Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉടലിന്റെ ഉരുക്കങ്ങൾ
ജീവിതം ബന്ധങ്ങൾ ലൈംഗീകത സ്ത്രീ

ഉടലിന്റെ ഉരുക്കങ്ങൾ

By Sheeba PrasadSeptember 3, 2023Updated:September 3, 20233 Comments3 Mins Read263 Views
Bookmark Now
Please login to bookmark Close

No account yet? Register

“നീ രോഷ്നിയുടെ ചുണ്ട് കണ്ടിട്ടുണ്ടോ?”

“ഇല്ല..” അവൾ വെറുപ്പോടെ പിറുപിറുത്തു.

“തൊണ്ടിപ്പഴം പോലിരിക്കും.. ഓഹ്..”

അയാളുടെ കൈകൾ അവളുടെ ശരീരത്തിൽ ആർത്തിയോടെ പരതി നടന്നു. വയറിൽ അമർത്തി അയാൾ തുടർന്നു,

“നീ ലേഖയുടെ വയർ കണ്ടിട്ടുണ്ടോ?”

“ഇല്ല..” വിമ്മിഷ്ടത്തോടെ ഒരു ഞരക്കം അവളുടെ ചുണ്ടുകൾക്കുള്ളിൽ ഞെരിഞ്ഞു..

“ആലില വയറല്ലേ ലേഖയ്ക്ക്..”

“നീ സ്നേഹയുടെ മാറിടം കണ്ടിട്ടുണ്ടോ?”

“ഇല്ല..” വാക്കുകൾ തൊണ്ടക്കുഴിയിൽ ഞെരുങ്ങുമ്പോൾ മിഴിനീർ അവളുടെ ചെന്നിയിലൂടൊഴുകി.

“നീ രാജിയുടെ അരക്കെട്ട് കണ്ടിട്ടുണ്ടോ?” ചോദ്യത്തോടൊപ്പം അയാളുടെ വിരലുകൾ അവളുടെ അരക്കെട്ടിൽ തഴുകി.

“ഞാൻ ആരുടേയും മൂടും മുലയും കണ്ടിട്ടില്ല… ഛെ..” അയാളുടെ ഭാരത്തെ തള്ളിയകറ്റി കിതപ്പോടെ അവൾ ചീറി..

“കഴുവേറി മോളെ അവിടെ കിടക്കെടീ…” അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു അയാൾ ചീറി.

“നിങ്ങൾക്ക് എന്നെ ഞാനായി കാണാൻ ഇനിയും കഴിയില്ലേ?” വിങ്ങിപ്പൊട്ടിയ കരച്ചിലോടെ അവൾ ബെഡിലേക്ക് വീണു.

രോഷ്നിയെയും ലേഖയെയും സ്നേഹയെയും മനക്കണ്ണിൽ തഴുകി, ഒടുവിൽ കിതപ്പോടെ അയാൾ അവളുടെ മേലേക്ക് വീണു.

“ശവം പോലെ കിടന്നോളും.. കഴുവേറി മോളെ എന്തിന് കൊള്ളാം.. എന്റെ തലവിധി..” ഉടലിൽ നിന്ന് വേർപെട്ട്, പിറുപിറുപ്പോടെ അയാൾ, ഉടുമുണ്ട് വാരിചുറ്റി ഒരു സിഗരറ്റിനു തീ കൊളുത്തുമ്പോൾ ചെന്നിയിലേക്ക് ഒഴുകി നനഞ്ഞ കണ്ണുനീർ അയാൾ കാണാതെ അവൾ തുടച്ചു നീക്കി. ആത്മനിന്ദ അവളുടെ മേൽ തേരട്ടയെപ്പോൽ ഇഴഞ്ഞു.

“ഇവിടൊരുത്തിയുണ്ട്.. ഒന്നിനും കൊള്ളാത്തവൾ.. ഭർത്താവിനെ എങ്ങനെ സന്തോഷിപ്പിക്കണം എന്നറിയാത്തവൾ. ഇവളെയൊക്കെ എന്തിന് കൊള്ളാം. ആ എന്റെ യോഗം ഇങ്ങനെയായിപ്പോയി.” ഫോണിലൂടെ ഭർത്താവിന്റെ ഈയൊരു ഗദ്ഗദം കേട്ടത് പത്തുപതിനാറു കൊല്ലം പിന്നിലായിരുന്നു.

ഫോണിന്റെ മറുതലയ്ക്കൽ ആണോ പെണ്ണോ എന്ന് സംശയം തോന്നിയത് അന്നേ അവൾ അടക്കി.

