Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു നാൾ എന്റെയും മോഹങ്ങൾ പൂവണിയും
കഥ ബന്ധങ്ങൾ സ്‌കൂൾ / കോളേജ്

ഒരു നാൾ എന്റെയും മോഹങ്ങൾ പൂവണിയും

By Reshma LechusSeptember 4, 2023Updated:September 4, 20232 Comments3 Mins Read70 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു നാൾ എന്റെയും മോഹങ്ങൾ പൂവണിയും

ഇന്നലെ കിടന്നിട്ട് ഉറക്കം വന്നില്ല. ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു. എന്താവോ ഇത്രയധികം ആലോചിക്കാൻ എന്ന് ചോദിച്ചാൽ അറിയില്ല. ആ ആലോചന അവസാനിച്ചത് അഞ്ചാം ക്ലാസ്സുകാരിയായിരുന്നു. ആ കുട്ടി ആണെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളു. ഞാൻ പഠിച്ച സ്കൂളിൽ സെമിനാർ അവതരിപ്പിക്കാൻ വന്ന സർ ക്ലാസ്സ്‌ എടുത്തുകൊണ്ടിരിക്കുന്നതിനിടയിൽ എന്നോട് ഒരു ചോദ്യം ചോദിച്ചു?? നിനക്ക് വലുതാകുമ്പോൾ ആരാവണം?? പെട്ടെന്നുള്ള ചോദ്യം ആയതുകൊണ്ട് ചെറിയ പേടിയും ഭയം മൂലം തൊണ്ടയിൽ നിന്ന് വാക്കുകൾ പുറത്തേക്ക് വന്നില്ല. പിന്നെയും ആ ചോദ്യം എന്നോട് ആവർത്തിച്ചു. എനി….. ക്ക് ടീ…..ച്ചർ ആകണം. ഒരുവിധം എനിക്ക് പറ്റുന്ന സ്വരത്തിൽ പറഞ്ഞു. അപ്പൊ അടുത്ത ചോദ്യം?? എങ്ങനെയുള്ള ടീച്ചർ ആകാനാ ഇഷ്ടം. കുഞ്ഞു കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ. അപ്പൊ വല്യ സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചർ ആകണ്ടേ? അതിന് എത്ര വരെ പഠിക്കണം എന്നറിയില്ല. കുഞ്ഞു കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ ആകുമ്പോ എനിക്ക് അവരുടെ കൂടെ കളിക്കാമല്ലോ കഥകളും പാട്ടുകളും പാടി കൊടുക്കാം. അതാ എനിക്കിഷ്ടം. ആഹാ പേടിച്ചു നിന്ന ആള് നന്നായി പറയുന്നുണ്ടല്ലോ. മിടുക്കി. ആ സർ സ്നേഹത്തോടെയാണ് പെരുമാറിയത്. അതുകൊണ്ടാവും എന്നിലെ പേടി അകന്നു പോയത്?? ആ ചോദ്യം മുഴുവൻ കുട്ടികളോട് ചോദിച്ചു?? ഭൂരിഭാഗം പേരും ടീച്ചർ, ഡോക്ടർ, എൻജിനീയർ അങ്ങനെ തന്നെയാണ് ഉത്തരം കൊടുത്തത്. എല്ലാവരുടെയും മറുപടി കേട്ട സർ തുടർന്നു. ഇപ്പൊ ഓരോരുത്തരുടെ ആഗ്രഹങ്ങൾ എല്ലാവരും കേട്ടു. ചിലർ അത് നേടും മറ്റു ചിലർ പല കാരണങ്ങൾ കൊണ്ട് നേടാൻ സാധിക്കാതെ പോകും. ചിലർ അവരുടെ ആഗ്രഹം മാറ്റി ചിന്തിക്കും. ഇപ്പൊ ഞാൻ പറയുന്ന വാക്കുകൾ എന്നാലും, ചെറിയ കുട്ടികളായ നിങ്ങൾക്ക് എത്രത്തോളം