Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചേർത്തു നിർത്തലിന്റെ സാന്ത്വനം
ജോലി പുസ്‌തകം പ്രചോദനം ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ

ചേർത്തു നിർത്തലിന്റെ സാന്ത്വനം

By Nishiba MSeptember 4, 2023Updated:September 5, 20231 Comment3 Mins Read111 Views
Bookmark Now
Please login to bookmark Close

No account yet? Register

വായനശാലയുടെ പടികൾ കയറുമ്പോൾ സനലിന്റെ ചിന്തകൾ ഓർമ്മക്കൂടുതേടി പറന്നു.

വികൃതിക്കാരനും തല്ലുകൊള്ളിയുമായ ഒരു അഞ്ചാംക്ലാസുകാരന്റെ കയ്യിൽ പുസ്തകം ഏൽപ്പിച്ചു കൊടുത്തു കേശവൻ മാഷ് പറഞ്ഞ വാക്കുകൾ. “സനൽ, ഈ പുസ്തകത്തിൽ ഒരു കടംകഥയ്ക്കുത്തരമുണ്ട്. അതു വായിച്ചു കണ്ടെത്തി നാളെ വന്നാൽ നല്ലയൊരു സമ്മാനം നൽകാം. ”

സമ്മാനം കിട്ടാനുള്ള ത്വരയിൽ ആ പുസ്തകം ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു. കുഞ്ഞു കുഞ്ഞു കഥകളിലൂടെയുള്ള സാരോപദേശങ്ങൾ. അതൊരു തുടക്കമായിരുന്നു. പിറ്റേ ദിവസം മുതൽ ക്ലാസിലെ ലൈബ്രറി പുസ്തകത്തിന്റെ വിതരണത്തിന്റെ ചുമതല കേശവൻ മാഷ് സനലിനെ ഏൽപ്പിച്ചു. ഉത്തരവാദിത്തങ്ങളിലൂടെ അവനിലെ വികൃതിക്ക് നേർവഴി കാട്ടി. വർഷങ്ങൾ കടന്നു പോയി. ഹൈസ്കൂൾ തലത്തിലെത്തിയപ്പോൾ നാട്ടിൽ നിന്നും കുറച്ചകലെയുള്ള സ്കൂളിലാണ് അഡ്മിഷൻ കിട്ടിയത്. അപ്പോഴും ഗുരുസ്ഥാനീയനായി കേശവൻ മാഷ് കൂടെ നിന്നു.

നാട്ടിലെ വായനശാലയുടെ രക്ഷാധികാരിയായിരുന്നു അദ്ദേഹം. ശ്രീനാരായണമഠത്തിനോട് ചേർന്നായിരുന്നു വായനശാല. ഒഴിവു സമയങ്ങളിൽ വായനശാലയിലേക്കെത്താൻ സനലിനെ നിർബന്ധിച്ചു. പത്രങ്ങൾ മുതൽ പഠനസംബന്ധിയായ കാര്യങ്ങൾക്കു വരെ ആ വായനശാല ഒരു അനുഗ്രഹമായി. വഴിതെറ്റാവുന്ന പല അവസരങ്ങളുണ്ടായിട്ടും അതിൽ നിന്നെല്ലാം കാവലായി വായനയുടെ അടിത്തറയും കേശവൻ മാഷും മാറി. മാഷ് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ടായിരുന്നു. “പരിമിതമായ ജീവിതവും പരിധികളില്ലാത്ത അറിവുമാണ് നമ്മുടെ മാർഗ്ഗം. പുസ്തകങ്ങൾ പോലെ നമ്മുക്ക് വേണ്ടതു അറിഞ്ഞു കൊണ്ട് തിരഞ്ഞെടുക്കാൻ കഴിഞ്ഞാൽ ജീവിതവിജയമുണ്ടാവും.”

