Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ട്യൂഷൻ സ്മരണകൾ (ഭാഗം 4)
ഓർമ്മകൾ കുട്ടികൾ തുടർക്കഥ / സീരീസ് നര്‍മം

ട്യൂഷൻ സ്മരണകൾ (ഭാഗം 4)

By AJITH VALLOLISeptember 21, 2023Updated:May 10, 202412 Comments6 Mins Read247 Views
Bookmark Now
Please login to bookmark Close

No account yet? Register

(മുൻ ഭാഗങ്ങൾ വായിക്കാതെ മുങ്ങിനടക്കുന്നവർക്കുള്ള ലിങ്ക് )

ട്യൂഷൻ സ്മരണകൾ (ഭാഗം 3)

കൗ ബോയ്
**************

കണക്കിന്റെ നട്ടും, ബോൾട്ടും, ഓയിലും മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളെനിക്ക് എന്ന് മാത്തമാറ്റിക്‌സ് മെക്കാനിക്ക് രാജി ചേച്ചി ആദ്യം കരുതിയിരുന്നുവെങ്കിലും, എന്നെ പഠിപ്പിക്കാൻ കണക്കിന്റെ എഞ്ചിനും, ചാസിയും അഴിച്ചു പൊളിച്ചു പണിയേണ്ടി വരുമെന്ന് ഏതാണ്ട് രണ്ട് ദിവസങ്ങൾ കൊണ്ടവർക്ക് മനസിലായി.

ചങ്കരാന്തിക്ക് കൂട്ടിൽ നിന്ന് ഇറങ്ങിയോടിയ വലിയ ചാത്തനെ ഓടിച്ചിട്ട് പിടിച്ചതു പോലെ ഇന്ന് രാവിലെ ആശുപത്രിയിൽ നിന്നും ഇറങ്ങി പാലക്കാട് ടൗണിലൂടെ ഓടിയെ എന്നെ പിടിച്ച് വീട്ടിൽ കൊണ്ടു വന്ന് ഇങ്ങോട്ടേക്ക് ഡൈവേർട് ചെയ്തു വിട്ടതാണ് എന്നവർക്ക് അറിയില്ലല്ലോ. ചെല്ലാൻ വൈകിയത്, നാളെകഴിഞ്ഞു തിങ്കളാഴ്ച്ച സ്‌കൂളിൽ ഇംഗ്ളീഷ് ടെസ്റ്റ് പേപ്പറിന് പഠിക്കാൻ ഇരുന്നതുകൊണ്ടാണെന്നു പറഞ്ഞു തൽക്കാലം എന്റെ ചെവിയുടെ പുറം ഭാഗം സേഫ് ആക്കി.

ഹങ്ങനെ ശനി ഞായർ ദിവസങ്ങളിലെ എന്റെ പ്രധാന പരിപാടികളായ കളിപ്പാട്ടങ്ങൾ നിരത്തി വെച്ച് കൊണ്ടുള്ള എന്റെ സ്വന്തം കഥ, തിരക്കഥ, സംഭാഷണം, സംവിധാനത്തിൽ ഉള്ള പെരയ്ക്കകത്തിരുന്നുള്ള കളി, പിള്ളേരുടെ ഒപ്പം കളിക്കേണ്ടിയിരുന്ന പമ്പരം, കൊട്ടിയും പുള്ളും, കള്ളനും പോലീസും, കോലാലിറുമ്പ് മുതലായ ഔട്ട് ഡോർ ഗെയിംസ്, കുളക്കരയിൽ ചൂണ്ടലിടാൻ പോകുന്ന ഏട്ടന്മാരുടെ കൂടെയുള്ള എസ്‌കോർട്, അമ്മൂമ്മയുടെ ജാതിക്ക ഡപ്പിയിൽ നിന്ന് ഇസ്‌കണ കാശൊണ്ട്, ഉച്ചക്ക് വീട്ടുകാര് മയങ്ങുമ്പോൾ മേടിക്കണ കോൽ ഐസ്‌, ചിത്രകഥാ പുസ്തകങ്ങൾ, പിന്നെ എന്റെ ജമഗയും എടുത്തു കൊണ്ട് ആ പ്രദേശം മുഴുവനുള്ള കറക്കം, മുതലായ മറ്റ് ഹോബിസും, ഞായറാഴ്ച കാണുന്ന ദൂരദർശൻ പരിപാടികളും എല്ലാം.. എല്ലാം വെറും വിദൂര സ്വപ്നമായി ചുരുങ്ങി. അങ്ങിനെ ശനിയാഴ്‌ച്ച കഴിഞ്ഞു. ഇന്ന് ഞായറാഴ്ച, രാവിലെ മുതൽ വൈകുന്നേരം വരെ മുഴുനീള അമ്മൂമ്മ സപ്താഹം വായനക്കും ഞാൻ മുഴുനീള ട്യൂഷനും പോകാൻ തയ്യാറായി.

