ഒരാഴ്ച ഒരു ഓഫീസ് ടൂർ ഉണ്ടെന്നു മനു പറഞ്ഞപ്പോൾ ഞാനൊന്നു ടെൻഷനായി. ഇങ്ങിനെ ഇടക്കു ടൂർ ഉണ്ടാവാറുള്ള സമയത്തു ഞാൻ എന്റെ വീട്ടിലോ മനുവിന്റെ വീട്ടിലോ പോയി നിൽക്കാറാണു പതിവ്. ഇപ്പോൾ രണ്ടു ഇടത്തും ആളില്ല. എന്റെ അച്ഛനും അമ്മയും ഏട്ടന്റെ കൂടെ കാനഡയിൽ ആണ്. മനുവിന് അച്ഛനില്ല. അമ്മ മാത്രേ ഉള്ളു. അമ്മ ചേച്ചിയുടെ കൂടെ ദുബായിൽ ആണ്. പെട്ടെന്ന് ഞാൻ തന്നെയാണ് മനുവിനോട് ശരത്തേട്ടന്റെ വിട്ടിൽ ഒരാഴ്ച പോയി നിന്നാലോ എന്നു ചോദിച്ചത്. എന്റെ വല്ല്യമ്മയുടെ മകനാണ് ശരത്തേട്ടൻ. അവിടെ ഏട്ടനും ചേച്ചിയും മൂന്നാംക്ലാസ്സിൽ പഠിക്കുന്ന മോൾ അന്നപുർണ്ണയും ആണ് ഉള്ളത്. മോൾ ഇടക്ക് എന്നെ അങ്ങോട്ടു ചെല്ലാൻവിളിക്കും. മനുവിനും ആ പ്ലാൻ ഇഷ്ടമായി. അങ്ങനെ ഏട്ടനെ വിളിച്ചു പറഞ്ഞു അന്നു വൈകുന്നേരം തന്നെ ഞാൻ അങ്ങോട്ടേക്ക് പോയി. ഞാൻ സ്റ്റേഷനിൽ എത്തുമ്പോൾ തന്നെ അവിടെ എന്നെ കാത്തു ശരത്തേട്ടനും അന്ന മോളും ഉണ്ടായിരുന്നു. “ചേച്ചി വന്നില്ലേ” ഞാൻ ചോദിച്ചപ്പോൾ “അവൾക്കു അതിനൊന്നും സമയം കാണില്ല. ഞാൻ ഒന്നും ചോദിച്ചുമില്ല. ” ഏട്ടന്റെ മറുപടി അത്ര…
Author: Jalaja Narayanan
തിരങ്ങളെ പുൽകാൻ ഓടിയെത്തുന്ന തിരമാലകൾ. കടലിനെന്നും പ്രണയത്തിന്റെ ഭാവമാണല്ലോ. ജമന്തിയും മുല്ലയും നിറച്ച പൂ കൂടയുമായി അടുത്തേക്ക് വന്നു ഒരു കൊച്ചു ദാവണിക്കാരി. “അമ്മാ കോയിലിൽ കൊടുക്കതർക്ക് പൂ വേണമാ? സന്തോഷമായി ഇരിക്കതർക്ക് മുല്ല പൂ കൊടുങ്കോ. ഏതാവതു ആശ ഇരുന്താൽ ജമന്തി കൊടുങ്കോ. ഇരണ്ടു മുളം എടുക്കട്ടുമാ?” അവൾ തയ്യാറായി നിൽക്കുകയാണ്. ആ മുഖത്തേക്ക് നോക്കി വേണ്ട എന്നു പറയാൻ തോന്നിയില്ല. “രണ്ടു മുഴം ജമന്തി തരു.” കൈ നീട്ടിയപ്പോൾ അവൾ ചിരിയോടെ പൂമാല അളന്നു മുറിച്ചു ഇലചിന്തിൽ വച്ചു തന്നു. അതു വാങ്ങി കാശ് കൊടുത്തശേഷം കോവിലിലേക്ക് നടക്കുന്നവരുടെ പിന്നാലെ നടന്നു. ശ്രീ കോവിലിന്റെ മുന്നിൽ നിന്ന പൂജാരി പൂമാല വാങ്ങി വിഗ്രഹത്തിൽ ചാർത്തി.പുറത്തു കൈ കുപ്പി നിൽക്കുമ്പോൾ വെറുതെ ഓർത്തു. മനസ്സിലെ ആഗ്രഹങ്ങൾ ഒക്കെയും ചിതലരിച്ചു പോയ ഞാൻ എന്താണ് പ്രാർത്ഥിക്കേണ്ടത്. കുറച്ചു നേരം തൊഴുതു നിന്ന ശേഷം പുറത്തെ കരിങ്കല്ല് പാകിയ വരികളിൽ പോയിരുന്നു. ഡീഗ്രീ രണ്ടാമത്തെ വർഷം പഠിക്കുമ്പോൾ ആയിരുന്നു അച്ഛന്റെ…
