നേരം വെളുത്തു തുടങ്ങുന്നതേ ഉള്ളു. രുഗ്മിണി ജോലികൾ ഓരോന്നായി വേഗം തീർക്കുകയായിരുന്നു. കുറച്ചു ഗോതമ്പുപൊടി എടുത്തു രണ്ടു ദോശ ഉണ്ടാക്കി. കുറച്ചു ചട്ട്‌ണി അരക്കാമെന്നു വച്ചു നോക്കിയപ്പോൾ തേങ്ങ ഒട്ടും ഇല്ല. മോള് ഇത്തിരി പഞ്ചസാര കൂട്ടി കഴിക്കുമായിരിക്കും. അവൾക്കു അങ്ങിനെ കഴിക്കാൻ വലിയ ഇഷ്ടമൊന്നും ഇല്ല. അതിനിടക്ക് ചോറ് വെന്തപ്പോൾ വാർത്തു വെച്ചു. പിന്നെ ഓടിപ്പോയി ഒന്നു കുളിച്ചു. അപ്പോഴേക്കും മോള് എണിറ്റു വന്നിരുന്നു. ചോറ് അവളുടെ ചോറ്റുപാത്രത്തിൽ ഇട്ടു കൊണ്ടു പറഞ്ഞു. “മോളെ അമ്മ ഇന്നു ഇത്തിരി നേരത്തെ പോവും. ഇന്നു അവിടെ ഏതോ വിരുന്നുകാര് വരുന്നുണ്ട്. കറി ഒന്നും ഇല്ലട്ടോ. മോളു ഇന്നു അച്ചാറുകൂട്ടി കഴിക്കണേ. അമ്മ വൈകിട്ടു വരുമ്പോൾ ചിക്കൻ കറി കൊണ്ടരാം”. അടുക്കളപ്പടിയിൽ ഇരിക്കുന്ന മോൾക്ക് ഒരു ഉമ്മ കൊടുത്തു കൊണ്ടു വേഗം ഇറങ്ങി. പോവുമ്പോൾ അടുത്ത വീട്ടിലെക്കു നോക്കികൊണ്ട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. “ഉഷ ഞാൻ പോവുന്നു ട്ടോ. അവിടെ ആരൊക്കെയോ വിരുന്നുണ്ട്.…
Author: Jalaja Narayanan
ഓഫീസിൽ നിന്നു ഇറങ്ങി ബസ്സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് വരുണിനെ കണ്ടത്. അവനെ ഞാൻ പരിചയപ്പെട്ടതു സൂപ്പർമാർക്കറ്റിൽ വെച്ചാണ്. ഇടക്ക് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ഓഫീസിന്റെ അടുത്തുള്ള ആ സൂപ്പർ മാർക്കറ്റിൽ ഞാൻ എന്റെ മോളെയും കൊണ്ടു പോവാറുണ്ട്. അപ്പോൾ വെജിറ്റബിൾസെക്ഷനിൽ ഉള്ള അവൻ അടുത്തുവന്നു പച്ചക്കറികളൊക്കെ എടുത്തു തരും. ഇടയിൽ കുഞ്ഞിനോട് വിശേഷങ്ങൾ ഒക്കെ. ചോദിക്കും. എല്ലാവരോടും നിർത്താതെ സംസാരിക്കുന്ന കുട്ടത്തിലാണ് മോൾ. എന്നെ കണ്ടപ്പോൾ അവൻ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു. കൂടെ ഉള്ള സ്ത്രീയെ അടുത്തേക്ക് പിടിച്ചു കൊണ്ടു പറഞ്ഞു. ചേച്ചി ഇതാണെന്റെ അമ്മ. എന്നിട്ടു അമ്മയോടും പറഞ്ഞു. ഞാൻ പറയാറില്ലേ ഷോപ്പിൽ വരുന്ന ദേവികയെ കുറിച്ചു. ദേവൂട്ടിയുടെ അമ്മയാണിത്. അമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു. ദേവൂട്ടിയെ കുറിച്ചു ഇവൻ എപ്പോഴും പറയും. അപ്പോഴാണ് ഞാൻ അമ്മയെ നല്ലോണം ശ്രദ്ധിച്ചത്. പിങ്കും നിലയും ചേർന്ന ചുരിദാറിട്ടു നീണ്ട മുടിയൊക്കെ ക്ലിപ്പ് ഇട്ടു ഒരു സുന്ദരി അമ്മ. “ഞങ്ങൾ എറണാകുളം വരെ…
ചെറിയ മഴചാറലുള്ള ഒരു ഉച്ചസമയത്തായിരുന്നു ഉണ്ണിമാഷ് എന്റെ വീട്ടിലേക്കു വന്നത്. അടുക്കളയിൽ പാചകത്തിന്റെ തിരക്കിലായിരുന്നു ഞാൻ. “ലക്ഷ്മി, ഇതാരാ വന്നതെന്ന് നോക്കു “രവിയേട്ടന്റെ സന്തോഷത്തോടെയുള്ള വിളി കേട്ടാണ് ഞാൻ ഉമ്മറത്തേക്ക് ഓടിപ്പോയത്. മാഷിനെ കണ്ടപ്പോൾ എന്റെ കണ്ണുകളും അതിശയത്തിൽ വിടർന്നു. ഒരുപാട് കാലം രവിയേട്ടന്റെ കൂടെ ഒരേ ഡിപ്പാർട്ടുമെന്റിൽ ജോലി ചെയ്ത ആളാണ്. മാത്രമോ പതിനഞ്ചുവർഷത്തോളം അപ്പാർട്ടുമെന്റിൽ ഒന്നിച്ചു താമസിച്ചതു കൊണ്ടു കുടുംബങ്ങളും തമ്മിലും നല്ല ബന്ധമായിരുന്നു. അവസാനമായി ഞങ്ങൾ കണ്ടിട്ടിപ്പോൾ ശരിക്കും പറഞ്ഞാൽ ആറു വർഷം കഴിഞ്ഞു. ഉണ്ണിമാഷിന്റെ ഭാര്യ ഗൗരി മരിച്ച സമയത്തായിരുന്നു ഞങ്ങൾ കണ്ടത്. അതിനു ശേഷം മാഷ് കുറേക്കാലം ഇളയ മോന്റെ കൂടെ കാനഡയിൽ ആയിരുന്നു. ഗൗരിയെ ഓർത്തപ്പോൾ മനസ്സൊന്നു വിങ്ങി.അതു മനസ്സിലാക്കിട്ടെന്നോണം രവിയേട്ടൻ എന്നോട് പറഞ്ഞു. “ലക്ഷ്മി, ഉണ്ണിമാഷ്ക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കു ” “ഇപ്പോൾ ഒന്നും വേണ്ട ഒരു ഗ്ലാസ്സ് ചൂടുവെള്ളം കിട്ടിയാൽ മതി ” . മാഷ് ഒരു പുഞ്ചിരിയോടെ പറഞ്ഞപ്പോൾ…
