Author: Jalaja Narayanan

മഴവില്ലിനെ വെല്ലുന്ന നിറങ്ങളുടെയും നാവും മനസ്സും കൊതിപ്പിക്കുന്ന രുചികളുടെയും ഓർമ്മയിൽ മധുരതരമായ് വരികയായി ഒരു ഓണക്കാലം കൂടി. ചിങ്ങമാസം പിറന്നാൽ പിന്നെ മലയാളികൾ എല്ലാവരും ഓണത്തെ വരവേൽക്കുവാനുള്ള ഒരുക്കത്തിൽ ആയിരിക്കും. ഓർമ്മകളുടെ വേരുകൾ കൂടിയാണ് ഓണം. പാട്ടും നൃത്തവും നിറഞ്ഞ ആഘോഷങ്ങൾക്കും വിരൽ ഞൊടിച്ചാൽ വിട്ടിൽ എത്തുന്ന ഓണ സദ്യകൾക്കും ഇടയിൽ ഇല്ലായ്മയുടെ പുതപ്പിനുള്ളിൽ മാസങ്ങൾക്ക് മുൻപേ ഓണത്തിനായി സ്വരൂക്കൂട്ടി വച്ചതും പല പല പറമ്പുകളിൽ കയറി ഇറങ്ങി കുട്ടികൾ പറിച്ച പൂക്കൾ കൊണ്ടു പൂക്കളം തീർത്തതും സ്ത്രീകളുടെ കൈപുണ്യം കൊണ്ടു അടുക്കളയിൽ വിഭവസമൃദ്ധമായ സദ്യ ഒരുക്കിയതും ആയ ഇന്നലെകളെ നമുക്ക് മറക്കാൻ ആവില്ലല്ലോ. മുറ്റം ചെത്തി മിനുക്കി ചാണകം തളിച്ച് ഓണത്തെ കാത്തിരിക്കും. അന്ന് ഇന്റർലോക്കിട്ട മുറ്റം എവിടെയും കാണാൻ ഉണ്ടായിരുന്നില്ല. ആഘോഷങ്ങൾ അധികമില്ലാതിരുന്ന കാലമായിരുന്നു അത്. വിവാഹമാമാങ്കങ്ങളും പിറന്നാളുകളും സമ്പന്നമാർക്ക് മാത്രം. പാവപെട്ടവൻ എന്നോ പണക്കാരൻ എന്നോ വ്യത്യാസമില്ലാതെ ഉള്ള ഒരു ആഘോഷമായിരുന്നു ഓണം. കർക്കിടത്തിലെ തോരാമഴ ഒന്നു നിന്നു കിട്ടാൻ മോഹിക്കുന്ന സാധാരണക്കാരൻ.…

Read More

“പ്രിയമനസാ നീ വാ, വാ പ്രേമമോഹനാ ദേവാ” ലിവിംഗ് റൂമിൽ ഇരുന്നു ഡാൻസ് പ്രാക്ടീസ് ചെയ്യുകയാണ് പാർവണമോൾ. അതു നോക്കിക്കൊണ്ട് സോഫയിൽ ഇരിക്കുന്ന ഉഷ, മോളോട് പറഞ്ഞു. “മോളെ ഇടതു ഭാഗത്തേക്ക്‌ കൈ പോവുമ്പോൾ കണ്ണും ആ ഭാഗത്തേക്ക്‌ പോണം. ഇതാ ഇങ്ങിനെ.” അവൾ എഴുന്നേറ്റു നിന്നു ചെറുതായി സ്റ്റെപ്പിട്ടു മോൾക്ക്‌ കാണിച്ചു കൊടുത്തു. അതു കണ്ടു കൊണ്ടു അതു വഴി വന്ന അതുൽ ഒരു നിമിഷം അതു നോക്കിനിന്നു. എന്നിട്ടു റൂമിൽ എത്തി മൊബൈലിൽ നോക്കികൊണ്ടിരുന്ന ദിവ്യയോട് അതിശയത്തിൽ ചോദിച്ചു. “അമ്മ നന്നായി ഡാൻസ് ചെയ്യുന്നുണ്ടല്ലോ. പഠിച്ചിട്ടുണ്ട് അല്ലേ?” ദിവ്യ അവന്റെ മുഖത്തേക്ക് നോക്കി പിന്നെ അത്ഭുതത്തോടെ ചോദിച്ചു. “ആര് എന്റെ അമ്മയോ?” “അതേ” എന്നു അതുൽ പറഞ്ഞപ്പോൾ അവൾ പൊട്ടിച്ചിരിച്ചു.. എന്നിട്ടു  ചിരിയോടെത്തന്നെ പറഞ്ഞു.”എന്റെ അമ്മക്ക് ശരിക്കു പഠിക്കാൻ ത്തന്നെ സമയം കിട്ടീട്ടില്ല. പതിനേഴു വയസ്സിലായിരുന്നു കല്യാണം. പതിനെട്ടുവയസ്സിൽ ത്തന്നെ ചേച്ചി ജനിച്ചു. പിന്നെ അച്ഛന്റെയും അച്ഛമ്മയുടെയും ഞങ്ങളുടെയും കാര്യങ്ങൾ നോക്കിതന്നെയായിരുന്നു അമ്മയുടെ ജീവിതം .ഏട്ടന് വെറുതെ എന്തെങ്കിലുംകണ്ടു തോന്നിയതാവും.” അതുൽ…