പ്ലാൻ A പ്രകാരം നാളെ മുതൽ ഇറക്കാൻ വേണ്ടി വെച്ചിരുന്ന അടവുകളൊക്കെ അടുക്കളയിലെ പ്രെസ്റ്റീജിന്റെ കുക്കർ ചീറ്റുന്നത് പോലെയാണ് ഇന്നലെ ചീറ്റിയത്. ഇനിയിപ്പോ എന്താണൊരു വഴി? ഹെന്റെ ശനിയും,ഞായറും പോയി. ശനിയാഴ്ച്ച ദിവസത്തെ നമ്മുടെ സമാധാനത്തെ അപഹരിക്കുന്ന ഇമ്മാതിരി പണികളെയാണോ ചരിഞ്ഞ ഗോപുരത്തിലെ മച്ചിന്റെ മുകളിലെ മുറിയിൽ ഇരിക്കുന്ന കിളവൻ പണിക്കര് പറയുന്ന ശനിയുടെ അപഹാരം? അപ്പൊ ഞായറാഴ്ച വരുന്ന വയ്യാവേലിക്ക് എന്ത് പറയും എന്റെ ഞായറാഴ്ച കാവിലമ്മേ? അതിന്റെ പേരും ആലോചിച്ചു കൊണ്ട്‌ ട്യൂഷന് പോകും വഴിയാണ് ആ കോമഡി.

ഇപ്പോൾ എന്നെ കാണുന്ന കണ്ണാടിയിലെ പരിചയക്കാർ എന്നെ പരിചയം ഉണ്ടെന്ന കാരണം കൊണ്ടും, പരിചയമില്ലാത്തവർ, പരിചയം ഇല്ലെന്ന കാരണം കൊണ്ടും കണ്ടാൽ മിണ്ടാതെ മുഖം തിരിച്ചു വഴി മാറി പോകുമെങ്കിലും, പണ്ട് എന്നെ കണ്ടാൽ ആർക്കും ഒന്ന് എടുത്ത് ഉമ്മ വെക്കാനോ വാരിപ്പുണരാനോ, കൊഞ്ചിക്കാനോ ഒക്കെ തോന്നിയിരുന്നു എന്നു ഞാൻ പണ്ടെപ്പോഴോ പറഞ്ഞിരുന്നില്ലേ? ഇല്ലേ? ഇല്ലെങ്കിൽ ഇപ്പൊ ഇതാ പറഞ്ഞിരിക്കുന്നു. കിളവൻമാരും, കിളവികളും, മധ്യവയസ്‌കന്മാരും, മദ്യപിക്കാത്ത വയസ്കിമാരും, ചെറുപ്പക്കാർക്കും മാത്രല്ല പഞ്ചായത്തിലെ ഓരോ ജീവജാലങ്ങളും അക്കാര്യത്തിൽ ഒട്ടും പിന്നിലായിരുന്നില്ല എന്ന് എനിക്കന്നു മനസ്സിലായി. അത് മനസിലാക്കിത്തന്നത് ട്യൂഷന് പോകുന്ന വഴിയിൽ എന്റെ മുന്നിൽ നിന്ന അമ്മിണിയാണ്.
ആരാത്? ഇരുപതിനോടടുത്ത് പ്രായമുള്ള നീണ്ട മുടി മെടഞ്ഞു കെട്ടി, ചന്ദനക്കുറിയുമിട്ട്, നല്ല പുള്ളി പാവാടയും, കാലിൽ കിലുങ്ങുന്ന വെള്ളി പാദസരവും ധരിച്ചു ടൈപ്പ് പഠിക്കാൻ പോകുന്ന തുമ്പപ്പൂ നിറവുമുള്ള ആരും കണ്ടാൽ നോക്കി നിന്നു പോകുന്ന, പഞ്ചായത്തിലെ നാടൻ സുന്ദരിയായ നമ്മുടെ………..അല്ലെങ്കിൽ വേണ്ട അങ്ങനെയിപ്പം സുഖിക്കണ്ട …..വെളു വെളുത്ത പല്ലുകൾ കൊഴിഞ്ഞെങ്കിലും, പകരം വെളു വെളുത്ത സമൃദ്ധമായ മുടിയും, വെള്ളെം വെള്ളെം വേഷവും ധരിച്ചു നടക്കുന്ന അവളുടെ അമ്മയായ കുഞ്ചിയമ്മക്ക് കാലത്തും വൈകീട്ടും എട്ട് ലിറ്റർ വീതം വെളു വെളുത്ത പാല് വിൽക്കാൻ വേണ്ടി ദിവസേന കഷ്ടിച്ചു രണ്ടോ മൂന്നോ ലിറ്റർ പാൽ ചുരത്തിയാൽ ആയി എന്ന കൊഴുത്തുരുണ്ട കറുമ്പി പശു. യെസ് ഷീ വാസ്‌ ദി സോ കാൾഡ് അമ്മിണി.

ചുമ്മാ വല്ലോന്റേം പറമ്പിലും, പാടത്തും ഒക്കെ വേലി ചാടി കടന്നും, ചവിട്ടിപ്പൊളിച്ചും ലോക്ക് ബ്രേയ്‌ക് ചെയ്ത് കയറി, കണ്ട തയ്യും, ചെടിയുമെല്ലാം കടിച്ചു പറിച്ചു തിന്നു തുപ്പി നടന്നിരുന്ന കണ്ണാടിയിലെ ആ തഗ്ഗ് ലൈഫ് ഹോളി കൗ ആണ് വഴിയരികിലെ കണ്ടത്തിൽ കിടന്നിരുന്ന അമ്മിണി. കറവ കഴിഞ്ഞാൽ, ചാണകമിടുക, കണ്ട വളപ്പിലോട്ടും, വഴിയേ പോണവന്റെ നെഞ്ചത്തോട്ടും കയറുക എന്നതാണ് ലവളുടെ പ്രധാന എന്റർടൈന്മെന്റ്‌സ്. ലവളാണ് കഴിഞ്ഞ ആഴ്ച ഞാനും കുട്ടിമാമയും കൂടെ ഞങ്ങളുടെ തൊടിയിൽ വളർത്തിയിരുന്ന പൈനാപ്പിൾ ചെടികളെ മൂടോടെ അമുക്കിയത്. “അമ്പടി കള്ളി പശുവേ….എന്റെ പൈനാപ്പിൾ ചെടികളും തിന്ന് ഞാൻ ട്യൂഷന് പോണ വഴിക്ക് കിടന്ന് എന്നേം നോക്കി പുച്ഛിച്ചു ചവച്ചു കൊണ്ട് കിടപ്പാണ് ല്ലേ…?” എനിക്ക് തീരെ സഹിക്കാനാകുന്നില്ല.