ഇന്നു കാര്യമായിട്ട് പണികൾ ഒന്നുമില്ല. ദേവേട്ടൻ അദ്ദേഹത്തിന്റെ ഒരു ഫ്രണ്ടിന്റെ മകന്റെ കല്യാണനിശ്ചയത്തിന് പോയതു കൊണ്ടു ലഞ്ചിനു ഉണ്ടാവില്ല എന്നു ഇന്നലെ രാത്രി തന്നെ പറഞ്ഞിരുന്നു. ബ്രേക്ഫാസ്റ് ആയി കുറച്ചു ഓട്സ് കഴിച്ചശേഷം ഞാൻ ലിവിങ്ങ്റൂമിലെ സോഫയിൽ പോയിരുന്നു. അടുത്തുള്ള കുഞ്ഞു മേശയിൽ മടക്കിവച്ച അന്നത്തെ പത്രം എടുത്തു വെറുതെ നിവർത്തി നോക്കി. എനിക്കു അങ്ങിനെ പത്രം വായിക്കുന്ന ശീലമൊന്നുമില്ല. ദേവേട്ടൻ രാവിലെ വള്ളി പുള്ളി വിടാതെ പത്രം വായിക്കും. പിന്നീട് പ്രധാനമന്ത്രിയുടെ വിദേശയാത്ര മുതൽ തക്കാളിയുടെ ഇന്നത്തെ വിലനിലവാരം വരെയുള്ള കാര്യങ്ങൾ എന്നോട് പറയുകയും ചെയ്യും. പത്രം തുറന്നു വെറുതെ നോക്കി നോക്കി ഞാൻ എത്തിയത് ചരമകോളത്തിൽ ആണ്. പരിചയക്കാർ ആരെങ്കിലും ഉണ്ടോ എന്നു ഒന്നു കണ്ണോടിച്ചു. അപ്പോഴാണ് ഫോട്ടോയിൽ കണ്ട ഒരു മുഖം നല്ല പരിചയം തോന്നിയത്. താഴെ ന്യൂസ് വായിച്ചു നോക്കി. ജയലക്ഷ്മിഅമ്മ അറുപത്തിആറു വയസ്സ്. പക്ഷേ എത്ര ആലോചിച്ചു നോക്കിട്ടും ആരാണെന്നുള്ളത് ഓർമ്മയിൽ വരുന്നില്ല. പിന്നെയും ആ ഫോട്ടോയിൽ സൂക്ഷിച്ചുനോക്കിയപ്പോഴാണ് എനിക്ക്…
ഇരുട്ടിനെ കിറിമുറിച്ചു വരുന്ന വാഹനത്തിന്റെ വെളിച്ചത്തിൽ ആ മുഖം വ്യക്തമായി ചന്ദ്രപ്രഭ കണ്ടു. അതു അയാൾ തന്നെയാണ് എന്നു മനസ്സു ഉറപ്പിച്ചു പറഞ്ഞപ്പോൾ അവൾക്കു വല്ലാത്ത ഭയം തോന്നി. പതിനെട്ടു വർഷങ്ങൾക്കൂ ശേഷമുള്ള കണ്ടുമുട്ടൽ. അവൾ വിയർക്കുന്ന ദേഹം സാരിത്തലപ്പ് കൊണ്ടു അമർത്തി തുടച്ചു കൊണ്ടു ഡ്രൈവിങ്ങ്സീറ്റിൽ ഇരിക്കുന്ന ഭർത്താവിനെ തൊട്ടുവിളിച്ചു. എന്നിട്ടു പുറത്തേക്കു കൈചുണ്ടികൊണ്ട് വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു. “ഉണ്ണിയേട്ടാ അവിടെ റോഡിൽ ഞാൻ അയാളെ കണ്ടു.” പേടിച്ചരണ്ട അവളുടെ മുഖം അപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്. “ആരെ? ആരെയാണ് നീ അവിടെ കണ്ടത്? ഒരുകൈ കൊണ്ടു അവളെ പിടിച്ചുകുലുക്കികൊണ്ടു അദ്ദേഹം ചോദിച്ചു. “കാശിയെ ഞാൻ കണ്ടു. ” അവളുടെ മറുപടി വളരെ പതുക്കെ ആയിരുന്നു. “കാശിയേയോ?” ആ സ്വരത്തിലും ഒരു ഭയം ഉണ്ടായിരുന്നു. പിന്നെ അവളെ സമാധാനിപ്പിക്കാൻ എന്നോണം അദ്ദേഹം ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു, “അതു എങ്ങിനെ സംഭവിക്കും പ്രഭേ? കാശി അങ്ങു ദുരെ ഉള്ള ഏതോ ജയിലിൽഅല്ലേ? നമ്മൾ ഇവിടെ ഉണ്ടെന്നു അയാൾ എങ്ങിനെ അറിയാനാണ്? എന്നു മാത്രമല്ല നമ്മൾ ഒരു ഉപദ്രവവും അങ്ങോട്ട് ചെയ്തിട്ടും ഇല്ല.” അവളെ ഒന്നു നോക്കിയശേഷം വീണ്ടും അദ്ദേഹം ഡ്രൈവിങ്ങിലേക്ക് തിരിഞ്ഞു. പക്ഷേ…
ഞാൻ ഭക്ഷണമൊക്കെ കഴിച്ചു പുറത്തേക്ക് വരുമ്പോഴേക്കും അച്ഛൻ മക്കളെയും കൂട്ടി പാടത്തേക്കു പോയിരുന്നു. മുന്നാല് മണിക്കൂർ നേരത്തെ യാത്രയെ ഉള്ളുവെങ്കിലും വീട്ടിലേക്കു അധികം അങ്ങിനെ വരാൻ കഴിയാറില്ല. ശ്രീഏട്ടന്റെ ഓഫീസും മക്കളുടെ പഠിത്തവും പിന്നെ ഞാൻ വീട്ടിൽ നടത്തുന്ന ഒരു ചെറിയ ഡാൻസ്ക്ലാസ്സും ഒക്കെ ആയി എന്നും തിരക്കു തന്നെയാണ്. പാടത്തും പറമ്പിലും എപ്പോഴും പണി നടക്കുന്നത് കൊണ്ടു അച്ഛനും അമ്മയും അങ്ങോട്ട് വരുന്നതും വല്ലപ്പോഴും മാത്രം. ഇപ്പോൾ തന്നെ പെട്ടന്നാണ് വരാൻ ഒരു അവസരം ഒത്തു വന്നത്. ശ്രീയേട്ടന്റെ കൂടെ ഓഫീസിൽ ഉള്ള ഒരാളുടെഅനിയത്തിയുടെ വിവാഹം. ഇതു വഴിയാണ് പോവേണ്ടത്. മക്കൾക്കു ആണെങ്കിൽ രണ്ടു ദിവസം ക്ലാസ്സും ഇല്ല. “നീയും കുട്ടികളും കൂടി വന്നോളൂ ചാരു, നിങ്ങളെ വീട്ടിലാക്കിട്ടു ഞാൻ വിവാഹത്തിന്പോവാം. തിരിച്ചു വരുമ്പോൾ നമുക്കു ഒന്നിച്ചു മടങ്ങുകയും ചെയ്യാം.” ശ്രീയേട്ടൻ പറഞ്ഞപ്പോൾ ഒരു പാടു സന്തോഷം തോന്നി. അതിരാവിലെതന്നെ പുറപ്പെടുകയും ചെയ്തു. കുറച്ചുമാസങ്ങളുടെ ഇടവേള കൊണ്ടാവും ചുറ്റുംനോക്കുമ്പോൾ…
