Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അനുകമ്പ
കഥ

അനുകമ്പ

By Mahalekshmy ManojSeptember 6, 20231 Comment5 Mins Read148 Views
Bookmark Now
Please login to bookmark Close

No account yet? Register

“വൈഷു, നിക്കെടാ അവിടെ. പമ്മിപ്പതുങ്ങി അകത്തേക്ക് പോയാൽ ഞാൻ കാണില്ല എന്ന് നീ കരുതിയോ? സ്കൂൾ ബസ് വരുന്നത് നാല് മണിക്ക്, മണി അഞ്ചരയായി, നീയിത്രയും നേരം എവിടെയായിരുന്നു? കണ്ടിടത്തൊന്നും അലഞ്ഞു നടക്കരുതെന്നു എത്ര പറഞ്ഞാലും നീ കേക്കത്തില്ല അല്ലെ? അതെങ്ങനാ? അച്ഛന്റെ അതെ സ്വഭാവമല്ലേ കിട്ടിയിരിക്കുന്നത്? എന്നും ഞാൻ പറയുന്നതല്ലേ ഇത്? എപ്പോഴെങ്കിലും, എന്നെങ്കിലും നീ കേൾക്കാറുണ്ടോ? പറഞ്ഞു പറഞ്ഞു മടുത്തു എനിക്ക്. എന്നെ കഷ്ടപ്പെടുത്താനും, വിഷമിപ്പിക്കാനും വേണ്ടി ഉണ്ടായതാണോ നീ? ഇരിക്കുന്ന കണ്ടില്ലേ? ക്ഷീണിച്ചു, എല്ലും ഉന്തി, കൊണ്ട് പോകുന്ന ഭക്ഷണം പോലും കഴിക്കില്ല, അതും ആർക്കെങ്കിലുമോ, അല്ലെങ്കിൽ ഏതെങ്കിലും പട്ടിക്കോ പൂച്ചക്കോ കൊടുക്കും, നോക്കിക്കോ ഇനി മുതൽ നിനക്ക് ഞാൻ ആഹാരം തന്നു വിടില്ല. എന്ത് പറഞ്ഞാലെന്താ ഒരക്ഷരം മിണ്ടാതെ കുനിഞ്ഞു നിന്നോളും, ചെയ്യുന്നതെല്ലാം തെറ്റാണെന്ന് അറിയാം അപ്പൊ.”

“ഞാൻ ചെയ്യുന്നത് ശരിയാ അമ്മ.” വൈഷ്ണവ് അവന്റെ അമ്മയുടെ ആക്രോശങ്ങൾക്ക് സൗമ്യതയോടെ മറുപടി പറഞ്ഞു.

“ശരിയോ? എന്ത് ശരി? കൊണ്ട് പോകുന്ന ഭക്ഷണവും, വെള്ളവും, പേനയും, പെൻസിലും, ഇറെസറും, ഷാർപ്നറും, സ്‌കെയിലും, എന്ന് വേണ്ട സകല സാധനങ്ങളും പലർക്കും കൊടുത്തിട്ടു വരുന്നതും, വഴിയിൽ കാണുന്ന തെണ്ടിപ്പിള്ളേരുടെ കൂടെ ഇരിക്കുന്നതും കളിക്കുന്നതും, അലഞ്ഞു നടക്കുന്ന പൂച്ചയേയും പട്ടിയെയും ലാളിക്കുന്നതും, നിനക്ക് കഴിക്കാൻ വച്ചിരിക്കുന്ന സ്നാക്ക്സ് ഒക്കെ അവറ്റകൾക്ക് കൊടുക്കുന്നതും, സ്കൂൾ വിട്ടു വന്നാൽ സമയത്തിന് വീട്ടിൽ കയറാത്തതും ഒക്കെയാണോ നിന്റെ ശരി? ശരിയേത് തെറ്റേത് എന്ന് മനസിലാക്കാൻ നിനക്ക് എത്ര വയസ്സായി അതിനു, വെറും പതിനൊന്ന് വയസ്സേ ആയുള്ളൂ അതോർമ്മ വേണം, ആരേലും പിടിച്ചു കൊണ്ട് പോകും ഇങ്ങനെ നടന്നാൽ എന്ന് എത്ര പറഞ്ഞാലും നിനക്ക് മനസിലാകാത്തതെന്താ വൈഷു?”, വൈഷ്ണവിന്റെ അമ്മ നീലിമ തലയിൽ കൈ വച്ച്, വലത്തേ കൈക്കുള്ളിൽ മുഖം പൂഴ്ത്തി തളർന്ന് സോഫയിൽ ഇരുന്നു. വൈഷ്ണവ് കുറച്ചു നേരം കൂടി ചെറു വിഷമത്തോടെ തലതാഴ്ത്തി നിന്നതിനു ശേഷം അവന്റെ റൂമിലേക്ക് മെല്ലെ നടന്ന് പോയി.