പശുവിന്റെ കഴുത്തിൽ കയറുണ്ട്. അതോണ്ട് കുഴപ്പമില്ല. കുറച്ചു മാറി, കനാലിൽ ആരൊക്കെയോ കുളിക്കുന്നുണ്ട് പക്ഷെ ആരും എന്നെ ശ്രദ്ധിക്കുന്നില്ല. അതല്ലാതെ ചുറ്റും വേറെ ആരുമില്ല. കൊള്ളാം. പിന്നെയൊന്നും നോക്കിയില്ല, പാടത്തു നിന്ന് കിട്ടാത്ത പൈനാപ്പിളിനും, ട്യൂഷന് ക്ലാസ്സിൽ പോയാൽ കിട്ടാൻ പോണ തല്ലിനും വേണ്ടി ഞാൻ വഴിയിൽ കിടന്ന ഒരു ചെറിയ കരിങ്കല്ലിന്റെ തുണ്ടെടുത്തു ഉന്നം പിടിച്ചു.
വെറുതെ ഒരു കല്ലെടുത്ത് കണ്ണും പൂട്ടി മാനത്തേക്ക് എറിഞ്ഞാൽ ആ വഴി വല്ല ജെറ്റ് വിമനമോ, ഹെലികോപ്റ്ററോ പോകുന്നുണ്ടെങ്കിൽ അതിനെയും കൊണ്ടേ എന്റെ കല്ല് താഴോട്ട് വരു. അമ്മാതിരി ഉന്നമാണെനിക്ക്. അത് കൊണ്ട് പശുവിന്റെ പള്ളക്ക് തന്നെ എന്റെ ഏറ് കൃത്യമായി കൊണ്ടു. “നീയല്ല നിന്റെ അപ്പൻ കുഴൽമന്ദം കാലിച്ചന്തയിൽ പണ്ട് വന്ന “മുരട്ടുകാള മുനിസ്വാമി” വിചാരിച്ചാലും എന്നെ ഒരു പുല്ലും ചെയ്യാൻ പറ്റില്ല. അതിന് ആദ്യം നിന്റെ കെട്ടഴിയണം. ” ഞാൻ ഇരുകയ്കളും അരയിൽ കുത്തി ഞെളിഞ്ഞു നിന്ന് അട്ടഹസിച്ചു കൊണ്ട് പറഞ്ഞു. ഏറു കൊണ്ട പശു തലതിരിച്ച് എന്നെയൊന്ന് തുറിച്ചു നോക്കി. അടുത്ത നിമിഷം പെട്ടെന്ന്, മൂട്ടിൽ ഒരു യമണ്ടൻ ഷോക്ക് അബ്സോർബ് സ്പ്രിങ് പിടിപ്പിച്ചിട്ടെന്ന പോലെ വായുവിൽ ചാടി എണീറ്റു നാലുകാലിൽ വീണു. “ഹെന്റെ മുത്തിയേ.!!” ആ കാഴ്ച കണ്ടു ഞാൻ ഞെട്ടി. പശുവിന്റെ കഴുത്തിൽ മാത്രമേ കെട്ടുള്ളൂ. കയറിന്റെ മറ്റേ അറ്റം നിലത്തു കിടന്ന് ഓടുന്നു. “കാള കിടക്കും കയറോടും എന്ന് കേട്ടിട്ടുണ്ട്.. ഇതിപ്പോൾ പശുവിന്റെ കയറാണ്. കിടന്ന പശു ഇതാ ഓടാൻ റെഡിയായി ഇനി ഈ ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. നമ്മളും ഓടണം. അല്ലെങ്കിൽ 2006 ൽ ലോകകപ്പ് ഫൈനലിൽ സിദാൻ മറ്റരാസിയെ ഇടിച്ചത് പോലെ ഇടി കൊണ്ട് പിഞ്ച് നെഞ്ച് ഇഞ്ചി പോലെ ചതയും. ഒന്നും നോക്കാനില്ല. ഇന്നലെ രാവിലെ പാലക്കാട് ടൗണിൽ ഓടിയതിലും വേഗത്തിൽ യെന്റെമ്മേന്നും അമറി ഓരോട്ടം. പുറകിൽ മ്മേ.. ന്ന് കരഞ്ഞോണ്ട്
കഴുത്തിലെ മണിയും കിലുക്കി അമ്മിണിയും. മഴകാലമായത് കൊണ്ട് വരമ്പത്തു കൂടെ ഓടാൻ നല്ല രസമായിരുന്നു. നിലത്ത് ഊന്നിയ കാല് വലിച്ചു മുകളിലേക്ക് എടുക്കുമ്പോഴേക്കും അടുത്ത കാല്‌ ചെളിയിൽ പൂണ്ട് പോകും. അങ്ങിനെ തത്തക്ക പിത്തക്ക ന്ന് ഓടിയും പിരണ്ട് വീണും വീണ്ടും ഓടിയും ഒരുവിധം രാജി ചേച്ചിയുടെ വീട്ടിന്റെ മുന്നിലെത്താറായപ്പോൾ ഒന്ന് നിന്ന് തിരിഞ്ഞു നോക്കി. “ഹില്ല അവൾ പേടിച്ചു പിന്മാറിയിരുന്നു. തത്കാലം അവൾ രക്ഷപെട്ടു . ഇല്ലേൽ കൊമ്പുകളിൽ പിടിച്ചു തൂക്കിയെടുത്ത് വാലിൽ പിടിച്ചു വായുവിൽ വട്ടം കറക്കി പാടത്തേക്ക് എറിഞ്ഞേനെ. ഹും ” പിന്നീട് മുന്നോട്ടൊരു സ്ലോ മോഷൻ നടത്തം വെച്ചുകൊടുക്കുമ്പോഴേക്കും രാജിച്ചേച്ചിയുടെ വീട്ടു പടിക്കൽ എത്തിയിരുന്നു.
വേഗം തന്നെ പടി തുറന്ന് ഉള്ളിൽ കയറി കുറ്റിയിട്ടു. അല്ല ഒന്നും ഉണ്ടായിട്ടല്ല. അപ്പോഴാണ് കയറിവന്നത് എങ്ങോട്ടാണ് എന്ന ബോധം വന്നത്. വീട്ടുപറമ്പിൽ അല്പം മാറി പണിക്കാരോട് കുശലം പറഞ്ഞു കൊണ്ട് നിൽക്കുന്ന രാജി ചേച്ചിയുടെ അമ്മ പറഞ്ഞു.

“അവനിപ്പോ പഠിക്കാൻ നല്ല വാസന വന്ന് തുടങ്ങി. കണ്ടില്ലേ സമയത്തിന് മുന്നേ ഓടിക്കിതച്ചു പഠിക്കാൻ വേണ്ടി വന്നത്. ”

“കണ്ടത്തിലെ ചെളിയുടെ വാസനയാണ്. പിന്നെ ഇച്ചിരി ചാണകത്തിന്റെയും ഉണ്ടോന്നൊരു സംശയം ഹും ദൂരെ നിന്നതു കൊണ്ട് എന്റെ ഈ കോലം കാണാത്തത് കൊണ്ടാണ്. “ഞാൻ ഉളിൽ പറഞ്ഞു.

“രാജി ചേച്ചി ഇന്നിവിടെ ഇല്ലല്ലോ കുട്ടാ.. വിരുന്ന് പോയിരിക്കുകയാ”

ങ്ങ..?? മനസ്സിൽ ഒരു ഡബിൾ ഫുൾജാർ സോഡ നുരഞ്ഞു പൊങ്ങി തുളുമ്പി. ഊ..ഹാഹാ ഹാ…
ഓടിക്കിതച്ചു വന്നതിന്റെ അണപ്പ് കൊണ്ടും അതിനോടൊപ്പം സന്തോഷം കൊണ്ടും, തലേദിവസത്തെ പുട്ട് ചൂടാക്കാതെ വായിലിട്ടപോലെ വാക്കുകൾ അണ്ണാക്കിൽ കുരുങ്ങി. “ഹെപ്പ്ഴാ വരാ?”

