Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അതിർവരമ്പുകൾ
പ്രചോദനം ബന്ധങ്ങൾ

അതിർവരമ്പുകൾ

By Divya SreekumarAugust 31, 2023Updated:September 15, 20233 Comments3 Mins Read202 Views
Bookmark Now
Please login to bookmark Close

No account yet? Register

“അച്ഛമ്മേ, ‘സ്വാതന്ത്ര്യത്തിൻ്റെ അതിർവരമ്പുകൾ’ എന്നുവെച്ചാലെന്താണ്?

രാവിലെ ബോബിയെ കൂടുതുറന്നു വിട്ടിട്ട് ഞാൻ  പത്രവായനയ്ക്ക് ഇരുന്ന നേരത്താണ് ഗായുമോള് പുസ്തകവും പെൻസിലുമായി മുന്നിൽ വന്നത്. അവൾ നീട്ടിയ നോട്ടുപുസ്തകത്തിലെ ചോദ്യത്തിലെൻ്റെ  കണ്ണുടക്കി.”സ്വാതന്ത്ര്യത്തിന് അതിർവരമ്പ് നിശ്ചയിക്കണോ വേണ്ടയോ?” ഉദാഹരണസഹിതം വ്യക്തമാക്കുക.
“അച്ഛമ്മ കുറച്ച് പോയിൻ്റ്‌സ് പറഞ്ഞു തന്നേ,ഇന്ന് സ്കൂളിൽ എനിക്ക് ഈ ടോപിക്കിൽ അഞ്ചുമിനിറ്റിൽ കുറയാതെ സംസാരിക്കണം.”

“ആഹ് ചുമ്മാതല്ല ൻ്റെ കുഞ്ഞിപ്പെണ്ണ് രാവിലെ നേരത്തെ എണീറ്റുവന്നത്.”

“പിന്നല്ലാതെ, സ്പീച്ച് കൊടുത്തില്ലേൽ ടീച്ചറുടെ കയ്യിന്നു പണിഷ്മെൻ്റ് ഒറപ്പാ ഇനിക്ക്.അച്ഛമ്മ ചിരിക്കാതെ വേഗം എന്തേലും പറഞ്ഞു തായോ”. ഗായൂട്ടി ചിണുങ്ങി.

അഞ്ചാം ക്ലാസുകാരിക്ക് അതിർവരമ്പുകളെക്കുറിച്ച് എങ്ങനെയാണ് വിശദീകരിച്ചു കൊടുക്കേണ്ടത് എന്ന ആലോചനയിലിരുന്നു ഞാൻ.ബോബി എൻ്റെ തലയിലും കഴുത്തിലും കൊത്തിപ്പെറുക്കാൻ തുടങ്ങീട്ട് നേരം കുറച്ചായി.കഴുത്തിലെ ചെയിനിൽ കൊത്തിവലിക്കാൻ തുടങ്ങിയപ്പോ കൈകൊണ്ടോരു തട്ട് വച്ചുകൊടുത്തതും അവൻ  പറന്ന് അടുക്കളയിലെ ജനാലക്കമ്പിയിൽ ചെന്നിരുന്നു.

“അയ്യോ അച്ഛമ്മേ ജനലടച്ചിട്ടില്ല.ഗായു അലറി വിളിച്ചു.ഞാനുമൊരു നിമിഷം പതറിപ്പോയി.പുറത്തേക്ക് പറന്നാൽ പിന്നൊരു തിരിച്ചുവരവുണ്ടാകില്ല.മുൻപുണ്ടായിരുന്ന രണ്ട് ആഫ്രിക്കൻ തത്തകളും അങ്ങനെ പോയതാണ്. സൺ കൊണ്യോർ ഇനത്തിൽപ്പെട്ട വിലയേറിയ ഈ തത്ത ഞങ്ങളുടെ കൂടെ വന്നിട്ടിപ്പോ രണ്ടു വർഷമായി.കൂട്ടിനുള്ളിൽ കിടന്നു കൂവി വിളിക്കുമ്പോ ദേഷ്യം വരുമെങ്കിലും ബോബി കൂടെയില്ലാത്ത ജീവിതം സങ്കൽപ്പിക്കാൻ വയ്യ ഇനി. ഞങ്ങൾ ശ്വാസമടക്കിപ്പിടിച്ച് നിൽക്കുമ്പോ  അവൻ പറന്നുവന്ന്  എൻ്റെ തോളിലിരുന്ന് കഴുത്തിൽ കൊക്കുരുമ്മാൻ തുടങ്ങി.എൻ്റെ തൊണ്ടക്കുഴിയിൽനിന്നും ആശ്വാസത്തിൻ്റെതായ ശബ്ദമുയർന്നു.

