Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റെ കല്യാണ സാരി
അനുഭവം വിവാഹം

എന്റെ കല്യാണ സാരി

By Jalaja NarayananJune 2, 20243 Comments2 Mins Read130 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു ബാല വിവാഹമായതു കൊണ്ട് കല്യാണത്തിന് മുൻപ് സാരി ഒന്നും ഉടുത്തിട്ടില്ലായിരുന്നു. പ്രീ ഡിഗ്രീ ഫസ്റ്റ് ഇയറിൽ നിന്നു സെക്കന്റ്‌ ഇയറിൽ ആയ സമയത്തായിരുന്നു കല്യാണം. കല്യാണത്തിന് മുൻപും അതിനു ശേഷവും അധികവും ഉപയോഗിച്ചിരുന്നത് പട്ടു പാവാട, ബ്ലൗസും ദാവണി, ഫുൾ മാക്സി (അന്നത്തെ കുട്ടികൾ ധരിക്കാറുള്ള ഒരു വേഷം )ബെൽ ബോട്ടം പാന്റും ഷർട്ടും എന്നിവയൊക്കെ ആയിരുന്നു.

അന്നൊക്കെ ഞങ്ങളുടെ സമ്പ്രദായം അനുസരിച്ചു കല്യാണസമയത്തു അച്ഛൻ വാങ്ങുന്ന സാരിയാണ് ധരിക്കുക. ചെറുക്കൻ പെണ്ണിന് പുടവ കൊടുത്തു താലി കിട്ടിയതിനു ശേഷം സദ്യ ഒക്കെ കഴിച്ചു ചെറുക്കന്റെ വീട്ടിലേക്കു പോവാൻ നേരം ആ വീട്ടുകാർ പുടവ കൊടുത്ത സാരി പെണ്ണിനെ ഉടുപ്പിച്ചു കൊണ്ടുപോവും. എനിക്ക് വിട്ടിൽ നിന്നു വാങ്ങി തന്നത് കടും പച്ചയിൽ നിറയെ കസവു പൂക്കളും ബോർഡറും ഉള്ള സാരിആയിരുന്നു. അതു മാത്രമല്ല, പെണ്ണ് ചെറുക്കന്റെ വീട്ടിലേക്കു പോവുമ്പോൾ അത്യാവശ്യം വേണ്ടുന്ന കുറച്ചു വസ്ത്രങ്ങളും മറ്റും കൊണ്ടുപോകുന്ന പതിവും അന്ന് ഉണ്ടായിരുന്നു. ഈ അഞ്ചരമീറ്റർ തുണി കാണുമ്പോഴേ പേടിച്ചു വിറക്കുന്ന ഞാൻ സാരി ഒന്നും കൊണ്ടുപോവാൻ വേണ്ട എന്നു ആദ്യമേ പറഞ്ഞിരുന്നു.

ഏട്ടന്റെ പെങ്ങളും ഭർത്താവും തമിഴ്നാട്ടിൽ ജോലി ചെയ്യുന്നവരായത് കൊണ്ട് അവർ അവിടെ നിന്നായിരുന്നു കല്യാണസാരി വാങ്ങിയത്. ഇന്നത്തെ പോലെ സാരി വാങ്ങാൻ മണവാട്ടിയെയും കൂട്ടി പോവുന്ന ശീലമൊന്നും അന്ന് ഉണ്ടായിരുന്നില്ല. ചന്ദനനിറത്തിൽ വിതിയുള്ള വയലറ്റ് ബോർഡർ, അതിന്റെ നടുവിൽ ചെറിയ കസവു കര, പിന്നെ സാരിയിൽ നിറയെ കസവും വയലറ്റും ഇടകലർന്ന കുഞ്ഞു വരകൾ ഇങ്ങിനെ ആയിരുന്നു ആ സാരി. കാഞ്ചിപുരത്തു നിന്നു വാങ്ങിയ നെല്ലി സിൽക്ക് ആയിരുന്നു ആ സാരി.(അതു ഇപ്പോഴും ഭദ്രമായി കബോർഡിൽ സൂക്ഷിച്ചു വച്ചിടുണ്ട് )