തിരുനെല്ലിയിലേക്കുള്ള ബസ്സ് പുറപ്പെടുമ്പോൾ നേരം പുലർന്നുവരുന്നതേ ഉണ്ടായിരുന്നുള്ളു. രാത്രിയിൽ പെയ്ത മഴയുടെ കുളിരിൽ സുഖനിദ്രയിലാണ് ഈ കുഞ്ഞുപട്ടണം. ബസ്സിലും ആളുകൾ കുറവാണ്. നന്നായി തണുക്കുന്നുണ്ടെങ്കിലും പ്രകൃതിഭംഗി കണ്ടു ആസ്വദിക്കാനായി സൈഡ് സീറ്റിൽ തന്നെയാണ് ഇരുന്നത്. മുളകളും ചന്ദനമരങ്ങളും കാപ്പിചെടികളും നിറഞ്ഞ വഴിയിലൂടെ ബസ്സ് നിങ്ങുമ്പോൾ ഒരു കൊച്ചു കുട്ടിയുടെ കൗതുകമായിരുന്നു മനസ്സു നിറയെ. തിരുനെല്ലിയിലേക്ക് വരുന്നതു ആദ്യമായിട്ടാണ്. ഓർമ്മ വയ്ക്കുന്നതിന് മുൻപ് മരിച്ചു പോയ അച്ഛനും അമ്മക്കും വേണ്ടി കർമ്മം ചെയ്യണം എന്നു ഒരിക്കലും തോന്നിട്ടില്ല. ആകെ ഉണ്ടായിരുന്ന അച്ഛമ്മ അതു പറഞ്ഞു തന്നിട്ടുമില്ല. ബസ്സ് ഒരു കുലുക്കത്തോടെ നിന്നപ്പോഴാണ് എല്ലാവരും പുറത്തേക്കു നോക്കിയത്. കുറുകെ കുണുങ്ങി ഓടുന്ന ഒരു മാൻ. ബസ്സ് വീണ്ടും നിങ്ങി തുടങ്ങി. അപ്പോഴേക്കും ചെറുതായി വെയിൽ പരക്കൂന്നുണ്ടെങ്കിലും തണുപ്പിന് കുറവൊന്നും ഉണ്ടായിരുന്നില്ല. യാത്ര തുടർന്നപ്പോൾ വീണ്ടും ഞാൻ എന്നിൽ തന്നെ മടങ്ങിയെത്തി. “ജനിച്ചു വീണപ്പോഴേ തന്തയെയും തള്ളയേയും ഭൂമിന്നു പറഞ്ഞയച്ചില്ലേ, എവിടെ ഗുണം പിടിക്കാൻ “എന്നു ശപിക്കുമ്പോഴും അച്ഛമ്മ ജീവിക്കുന്നതു എനിക്കു വേണ്ടിമാത്രമായിരുന്നു. എഴുപതാം വയസ്സിലും അന്യവീടുകളിൽ പാത്രം കഴുകാൻ പോയതു എന്റെ വിശപ്പു മാറ്റാൻ വേണ്ടി മാത്രം. ഒരു…
വീക്ഡേ ആയതു കൊണ്ടാവാം പാർക്കിൽ തിരക്ക് നന്നേ കുറവായിരുന്നു. ഒരു റൗണ്ട് നടന്ന ശേഷം ഞാൻ കാറ്റാടിമരത്തിന്റെ തൊട്ടു താഴെ ഉള്ള സിമെന്റ് ബഞ്ചിൽ പോയിരുന്നു മൊബൈൽ ഫോൺ ഓണാക്കി. “ഹായ് അരുണാ ” ആരോ പിന്നിൽ നിന്നു വിളിച്ചപ്പോഴാണ് ഞാൻ തിരിഞ്ഞുനോക്കിയതു. ഉഷ ടീച്ചർ. ഞങ്ങൾ ഒരേ സ്കൂളിൽ വർക്ക് ചെയ്തവരാണ്. രണ്ടു വർഷം മുൻപാണ് ടീച്ചർ റിട്ടയർ ആയത്. ‘അരുണ എന്നും പാർക്കിൽ വരാറുണ്ടോ? ഈ നടത്തവും വ്യായാമവും ഒക്കെയാണ് അല്ലേ? ഇങ്ങിനെയങ്ങ് ആയുംബ്യൂട്ടി ആയും ഒക്കെ ഇരിക്കാൻ കാരണം?” ടീച്ചറുടെ ചോദ്യം ശ്രദ്ധിക്കാത്തത് പോലെ ആ കൈ പിടിച്ചു ഞാൻ പറഞ്ഞു. “വരൂ ടീച്ചർ, നമുക്ക് ഇവിടെ ഇരുന്നു സംസാരിക്കാം.” ഞങ്ങൾ കുറെ വിശേഷങ്ങൾ പറഞ്ഞു. ടീച്ചറുടെ അമ്മയുടെ അസുഖത്തെ കുറിച്ചു മോളുടെ കുഞ്ഞിന്റെ കുസൃതികളെ കുറിച്ചു, അടുത്ത കൊല്ലത്തെ എന്റെ റിട്ടയർമെന്റിനെ കുറിച്ച്, അങ്ങിനെ പലതും. “അരുണാ മോൾ ഇപ്പോൾ കോഴ്സ് കംപ്ലീറ്റ് ചെയ്തു ഇന്ദിര നഴ്സിംഗ്ഹോമിൽ പ്രാക്ടിസ് ചെയ്യുന്നുണ്ട് അല്ലേ. ഞാൻ കഴിഞ്ഞ…
സന്ധ്യ കഴിഞ്ഞാൽ ആകാശത്തു നോക്കിയിരിക്കുക എന്നതു ഇപ്പോൾ ഒരു ശീലമായിരുന്നു. ആകാശത്തിൽ ആരോ വാരിയെറിഞ്ഞ വെള്ളിക്കമ്മലുകൾ പോലെ പ്രകാശിച്ചു നിൽക്കുന്ന നക്ഷത്രങ്ങൾ. അവയിൽ ഒന്നു എന്നെ നോക്കി കണ്ണു ചിമ്മുന്നുണ്ടോ? വെറുതെ തോന്നുന്നതാവും. “അമ്മേ, മരിച്ചു പോയ നമ്മുടെ പ്രിയപെട്ടവരാണത്രെ ആകാശത്തു നക്ഷത്രങ്ങളായി മാറുന്നത്. അവർ എന്നും നമുക്ക് കാവലായി നമ്മളെ സംരക്ഷിക്കും. അച്ഛമ്മ പറഞ്ഞു തന്നതാ. ശരിയാണോ?” ഒരു ആറു വയസ്സുകാരിയുടെ സംശയം. “ഉം” വെറുതെ മുളിയപ്പോൾ അവൾ ഗൗരവത്തിൽ പറഞ്ഞു. “എന്നാൽ ഞാൻ മരിച്ചു പോയാൽ അമ്മക്ക് കാവലായി അവിടെ ഉണ്ടാവും”. ആകാശത്തിലേക്കു ചൂണ്ടിയ അവളുടെകുഞ്ഞി കൈ തട്ടി മാറ്റിക്കൊണ്ട് ദേഷ്യപ്പെട്ടു. “എന്താ അമ്മു നീ ഇങ്ങിനെ ചെറിയ വായിൽവലിയ വർത്താനം പറയുന്നത്. എത്ര തവണ പറഞ്ഞിട്ടുണ്ട് ഇങ്ങിനെ ഒന്നും പറയരുത് എന്ന്. അമ്മ ഇനി മിണ്ടില്ല ട്ടോ മോളോട്” വിവാഹത്തിന് ശേഷം പത്തു വർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങൾക്ക് അവളെ കിട്ടിയത്. ലീനക്കു ഒരു അമ്മയാവാൻ കഴിയില്ല എന്ന് ബന്ധുക്കളും കൂട്ടുകാരും രഹസ്യമായും പരസ്യമായും പറയാൻ തുടങ്ങിയപ്പോൾ കരയാൻ മാത്രമേ…
തണൽ എന്ന ആ അഗതിമന്ദിരത്തിൽ തനിക്കായി കിട്ടിയ മുറിയിൽ ചുവരിനോട് ചേർത്തു ഇട്ട കസേരയിൽ ഇരുന്നു കൊണ്ടു ആ അമ്മ പുറത്തേക്കു നോക്കിയിരുന്നു. മുന്നിൽ പരന്നുകിടക്കുന്ന റോഡിലെ തിരക്കിൽ ഇല്ലെന്നു അറിഞ്ഞിട്ടും കണ്ണുകൾ മോനെ തിരഞ്ഞു കൊണ്ടിരുന്നു. ഈ പുതിയ താമസസ്ഥലത്തു