“അതെന്താ അച്ഛമ്മേ,പുറത്തേക്ക് പോകാൻ ചാൻസ് കിട്ടിയിട്ടും ബോബി പോകാഞ്ഞേ?അവന് ഇത്രേം സ്വാതന്ത്ര്യം മതിയെന്നാണോ.ചെലപ്പോ അച്ഛമ്മേനെ വിട്ടുപോകാൻ മടിയായിരിക്കും അല്ലേ.” ഗായുവിൻ്റെ സംശയങ്ങൾ തീരുന്നില്ല. മോള് പറയുന്നത് ശരിയായിരിക്കാം.ബോബിയെ ദിവസത്തിൽ എത്ര പ്രാവശ്യം പുറത്ത് വിട്ടാലും  കൂടുതൽ പറക്കാൻ ശ്രമിക്കാതെ എന്നെ ചുറ്റിപ്പറ്റി നിൽക്കുന്നതാണ് പതിവ്. ഏറിപ്പോയാൽ ഫാനിൻ്റെ മേലെ പോയിരിക്കും,അല്ലേൽ ജനാലക്കമ്പിമേൽ. എവിടെ പറന്നിരുന്നാലും തിരിച്ച് എൻ്റെ മടിയിലോ തോളത്തോ തലയിലോ ആണ് അവൻ്റെ ഇരിപ്പിടം.ഞാൻ അകത്തുകൂടെ അരമണിക്കൂർ  പ്രഭാതസവാരി ചെയ്യുമ്പോൾ  എൻ്റെ തോളത്ത് അവനുമുണ്ടാകും.വന്നുവന്ന് പിള്ളേര് എന്നെ റിംഗ് മാസ്റ്റർ എന്നാണ് കളിയാക്കി വിളിക്കുന്നത്.അവൻ്റെ ഇഷ്ടഭക്ഷണങ്ങളായ അണ്ടിപ്പരിപ്പും, സൂര്യകാന്തിവിത്തും, പഴുത്ത പപ്പായയും ഞാൻ വായിൽ വെച്ചു കൊടുത്താലേ കഴിക്കൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.അമ്മ ബോബിയേ കൊഞ്ചിച്ച് വഷളാക്കിയെന്നാണ് മക്കളുടെ പരാതി.

“ഈ വീട്ടില്  ഒന്നിനും സ്വാതന്ത്ര്യം ഇല്ലാ.എൻ്റെ ഫ്രണ്ട്സ് പോകുന്നുണ്ടല്ലോ പിന്നെന്താ എന്നെ വിട്ടാൽ. എനിക്കു മാത്രം എവിടെപ്പോണെലും നൂറുതവണ കെഞ്ചണം.”
“ഗോപുട്ടാ എത്ര കെഞ്ചിയാലും ഇത് ഞാൻ സമ്മതിക്കില്ല ട്ടോ.രാവിലെ സ്കൂളിലേക്ക് പുറപ്പെടാൻ നേരത്ത് ഓരോ പുകിലും കൊണ്ട് വന്നോളും.”

അകത്തെ മുറിയിൽ നിന്നും ഗോപുവിൻ്റെയും അമലയുടെയും ശബ്ദം  പതിവിലും ഉയർന്നുകേട്ടു.ഇന്നെന്താവോ പ്രശ്നം.എട്ടാംക്ലാസുകാരന് സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്ന പരാതിയാണ് എന്നും.
<span;>”അച്ഛമ്മ കേൾക്കൂ, എൻ്റെ കൂട്ടുകാരെല്ലാം ശനിയാഴ്ച സിനിമയ്ക്ക് പോകുന്നുണ്ട്.പക്ഷേ എന്നെ മാത്രം അമ്മ വിടുന്നില്ല.ഇത്ര വലുതായിട്ടും അമ്മക്കുട്ടിയാണെന്ന് പറഞ്ഞ് കൂട്ടുകാരൊക്കെ എന്നെ കളിയാക്കുന്നു.”ഗോപുവിന് ദേഷ്യമടക്കാൻ കഴിയുന്നില്ല.

