Author: Jalaja Narayanan

നിരഞ്ജൻ മുറിയിലേക്ക് വരുമ്പോൾ ഞാൻ ബെഡിൽ കിടക്കുന്നുണ്ടായിരുന്നു. “എന്തുപറ്റി സുഖമില്ലേ? ” അവന്റെ ചോദ്യം കേട്ടപ്പോൾ ഞാനാ മുഖത്തേക്ക് ഒന്നുനോക്കി. പിന്നെപറഞ്ഞു, ” ഒരു തലവേദന പോലെ. ” “വാമിറ്റിംഗ് ടെണ്ടൻസി ഒന്നുമില്ലല്ലോ. ഹോസ്പിറ്റലിൽ പോണോ.” അവന്റെ ആ ചോദ്യം എന്റെ കണ്ണുകൾ നനയിച്ചു. രണ്ടോ മൂന്നോ മാസത്തിൽ ഒരിക്കൽ എനിക്കു അങ്ങിനെ ഒരു തലവേദനവരും, അപ്പോൾ നിരഞ്ജൻ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോവുന്നതും ഡ്രിപ് എടുക്കുന്നതും പതിവാണ്. അവൻ പിന്നെ ഒന്നും പറയാതെ ഡ്രസ്സ്‌ മാറ്റി ബെഡിന്റെ അറ്റത്തു വന്നു കിടന്നു. കുറച്ചു നേരത്തെ മൗനത്തിനോടുവിൽ അവന്റെ വാക്കുകൾ. ” നാളെ കാലത്തു പത്തുമണിക്കാണ് വക്കിലിന്റെ അടുത്തു പോവേണ്ടത്.” അവന്റെ ശബ്ദം വല്ലാതെ അടഞ്ഞതു പോലെ തോന്നി എനിക്ക്.  എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചത്? ഞാൻ നിരഞ്ജനെ അറിയുന്നത് ഫസ്റ്റ് ഇയർ ഡിഗ്രീയിൽ ഉള്ള സമയത്താണ്. “കോളേജിലെ ആർട്സ് പ്രോഗ്രാമിനു ഉള്ള ഒരു മ്യൂസിക് ഷോയിൽ ഒരു നല്ല സിംഗറായ നിരഞ്ജൻപാടുന്നുണ്ട്. കൂടെ പാടാൻ ഒരുഫീമെയിൽ വോയിസ്‌ വേണം. നീ ഒന്നു ട്രൈ ചെയ്യുന്നോ?” ഒരു…

Read More

ഇന്നലെ ആയുർവേദ ആശുപത്രിയിൽ നിന്നു മരുന്നും വാങ്ങിവരുമ്പോഴായിരുന്നു ദേവകിയെ കണ്ടത്. വല്ലാതെ ക്ഷീണിച്ചു പോയിരിക്കുന്നു അവൾ പണ്ട് അവൾ താമസിച്ചിരുന്നത് ഞങ്ങളുടെ വീടിന്റെ അടുത്തായിരുന്നു. കൃഷണേട്ടൻ മരിച്ചതിന്റെ ശേഷം എന്റെ താമസം ഇളയ മോളുടെ കൂടെയല്ലേ. അതുകൊണ്ട് അവളുടെ ഒരു വിവരവും പിന്നെ ഞാൻ അറിഞ്ഞിട്ടില്ല. നീനക്കു സുഖമാണോ എന്നു ഞാൻ ചോദിച്ചപ്പോൾ ആ കണ്ണുകളൊക്കെ നിറഞ്ഞിരിക്കുന്നു. ഒട്ടു നാൾ കൂടി എന്നെ കണ്ട സന്തോഷമായിരിക്കും എന്നാണ് ഞാൻ കരുതിയത്. പിന്നെ ബസ് കാത്തു നിൽക്കുന്ന ആ ഷെഡിൽ ഇരുന്നു കൊണ്ട് നിറഞ്ഞ കണ്ണുകളോടെ അവൾ പറഞ്ഞ കാര്യങ്ങൾ എന്റെ കണ്ണുകളും നനയിച്ചു. അവൾക്കു അഞ്ചു പെണ്മക്കൾക്ക് ശേഷമാണു ഒരു ആൺ തരി പിറന്നത്. അതും എന്തുമാത്രം വഴിപാടുകളാ നടത്തിയത്. ഈശ്വരൻ അതു കേട്ടു. അവളും ഭർത്താവും താഴത്തും തലയിലും വയ്ക്കാതെയാണ് അതിനെ വളർത്തിയത്. കാണാനൊക്കെ ഒരു ഓമനത്വം ഉള്ള ഒരു ചെക്കൻ. അന്നേ കുസൃതി ഒരല്പം കൂടുതലായിരുന്നു. ഇപ്പോ അവൻ കല്യാണമൊക്കെ കഴിച്ചു കുട്ടികളൊക്കെ ആയിട്ടുണ്ടാവും. ഞാൻ അവിടുന്നു പോന്നിട്ടു തന്നെ…