വൈഷ്ണവ് അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നത്, അവന്റെ അച്ഛൻ മരിച്ചത് കഴിഞ്ഞ വർഷമാണ്, അത് വരെ എല്ലാതരത്തിലുള്ള സന്തോഷങ്ങളാലും ശബ്ദമുഖരിതമായിരുന്ന വീടിന്റെ ഭിത്തികൾ പിന്നീട് കുലുങ്ങിയിരുന്നത് അവനോടുള്ള അവന്റെ അമ്മയുടെ ദേഷ്യപ്രകടനങ്ങളിലൂടെയാണ്. അച്ഛനെ പോലെയാണ് വൈഷ്ണവും, മറ്റുള്ളവരെ സഹായിക്കുന്നതിൽ, അവരെ സന്തോഷിപ്പിക്കുന്നതിൽ സമാധാനവും സന്തോഷവും കണ്ടെത്തുന്നവർ, ഇത്ര ചെറുപ്രായത്തിലേ അവൻ ഇങ്ങനെ ആയതിനു കാരണക്കാരനും അവന്റെ അച്ഛൻ തന്നെ. വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞു വന്നാൽ അവനെയും കൂട്ടി അവന്റെ അച്ഛൻ പുറത്തു പോകും, വഴിയിൽ കാണുന്ന എല്ലാവരോടും ചിരിച്ചു സംസാരിക്കും, അവരുടെ വിഷമങ്ങൾ കേൾക്കും, കൈയിൽ ഉള്ളത് പങ്കു വെക്കും, പക്ഷികൾക്കും, അലഞ്ഞു തിരിഞ്ഞു നടക്കുന്ന പൂച്ചക്കും പട്ടിക്കും എന്ന് വേണ്ട സകല ജീവജാലങ്ങൾക്കും അവരാൽ കഴിയുന്നത് കൊടുക്കും, അതുങ്ങളോട് കിന്നരിക്കും. വൈഷ്ണവിന്റെയും അവന്റെ അച്ഛന്റെയും ഹൃദയങ്ങളിൽ നിന്നും ഉതിർന്നിരുന്ന സ്നേഹത്തിന്റെ, കരുണയുടെ, അനുകമ്പയുടെ വാസന അത്രമേൽ മറ്റുള്ളവരുടെ മനം കീഴടക്കുന്നതായിരുന്നു. ഒരു ദിവസം അവരെ വൈകുന്നേരങ്ങളിൽ കണ്ടില്ലെങ്കിൽ വീട്ടിൽ അന്വേഷിച്ചു ചെന്നിരുന്നവർ തന്നെ ഒരുപാടുണ്ട്. നേരെ വിപരീതമാണ് അവന്റെ അമ്മ നീലിമ. അവർ തമ്മിൽ വഴക്കുണ്ടാകുന്നതും ഈ കാര്യത്തിലാണ്, ജോലി കഴിഞ്ഞും സ്കൂൾ കഴിഞ്ഞും വന്നാൽ രണ്ടാളും നാട് തെണ്ടാൻ ഇറങ്ങും എന്നതാണ് നീലിമയുടെ പരാതി, ഇങ്ങനെ ആൾക്കാരെ സഹായിച്ചു നടക്കാതെ സ്വന്തം കാര്യം നോക്കണം എന്നും പറയാറുണ്ടായിരുന്നു, ഉപദേശിക്കാറുണ്ടായിരുന്നു, പക്ഷെ അവന്റെ അച്ഛൻ അതിനെയെല്ലാം നല്ലൊരു പുഞ്ചിരിയിൽ ഒതുക്കുമായിരുന്നു, വഴക്കിനൊന്നും പോകാറില്ല.