“അറിയില്ല. ചിലപ്പോൾ നാളെ രാത്രി അല്ലെങ്കിൽ മറ്റന്നാൾ.”

“മതി. യാതൊരു തിരക്കും ഇല്ല.”ഓടിയാണോ പറന്നാണോ ഞാൻ അവിടെനിന്ന് തിരിച്ചതെന്ന് ഓർമ്മയില്ല. ഷർട്ടിൽ പുരണ്ട ചളിയും, വീഴ്ചയിൽ മൂട് കീറിയ ട്രൗസറും ഒന്നും ഞാൻ അപ്പോൾ അറിഞ്ഞിരുന്നില്ല.അതേ കോലത്തിൽ നേരെ പോയത് പറമ്പിൽ പിള്ളേരുടെ കൂടെ കളിക്കാനാണ്. ഉച്ചക്ക് ഊണ് പോലും കഴിക്കാതെ തുടർന്ന കളി കഴിഞ്ഞു
നാലുമണിക്ക് ദൂരദർശനിൽ പൂതന സംപ്രേക്ഷണം നടത്തിയിരുന്ന സിനിമയുടെ ക്ളൈമാക്സിൽ വില്ലന്മാരെ നായകൻ അടിച്ചിടുന്ന രംഗം ആകാറാകുമ്പോഴാണ് വീട്ടിലേക്ക് വന്നു കയറുന്നത്.
ഈന്തക്കാട്ടുള്ള കുളത്തിൽ നിന്നും വെള്ളം തേകി പിടിച്ചു കരയിൽ ഇട്ട ചൊടിയൻ മീനിന്റെ കോലത്തിൽ വീട്ടിൽ വന്നു കയറിയ എന്നോട് അമ്മയുടെ ചോദ്യം. “ടാ നിന്നെ കുഞ്ചിയമ്മയുടെ പശു കുത്തിയോ? ” ങേ..? ശ്ശെടാ ഈ നാട്ടുകരെക്കൊണ്ടു തോറ്റു. ഞാനിവിടെ എന്താ ചെയ്യുന്നതെന്നും നോക്കിയിരിക്കുകയാണ്.

“ഇല്ലമ്മേ .. ഞാനൊന്ന് ശൂ ശൂ… ന്ന് പറഞ്ഞപ്പോൾ അതങ്ങ് പോയി.”

“ഉവ്വ്.. ഹി ഹി ഹി… ആ കോലം കണ്ടാലും.പറയും” ഉഫ്..കുട്ടിമാമ!! എന്നെ തേച്ചൊട്ടിക്കാൻ കിട്ടിയ ആ സുവർണ്ണാവസരം നന്നായി സ്‌കോർ ചെയ്തു.
ഹെന്റെ കാര്യം ഹെവി ഡാർക് സ്മോക്.

“ഈ കോലത്തിൽ നിന്നെ അവിടെ പഠിപ്പിക്കാൻ ഇരുത്തിയെ രാജിയുടെ അവസ്ഥ എന്താണോ എന്തോ?”

“ഹല്ല അമ്മ അറിഞ്ഞില്ലേ? രാജി ചേച്ചി ഇനി കുറെ നാളത്തേക്ക് ഇവിടെ ഉണ്ടാകില്ല” സകല ആവേശത്തോടെയും ഞാൻ വിളിച്ചു കൂവി വീടിനകത്തേക്ക് പാഞ്ഞു.

