Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നാവിൽ തൊട്ട് കൂട്ടാനൊരു ഓലൻ
Contests ആരോഗ്യം ഓർമ്മകൾ പാചകം

നാവിൽ തൊട്ട് കൂട്ടാനൊരു ഓലൻ

By Manju SreekumarAugust 23, 20232 Comments2 Mins Read46 Views
Bookmark Now
Please login to bookmark Close

No account yet? Register

അത്തം തൊട്ട് ഉത്രാടം വരെ പൂക്കൾ പറിക്കാൻ ആറു മാസത്തിന്റെ വട്ടയില കുമ്പിളോ ഇട്ടിരിക്കുന്ന പാവാട കുമ്പിളാക്കിയതോ മതിയാവും. എന്നാൽ ഉത്രാടത്തിന്റെ പൂക്കളം ഇട്ട് കഴിഞ്ഞാൽ തുമ്പക്കുടം പറിയ്ക്കലായി. പറമ്പിന്റെ അറ്റത്തെ പാടം വരെ പോയി കോരുകൊട്ടയിലാണ് തുമ്പക്കുടം പറിച്ചു കൊണ്ട് വരിക. ചേട്ടനും ചേച്ചിയും ഞാനും കൂടി ഒരു കൊട്ട നിറയുമ്പോൾ ഉമ്മറത്തെ ഇടനാഴിയിൽ അമ്മ നേരത്തെ വിരിച്ച പേപ്പറിൽ കൊണ്ട് ചൊരിയും. മൂന്നും നാലും കൊട്ട ആയിട്ടേ നിർത്തു. പിന്നെ വൈകീട്ട് മുറ്റത്തും വേലിയിലും കുളത്തിന്റെ ചുറ്റുമൊക്കെ നിൽക്കുന്ന ചെമ്പരത്തി, ചെത്തി, ആറുമാസം ഒക്കെ പറിയ്ക്കലാണ്. തിരുവോണത്തിന്റെ അന്ന് കാലത്ത് ചാണകം മെഴുകിയ പൂത്തറയിൽ വെച്ച തൂശനിലയിൽ അരിമാവിൽ ഉമ്മറത്തെ മാവിൽ പടർന്ന കാച്ചിലിന്റെ ഇലയിട്ട് അത് കൊണ്ട് നീളത്തിൽ അണിഞ്ഞ് അതിന്മേൽ ആവണപ്പലക വെച്ച് അതിന്മേൽ മൂന്നോ അഞ്ചോ തൃക്കാക്കരപ്പന്മാരെ വെച്ച് തുമ്പക്കുടം ചൊരിയും. തൃക്കാക്കരപ്പന്മാരെ നേരത്തെ തന്നെ അണിഞ്ഞ് തലയിലും വശത്തും ഒക്കെ ആറുമാസവും ചെത്തിയും കുത്തി വെച്ചിട്ടുണ്ടാകും. അവിടെ നിന്ന് പടിക്കൽ വെച്ച കുഞ്ഞു തൃക്കാക്കരപ്പൻ വരെ തുമ്പക്കുടം കൊണ്ടൊരു വഴി ഉണ്ടാക്കും. പിന്നെ നേദിക്കലും പൂജയും ആർപ്പു വിളിയും കഴിഞ്ഞാൽ സദ്യയുടെ നേരം വരെ ഓണം കൊണ്ടതിന്റെ ഭംഗി നോക്കലാണ്.

