Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മറന്നു പോയ താരാട്ട്
കഥ

മറന്നു പോയ താരാട്ട്

By Jalaja NarayananFebruary 7, 2024Updated:February 15, 20246 Comments3 Mins Read97 Views
Bookmark Now
Please login to bookmark Close

No account yet? Register

ടാർ ഇട്ട റോഡിൽ നിന്നും കാർ ഇടുങ്ങിയവഴിയിലേക്ക് തിരിഞ്ഞപ്പോൾ ഹേമ വേവലാതിയോടെ മഹേഷിനോട്ചോദിച്ചു.

“അവർ അമ്മയെ ശരണാലയത്തിൽ കൊണ്ടാക്കുന്ന കാര്യം ഉറപ്പ് തന്നെയല്ലേ മഹിയേട്ടാ ”

“പിന്നെ അതു സത്യം തന്നെയാ. വല്ലേട്ടനും ഏടത്തിയമ്മക്കും റിമയുടെ പ്രസവത്തിനു അമേരിക്കയിൽ പോവാനുള്ളതല്ലേ? ഹരിയേട്ടൻ അമ്മയെ കൂടെ കൂട്ടാമെന്നു വിചാരിച്ചാലും വിദ്യേടത്തി സമ്മതിക്കില്ല. ശ്രീലക്ഷ്മിക്കും മായക്കും ജോലി ഉണ്ട്. അവരും പറ്റില്ല എന്നു പറയും. പിന്നെ നമ്മുടെ കാര്യം ഞാൻ വല്ലേട്ടനോട്
ആദ്യമേ പറഞ്ഞിട്ടുണ്ട്.”

ഇത്രയും പറഞ്ഞിട്ട് മഹേഷ്‌ ഹേമയുടെ മുഖത്തേക്ക് നോക്കി. ഹേമ ഒരു ഹൈസ്കൂൾ ടീച്ചറാണ്. മക്കളാണങ്കിൽ രണ്ടു ആൺ കുട്ടികൾ.

“എന്തായാലും നമുക്ക് ശരി ആവില്ല”, അവൾ തന്നതാൻ പറഞ്ഞിട്ട് പുറത്തേക്കു
നോക്കിയിരുന്നു.

പാർവതി അമ്മക്ക് അഞ്ചു മക്കളാണ്. മൂന്നു ആണും രണ്ടു പെണ്ണും. ഭർത്താവ് ഒരു വക്കീൽ ആയിരുന്നു. അദ്ദേഹം മരിച്ചിട്ടു ഇപ്പോൾ കൊല്ലം പത്തു കഴിഞ്ഞു. അമ്മക്ക് വയസ്സും എഴുപതു കഴിഞ്ഞു. ഇപ്പോൾ ചിലസമയങ്ങളിൽ ഒരു ചെറിയ മറവി എന്നല്ലാതെ വേറെ കുഴപ്പങ്ങൾ ഒന്നുമില്ല.

മഹേഷിന്റെ കാർ ഗേറ്റ് കടന്നു എത്തുമ്പോൾ ഉമ്മറത്തു ഏട്ടന്മാരും അനിയത്തിമാരും ഒക്കെ ഉണ്ടായിരുന്നു.

അമ്മയുടെ അടുത്തു പോയി ഒന്നുകണ്ട ശേഷം എല്ലാവരും കൂടി അമ്മയുടെ കാര്യങ്ങൾ ചർച്ച ചെയ്യാനിരുന്നു

മൂത്ത മകനായ ദേവൻ പറഞ്ഞു, “ഞങ്ങൾക്ക് ഇപ്പോൾ റിമയുടെ അടുത്തു പോകേണ്ടത് കൊണ്ടാണ്. അല്ലെങ്കിൽ ഇപ്പോൾ ഇങ്ങിനെ ഒന്നും ഉണ്ടാവില്ലായിരുന്നു. ഞാൻ മാത്രമല്ലല്ലോ അമ്മക്ക് മോനായിട്ട് ഉള്ളത്. ബാക്കി നാലു പേർ കൂടി ഇല്ലേ? അമ്മക്ക് എന്നും സ്നേഹം പെൺമക്കളോട് തന്നെയായിരുന്നു. അമ്മയുടെ ആഭരണങ്ങൾ ഒക്കെയും കൊണ്ടുപോയതു ശ്രീലക്ഷ്മിയും മായയും തന്നെയല്ലേ?”

