അമ്മയുടെ ബാഗ് ഒക്കെ ഒരുക്കി എല്ലാവരും കാറ് വരുന്നതും കാത്തു ഉമ്മറത്തെ ചാരുപടിയിൽ ഇരിക്കുകയാണ്.
“ഞങ്ങൾക്ക് പെട്ടെന്ന് ഇങ്ങിനെ പോവേണ്ടി വന്നതു കൊണ്ടാണ്, അല്ലെങ്കിൽ അമ്മ എവിടെയും പോവേണ്ടി വരികില്ലായിരുന്നു.” ഹരി പറഞ്ഞപ്പോൾ എല്ലാവരും അവനെ നോക്കി. അതു കണ്ടപ്പോൾ അവൻ ഒരല്പം ദേഷ്യത്തോടെ തുടർന്നു.
” ഞാൻ മാത്രമല്ലല്ലോ അമ്മക്ക് മോനായിട്ട് വേറെയും നാലു മക്കൾ ഇല്ലേ. എന്നിട്ടു ഇപ്പോൾ അനാഥാലയത്തിൽ കൊണ്ടു പോയി ആക്കുന്നു.”
ഏട്ടൻ കരുതുന്നതു പോലെ ഇതു അനാഥാലയം അല്ല. ഇതു റിട്ടയർമെന്റ് കഴിഞ്ഞവർക്കു താമസിക്കാൻ ഉള്ള സ്ഥലം മാത്രമാണ്. ഓരോരുത്തർക്കും പ്രത്യേകമായി സഹായത്തിനു ആൾക്കാർ ഉണ്ടാവും. എല്ലാ കാര്യങ്ങളും അവർ നോക്കിക്കോളും. നമ്മുടെ വീടുകളിൽ ഉള്ള സെർവെൻറ്സിനെ പോലെ. പിന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും ഒരു സംശയവും വേണ്ട അമ്മക്ക് ഇഷ്ടമുള്ളതു അവർ കൊടുക്കും”
ഇളയവനായ മനു എല്ലാവർക്കുമായി വിശദികരിച്ചു.
“ഞാനും ദിവ്യയും ജോലിക്ക് പോവുന്നതു കൊണ്ടാണ്. അല്ലെങ്കിൽ ഞങ്ങൾ അമ്മയെ കൊണ്ടുപോയേനേ. ” എന്നു കൂടി പറഞ്ഞു മനു അയാളുടെ നയം വ്യക്തമാക്കി.
അമ്മ ഇതൊക്കെ അകത്തെ സെറ്റിയിൽ ഇരുന്നു കേൾക്കുന്നുണ്ടായിരുന്നു. താനും ഒരു ജോലിക്കാരി ആയിരുന്നു. എന്നു അമ്മ ഓർത്തു. ഈ അഞ്ചു മക്കളുടെ കാര്യവും ഭർത്താവിന്റെ കാര്യവും, അദ്ദേഹത്തിന്റെ അമ്മയുടെ കാര്യവും ഒക്കെ ചെയ്തിട്ടു സ്കൂളിലേക്കു പോവുമ്പോൾ അതൊരിക്കലും ഒരു ബുദ്ധിമുട്ടായിട്ടു തോന്നിട്ടില്ല.
ഇന്നു അമ്മ മക്കൾക്കൊരു ബാദ്ധ്യത ആയിയിരിക്കുന്നു.
“ഞാൻ വർക്കിംഗ് അല്ലായിരുന്നുവെങ്കിൽ ഇങ്ങിനെ ഒരു സീൻ തന്നെ ഇവിടെ ഉണ്ടാകുമായിരുന്നില്ല. പെൺകുട്ടികളിൽ മൂത്ത ആൾ ശോഭ പറഞ്ഞു. ജോലി ഇല്ലെങ്കിലും രേണുവിനു ഭർത്താവിന്റെ ഫാൻസികടയിൽ ദിവസവും പോയിരിക്കണം. മല്ലികക്ക് ദിനേശട്ടന്റെ അച്ഛനും അമ്മയും കൂടെ ഉണ്ട്. അങ്ങിനെ എല്ലാരും കൈയൊഴിഞ്ഞു. അപ്പോഴേക്കും കാർ മുറ്റത്തു എത്തി. അമ്മ സന്തോഷം അഭിനയിച്ചു. എന്നാലും കണ്ണുകൾ നിറഞ്ഞിരുന്നു.