ഹരിയേട്ടന്റെ ബർത്ത് ഡേ ആണ് അടുത്ത ആഴ്ച. എന്റെ വകയായിട്ട് എന്തെങ്കിലും സമ്മാനം പതിവായി കൊടുക്കാറുണ്ട്. ഈ തവണ ഒരു ഷർട്ട് വാങ്ങാം എന്നു കരുതിയാണ് ഷോപ്പിംഗ് കോംപ്ലക്സിലെ റെഡിമെയിഡ് ഭാഗത്തേക്ക് പോയത്. ഹാങ്ങ്റിൽ തൂക്കിട്ട ഷർട്ടുകൾ ഓരോന്നായി നോക്കുന്നതിനിടയിലാണ് ആ സ്കൈബ്ലൂ ഷർട്ട് കൈയിൽ കിട്ടിയത്. പിന്നെ ഒന്നും നോക്കിയില്ല. ഹരിയേട്ടന്റെ ഫേവറിറ്റ് കളർ എടുത്തു. ബില്ല് പേ ചെയ്തു താഴേക്കു ഇറങ്ങി രണ്ടു പാക്കറ്റ് പാലും കൂടി എടുക്കാമെന്ന് കരുതി. ഡയറിസെക്ഷിനിലേക്ക് പോയി. കുനിഞ്ഞു പാലു എടുത്തു നിവരുമ്പോൾ തൊട്ടടുത്തു കണ്ട ആ മുഖം നല്ല പരിചയം. ഒന്നു കൂടി നോക്കിയപ്പോഴാണ് അതു ഇന്ദിരയാണെന്ന് മനസ്സിലായത്. ഞാൻ പേര് വിളിച്ചു കൊണ്ടു അടുത്തേക്കു ചെന്നപ്പോൾ അവൾ അത്ഭുതത്തോടെ നോക്കി. പിന്നെ ആ അത്ഭുതം ഒരു ചിരിയായി മാറിയപ്പോൾ ഞങ്ങൾ സ്നേഹത്തോടെ ചേർത്തു പിടിച്ചു. ഞങ്ങൾ എട്ടാം ക്ലാസ്സു മുതൽ ഡിഗ്രിക്ലാസ്സ് വരെ ഒന്നിച്ചു പഠിച്ചവരാണ്. തമ്മിൽ കണ്ടിട്ടും ഇപ്പോൾ വർഷങ്ങൾ…
ആകാശം കറുത്ത് ഇരുണ്ടു വരുന്നു. അടുത്ത മഴക്കുള്ള വട്ടമാണെന്ന് തോന്നുന്നു. ഹോട്ട്ബാഗിൽ വെള്ളം നിറച്ചു റൂമിൽ എത്തുമ്പോൾ സെറ്റിയിൽ ചാരിയിരുന്നു ടി വി കാണുകയാണ് ഉണ്ണിയേട്ടൻ. എന്നെ കണ്ടപ്പോൾ കാല് അടുത്തുള്ള കുഞ്ഞു മേശയിലേക്ക് നീട്ടിവച്ചു. കാലിൽ ഹോട്ട് ബാഗ് വെച്ചു കൊണ്ട് ഞാൻചോദിച്ചു. “ഇപ്പോൾ എങ്ങിനെ ഉണ്ടു വേദന?” ഉത്തരം ഒന്നും കിട്ടാതെ ആയപ്പോൾ ഞാൻ തല ഉയർത്തി ആ മുഖത്തേക്ക് നോക്കി. ഒന്നും മിണ്ടാതെ എന്നെത്തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുകയാണ് കക്ഷി. കൈയിൽ ഉള്ള ഹോട്ട്ബാഗ് ഞാൻ ഒരു സെക്കന്റ് കാലിൽ അമർത്തി വച്ചിട്ട് ആ മുഖത്തേക്ക് ഒന്നു നോക്കി. ആ ചൂടിൽ കാല് ഒന്നു ഇളക്കിയപ്പോൾ ഞാൻ കുസൃതിയോടെ ചോദിച്ചു. “ഇവിടെയെങ്ങും അല്ലേ?” “ഏയ് ഞാൻ നിന്നെ കാണുകയായിരുന്നു. ഇപ്പോൾ നിനക്കു തോന്നുന്നില്ലേ ഈ വയസ്സന്റെ ഭാര്യ ആവണ്ടായിരുന്നു എന്നു.” ഞാൻ ഹോട്ട്ബാഗ് ആ കുഞ്ഞുമേശയിൽ വച്ചു കൊണ്ട് എഴുന്നേറ്റു സെറ്റിയിൽ ഉണ്ണിയേട്ടന്റെ കൂടെ ചേർന്നിരുന്നു. എന്നിട്ടു ആ…
