി പിടിച്ചു മാമാജി. ഒരു നിമിഷം ഓട്ടോറിക്ഷ ഒരു പോലീസ് ജീപ്പും, കുട്ടിമാമ എന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന പി.സി.കുട്ടമ്പിള്ളയും ആണോ എന്നു വരെ തോന്നിപ്പോയി. നക്ഷത്രം രോഹിണിയാണ്. സ്വാഭാവവും ഏകദേശം ശ്രീകൃഷണന്റെയാണ് എന്നാണ് കരക്കമ്പി. ഈ നിലയ്ക്കാണെങ്കിൽ ഇനിയിപ്പോ അമ്മാവനെയും കൂടെ തട്ടി, ആ പേര് നിലനിർത്തേണ്ടി വരും. മനസ്സിൽ പറഞ്ഞു.
 
ഓട്ടോറിക്ഷ ആശുപത്രിയിയുടെ മുന്നിൽ ചവിട്ടികൂട്ടി നിർത്തിയിട്ടു. വെളിയിൽ നിന്ന് തന്നെ പല പ്രായത്തിൽ ഉള്ള പിള്ളേരുടെ കരച്ചിൽ കോറസായിട്ടു കേൾക്കാം. ഹെന്റെമ്മെ.. അപ്പൊ ഇങ്ങേര് പറഞ്ഞതിൽ വലിയ മാറ്റമില്ല. രണ്ടു കയ്യിൽ മാത്രമാക്കണ്ട. രണ്ടു കാൽ പാദങ്ങളും കൂട്ടി വെച്ച് അതിന്റെ നടക്കും കൂടെ ഒരു സിറിഞ്ച് കുത്തി എന്നെ കുരിശിൽ കയറ്റുന്നതാകും നല്ലത്.
 
എന്നെ പുറത്തോട്ട് ആനയിക്കൽ ചടങ്ങ് അമ്മയും കുട്ടിമാമയും കൂടെ ആരംഭിച്ചു.
ഓട്ടോറിക്ഷയിൽ നിന്നും, പുറത്തിറങ്ങാതിരുന്ന എന്നെ ഒരറ്റത്ത് നിന്ന് അമ്മ വലിച്ചും, മറ്റേ അറ്റത്തു നിന്നും കുട്ടിമാമ തള്ളിയും കുടത്തിനകത്തു കഴുത്തു കുടുങ്ങിയ കണ്ണാടിയുടെ പൊതു സ്വത്തായ ചൊക്ലി പട്ടികളിൽ ഒന്നിനെ കഴിഞ്ഞ ആഴ്ച്ച പുറത്തെടുത്ത പോലെ പുഷ് പുൾ ടെക്നൊളജിയിൽ പുറത്തെടുക്കപ്പെട്ട ഞാൻ താഴെ തറയിൽ കുത്തിയിരുന്നു.
 
എവടെ? ചക്കിപ്പരുന്ത് കോഴിക്കുഞ്ഞിനേം റാഞ്ചിയിട്ടു പോകുന്നത് പോലെ, എന്നെയും തൂക്കി ആശുപത്രിയുടെ അകത്തേക്ക് കയറിക്കഴിഞ്ഞു.
ഇതേ ഡോക്റ്ററുടെ അടുത്ത് വന്ന 4 ബി യിലെ ജിൻജിന്നാക്കിടി ലക്ഷ്മി പറഞ്ഞത് “ഇറ്റ് വാസ്‌ ക്വയറ്റ്‍ ഹോറിബിൾ ആൻഡ് അൺ സഹിക്കബിൾ” എന്നാണ്.
അഞ്ചു കൊല്ലം മുമ്പ് എൽ.കെ.ജി യിൽ ചേർത്തപ്പോഴാണ് ഇത്രയും വലിയ കൂട്ടകുട്ടിക്കരച്ചിൽ ജീവിതത്തിൽ കേട്ടിരുന്നത്. ഡോക്ടറുടെ മുറിക്കകത്തു കയറുന്ന ഒരോ കുട്ടിയും, അവരെക്കൊണ്ടാകുന്ന പോലെ താളാത്മകമായി രാഗം മുഴക്കികൊണ്ടാണ് പുറത്തു വന്നിരുന്നത്. ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു.
 
“ട്യൂഷൻ ആയിരുന്നു എന്തുകൊണ്ടും ഭേദം”.
 
