ഡിജിറ്റൽ അല്ലാത്ത ആ പഴയ കാലത്തെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ലാളിത്യത്തിനും മനുഷ്യബന്ധങ്ങൾക്കും പ്രാധാന്യം നൽകിയ ഒരു പഴയകാലം ഉണ്ടായിരുന്നു നമുക്ക്. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വ്യാപകപ്രചാരത്തിനു മുൻപുള്ള കാലം. ഇന്നത്തെഅതിവേഗ ജീവിതശൈലിക്കു തികച്ചും വിപരിതമായിരുന്നു അത്. മൊബൈൽ ഫോണുകളും ഇന്റർനെറ്റും സോഷ്യൽമിഡിയയും ഇല്ലാത്ത ആ കാലഘട്ടം. അന്നു മനുഷ്യബന്ധങ്ങളുടെ ആഴം ഏറെ ആയിരുന്നു. ഓരോരുത്തരുടെയും ജീവിതം ലാളിത്യം കൊണ്ട് സമ്പന്നമായിരുന്നു. അന്നത്തെ ആളുകൾ തമ്മിലുള്ള ബന്ധം ആത്മാർത്ഥമായിരുന്നു. നേരിൽ കണ്ടും കുടുംബമായി ഒത്തുകൂടിയും ആശയവിനിമയം നടത്തുന്നതിന് ഒരു സുഖമുണ്ടായിരുന്നു. അതു അന്നു ഒരു ദിനചര്യ പോലെ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കുകയും ചെയ്തിരുന്നുതാനും. ഇന്നു ഉള്ളതു പോലെ സന്ദേശങ്ങൾ കൈമാറാൻ ഉള്ള വേഗം അന്നു ഇല്ലാത്തിനാൽ ആവണം ബന്ധങ്ങൾക്കുള്ള സമയവുംപ്രാധാന്യവും ഒരുപാടായിരുന്നു. അന്നു കത്തുകൾ എഴുതുന്നതും അതു വായിക്കുന്നതും ഒരു ഹരം തന്നെയായിരുന്നു എന്നു വേണം പറയാൻ. പ്രണയവും സ്നേഹവും ലാളനയും ബഹുമാനവും ഒക്കെ കത്തുകൾ എന്ന ആശയവിനിമയത്തിലൂടെ ആയിരുന്നു. ഒരു കത്ത് വരാൻ ഉള്ള പ്രതീക്ഷയും അതിൽ എഴുതിയിരിക്കുന്ന ഓരോ വാക്കിലും നിറഞ്ഞിരിക്കുന്ന…
Author: Jalaja Narayanan
അടുക്കളയിൽ രാത്രിലേക്കു ചപ്പാത്തിക്കുള്ള മുട്ടക്കറി ഉണ്ടാക്കുന്ന തിരക്കിനിടയിലാണ് മൊബൈൽ റിംഗ് ചെയ്യുന്നത് പോലെ തോന്നിയത്. “നിളാ അമ്മയുടെ ഫോൺ അടിക്കുന്നുണ്ടോ ഒന്നു നോക്കു ” നിളക്കു മറ്റന്നാൾ പരീക്ഷ തുടങ്ങുകയാണ്. അവൾക്കുകുറച്ചു മാത്‍സ് പറഞ്ഞു കൊടുത്തശേഷം കുട്ടിയെ ഉറക്കി അടുക്കളയിലേക്ക് ഇപ്പോ ഒന്നു കയറിയതേ ഉള്ളു. “ഈശ്വരാ ഫോണിന്റെ ശബ്ദം കേട്ടാൽ കുട്ടി എണീക്കും ” കൈ കഴുകി മൊബൈൽ എടുക്കാനായി പോവാൻ തുടങ്ങുമ്പോഴേക്കും നിള ഫോണുമായി അടുക്കളയിൽ എത്തി. “ആരാ മോളെ “എന്നു