Read More

ഒരു കൈയിൽ മാഗി പാക്കറ്റും ഗുഡ് ഡേ ബിസ്‌ക്കറ്റും മിൽക്കി ബാറും അടങ്ങിയ കവറും മറ്റേ കൈയിൽ അപ്പുവിനെയും പിടിച്ചു റോഡ് ക്രോസ്സ് ചെയ്യാൻ കാത്തു നിൽക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് ഒരു പോലീസ് വാൻ ചിറി പാഞ്ഞു അതുവഴി പോയത്. “ഈ പോലീസ് വണ്ടി എവിടെയാ അപ്പുപ്പാ ഇപ്പോ പോവുന്നത്? നമ്മളെ പിടിച്ചോണ്ട് പോവോ. എനിക്കു പേടിയാവുന്നു. ” കുഞ്ഞിന്റെ ഭയത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ ഞാൻ അവനെ ചേർത്തു പിടിച്ചു കൊണ്ടുപറഞ്ഞു. “മോൻ എന്തിനാ പേടിക്കൂന്നേ കുറ്റം ചെയ്യുന്നവരെ മാത്രേ പോലീസ് പിടിച്ചു കൊണ്ടു പോവുള്ളു ” “അപ്പുപ്പൻ എപ്പോഴെങ്കിലും പോലീസ് സ്റ്റേഷനിൽ പോയിട്ടുണ്ടോ? ” അവന്റെ നിഷ്കളങ്കമായ ചോദ്യത്തിന് ഏയ്‌ ഞാൻ പോയിട്ടില്ല ” എന്നുപറയുമ്പോഴും ഞാൻ ഓർത്തത്‌ പത്തുമുപ്പതു കൊല്ലം മുൻപ് നടന്നഒരു സംഭവത്തെ കുറിച്ചായിരുന്നു. എന്റെ വീടിന്റെതൊട്ടു മുൻപിൽ ആയിരുന്നു ശാന്തേച്ചിയുടെ വീട്. കുടുംബ സ്വത്തു ഭാഗം വെയ്ക്കുമ്പോൾ ശാന്തേച്ചിയുടെ അമ്മക്കായിരുന്നു ആ തറവാട് കിട്ടിയത്. അമ്മ അതു…

