ഉച്ചയൂണ് കഴിഞ്ഞു അടുക്കള ഒക്കെ ഒതുക്കി ഇത്തിരി നേരം കിടക്കാമെന്നു വച്ചു ബെഡ്റൂമിലേക്ക് നടക്കുമ്പോഴായിരുന്നു ഫോൺ റിങ്ങ് ചെയ്തത്. നോക്കിയപ്പോൾ അജിത്തിന്റെ അമ്മയാണ്. എന്റെ അമ്മായിഅമ്മ. “സിന്ധു, ഊണ് ഒക്കെ കഴിഞ്ഞോ? നിങ്ങൾ ഈ ആഴ്ചയും ഇങ്ങോട്ട് വന്നില്ലല്ലോ. നിന്നെ കാണാൻ കൊതിയാവുന്നു മോളെ. നാളെ കുട്ടികളും അവനും പോയിക്കഴിഞ്ഞാൽ ഒരു ഓട്ടോ വിളിച്ചു നീ ഇങ്ങു പോര്. നാല് മണി ആവുമ്പോഴേക്കും തിരിച്ചുപോവാം.” അമ്മയുടെ സംസാരം കേട്ടപ്പോൾ എനിക്ക് എന്തോ പാവം തോന്നി. “കുട്ടികൾക്ക് എക്സാം ഉണ്ടായിരുന്നു അമ്മേ, പിന്നെ അജിത്തിനും ഓഫീസിൽ കുറച്ചു തിരക്കായിരുന്നു അതാ വരാൻ പറ്റാതിരുന്നത്.” എന്റെ മറുപടി കേട്ടപ്പോൾ തന്നെ അമ്മ വീണ്ടുംപറഞ്ഞു.”എല്ലാരും കൂടി അടുത്ത ആഴ്ച വരുമായിരിക്കും അല്ലേ? നീ എന്തായാലും നാളെ വരണം. എനിക്കെന്തോ നിന്നെ കാണാൻ ഒരു കൊതി.” “ഞാൻ രാവിലെവരാം അമ്മേ.” ഞാൻ ഒരു ചിരിയോടെ ഉറപ്പ് പറഞ്ഞപ്പോൾ അമ്മ ഫോൺ വച്ചു. ബെഡ് റൂമിലെത്തി കിടന്നിട്ടും എനിക്കു പതിവുള്ള…
Author: Jalaja Narayanan
മുറ്റത്തെ ചെടികളുടെ ഇടയിലുള്ള പുല്ല് പറിക്കലും ജമന്തിചെടിയുടെ അടിയിൽ കിളച്ചു വളമിടലും ഒക്കെ ചെയ്യുന്ന തിരക്കിലായിരുന്നു സുധ. അപ്പോഴാണ് അടുത്ത വീട്ടിലെ സരോജിനിചേച്ചി ഗേറ്റ് തുറന്നു വന്നത്. “ഇതെന്താ സുധേ രാവിലെത്തന്നെ കൃഷി പണിയാണോ? കാപ്പി കുടി ഒന്നും കഴിഞ്ഞില്ലേ?”. അവർ ചോദിച്ചുകൊണ്ടാണ് അടുത്തേക്കു വന്നത്. “കഴിഞ്ഞു ചേച്ചി. ഇന്നു ബ്രെഡും ഓംലറ്റും ആക്കി. ഞങ്ങൾ രണ്ടാളും മാത്രല്ലേ ഉള്ളു” സുധയുടെ മറുപടി കേട്ടപ്പോൾ സരോജിനിചേച്ചി അതിശയത്തിൽ അവളെ ഒന്നു നോക്കി. എന്നിട്ടു ചോദിച്ചു. “അപ്പോൾ മനുകുട്ടൻ ഇന്നലെ വന്നില്ലേ? അവൻ അവിടെ അങ്ങു കൂടാൻ തീരുമാനിച്ചോ? ” “അതല്ല ചേച്ചി, അവിടെ അമൃതയുടെ അമ്മക്ക് ഒരു ചെറിയ പനി. ഇന്നലെ ഹോസ്പിറ്റലിൽ ഒക്കെ കാണിച്ചു.” സുധയുടെ മറുപടി അവർക്കു ഇഷ്ടപ്പെട്ടില്ല.അവർ ഒന്നും പറയാതെ വരാന്തയുടെ അറ്റത്തു പോയിരുന്നു. കുറച്ചു നേരത്തിനു ശേഷം അവർ വീണ്ടും പറയാൻ തുടങ്ങി. “സുധേ. ഞാൻ പറയാൻ ഉള്ളത് മുഖത്തു നോക്കി പറയും.. ഇങ്ങിനെ പോയാൽ…