ചോദിച്ചപ്പോൾ അവൾ അറിയില്ലെന്നുള്ള ഭാവത്തിൽ ചുമൽ കുലുക്കി. എന്നിട്ട് ഫോൺ കൗണ്ടർ ടോപ്പിൽ വച്ചിട്ട് ഒറ്റ നടത്തം. ഫോണിൽ ഹരിതയായിരുന്നു. ഹൈ സ്കൂൾ തൊട്ടു ഒന്നിച്ചുണ്ടായിരുന്ന ബെസ്റ്റ് ഫ്രണ്ട്. “മഞ്ജു, നിത്യയും അനുവും വേക്കേഷന് നാട്ടിൽ എത്തിയിട്ടുണ്ട്. എന്നെ ഇതാ ഇപ്പോ വിളിച്ചേ ഉള്ളു. നീ പിന്നെ നമ്പർ ആർക്കും കൊടുക്കില്ലല്ലോ.. രേഷ്മ യുടെ റിസോർട്ടിൽ നമുക്ക് അഞ്ചുപേർക്കും കൂടി ഒന്നു ഒത്തു കുടിയാലോ എന്നാ അവരുടെ പ്ലാൻ. ഗീതടീച്ചർ അവിടെ അടുത്താണല്ലോ അപ്പോൾ ടീച്ചറെയും…
രാവിലെ എണീക്കുമ്പോൾ സമയം ആറു മണി കഴിഞ്ഞിരുന്നു. ദിവസവും അഞ്ചരക്ക് ഉണരുന്നതാണ്. ഇപ്പോൾ കുറെ ദിവസമായി നല്ല ക്ഷീണം. രാത്രി കിടന്നാൽ ഉറക്കവും ശരിക്കു കിട്ടുന്നില്ല. എപ്പോഴും ശരീരം മുഴുവൻ ചുട്ടുപൊള്ളുന്നതു പോലെ. മുഖമൊക്കെ കഴുകി ഫ്രഷായി കിച്ചണിൽ എത്തുമ്പോൾ സമയം ആറേ കാൽ ആയി. ഇനി ഇപ്പോൾ ഒന്നിനും നേരമില്ല ഏഴു മണിക്ക് ദേവൂന്റെ ബസ് വരും. എട്ടേ ഇരുപതു ആവുമ്പോൾ മിന്നുനും പോണം. ഇനി കുട്ടികൾക്ക് ഉച്ചക്കേക്കുള്ള ലഞ്ച് ഒന്നും ഉണ്ടാക്കാനുള്ള സമയം ഇല്ല. ബ്രേക്ക്‌ഫാസ്റ്റ് പെട്ടന്ന് ഉണ്ടാക്കാം എന്നോർത്തു കൊണ്ട് വേഗം തലേദിവസം അരച്ചു വെച്ച ഇഡ്ഡലി മാവ്, ഇഡലി തട്ടിൽ കോരിയൊഴിച്ചു. ഒരു തക്കാളിചട്ട്ണി ഉണ്ടാക്കാം. വേണമെങ്കിൽ ഫ്രിഡ്‌ജിൽ കുറച്ചു സാമ്പാർ ഇന്നലെത്തേത് ബാക്കി ഉണ്ട്. തക്കാളി ചട്ട്ണി അരക്കുന്നതിനിടയിൽ ദേവു ഉച്ചത്തിൽ വിളിച്ചു “അമ്മാ, എന്റെ മുടി ഒന്നു കെട്ടി ത്താ. ബസ് വരാറായി.” “സുജേ ചായ വെച്ചില്ലേ”. ഒപ്പം നന്ദേട്ടന്റെ ശബ്ദവും കേട്ടു. ഉറക്കം ശരിയാവാത്തത്…
ഉമ്മറത്തെ ചൂരൽ കസേരയിൽ അമ്മ ഇരുന്നു, എവിടേക്കോ പുറപ്പെട്ടതു പോലെ. അടുത്തുള്ള ചാരുപടിയിൽ വച്ച കറുത്ത ബാഗിന്റെ അടുത്തു വെയ്ക്കാനായി ചെറിയ നീല ബാഗു കൂടി എടുത്തുകൊണ്ടുപുറത്തേക്കു വന്ന നിരുപമയുടെ മുഖത്തു അക്ഷമ ആയിരുന്നു. “പ്രദീപന്റെ ഓട്ടോ എന്താ എത്ര വൈകുന്നത്? രണ്ടു മണിക്ക് വരാൻ ഞാൻ പറഞ്ഞതാണല്ലോ.” അവൾ പിറുപിറുത്തത് മനസ്സിലായിരുന്നു. അവളുടെ പിന്നാലെ പുറത്തേക്കുവന്ന റിയക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ കരച്ചിലോടെ ചോദിച്ചു. “എന്തിനാ അമ്മേ, അമ്മമ്മയെ ഇവിടുന്നു മാറ്റുന്നത്? ഞാൻ ചെയ്തു കൊടുത്തോളാം എല്ലാ കാര്യങ്ങളും.” നീരുപമ റിയക്കുട്ടിയെ തള്ളിമാറ്റി എന്നിട്ട് അവളോട് ദേഷ്യപ്പെട്ടു. ” റിയാ നീനക്കു പറഞ്ഞാൽ മനസ്സിലാവില്ലേ? ഞാൻ എന്തെല്ലാം നോക്കണം. നിന്റെയും നിന്റെ അനിയന്റെയും കാര്യങ്ങൾ. പിന്നെ ഈ വീട്ടിലെ ജോലികൾ. നിന്റെ അച്ഛൻ ഗൾഫിൽ അല്ലായിരുന്നുവെങ്കിൽ എനിക്കൊരു സഹായമാകുമായിരുന്നു. പിന്നെ എന്റെ ട്യൂഷൻ. അതു വേണ്ടന്നു വയ്ക്കാൻ പറ്റില്ല. അതു നമ്മുടെ ഒരു വരുമാനമാർഗ്ഗം ആണ്, പിന്നെ എന്റെയൊരു സന്തോഷവും. നീ വിചാരിക്കുന്നത് പോലെ അമ്മമ്മക്ക് ഒരു വിഷമവും അവിടെ ഉണ്ടാവില്ല. ഇവിടെ ഉള്ളതിനേക്കാൾ…
ജയലക്ഷ്മി പ്രഭാകറിന്റെ കാർ സരസ്വതിവിലാസം സ്കൂളിൽ എത്തുമ്പോൾ സമയം 3 50 ആയിരുന്നു. “ഞാൻ വൈകിയില്ലല്ലോ “. ഒരു ചിരിയോടെ കാറിൽ നിന്നു ഇറങ്ങി സ്കൂളിലെ ഹെഡ് ടീച്ചറും പ്രോഗ്രാമിന്റെ കോഡിനേറ്ററും ആയ വിനിത മാഡത്തിനോട് അവർ ചോദിച്ചു. “ഇല്ല മാം പരിപാടി തുടങ്ങാൻ ഇനിയും ഉണ്ട്. പത്തു മിനിറ്റ്. ” അവർ വിനയത്തോടെ പറഞ്ഞു കൊണ്ടു ജയലക്ഷ്മിയെ ഉള്ളിലേക്ക് ആനയിച്ചു. അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവർത്തകയാണ് ജയലക്ഷ്മി പ്രഭാകർ. ടൗണിലെ പ്രശസ്തനായ കാർഡിയോളജിസ്റ്റ് Dr പ്രഭാകറിന്റെ ഭാര്യ. പദവിയോ പണമോ നോക്കാതെ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന അവരോടു ആളുകൾക്ക് ഒക്കെ ബഹുമാനമായിരുന്നു. അവർ ഉള്ളിലേക്ക് എത്തിയപ്പോൾ സ്കൂൾ ഹാൾ ആളുകളെ കൊണ്ടു നിറഞ്ഞിരുന്നു. വേദിയിൽ ഇരിക്കുന്നവർ സ്നേഹത്തോടെ സ്വികരിച്ചപ്പോൾ അവർ ചിരിച്ചു കൊണ്ടു വലതുഭാഗത്തുള്ള ഒഴിഞ്ഞ കസേരയിൽ പോയിരുന്നു. സ്കൂളിൽ ഇന്ന് പിതൃദിനത്തോട് അനുബന്ധിച്ചു ഒരു പ്രോഗ്രാം നടക്കുകയാണ് അതിനു മുഖ്യഅതിഥിയായി എത്തിയിരിക്കയാണ് ജയലക്ഷ്മിമാം. പ്രാർത്ഥനയും സ്വാഗതപ്രസംഗവും കഴിഞ്ഞപ്പോൾ പിതൃ ദിനത്തെ കുറിച്ചു സംസാരിക്കാൻ ജയലക്ഷ്മിയെ ക്ഷണിച്ചു. ഒരു പുഞ്ചിരിയോടെ ജയലക്ഷ്മി തന്റെ പ്രഭാഷണം ആരംഭിച്ചു. പ്രിയപ്പെട്ട സഹവാസികളെ എല്ലാവർക്കും…