പ്രഭയുടെ മോന്റെ കല്യാണത്തിന് പോയപ്പോഴാണ് വനജയെ കണ്ടത്. മോൻ പുതിയ വീട് വെച്ചു ഇങ്ങോട്ട് മാറിയതിന്റെ ശേഷം അവരെ ആരെയും കാണാറില്ല. ഒന്നിച്ചു അടുത്തടുത്ത വീടുകളിൽ കുറേക്കാലം താമസിച്ചവരല്ലേ ഞങ്ങൾ. ഒരു പാടു വിശേഷങ്ങൾ പറയുവാനുണ്ടായിരുന്നു. അങ്ങനെ പറയുന്ന കൂട്ടത്തിലാണ് അവൾ തങ്കേച്ചിയുടെ കാര്യം പറഞ്ഞത്. തങ്കേച്ചി ഇപ്പോൾ മോളുടെ കൂടെ ദുബായിൽ ആണത്രെ. തങ്കേച്ചിയെ കുറിച്ചു ഓർക്കുമ്പോഴൊക്കെ എന്റെ കണ്ണുകൾ നനയും. തീർന്നു പോവാൻ തുടങ്ങുന്ന എന്റെ ജീവിതത്തിനു ഒരു പുനർജന്മം തന്നതു അവരാണ്. ആ കഥ പറയണമെങ്കിൽ എന്റെ കഥ കൂടി പറയേണ്ടി വരും. നല്ല തറവാട്ടുമഹിമയും അത്യാവശ്യം സാമ്പത്തികവും ഒക്കെ ഉള്ള ഒരു കുടുംബം തന്നെയായിരുന്നു എന്റേത്. എന്തു കൊണ്ടും ഞങ്ങളെക്കാൾ പിന്നിലായിരുന്ന രാമേട്ടനെ പ്രണയിച്ചു വിവാഹം ചെയ്തതോടെ ഞാൻ വിട്ടുകാർക്ക് അന്യയായി. എന്റെ മോൾ മരിച്ചുപോയി എന്നു അച്ഛനും അവൾ എന്റെ ആരുമല്ല എന്നു ഏട്ടനും തള്ളിപ്പറഞ്ഞപ്പോൾ മനസ്സ് മുറിയുന്ന വേദനയായിരുന്നു. എങ്കിലും രാമേട്ടൻ തരുന്ന…
ഗൗരിക്ക് ബാങ്ക് ടെസ്റ്റ് എഴുതാൻ ഉള്ള സെന്റർ കിട്ടിയതു നഗരത്തിലുള്ള അത്ര പരിചിതമല്ലാത്ത ഒരു സ്ഥലത്തായിരുന്നു. എന്തു ചെയ്യും എങ്ങിനെ പോവും എന്നൊക്കെ വേവലാതിപ്പെട്ടിരിക്കുമ്പോഴാണ് അടുത്ത വീട്ടിലെ സുമിത്ര ഒരു പോംവഴിയുമായി വന്നത്. “എന്റെ ഒരു തങ്കമ്മായിയെ കുറിച്ചു ഞാൻ പറയാറില്ലേ? അവരുടെ ഇളയ മോൾ ഉമയെ കല്യാണം കഴിച്ച വീട് അവിടെയാണ്. ഗൗരിക്ക് പരീക്ഷ എഴുതേണ്ട വനിതാ കോളേജിൽ നിന്നു പതിനഞ്ചു മിനിറ്റേ ഉള്ളു അവരുടെ വീട്ടിലേക്ക്. ആ വീട്ടിലാണെങ്കിൽ ഉമയുടെ ഭർത്താവിന്റെ അമ്മയും ഒരു വേലക്കാരിയും മാത്രേ ഉള്ളു. ഉമയൊക്കെ കാനഡയിൽഅല്ലേ, ഞാൻ തങ്കമ്മായിയോട് ഇപ്പോൾ തന്നെ വിളിച്ചു പറയാം. ഒന്നും പേടിക്കാനില്ല.”