Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അഭിപ്രായമില്ലാത്തവൾ
കഥ സമത്വം സ്ത്രീ

അഭിപ്രായമില്ലാത്തവൾ

By Jalaja NarayananSeptember 8, 2023Updated:September 8, 20237 Comments2 Mins Read224 Views
Bookmark Now
Please login to bookmark Close

No account yet? Register

കുഞ്ഞിമോളെ ഉറക്കിക്കിടത്തി പുറത്തേക്കുവരുമ്പോൾ ആയിരുന്നു ഫോൺ റിങ്ങ് ചെയ്തത്. എടുത്തു നോക്കിയപ്പോൾ അതു ഉഷ ആയിരുന്നു.

“എന്താ ശോഭേടത്തി ഉറക്കമായിരുന്നോ? ഞാൻ രണ്ടു തവണ വിളിച്ചു.”

“അയ്യോ ഉഷേ ഞാൻ വീട്ടിൽ അല്ല. ഇവിടെ കിരണിന്റെ കൂടെ ഹൈദരാബാദിൽ ആണ്. ശ്രുതിക്കു ഒരു ജോലി ശരിയായി, ഒരു സോഫ്ട്‍വെയർ കമ്പനിയിൽ. അപ്പോൾ കുഞ്ഞു ഉണ്ടല്ലൊ. അവളെ നോക്കാൻ വേണ്ടി ഇങ്ങോട്ടു വന്നു “.

ഞാൻ പറഞ്ഞു തീരും മുൻപേ അവൾ ചോദിച്ചു, “ശ്രുതിക്കൊരു ജോലിയോ? ഇപ്പോൾ എന്താ അതിന്റെ ആവിശ്യം? കിരൺ തന്നെ സ്വന്തമായി ഒരു കമ്പനിയൊക്കെ നടത്തി പൈസ ഉണ്ടാക്കുന്നുണ്ടല്ലോ. പിന്നെ രണ്ടു വീട്ടിലും ഇഷ്ടം പോലെ സ്വത്തും.”

“ശ്രുതിക്കു ഒരു ജോലി വേണംഎന്നായിരുന്നു ആഗ്രഹം. അതിനു ഇപ്പോഴാണ് സമയമായതു എന്നു തോന്നുന്നു.”, ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞതു അവൾക്കു ഇഷ്ടമായിട്ടുണ്ടാവില്ല.

“ശോഭേടത്തി, ഞാൻ പറയുന്നതു കൊണ്ടു ഒന്നും വിചാരിക്കണ്ട പെൺകുട്ടികൾക്കു സ്വന്തമായി വരുമാനമൊക്കെ ആയാൽ അവരെ പിടിച്ചാൽ കിട്ടില്ല. പിന്നെ എല്ലാത്തിനും സ്വന്തം ഇഷ്ടവും സ്വാതന്ത്ര്യവും ഒക്കെ ആയിരിക്കും. അതൊക്കെ അനുഭവിക്കുമ്പോൾ പഠിച്ചോളും. എന്നാ ഞാൻ വയ്ക്കുവാണേ. പിന്നെ സമയം ഉണ്ടാവുമ്പോൾ നിങ്ങൾവിളിക്കു.”, അവൾ ഒരു ചെറിയപരിഭവത്തോടെ ഫോൺ വച്ചു.

അവളുടെ ഫോൺ കട്ടായപ്പോൾ ഞാൻ കുഞ്ഞിന് കുറുക്കു ഉണ്ടാക്കാൻ അടുക്കളയിലേക്ക് നടന്നു. പാത്രങ്ങൾ കഴുകുമ്പോളും ഗ്യാസ് കത്തിക്കുമ്പോഴും ഞാൻ ഓർത്തതു എന്നെ കുറിച്ചു തന്നെ ആയിരുന്നു.

പഠിക്കാൻ അത്ര മോശമൊന്നും ആയിരുന്നില്ല ഞാൻ. ഒരു പാടു സ്വപ്‌നങ്ങളും ഉണ്ടായിരുന്നു. പഠിച്ചു ഒരു ജോലി നേടി അച്ഛനു സഹായമാവണം വല്ലപ്പോഴും ഉള്ള കുഞ്ഞു കുഞ്ഞു എഴുത്തുകൾ വഴി അറിയപ്പെടുന്ന ഒരെഴുത്തുകാരിയാവണം.

പക്ഷേ ഒക്കെയും സ്വപ്‌നങ്ങൾ മാത്രമായിപ്പോയി. ഒരു വിവാഹം ഒത്തു വന്നപ്പോൾ അച്ഛൻ പറഞ്ഞു. മോൾക്ക്‌ ഇനിയും പഠിക്കാം. അവരും വിദ്യാഭ്യാസം ഉള്ളവരാണ്. മോള് ഒന്നും പേടിക്കണ്ട.

പഠിക്കണം എന്നുള്ള ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. അതൊന്നും അമ്മക്ക് ഇഷ്ടമാവില്ല.

എങ്ങിനെയോ അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അമ്മപറഞ്ഞു. “എന്തിനാ ഒരു ജോലി ഇവിടുത്തെ കാര്യം നോക്കാൻ ഇഷ്ടം പോലെ ഉണ്ട്‌.”