Read More

മാധുര്യമേറുന്ന ഒരു പാട് കവിതകൾ നമ്മുടെ കേരളത്തിനു നൽകിയ വളരെയധികം കവികൾ നമുക്കുണ്ട്. അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു കവയത്രി തന്നെയാണ്‌ ശ്രീമതി കടത്തനാട്ട് മാധവിയമ്മ. അതിസാധാരണ ജീവിതത്തിൽ അസാധാരണ തിളക്കം. അങ്ങിനെ വിശേഷിപ്പിക്കാവുന്ന ഒരു വ്യക്തിത്വമായിരുന്നു അവരുടേത്. സ്നേഹം, വാത്സല്യം, കാരുണ്യം ഗ്രാമ സൗന്ദര്യത്തോടുള്ള ആരാധന ഇവയെല്ലാം ഓരോ കവിതയിലും നമുക്കു തൊട്ടറിയാൻ സാധിച്ചിട്ടുണ്ട്.  പഴയ കുറുമ്പനാട്‌ താലൂക്കിലെ ഇരിങ്ങണ്ണൂരിൽ തിരുവോത്ത് കണ്ണകുറുപ്പിന്റെയും കിഴ്പ്പള്ളി കല്യാണി അമ്മയുടെയും മകളായി 1909 ജൂൺ 15 നാണ് കവിയത്രി കടത്തനാട്ട് മാധവിയമ്മ ജനിച്ചത്. അച്ഛനിൽ നിന്ന് തന്നെയാണ് അവർക്കു സാഹിത്യവാസന ലഭിച്ചത്. പക്ഷെ യാഥാസ്ഥിതിക നായർ തറവാട്ടിൽ ജനിച്ച ഒരു പെൺകുട്ടിക്ക് വിദ്യാഭ്യാസത്തിന് അന്ന് ഒരുപാടു അതിരുകൾ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അന്നത്തെ സമ്പ്രദായ മനുസരിച്ചു അവർ കുടിപ്പള്ളിക്കൂടത്തിൽ അഞ്ചാംക്ലാസ് വരെ പഠിച്ചു. പിന്നീട് കടത്തനാട് കൃഷ്ണവാരിയർ എന്ന പണ്ഡിത കവിയിൽ നിന്നു അവർ കാവ്യനാടകം അഭ്യസിച്ചു. ഇത് തന്നെ ആയിരുന്നു അവരുടെ കാവ്യവാസനക്ക്…

