തിരങ്ങളെ പുൽകാൻ ഓടിയെത്തുന്ന തിരമാലകൾ. കടലിനെന്നും പ്രണയത്തിന്റെ ഭാവമാണല്ലോ. ജമന്തിയും മുല്ലയും നിറച്ച പൂ കൂടയുമായി അടുത്തേക്ക് വന്നു ഒരു കൊച്ചു ദാവണിക്കാരി. “അമ്മാ കോയിലിൽ കൊടുക്കതർക്ക് പൂ വേണമാ? സന്തോശമായി ഇരിക്കതർക്ക് മുല്ല പൂ കൊടുങ്കോ ഏതാവതു ആശ ഇരുന്താൽ ജമന്തി കൊടുങ്കോ. ഇരണ്ടു മുളം എടുക്കട്ടുമാ?” അവൾ തയ്യാറായി നിൽക്കുകയാണ്. ആ മുഖത്തേക്ക് നോക്കി വേണ്ട എന്നു പറയാൻ തോന്നിയില്ല. “രണ്ടു മുഴം ജമന്തി തരു. കൈ നീട്ടിയപ്പോൾ അവൾ ചിരിയോടെ പൂമാല അളന്നു മുറിച്ചു ഇലചിന്തിൽ വച്ചു തന്നു. അതു വാങ്ങി കാശ് കൊടുത്തശേഷം കോവിലിലേക്ക് നടക്കുന്നവരുടെ പിന്നാലെ നടന്നു. ശ്രീ കോവിലിന്റെ മുന്നിൽ നിന്ന പൂജാരി പൂമാല വാങ്ങി വിഗ്രഹത്തിൽ ചാർത്തി. പുറത്തു കൈ കുപ്പി നിൽക്കുമ്പോൾ വെറുതെ ഓർത്തു. മനസ്സിലെ ആഗ്രഹങ്ങൾ ഒക്കെയും ചിതലരിച്ചു പോയ ഞാൻ എന്താണ് പ്രാർത്ഥിക്കേണ്ടത്. കുറച്ചു നേരം തൊഴുതു നിന്ന ശേഷം പുറത്തെ കരിങ്കല്ല് പാകിയ വരികളിൽ…
Author: Jalaja Narayanan
ഈ മഴയെ എന്നു മുതലാണ് ഞാൻ സ്നേഹിച്ചു തുടങ്ങിയത്? എനിക്കറിയില്ല. അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു ജൂൺമാസത്തിൽ ഇടമുറിയാതെ പെയ്യുന്ന ഒരു മഴനേരത്താണ് ഞാൻ ജനിച്ചത് എന്നു. പിന്നെ എപ്പഴോ നടക്കാൻ തുടങ്ങിയ ഒരു നാളിൽ കോരിച്ചൊരിയുന്ന മഴയിൽ വീടിന്റെ ഓടിൽ നിന്നു കുത്തിയൊലിച്ചു മുറ്റത്തു എത്തുന്ന മഴവെള്ളം കൈയിൽ കോരി എടുക്കാൻ ഞാൻ മുറ്റത്തേക്ക് ഓടി പോയിട്ടുണ്ടത്രേ. ഇന്ദ്രദേവനാണ് മഴപെയ്യിക്കുന്നതെന്നു മുത്തശ്ശിയും കടലിലെ വെള്ളം നീരാവി ആയി മേല്പോട്ട് പോയി അതു മേഘങ്ങളിൽ തട്ടി ആണ് മഴ ഉണ്ടാകുതെന്നു അച്ഛനും പറഞ്ഞു തന്നു. പക്ഷേ സത്യം എന്തായാലും എനിക്കു അറിയില്ല. ഞാൻ സ്നേഹിച്ചത് മഴയെ ആണ്. മൂടികെട്ടിയ ഭാവത്തോടെ അടുത്തു വന്നു വിതുമ്പിവിതുമ്പി അവസാനം അതു ആർത്തലച്ചു കരയുമ്പോൾ എത്ര തവണ ഞാൻ എന്റെ മഴയെ എന്റെ ഹൃദയത്തോട് ചേർത്ത്പിടിച്ചിട്ടുണ്ടെന്നു എനിക്ക് മാത്രമേ അറിയൂ. എന്റെ ജീവിതത്തിന്റെ പ്രധാനനേരങ്ങളിൽ ഒക്കെ മഴ എന്നെ തേടിയെത്തിയപ്പോഴാണ് ഞാൻ അങ്ങോട്ട് ഇഷ്ടപെട്ടത് പോലെ മഴ…
ഒരു ബാല വിവാഹമായതു കൊണ്ട് കല്യാണത്തിന് മുൻപ് സാരി ഒന്നും ഉടുത്തിട്ടില്ലായിരുന്നു. പ്രീ ഡിഗ്രീ ഫസ്റ്റ് ഇയറിൽ നിന്നു സെക്കന്റ് ഇയറിൽ ആയ സമയത്തായിരുന്നു കല്യാണം. കല്യാണത്തിന് മുൻപും അതിനു ശേഷവും അധികവും ഉപയോഗിച്ചിരുന്നത് പട്ടു പാവാട, ബ്ലൗസും ദാവണി, ഫുൾ മാക്സി (അന്നത്തെ കുട്ടികൾ ധരിക്കാറുള്ള ഒരു വേഷം )ബെൽ ബോട്ടം പാന്റും ഷർട്ടും എന്നിവയൊക്കെ ആയിരുന്നു. അന്നൊക്കെ ഞങ്ങളുടെ സമ്പ്രദായം അനുസരിച്ചു കല്യാണസമയത്തു അച്ഛൻ വാങ്ങുന്ന സാരിയാണ് ധരിക്കുക. ചെറുക്കൻ പെണ്ണിന് പുടവ കൊടുത്തു താലി കിട്ടിയതിനു ശേഷം സദ്യ ഒക്കെ കഴിച്ചു ചെറുക്കന്റെ വീട്ടിലേക്കു പോവാൻ നേരം ആ വീട്ടുകാർ പുടവ കൊടുത്ത സാരി പെണ്ണിനെ ഉടുപ്പിച്ചു കൊണ്ടുപോവും. എനിക്ക് വിട്ടിൽ നിന്നു വാങ്ങി തന്നത് കടും പച്ചയിൽ നിറയെ കസവു പൂക്കളും ബോർഡറും ഉള്ള സാരിആയിരുന്നു. അതു മാത്രമല്ല, പെണ്ണ് ചെറുക്കന്റെ വീട്ടിലേക്കു പോവുമ്പോൾ അത്യാവശ്യം വേണ്ടുന്ന കുറച്ചു വസ്ത്രങ്ങളും മറ്റും കൊണ്ടുപോകുന്ന പതിവും അന്ന് ഉണ്ടായിരുന്നു.…
ഒരു ട്രെയിൻ യാത്രക്കിടയിലാണ് ഞാൻ അവരെ പരിചയപെട്ടത്. എന്റെ ലോവർ ബർത്ത് അവർക്കു നൽകി അവരുടെ അപ്പർ ബർത്ത് എനിക്ക് എടുക്കാമോ എന്നായിരുന്നു അവർ എന്നോട് ചോദിച്ചത്. ഞാൻ സമ്മതിക്കുകയും ചെയ്തു. കാൽമുട്ട് ഭയങ്കര വേദനയാണ്.. മേലേ കയറാനുള്ള വിഷമം എന്നോട് പറഞ്ഞു. പക്ഷേ ഞങ്ങൾ അന്ന് അധികമൊന്നും സംസാരിച്ചില്ല. രാവിലെ അഞ്ചരക്ക് ഞാൻ എന്റെ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ അവർ തലയുയർത്തി എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. അത്രമാത്രം. പിന്നെ ഞാൻ അവരെ കണ്ടത് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു. എന്നെ കണ്ടപാടെ അവർ തിരിച്ചറിഞ്ഞു. ക്ഷേത്രത്തിലും ഭക്ഷണം കഴിക്കാനും എല്ലാം ഞങ്ങൾ ഒന്നിച്ചായിരുന്നു. അന്ന് ഞങ്ങൾ ഒരു പാടു സംസാരിച്ചു. ശ്രീദേവി എന്നായിരുന്നു അവരുടെ പേര്. ഒരു സ്കൂൾ ടീച്ചറായിരുന്നു. റിട്ടയർ ചെയ്തിട്ടു മൂന്നു വർഷമായി. ഒരു മോളാണ്. അവളുടെ വിവാഹം കഴിഞ്ഞു. വീട്ടിൽ ഒറ്റക്കാണ് എന്നുപറഞ്ഞപ്പോൾ ഭർത്താവ് ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടാവില്ല എന്ന് ഞാൻ ഊഹിച്ചു. ഞങ്ങളുടെ നാട്ടിലുള്ള ഒരു നാഗക്ഷേത്രത്തിൽ…
“ചേച്ചി, അച്ഛന് എന്തോ നല്ല സുഖമില്ല. ഇന്നലെ രാത്രി ചെറിയയൊരു പനി ഉണ്ടായിരുന്നു. പുലർച്ചെ രണ്ടുമൂന്നു തവണ ഛർദിച്ചു. ഇപ്പോൾ പനി ഒന്നു കൂടി. നല്ല ക്ഷീണവും ഉണ്ട്.” രാവിലെത്തന്നെ അനിയത്തിയായിരുന്നു ഫോണിൽ. അവൾ സീരിയസ്ആവുമ്പോൾ ആണു സാധാരണ ചേച്ചി എന്നു എന്നെ വിളിക്കാറ്. അല്ലെങ്കിൽ എടി ഇന്ദു എന്നോ ചേച്ചിപ്പെണ്ണേ എന്നോ ഒക്കെയാവും വിളികൾ. “നല്ല ക്ഷീണം ഉണ്ടോ മോളെ, ഭക്ഷണം എന്തെങ്കിലും കഴിച്ചോ, ഇപ്പോൾ കിടക്കുകയാണോ,” ഞാൻ തുരുതുരാ ചോദിക്കുന്ന ചോദ്യങ്ങൾക്കു ഉത്തരം പറയുമ്പോൾ അവളുടെ സ്വരം വല്ലാതെ ഇടറുന്നുണ്ടായിരുന്നു. ഞാൻ ഏട്ടനെ വിളിച്ചു വിവരം പറഞ്ഞു. “നീ വേഗത്തിൽ ത്തന്നെ പൊയ്ക്കോളൂ ഇന്ദു. ഇന്ന് ഒരു റിലിസ് ഉണ്ട് ഓഫീസിൽ. അല്ലെങ്കിൽ ലീവ് എടുക്കാമായിരുന്നു “. ഏട്ടനും ആകെ ബേജാറിൽ ആണ്. മക്കളുടെ ഭർത്താക്കന്മാർക്കും അച്ഛൻ സ്വന്തം അച്ഛനെ പോലെ തന്നെയാണ്. ഞാൻ വേഗം ഒരു ഓട്ടോയിൽ പുറപ്പെട്ടു. അച്ഛൻ ഞങ്ങൾക്ക് അച്ഛൻ മാത്രല്ല അമ്മയും കൂടെയാണ്.…
ഓഡിറ്റോറിയത്തിന്റെ ഉള്ളിലേക്ക് കടക്കുമ്പോൾ അവിടെ ആൾക്കാർ വളരെ കുറവായിരുന്നു. മുഹൂർത്തം എത്ര മണിക്ക് ആണെന്നു അറിയാൻ ഞാൻ ആ ക്ഷണക്കത്തു വായി ച്ചു പോലും നോക്കിയില്ലല്ലോ. പിൻനിരയിൽ ആളൊഴിഞ്ഞ ഒരു സീറ്റിൽ പോയിരിക്കുമ്പോൾ മനസ്സിൽ ആ ക്ഷണക്കത്തിന്റെ അടിയിലായി പേന കൊണ്ട് എഴുതിയ വാചകങ്ങളായിരുന്നു. “മോളുടെ ആഗ്രഹം കൊണ്ടാണ് ഈകത്തു അയക്കുന്നത്. താല്പര്യമാണെങ്കിൽ വരാം. നിർബന്ധം ഇല്ല”. ദേവേട്ടന്റെ ആ വാചകങ്ങൾ എന്നിൽ ഒരു നീരസവുംഉണ്ടാക്കിയില്ല. കാരണം ഇത്തരത്തിലുള്ള ഒരു ക്ഷണമേ ഞാൻ അർഹിക്കുന്നുള്ളു. കണ്ണിൽ നിന്നും അടർന്നു വീണ കണ്ണുനീർ കർചിഫ്കൊണ്ട് തുടച്ചൂ വെറുതെ പുറത്തേക്കുനോക്കിയിരുന്നപ്പോൾ ജീവിതത്തിന്റെ പിന്നാപുറങ്ങളിലേക്ക് മനസ്സ് പതുക്കെ നിങ്ങി. അന്നു ബി എ കഴിഞ്ഞു നിൽക്കുന്ന സമയത്തായിരുന്നു ദേവേട്ടൻ പെണ്ണ് കാണാൻ വന്നത്. കേൾവി കേട്ട തറവാട്, അദ്ധ്യാപകദമ്പതികളുടെ ഒറ്റമകൻ, സുന്ദരൻ, ബാങ്കിൽ ജോലി. പിന്നെ പൊരുത്തമുള്ളജാതകവും. അച്ഛന് ഈ ആലോചന വളരെയേറേ ഇഷ്ടപ്പെട്ടു. അങ്ങിനെ ഒരു മാസം കൊണ്ട് വിവാഹവും നടന്നു. ഒരു പെൺകുട്ടി…
വാർദ്ധ്യക്യത്തിലെ പ്രണയത്തിനു ഒരു സുഖമൊക്കെയുണ്ടെന്നു സത്യഭാമക്കു മനസ്സിലായിതുടങ്ങിയതു ഈ അടുത്താണ്. അതും ഭർത്താവിനാൽ പ്രണയിക്കപെടുമ്പോൾ. സത്യഭാമയുടെ ഭർത്താവ് മഹാദേവൻ താലൂക്ക് ഓഫീസിൽ നിന്നു റിട്ടയർ ചെയ്തിട്ടു മൂന്നു വർഷമായി. അതിനു ശേഷമാണു രണ്ടു മക്കളുടെയും വിവാഹം നടന്നത്. രണ്ടു പേരും കേരളത്തിന് പുറത്താണ്. ഇപ്പോൾ വീട്ടിൽ സത്യ ഭാമയും മഹാദേവനും മാത്രം. എന്നും രാവിലെ അഞ്ചരക്ക് ഉണർന്നു ചോറും കറികളും പ്രഭാതഭക്ഷണവും ഒക്കെ ഉണ്ടാക്കി മക്കളെയും ഭർത്താവിനെയും അയക്കുന്ന സത്യഭാമക്ക് ഇപ്പോൾ ചെയ്യാൻ ഒന്നും ഇല്ല. അന്നൊക്കെ ഒരു ചെറിയ കൈസഹായം പോലും