“ഞങ്ങൾ മോളുടെ പ്രസവം കഴിഞ്ഞു രണ്ടുമാസം കഴിഞ്ഞാൽ ദുബായിൽ നിന്നു ഇങ്ങു എത്തും. എന്നിട്ടു അമ്മയെ ഇങ്ങോട്ട് കുട്ടാം. ഒരു മുന്നാലു മാസം അമ്മ അഡ്ജസ്റ്റ് ചെയ്യണം” ഹരി പറഞ്ഞു.
“മക്കളെ ഒക്കെ അമ്മക്ക് ഇപ്പോ മനസ്സിലായില്ലേ “എന്നൊരു കുത്തു വയ്ക്കാനും ഹരി മറന്നില്ല.
അമ്മയുടെ പെട്ടിക്കളൊക്കെ ഉമ്മറത്തു കൊണ്ടു പോയി വച്ചു. അമ്മ ചുറ്റും ഒന്നു നോക്കി. ആ വീടിനോട് യാത്ര പറയുന്നതു പോലെ. ഹാളിൽ തുക്കിയിട്ടിരിക്കുന്ന മക്കളുടെ അച്ഛന്റെ ഫോട്ടോയിൽ ഒന്നു നോക്കി. ആ കണ്ണുകൾ നിറഞ്ഞതു പോലെയാണ് അമ്മയ്ക്ക് തോന്നിയത്. ഒന്നും പറയാതെ അമ്മ പുറത്തേക്കു നടന്നു.
പെട്ടെന്ന് ഗേറ്റിൽ ഒരു ഓട്ടോ വന്നു നിന്നു. അമ്മയുടെ കൂടെ സ്കൂളിൽ ഉണ്ടായിരുന്ന പത്മിനിടീച്ചറും മകളും ആ ഓട്ടോയിൽ നിന്നു ഇറങ്ങി.
“ഭാഗ്യലക്ഷ്മി ടീച്ചറെ ഒന്നു കാണണം എന്നു അമ്മ പറയാൻ തുടങ്ങിയിട്ട് നാളുകൾ ഒരു പാട് ആയി. ഇപ്പോഴാ ഒന്നു നേരം കിട്ടിയത് “.
പത്മിനിടീച്ചറുടെ മകൾ ജയപ്രഭ അതും പറഞ്ഞു കൊണ്ടാണ് ഉമ്മറത്തേക്ക് കയറിയതു. എല്ലാവരുടെയും മുഖത്തു കാണുന്ന അങ്കലാപ്പും ഒരുക്കി വച്ച ബാഗും ഒക്കെ കണ്ടപ്പോൾ അവൾക്കു ഒന്നും മനസ്സിലായില്ല. എല്ലാവരും എങ്ങോട്ടെങ്കിലും യാത്ര പോവുകയാണോ. അവൾ സംശയത്തോടെ ചോദിച്ചു. ആരും കുറച്ചു നേരത്തേക്ക് ഒന്നും പറഞ്ഞില്ല. പിന്നെ ഹരി പറഞ്ഞു. അതു അമ്മ കുറച്ചു നാളെത്തേക്കു ഇവിടെ നിന്നു ഒന്നു മാറി നിൽക്കുന്നു. എന്റെ കൂടെയാണ് അമ്മ ഈ തറവാട്ടിൽ. പക്ഷേ ഞങ്ങൾ മോളുടെ പ്രസവത്തിനായി ദുബായ് വരെ പോവുകയാണ്.
മക്കൾ വേറെയും ഉണ്ടെങ്കിലും എല്ലാവരും ബിസിയാണ്.അതു കൊണ്ടു അമ്മ ഒരു റിട്ടയർമെന്റ് ഹോമിലേക്ക് തല്ക്കാലം മാറുന്നു.
അയാൾ ഒരു കുറ്റപ്പെടുത്തൽ പോലെ പറഞ്ഞു നിർത്തി.
കുറച്ചു നേരം അവിടെ ആരും ഒന്നും പറഞ്ഞില്ലെങ്കിലും ജയപ്രഭ ഒരു ചിരിയോടെ സംസാരിച്ചു തുടങ്ങി. ഇപ്പോഴത്തെ കാലത്തു ഇതൊക്കെ സാധാരണം തന്നെയാണ്. ഒന്നോ രണ്ടോ മാസത്തേക്ക് തന്നെ പോലെ ഉള്ളവരുടെ കൂടെ കഴിയുന്നത്
അമ്മയ്ക്കും സന്തോഷം തന്നെയായിരിക്കും. ഈ കാലത്തു എല്ലാവരും തിരക്കുള്ളവർ തന്നെ. ആ തിരക്കിനിടയിൽ കടമയുടെ പേരിൽ അമ്മയെ കൂടെ നിർത്തി ഒരു സന്തോഷവും കിട്ടാതെ ജീവിക്കുന്നതിലും നല്ലതല്ലേ അമ്മ തന്റെ പ്രായക്കാരോടൊത്തു എന്റർടൈൻ ചെയ്തു കഴിയുന്നത്.