Read More

 ട്രെയിനിൽ തിരക്ക് കുറവായിരുന്നു. സൈഡ് സീറ്റിൽ ഞാൻ വെറുതെ പുറത്തേക്കു നോക്കിയിരുന്നു. നേരം പുലർന്നു വരുന്നതേ ഉള്ളു ഇന്നലെ രാത്രിയിൽ പെയ്ത മഴയിൽ വഴിയിൽ അവിടെവിടെ വെള്ളം കെട്ടി നിൽക്കുന്നു. ചുറ്റും ഉള്ള കാഴ്ചകൾ കണ്ടു മടുപ്പ് തോന്നിയപ്പോൾ കൈയിൽ ഉള്ള മൊബൈൽ ഓണാക്കി. വാട്സാപ്പിൽ വിജയേട്ടന്റെ രണ്ടു മെസ്സേജു കൾ. “എടാ അപ്പു, നീ പുറപ്പെട്ടില്ലേ? നീ വിളിച്ചില്ലല്ലോ ” ഉള്ളിൽ ചിരി വന്നു.  വിജയേട്ടന് എല്ലാറ്റിനും ഒരു വെപ്രാളമാണ്. അതു മറ്റൊന്നും കൊണ്ടല്ല, സ്നേഹം കൊണ്ടാണ്.  സ്വന്തം അനിയനോടുള്ള ഇഷ്ടമാണല്ലോ എന്നോട്. അല്ലെങ്കിലും ഞാൻ വിജയേട്ടന്റെ അനിയൻ തന്നെ അല്ലേ. അതോർത്തപ്പോൾ മനസ്സിൽ എവിടെയോ നന്ദിയുടെ ഉറവ് പൊട്ടി. ഒപ്പം ഒരു പാടു ഓർമ്മകളും. എവിടെയോ കിടന്നു എങ്ങിനെയോ നശിച്ചു പോവേണ്ടിയിരുന്ന ഒരു ജീവിതമായിരുന്നു തന്റേത്.  അതിനു സ്നേഹവും ദയയും നൽകി ഈ നിലയിൽ എത്തിച്ചത് വിജയേട്ടന്റെ അച്ഛനാണ്.   തമിഴ് നാട്ടിലെ ഈറോഡിൽ ആക്രികച്ചവടം നടത്തി റോഡരികിൽ പാർക്കുന്ന ഒരു പാണ്ടികുടുംബം. ദോരെചാമിയും ഭാര്യ മുനിയമ്മയും മകൻ അഞ്ചു വയസ്സുകാരൻ രാമചാമിയും. ഏതോ ഒരുറോഡ്അപകടത്തിൽ അപ്പായും അമ്മയും മരിച്ചപ്പോൾ മോന്…

Read More

എന്റെ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞു, “നോ ” പിന്നെ പതുക്കെ എന്റെ അടുത്തേക്ക് നടന്നുവന്നുമന്ത്രിക്കുന്നതു പോലെ എന്നോട് പറഞ്ഞു. “ഇല്ല ഹരിയേട്ടാ, വല്യമ്മയെ ഒരു ശരണാലയത്തിലും അയക്കാൻ ഞാൻ സമ്മതിക്കില്ല. ഇവിടെ കൊണ്ടു വന്നു എന്റെ കൂടെ താമസിപ്പിക്കും. എന്റെ മുഖത്തെ അമ്പരപ്പ് കണക്കിലെടുക്കാതെ അവൾ എന്റെ തൊട്ടടുത്തു ഇരുന്നുകൊണ്ട് എന്നോട് ചോദിച്ചു.  “പലപ്പോഴും ഹരിയേട്ടൻ എന്നോട് ചോദിച്ചിട്ടില്ലേ, സത്യത്തിൽ ഇത്ര സ്നേഹിക്കാൻ മാത്രം ആരാണ് ഈ വല്യമ്മ എന്ന്. അവർ എന്റെ അച്ഛന്റെ ഭാര്യ ആയിരുന്നു. അതൊരു കഥയാണ് അമ്മ എനിക്കു പറഞ്ഞു തന്നിട്ടുള്ള കഥ. ” അവൾ ആ കഥ എന്നോട് പറഞ്ഞു തുടങ്ങി.   “എന്റെ അച്ഛൻ വല്യമ്മയെ വിവാഹം കഴിക്കുമ്പോൾ അവർക്കു പതിനഞ്ചു വയസ്സായിരുന്നു പ്രായം. അച്ഛന്റെ വീട്ടിൽ എല്ലാവർക്കും ഒരു പാടു ഇഷ്ടമായിരുന്നു വല്യമ്മയെ. അങ്ങിനെ വർഷങ്ങൾ ഒരു പാടു കഴിഞ്ഞു. അവർക്കു കുട്ടികൾ ഉണ്ടായില്ല. അന്നത്തെ കാലമല്ലേ, അച്ഛനെ കൊണ്ടു ഒരു കല്യാണം കൂടി കഴിപ്പിക്കാൻ ബന്ധുക്കൾ അച്ഛമ്മയെ നിർബന്ധിക്കാൻ തുടങ്ങി. അങ്ങിനെ വല്യമ്മയോട് സമ്മതം ചോദിച്ചുവത്രെ. കുടുംബത്തിന്…

