Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സംഗമം
കഥ

സംഗമം

By Dr Venus V. VAugust 24, 2023Updated:August 24, 20233 Comments3 Mins Read173 Views
Bookmark Now
Please login to bookmark Close

No account yet? Register

ഏതായാലും സ്ഥലം എനിക്കിഷ്ടപ്പെട്ടു. മെയിൻ റോഡിൽ നിന്ന് ഇടതു വശത്തേയ്ക്കുള്ള ടാറിട്ട റോഡിൽ പച്ചപ്പിനു നടുവിൽ  മൂന്നു കെട്ടിടങ്ങൾ . നടുവിലുള്ളത് ഒരു വീടുപോലെയുണ്ട്. ചിത്രപ്പണികളുള്ള മച്ചുള്ള വീട് .ഗോവണിയുടെ കൈവരിയിലുമുണ്ട് ചിത്രപ്പണികൾ . പഴമയുടെ പ്രൗഢിയിലും പുതുമയുടെ ധാരാളിത്തവുമായ് നിൽക്കുന്ന അതിൻ്റെ ഓരോ മുക്കും മൂലയും എൻ്റെ മനസ്സിൻ പതിഞ്ഞു .

മരത്തിൽ തീർത്ത ജനൽപ്പാളികൾ ,പിന്നിലെ പച്ച വിരിച്ച വയലിൽ നിന്ന് തുറന്നിട്ട ജനലിലൂടെ അകത്തേക്ക് പതുങ്ങിയെത്തിപ്പുണരുന്ന കാറ്റിൻ കൈകൾ.

” ഡോക്ടർ, ഇതാണ് ഈ ആശുപത്രിയിലെ ഏറ്റവും പഴക്കമേറിയ കെട്ടിടം. ആദ്യം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പ്രൈമറി ഹെൽത്ത് സെൻ്ററിന് സ്വന്തം വീടും ചുറ്റുമുള്ള സ്ഥലവും സംഭാവനയായിത്തന്നത് മാഷാണ്. നേരേക്കാണുന്ന അമ്പലത്തിനപ്പുറത്ത് കാണുന്ന സ്കൂളില്ലേ?അവിടത്തെ ഹെഡ്മാസ്റ്ററായിരുന്നു.

ഇരുവശത്തുമുള്ള രണ്ടു പുതിയബ്ലോക്കുകളും പണി കഴിപ്പിച്ചത് പഞ്ചായത്താണ്. ഈ ഭാഗം നിലനിർത്തിക്കൊണ്ടുള്ള വികസനം മതിയെന്നാണ് തീരുമാനം. അതു നന്നായി. കടുത്ത വേനലിലും തണുപ്പാണിവിടെ.ഫാൻ പോലും വേണ്ട.”എനിക്കും തോന്നി നല്ല തീരുമാനമെന്ന് .

” ഡോക്ടറുടെ മുറി പുതിയ ബ്ലോക്കിലാണ്. ട്രാൻസ്ഫർ കിട്ടി തിരുവല്ലയ്ക്കു പോയ ജയന്തൻ ഡോക്ടർ പക്ഷേ ഇവിടെയാണിരുന്ന് രോഗികളെ നോക്കാറ്. “

“എനിക്കും ഇവിടെത്തന്നെ മതി. കാറ്റും കൊണ്ടിരുന്ന് രോഗികളെ നോക്കുന്നത് പുത്തൻ അനുഭവമാകും.”

രോഗികൾക്ക് ഇരിക്കാനുള്ള കസേരകൾ – ഇത് മാഷിൻ്റെ വക.

ഹാളിൻ്റെ മൂലയിലെ വലിയ ടി.വി, അത് മാഷ് തന്നത്.

കുട്ടികൾക്കായി ചിത്രങ്ങൾ നിറഞ്ഞ കിഡ്സ് കോർണർ – അത് മാഷിൻ്റെ ഐഡിയ.