പിന്നെ സ്വന്തമായി ഒരു തീരുമാനം എടുക്കാൻ ഉള്ള സ്വാതന്ത്ര്യം ജീവിതത്തിൽ ഇല്ലാതായി. സൽവാർ ഇട്ടപ്പോൾ അമ്മ പറഞ്ഞു. സാരിയാണ് നല്ല വേഷം. അതു മതി. രാത്രിയിൽ പലഹാരമാണ് ഇഷ്ടം എന്നറിഞ്ഞപ്പോഴും അമ്മ ഇടപെട്ടു.

“ഞങ്ങൾക്ക് ഇവിടെ കഞ്ഞിയും പയറും ആണ്. രാത്രിയിൽ അതു അല്ലേ നല്ലത്.”

അദ്ദേഹം സ്വന്തമായി ഒരു അഭിപ്രായവും പറയാതെ എന്റെ സ്വാതന്ത്ര്യത്തിന് നിശബ്‍ദമായിവിലങ്ങു തടി ആവുകയായിരുന്നു. മക്കൾ ഉണ്ടായപ്പോഴും അവരെ എപ്പോൾ കുളിപ്പിക്കണം ഭക്ഷണം എന്തു കൊടുക്കണം എന്നൊക്കെ തീരുമാനിച്ചത് അമ്മ തന്നെയായിരുന്നു.അങ്ങിനെ ഓരോത്തരും പറയുന്നതുപോലെ ചെയ്യുക എന്നല്ലാതെ സ്വന്തമായി ഒരു അഭിപ്രായവും ഇല്ലാത്തവളായി ഞാൻ മാറി.

മക്കൾ വലുതായതിനു ശേഷമാണു അവർ എന്നോട് പലതിനും അഭിപ്രായം ചോദിച്ചു തുടങ്ങിയത്. ശ്രുതി ടുവീലർ പഠിക്കാനും വയലിൻ ക്ലാസ്സിൽ ചേരാനും ആഗ്രഹം പറഞ്ഞപ്പോൾ എല്ലാ പിന്തുണയും നൽകാൻ എനിക്കു സാധിച്ചു. ഒരു പക്ഷേ സ്വാതന്ത്രമില്ലായ്മയുടെ ഫലം അനുഭവിച്ചത് കൊണ്ടായിരിക്കും.

കുഞ്ഞിന് കുറുക്കു കൊടുത്തു കഴിഞ്ഞപ്പോഴാണ് ശ്രുതി എത്തിയത്.

കുളി കഴിഞ്ഞു എത്തി, കുഞ്ഞിനെ എന്റെ കൈയിൽ നിന്ന് വാങ്ങുമ്പോൾ അവൾ ചിരിയോടെ ചോദിച്ചു.

“ഇവൾ വല്ലാതെ ബുദ്ധിമുട്ടിച്ചോ അമ്മേ ”

“ഏയ്‌”,  ഞാൻ വാത്സല്യത്തോടെ ആ കുഞ്ഞി ക്കവിളിൽ ഒരു ഉമ്മ കൊടുത്തു.

“ജീവിതം നമുക്ക് ഒന്നല്ലേ ഉള്ളുമോളെ അതു എങ്ങിനെ വേണം എന്നു തീരുമാനിക്കുന്നത് നമ്മൾ തന്നെയാവണം.അതു പോലെ നാം ചെയ്യാൻ ഉള്ള കാര്യങ്ങൾ ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം നമുക്ക് തന്നെ വേണം. എങ്കിൽ എന്നും സന്തോഷത്തോടെ കഴിയാം സ്നേഹത്തോടെയും.”

ഞാൻ അതുപറഞ്ഞു പുറത്തേക്കു നടക്കുമ്പോൾ നിറഞ്ഞു വരുന്ന കണ്ണുകൾ ശ്രുതി കാണാതെ അമർത്തി തുടച്ചു. അവൾ അപ്പോൾ കുഞ്ഞിനെ സോഫയിൽ ഇരുന്നു കളിപ്പിക്കുകയായിരുന്നു.

ജലജ

Post Views: 19
5
Jalaja Narayanan

7 Comments

  1. മിനി സുന്ദരേശൻ on August 19, 2025 2:26 AM

    ചിലരുടെ സ്വപ്നങ്ങളെ വിവാഹം തളച്ചിടുന്നു…… മികച്ച കഥ❤️🌹

    Reply
  2. Deepika on December 5, 2024 11:08 PM

    Short and sweet

    Reply
  3. Joyce on December 5, 2024 5:59 AM

    ലളിതമായ ഭാഷയിൽ അഭ്യസ്തവിദ്യരായ വീട്ടമ്മമാർ അനുഭവിക്കുന്ന അവസ്ഥ മനോഹരമായ കഥയിലൂടെ അവതരിപ്പിച്ചു.
    👏👌

    Reply
  4. Lekshmi Tampi on September 12, 2023 10:54 AM

    ശ്രുതി ഭാഗ്യമുള്ള കുട്ടിയാണ്. ഇങ്ങനെ ഒരു അമ്മയെ അല്ലേ കിട്ടിയത്.
    നന്നായിട്ടുണ്ട് ജലജ 🥰🥰

    Reply
    • Shreeja R on December 4, 2024 2:13 PM

      👍👍

      Reply
  5. Nishiba M on September 9, 2023 4:59 PM

    അതേ, സത്യം. അവനവനെ തിരിച്ചറിയേണ്ടത് അവനവൻ തന്നയാണ്.. നന്നായി എഴുതി

    Reply
  6. Silvy Michael on September 8, 2023 3:53 PM

    Never too late to be bold🥰🥰🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.