സുമിത്രയുടെ വാക്കുകൾ അച്ഛനും അമ്മക്കും ഒരു ആശ്വാസമായി. അങ്ങിനെഉച്ചക്കുള്ള ട്രെയിനിന് ഗൗരി കയറി. വൈകുന്നേരം നാലു മണിയൊക്കെ ആവുമ്പോൾ അവിടെ എത്താം. സ്റ്റേഷനിൽ നിന്നു ഒരു ഓട്ടോയിൽ പോയി. അറിയപ്പെടുന്ന ഒരു പഴയ തറവാട് ആയതു കൊണ്ടു കണ്ടുപിടിക്കാൻ വലിയ പ്രയാസം ഉണ്ടായില്ല. അവിടെ ഒരു അറുപത്തി…
വായിക്കാൻ ഒരു പാട് ഇഷ്ടമുള്ളത് കൊണ്ട് കാണുന്നതെല്ലാം വായിക്കുന്ന ഒരു ശീലമുണ്ടായിരുന്നു പണ്ട്. പക്ഷേ ഇന്ന് കുറച്ചു സമയ ക്കുറവും അതിലേറെ മടിയും ഉള്ളത് കൊണ്ടു വളരെ കുറവാണു വായന എന്നു ത്തന്നെ പറയാം. അന്നും ഇന്നും ഇഷ്ടപെട്ട എഴുത്തുകാരൻ ആരാണെന്നു എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളു. അതു എംടി എന്നു തന്നെയാണ്. ഉന്നതരായ മറ്റു പലരുടെയും പുസ്തകങ്ങൾ വായിക്കാൻ അവസരം കിട്ടിട്ടുണ്ടെങ്കിലും ഒരു പടി മുന്നിൽ നിൽക്കുന്നത് അദ്ദേഹം തന്നെയാണ്. എം ടി യുടെ പല നോവലും വായിച്ചിട്ടുണ്ടെങ്കിലും ഒരു ഗദ്യകവിത പോലെ മനസ്സിൽ തങ്ങിനിൽക്കുന്നത് മഞ്ഞ് എന്ന ചെറു നോവലും അതിലെ കഥാപാത്രങ്ങളും ആണ്. കാത്തിരിപ്പുകളുടെ പല പല ഭാവങ്ങൾ ആണ് അതിലെ കഥാപാത്രങ്ങൾക്ക്. അതിലെ നായിക വിമല. കാത്തിരിപ്പിനു ഒരു ചാരുതയുണ്ടെന്നു തെളിയിച്ചവളാണ്. വരാതിരിക്കില്ല എന്നൊരു താളമോടെയാണ് അവളുടെ ഹൃദയമിടിപ്പ് പോലും. വിമല സുധിർകുമാർ മിശ്രക്കു വേണ്ടി കാത്തിരിക്കുമ്പോൾ അയാളൊരു ചതിയാനായിരിക്കാം, അനേകം പുവുകളെ തേടിപോവുന്ന…