“കുറെ പഠിച്ചു, ജോലി വാങ്ങി എന്നൊക്കെ പറഞ്ഞിട്ടെന്താ? ബെഡിൽ എന്തു ചെയ്യണം എന്നറിയില്ല ശവത്തിന്.  മര്യാദയ്ക്ക് ഒരു ഉമ്മ വെക്കാൻ പോലും അറിയില്ല.”

സിഗരറ്റ് കെടുത്തി, ജനാലയിലൂടെ വെളിയിലേക്കെറിഞ്ഞ്, പാതിയിൽ നിർത്തിയ, അമർത്തിയ തെറിവിളികൾ അയാൾ പുനരാരംഭിച്ചത്, ബാത്‌റൂമിലേക്ക് കടക്കവേ, അവളുടെ ചെവിയിൽ അലച്ചു.

നൂൽമഴ പോലെ മേലേക്കിറ്റുന്ന ജലം കണ്ണീരുമായി ചേർന്നൊഴുകി, നഗ്നമായ ശരീരത്തെ മാത്രമല്ല, മുറിവുണങ്ങാത്ത മനസ്സിനെ കൂടി തണുപ്പിച്ചു.

വസ്ത്രങ്ങൾ ധരിച്ച് ബെഡിന്റെ മറു പകുതിയിലേക്ക് ചായുമ്പോൾ, ക്രമമില്ലാതെ ഉയർന്നു തുടങ്ങിയ അയാളുടെ കൂർക്കം വലി, അവളിൽ വെറുപ്പിന്റെ തേരോട്ടം തീർത്തു.

ഉറക്കം തഴുകാൻ മടിച്ച ശേഷിച്ച രാത്രി, ശബ്ദമുണ്ടാക്കാതെ അവൾ എഴുന്നേറ്റു സിറ്റ് ഔട്ടിലെ ചാരുകസേരയിലേക്കിരുന്നു.

“ഉമ്മ വെക്കാൻ അറിയാത്തവൾ…” കുറച്ചു നിമിഷങ്ങൾക്ക് മുൻപ് തെറിവിളിയുടെ അകമ്പടിയോടെ കേട്ട വാക്കുകൾ.. അരണ്ട വെളിച്ചത്തിൽ കുടവയർ ചായ്ച്ചു ഉറങ്ങുന്ന അയാളെ അവൾ വെറുപ്പോടെ തിരിഞ്ഞു നോക്കി പിറുപിറുത്തു, ശവം!

വിവാഹത്തിന്റെ ആദ്യ നാളുകളിൽ, ചുണ്ടുകൾ കവർന്നുള്ള ചുംബനങ്ങളെ അവൾ വെറുപ്പോടെയും ഭയപ്പാടോടെയും തള്ളിയകറ്റാൻ ശ്രമിച്ചപ്പോഴൊക്കെയും നിനക്ക് ഫ്രിജിഡിറ്റിയാണെന്ന് അയാൾ അട്ടഹസിച്ചു.

ചുണ്ടുകളെ മുദ്രവെക്കാൻ ശ്രമിച്ച നിമിഷം അയാളിൽ നിന്നുയർന്ന ഏമ്പക്കം, സെപ്റ്റിക് ടാങ്ക് പൊട്ടിയ വാടയെ ഓർമിപ്പിച്ചു. ശ്വാസം മുട്ടി പിടഞ്ഞു ഒടുവിൽ സ്വതന്ത്രയായപ്പോൾ, ബാത്‌റൂമിലേക്കോടി, കെട്ട വാടയെ അവൾ ഓക്കാനിച്ചു കളഞ്ഞു.

അന്നും കേട്ടു, “ചുംബനം ആസ്വദിക്കാൻ അറിയാത്തവൾ…” എന്നൊരു പരിഹാസം!

“ചേട്ടാ, രാത്രി ബ്രഷ് ചെയ്തൂടെ?” മടിച്ചു മടിച്ചാണെങ്കിലും പണ്ടൊരിക്കൽ ചോദിച്ചു.

“ഓ എന്തിനാ.. നീ ബ്രഷ് ചെയ്യുന്നുണ്ടല്ലോ?”

“എടീ, ഭർത്താവിന്റെ എല്ലാ മണങ്ങളെയും ആസ്വദിക്കാൻ പഠിക്കണം.. അതെങ്ങനാ മരക്കഷണം പോലെ മരവിച്ചവളോട് ഇതൊക്കെ പറഞ്ഞിട്ട് എന്തു കാര്യം?”