Read More

“അമൃതാ, ഒരു ഗുഡ് ന്യൂസ്‌ ഉണ്ട്. രാജലക്ഷ്മി മാം നാലു ദിവസത്തേക്ക് നാളെ ഈ നാട്ടിൽ എത്തുന്നുണ്ട്. അവരുടെ തറവാട്ടു അമ്പലത്തിൽ ഏതോ  വിശേഷാൽ പൂജ ഉണ്ടത്രേ. അതിനായിട്ടാണ് വരുന്നതു. നമ്മുടെ ചാനലിലേക്ക് അവരുടെ ഒരു ഇന്റർവ്യൂ നമുക്ക് ഒപ്പിച്ചെടുക്കണം. ഞാൻ അവരുടെ ബ്രദറിനോട് പറഞ്ഞിട്ടുണ്ട്. മൺഡേ താൻ പോവാൻ റെഡി ആയി ഇരുന്നോളൂ. കൂടെ വിമലും നീരജയും ഉണ്ടാവുമല്ലോ.” മധുവേട്ടൻ ഫോൺ കട്ട് ചെയ്തിട്ടും ഞാൻ മറ്റേതോ ലോകത്തിൽ എത്തിയതു പോലെ അങ്ങനെ നിന്നു. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി മധുവേട്ടനും കുറച്ചു ഫ്രണ്ട്സും കൂടി തുടങ്ങിയതായിരുന്നു മംഗള ടി വി എന്ന ഒരു കുഞ്ഞു ചാനൽ. അതിൽ വാർത്തകൾ വായിക്കാൻ എത്തിയതായിരുന്നു ഞാൻ. നാട്ടിൽ നല്ല മാർക്ക് വാങ്ങി ജയിച്ച കുട്ടികളെയും അമ്പലത്തിൽ നന്നായി തിരുവാതിര കളിച്ച തിരുവാതിര സംഘത്തിനെയും മാത്രമല്ല വയലിൽ പാട്ടു പാടി ഞാറു നടുന്ന അമ്മാളുഅമ്മയെ കൂടി ഞങ്ങൾ അഭിമുഖം വഴി ടി വി യിൽ എത്തിച്ചിട്ടുണ്ട്. എനിക്കു ഒരു ഹെൽപ് ആയി നീരജയും…

Read More

“ദാ ഒരാൾ കാണാൻ കാത്തു നിൽക്കുന്നു” എന്നു രാമേട്ടൻ വന്നു പറഞ്ഞപ്പോൾ അതു ഗൗരി ആയിരിക്കുമെന്ന് ഒരിക്കലും ഞാൻ ഓർത്തില്ല. പതിനേഴു വർഷങ്ങൾ  അവളിൽ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാക്കിട്ടില്ല. തലമുടി കുറച്ചു നരച്ചു എന്നു മാത്രം. പിന്നെ മുഖത്തു നിറഞ്ഞു നിൽക്കുന്ന ആ ദുഃഖഭാവം ഇപ്പോൾ ഒട്ടുമില്ല. എന്റെ കൈ പിടിച്ചു അവൾ വിശേഷങ്ങൾ പറയാൻ തുടങ്ങി. മോനു ജോലി കിട്ടിയത്, എറണാകുളത്തു ഫ്ലാറ്റ് വാങ്ങിയത്, കണ്ണിലെ കൃഷ്ണമണി പോലെ മോൻ അവളെ സംരക്ഷിക്കുന്നത്… പിന്നെയാണ് വന്ന കാര്യം പറഞ്ഞത്. മോന്റെ കല്യാണം അടുത്ത മാസമാണ്. ക്ഷണക്കത്ത് എന്റെ നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു. ” ചേച്ചി വരണം. മോനെ അനുഗ്രഹിക്കണം.” ഉത്തരം ഒന്നും പറയാതെ ഞാൻ ഒന്നു പുഞ്ചിരിച്ചതേ ഉള്ളു. അടുക്കളയിൽ  സഹായത്തിനു നിൽക്കുന്ന വിജി കൊണ്ടുവന്ന കാപ്പി ഊതികുടിച്ചു കൊണ്ടായിരുന്നു അവൾ എന്റെ വിശേഷങ്ങൾ കേട്ടത്. രണ്ടു കൊല്ലം മുൻപേ അദ്ദേഹം എന്നെ ഒറ്റക്കാക്കി പോയതു കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. പണ്ടു മുതലേ പറമ്പിലും പാടത്തിലും ഉള്ള കാര്യങ്ങൾ നോക്കി കൂടെയുള്ള ആളാണ് രാമേട്ടൻ എന്നു പറഞ്ഞപ്പോൾ അവൾ…