ബസ്സ് തിരുനെല്ലിയിൽ എത്തുമ്പോൾ നേരം പുലർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു. ഇന്നലെ പെയ്ത മഴയുടെ തെളിവായി റോഡിൽ അവിടെവിടെയായി വെള്ളം തളം കെട്ടിനിൽക്കുന്നു. ബസ്സിൽ നിന്നു ഇറങ്ങി നടക്കുന്നവരെ പിന്തുടർന്നു അമ്പലത്തിലേക്ക് എത്തി. ” ബലി ഇടാൻ ഉള്ളവരൊക്കെ ശീട്ടു എടുത്തു താഴേക്കു നടന്നോളു. അവിടെ കർമ്മി ഉണ്ടാവും “. കൗണ്ടറിൽ ഇരുന്ന ഒരാൾ പറഞ്ഞപ്പോൾ ശിട്ടു എടുത്തു താഴേക്കു നടക്കുന്നവരോടൊപ്പം കൂടി. മഴ പെയ്തു നനവാർന്ന നടപ്പാത.. “നടക്കുമ്പോൾ സൂക്ഷിക്കണം വഴുക്കൽ ഉണ്ട് “. പിന്നിൽ നിന്നു ആരോ പറഞ്ഞു. “ആരൊക്കെ എനിക്കു വേണ്ടി ബലി ഇട്ടാലും എനിക്കു തൃപ്തി വരണമെങ്കിൽ നീ എനിക്കു വേണ്ടി ഒരു ഉരുള വെക്കണം ” എപ്പഴോ അമ്മ പറഞ്ഞ വാക്കുകൾ മനസ്സിലേക്ക് വന്നു. പാപനാശിനിപുഴയിൽ മുങ്ങി നിവർന്നു കർമ്മി പറഞ്ഞു തന്ന മന്ത്രങ്ങൾ ഏറ്റു ചൊല്ലി ദർഭമോതിരം വിരലിൽ ഇട്ടു. പിന്നെ പുവുംനീരും നൽകി കർമ്മങ്ങൾ ചെയ്യുമ്പോൾ മനസ്സിൽ അമ്മ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. മഴ കോരിച്ചൊരിയുന്ന…
കാവിലെ ഉത്സവത്തിനു പോയപ്പോൾ അവിടെ വച്ചാണ് മീനാക്ഷിടീച്ചറെ കണ്ടത്. എന്നെ കണ്ട ഉടനെ അടുത്തേക്ക് വന്നു കൈ രണ്ടും ചേർത്തു പിടിച്ചു ടീച്ചർ പറഞ്ഞു. ” എന്റെ പ്രഭേ ഞാൻ നിന്നെ വിളിക്കാൻ ഇരിക്കുവായിരുന്നു. എനിക്കിപ്പോൾ അടുക്കളയിൽ സഹായത്തിനു ആരുമില്ലെന്നു അന്നു ഞാൻ പറഞ്ഞിരുന്നില്ലേ? മോളു കൂടെ ഉള്ളതുകൊണ്ട് ഞാനാ ബുദ്ധിമുട്ട് അറിഞ്ഞിരുന്നില്ല. അവൾ രാവിലെ ഓഫീസിൽ പോവുന്നതിന്റെ മുൻപ് പകുതിപണിയും തീർക്കും പിന്നെ ചെറിയപണികൾ ഒക്കെ ഞാനും ചെയ്യും. പിന്നെ അടിക്കാനും തുടക്കാനും ഒക്കെ ശാന്തയും ഉണ്ടല്ലോ. പക്ഷെ എന്റെ മോൾ ഇപ്പോൾ മൂന്നുമാസം ലീവ്എടുത്തു അവളുടെ മോളുടെ അടുത്തു ആസ്‌ട്രേലിയിൽ പോവുന്നു. അതു ഞാൻ അഡ്ജസ്റ്റ് ചെയ്യുമായിരുന്നു. പക്ഷേ വിഷുവും വെക്കേഷനും ഒക്കെ അല്ലേ. കൊച്ചിയിൽ ഉള്ള മോനും ഭാര്യയും കുട്ടികളും ഒക്കെ വരുന്നുണ്ട്. അപ്പോൾ എനിക്ക് അടുക്കളയിൽ ഒരാൾ ഇല്ലാതെ പറ്റില്ല. നീ ഒന്നു അന്വേഷിച്ചു ഒരാളെ കണ്ടു പിടിച്ചു തരണം.” ടീച്ചറുടെ വിഷമവും വേവലാതിയും ഒക്കെ കണ്ടു ഞാൻ ഒന്നു നോക്കട്ടെ എന്നിട്ട് വിളിക്കാം എന്നു പറഞ്ഞാണ് പിരിഞ്ഞത്. പിറ്റേ ദിവസം വൈകുന്നേരം വളരെ…
സൂപ്പർമാർക്കറ്റിൽ ഇറങ്ങിയപ്പോഴാണ് വഴിയിൽ ഓട്ടോക്ക് കാത്തുനിൽക്കുന്ന ഹരിയെ കണ്ടത്. വലിയ അതിശയം തോന്നി. ഒരേ ഓഫീസിൽ ഒരു പാടു കാലം ഒന്നിച്ചു ജോലി ചെയ്തവരാണ്. പക്ഷേ എത്രയോ കാലമായി പരസ്പരം ഒരു ബന്ധവും ഇല്ലായിരുന്നു. റിട്ടയർമെന്റിനു ശേഷം എവിടെയാണ് താമസം എന്നു പോലും അറിയില്ല. ഞങ്ങൾ കൈകോർത്തു പിടിച്ചു കുട്ടികളെ പോലെ ഒരു പാടു നേരം സംസാരിച്ചു. “ഞങ്ങൾ ഇപ്പോൾ തൃശൂർ ആണു താമസം. ഇന്ദുവും അരുണും അവിടെയാണ്. അവൾ അവിടെ ഒരു പ്രൈവറ്റ് കോളേജിൽ പഠിപ്പിക്കുന്നു. അരുൺ ബാങ്കിൽ ആണ്. അവരുടെ മോൾ അവ്നി ukg യിൽ പഠിക്കുന്നു. അവളെ സ്കൂളിൽ അയക്കാനും വൈകുന്നേരം സ്കൂൾ ബസ്സിൽ നിന്നു കൂ ട്ടികൊണ്ടുവരാനും ഒക്കെ ആരെങ്കിലുമൊക്കെ ഇല്ലെങ്കിൽ ശരിയാവില്ല. ” കുറച്ചു നേരത്തെ ഇടവേളക്കു ശേഷം ഹരി വീണ്ടും പറഞ്ഞു. ” കഴിഞ്ഞവർഷം എനിക്കൊരു സ്ട്രോക്ക് വന്നിരുന്നു. ഇവിടെ വിട്ടിൽ ഞാനും രാജിയും മാത്രം. വിവരം അറിയിച്ചതും ഇന്ദുവും അരുണും ഓടിയെത്തി. പിന്നെ ഡിസ്ചാർജിനു ശേഷം അച്ഛനും…
പുറത്തു ചെറിയ കാറ്റു വീശുന്നുണ്ട്. ആകാശത്താണെങ്കിൽ ഒരു നക്ഷത്രംപോലുമില്ല. ഇന്നു മഴപെയ്യുമെന്ന് തോന്നുന്നു. ഇന്നലെ രാത്രിയിലും ചെറുതായി മഴയുണ്ടായിരുന്നുവെന്നു ഉഷ പറഞ്ഞിരുന്നു. അടുക്കളയിൽ ഉഷ അത്താഴത്തിനുശേഷം പാത്രങ്ങൾ കഴുകിവെക്കുന്ന ശബ്ദം. അമ്മയും പണ്ട് അങ്ങിനെ ആയിരുന്നു. രാത്രിഭക്ഷണത്തിന് ശേഷം പാത്രങ്ങൾ ഒക്കെ കഴുകിവെച്ചു