നാലും വെച്ച സദ്യയിലെ ഒരവിഭാജ്യഘടകം ആണ് കുമ്പളങ്ങാ / ഇളവൻ കൊണ്ടുള്ള ഓലൻ. രുചിഭേദങ്ങളുടെ ആഘോഷമായ സദ്യകളിൽ ഒരു രുചിയിൽ നിന്ന് അടുത്ത രുചിയിലേക്ക് പോകുമ്പോൾ നാവിലെ പഴയ രുചി നിർവീര്യമാക്കാൻ ഓലൻ ഒന്ന് തൊട്ടു നക്കിയാൽ മതി. ഇങ്ങനെയൊക്കെയാണെങ്കിലും ഞാൻ സദ്യ ഉണ്ടാക്കുമ്പോൾ ഓലന് പകരം ഇഷ്ടു / ഇസ്റ്റു ആണുണ്ടാക്കാറ്. ഓലൻ തൊട്ട് നക്കി നാവ് ശുദ്ധമാക്കാൻ ഉള്ളതാണെങ്കിൽ ചൂടുള്ള ഇസ്റ്റു കൂട്ടി ഒരുരുള ഉരുട്ടി അതിൽ കുറച്ച് പപ്പടവും വെച്ച് കഴിക്കുമ്പോൾ ഉള്ള രുചി അസാധ്യം തന്നെ. രണ്ടിനും വെളുത്ത നിറം ആയത് കൊണ്ട് ഇലയിൽ നോക്കിയാൽ ഓക്കേ ആണ് താനും. ഞങ്ങളുടെ നാട്ടിൽ വെക്കുന്ന ഓലൻ കുമ്പളങ്ങ അല്ലെങ്കിൽ ഇളവൻ മാത്രം ഉപയോഗിച്ചാണ്. കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിൽ ഓലനിൽ പയറും പച്ചമുളകും അവസാനം വേപ്പിലയും ചേർക്കുമെന്ന് കേട്ടിട്ടുണ്ട്.

IMG_8614
ഞങ്ങളുടെ നാട്ടിലെ വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന ഓലൻ വെയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം. കുമ്പളങ്ങ തൊലി കളഞ്ഞ് വീതികൂടിയ എന്നാൽ നേരിയ കഷ്ണങ്ങളാക്കി ചെത്തിയെടുത്തതിൽ ഒരല്പം മാത്രം വെള്ളം ചേർത്ത് കുക്കറിൽ വെച്ച് ഒറ്റ വിസിൽ വരുത്തുക. കുമ്പളങ്ങയിൽ തന്നെ ധാരാളം വെള്ളം ഉള്ളത് കൊണ്ട് വളരെ കുറച്ച് വെള്ളമേ ചേർക്കേണ്ടതുള്ളൂ. കുക്കർ തുറക്കുമ്പോൾ വെന്ത് പകുതിയായ കഷ്ണങ്ങൾ കാണാം. വെള്ളമുണ്ടെങ്കിൽ ഊറ്റി കളയുകയോ വറ്റിച്ച് എടുക്കുകയോ ചെയ്യാം. ഇനി അടുപ്പത്ത് വെക്കേണ്ട കാര്യമില്ല. നല്ല തേങ്ങയുടെ ഒന്നാം പാൽ അഥവാ തെംപാൽ ചേർത്ത് അൽപ്പം ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഉപ്പ് കുറച്ച് കുറഞ്ഞു നിന്നാൽ മതി. അതിലേക്ക് അൽപ്പം പച്ചവെളിച്ചെണ്ണ ഒഴിച്ച് അടച്ചു വെക്കുക. ഓലൻ റെഡി.

വയറിനും ശരീരത്തിനും വളരെ നല്ലതാണ് കുമ്പളങ്ങ. ഈ വിഭവം അധികം ഉപ്പും മറ്റ് പൊടികളോ ചേർക്കാതെ എടുക്കുന്നത് കൊണ്ട് തന്നെ പല രുചിയിലുള്ള കൂട്ടാനുകളുടെ ഇടയിൽ വേറിട്ട് നിൽക്കുന്നു ഓലൻ.

ചിത്രത്തിന് കടപ്പാട് : Zee News 

Post Views: 23
4
Manju Sreekumar

2 Comments

  1. Geetha Jose on August 24, 2023 11:43 PM

    കൊള്ളാലോ.. എനിക്കുമുണ്ടൊരു ഓലൻ. 🤭

    Reply
  2. Sunandha Mahesh on August 23, 2023 7:34 PM

    നന്നായി എഴുതി 👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.