Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്നേഹനിലാവ്
കഥ ജീവിതം പാരന്റിങ്

സ്നേഹനിലാവ്

By Jalaja NarayananMay 12, 2024Updated:May 18, 20241 Comment3 Mins Read140 Views
Bookmark Now
Please login to bookmark Close

No account yet? Register

“ചേച്ചി, അച്ഛന് എന്തോ നല്ല സുഖമില്ല. ഇന്നലെ രാത്രി ചെറിയയൊരു പനി ഉണ്ടായിരുന്നു. പുലർച്ചെ രണ്ടുമൂന്നു തവണ ഛർദിച്ചു. ഇപ്പോൾ പനി ഒന്നു കൂടി. നല്ല ക്ഷീണവും ഉണ്ട്.”

രാവിലെത്തന്നെ അനിയത്തിയായിരുന്നു ഫോണിൽ.

അവൾ സീരിയസ്ആവുമ്പോൾ ആണു സാധാരണ ചേച്ചി എന്നു എന്നെ വിളിക്കാറ്. അല്ലെങ്കിൽ എടി ഇന്ദു എന്നോ ചേച്ചിപ്പെണ്ണേ എന്നോ ഒക്കെയാവും വിളികൾ.

“നല്ല ക്ഷീണം ഉണ്ടോ മോളെ, ഭക്ഷണം എന്തെങ്കിലും കഴിച്ചോ, ഇപ്പോൾ കിടക്കുകയാണോ,” ഞാൻ തുരുതുരാ ചോദിക്കുന്ന ചോദ്യങ്ങൾക്കു ഉത്തരം പറയുമ്പോൾ അവളുടെ സ്വരം വല്ലാതെ ഇടറുന്നുണ്ടായിരുന്നു.

ഞാൻ ഏട്ടനെ വിളിച്ചു വിവരം പറഞ്ഞു. “നീ വേഗത്തിൽ ത്തന്നെ പൊയ്ക്കോളൂ ഇന്ദു. ഇന്ന് ഒരു റിലിസ് ഉണ്ട്‌ ഓഫീസിൽ. അല്ലെങ്കിൽ ലീവ് എടുക്കാമായിരുന്നു “.

ഏട്ടനും ആകെ ബേജാറിൽ ആണ്. മക്കളുടെ ഭർത്താക്കന്മാർക്കും അച്ഛൻ സ്വന്തം
അച്ഛനെ പോലെ തന്നെയാണ്.

ഞാൻ വേഗം ഒരു ഓട്ടോയിൽ പുറപ്പെട്ടു. അച്ഛൻ ഞങ്ങൾക്ക് അച്ഛൻ മാത്രല്ല അമ്മയും കൂടെയാണ്. അമ്മ മരിക്കുമ്പോൾ എനിക്കു മൂന്നു വയസ്സും അനിയത്തിക്ക് ഒരു വയസ്സും ആയിരുന്നു പ്രായം. പിന്നെ അച്ഛൻ ജീവിച്ചതു ഞങ്ങൾക്ക് രണ്ടുപേർക്കും വേണ്ടി മാത്രമായിരുന്നു. മുപ്പത്തിമുന്ന് വയസ്സു മാത്രം പ്രായമുള്ള അച്ഛനോട് വീണ്ടും ഒരു വിവാഹം കഴിക്കാൻ പലരും നിർബന്ധിച്ചു. പെൺകുട്ടികൾ അല്ലേ, അമ്മ വേണ്ടുന്ന പല അവസരങ്ങളും ജീവിതത്തിൽ ഉണ്ടാവും എന്നു പറഞ്ഞപ്പോൾ “എന്റെ മക്കൾക്ക്‌ ഞാൻ മതി. “എന്നായിരുന്നു അച്ഛന്റെ മറുപടി.

അച്ഛന് പലപ്പോഴും പല ഭാവങ്ങൾ ആണെന്ന് തോന്നിട്ടുണ്ട്. ഭക്ഷണം കഴിപ്പിക്കുമ്പോൾ സ്നേഹവും വാത്സല്യവും ആയിരിക്കും. പാഠങ്ങൾ പറഞ്ഞു തന്നു പഠിപ്പിക്കുമ്പോൾ ഒരു വീട്ടുവീഴ്ചയും ഇല്ലാത്ത കണിശക്കാരനായ അച്ഛനായി മാറും.

ഓണത്തിന് പൂക്കളമൊരുക്കാനും വിഷുവിനു കണിയൊരുക്കാനും അച്ഛൻ ഞങ്ങളുടെ കൂടെ ഉണ്ടാവും. അമ്മ പറഞ്ഞു തരേണ്ട പല കാര്യങ്ങളിലും അച്ഛൻ അമ്മയായി
കൂടെ നിൽക്കും. വലുതായി എന്നതിന്റെ തെളിവായി പാവാടയിൽ ചുവപ്പ് തുള്ളികൾ കണ്ടു അലറിക്കരഞ്ഞപ്പോൾ അച്ഛൻ ആശ്വസിപ്പിച്ചത് ഇപ്പൊഴും ഓർമ്മയുണ്ട്.

“ഇതിൽ പേടിക്കാൻ ഒന്നുല്ല. മോള് വലിയ കുട്ടി ആയതാണ്. പിന്നെ ഒക്കെ പറഞ്ഞു തരാൻ സുമതിയമ്മായിയെ പോയികുട്ടിക്കൊണ്ട് വന്നു.