അടുക്കള അടിച്ചു വാരിയിട്ടേ കിടക്കു. അമ്മയെ ഓർത്തപ്പോൾ കണ്ണു വല്ലാതെ നിറഞ്ഞു. നീണ്ട മുപ്പതു വർഷത്തിന് ശേഷമാണു ഇന്നു സ്വന്തം വിട്ടിൽ അന്തി ഉറങ്ങുന്നത് ആ കാലയളവിൽ എന്തൊക്കെ മാറ്റങ്ങളാണു സംഭവിച്ചിരിക്കുന്നത്. “നന്ദുട്ടാ ” എന്നു വിളിച്ചു പിന്നാലെ നടന്നിരുന്ന അമ്മയും ഉള്ളിൽ ഇഷ്ടം ഒളിപ്പിച്ചു വെച്ചു പുറമെ ഗൗരവം നടിച്ചിരുന്ന അച്ഛനും മറ്റേതോ ലോകത്തിലേക്കു പോയിരിക്കുന്നു. സ്നേഹിച്ചും വഴക്കിട്ടു ഒന്നിച്ചു വളർന്ന അനിയത്തികുട്ടി ഉഷ ഇന്നു അൻപതു കഴിഞ്ഞു അമ്മൂമ്മയായി മാറിയിരിക്കുന്നു. വീടിനും ഉണ്ടു ചെറിയ ചെറിയ മാറ്റങ്ങൾ. ഉമ്മറത്തെ സിമെന്റ് ഇട്ട ഇരുത്തി എടുത്തു മാറ്റി ചുറ്റും ഗ്രിൽസ് ഇട്ടിരിക്കുന്നു. കാവി നിറത്തിലുള്ള സിമന്റ് ഇട്ട തറ…
ബാങ്കിൽ നിന്നു ഇറങ്ങുമ്പോൾ ആണ് കൃഷ്ണേട്ടൻ പിന്നിൽ നിന്നു വിളിച്ചത്. “മോനേ മനു ഒന്നവിടെ നിന്നേ. കൃഷ്ണേട്ടന് ഒരു കാര്യം പറയാനുണ്ട്. തിരിഞ്ഞു നോക്കി. വേഗത്തിൽ നടന്നു വരുന്നുണ്ട് കൃഷ്ണേട്ടൻ. ചിലപ്പോൾ കാശ് വല്ലതും വേണമായിരിക്കും. ഇടക്ക് കടം വാങ്ങാറുണ്ട്. കൃത്യമായി തിരിച്ചു തരികയും ചെയ്യും. തിരക്കില്ല പതുക്കെ മതി എന്നൊക്കെ പറഞ്ഞാലും കേൾക്കില്ല. ബാങ്കിലെ പ്യുൺ ആണ് കൃഷ്ണേട്ടൻ എല്ലാവരോടും സ്നേഹമായി പെരുമാറുന്ന ഒരുപാവം മനുഷ്യൻ അടുത്തു എത്തിയപ്പോൾ കൃഷ്ണേട്ടൻ ചോദിച്ചു. “മോൻ ഒരാഴ്ച ലീവായിരുന്നല്ലോ എന്തു പറ്റി?” അച്ഛന്റെ ഒരു അടുത്ത പരിചയക്കാരൻ ആണു കൃഷ്ണേട്ടൻ. അതു കൊണ്ടു സർ എന്ന വിളി തുടക്കത്തിലേ ഞാൻ പറഞ്ഞു നിർത്തിയിരുന്നു. “ഞാൻ തറവാട്ടിൽ പോയിരുന്നു. അച്ഛന്റെ ഇളയ അനിയത്തി സീതചിറ്റയുടെ ഭർത്താവ് പെട്ടെന്ന് മരിച്ചു. അവർ ബോംബെയിൽ ആയിരുന്നല്ലോ. ബോഡി നാട്ടിലേക്കു എത്തിക്കുന്നതിന്റെയും ഒക്കെ തിരക്ക് ഉണ്ടായിരുന്നു. സ്മിതയും മോളും ഇവിടെത്തന്നെ ഉണ്ടായിരുന്നു. മോൾക്ക് എക്സാം തുടങ്ങിയല്ലോ.” കൃഷ്ണേട്ടൻ കുറച്ചുനേരം ഒന്നും പറഞ്ഞില്ല. പിന്നെ പതുക്കെ നടന്നുകൊണ്ട് പറഞ്ഞു. “മോനേ,…