ഇതു കേട്ടപ്പോൾ മായ ചാടിവീണു.

“വല്ലേട്ടൻ അങ്ങിനെ പറയരുത് സ്ഥലം വിറ്റു അമ്മയുടെ പേരിൽ അച്ഛൻ നിക്ഷേപിച്ച പതിനാറു ലക്ഷം രൂപ വീ തിച്ചെടുത്തത് നിങ്ങൾ ആൺമക്കൾ മാത്രമാണല്ലോ. അതു
മറന്നുപോയോ.”

“കിഴക്കേ പറമ്പ് വിറ്റല്ലേ മായയുടെ മോളുടെ വിവാഹം നടത്തിയത് ?”, ഹരിയുടെ ചോദ്യമായിരുന്നു.

“ഇവിടെ ഇപ്പോൾ സ്വത്തിന്റെ കണക്ക് പറയാൻ അല്ല നമ്മൾ ഒത്തു കൂടിയത്. അമ്മയുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ വേണ്ടിയാണു. ആർക്കെങ്കിലും അമ്മയെ കൂടെ കുട്ടാൻ പറ്റുവോ?”, മഹേഷിന്റെ ചോദ്യമായിരുന്നു.

“ഞങ്ങൾക്ക് പറ്റില്ല”, ഹേമ പറഞ്ഞു. ” ഒന്നാമത് ഞങ്ങൾക്ക് സെർവന്റ്സ് ഇല്ല. പിന്നെ ഞാനും മഹേഷേട്ടനും രാവിലെ പോയാൽ തിരിച്ചെത്താൻ വൈകിട്ടു ആറു മണി
എങ്കിലും ആവും. ഹരിയേട്ടന് അമ്മയെ കൂടെ കൂട്ടാലോ. വീട്ടിൽ സഹായത്തിനു ആളുണ്ട് വിദ്യേടത്തിക്കു ജോലി ഒന്നുമില്ല. മക്കൾ രണ്ടുപേരും ബാംഗ്ലൂരിലും
ദുബായിലും ആണ് താനും.”

ഹേമ നിർത്തിയപ്പോൾ ഹരി ഒന്നും പറയാൻ ഇല്ലാതെ വിദ്യയെ നോക്കി.
“അയ്യോ, അതു പറ്റില്ല”, വിദ്യ പറഞ്ഞു തുടങ്ങി. “ഞാൻ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ആണ്. എപ്പോഴും പുറത്തു പോയി പല കാര്യങ്ങളും ചെയ്യാനുണ്ടാവും.
പിന്നെ സെർവെൻറ്സ് ഒന്നും ഹോംനഴ്സിന്റെ പണികൾ ചെയ്യുകയും ഇല്ല. പൈസയുടെ കാര്യം വല്ലതും ആണെങ്കിൽ ഞങ്ങൾ ഓക്കേ. ”

ജോലി ഉള്ളത് കൊണ്ട് ഞങ്ങൾക്ക് പറ്റില്ലെന്ന് പറഞ്ഞു മായയും ശ്രീലക്ഷ്മിയും
കൈ ഒഴിഞ്ഞു. എന്നാൽ ഏതെങ്കിലും നല്ല ഒരു ശരണാലത്തിൽ അന്വേഷിക്കാൻ തന്നെ തീരുമാനിച്ചു. നോക്കാൻ ആരെയെങ്കിലും വക്കാം. അവർക്കുള്ള പൈസ ഓരോ മാസം ഓരോരുത്തരായിട്ട് കൊടുക്കണം. പെൺകുട്ടികൾ രണ്ടുപേരും മുഖം വീർപ്പിച്ചു നിന്നു.