ആശുപത്രിയുടെ ഓരോ ഭാഗവും കണ്ടു നടക്കുമ്പോൾ മാഷ് എൻ്റെ  മനസ്സിൽ കയറിപ്പറ്റി. എല്ലാറ്റിലും ഉണ്ട് മാഷിൻ്റെ കയ്യൊപ്പ്.

“ഈ റാമ്പോ? ” – നടന്നു പടികൾ കയറാൻ വയ്യാത്തവർക്കായി മാഷ്… ശശീന്ദ്രൻ്റെ മറുപടി.

“ഡോക്ടർ, ഒരു കൂറ്റൻ മരം അവിടെയുണ്ട്.കണ്ടില്ലേ?അവിടെയാണ് മാഷിൻ്റെ വീട്. ” ദൂരേയ്ക്ക് ശശീന്ദ്രൻ വിരൽ ചൂണ്ടി.

രോഗികളുടെ നീണ്ട നിര, ഇരിക്കാനുള്ള കസേരകൾക്കപ്പുറം നീണ്ടിരുന്നു. സംസാരം നിറുത്തി ജോലിയിൽ മുഴുകി.

” ഡോക്ടർ, മാഷിൻ്റെ മകൻ വന്നിട്ടുണ്ട്. മാഷിന് വയ്യാതായത്രേ. കിടപ്പിലാണ് ഇന്നലെ രാത്രി മുതൽ .ഡോക്ടർ ഒന്ന് വീടുവരെ ചെല്ലുമോ എന്ന് ചോദിക്കാനാണ്. ഇനി ഒരാൾ കൂടിയേ ഡോക്ടറെ കാണാൻ  ബാക്കിയുള്ളു.”

“എന്നിട്ട് മാഷിൻ്റെ മകനെവിടെ?” 

എൻ്റെ മുന്നിലേക്ക് വിൽ ചെയറുരുട്ടി വന്നയാൾ എൻനേർക്കു കൈകൾ കൂപ്പി.

” ഡോക്ടർ.ഞാൻ ജയകൃഷ്ണൻ. കാറുണ്ട്. തിരിച്ചു കൊണ്ടാക്കുകയും ചെയ്യാം.”

ഗാരേജിലിരുന്ന എൻ്റെ ബൈക്കിനെ കൈ നീട്ടി തൊട്ടുതലോടി കാറിനരികിലേക്ക് നടക്കുമ്പോൾ അദ്ദേഹം ഡ്രൈവിംഗ് സീറ്റിലേക്ക് കയറുന്നുണ്ടായിരുന്നു. തളർന്ന കാലുകൾ നൽകിയ പരിമിതികൾക്കനുസൃതമായി മാറ്റം വരുത്തിയ കാറിൽ, ഞാൻ ജയകൃഷ്ണൻ്റെ ഡ്രൈവിംഗിലുള്ള വിരുത് കണ്ടിരുന്നു.

വഴിയോരത്തെ പച്ചക്കുന്നും പിന്നിട്ട് ഇരുനില മാളികയുടെ ഗേറ്റുകടന്ന് കാർ മുന്നോട്ടെടുക്കുമ്പോൾ, മുറ്റത്തിനരികിൽ വലിയ വാർപ്പിൻ്റെ ആകൃതിയിൽ പണിതുണ്ടാക്കിയ കിണർ. സ്വർണ്ണവർണ്ണത്തിൽ അത് മിന്നിത്തിളങ്ങി. അതിനപ്പുറം ഒരു കൂറ്റൻ മരം നിൽപ്പുണ്ട്.ഒരു വലിയ മാവ്. മണൽ വിരിച്ച മുറ്റത്ത് മഴയിൽ പൊഴിഞ്ഞു വീണ ഇലകളും പഴുത്തമാങ്ങകളും.  തോരാമഴ ചാലിട്ടൊഴുക്കിയ വെള്ളത്തിലൂടെ, കാറ്റിൽ പൊഴിഞ്ഞു വീണ മുല്ലപ്പൂവിതളുകളും തുളസിയിലയും ഒഴുകിയടിഞ്ഞിരുന്നു.