മനസ്സിലായി എനിക്ക് അറിയില്ല. കളിച്ചും ചിരിച്ചും ആ ക്ലാസ്സ്‌ തീർന്നത് പോലും അറിഞ്ഞില്ല. വീട്ടിലേക്ക് പോകുന്ന വഴിയിൽ മുഴുവൻ എന്റെ മനസ്സിൽ കുഞ്ഞു കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ ആകാൻ എന്താ ചെയ്യണ്ടേ 🙄 എത്ര വരെ പഠിക്കണം. വീട്ടിൽ ചെന്ന് ഓരോ ദിവസത്തെ കഥ മുഴുവൻ അമ്മയോട് പറഞ്ഞില്ലെങ്കിൽ ഉറങ്ങാൻ പറ്റില്ല. അതോണ്ട്, അത് മൊത്തം പറഞ്ഞു. അത് എല്ലാം കേട്ട് അമ്മ പറഞ്ഞു നിന്റെ ആഗ്രഹം പോലെ നടക്കട്ടെ. അമ്മയുടെ വായിൽ നിന്ന് കേട്ടപ്പോ സന്തോഷമായി. പിന്നെയും കാലം കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. അപ്പൊ ഞാൻ ഒൻപത് ക്ലാസ്സിൽ പുതുതായി വന്ന മലയാളം പഠിക്കാൻ വന്ന ടീച്ചറെ ഒത്തിരി ഇഷ്ടം ആയി.ആ ടീച്ചറുടെ സംസാരവും പഠിപ്പിക്കുന്ന രീതിയും എല്ലാം (ആ ടീച്ചർ ട്രെയിങ് ടീച്ചർ ആയിരുന്നു എന്ന് പിന്നേയാ മനസ്സിലായേ). കുറച്ചു മാസം കഴിഞ്ഞപ്പോൾ ആ ടീച്ചർ പോയപ്പോ വളരെ വിഷമം തോന്നി. ആ ദിവസം സ്കൂൾ വിട്ട് വന്നപ്പോൾ തന്നെ അമ്മേ എനിക്ക് അംഗൻവാടി ടീച്ചർ ആകണ്ട മലയാളം ടീച്ചർ ആയാൽ മതി. എത്ര വരെ പഠിക്കണം എന്നറിയില്ല എന്നാലും അത് ആയാൽ മതി. അല്ല ചെറുപ്പത്തിൽ ബാലരമ, തത്തമ്മ എല്ലാം അച്ഛൻ വാങ്ങിച്ചു തരുമായിരുന്നു. അച്ഛൻ പറയുന്നേ വായിച്ചു വളരണം എന്നാ. മലയാളം ടീച്ചർ ആകാനുള്ള ആഗ്രഹം മനസ്സിൽ ഭദ്രമായി സൂക്ഷിച്ചു വച്ചു. പ്ലസ് ടു കഴിഞ്ഞ പാടെ ഞാൻ അമ്മയെയും കൂട്ടി തൃപ്പൂണിത്തുറ ടീച്ചർ ട്രെയിനിംഗ് സ്കൂളിലേക്ക് ചെന്നു അപ്പോഴാ അറിയുന്നേ ഡിഗ്രി വേണമെന്ന്. ഡിഗ്രി എടുത്തു ഇങ്ങോട്ട് വന്നാൽ അഡ്മിഷൻ കിട്ടു. ശോ അമ്മേ ഇങ്ങനെ ഓക്കേ ഉണ്ടോ ഡിഗ്രി എടുത്തിട്ട് ചെയ്യാം. അങ്ങനെ മലയാളത്തിൽ തന്നെ ഡിഗ്രി എടുത്തു. അപ്പോഴേക്കും അച്ഛന് പെട്ടെന്ന് പണി ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ഞാൻ ചെറിയ ജോലിക്ക് പോയി. വരുമാനം തുച്ഛം എന്നാലും ഹാപ്പി ആയിരുന്നു. അച്ഛൻ പറഞ്ഞു പിജി ക്ക് കൊടുത്തോ ഇവിടെത്തെ കാര്യം ഒന്നും ഓർക്കണ്ട. പഠിച്ച കോളേജിൽ തന്നെ പിജിയും ചേർന്നു. ഒരു വിധം മാർക്കൊടെ വിജയിക്കുകയും ചെയ്തു. വൈക്കത്തു B.ed ന് അഡ്മിഷൻ കിട്ടി ഞാൻ പോയില്ല. വീട്ടിലെ അവസ്ഥ വളരെ മോശമായിരുന്നു. ഓരോ ദിവസവും അമ്മ കൂട്ടി മുട്ടിക്കുന്ന പാട് കണ്ടപ്പോൾ എന്റെ മനസ് വല്ലാതെ വേദനിച്ചു. അമ്മ പറഞ്ഞു അത് ഒന്നും ഓർത്തു വിഷമിക്കേണ്ട നീ പോയി ചേർന്നോ.