കഴിഞ്ഞ കൊല്ലം ഇത് പോലെയൊരു വൈകുന്നേരം പലരെയും കണ്ട്, ചിരിച്ചു, സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ രണ്ട് പേർ അടി കൂടുന്നത് കണ്ട് വൈഷ്ണവിന്റെ അച്ഛൻ അവരുടെ കയ്യാങ്കളി തടയാൻ ശ്രമിക്കുമ്പോഴാണ് ഒരാൾ മറ്റെയാളെ കത്തി കൊണ്ട് കുത്താൻ ശ്രമിച്ചത്, പക്ഷെ ആ കുത്തു കൊണ്ടത് വൈഷ്ണവിന്റെ അച്ഛനായിരുന്നു, ആഴത്തിൽ വയറിൽ കുത്തു കൊണ്ടതിനാൽ അവിടെ വച്ച് തന്നെ അദ്ദേഹം മരണപ്പെട്ടു. അവന്റെ അച്ഛന്റെ മരണത്തിനു ശേഷം വൈഷു ഒറ്റക്കായി പോക്ക്, സ്കൂൾ വിട്ടു വന്നാൽ അച്ഛനൊപ്പം പോയിടങ്ങളിലെല്ലാം അവൻ തനിയെ പോകാൻ തുടങ്ങി, അവന്റെ അമ്മ എത്ര തടഞ്ഞാലും അവൻ കേൾക്കില്ല, എത്ര വഴക്കു കിട്ടിയാലും, അടിച്ചാലും അവൻ എന്നും പോകും, എല്ലാവരെയും കാണും, അവന്റെ ഈ പ്രായത്തിൽ അവനെക്കൊണ്ട് എന്ത് ചെയ്താലാണ് മറ്റുള്ളവർക്ക് സന്തോഷമാകുക അതെല്ലാം അവൻ ചെയ്യും.

കട്ടിലിൽ അച്ഛന്റെ ഫോട്ടോയും കെട്ടിപിടിച്ചിരുന്ന വൈഷ്ണവിന്റെ അടുത്ത് നീലിമ ചെന്നിരുന്നു, “മോനെ അമ്മക്ക് ഇനി നീയേയുള്ളു ഡാ, നിന്റെ അച്ഛനോട് ഞാൻ ഒരായിരം പ്രാവശ്യം പറഞ്ഞിട്ടുണ്ട്, സ്വന്തം കാര്യം നോക്കാൻ, കേട്ടില്ല, അത് കൊണ്ടല്ലേ അച്ഛൻ നമ്മളെ വിട്ട് പോയത്, അന്ന് വീട്ടിൽ ഇരുന്നിരുന്നുവെങ്കിൽ ഇപ്പോഴും നിന്റെ അച്ഛൻ നമ്മുടെ കൂടെ ഉണ്ടാകുമായിരുന്നു. നീയെങ്കിലും അമ്മ പറയുന്നത് കേൾക്കെടാ.” നീലിമ അവനെ ചേർത്ത്പിടിച്ചു.