വുഡ് പാനലിംഗ് നടത്തിയ വലിയമുറിയിൽ നേർത്ത ശബ്ദത്തിലലയടിക്കുന്ന സാന്ദ്ര സംഗീതം. മേശമേൽ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ. ചാരുകസേരയിൽ മാഷ്.

“ഇന്നലെ രാത്രി ഒന്ന് തല കറങ്ങി വീണു.ഇന്ന് നടക്കാൻ ഒരു കോൺഫിഡൻസില്ലായ്മ. ഡോക്ടറെ ബുദ്ധിമുട്ടിക്കേണ്ടെന്നു പറഞ്ഞതാണ്. ഇവൻ കേൾക്കണ്ടേ?”

ജയകൃഷ്ണൻ ചിരിച്ചു, പതിഞ്ഞ ശബ്ദത്തിൽ.

മാഷിനെ പരിശോധിച്ച് മരുന്നെഴുതുമ്പോൾ ജയകൃഷ്ണൻ വലിയ ജ്യൂസ് ഗ്ലാസ് ടീപ്പോയിൽ വച്ചു.

” മുറ്റത്തെ കൂറ്റൻ  മാവ് കണ്ടില്ലേ? അതിലെ മാങ്ങയാണ്. ഫ്രഷ് മാംഗോ ജ്യൂസ്.എല്ലാവരും പണ്ടേ നിർബ്ബന്ധിച്ചതാണ്, മുറിച്ചുകളയാൻ. പക്ഷേ, എൻ്റെ മനസ്സനുവദിച്ചില്ല. നമ്മുടെ വിധിയ്ക്ക് മാവെന്തു പിഴച്ചു?”

എൻ്റെ നെറ്റിയിലെ സംശയത്തിൻ്റെ ചുളിവുകൾ കണ്ടിട്ടാകണം മാഷ് ആ കഥ പറഞ്ഞത്.

സ്വന്തംഅച്ഛൻ്റെ ജോലിയുമായി ബന്ധപ്പെട്ട് അയൽ വീട്ടിൽ താമസത്തിനു വന്ന ചാന്ദ്നി എന്ന പെൺകുട്ടിയെക്കുറിച്ച്.നാലാം ക്ലാസ്സുകാരനായ ജയകൃഷ്ണൻ്റെ കളിക്കൂട്ടുകാരി.

 “അവൾക്കു വേണ്ടിയാണ് അന്നവൻ ഞങ്ങളാരും കാണാതെ മാവിൽ കയറിയത്. ഒരു വീഴ്ച. അത് നഷ്ടപ്പെടുത്തിയത് ഞങ്ങളുടെയെല്ലാം നീണ്ട നാലു വർഷങ്ങളാണ്.  മരിച്ചതുപോലെയുള്ള കിടപ്പിൽ നിന്ന്, തളർച്ചയിൽ നിന്ന് ജയകൃഷ്ണൻ രക്ഷപ്പെടില്ലെന്ന് എല്ലാവരും വിധിയെഴുതി. പിന്നെയൊരു മിറാക്കിൾ പോലെയാണ് അവൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഇപ്പോൾ വൈകല്യങ്ങളെ അതിജീവിക്കാനുള്ള കരുത്തു നേടി. 

ഞാനിപ്പോഴും ചാന്ദ്നിയെക്കുറിച്ചോർക്കാറുണ്ട്. അന്ന് ആകെ തകർന്നു പോയിരുന്നവൾ. ആറുമാസങ്ങൾക്കുള്ളിൽ അവർ സ്ഥലം മാറിപ്പോയി. ഇപ്പോൾ ആ കുട്ടി എവിടെയാണോ എന്തോ? ഞാനന്ന് ഏറെ ആശ്വസിപ്പിച്ചിരുന്നു.”

“മാഷ് നാടിനു വേണ്ടി, ഹോസ്പിറ്റലിനു വേണ്ടി എന്തെല്ലാമാണ് ചെയ്തു വച്ചിരിക്കുന്നത്. അനുമോദനമർഹിക്കുന്ന കാര്യങ്ങൾ.”