ഹരിയേട്ടന്റെ ബർത്ത് ഡേ ആണ് അടുത്ത ആഴ്ച. എന്റെ വകയായിട്ട് എന്തെങ്കിലും സമ്മാനം പതിവായി കൊടുക്കാറുണ്ട്. ഈ തവണ ഒരു ഷർട്ട് വാങ്ങാം എന്നു കരുതിയാണ് ഷോപ്പിംഗ് കോംപ്ലക്സിലെ റെഡിമെയിഡ് ഭാഗത്തേക്ക് പോയത്. ഹാങ്ങ്റിൽ തൂക്കിട്ട ഷർട്ടുകൾ ഓരോന്നായി നോക്കുന്നതിനിടയിലാണ് ആ സ്കൈബ്ലൂ ഷർട്ട് കൈയിൽ കിട്ടിയത്. പിന്നെ ഒന്നും നോക്കിയില്ല. ഹരിയേട്ടന്റെ ഫേവറിറ്റ് കളർ. എടുത്തു. ബില്ല് പേ ചെയ്തു താഴേക്കു ഇറങ്ങി. രണ്ടു പാക്കറ്റ് പാലും കൂടി എടുക്കാമെന്ന് കരുതി. ഡയറി സെക്ഷിനിലേക്ക് പോയി. കുനിഞ്ഞു പാലു എടുത്തു നിവരുമ്പോൾ തൊട്ടടുത്തു കണ്ട ആ മുഖം നല്ല പരിചയം. ഒന്നു കൂടി നോക്കിയപ്പോഴാണ് അതു ഇന്ദിരയാണെന്ന് മനസ്സിലായത്. ഞാൻ പേര് വിളിച്ചു കൊണ്ടു അടുത്തേക്കു ചെന്നപ്പോൾ അവൾ അത്ഭുതത്തോടെ നോക്കി. പിന്നെ ആ അത്ഭുതം ഒരു ചിരിയായി മാറിയപ്പോൾ ഞങ്ങൾ സ്നേഹത്തോടെ ചേർത്തു പിടിച്ചു. ഞങ്ങൾ എട്ടാം ക്ലാസ്സു മുതൽ ഡിഗ്രിക്ലാസ്സ് വരെ ഒന്നിച്ചു പഠിച്ചവരാണ്. തമ്മിൽ കണ്ടിട്ടും ഇപ്പോൾ…
“നീ ഹിമ മഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടു ” കാറിലെ സ്റ്റിരിയോയിൽ നിന്നു ഒഴുകിയെത്തുന്ന പ്രിയ ഗാനം ആസ്വദിച്ചു കൊണ്ടു ഡ്രൈവ് ചെയ്യുകയായിരുന്നു. മനസ്സിൽ എന്നോ ചേർത്തു വച്ച സ്വപ്നം ഇങ്ങിനെ യഥാർത്ഥമാവുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പണ്ട്തൊട്ടേ മനസ്സിൽ സൂക്ഷിച്ച ഒരു മോഹമായിരുന്നു ഡ്രൈവിങ്ങ്. സർക്കാർ ഉദ്യോഗസ്ഥനായ അച്ഛന് വീട്ടിൽ കാറൊന്നും ഉണ്ടായിരുന്നില്ല. അമ്മയോടൊരിക്കൽ മോഹം പറഞ്ഞപ്പോൾ അമ്മ ചാടിത്തുള്ളി. “ഇനിയിപ്പോ ഡ്രൈവിംഗ് പഠിക്കാത്ത കുറവേ ഉള്ളു. പഠിച്ചു ഒരു ജോലിയിൽ കേറാൻ നോക്ക്.” “ഡ്രൈവിങ്ങ് ഒക്കെ നമുക്ക് കല്യാണം കഴിഞ്ഞും പഠിക്കലോ “അച്ഛന്റെ വാക്കുകളിൽ ഞാൻ സമാധാനം കണ്ടെത്തി. പി ജി കഴിഞ്ഞ സമയത്തായിരുന്നു ഒരു കല്യാണആലോചന വന്നത്. നല്ല ജോലിയാണോ നല്ലകുടുംബം ആണോ എന്നൊക്കെ അച്ഛനും അമ്മയും ആശങ്കപെടുമ്പോൾ ഞാൻ ചിന്തിച്ചത് ഡ്രൈവിംഗ് അറിയോ വീട്ടിൽ കാറുണ്ടോ എന്നൊക്കെയായിരുന്നു. കല്യാണം പെട്ടന്നായതു കൊണ്ടു അധികവിവരങ്ങൾ ഒന്നും കിട്ടിയില്ല എന്നാലും സന്തോഷിപ്പിച്ചു ഒരു വാർത്ത വീട്ടിൽ ഒരു അംബാസിഡർ…
പ്രഭയുടെ മോന്റെ കല്യാണത്തിന് പോയപ്പോഴാണ് വനജയെ കണ്ടത്. മോൻ പുതിയ വീട് വെച്ചു ഇങ്ങോട്ട് മാറിയതിന്റെ ശേഷം അവരെ ആരെയും കാണാറില്ല.ഒന്നിച്ചു അടുത്തടുത്ത വീടുകളിൽ കുറേക്കാലം താമസിച്ചവരല്ലേ ഞങ്ങൾ.ഒരു പാടു വിശേഷങ്ങൾ പറയുവാനുണ്ടായിരുന്നു.അങ്ങിനെ പറയുന്ന കൂട്ടത്തിലാണ് അവൾ തങ്കേച്ചിയുടെ കാര്യം പറഞ്ഞത്. തങ്കേച്ചി ഇപ്പോൾ മോളുടെ കൂടെ ദുബായിൽ ആണത്രെ. തങ്കേച്ചിയെ കുറിച്ചു ഓർക്കുമ്പോഴൊക്കെ എന്റെ കണ്ണുകൾ നനയും.തീർന്നു പോവാൻ തുടങ്ങുന്ന എന്റെ ജീവിതത്തിനു ഒരു പുനർജന്മം തന്നതു അവരാണ്.ആ കഥ പറയണമെങ്കിൽ എന്റെ കഥ കൂടി പറയേണ്ടി വരും. നല്ല തറവാട്ടുമഹിമയും അത്യാവശ്യം സാമ്പത്തികവും ഒക്കെ ഉള്ള ഒരു കുടുംബം തന്നെയായിരുന്നു എന്റേത്. എന്തു കൊണ്ടും ഞങ്ങളെക്കാൾ പിന്നിലായിരുന്ന രാമേട്ടനെ പ്രണയിച്ചുവിവാഹം ചെയ്തതോടെ ഞാൻ വിട്ടുകാർക്ക് അന്യയായി. എന്റെ മോൾ മരിച്ചുപോയി എന്നു അച്ഛനും അവൾ എന്റെ ആരുമല്ല എന്നു ഏട്ടനും തള്ളിപ്പറഞ്ഞപ്പോൾ മനസ്സ് മുറിയുന്ന വേദനയായിരുന്നു. എങ്കിലും രാമേട്ടൻ തരുന്ന ആ സ്നേഹക്കൂളിരിൽ എല്ലാറ്റിനും ആശ്വാസം കണ്ടെത്തി. ഒരു…
കുഞ്ഞിമോളെ ഉറക്കിക്കിടത്തി പുറത്തേക്കുവരുമ്പോൾ ആയിരുന്നു ഫോൺ റിങ്ങ് ചെയ്തത്. എടുത്തു നോക്കിയപ്പോൾ അതു ഉഷ ആയിരുന്നു. “എന്താ ശോഭേടത്തി ഉറക്കമായിരുന്നോ? ഞാൻ രണ്ടു തവണ വിളിച്ചു.” “അയ്യോ ഉഷേ ഞാൻ വീട്ടിൽ അല്ല. ഇവിടെ കിരണിന്റെ കൂടെ ഹൈദരാബാദിൽ ആണ്. ശ്രുതിക്കു ഒരു ജോലി ശരിയായി, ഒരു സോഫ്ട്‍വെയർ കമ്പനിയിൽ. അപ്പോൾ കുഞ്ഞു ഉണ്ടല്ലൊ. അവളെ നോക്കാൻ വേണ്ടി ഇങ്ങോട്ടു വന്നു “. ഞാൻ പറഞ്ഞു തീരും മുൻപേ അവൾ ചോദിച്ചു, “ശ്രുതിക്കൊരു ജോലിയോ? ഇപ്പോൾ എന്താ അതിന്റെ ആവിശ്യം? കിരൺ തന്നെ സ്വന്തമായി ഒരു കമ്പനിയൊക്കെ നടത്തി പൈസ ഉണ്ടാക്കുന്നുണ്ടല്ലോ. പിന്നെ രണ്ടു വീട്ടിലും ഇഷ്ടം പോലെ സ്വത്തും.” “ശ്രുതിക്കു ഒരു ജോലി വേണംഎന്നായിരുന്നു ആഗ്രഹം. അതിനു ഇപ്പോഴാണ് സമയമായതു എന്നു തോന്നുന്നു.”, ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞതു അവൾക്കു ഇഷ്ടമായിട്ടുണ്ടാവില്ല. “ശോഭേടത്തി, ഞാൻ പറയുന്നതു കൊണ്ടു ഒന്നും വിചാരിക്കണ്ട പെൺകുട്ടികൾക്കു സ്വന്തമായി വരുമാനമൊക്കെ ആയാൽ അവരെ പിടിച്ചാൽ കിട്ടില്ല. പിന്നെ എല്ലാത്തിനും സ്വന്തം ഇഷ്ടവും സ്വാതന്ത്ര്യവും ഒക്കെ ആയിരിക്കും. അതൊക്കെ അനുഭവിക്കുമ്പോൾ പഠിച്ചോളും. എന്നാ ഞാൻ വയ്ക്കുവാണേ. പിന്നെ സമയം ഉണ്ടാവുമ്പോൾ നിങ്ങൾവിളിക്കു.”,…