എന്നെ ഇടം വലം തിരിയാൻ വിടാതെ ഇരുവരും ഇരുഭാഗത്തും ഇരുന്ന് എന്നെ കംപ്ലീറ്റ്‌ലി ബ്ലോക്ക് ആക്കിയിരിക്കുമ്പോൾ. ദേ വരുന്നു വായിൽ ഒരൊറ്റ പല്ലില്ലാത്ത, കഷണ്ടി തലയുള്ള, ഉണങ്ങി വരണ്ട് തൊട്ടാൽ പൊടിഞ്ഞു പോണ ഒരു അറ്റെൻഡർ അപ്പൂപ്പൻ. അകത്തു നിന്നും പാഞ്ഞു വന്ന് ശ്വാസം അകത്തേക്ക് ആഞ്ഞു വലിച്ചു മുന്നോട്ട് കുനിഞൊരു കൊലവിളി.
 
“അജിത്, ഏഴ് വയസ്സ്… “
 
“ഹായ് ! കൊച്ചു പിള്ളേർക്ക് ഇൻജക്ഷൻ എടുപ്പിക്കാൻ ഈ പ്രായത്തിൽ ഇങ്ങേർക്ക് എന്തൊരാവേശം. കിളവന്റെ വീട്ടുകാർക്ക് ഇതുവരെ മുറ്റത്തൊരു പന്തലിട്ട്, ആളുകളെ വിളിച്ചുകൂട്ടി ഇഡ്ഡലിയും,വടയും,ചായയും ഒന്നും കൊടുക്കാറായില്ലേ?”
“ഉം എണീറ്റോ”
 
കുട്ടിമാമ എന്നോട് പറഞ്ഞത് കേട്ട ഞാൻ കഴിഞ്ഞയാഴ്ച മുത്തച്ഛന്റെ കൂടെ കോഴിക്കടയിൽ പോയി ഞാൻ ചൂണ്ടിക്കാണിച്ച നല്ലൊരു തക്കിടുമുണ്ടൻ കോഴിയെ കൂട്ടിൽ നിന്നു കടക്കാരൻ പുറത്തെടുത്ത രംഗം ഓർമ്മ വന്നു.
ഇതെന്താടപ്പാ എന്റെ പോക്കറ്റിൽ ഒരു തുടിപ്പും വൈബ്രെഷനും? വല്ല മൊബൈലോ മറ്റോ ആണോ? ഏയ്. ഇത് കൊല്ലം 1993 അല്ലെ ആയിട്ടുള്ളു. മൊബൈൽ ഫോണൊക്കെ കേരളത്തിൽ ഇറങ്ങണമെങ്കിൽ ഇനിയും കുറച്ചു കൊല്ലങ്ങൾ കഴിയണം..യ്യോ. എന്റെ ചങ്ക് മിടിക്കുന്ന ഒച്ചയല്ലേ അത്?
 
ഹെന്റമ്മേ.
 
വാതിൽ തള്ളി തുറന്ന് എന്നെ തൂക്കിയെടുത്തു അകത്തു കൊണ്ട് നിർത്തിച്ചു.
ഒരു വലിയ മേശക്കപ്പുറത്തു ശിവന്റെ കഴുത്തിലെ പാമ്പിനെ പോലെ കറുത്തൊരു കുഴലും ചുറ്റി, വലിയൊരു കണ്ണടയും ഇട്ട് ഇരിക്കുകയാണ് ഘടാഘടിയൻ ഡോക്ടർ.
സൈഡിൽ കിടത്തി പരിശോധിക്കാൻ വലിയൊരു മേശയും അതിനരികെ ഒരസ്തികൂടവും. പണ്ട് ഇതുപോലെ മടി കാണിച്ച ഇൻജക്ഷൻ എടുക്കാൻ വന്ന മറ്റൊരു ഹതഭാഗ്യനാണോ ഇത്?
 
“നാവു നീട്ടു.”
 
വായ്കകത്തോട്ട് ടോർച്ചടിച്ചു നോക്കിയിട്ട് ശിവൻ ഡോക്ടർ പറഞ്ഞു. എന്തിനാ? ഹരിശ്രീ ഗണപതായെ നമ: യൊക്കെ പണ്ട് എഴുതിച്ചിട്ടുണ്ട്. പിന്നെന്തിനാണാവോ, ഏതായാലും അതിലോട്ട് തേനും പാലും ഒഴിക്കാനല്ല. കയ്യിൽ ഒരു ട്രെയും അതിൽ കുറെ പഞ്ഞിയും ഒരു പത്തഞ്ഞൂറ്‌ വസ്തുക്കളുമായി, തലയിൽ തൊപ്പി വെച്ചു മിനി സ്കിർട് ഇട്ട് താളവട്ടത്തിലെ സുകുമാരിയമ്മച്ചിയെപ്പോലെയൊരു നഴ്‌സ്. തീർന്നു. ഇത് എന്നെ അറഞ്ചം പുറഞ്ചം കുത്തി പഞ്ഞിക്കിടാനുള്ള സംഭവങ്ങള് തന്നെ. നാവിലേക്ക് സൂചി കുത്തിയിറക്കാനാണോ ദുഷ്ടാ?
എന്നാൽ പിന്നെ മേത്ത് മുഴുവൻ ഭസ്മം പൂശി, ഒരു കാവടിയും എടുത്തങ് തുള്ളിയേക്കാം…
 