ഉമ്മറത്തെ ചർച്ചകൾ കേട്ടു ഹാളിലെ സോഫയിൽ ഇരുന്ന പാർവതിഅമ്മയുടെ കണ്ണുകൾനിറഞ്ഞു. രണ്ടും മുന്നും വയസ്സ് വ്യത്യാസം ഉള്ള അഞ്ചു മക്കളെ ഞാൻ ഒറ്റക്കാണല്ലോ വളർത്തിയത് എന്നു അവർ ഓർത്തു. ഇപ്പൊൾ ഈ വാർദ്ധക്യത്തിൽ മക്കൾക്ക്‌ ഒക്കെ അമ്മ ഒരു ഭാരമായി മാറി യിരിക്കുന്നു. ഇതു ഒരു രോഗം അല്ലെന്നും ഓരോരുത്തർക്കും സംഭവിക്കുന്ന ഒരു അവസ്ഥ ആണെന്നും മക്കൾ ചിന്തിക്കാത്തതിൽ അവർക്കു അതിശയമായിരുന്നു.

മക്കൾ അപ്പോൾ പരിചയമുള്ള ശരണാലയങ്ങളിൽ വിളിച്ചു അന്വേഷിച്ചു കൊണ്ടിരുന്നു. അവസാനമാണ് ടൗണിലെ അഗതിമന്ദിരത്തിന്റെ അഡ്രസ് കിട്ടിയത്. മക്കൾക്ക്‌ എല്ലാവർക്കും തിരക്കുണ്ട്. അടുത്ത ദിവസം തന്നെ അമ്മയെയും കുട്ടി എത്താമെന്നു അവർ പറഞ്ഞു. അമ്മയോട് ഈ കാര്യം സൂചിപ്പിച്ചപ്പോൾ അമ്മ ഒന്നു
പുഞ്ചിരിച്ചതേ ഉള്ളു.

“അതു കൊണ്ടു എന്താ കുട്ടികളെ, അമ്മക്ക് ഇനി ഒന്നു മരിക്കണം. റോഡിൽ കിടന്നു മരിച്ചാൽ നിങ്ങൾക്ക് ഇല്ലെങ്കിലും അച്ഛന്റെ പേരിനു അതൊരു മോശമാവില്ലേ, എവിടെ പോവാനും അമ്മ തയ്യാറാ.”

മക്കൾ മത്സരിച്ചു അമ്മയുടെ പെട്ടി ഒരുക്കി.

പെട്ടന്നാണ് ഒരു ഓട്ടോറിക്ഷ ഗേറ്റിൽ വന്നുനിന്നത്. അതിൽ നിന്നു ഒരു സ്ത്രിയും ഒരു പുരുഷനും ഇറങ്ങി. മുറ്റത്തു എത്തിയ ആളെ മക്കൾ തിരിച്ചറിഞ്ഞു.

” ഗോവിന്ദേട്ടൻ.”

അച്ഛനുള്ളപ്പോൾ വീട്ടിലെ കാര്യങ്ങൾ നോക്കി നടത്താൻ സഹായിയായി നിന്ന ആൾ. കൂടെ വന്നത് മകൾ ഇന്ദിര. ടൗണിൽ ഒരു ആവിശ്യത്തിന് വന്നപ്പോൾ പണ്ട് ഒരുപാടു സ്നേഹവും സഹായവും ചെയ്തു തന്ന അമ്മയെ കാണാൻ ഇന്ദിരക്ക് ഒരു ആഗ്രഹം. അവൾ ഇപ്പോൾ വീട്ടിൽ തന്നെ ഒരു പ്ലേ സ്കൂൾ നടത്തുന്നു. ഭർത്താവ് വീടിന്റെ അടുത്തു തന്നെ ഒരു പച്ചക്കറിക്കട നടത്തുന്നു. ഒരുമോളുള്ളത് ഇപ്പോൾ പ്ലസ് ടു കഴിഞ്ഞു. കുറെ അവർ സംസാരിച്ചു. അമ്മക്കും സന്തോഷമായി. ഇങ്ങിനെ വിശേഷങ്ങൾ ഒക്കെ ആരോടെങ്കിലും ഒക്കെ പറഞ്ഞിട്ട് നാളുകൾ ഏറെയായി.