ഞങ്ങളെ രണ്ടുപേരെയും പാചകം പഠിപ്പിച്ചതും അച്ഛൻ തന്നെ. ഒഴിവുസമയങ്ങളിൽ തലയിൽ ഒരു തോർത്തു മുണ്ടും കെട്ടി അച്ഛൻ അടുക്കളയിൽ ഉണ്ടാവും. കൂടെ സഹായിക്കാൻ ഞാനും അനിയത്തിയും. അച്ഛൻ ഉണ്ടാക്കുന്ന ബിരിയാണിയും ചിക്കൻ കറിയും എപ്പോൾ ഓർത്താലും കഴിക്കാൻ തോന്നും. വിഷുവിനു കണി ഒരുക്കുമ്പോൾ അച്ഛന്റെ ഒരു സ്പെഷ്യൽ ഉണ്ണിയപ്പം ഉണ്ട്‌. പഴവും ശർക്കരയും നെയ്യും ഒക്കെ ചേർത്തിട്ട് ഉള്ളത്. ഇത് ഉണ്ടാക്കാൻ നിങ്ങളുടെ അമ്മയാണ് എന്നെ പഠിപ്പിച്ചത് എന്നു പറയുമ്പോൾ അമ്മയുടെ ഓർമ്മകളിൽ ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാവും.

എന്റെ കല്യാണസമയത്തും അമ്മ പറഞ്ഞു തരേണ്ട കാര്യങ്ങൾ ഒക്കെ അച്ഛനാണ് പറഞ്ഞു തന്നത്. അവിടെ അച്ഛനെയും അമ്മയെയും സ്വന്തമായി കാണണം. നേരത്തെ എഴുന്നേൽക്കണം. എല്ലാവരോടും സ്നേഹത്തോടെ പെരുമാറണം. അങ്ങിനെ പലതും.

ഞാൻ മോനെ പ്രസവിച്ചപ്പോൾ സഹായത്തിനു ഭവാനിയമ്മ ഉണ്ടെങ്കിലും അച്ഛന്റെ ശ്രദ്ധ എപ്പോഴും ഉണ്ടാവും. രാത്രി കുഞ്ഞുകരഞ്ഞാൽ എടുത്തു നടക്കാൻ, മൂത്രമൊഴിച്ചാൽ ഡയപ്പർ മാറ്റാൻ. പാലു കുടിച്ചാൽ പുറത്തു തട്ടി ഗ്യാസ് കളയാൻ, എല്ലാറ്റിനും അച്ഛൻ കൂടെ ഉണ്ടാവും.

“എന്റെ ഗോവിന്ദാ, ഇതൊക്കെ നോക്കാൻ അല്ലേ ഭവാനിയമ്മയെ കൂടെ നിർത്തിയിരിക്കുന്നത്?” എന്നു വലിയമ്മ ചോദിക്കുമ്പോൾ പറയും,
“എന്റെ ചേച്ചി, എന്റെ മക്കളുടെ അച്ഛനും അമ്മയും ഞാൻ അല്ലേ? അപ്പോൾ ഇതൊക്കെ ഒരു അമ്മ ചെയ്യേണ്ട കാര്യങ്ങൾ ആണല്ലോ. അത്രേയുള്ളൂ.”

വീട്ടുപടിക്കൽ ഓട്ടോ എത്തിയപ്പോൾ ഇറങ്ങി അകത്തേക്ക് ഓടി. ബെഡ്‌റൂമിൽ ക്ഷിണിച്ച ചിരിയോടെ അച്ഛൻ.

“ഒന്നുല്ല മോളെ മോള് പേടിച്ചുപോയോ? ഇപ്പോൾ നല്ല സുഖം തോന്നുന്നുണ്ട്.”

ഞാൻ കട്ടിലിൽ അച്ഛന്റെ അരികിൽ ഇരുന്നപ്പോൾ മറുവശത്തു അനിയത്തിയും വന്നിരുന്നു. അച്ഛൻ ഞങ്ങളെ രണ്ടുപേരെയും ചേർത്തു പിടിച്ചു. എന്നിട്ടു ഒരു പുഞ്ചിരിയോടെ പറഞ്ഞു.”നിങ്ങൾ ഒക്കെ വളർന്നു. ഇനി ഇപ്പോൾ ഞാൻ കൂടെ ഇല്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ അമ്മ എന്നെയും കാത്തു എത്ര കാലമായി അവിടെ ഇരിക്കുന്നു. അച്ഛന് ഇനി അങ്ങോട്ടേക്ക് പോവാനുള്ള സമയം ഒക്കെ ആയില്ലേ?

ഞങ്ങൾ രണ്ടുപേരും നിറഞ്ഞ കണ്ണുകളോടെ അച്ഛനെ കെട്ടിപിടിച്ചു.
എങ്ങോട്ടും വിടില്ല എന്ന ഭാവത്തോടെ…
ജലജ

Post Views: 43
1
Jalaja Narayanan

1 Comment

  1. Suma Jayamohan on May 21, 2024 5:30 PM

    മനോഹരമായി എഴുതി❤️
    അഭിനന്ദനങ്ങൾ👌💐

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.