Read More

വെയിൽ മങ്ങി തുടങ്ങിയപ്പോഴാണ് പുറത്തേക്കു ഒന്നു ഇറങ്ങിയത്. ഇളംകാറ്റിൽ വയൽ വരമ്പിലൂടെ നടക്കുമ്പോൾ കിട്ടുന്ന സുഖമൊന്നും പുറത്തു താമസിക്കുമ്പോൾ ഉണ്ടാവില്ലല്ലോ. നടക്കുന്നതിനിടയിൽ കുസൃതിയോടെ ഓർത്തു. പണ്ട് കല്യാണത്തിന് മുമ്പ് പുറംരാജ്യങ്ങളിൽ താമസിക്കാൻ ആയിരുന്നു ഇഷ്ടം. പക്ഷേ ഇന്ന് ഓണവും വിഷുവും ഈ പ്രകൃതിഭംഗിയും ഒക്കെ തിരിച്ചു പിടിക്കാൻ കൊതിക്കുകയാണ് മനസ്സ്. “വരദ മോൾ എപ്പോഴാ എത്തിയത്?” എതിർവശത്തു കൂടെ വന്ന ആൾ അടുത്തുള്ള ചെറിയ വരമ്പിലേക്ക് മാറി നിന്നു കൊണ്ടു ചോദിച്ചു. ആ ചിരിക്കുന്ന മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കുന്നതു കണ്ടിട്ടാവാം അദ്ദേഹം പറഞ്ഞു. “എന്നെ മറന്നുപോയോ? ഞാൻ ചിറ്റാരിക്കലെ രാമേട്ടൻ ” “അയ്യോ എനിക്കു പെട്ടന്നു മനസ്സിലായില്ല.” ഞാൻ വിഷമത്തോടെ പറഞ്ഞപ്പോൾ അദ്ദേഹം ആശ്വസിപ്പിക്കും പോലെ റഞ്ഞു.”നാലഞ്ചു കൊല്ലായില്ലേ മോള് പോയിട്ട്. അപ്പോൾ മറന്നു പോയതിൽ ഒരു അതിശയവും ഇല്ല. ഞാനും ഒരു ഓപ്പറേഷനു ശേഷം വല്ലാതെ മെലിഞ്ഞു കോലം കെട്ടു” “ശരത്തും കുട്ടികളും ഒക്കെ എവിടെ? ” “ശരത്തേട്ടൻ അടുത്ത ആഴ്ചയേ വരികയുള്ളു. ഞാനും കുട്ടികളും മിനിയാന്ന് എത്തി.” എന്റെ മറുപടി കേട്ടപ്പോൾ അദ്ദേഹം ഒന്നു പുഞ്ചിരിച്ചു.…

Read More

എന്തോ വീണതു പോലെയുള്ള ശബ്ദം കേട്ടപ്പോഴാണ് ഞാൻ കണ്ണു തുറന്നത്. പതിവായുള്ള പ്രഭാത സവാരിയുടെ ഒരുക്കത്തിലായിരുന്നു ഹരിയേട്ടൻ. “കുറച്ചു നേരം കൂടി കിടന്നോളു ഉഷേ, നേരം വെളുത്തു വരുന്നതേ ഉള്ളു. ഞാൻ വാതിൽ പുറത്തു നിന്നു അടച്ചിട്ടു പോവാം ” അതും പറഞ്ഞു ഹരിയേട്ടൻ പുറത്തേക്കു പോയപ്പോൾ ഞാൻ പുതപ്പ് വലിച്ചു ഒന്നുടെ പുതച്ചു കണ്ണുകൾ അടച്ചു കിടന്നെങ്കിലും ഉറക്കമൊന്നും വന്നില്ല. ഹരിയേട്ടന്റെ ഒപ്പം ഞാൻ ചേർന്നിട്ടു ഇപ്പോൾ വർഷങ്ങൾ ഒരു പാടു കഴിഞ്ഞിരിക്കുന്നു. ഒരിക്കൽ എന്റെ മോഹങ്ങൾക്കൊപ്പം ജീവിതവും തകർന്നു വീണപ്പോൾ രക്ഷകനായി എത്തിയതാണു ഹരിയേട്ടൻ. അച്ഛന്റെ നിർബന്ധവും കൂടി ആയപ്പോൾ, ഇനി മുതൽ ഇതാണ് എന്റെ ലോകം. ഈ കൂടെയാണ് ഇനിയുള്ള എന്റെ ജീവിതം എന്ന തീരുമാനം സ്വയം എടുത്തു. അതു ഇപ്പോഴും ശാന്തമായി തന്നെ ഒഴുകികൊണ്ടിരിക്കുന്നു. പഠിക്കാൻ ഇഷ്ടമുള്ളതു കൊണ്ടു പഠിക്കണം നല്ല ജോലി നേടണം. ഒരു പാടു ഉയരത്തിൽഎത്തണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു. പക്ഷേ എല്ലാ മോഹങ്ങളും നടക്കണം എന്നില്ലല്ലോ. പ്രീ ഡ്രീഗ്രീ എക്സാം കഴിഞ്ഞു നിൽക്കുന്ന…