“അമ്മ എവിടെയെങ്കിലും യാത്ര പോവാൻ ഒരുങ്ങിയതാണോ ”

അമ്മയുടെ പെട്ടി ഒക്കെ കണ്ടപ്പോൾ ഇന്ദിരക്ക് തോന്നിയ സംശയം. അമ്മ ഉത്തരമായി ഒന്നുചിരിച്ചതേ ഉള്ളു. അമ്മ ഒരു അഗതിമന്ദിരത്തിൽ താമസിക്കാൻ പോവുന്നു എന്നറിഞ്ഞപ്പോൾ ഇന്ദിരക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൾ കരഞ്ഞു പോയി. പിന്നെ അവൾ അമ്മയുടെ മക്കളോട് പറഞ്ഞു.

“നിങ്ങൾ എന്തായാലും അമ്മയെ കൂടെ നിർത്തുന്നില്ല. അമ്മക്ക് സമ്മതമാണെങ്കിൽ ഞാൻ എന്റെ ഒപ്പം കൂട്ടിക്കോട്ടെ? എനിക്കും ഭർത്താവിനും അമ്മയില്ല. എനിക്ക് ഒരു പാടു സ്നേഹവും ലാളനയും ഈ അമ്മ എന്റെ കുട്ടിക്കാലത്തു തന്നിട്ടുണ്ട്. അമ്മയുടെ വാർദ്ധക്യത്തിൽ അതൊക്കെ തിരിച്ചു എനിക്കും നൽകാലോ എന്നു ചിന്ത കൊണ്ടു ചോദിച്ചതാണ്. മക്കൾക്കു ആർക്കും ഒന്നും പറയാൻ
ഉണ്ടായിരുന്നില്ല. പക്ഷേ ആ അമ്മക്ക് സമ്മതം ആയിരുന്നു. അമ്മയുടെ വാർദ്ധക്യകാലത്ത്  സംരക്ഷിക്കും എന്ന തോന്നൽ കൊണ്ടാവാം അമ്മ അവരുടെ കൂടെ പോയത്.

ജലജ
#എന്റെ രചന

#വാർദ്ധക്യം.

Post Views: 30
3
Jalaja Narayanan

6 Comments

  1. Divya Sreekumar on February 10, 2024 5:12 PM

    സ്നേഹം, കടമ, ഉത്തരവാദിത്തം എന്നിവയ്ക്ക് രക്തബന്ധവുമായി ചിലപ്പോഴെങ്കിലും പുലബന്ധം.പോലുമില്ലെന്നതാണ് സത്യം. ഹൃദയസ്പര്‍ശിയായ എഴുത്ത്👌👌🥰

    Reply
  2. Silvy on February 8, 2024 11:23 PM

    അങ്ങനെയും ചില മനുഷ്യർ അല്ലേ…

    Reply
  3. Jalajanarayanan on February 7, 2024 10:54 PM

    സ്നേഹം

    Reply
  4. Jasna Basheer on February 7, 2024 5:01 PM

    👍👍

    Reply
    • Jalajanarayanan on February 7, 2024 10:52 PM

      Thank u

      Reply
  5. sabira latheefi on February 7, 2024 9:11 AM

    കണ്ണ് നനക്കുന്ന കഥ. ചിലപ്പോ മക്കളെക്കാളും ഇങ്ങനെ ആരെങ്കിലും ആവും സഹായത്തിനു എത്തുക. അമ്മയുടെ അച്ചനെ സംരക്ഷണത്തിന് ഇങ്ങനെ തർക്കിക്കുന്ന മക്കൾ ധാരാളമുണ്ട്. അവരൊന്നും ആലോചിക്കാത്ത കാര്യമാണ് നാളെ ഞാനും ഈ പ്രായത്തിൽ എത്തുമെന്ന്

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.