Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആകാശത്തിലൂടെ ഒരു യാത്ര
അനുഭവം യാത്ര

ആകാശത്തിലൂടെ ഒരു യാത്ര

By Jalaja NarayananOctober 22, 2024No Comments3 Mins Read87 Views
Bookmark Now
Please login to bookmark Close

No account yet? Register

യാത്ര ഒരു പാടു ഇഷ്ടമുള്ള ഒരാളാണ് ഞാൻ. ബസ്സിലോ കാറിലോ ആണു യാത്രയെങ്കിൽ സംഗീതമൊക്കെ ആസ്വദിച്ചു പുറത്തു നിന്നുള്ള കാഴ്ചകൾ ഒക്കെ നോക്കിക്കണ്ടു അങ്ങനെ ഇരിക്കും. ട്രെയിൻ യാത്ര ആണെങ്കിൽ എന്തെങ്കിലും വായിച്ചിരുന്നോ ഇഷ്ടഗാനങ്ങൾ ശ്രവിച്ചോ ആയിരിക്കും മിക്കപ്പോഴും യാത്ര.

കേരളത്തിനു പുറത്തു യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യ വിട്ടു ഒരു യാത്രപോവാൻ സാധിച്ചതു ഈ അടുത്താണ്. മോനും ഫാമിലിയും ജോർജിയിൽ ഉള്ള അറ്റ്ലാന്റയിൽ ആണു താമസിക്കുന്നത്. അവിടെ അവർ പുതിയ വീട് വാങ്ങിച്ചതു മുതൽ അച്ഛനും അമ്മയും ഇങ്ങോട്ട് വരണമെന്ന് പറയുന്നുണ്ടെങ്കിലും വിസ ശരി ആയതും പോവാനുള്ള ഡേറ്റ് ഫിക്സ് ചെയ്തതും ഒറ്റ മാസം കൊണ്ടാണ്.

കരിപ്പൂർ എയർ പോർട്ടിൽ നിന്നായിരുന്നു ഫ്ലൈറ്റ്. മോളുടെ (മോന്റെ ഭാര്യയുടെ ) പേരെന്റ്സ് അടുത്തു താമസിക്കുന്നത് കൊണ്ടു എല്ലാ കാര്യങ്ങളിലും (പാക്കിങ്ങിൽ വരെ) അവരുടെ ഹെൽപ് ഉണ്ടായിരുന്നു. അവർ തന്നെയാണ് എയർ പോർട്ടിൽ കൊണ്ടു വന്നു ആക്കിയതും. മോന്റെ കൂടെ ഒരിക്കൽ ബാംഗ്ലൂർക്ക് പോയിവന്നതും വിസ എടുക്കാൻ വേണ്ടി ചെന്നൈയിലേക്ക് പോയതും ഒഴിച്ചാൽ ഞങ്ങൾക്ക്
ഫ്‌ളൈറ്റിൽ പോയി പരിചയം ഒന്നുമില്ല. കരിപ്പൂര് നിന്നു ഖത്തറിലേക്കു പുറപ്പെട്ടത് പുലർച്ചെ മുന്നരക്കായിരുന്നു. മക്കൾ പകർന്നു തന്ന അറിവിന്റെയും ധൈര്യത്തിന്റെയും വെളിച്ചത്തിൽ എയർപോർട്ടിലെ നടപടികൾ ഒക്കെ തീർത്തു. പിന്നെ കൈയിൽ ഉള്ള ക്യാരിബാഗുമായി ഞങ്ങൾ ഫ്ലൈറ്റിലേക്കുള്ള വിളിയും കാത്തിരുന്നു. ഖത്തറിൽ എത്തിയതു രാവിലെ ആയിരുന്നു. അവിടുത്തെ ചെക്കിങ്ങും മറ്റുകാര്യങ്ങളും പുറത്തിയാക്കിയ ശേഷം അറ്റലൻഡയിലേക്കുള്ള ഫ്ലൈറ്റിലേക്ക്‌ കയറുവാനുള്ള തയ്യാറെടുപ്പിൽ ആയി.അനൗൺസ്‌മെന്റ് കഴിഞ്ഞപ്പോൾ എല്ലാവരും വരിവരിയായി ഫ്ലൈറ്റിൽ കയറാനായി നടന്നു.