ഇന്നായിരുന്നു അപർണയുടെ വിവാഹം. ഞങ്ങൾക്ക് രണ്ടുപേർക്കും ബന്ധുക്കൾ ഒക്കെ കുറവായതു കൊണ്ട് വിവാഹത്തിന് അധികം ആൾക്കാർ ഒന്നും ഉണ്ടായിരുന്നില്ല. വൈകുന്നേരം ആയപ്പോഴേക്കും വിവാഹത്തിന് എത്തിയ എല്ലാവരും പിരിഞ്ഞു പോയി. വിട്ടിൽ ഞാനും രോഹിണിയും മാത്രമായി. “രാത്രി കഴിക്കാൻ എന്താ വേണ്ടത്. ഉച്ചക്ക് ഉള്ള സദ്യയുടെ ബാക്കി കറികൾ ഒക്കെ ഉണ്ട്. പക്ഷെ അതൊന്നും കഴിക്കില്ലല്ലോ . ഇത്തിരി പൊടിയരി കഞ്ഞി ഉണ്ടാക്കട്ടെ?” രോഹിണി അടുത്തു വന്നു ചോദിച്ചു. “എനിക്ക് ഒന്നും വേണ്ട. ഇത്തിരി ജീരകവെള്ളം മാത്രം മതി. ഞാൻ കിടക്കാൻ നേരം എടുത്തു കുടിച്ചോളാം. നീ എന്തെങ്കിലും കഴിച്ചിട്ട് പോയി കിടന്നോളു “. എന്റെ മറുപടി കേട്ടപ്പോൾ അവൾ പറഞ്ഞു. “എനിക്കും തീരെ വിശപ്പില്ല. തല വല്ലാതെ വേദനിക്കുന്നു. ഞാൻ പോയി ഒന്ന് കിടക്കട്ടെ. എത്ര ദിവസായി ഈ തിരക്ക് തുടങ്ങിയിട്ട് “. രോഹിണി അകത്തേക്ക് പോയപ്പോൾ മനസ്സിൽ ഓർത്തു. അവൾക്കു തല വേദന ഒന്നും ആവില്ല. മോള് പോയതിൽ ഉള്ള…
മഴക്കു ശേഷം തെളിഞ്ഞ ഇളംവെയിലിനു മഞ്ഞനിറമായിരുന്നു. ഞാൻ മുറ്റത്തേക്ക് ഇറങ്ങി. ഈ തോരാതേയുള്ള മഴ കാരണം കുറച്ചു ദിവസമായി ചെടികളുടെ ചുവടു കിളക്കലും കള പറിക്കലും ഒന്നും നടന്നിട്ടില്ല. ചുവപ്പും പിങ്കും നിറത്തിലുള്ള ബോഗൻ വില്ലകൾ സമത്തിൽ വെട്ടാൻ തുടങ്ങുമ്പോഴാണ് ഗേറ്റിൽ ആരോ വിളിച്ചത് പോലെ തോന്നിയത്. തിരിഞ്ഞുനോക്കിയപ്പോൾ ആരതി. തൊട്ടടുത്ത വീട്ടിലെ കുട്ടിയാണ്. മിനിയാന്ന് ആയിരുന്നു അവളുടെ വിവാഹം. കയ്യിലുള്ള കത്രിക താഴേക്കിട്ട് തിടുക്കത്തിൽ ഗേറ്റിലേക്ക് നടക്കുമ്പോൾ അവൾ ചോദിച്ചു, “ആന്റി രാവിലെ തിരക്കിലാണെന്നു തോന്നുന്നു?” “ഇല്ല മോളെ മഴ ഒന്നു മാറിയപ്പോ ചെടികളൊക്കെ ഒന്നു നോക്കാന്ന് വച്ചു. ” അപ്പോഴേക്കും അവളുടെ കൂടെ ഉള്ള അശ്വിനും കാറിൽ നിന്നു ഇറങ്ങി വന്നു. “അശ്വിൻ, ഇതു നിമ്മി ആന്റി, ഇവിടെ ആന്റിയും അങ്കിളും മാത്രമേ ഉള്ളു. ചേച്ചിമാർ രണ്ടു പേരും പുറത്താണ്.” അവൾ എന്നെ പരിചയപ്പെടുത്തി കൊണ്ടു അശ്വിനോട് പറഞ്ഞപ്പോൾ അവൻ അടുത്തേക്ക് വന്നു പുഞ്ചിരിച്ചു. “വരൂ മോളെ രണ്ടു…