Read More

മാതു മുത്തശ്ശി ഞങ്ങളുടെ ഒരകന്ന ബന്ധുവായിരുന്നു. സ്വന്തം എന്നു പറയാൻ ആരുമില്ലാത്തവർ. ഇടക്കിടെ ബന്ധുക്കളുടെ വീടുകളിൽ പോയി താമസിക്കും. അച്ഛമ്മയെ വലിയ ഇഷ്ടമായിരുന്നു അവർക്കു. അതുകൊണ്ടായിരിക്കും ഒന്നോ രണ്ടോ ആഴ്ചയൊക്കെ ഞങ്ങളുടെ വിട്ടിൽ താമസിക്കും. “ഞാൻ ചെയ്യാം ഭാരതി”എന്നും പറഞ്ഞു അച്ഛമ്മ ചെയ്യുന്ന പണികളിൽ ഒക്കെ ഒപ്പം കൂടും. മാതു മുത്തശ്ശി വന്നാൽ പിന്നെ എനിക്കും ഏട്ടനും അനിയത്തിക്കും വലിയ സന്തോഷമാണ്. പാട്ടും കഥകളും ഇഷ്ടം പോലെ ഉണ്ടു മുത്തശ്ശിയുടെ കൈയിൽ. ചിലപ്പോൾ ഭക്തി തുളുമ്പുന്ന കഥകൾ ആയിരിക്കും പറയുക. മറ്റു ചിലപ്പോൾ പേടിപ്പെടുത്തുന്ന കഥകളും. (അതൊക്കെ നടന്ന സംഭവങ്ങൾ ആണെന്ന് മുത്തശ്ശി പറയാറുണ്ട്) മുത്തശ്ശി ചെറിയ കുട്ടിയായപ്പോൾ മുത്തശ്ശിക്കു ചിക്കൻപോക്സ് പിടിപെട്ടു.  മുത്തശ്ശി കിടക്കുന്ന മുറിയിൽ രാത്രി ചുവന്ന വസ്ത്രം ഒക്കെ ഉടുത്തു മുടി യൊക്കെ അഴിച്ചിട്ടു ഒരു സ്ത്രീ വന്നു. മുത്തശ്ശിയുടെ മേലൊക്കെ കൈ കൊണ്ടു ഒന്നുതടവി മുഖത്തേക്ക് കുറച്ചു നേരം നോക്കിനിന്നതിന്റെ ശേഷം തിരിച്ചു പോയി. എല്ലാം മുത്തശ്ശി കാണുന്നുണ്ട് പക്ഷെ ഒന്നും സംസാരിക്കാൻ…

Read More

വായനശാലക്കു മുന്നിൽ ഓട്ടോ ഇറങ്ങുമ്പോൾ നേരം സന്ധ്യ കഴിഞ്ഞിരുന്നു. പണ്ടു ഉള്ള ഇടവഴി ടാർ ഇട്ട റോഡായി മുന്നിൽ പരന്നു കിടന്നപ്പോൾ ഒന്നു സംശയിച്ചു നിന്നു. അപ്പോഴാണ് പിന്നിൽ നിന്നു “വിനുക്കുട്ടാ “എന്നൊരു വിളി കേട്ടതു. ഇടതു ഭാഗത്തുള്ള കടയിൽ നിന്നു ഇറങ്ങി വരുന്നു ശങ്കരേട്ടൻ. മുടി കുറെ നരച്ചു എന്നല്ലാതെ ഈ ഒൻപതു കൊല്ലം ശങ്കരേട്ടനിൽ വലിയ മാറ്റമൊന്നും വരുത്തിട്ടില്ല എന്നു തോന്നി കണ്ടപ്പോൾ. അടുത്തേക്ക് എത്തിയപ്പോൾ ചിരിയോടെ ശങ്കരേട്ടൻ പറഞ്ഞു. “മോൻ വരുന്നകാര്യം സുധക്കുട്ടി മിനിയാന്ന് വിളിച്ചു പറഞ്ഞിരുന്നു. ഞാനും വസുമതിയും കൂടെ വീടൊക്കെ വൃത്തിയാക്കിട്ടുണ്ട്. അല്ലെങ്കിലും ഞങ്ങൾ മാസാമാസം അടിച്ചു വാരി തുടച്ചു വെക്കുന്നത് കൊണ്ടു വലിയ വൃത്തികേടൊന്നുമില്ല. കഴിഞ്ഞ തവണ കാവിലെ ഉത്സവത്തിനു സുധക്കുട്ടി വന്നിരുന്നു. മോൻ പിന്നെ അമ്മ പോയതിന്റെ ശേഷം നാട്ടിലേക്കു വന്നിട്ടെ ഇല്ലല്ലോ. അല്ലേ?” ശങ്കരേട്ടന്റെ ചോദ്യത്തിന് മറുപടി ഒന്നും പറയാതെ ഞാനൊന്നുപുഞ്ചിരിച്ചു. ശങ്കരേട്ടന്റെ വീടിനു അടുത്തു എത്തിയപ്പോൾ ശങ്കരേട്ടൻ പറഞ്ഞു” മോൻ നടക്കു, ഞാൻ പോയി താക്കോൽ എടുത്തിട്ട്…