എല്ലാവീക്കെൻഡിലും മക്കൾ ഓരോരുത്തരായി അമ്മയെ ചെന്നു കണ്ടു ഒപ്പം ഭക്ഷണമൊക്കെ കഴിച്ചു വരുന്നതും അമ്മക്ക് സന്തോഷമാവും. നാളെ ഞങ്ങൾക്കും ഈ ഒരു അവസ്ഥ വന്നാൽ ഈ വഴി തന്നെ പിൻ തുടരാം എന്നു എനിക്കും തോന്നുന്നു. പക്ഷേ നമ്മുടെ അമ്മമാർ ഇതിൽ സന്തുഷ്ടരായിരിക്കണം.
എനിക്കു ഇനി പറയാൻ ഉള്ളതു മറ്റൊന്നാണ്. ജയപ്രഭ ഒരു പുഞ്ചിരിയോടെ തുടർന്നു. ഭാഗ്യലക്ഷ്മി ടീച്ചറും എന്റെ അമ്മയും ഒരു പാട് വർഷം ഒന്നിച്ചു വർക്ക് ചെയ്തവരാണ്. അവർ വലിയ ഫ്രണ്ട്സും ആയിരുന്നു. ജീവിത തിരക്കിനിടയിൽ അവർ ചെയ്യാൻ ആഗ്രഹിച്ച പലതും മാറ്റി വച്ചിട്ടുണ്ടാവും. അതു കൊണ്ട് ഞാൻ ആഗ്രഹിക്കയാണ് നിങ്ങൾ മക്കളുടെ സമ്മതം ഉണ്ടെങ്കിൽഈ അമ്മയെ എന്റെ കൂടെ കൂട്ടാൻ. ഇവർ രണ്ടുകൂട്ടുകാരികൾക്കും ഒരുമിച്ചു ഇരുന്നു കുറെ സംസാരിക്കാനും പണ്ടു ആഗ്രഹിച്ച സ്ഥലത്തു യാത്രപോവാനും അമ്പലങ്ങളിൽ പോയി പ്രാർത്ഥിക്കാനും പണ്ടു പാടി വച്ച പാട്ടുകൾ പാടാനും തമാശ പറയാനും ഒക്കെ നമുക്ക് ഒരു അവസരം കൊടുക്കാൻ നിങ്ങൾ മക്കൾക്ക് സമ്മതമാണോ. ദുബായിൽ നിന്നു മോനും കുടുംബവും തിരിച്ചു വരുന്നതു വരെ ഇവർ സന്തോഷിക്കട്ടെ. ജയപ്രഭ പറഞ്ഞു നിർത്തിയപ്പോൾ ആരും ഒന്നും പറയാതെ പരസ്പരം നോക്കി നിന്നു.
അപ്പോഴേക്കും ആ രണ്ടു അമ്മമാരും ഒരേ സ്വരത്തിൽ പറഞ്ഞു. മക്കളെ ഞങ്ങൾ നിങ്ങൾ തിരിച്ചു വരുന്നതു വരെ ഒന്നിച്ചു കഴിഞ്ഞോളാം.
പിന്നെ ഒട്ടും താമസിച്ചില്ല. മുറ്റത്തു വന്ന ടാക്സിയിൽ ജയപ്രഭയും അമ്മമാരും കയറി. അടുത്തു വരുന്ന ആഴ്ചകളിൽ മക്കൾ ഓരോരുത്തരായി അമ്മയെ കാണാൻ എത്തികൊള്ളാം എന്നു കൂടി കേട്ടപ്പോൾ അമ്മയുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു.
പിന്നെ കൂട്ടുകാരിയോട് ചേർന്നു കാറിൽ ഇരുന്നപ്പോൾ ആ സന്തോഷം ഇരട്ടിയായിരുന്നു.
#എന്റെരചന
ആ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ


5 Comments
നല്ല സുഖമുള്ള കഥ…… ആ അമ്മ സന്തോഷമായി ജീവിക്കട്ടെ❤️👍
സ്നേഹം ❤️❤️
നല്ല എൻഡിങ് 😍
സ്നേഹം dear ❤️❤️
നന്നായിട്ടുണ്ട്ട്ടോ❤️👌🌹