ചേരാൻ പൈസ വേണം. പിന്നെ, ബസ് കാശ് ദിവസവും ഓരോന്ന് ചെയ്തു കൊടുക്കണം. വേണ്ട അമ്മ വേണ്ട. അമ്മയുടെ കഷ്ടപ്പാട് കണ്ടിട്ട് ഇത്രയും പഠിച്ചില്ലേ ഇനി പഠിക്കാൻ വിധിയുണ്ടെങ്കിൽ പഠിക്കും. അങ്ങനെ ആ വർഷം പോയി.പിന്നത്തെ വർഷം ചേരാൻ വേണ്ടി എല്ലാം റെഡിയാക്കി കൊണ്ടിരുന്ന സമയത്താണ് കല്യണ ആലോചന വന്നത്. അവര് പഠിപ്പിക്കാം എന്നൊക്കെ പറഞ്ഞു അവിടെന്ന് പോയി വരാൻ എളുപ്പം ആണല്ലോ. പറഞ്ഞിട്ട് എന്തിനാ കല്യാണം കഴിഞ്ഞപ്പോ പറഞ്ഞ വാക്കും ചാക്കും ഒന്നായി. ആ മോഹം അങ്ങനെ മനസ്സിൽ ഉള്ളിൽ ഭദ്രമായി തന്നെയുണ്ട്.ഇപ്പൊ എനിക്ക് കുറ്റ ബോധം തോന്നുന്നു. അന്ന് പഠിച്ചിരുന്നെങ്കിൽ. പറ്റുന്നത് പോലെ പിള്ളേരെ പഠിപ്പിച്ചു തട്ടി മുട്ടി പഠിച്ചു. മനസ്സിൽ ഉണ്ടായ മലയാളം ടീച്ചർ ആകമായിരുന്നു. പറഞ്ഞിട്ട് എന്തിനാ പോയ ബുദ്ധി പിന്നെ കിട്ടില്ലല്ലോ ല്ലേ 😒 എന്നാലും എന്നിലെ ആ ടീച്ചർ മോഹം പോയിട്ട് ഇല്ല അവിടെയുണ്ട്. സ്വന്തമായി ജോലി വാങ്ങി പ്രൈവറ്റ് ആയിട്ട് ആണെങ്കിലും B.ed പഠിക്കണം. വയസ്സ് എത്ര ആയാലും അല്ലെങ്കിൽ പലരുടെയും കണക്ക് കേൾക്കേണ്ടി വരും. സ്വന്തം അധ്വാനിച്ച പൈസ ആകുമ്പോൾ ആരെയും മുന്നിൽ ഓരോന്ന് വാങ്ങണയെങ്കിലും പൈസ ക്ക് കൈ നീട്ടണ്ട 😎. വേറെ ഒരു ആഗ്രഹം കൂടിയുണ്ട്, അത് രഹസ്യമായ പരസ്യമാണ് എന്താണെന്ന് അല്ലെ 😜😜 എഴുത്തു എപ്പോൾ മുതലാണ് തലയ്ക്കു പിടിച്ചത് എന്നറിയില്ല എപ്പോഴോ മനസ്സിൽ വീണു പൊട്ടി മുളച്ച ആഗ്രഹമാണ് ഇത്. സ്വന്തമായി ഒരു ബുക്ക്‌ പബ്ലിഷ് ചെയ്യണം എന്നത്. സാധിക്കുമോ. ആവോ. ആർക്കറിയാം😒 നമ്മുടെ ആഗ്രഹങ്ങൾ മോഹങ്ങൾ കേൾക്കുന്നത് തമാശ ആയിരിക്കും അത് നേടി എടുക്കുന്നത് വരെയും… ഒരു നാൾ എന്റെയും മോഹങ്ങൾ പൂവണിയും

 

ആദ്യാക്ഷരം പകർന്നു തന്ന ഗുരുക്കന്മാർക്ക് സമർപ്പണം 🙏🏻🙏🏻

 

#എന്റെ രചന

Post Views: 35
2
Reshma Lechus

മനസ്സിൽ തോന്നുന്നത് കുത്തി കുറിക്കുന്നു. എഴുത്ത്,വായന ഏറെ ഇഷ്‌ടം ❤️❤️

2 Comments

  1. Seenath on September 6, 2023 10:50 PM

    👍👍👍

    Reply
  2. Sabira on September 4, 2023 10:34 PM

    മനസിൽ തോന്നുന്നത് ഇനിയും കുത്തികുറിക്കു. അതു വളർന്നു ബുക്കായി മാറുന്ന മാജിക്‌ കാണാം ❤️❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.