അങ്ങനെ പത്താം ക്ലാസ് പരീക്ഷയെഴുതി നിൽക്കുന്ന ഒരു ഒഴിവുകാലത്താണ് മാഷ് ഒരു ആശയം മുന്നോട്ടു വച്ചത്. നാട്ടിലെ യുവാക്കളേയും കൗമാരക്കാരേയും ചേർത്തു ഒരു സ്ക്വാഡ് രൂപീകരിക്കുക. അതിലൂടെ ഒരു സർവേ നടത്തുക. ചുറ്റുവട്ടത്തുള്ളവരിൽ തൊഴിൽ രഹിതരായ ആളുകൾ ,പഠനത്തിനു വഴിയില്ലാത്ത കുട്ടികൾ, പഠനനിലവാരം കുറഞ്ഞ കുട്ടികൾ, ദാരിദ്ര്യമനുഭവിക്കുന്നവർ, അക്ഷരാഭ്യാസം ഇല്ലാത്തവർ ലഹരി ഉപയോഗം കൊണ്ടുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർ അങ്ങനെ പല തലങ്ങളിലുള്ള വിവരങ്ങൾ ക്രോഡീകരിക്കുക. എല്ലാവരും ആത്മാർത്ഥതയോടെ പരിശ്രമിച്ചു. ക്രോഡീകരിച്ച വിവരങ്ങൾ വച്ചു ചില പദ്ധതികൾക്ക് രൂപം നൽകി. തൊഴിൽ രഹിതരായവരുടെ യോഗം ചേർന്നു അവരുടെ അഭിരുചികളും പ്രശ്നങ്ങളും ചർച്ച ചെയ്തു. വായനശാലയുടെ ആഭിമുഖ്യത്തിൽ കോച്ചിംഗ് ക്ലാസുകളും സ്വയം തൊഴിൽ സംരഭകപരിശീലനങ്ങളും സംഘടിപ്പിച്ചു. ആഴ്ചയിൽ ഒരു ദിവസം വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകാൻ വിവിധ പരിപാടികൾ തുടങ്ങി. പഠനപ്രശ്നങ്ങൾ കണ്ടെത്തി തിരുത്താനുള്ള ശ്രമങ്ങൾക്ക് രക്ഷാകർത്താക്കളുമായി ചേർന്നു തുടക്കം കുറിച്ചു. പഠനം വഴിമുട്ടിയവർക്ക് അതിനുള്ള സൗകര്യമൊരുക്കാൻ ഒരു സമിതി രൂപീകരിച്ചു. അതിലൂടെ തന്നെ ദാരിദ്ര്യമനുഭവിക്കുന്നവർക്ക് സഹായഹസ്തം നീട്ടി. സമ്പൂർണ്ണ സാക്ഷരത ലക്ഷ്യമിട്ടുള്ള പരിപാടികളും ദ്രുതഗതിയിലാരംഭിച്ചു. ലഹരിവിമുക്തഗ്രാമത്തിനായി അഹോരാത്രം പ്രവർത്തിച്ചു. ഇതിനെയെല്ലാം പല തലങ്ങളിൽ ഏകോപിപ്പിച്ച് സുഗമമായ നടത്തിപ്പിന് കേശവൻ മാഷ് നേതൃത്വം നൽകി. വലംകൈയായി സനലും സുഹൃത്തുക്കളും.

‘വികസനം അടിത്തട്ടിലൂടെ’ എന്ന ആശയത്തിന്റെ പൂർത്തീകരണമായിരുന്നു അവിടെ നടന്നത്. അതുവരെ ജാതിമതരാഷ്ട്രീയ സംഘർഷങ്ങളാൽ മുഖരിതമായിരുന്ന നാട് ശാന്തമായി. നൂലറ്റ പട്ടം പോലെ ദിശയറിയാതുഴറിയ യുവതയ്ക്ക് ദിശാബോധം നൽകിയപ്പോൾ അതിന്റെ അനുരണനങ്ങൾ അഭൂതപൂർവമായിരുന്നു. കേശവൻ മാഷിന്റെ ദീർഘചിന്താഗതിയുടെ ഫലങ്ങൾ നാടിന്റെ മാറ്റങ്ങളിൽ പ്രതിഫലിച്ചു തുടങ്ങി. സമൂലമായ മാറ്റത്തിന്റെയുണർവിൽ നാട് സാങ്കേതികവിദ്യാഭ്യാസസാക്ഷരതയും നേടി. കമ്പ്യൂട്ടർ വിദ്യാഭ്യാസം ഓരോരുത്തരിലേക്കും എത്തിക്കാൻ വായനശാല വേദിയായി.