പിറ്റേന്ന് തിങ്കളാഴ്ച. സ്‌കൂളിലെ അക്രമവും അട്ടഹാസവും കഴിഞ്ഞ്, സ്‌കൂൾ വാനിൽ അതിക്രമവും കാണിച്ചു വന്ന എന്നെ, വഴിയരികിൽ വേസ്റ്റ് വലിച്ചെറിയുന്ന പോലെ ആരെങ്കിലും ഈ സാധാനത്തിനെ ഒന്ന് കൊണ്ടു പോടെയ്ന്നും പറഞ്ഞ്, സ്‌കൂൾ വാനിൽ വീടിനടുത്തുള്ള മെയിൻ റോഡിൽ തള്ളിവിട്ടു. ഇന്ന് വൈകുന്നേരം ട്യൂഷനില്ല എന്ന ആവേശത്തിൽ വീട്ടിലേക്ക് പാഞ്ഞെത്തിയ എനിക്ക് തിന്നാൻ കപ്പാ പുഴുങ്ങിയതും ചായയും തന്നിട്ട് അമ്മ ഒരു ഡയലോഗ്.
” ടാ ഇന്നെന്താ ട്യൂഷന് പോകാത്തത്?”

ശെടാ അമ്മയുടെ മെമ്മറി പ്രോസസ്സർ സംസങ്ങിനെക്കാൾ മോശമാണല്ലോ

“എന്റമ്മേ.. ഞാൻ ഇന്നലെ പറഞ്ഞില്ലേ?”

“നീ കൂടുതൽ ഒന്നും പണയണ്ട.. വേഗം കുപ്പായം മാറ്റി അവിടെ പോയി നോക്ക്. ചിലപ്പോൾ ചേച്ചി വന്നിട്ടുണ്ടാകും പിന്നെ പോണ വഴിക്ക് കണ്ട പശുവിനോടും പട്ടിയോടും ഒന്നും കളിക്കാൻ നിക്കണ്ട.”

ശ്ശെടാ..അവിടെപ്പോയി നോക്കിയിട്ട് ഓടിവരുന്നതിൽ കുഴപ്പമില്ല. പക്ഷെ ഇനിയിപ്പോ അമ്മ പറഞ്ഞതുപോലെ എങ്ങാനും വന്നിട്ടുണ്ടെങ്കിൽ കുടുങ്ങിയല്ലോ..

പുസ്തകവും എടുത്ത് പടി കടന്ന് ഇടവഴിയിലേക്കിറങ്ങി. എതിരെ അമ്മിണിയെയും കൊണ്ട് നമ്മുടെ കുഞ്ചി അമ്മച്ചി നടന്നു വരുന്നത് കണ്ടു. അമ്മിണിയുടെ കയർ അമ്മച്ചിയുടെ കയ്യിലുണ്ട്. അല്ലേൽ കാണാർന്നു. എന്റെ തൊട്ടു മുന്നിലെത്തിയ ഇരുവരും ഒരു നിമിഷം നിന്നു. കുഞ്ചിയമ്മ എന്നോട് പറഞ്ഞു. “ന്റെ മാനെ.. ഈ മാട് ശരിയല്ല. മാട് മുടുക്കി ഉണ്ണി ഓടി വീണു ഉണ്ണീന്റെ ടവുസർ കീറിന്ന് ചാലും പള്ളയിൽ കുളിക്കാൻ പോയ പെമ്പിള്ളേര് പറഞ്ഞു. ഇതിന്റെ അടുത്ത് ഇനി പോണ്ടാ ട്ടാ”

അടിപൊളി. അപ്പോ ഇതാണ് ഞാൻ രാവിലെ പേരന്വേഷിച്ച ഞായറാഴ്ച വരുന്ന ദോഷം ഡബിൾ മാനഹാനി. ഇതിന് പരിഹാരം ഇല്യ.. this is incurable.. രാവിലെ ഇൻസൈഡ് ചെയ്ത യൂണിഫോറമും ബെൽറ്റും ഷൂസും ഇട്ട് ഗമയിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വാനിൽ കയറാൻ പോണ എന്നെ എന്നെ ആ കോലത്തിൽ കണ്ടവളുമ്മാര് ആരൊക്കെയാണാവോ..?
നടന്നു കനാലിന്റെ അരികിലെത്തിയപ്പോൾ കനാലിനക്കരെ കുളിയും നനയും കഴിഞ്ഞു നടന്നു മറയുന്ന പെണ്‌പിള്ളേരുടെ കൂട്ടം ഉറക്കെ വിളിച്ചു പറഞ്ഞു.. “കൗബോയ്‌.. ദാ നമ്മുടെ കൗ ബോയ് പോണേയ്…കൗ ബോയെയ്.. പൂയ്”

തുടരും…….