പുതുപുത്തൻ ബ്രാൻഡഡ് പാന്റ്സും ഷർട്ടും ധരിക്കുന്നയാൾ, തുള വീണ് മഞ്ഞിച്ച അടിവസ്ത്രങ്ങൾ ധരിക്കുന്നതിന്റെ സാംഗത്യം അവൾക്കൊരിക്കലും മനസ്സിലായില്ല. അയാളുടെ ശീലങ്ങളോട് മാനസികമായി പൊരുത്തപ്പെടാതെ വെള്ളത്തിലെ പൊങ്ങു തടി പോലെ അവൾ വേറിട്ടു നിന്നു.

“നീയിവിടെ എന്തു ചെയ്യുന്നു? പോയിക്കിടന്നു ഉറങ്ങെടീ..” തൊട്ടു പിറകിൽ അയാളുടെ സ്വരം കേട്ട്, അവൾ രണ്ടും കല്പിച്ചു അയാളോട് ചോദിച്ചു,

“ചേട്ടാ, നമുക്കൊരു സൈക്കോളജിസ്റ്റിനെ കണ്ടാലോ?”

“ഞാനും പലപ്പോഴും വിചാരിച്ച കാര്യമാണ്.. ഒരു സൈക്കോളജിസ്റ്റിനെ കാണാമെന്ന്..” അയാൾ ഉത്സാഹിയായി.

അയാളുടെ മറുപടിയിൽ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവൾ ഈശ്വരന് നന്ദി പറഞ്ഞു.

“ചേട്ടാ, ഇത് അത്ര വലിയ പ്രശ്നം ഒന്നും ആകില്ല. ഭാര്യയോടൊപ്പം ശയിക്കുമ്പോൾ മറ്റു സ്ത്രീകളുടെ ശരീരഭാഗങ്ങൾ ഓർക്കുന്നത്.. ചേട്ടൻ ഡോക്ടറോട് എല്ലാം തുറന്നു പറയണം..”

“ഛീ, നിർത്തെടീ.. നിന്റെ മരവിപ്പ് മാറ്റാൻ ആണ് ചികിത്സ വേണ്ടത്.. ഞാൻ വേറെ പെണ്ണുങ്ങളുടെ ശരീരം ഓർക്കുന്നെങ്കിൽ അത് നിന്നേ കൊള്ളഞ്ഞിട്ടാ.. ശവം.. എനിക്കെന്താടീ കുറവ്? എന്റെ ശരീരം കണ്ടാൽ പെണ്ണുങ്ങൾ പിറകെ വരും.. ഒന്നിനും കൊള്ളാത്ത ജന്തു എന്നെ സൈക്കോളജിസ്റ്റിനെ കാണിക്കാൻ പോകുന്നു… ത്ഫൂ…” അയാൾ നീട്ടിത്തുപ്പി.

പകച്ച മിഴികളോടെ അവൾ ശ്വാസം വിലങ്ങി നിന്നു.

“എടീ ശവമേ, ഞാൻ ഓരോ രാത്രിയും പേരെടുത്തു പറയുന്ന പെണ്ണുങ്ങൾ, ഞാനൊന്നു വിരൽ ഞൊടിച്ചാൽ, എന്റെ കാൽ ചുവട്ടിൽ വന്നു കിടക്കും കൊടിച്ചി പട്ടിയെപ്പോലെ.”

“അത്രയും ഗതികെട്ടവൾ ഒരുത്തി തന്നെ തേടി വരികയാണെങ്കിൽ, അതിന് മുൻപ്, താനൊന്നു വൃത്തിയായി പല്ലു തേക്കെടോ.. നാറ്റം വെച്ച ജന്തു..”

പതിനാറു വർഷങ്ങൾ അനുഭവിച്ച അപമാനം… ഉള്ളിലടക്കിയ ആത്മരോഷം.. ഒക്കെയും വിഷം പോലെ, അവൾ അയാൾക്ക്‌ നേരെ ചീറ്റി.

ഉടുത്തു മുഷിഞ്ഞ അടിവസ്ത്രത്തിന്റെ മഞ്ഞളിപ്പ് അയാളുടെ മുഖത്തു പടരുന്നതും ഒടുവിൽ ആ മുഖം അപമാനത്താൽ ഇരുളുന്നതും അവൾ വെറുപ്പോടെ, അതിലുമേറെ സംതൃപ്തിയോടെ കണ്ടുനിന്നു.

Post Views: 30
4
Sheeba Prasad

Reader, Writer, Teacher

3 Comments

  1. Nishiba M on September 19, 2024 7:07 PM

    സ്വന്തം തെറ്റ് തിരിച്ചറിയാത്തവർ. നന്നായി എഴുതി

    Reply
  2. Suma Jayamohan on September 19, 2024 4:45 PM

    ഷീബാ❤️🌷👌

    Reply
  3. Joyce Varghese on September 4, 2023 5:38 AM

    Super. Well penned.
    Congrats

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.