“മോനേ ഗോപൂട്ടാ,എന്താണ് സ്വാതന്ത്ര്യം?” ഞാനവന് നേരെ ചോദ്യമെയ്തു.
“എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ആരെയും പേടിക്കാതെ ചെയ്യാൻ പറ്റണം,അതാണ് എൻ്റെ സ്വാതന്ത്ര്യം.” ഗോപു ആത്മവിശ്വാസത്തിലാണ്.
“അതിൽ ചെറിയൊരു തിരുത്ത് വേണമല്ലോ ഗോപൂട്ടാ”. അവൻ്റെ മുഖം ചുളിയുന്നത് ശ്രദ്ധിക്കാതെ ഞാൻ തുടർന്നു.”നിനക്കിഷ്ടമുള്ള കാര്യങ്ങളിലെ  തെറ്റുംശരിയും നിനക്ക് തിരിച്ചറിയാൻ പറ്റണം.അങ്ങനെ സാധിച്ചില്ലെങ്കിൽ അച്ഛനോ അമ്മയോ തിരുത്തിത്തരും. നിനക്കിഷ്ടമുള്ളത് ചെയ്യാൻ മാത്രമല്ല മോനേ, ഇഷ്ടപ്പെടാത്തതു വേണ്ടെന്ന് വെക്കാൻ കൂടെയുള്ള അവകാശമാണ് സ്വാതന്ത്ര്യം.പിന്നെ കുട്ടികളായാലും നിങ്ങളുടെ സ്വാതന്ത്ര്യത്തിൻ്റെ അതിര് തീരുമാനിക്കാൻ നിങ്ങൾക്ക് സ്വയം കഴിയണം.ഇല്ലെങ്കിൽ മുതിർന്നവർ ഇടപെടും. അപ്പോൾ നിനക്ക് ഇഷ്ടമുള്ള ചിലതുകൂടെ വേണ്ടെന്ന് കരുതേണ്ടിവരും. സിനിമ കാണാൻ നിനക്ക് തീർച്ചയായും സ്വാതന്ത്ര്യമുണ്ട് പക്ഷേ,തൽക്കാലമത് വീട്ടുകാരോടൊപ്പമാണെന്ന് മാത്രം.കളിയാക്കുന്നവർ തുടർന്നോട്ടെ, മോനത് കാര്യാക്കണ്ടാ ട്ടോ.അച്ഛമ്മ പറയുന്നത് മോന് മനസ്സിലാവുന്നുണ്ടോ?”
“ഉവ്വ് അച്ഛമ്മേ” ഗോപുവിൻ്റെ മുഖത്ത് കാര്യങ്ങൾ ഉൾക്കൊണ്ടതിൻ്റെ തെളിച്ചം.

“ഇന്ന് ഞാൻ പൊളിക്കും അച്ഛമ്മേ.സ്വാതന്ത്ര്യത്തിന് അതിർവരമ്പ് നിശ്ചയിക്കുക തന്നെ വേണം. ചിലരത് സ്വയം മനസ്സിലാക്കും,ബോബിയെപ്പോലെ.ബോബിയുടെ സ്വാതന്ത്ര്യം അച്ഛമ്മയുടെ തോളൊപ്പമാണ്.അതിനപ്പുറത്തേക്കുള്ള ഫ്രീഡം ബോബി സ്വയം വേണ്ടെന്നു വെച്ചതാണ്.ഏട്ടനെപ്പോലെ ചിലർക്ക് കാര്യങ്ങൾ ആരെങ്കിലും ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടിവരും”. ഗായു ഗോപുവിനൊരു തട്ടുകൊടുത്ത് ബാഗുമെടുത്ത് പുറത്തേക്കോടി. “ഡീ നിന്നെ ഞാൻ”…. അവനും പിന്നാലെയോടിയിറങ്ങി. ബോബി എൻ്റെ സാരിത്തലപ്പിൽ നിന്നും  ചിറകിട്ടടിച്ച് കൂട്ടിലെ ചെറിയ മരക്കൊമ്പിന്മേൽ ചെന്നിരുന്നു.

✍️ ദിവ്യ ശ്രീകുമാർ<!–/data/user/0/com.samsung.android.app.notes/files/clipdata/clipdata_bodytext_230831_155831_958.sdocx–>

Post Views: 38
3
Divya Sreekumar

ഞാൻ ദിവ്യ ശ്രീകുമാർ.എഴുത്തും വായനയും ഏറ്റവും പ്രിയം. അതിലൂടെ കിട്ടുന്ന കൂട്ടുകാരെയും ജീവവായുപോലെ കൂടെ കൂട്ടാനിഷ്ടം 🥰🥰 നൊസ്റ്റാൾജിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച "കഥാസ്പർശം", മുഖം ബുക്സിൻ്റെ "അമ്മക്കഥക്കൂട്" എന്നീ പുസ്തകങ്ങളുടെ ഭാഗമാവാൻ സാധിച്ചിട്ടുണ്ട്.

3 Comments

  1. Sunandha Mahesh on September 1, 2023 5:10 PM

    നല്ല മെസ്സേജ് ദിവ്യ👍👍👍👍

    Reply
  2. Sabira on August 31, 2023 7:44 PM

    ചെറിയ കഥയിലൂടെ വലിയ കാര്യമാണ് പറഞ്ഞു വെച്ചത്. ❤️❤️

    Reply
    • Divya Sreekumar on September 1, 2023 2:45 PM

      Thank u dear🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.