Read More

മമ്മിയെ പുറത്തൊന്നും കാണാത്തപ്പോൾ ഞാൻ ബെഡ്‌റൂമിൽ പോയി നോക്കി. അവിടെ കട്ടിലിൽ കണ്ണിനു മീതെ കൈ വച്ചു മലർന്നു കിടക്കുകയാണ്. കണ്ണിനു ഇരുവശത്തും കൂടി കണ്ണുനീർ ഒലിച്ചിറങ്ങുന്നതു എനിക്കു കാണാമായിരുന്നു. ഒരു നിമിഷം മമ്മിയെ തന്നെ നോക്കിനിന്നശേഷം ഞാൻ വാതിൽ ചാരി പതുക്കെ പുറത്തേക്കു ഇറങ്ങി. ഇന്നു മമ്മിയുടെയും പപ്പയുടെയും അൻപത്തിമൂന്നാം വിവാഹവാർഷികമാണ്. പപ്പ കൂടെ ഇല്ലാത്ത ആദ്യത്തെ വിവാഹവാർഷികം. മമ്മിയുടെ ജീവിതത്തിന്റെ ശക്തി പപ്പ ആയിരുന്നു. എന്തും വരട്ടെ ഞാൻ കൂടെ ഉണ്ടല്ലോ എന്നു ആശ്വാസം പകരുന്ന ഒരാൾ. എന്നോ തകർന്നു പോവേണ്ടിയിരുന്ന ആ ജീവിതം ചേർത്തു പിടിച്ചു തിരികെ നൽകുകയായിരുന്നു പപ്പ.ഞങ്ങൾ ഒക്കെ വലുതായപ്പോൾ പഴയ ഒരുപാടു കാര്യങ്ങൾ മമ്മി പറഞ്ഞിട്ടുണ്ട്. ഡ്രീഗ്രീ രണ്ടാം വർഷം പകുതി ആയപ്പോൾ ആയിരുന്നു മമ്മിയുടെയും പപ്പയുടെയും കല്യാണം. വിവാഹത്തിന് ശേഷം പഠിപ്പ് കംപ്ലീറ്റ് ചെയ്യാം എന്നായിരുന്നു തീരുമാനം. വിവാഹം കഴിഞ്ഞു ഒരു വർഷം ആവുമ്പോഴേക്കും ബാങ്ക് ജോലിക്കാരനായ പപ്പക്ക്  ട്രാൻസ്ഫർ ദുരെക്കു കിട്ടിയത് കൊണ്ട്ഒന്നും നടന്നില്ല. എന്നാലും മമ്മി വെറുതെ ഇരിക്കാതെ ഒരു പ്ലേസ്കൂൾ നടത്തുന്നുണ്ടായിരുന്നു.…