എത്തിയിട്ടു വർഷം രണ്ടു കഴിഞ്ഞിരിക്കുന്നു. മോന്റെ ഒപ്പം തന്നെയാണ് ഇവിടേക്കു വന്നതും. തറവാട് വിറ്റു പട്ടണത്തിൽ നല്ലൊരു വീട് ഉണ്ടാക്കണം എന്ന് മോൻ ഉറപ്പിച്ചു പറഞ്ഞപ്പോൾ അമ്മക്ക് അതു സമ്മതിക്കാൻ ആയില്ല. കാരണം മോന്റെ അച്ഛൻ ഉറങ്ങുന്ന ഈ മണ്ണ് അമ്മയുടെ സ്വർഗ്ഗമാണ്. അപ്പോൾ മോൻ അടവ് ഒന്നു മാറ്റി. എങ്കിൽ തറവാട് ഒന്നു പുതുക്കി ആധുനികരീതിയിൽ പണിയാം. അതിനു ധാരാളം പണം വേണം. അതിനും വഴിയുണ്ട്. കമ്പനിയിൽ നിന്നു ലോൺ എടുക്കാം. തല്ക്കാലം തറവാടും സ്ഥലവും മോന്റെ പേരിലേക്ക് മാറ്റണം.. വീട് പണി കഴിഞ്ഞാൽ അമ്മയുടെ പേരിലേക്ക് തന്നെ മാറ്റാം. പണ്ടു കഴിക്കാൻ കൊടുക്കുന്ന പലഹാരങ്ങൾ മുറ്റത്തെ വാഴക്കുട്ടങ്ങൾക്കിടയിൽ വലിച്ചെറിഞ്ഞു കഴിച്ചു എന്നു പറഞ്ഞ നുണ കണ്ടുപിടിച്ച അമ്മക്ക് ഇതു…
നിരഞ്ജൻ മുറിയിലേക്ക് വരുമ്പോൾ ഞാൻ ബെഡിൽ കിടക്കുന്നുണ്ടായിരുന്നു. “എന്തുപറ്റി സുഖമില്ലേ? ” അവന്റെ ചോദ്യം കേട്ടപ്പോൾ ഞാനാ മുഖത്തേക്ക് ഒന്നുനോക്കി. പിന്നെപറഞ്ഞു, ” ഒരു തലവേദന പോലെ. ” “വാമിറ്റിംഗ് ടെണ്ടൻസി ഒന്നുമില്ലല്ലോ. ഹോസ്പിറ്റലിൽ പോണോ.” അവന്റെ ആ ചോദ്യം എന്റെ കണ്ണുകൾ നനയിച്ചു. രണ്ടോ മൂന്നോ മാസത്തിൽ ഒരിക്കൽ എനിക്കു അങ്ങിനെ ഒരു തലവേദനവരും, അപ്പോൾ നിരഞ്ജൻ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോവുന്നതും ഡ്രിപ് എടുക്കുന്നതും പതിവാണ്. അവൻ പിന്നെ ഒന്നും പറയാതെ ഡ്രസ്സ് മാറ്റി ബെഡിന്റെ അറ്റത്തു വന്നു കിടന്നു. കുറച്ചു നേരത്തെ മൗനത്തിനോടുവിൽ അവന്റെ വാക്കുകൾ. ” നാളെ കാലത്തു പത്തുമണിക്കാണ് വക്കിലിന്റെ അടുത്തു പോവേണ്ടത്.” അവന്റെ ശബ്ദം വല്ലാതെ അടഞ്ഞതു പോലെ തോന്നി എനിക്ക്. എന്താണ് ഞങ്ങൾക്കിടയിൽ സംഭവിച്ചത്? ഞാൻ നിരഞ്ജനെ അറിയുന്നത് ഫസ്റ്റ് ഇയർ ഡിഗ്രീയിൽ ഉള്ള സമയത്താണ്. “കോളേജിലെ ആർട്സ് പ്രോഗ്രാമിനു ഉള്ള ഒരു മ്യൂസിക് ഷോയിൽ ഒരു നല്ല സിംഗറായ നിരഞ്ജൻപാടുന്നുണ്ട്. കൂടെ പാടാൻ ഒരുഫീമെയിൽ വോയിസ് വേണം. നീ ഒന്നു ട്രൈ ചെയ്യുന്നോ?” ഒരു…