ആകെഒരു പരിഭ്രാന്തി ആയിരുന്നു മനസ്സിൽ. വെൽകം പറഞ്ഞു സ്വികരിച്ച എയർഹോസ്റ്റസിന്റെ പുഞ്ചിരി മനസ്സിന് ഒരു സമാധാനം  തരുന്നതായിരുന്നു. ഉറങ്ങിയും ഉണർന്നും ഫ്‌ളൈറ്റിൽ നിന്നു കിട്ടിയ ഫുഡ്‌ കഴിച്ചും സമയം നിങ്ങി. പതിനെട്ടു മണിക്കൂറിനു ശേഷം ഞങ്ങളുടെ ഫ്ലൈറ്റ് അറ്റലൻഡയിൽ ലാൻഡ്
ചെയ്തു. മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു. അവിടെയും ചെക്കിങ് ഒക്കെ പൂർത്തിയാക്കിയതിനു ശേഷം ഞങ്ങൾ പെട്ടി ഒക്കെ എടുത്തു
പുറത്തേക്കു ഇറങ്ങി. അച്ഛനും അമ്മയും ഒന്നു വെയിറ്റ് ചെയ്യണേ ഞങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. മഴ പെയ്യിതിട്ടാണ് അല്പം വൈകിയത്
എന്നു മോന്റെ ഫോൺ വന്നു. ഒരു ഗ്ലാസിട്ട ഒരു ഹാളിൽ കുറെ പേരുടെ ഇടയിൽ ഞങ്ങളും ഇരുന്നു. ഒരു അഞ്ചു മിനിറ്റിനുള്ളിൽ മോനും കുഞ്ഞിമോളും ഞങ്ങളെ കൂട്ടാൻ ആയി എത്തി.

എന്നും വീഡിയോ കാളിൽ കാണുന്ന അച്ഛമ്മയെയും അച്ഛച്ചനെയും നേരിൽ കണ്ട ത്രില്ലിൽ ആയിരുന്നു ഞങ്ങളുടെ കൊച്ചു സുന്ദരി.

കാർ നിങ്ങുമ്പോൾ ഞാൻ ചുറ്റിലും കൗ തുകത്തോടെ നോക്കിയിരുന്നു. കേട്ടും വായിച്ചും അറിഞ്ഞ അമേരിക്ക നേരിട്ട് കാണുന്ന അതിശയത്തിൽ ആയിരുന്നു ഞാൻ. വീട്ടിലെത്തിയപ്പോൾ ഓഫീസ് വർക്കിന്റെ ഇടയിലും സമയം കണ്ടെത്തി മോൾ ചപ്പാത്തിയും കറിയും ഉണ്ടാക്കി വച്ചിരുന്നു. ഒന്നു ഫ്രഷ് ആയി ഫുഡ്‌ കഴിച്ചു ഞങ്ങൾ വേഗം കിടന്നു.

നല്ല തണുപ്പാണ് എന്നു ഞാൻ പറഞ്ഞപ്പോൾ ഇതു സെപ്റ്റംബർ അല്ലേ തണുപ്പ് വരാനിരിക്കുന്നതേ ഉള്ളു എന്നായിരുന്നു കുട്ടികളുടെ മറുപടി.

ആഘോഷങ്ങൾക്ക് ഒരു പാടു പ്രാധാന്യം കൊടുക്കുന്നവരാണ് ഇവർ. ആ കൂട്ടായ്മയും സ്നേഹത്താൽ നിർമ്മിതം തന്നെ.

പോയതിന്റെ ശേഷം ഞങ്ങൾ ആദ്യമായി പോയതു ആപ്പിൾ പിക്കിങ്ങിന് ആണ്. ഓഗസ്റ്റ് മാസം പകുതി തൊട്ടു ഒക്ടോബർ വരെയാണ് ഇത്. നമ്മൾ വില പേശി വാങ്ങുന്ന ആപ്പിൾ മരത്തിൽ നിന്നു സ്വന്തം കൈ കൊണ്ടു പറിച്ചെടുത്തു കഴിക്കുമ്പോൾ ഉള്ള സംതൃപ്തി ഒന്നു വേറെ തന്നെയാണ്. ഇഷ്ടം പോലെ പറിച്ചെടുക്കാം. പ്രവേശനത്തിനു ഒരു ടിക്കറ്റ് എടുക്കണം എന്നു മാത്രം. വീട്ടിലേക്കു കൊണ്ടുവരികയും ചെയ്യാം.

വിവിധ തരം രുചികുട്ടുകളും അവിടെ പരീക്ഷിക്കാൻ പറ്റി. അമേരിക്കൻ ബ്രേക്ക്ഫാസ്റ്റും മെക്സിക്കൻ ഫുഡും കിച്ചടിയും ദാൽ കറിയും മാലായ് കോഫ്ത്ത
കറിയും വ്യത്യസ്തമായ വിഭവങ്ങൾ തന്നെ.

മലയാളി അസോസിയേഷന്റെ വകയായുള്ള കല്യാണസൗഗന്ധികം കഥകളി
ആസ്വദിക്കാൻ പറ്റിയത് യാത്രയിൽ യാദൃച്ഛികമായിരുന്നു. പണ്ടെങ്ങോ സോഷ്യൽ സ്റ്റഡിസിൽ പഠിച്ച നായാഗ്ര വെള്ളചാട്ടം നേരിൽ കാണാൻ സാധിച്ചതു ഈ യാത്രയിൽ കിട്ടിയ വലിയ ഭാഗ്യമായിരുന്നു. ഏറ്റവും മുകളിൽ ഉള്ള പടിയിൽ കയറി നിന്നു വെള്ളച്ചാട്ടത്തിൽ നനഞ്ഞു കുതിർന്നു നിന്നപ്പോൾ സന്തോഷം കൊണ്ട് തണുപ്പ് ഒട്ടും അനുഭവപ്പെട്ടില്ല.