ചെയ്തു തരാത്ത മഹാദേവൻ ഇന്നു എല്ലാറ്റിനും കൂടെയുണ്ട് താനും. എന്നും കാലത്തു ആറു മണിക്ക് ചെറിയ വ്യായാമങ്ങൾ ചെയ്യാനും സ്വന്തമായി നട്ടുവളർത്തുന്ന പച്ചക്കറികൾ നനക്കാനും ഒക്കെ മഹാദേവൻഎഴുന്നേൽക്കുമ്പോൾ കൂടെ എഴുന്നേൽക്കുന്ന സത്യഭാമയോട് അയാൾ പറയും. “നീ കുറച്ചു കൂടെ കിടന്നോ ഭാമേ. ഇത്ര രാവിലെ എന്തു ചെയ്യാനാ ” എന്നിട്ടു പുതപ്പു ഒന്നുകൂടി വലിച്ചു അവളെ പുതപ്പിച്ചിട്ടു…
പ്രിയപ്പെട്ട പ്രീതേ, കുറെ നാളുകളായി നിനക്കു കത്തുകൾ എഴുതിട്ട്. നീ പിണക്കത്തിൽ ആയിരിക്കും അല്ലേ? എത്ര ഫോൺ വിളി ഉണ്ടെങ്കിലും മാസത്തിൽ ഒരു കത്ത് എഴുതും എന്നുള്ളത് നമ്മുടെ വാക്ക് ആയിരുന്നല്ലോ. ഞാൻ നിന്നോട് അന്നു വിഷ്ണുവിന്റെ വിവാഹക്കാര്യം പറഞ്ഞിരുന്നില്ലേ? ഒന്നും ശരിയാവാത്ത വിഷമത്തിലായിരുന്നു ഞാൻ. ഇന്നലെ ഞങ്ങൾ ഒരു പെൺകുട്ടിയെ കാണാൻ പോയി. അതു ഏകദേശം ഉറപ്പിക്കാം എന്നു വിചാരിക്കുന്നു. അതിനെ കുറിച്ചു എനിക്കു നിന്നോട് കുറെ പറയാൻ ഉണ്ട്. കിട്ടിയ ആലോചനകൾ എല്ലാം ഓരോ കാരണം പറഞ്ഞു മുടങ്ങിയപ്പോൾ വിഷ്ണു തന്നെയാണ് ഈ കുട്ടിയെ കുറിച്ചു പറഞ്ഞതു. കോളേജിൽ അവന്റെ ജൂനിയർ ആയി പഠിച്ച വൈദേഹി. “ഈ കൂട്ടി നന്നായി പാടും ഡാൻസും ചെയ്യും. കാണാൻ മോശമില്ല. ഞങ്ങൾ തമ്മിൽ അഫയർ ഒന്നുമില്ല. അറിയാം എന്നുമാത്രം. അമ്മക്ക് ഇഷ്ടമായിട്ടുണ്ടെങ്കിൽ മാത്രം മതി വിവാഹം “. വിഷ്ണു ഇങ്ങിനെ നല്ലകുട്ടി ആയി പറഞ്ഞപ്പോൾ ഒന്നുപോയി കാണാം എന്നു ഞാനും വിചാരിച്ചു.…
ടാർ ഇട്ട റോഡിൽ നിന്നും കാർ ഇടുങ്ങിയവഴിയിലേക്ക് തിരിഞ്ഞപ്പോൾ ഹേമ വേവലാതിയോടെ മഹേഷിനോട്ചോദിച്ചു. “അവർ അമ്മയെ ശരണാലയത്തിൽ കൊണ്ടാക്കുന്ന കാര്യം ഉറപ്പ് തന്നെയല്ലേ മഹിയേട്ടാ ” “പിന്നെ അതു സത്യം തന്നെയാ. വല്ലേട്ടനും ഏടത്തിയമ്മക്കും റിമയുടെ പ്രസവത്തിനു അമേരിക്കയിൽ പോവാനുള്ളതല്ലേ? ഹരിയേട്ടൻ അമ്മയെ കൂടെ കൂട്ടാമെന്നു വിചാരിച്ചാലും വിദ്യേടത്തി സമ്മതിക്കില്ല. ശ്രീലക്ഷ്മിക്കും മായക്കും ജോലി ഉണ്ട്. അവരും പറ്റില്ല എന്നു പറയും. പിന്നെ നമ്മുടെ കാര്യം ഞാൻ വല്ലേട്ടനോട് ആദ്യമേ പറഞ്ഞിട്ടുണ്ട്.” ഇത്രയും പറഞ്ഞിട്ട് മഹേഷ് ഹേമയുടെ മുഖത്തേക്ക് നോക്കി. ഹേമ ഒരു ഹൈസ്കൂൾ ടീച്ചറാണ്. മക്കളാണങ്കിൽ രണ്ടു ആൺ കുട്ടികൾ. “എന്തായാലും നമുക്ക് ശരി ആവില്ല”, അവൾ തന്നതാൻ പറഞ്ഞിട്ട് പുറത്തേക്കു നോക്കിയിരുന്നു. പാർവതി അമ്മക്ക് അഞ്ചു മക്കളാണ്. മൂന്നു ആണും രണ്ടു പെണ്ണും. ഭർത്താവ് ഒരു വക്കീൽ ആയിരുന്നു. അദ്ദേഹം മരിച്ചിട്ടു ഇപ്പോൾ കൊല്ലം പത്തു കഴിഞ്ഞു. അമ്മക്ക് വയസ്സും എഴുപതു കഴിഞ്ഞു. ഇപ്പോൾ ചിലസമയങ്ങളിൽ ഒരു ചെറിയ…
പുഴക്കരയിലെ മണൽതിട്ടയിൽ ഇരുന്നു കല്ലുകൾ ഓരോന്നായി പുഴയിലേക്കിടുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. ഇന്നലെയായിരുന്നു ആലീസിന്റെ കാൾ വന്നത്. “എടി ഈ ഏപ്രിൽ മാസത്തിൽ നമ്മുക്ക് S S. L C ബാച്ചിന്റെ ഒരു ഗെറ്റ് ടു ഗെദർ നടത്തിയാലോ? ഇപ്പോൾ വെക്കേഷൻ ആയതു കൊണ്ടു എല്ലാവരും ഫ്രീ ആയിരിക്കും. പിന്നെ പുറത്തുള്ളവർ ഒക്കെ നാട്ടിൽ വന്നിട്ടും ഉണ്ടാവും. കേട്ടപ്പോൾ നല്ല സന്തോഷം തോന്നി. പതിനഞ്ചു കൊല്ലത്തിനു ശേഷം എല്ലാരേയും ഒന്നു കൂടി കാണാൻ പറ്റുമല്ലോ. ആ ഓർമ്മ പുതുക്കാൻ വേണ്ടി തന്നെയാണ് പഴയ നീല സ്യൂട്ട്കേസിൽ പഴയ ബുക്കിസ്ന്റെയും പേപ്പേസിന്റെയും കൂടെ ഭദ്രമായി വെച്ച ചുവപ്പും ഗോൾഡനും നിറത്തിൽ ഹൃദയാകൃതിയിൽ ഉള്ള ആ ഓട്ടോഗ്രാഫ് കയ്യിൽ എടുത്തത്. പേജുകൾ മറിച്ചു പലരുടെയും സാഹിത്യം നിറച്ച വാചകങ്ങൾ വായിച്ചപ്പോൾ ആ മുഖങ്ങൾ മനസ്സിലേക്കെത്തി. “ജീവിതത്തിന്റെ വഴിത്താരയിൽ വെച്ചു എന്നെങ്കിലും കണ്ടുമുട്ടിയാൽ ഒന്നു പുഞ്ചിരിക്കാൻ മറക്കരുത് “. താഴെ എഴുതിയ കാർത്തിക എന്ന പേരിൽ…