“‘അമ്മ എങ്ങനെയാണു സന്തോഷം കണ്ടെത്തുന്നത്? അമ്മ ശരിക്കും എന്തെങ്കിലും കാര്യത്തിൽ സന്തോഷിക്കാറുണ്ടോ? ഏതെങ്കിലും ചെറിയ കാര്യം അമ്മയെ സന്തോഷിപ്പിക്കാറുണ്ടോ? അമ്മക്കറിയുമോ നമ്മുടെ ഒരു പുഞ്ചിരി കൊണ്ട് ചിലപ്പോൾ ഒരാളുടെ മനസ്സ് നിറയ്ക്കാൻ പറ്റുമെന്ന്, നമ്മുടെ ഒരു തലോടൽ കൊണ്ട് ഒരാളുടെ ടെൻഷൻ കുറക്കാൻ പറ്റുമെന്ന്, നമ്മൾ ഒരു നേരം കൊടുക്കുന്ന ഭക്ഷണം കൊണ്ട് ഒരാളുടെ വയറും മനസ്സും നിറയ്ക്കാൻ പറ്റുമെന്ന്, നമ്മൾ കൊടുക്കുന്ന നമ്മുടെ അല്പസമയം കൊണ്ട് ഒരാളെ അയാൾ തനിച്ചല്ല എന്ന് മനസ്സിലാക്കിക്കൊടുക്കാൻ പറ്റുമെന്ന്, ഒരാളെ കേൾക്കുന്ന കൊണ്ട് അയാളെ നമ്മൾ കരുതുന്നുണ്ടെന്നു അയാൾക്ക് മനസിലാകുമെന്നു, ഇതെല്ലാം അവർക്ക് കിട്ടുമ്പോൾ നമുക്ക് ലഭിക്കുന്ന സന്തോഷം എത്രയാണെന്നു അമ്മക്ക് ഊഹിക്കാൻ പറ്റുമോ, അമ്മ എന്നെ വഴക്ക് പറയുമ്പോൾ എനിക്കുണ്ടാകുന്ന സങ്കടത്തെക്കാൾ എത്രയോ മടങ്ങു അധികമാണ് ആ സന്തോഷം, അത് കൊണ്ടാണ് ഞാൻ പിന്നെയും അത് തന്നെ ചെയ്യുന്നത്. ഇതെല്ലാം ഞാൻ പഠിച്ചത്, എനിക്ക് കിട്ടിത്തുടങ്ങിയത് അച്ഛനിൽ നിന്നാണ്, അച്ഛനാണ് പഠിപ്പിച്ചിട്ടുള്ളത് ലോകത്തുള്ള എല്ലാവരെയും സന്തോഷിപ്പിക്കാൻ നമുക്ക് കഴിയില്ലായിരിക്കാം പക്ഷെ നമുക്ക് ചുറ്റിനുമുള്ള ഒരാളെയെങ്കിലും നമ്മുടെ ചെറിയ പ്രവൃത്തി കൊണ്ട് സന്തോഷിപ്പിക്കാൻ കഴിയും എന്ന്, അത് സത്യമാണ് അമ്മ. ഒരു പുഞ്ചിരിയിൽ നിന്നാണ് സമാധാനം ആരംഭിക്കുന്നത് എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. ഇന്ന് ഞാൻ സ്കൂൾ വിട്ടു വരുമ്പോൾ വഴിയിൽ ഒരു കുട്ടി ഒറ്റക്കിരുന്നു കരയുന്നു, ഞാൻ കരുതി വിശന്നിട്ടായിരിക്കും എന്ന്, ഞാൻ എന്റെ സ്നാക്ക്സ് കൊടുത്തു, വെള്ളം കൊടുത്തു, പക്ഷെ അതൊന്നും വേണ്ടാരുന്നു ആ കുട്ടിക്ക്, എനിക്ക് തോന്നി അവന്റെ കൂടെ കുറച്ചു നേരം എനിക്കിരിക്കണമെന്നു, ഞാൻ അവനൊപ്പം ഇരുന്നു, അവന്റെ കൈ ചേർത്ത്പിടിച്ചു മെല്ലെ തലോടി, തോളിൽ തടവി, കുറെ കഴിഞ്ഞു കരച്ചിൽ നിർത്തി ചെറുപുഞ്ചിരിയോടെ അവൻ എന്നെ നോക്കി, അതിനർത്ഥം അവനെ ചേർത്തുപിടിക്കാൻ ഒരാളെ ആയിരുന്നില്ലേ അവനാവശ്യം, അവൻ കരഞ്ഞപ്പോൾ ഞാൻ കൂടെയിരുന്നതിനു നന്ദിയായി അവൻ തന്ന സ്നേഹം നിറഞ്ഞ നോട്ടം ഇപ്പോഴും എന്റെ കണ്ണിലുണ്ട്. ഒരാൾക്കെങ്കിലും നമ്മുടെ ഒരു വാക്കോ, നോട്ടമോ, പ്രവൃത്തിയോ പ്രയോജനപ്പെട്ടാൽ അതിനേക്കാൾ സന്തോഷം തരുന്ന മറ്റൊന്നുമില്ലെന്നാണ് അച്ഛൻ പറഞ്ഞിരുന്നത്, അച്ഛൻ ഇങ്ങനെയായിരുന്നു, അച്ഛൻ എന്ത് ഹാപ്പിയായിരുന്നു മരിക്കുന്ന വരെ. അച്ഛൻ ഇല്ലല്ലോ പിന്നെ എന്തിനാ നീ ഇനിയും ഇങ്ങനെ പോകുന്നത് എന്ന് അമ്മ ചോദിക്കാറില്ലേ, എന്നെക്കൊണ്ട് ആകുന്ന പോലെ ഇങ്ങനൊക്കെ ചെയ്യുമ്പോൾ അച്ഛൻ എന്റെ അടുത്ത് നിക്കുന്ന പോലെ, എന്റെ കൂടെ ഉള്ളത് പോലെ എനിക്ക് തോന്നും, അച്ഛൻ എവിടെയും പോയിട്ടില്ല എന്റെ കൂടെത്തന്നെയുണ്ട്.” അവന്റെ മിഴികൾ സജലമായി വീഴാൻ തുളുമ്പി നിന്നു.