ട്യൂഷൻ സ്മരണകൾ (അവസാന ഭാഗം)
Post Views: 61
7
AJITH VALLOLI

വി. വള്ളോലീസ് പുണ്യാളൻ.🕯️ ഞെട്ടണ്ട, പൊക്കിയടിക്കാൻ ആരുമില്ലാത്തോണ്ട്, സ്വയം പൊക്കിയപ്പോ വിശുദ്ധനാക്കപ്പെട്ടവനാണ്... ശരിയും നെറിയും തേടുന്നവൻ, മനുഷ്യനായിക്കൊണ്ടിരിക്കുന്നവൻ, പിന്നെ........... ആ പിന്നെയിപ്പോ ഒന്നുമില്ല.. ബെയ് 🙏🏽

12 Comments

  1. Neethu Krishnan on September 30, 2023 7:22 PM

    പൂതന സംപ്രേഷണം 🤣🤣🤣

    Reply
    • AJITH VALLOLI on May 10, 2024 11:16 AM

      അവസാന ഭാഗം ഇന്ന് പോസ്റ്റ് ചെയ്യുന്നുണ്ട്

      Reply
  2. Remya Bharathy K on September 30, 2023 10:47 AM

    🥰🥰🥰

    Reply
  3. Sunandha Mahesh on September 30, 2023 7:59 AM

    സത്യം, സ്കൂളിൽ പോകുന്നതേ കഷ്ടം, അതിഎന്റെകൂടെയൊരു ട്യൂഷൻ..

    Reply
    • AJITH VALLOLI on May 10, 2024 11:17 AM

      സന്തോഷം സ്നേഹം !!!
      അവസാന ഭാഗം ഇന്ന് പോസ്റ്റ് ചെയ്യുന്നുണ്ട്

      Reply
  4. Nafs nafs on September 24, 2023 1:12 PM

    സ്മരണകൾക്കുമുന്നിൽ നമിക്കുന്നു.😃😃

    Reply
    • Ajith on September 25, 2023 10:00 AM

      Thanks dear 😊❤️

      Reply
    • Shreeja R on September 29, 2023 10:08 PM

      നാലു ഭാഗവും ഒന്നിച്ചു ഇന്നാണ് വായിച്ചത്. ലളിതം, ഹൃദ്യം 👌👌

      Reply
      • AJITH VALLOLI on May 10, 2024 11:16 AM

        അവസാന ഭാഗം ഇന്ന് പോസ്റ്റ് ചെയ്യുന്നുണ്ട്

        Reply
    • AJITH VALLOLI on May 10, 2024 11:17 AM

      thanks a lot സന്തോഷം സ്നേഹം !!!
      അവസാന ഭാഗം ഇന്ന് പോസ്റ്റ് ചെയ്യുന്നുണ്ട്

      Reply
  5. Manna Mereeza on September 22, 2023 12:54 PM

    യ്യോ… ങ്ങള് എഴുതിയത് വായിച്ച് ചിരിച്ച്…ഇപ്പൊ ങ്ങൾക്ക് കണക്ക് എങ്ങനാ..? നട്ടും ബോൾട്ടും ശരിയായോ😀

    Reply
    • Ajith on September 25, 2023 10:01 AM

      എവടെ ശരിയാവാൻ 😂🤣
      വായനയ്ക്കും പ്രോത്സാഹനത്തിനും Thanks 🙏🏽

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.