അന്നൊക്കെ കല്യാണം അധികവും നടക്കുക അമ്പലത്തിൽ വച്ചോ അല്ലെങ്കിൽ
വധുഗൃഹത്തിൽ വച്ചോ ആയിരിക്കും. ഞങ്ങളുടെ കല്യാണം എന്റെ വിട്ടിൽ വച്ചു തന്നെയായിരുന്നു. വിട്ടിൽ ഒറ്റക്കുട്ടി ആയതുകൊണ്ടും പ്രായം കുറവായത് കൊണ്ടും ആയിരിക്കാം വീട്ടിൽ അമ്മയൊക്കെ നല്ല വിഷമത്തിൽ ആയിരുന്നു കല്യാണദിവസം.

അന്ന് പെണ്ണിനെ ഒരുക്കാൻ പാർലറിൽ നിന്നു ആൾക്കാരെ വിളിക്കുന്ന പതിവും കുറവായിരുന്നു. എന്നെ ഒരുക്കിയത് മേക്കപ്പ് ഒക്കെ കുറച്ചു അറിയാവുന്ന ബന്ധത്തിൽ ഉള്ള ഒരു ചേച്ചി തന്നെയായിരുന്നു. ചേച്ചി തന്നെയാണ് പുടവ കിട്ടിയ സാരിയും ഉടുപ്പിച്ചത്. സദ്യ ഒക്കെ കഴിഞ്ഞു സാരി ഉടുപ്പിക്കാനുള്ള സമയത്താണ് സാരി നിവർത്തിനോക്കിയത്. നല്ല സാരി, എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു. ബ്ലൗസ് ചന്ദനകളർ ആണോ അതോ വയലറ്റോ? ആരോ ചോദിച്ചപ്പോൾ ആണ് എല്ലാവരും ബ്ലൗസ് നോക്കിയത്. അതു സാരിയുടെ കൂടെ ഇല്ലായിരുന്നു. അവര് സാരി കൊണ്ടുവന്ന സ്യൂട്ട്കേസിലും സാരിവെച്ച പാക്കറ്റിലും ഒക്കെ നോക്കി. എവിടെയും കാണാനില്ല.
കല്യാണപെണ്ണ് മാച്ച് ഇല്ലാതെ ബ്ലൗസ് ഇടാൻ പറ്റുവോ. പുടവ ധരിക്കാതെ ചെറുക്കന്റെ വിട്ടിൽ പോവാനും പറ്റില്ല എല്ലാവരും വിഷമത്തോടെ നിൽകുമ്പോൾ ഒരാൾ കല്യാണപ്പന്തലിൽ നിലത്തു വീണു കിടക്കുന്ന ബ്ലൗസ് എടുത്തുകൊണ്ടു ഓടിവന്നത്. തിരക്കിൽ പുടവ തരാൻ സ്യൂട്ട്കേസ് തുറന്നു സാരി എടുക്കുമ്പോൾ ബ്ലൗസ് താഴെ വീണത് ആരും കണ്ടിരുന്നില്ല.

അങ്ങിനെ രാഹുകാലം കഴിയുന്നതിനു മുൻപ് തന്നെ ആ കല്യാണസാരിയും ബ്ലൗസും ധരിച്ചു ഞാൻ വിട്ടിൽ നിന്നു പുറപ്പെട്ടു.

ഇന്നും കാബോർഡിൽ മടക്കി വച്ച ഈ സാരി കാണുമ്പോൾ ഈ സംഭവം മനസ്സിൽ കടന്നുവരും.

ജലജ

Post Views: 21
4
Jalaja Narayanan

3 Comments

  1. Joyce on August 16, 2025 6:12 PM

    ഹൃദ്യമായ എഴുത്ത്. 👌
    ഒരു കൊച്ചു കല്യാണപ്പെണ്ണിന്റെ ഓർമ്മകൾ !നല്ലയിഷ്ടം.❤️🫂

    Reply
  2. Jalaja narayanan on June 10, 2024 8:14 PM

    Thanks ❤️

    Reply
  3. SHEEJA VIJAY on June 10, 2024 1:23 PM

    😍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.