വർഷങ്ങൾ കടന്നു പോയി. ലക്ഷ്യബോധത്തോടുകൂടിയുള്ള പഠനം സനൽ തുടർന്നു കൊണ്ടേയിരുന്നു. ഒപ്പം തനിക്ക് ചുറ്റുമുള്ളവരിലേക്കും അവന്റെ സഹായഹസ്തം നീണ്ടു. മാഷ് കൊളുത്തിയ കൈത്തിരി ഒരു ദീപസ്തംഭമായി നാടിനു വെളിച്ചമായി നിലകൊണ്ടു. ഒരു നാൾ ആ വടവൃക്ഷം കടപുഴകി വീണു. ഒരായിരം മരങ്ങൾക്ക് വേരോട്ടമേകിയാണ് അദ്ദേഹം വിടപറഞ്ഞത്. ഒരു നാട് മുഴുവൻ അദ്ദേഹത്തിനു വേണ്ടി തേങ്ങി. മാഷിന്റെ ആഗ്രഹം പോലെ എല്ലാവരും ചേർന്ന് വായനശാലയും അനുബന്ധപ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ട് പോയി.

മാഷിന്റെ പുരയിടവും അതിനോട് ചേർന്നുള്ള വസ്തുവും വായനശാലയുടെ ആവശ്യത്തിനായി മാഷ് എഴുതിവച്ചിരുന്നു. ഇന്നവിടെ ഒരു ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിക്കുകയാണ്. ശ്രീ കേശവൻ മെമ്മോറിയൽ സ്കിൽ ഡവലപ്പ്മെന്റ് ആൻഡ് കരിയർ ഗൈഡൻസ് ഇൻസ്റ്റിറ്റ്യൂട്ട്. ഒപ്പം സ്വയം തൊഴിൽ സംരംഭങ്ങൾ, വൃദ്ധസൗഹൃദകേന്ദ്രം, സ്ത്രീസൗഹൃദവേദി,എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ വായനശാല അങ്ങനെ നാടിന്റെ നാനാവശങ്ങളേയും സ്പർശിക്കുന്ന സ്ഥാപനം. ചുറ്റുമുള്ള സ്ഥലങ്ങൾക്ക് ഒരു മാതൃകയായൊരു സംരംഭം. നാടിന്റെ വികസനത്തിന്റെ ആണിക്കല്ലായതു നിലകൊണ്ടു. ഒപ്പം വായനശാലയുടെ സ്തുത്യർഹമായ പ്രവർത്തനത്തിന് ഗവണ്മെന്റിന്റെ അംഗീകാരവും അവാർഡും പുതിയ തുടക്കത്തിന് മാറ്റുകൂട്ടുന്നു. പല തുറയിലും വിജയം കൈവരിച്ചു നാടിന്റെ അഭിമാനങ്ങളായ ഒരുപാട് പേർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ആ സംരംഭത്തിന്റെ ഉദ്ഘാടനത്തിനാണ് സനൽ അവിടെയെത്തിയത്. മാഷിന്റെ ശവകുടീരത്തിനു മുന്നിൽ നിൽക്കുമ്പോൾ സബ്കളക്ടർ എന്ന സ്ഥാനം അദ്ദേഹത്തിനുള്ള ഗുരുദക്ഷിണയായി അർപ്പിക്കുകയായിരുന്നു സനൽ കുമാർ ഐ എ എസ്. സ്വന്തം ജീവിതം ആദർശമാക്കിയ, പുസ്തകത്താൽ ഒരു ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ച, ജീവിതത്തിൽ കൈത്താങ്ങായ, ആ ഓർമ്മകളിൽ അവന്റെ മനം തേങ്ങിയപ്പോൾ തഴുകിയ കാറ്റിനു ചേർത്തു നിർത്തലിന്റെ സാന്ത്വനമുണ്ടായിരുന്നു. മാഷ് അന്നു പറഞ്ഞ കടംകഥയ്ക്കുത്തരമാണു താനെന്ന ചിന്ത സനലിന്റെ ചുണ്ടുകളിൽ പുഞ്ചിരിയായി.

****നിഷിബ എം നിഷി ****

Post Views: 23
2
Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

1 Comment

  1. Nishiba M on September 5, 2023 4:00 PM

    ഏറെ സ്നേഹം സന്തോഷം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.