Read More

ഒരിക്കൽ ജീവനായി കൊണ്ടു നടന്ന പുസ്തകങ്ങളെ കുറച്ചു അകലെത്തിലേക്ക് മാറ്റിനിർത്തിയത് മക്കളൊക്കെ ചെറുതായിരിക്കുന്ന സമയത്താണ്. ഇപ്പോൾ സമയം ഉണ്ടാക്കി വീണ്ടും വായനയിലേക്ക് എത്തുന്നു എന്നുപറയാം. പുതിയ  പുസ്തകങ്ങളോടൊപ്പം വായിച്ചവ തന്നെ വീണ്ടും വായിച്ചു ഓർമ്മ  പുതുക്കുന്നതിനിടയിൽ ആണ് നിമ്‌നാ വിജയ് എഴുതിയ “ഏറ്റവും പ്രിയപ്പെട്ട എന്നോട് ” എന്ന പുസ്തകം കാണുവാൻ ഇടയായത്. ഇന്ന് ഞാൻ അടക്കമുള്ള അധിക സ്ത്രീകളും മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നതിരക്കിൽ സ്വയം കരുതൽ നൽകാനും സ്നേഹിക്കാനും മറന്നുപോവുന്നവരാണ്. അതുകൊണ്ടായിരിക്കും ഈ പേരു എന്നെ ഇത്ര മാത്രം ആകർഷിച്ചത്.   ജോലിക്കായി ബാംഗ്ലൂരിൽ എത്തുന്ന അദിതി എന്ന പെൺകുട്ടിയിലൂടെ ആണ് കഥയുടെ തുടക്കം. അവിടെ തന്നെ ഉള്ള ഒരു ആന്റിയുടെയും അങ്കിളിന്റെയും വീട്ടിൽ അവൾ പോവുന്നുണ്ടെങ്കിലും താമസിക്കുന്നത് ജോലി സ്ഥലത്തിന്റെ അടുത്തുള്ള ഒരു ഹോസ്റ്റലിൽ തന്നെയാണ്. ചുറ്റും ഉള്ള ഒന്നിലും സന്തോഷം കണ്ടെത്താൻ ആവാതെ അവൾ സ്വയം ഉണ്ടാക്കിയ ഒരു സങ്കല്പികലോകത്തിൽ ഒതുങ്ങി കഴിയുകയാണ്. ആ ലോകത്തിലേക്കു അവളുടെ അനുവാദമില്ലാതെ കടന്നു വന്നവരാണ് ഈ നോവലിലെ മറ്റു കഥാ പാത്രങ്ങൾ. അതിൽ ഒരാളാണ് സാക്ഷി.…