Read More

അമ്മയുടെ ബാഗ് ഒക്കെ ഒരുക്കി എല്ലാവരും കാറ്‌ വരുന്നതും കാത്തു ഉമ്മറത്തെ ചാരുപടിയിൽ ഇരിക്കുകയാണ്. “ഞങ്ങൾക്ക് പെട്ടെന്ന് ഇങ്ങിനെ പോവേണ്ടി വന്നതു കൊണ്ടാണ്, അല്ലെങ്കിൽ അമ്മ എവിടെയും പോവേണ്ടി വരികില്ലായിരുന്നു.” ഹരി പറഞ്ഞപ്പോൾ എല്ലാവരും അവനെ നോക്കി. അതു കണ്ടപ്പോൾ അവൻ ഒരല്പം ദേഷ്യത്തോടെ തുടർന്നു. ” ഞാൻ മാത്രമല്ലല്ലോ അമ്മക്ക് മോനായിട്ട് വേറെയും നാലു മക്കൾ ഇല്ലേ. എന്നിട്ടു ഇപ്പോൾ അനാഥാലയത്തിൽ കൊണ്ടു പോയി ആക്കുന്നു.” ഏട്ടൻ കരുതുന്നതു പോലെ ഇതു അനാഥാലയം അല്ല. ഇതു റിട്ടയർമെന്റ് കഴിഞ്ഞവർക്കു താമസിക്കാൻ ഉള്ള സ്ഥലം മാത്രമാണ്. ഓരോരുത്തർക്കും പ്രത്യേകമായി സഹായത്തിനു ആൾക്കാർ ഉണ്ടാവും. എല്ലാ കാര്യങ്ങളും അവർ നോക്കിക്കോളും. നമ്മുടെ വീടുകളിൽ ഉള്ള സെർവെൻറ്സിനെ പോലെ. പിന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും ഒരു സംശയവും വേണ്ട അമ്മക്ക് ഇഷ്ടമുള്ളതു അവർ കൊടുക്കും” ഇളയവനായ മനു എല്ലാവർക്കുമായി വിശദികരിച്ചു. “ഞാനും ദിവ്യയും ജോലിക്ക് പോവുന്നതു കൊണ്ടാണ്. അല്ലെങ്കിൽ ഞങ്ങൾ അമ്മയെ കൊണ്ടുപോയേനേ. ” എന്നു കൂടി പറഞ്ഞു മനു അയാളുടെ നയം വ്യക്തമാക്കി. അമ്മ ഇതൊക്കെ അകത്തെ സെറ്റിയിൽ ഇരുന്നു കേൾക്കുന്നുണ്ടായിരുന്നു. താനും ഒരു ജോലിക്കാരി ആയിരുന്നു.…

Read More

ഞാൻ കുക്കറിൽ പരിപ്പ് കഴുകിയിടുമ്പോളാണ് അപ്പു അടുക്കളയിലേക്ക് വന്നത്. ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ വേവലാതിയോടെചോദിച്ചു. “അച്ഛൻ എന്താ അമ്മേ ഇത്രയും വൈകുന്നത്?” “ഓ അതു ദൂരം കുറെ ഇല്ലേ മോളെ. ട്രെയിൻ ഒക്കെ സമയത്തിന് കിട്ടണ്ടേ” അവളെ സമാധാനിപ്പിക്കാൻ അങ്ങിനെ പറഞ്ഞുവെങ്കിലും എന്റെ മനസ്സിലും ഒരാന്തൽ ഉണ്ടായിരുന്നു. രവിയേട്ടൻ ഇത്തിരി മുൻശുണ്ഠിക്കാരൻ ആണ്. ഈ കല്യാണം തന്നെ മതി എന്നു അപ്പു നിർബന്ധം പിടിച്ചപ്പോൾ നടത്തില്ല എന്ന വാശിയിൽ ആയിരുന്നു രവിയേട്ടൻ. ഇന്നിപ്പോൾ എന്റെ ഇളയ അനിയൻ രാഹുൽ വന്നു ഇതിൽ ഇടപെട്ടു. അങ്ങിനെഅവന്റെ നിർബന്ധപ്രകാരമാണ് ഇന്നു പയ്യന്റെ വീട് കാണാനായിട്ടു പോയത്. എം കോം കഴിഞ്ഞതിനുശേഷമാണ് അപ്പുവിന് കല്യാണം ആലോചിക്കാൻ തുടങ്ങിയത്. അപ്പു എന്നു വിളിക്കുന്ന അപർണ്ണ ഞങ്ങളുടെ ഒറ്റമോളാണ്. മാട്രിമോണി വഴി വരുന്ന ആലോചനകൾക്കെല്ലാം അപ്പു തടസ്സം പറഞ്ഞപ്പോഴാണ് ഇനി ആരെങ്കിലും ഇവളുടെ മനസ്സിൽ ഉണ്ടോ എന്ന സംശയം ഞങ്ങൾക്ക് തോന്നിയത്. അച്ഛന്റെ സ്വഭാവം അറിയാവുന്നതു കൊണ്ടാവണം അവൾ…

Read More