പിന്നെ ഒരു വിശേഷം ഇവിടുത്തെ ഫാൾ സീസൺ ആണ്. അതായതു ശരത് കാലം. ഇല പൊഴിയും ശിശിരം. സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണ് ഈ സീസൺ. നീളമേറിയ രാത്രികൾ സുഖമുള്ള തണുപ്പ്, കനത്ത മുടൽ മഞ്ഞ്… ഇതൊക്കെയാണ് ഈ സീസണിന്റെ പ്രത്യേകതകൾ. ഇലകൾ ഹരിത നിറത്തിൽ നിന്നു മറ്റു വർണ്ണങ്ങളിലെക്കു മാറുന്നു.

ഒക്ടോബർ 31 നു ആണു ഹലോവിൻ ആഘോഷിക്കുന്നത് ഓൾ സോൾ ഡേ എന്നു വിശേഷിപ്പിക്കാവുന്ന ഒരു ദിനം. വീടുകളിൽ ഫ്രണ്ട് യാർഡിൽ പല്ലിളിച്ചു കാട്ടുന്ന ഭുത പ്രേത രൂപങ്ങളായും പ്രേതങ്ങളുടെ പ്രതിരൂപങ്ങളായ വവ്വാൽ രൂപങ്ങളായും പേടിപ്പിക്കുന്ന അന്തരിക്ഷമായി മാറുന്നു. വിട്ടിൽ എത്തുന്ന പ്രേതരൂപങ്ങൾക്ക് എടുക്കാനായി വീട്ടിലെ ഫ്രണ്ട് ഡോറിന്റെ അരികിൽ വയ്ക്കുന്ന വിവിധ തരം ചോക്ലേറ്റുകൾ ഒരു വിസ്മയം തന്നെയാണ്.

ഇവിടെ ആഘോഷങ്ങൾ ഒത്തുചേരലിന്റെയും സ്നേഹകൂട്ടായ്മയുടെയും നേർകാഴ്ചയാണ്. മഹാനവമിക്ക് അറ്റുലാന്റ ഹിന്ദു ടെംപിളിൽ നുപുര ഡാൻസ് സ്കൂളിന്റെ നർത്തകികൾ അവതരിപ്പിച്ച മഹിഷാസുരമർദ്ദനം മനോഹരമായ ഒരു കാഴ്ച ആയിരുന്നു. ദേവിയുടെ വിവിധ ഭാവങ്ങൾ നർത്തകിമാരിലുടെ കാണാൻ സാധിച്ചു. കുഞ്ഞു നർത്തകിമാർ ഒരുക്കിയ രംഗപുജയിൽ ഞങ്ങളുടെ പേരക്കുട്ടിയും ഉണ്ടായിരുന്നു.

പിന്നെയും കാണാൻ സാധിച്ചു ഒരു പാടു കാഴ്ചകൾ ഈ യാത്രയിലൂടെ. വിവിധതരം മത്സ്യങ്ങൾ ഉള്ള അക്വാറിയങ്ങളും ഡോൾഫിൻ ഷോ യും മറക്കാൻ പറ്റാത്തതായിരുന്നു
..
ക്രിസ്തുമസിന്റെ ആഗമനം അറിയിച്ചു കൊണ്ടു എങ്ങും ലൈറ്റുകളുടെ മായാകാഴ്ച ആയിരുന്നു അവിടെ ഒരുക്കിയ സാന്തയും മാനും ഒക്കെ കണ്ണിനു ഹരം പകരുന്നതായിരുന്നു. ക്രിസ്തുമസ്അപ്പൂപ്പന്റെ അടുത്തു ചേർന്നു നിന്നു എടുത്ത
ഫോട്ടോയും മനോഹരം തന്നെ.

പിന്നെയും ഉണ്ടായിരുന്നു ഒരു പാടു കാഴ്ചകൾ. അതൊക്കെ അടുത്ത വരവിലേക്കു മാറ്റി വച്ചു ഞങ്ങൾ മടക്കയാത്രക്ക് ഒരുങ്ങി. മോനും മോളും കുഞ്ഞു മോളും എയർപോർട്ടിൽ വന്നു യാത്രയാക്കുമ്പോൾ ഞങ്ങളുടെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. വീണ്ടും വരാം എന്നുള്ള പ്രതീക്ഷയായിരുന്നു മനസ്സിൽ.

#എന്റെരചന
#യാത്ര

Post Views: 28
1
Jalaja Narayanan

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.