“ഡോക്ടർ. അതിൽ എൻ്റെ മഹത്വമൊന്നുമില്ല.ജീവിതത്തിൻ്റെ നശ്വരതയും നിരർത്ഥതകയും എന്നെ പഠിപ്പിച്ച പാഠമതാണ്.”

വീണ്ടും കാണാമെന്നു മാഷിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞാൻ മാവിനെ നോക്കി, കുറേ ജീവിതങ്ങളിൽ കരിനിഴൽ വീഴ്ത്തിയ കൂറ്റൻ മാവ്.

പിന്നെ മനസ്സിലോർത്തു.അടുത്ത ദിവസം മാഷിനെ കാണാനായി വരുമ്പോൾ എൻ്റെ കൂടെ മറ്റൊരാളുണ്ടാകും, മാഷിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് .

വർഷമേറെ കടന്നു പോയിട്ടും നെഞ്ചിൽ കുറ്റബോധം പേറുന്ന എൻ്റെ ചാന്ദ്നി .താലികെട്ടി കൂടെച്ചേർത്ത ആറുമാസക്കാലത്തിനിടയ്ക്ക് ,അറിയാതുയരുന്ന നെടുവീർപ്പുകളുടെ കാരണം തിരക്കിയപ്പോഴാണ് ചാന്ദ്നി മനസ്സിൻ്റെ വിഹ്വലതകൾ പങ്കുവച്ചത്. നിറം മങ്ങിയ ബാല്യകാല സ്മരണകളിൽ പലതിനുമൊപ്പം സ്ഥലപ്പേരും മറവി കവർന്നിരുന്നു, മരണത്തിൻ്റെ ഗുഹാമുഖം വരെയെത്തിയ ജയ കൃഷ്ണൻ്റെ അവസ്ഥയൊഴികെ.

സ്വന്തം അച്ഛൻ്റെ മരണവും ദൂരവും സൃഷ്ടിച്ച വിരഹകാലത്തിൻ്റെ വിടവുകൾ ഇനി നേർത്തുനേർത്തില്ലാതെയാകും. കുറ്റബോധത്തിൻ്റെ തീച്ചൂളയിലുരുകുന്ന ചാന്ദ്നിയുടെ മനസ്സിലേക്ക് മാഷിൻ്റെ വാത്സല്യമഴ പെയ്തിറങ്ങും.

ഇന്ന് രാത്രി ഉറങ്ങാൻ കിടക്കും മുൻപ്, എന്നത്തേയും പതിവുപോലെ പിന്നിട്ടപകലിലെ വിശേഷങ്ങൾ പങ്കു വയ്ക്കുമ്പോൾ ചാന്ദ്നിയോടു പറയാനുണ്ടെനിക്ക്, ഈ ഗ്രാമത്തിൻ്റെ കഥ.

ആകാശത്തെ കയ്യെത്തിപ്പിടിക്കാൻ ആഞ്ഞു നിൽക്കുന്ന കൂറ്റൻ മരത്തിൻ്റെ കഥ.

അവളുടെ കളിക്കൂട്ടുകാരൻ ജയ കൃഷ്ണൻ്റെ കഥ.

ഗ്രാമത്തിൻ്റെ ജീവനാഡിയായ മാഷിൻ്റെ കഥ.

ഡോക്ടർ. വീനസ്

Post Views: 52
3
Dr Venus V. V
  • Website

I am doctor by profession(modern medicine),residing at Edappally,Ernakulam.Used to write short stories,poems. Interested in traveling.Used to write travelogue. Published my short story book,Pranayaksharangal. Paints with all mediums.Like stitching,crafts. My husband is an engineer.

3 Comments

  1. Manasi on May 18, 2024 3:06 PM

    ❤️❤️❤️🥰

    Reply
  2. Sabira on August 26, 2023 9:56 PM

    ❤️❤️

    Reply
    • Suma Jayamohan on May 18, 2024 9:01 PM

      മനോഹരം❤️👌💐

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.