Read More

“എന്താ ഒരു സങ്കടം?” മുറിയിലെ ബെഡിൽഎന്തോ ഓർത്തിരിക്കുന്ന എന്നെ ചേർത്തു പിടിച്ചു കൊണ്ടു ഹരിയേട്ടൻ ചോദിച്ചപ്പോൾ ഞാൻ ചിന്തിച്ചത് പറയണോ വേണ്ടയോ എന്നായിരുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടു രണ്ടുദിവസം കഴിഞ്ഞിട്ടേ ഉള്ളു. അതും അറേഞ്ചഡ് മാര്യേജ്. കല്യാണത്തിനു മുൻപ് ഇടക്ക് ഉള്ള ഫോൺ വിളിയും ഒരു തവണ ഒന്നിച്ചുള്ള ഐസ്ക്രീം കഴിക്കലും അല്ലാതെ എനിക്കു ഹരീയേട്ടനെ വലിയ പരിചയം ഒന്നുല്ല. ചെറുതായി നിറഞ്ഞു വരുന്ന എന്റെ കണ്ണുകളിൽ നോക്കി ഹരിയേട്ടൻ വീണ്ടും ചോദിച്ചപ്പോൾ ഞാൻ പതുക്കെ പറഞ്ഞു. “എനിക്കു അച്ഛനെ ഒന്നു കാണാൻ തോന്നുന്നു.” അതു കേട്ടപ്പോൾ ഹരിയേട്ടന്റെ മുഖത്തു ഒരു ചിരി വിടർന്നു. എന്നിട്ട് എന്റെകഴുത്തിലൂടെ കൈയ്യിട്ടു എന്നെ അടുപ്പിച്ചു നിർത്തിക്കൊണ്ട് പതുക്കെ ചോദിച്ചു. “ഓ ഇയാള് അച്ഛന്റെ ചക്കരയാ അല്ലേ? ഇന്നു തന്നെ പോയാലോ അച്ഛനെ കാണാൻ” ഞാൻ അത്ഭുതത്തിൽ നോക്കിയപ്പോൾ ഒരു ചിരിയോടെ പറഞ്ഞു എന്നാൽ റെഡി ആയിക്കോളൂ. നമുക്ക്ഈവെനിംഗ് അങ്ങോട്ടു പോവാം. ഞങ്ങളുടേത്‌ ഒരു സ്‌നേഹവീടാണ് ഇന്നു ചിലർ കളിയായി പറയാറുണ്ട്. “ഹേമാ, ശ്രീനി സർ…

Read More

തകർത്തു പെയ്യുന്ന മഴയുടെ ശബ്ദം കാതോർത്തു കിടക്കുമ്പോൾ ആയിരുന്നു ആരുടെയോ കൈ നെറ്റിയിൽ വച്ചതു പോലെ തോന്നിയത്. പനിയുടെ ആലസ്യത്തിൽ കണ്ണു തുറന്നു. ” ഇപ്പോൾ പനി കുറവുണ്ട്. ഇനി റസ്റ്റ്‌ എടുത്താൽ മാറിക്കോളും. കുടിക്കാൻ കാപ്പി വേണോ? ” മുന്നിൽ വന്നു നിന്നു ഏട്ടൻ ചോദിച്ചപ്പോൾ ക്ഷീണത്തോടെ പറഞ്ഞു. “ഒന്നും വേണ്ട ഇത്തിരി കിടക്കട്ടെ. ” അടുക്കളയിൽപാത്രങ്ങളുടെ ഒച്ചപ്പാടുകൾ കേട്ടപ്പോൾ ഏട്ടനും മക്കളും ലഞ്ച് ഉണ്ടാക്കാനുള്ള പുറപ്പാടാണെന്നു മനസ്സിലായി. പുതച്ചു മൂടി കണ്ണുകൾ അടച്ചു കിടന്നപ്പോൾ അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ കുറെ പനിക്കാലങ്ങൾ ഓർമ്മയിൽ തെളിഞ്ഞു. “കുട്ടിക്ക് നല്ല ജലദോഷം ഉണ്ട്. ഇപ്പോൾ മേലൊക്കെ ഒരു ചൂടും തോന്നുന്നുണ്ട്. അതെങ്ങനെയാ മഴ പെയ്യ്താൽ മുറ്റത്തു നിന്നു ഇങ്ങോട്ട് കയറില്ല. മഴ എന്നു പറഞ്ഞാൽ പിന്നെ എന്തോ ഭ്രാന്താ അതിനു” അമ്മ അടുക്കളയിൽ കഞ്ഞി കുടിക്കാനിരിക്കുന്ന അച്ഛനോട് പറയും. “രാധ ഡോക്ടറെ കാണിക്കണോ” കഞ്ഞി കുടിക്കുന്നതിനിടയിൽ ഉള്ള അച്ഛന്റെ ചോദ്യത്തിന് അമ്മ ഉത്തരമൊന്നും പറയില്ല. കഞ്ഞി കുടി കഴിഞ്ഞു കൈ കഴുകി വന്ന അച്ഛൻ തൊട്ടുനോക്കില്ല. നനഞ്ഞ കൈ…

Read More