“പിന്നെ..എന്റെ പട്ടി നീട്ടും നാവ്” എന്നും പറഞ്ഞ് കറങ്ങുന്ന കസേരയിൽ ഒരൊറ്റ നിമിഷം കൊണ്ടൊരു യൂ ടേണ് എടുത്ത് കളരി പരമ്പര ദൈവങ്ങളെയും വിളിച്ചു ഇറങ്ങിയൊരൊറ്റ ഓട്ടം.
 
നൂറ് മീറ്റർ നാരങ്ങാ സ്പൂണ് മത്സരത്തിലും, ഫാക്ടം ഫോസ് 20-20-0-15 ന്റെ ചാക്കിൽ കയറി ചാട്ടത്തിലും സ്‌കൂളിൽ ഒന്നാം സ്ഥാനം നേടിയ ചരിത്രമുള്ള എന്നെ ചേസ് ചെയ്ത് ഒന്നര കിലോമീറ്ററോളം പാലക്കാട് ടൗണിലൂടെ ഓടി വന്ന കുട്ടിമമായെയും അമ്മയേയും പോക്കറ്റിൽ കിടന്ന സമാധാനത്തിന്റെ പ്രതീകമായ മൂക്ക് തുടയ്ക്കുന്ന മഞ്ഞ തൂവാല വീശിക്കാണിച്ചു കിതച്ചു പണ്ടാരടങ്ങി കോട്ട മൈതാനത്തു വന്നിരുന്ന ഞാൻ. തൽകാലം വെളളയ്ക്ക് പകരം വെച്ച് മഞ്ഞ വെച്ച് ഒന്നഡ്ജസ്റ് ചെയ്യാൻ പറഞ്ഞു.
ബാക്കിയോ ? വെരി സിംപിൾ
വീടെത്തി, കണക്ക് പുസ്തകവും തൂക്കി, പണ്ട് അമ്യൂസ്മെന്റ് പാർക്കെന്നും, നിലവിൽ ജുറാസിക് പാർക്കെന്നും തോന്നിപ്പിച്ച രാജിച്ചേച്ചിയുടെ വീട് ലക്ഷ്യമാക്കിയി നടന്നു പോകുന്ന എന്നെ നോക്കി വഴിയിൽ രാവിലെ തന്നെ ഗോലി കളിക്കുന്ന ഗോപുകുട്ടനും കൂട്ടുകാരും ചോദിച്ചു.
 
“ന്ത്രാ?? നീ ഇന്നും ട്യൂഷനു പൂവ്വാ??”
 
” അല്ലടാ… ഗാന്ധിജിയോടൊപ്പം ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ പൂവ്വാ..”
 
 
തുടരും…….
ട്യൂഷൻ സ്മരണകൾ (ഭാഗം 4)
Post Views: 46
5
AJITH VALLOLI

വി. വള്ളോലീസ് പുണ്യാളൻ.🕯️ ഞെട്ടണ്ട, പൊക്കിയടിക്കാൻ ആരുമില്ലാത്തോണ്ട്, സ്വയം പൊക്കിയപ്പോ വിശുദ്ധനാക്കപ്പെട്ടവനാണ്... ശരിയും നെറിയും തേടുന്നവൻ, മനുഷ്യനായിക്കൊണ്ടിരിക്കുന്നവൻ, പിന്നെ........... ആ പിന്നെയിപ്പോ ഒന്നുമില്ല.. ബെയ് 🙏🏽

2 Comments

  1. Pingback: ട്യൂഷൻ സ്മരണകൾ (ഭാഗം 4) - By AJITH VALLOLI - കൂട്ടക്ഷരങ്ങൾ

  2. Pingback: ട്യൂഷൻ സ്മരണകൾ (ഭാഗം 2) - By AJITH VALLOLI - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.