“എന്റെ പൊന്ന് മോനെ, അമ്മക്കറിയില്ലെടാ എന്താ പറയേണ്ടതെന്നു”, നീലിമ വൈഷ്ണവിനെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു. അവൻ നീലിമയുടെ പുറകിൽ അവന്റെ വലംകൈ കൊണ്ട് ചെറുതായി തട്ടിക്കൊണ്ടിരുന്നു അവന്റെ അമ്മയെ സമാധാനിപ്പിക്കാനെന്നോണം, ആ ചെറിയ കൈകളിലൂടെയുള്ള തലോടൽ ഒരുപാട് ആശ്വാസം നൽകി നീലിമക്ക്, ഇതേ സ്നേഹവും അനുകമ്പയും ഒക്കെ ആയിരിക്കില്ലേ അവൻ മറ്റുള്ളവരോട് കാണിക്കുക, ഇപ്പോൾ തനിക്ക് കിട്ടിയ ആശ്വാസം പോലെ തന്നെയായിരിക്കില്ലേ അതിലൂടെ അവർക്കും കിട്ടുക എന്നവൾ ചിന്തിച്ചു, ആ ചിന്തയിലൂടെ അവളുടെ മനസ്സ് വല്ലാതെ ശാന്തമായതായി അവൾക്ക് തോന്നി.

 “വൈഷു ഇന്ന് സ്കൂൾ വിട്ട് നീ ഒറ്റക്ക് പോകണ്ട എവിടെയും, അമ്മയും കൂടെ വരാം, നമുക്ക് ഒരുമിച്ചു പോകാം, നിന്റെ അച്ഛൻ നിന്റെ കൂടെ മാത്രം ഇരുന്നാൽ പോരല്ലോ, ഇടക്ക് എന്റെ കൂടെയും ഇരിക്കട്ടെ.” രാവിലെ സ്കൂളിൽ പോകാൻ റെഡിയായി നിന്ന വൈഷ്ണവിന്റെ താടിയിൽ പിടിച്ചു കൊണ്ട് നീലിമ അങ്ങനെ പറഞ്ഞപ്പോൾ വൈഷു അവന്റെ അമ്മയെ ഇറുകെകെട്ടിപിടിച്ച് കവിളുകളിൽ മാറി മാറി മുത്തം കൊടുത്തു, ഒരുപാടു നാളുകൾക്ക് ശേഷം ആ വീട്ടിൽ സന്തോഷത്തിന്റെ തിരി തെളിഞ്ഞു തുടങ്ങി.

മഹാലക്ഷ്മി മനോജ്

Post Views: 21
1
Mahalekshmy Manoj

Medical Secretary by Profession. Loves to read and write. Author of books named "Peythozhinja Varshangal" published by Kairali books in 2022, "Makalkk" and "Fragrance of Memories" in 2023.

1 Comment

  1. Silvy Michael on September 7, 2023 1:02 PM

    👌👌👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.