Author: Jalaja Narayanan

ഞാൻ ഓമനേച്ചിയെ കാണുന്നത് എന്റെ വിവാഹം കഴിഞ്ഞു രണ്ടു മാസങ്ങൾക്ക് ശേഷമാണ്. വിവാഹത്തിനു ശേഷം ഹരിയേട്ടന്റെ അച്ഛൻ മാനേജർ ആയിട്ടുള്ള അവരുടെ തന്നെ യൂപി സ്കൂളിൽ ഞാൻ ടീച്ചറായി ജോയിൻ ചെയ്തിരുന്നു. സ്കൂൾ അടുത്തായതു കൊണ്ടു ഉച്ചക്ക് ഊണു കഴിക്കാൻ വരുന്ന പതിവുണ്ടായിരുന്നു. അങ്ങിനെ ഒരു ദിവസം വരുമ്പോൾ ഉമ്മറത്തെ ചാരുപടിയിൽ അമ്മയോടൊപ്പം ഇരുന്നു സംസാരിക്കുകയായിരുന്നു ഓമനേച്ചി. എന്നെ കണ്ടപ്പോൾ അവർ ചിരിച്ചു കൊണ്ടു അടുത്തേക്ക് വന്നു. അപ്പോൾ അമ്മ പറഞ്ഞു. “മോളെ ഇതു ഓമനേച്ചി.നമ്മുടെ കുടുംബത്തിലെ ഒരു അംഗം പോലെ തന്നെയാണ്. ഹരിയൊക്കെ ചെറുതായിരിക്കുമ്പോൾ ഞങ്ങൾ കുറേക്കാലം ഒന്നിച്ചു അടുത്തടുത്തു താമസിച്ചവരാണ്.” അപ്പോൾ ഓമനേച്ചി പുഞ്ചിരിയോടെ പറഞ്ഞു.”കല്യാണത്തിന് വരാൻ പറ്റിയില്ല മോളെ. ഞാനപ്പോൾ ചെന്നൈയിൽ ഒരു ആശ്രമത്തിൽ ആയിരുന്നു.” അവർ പിന്നെയും കുറെ കാര്യങ്ങൾ സംസാരിച്ചു. എന്റെ വിട്ടുകാരെ കുറിച്ചൊക്കെ  അനേഷിച്ചു. ഞാൻ ഭക്ഷണം കഴിച്ചു സ്കൂളിലേക്ക് വീണ്ടും ഇറങ്ങുമ്പോൾ എന്നോട് പറഞ്ഞു. “വൈകുന്നേരം വന്നിട്ട് കാണാം മോളെ. ഹരിയെ കൂടി കണ്ടിട്ട് നാളെ…

Read More

സ്റ്റെയർകേസ് ഇറങ്ങി വന്ന സുജ, രേണുവിന്റെ അടുത്തേക്ക് വന്നു. അവളോട്‌ പറഞ്ഞു. “രേണു വീട് മനോഹരമായിട്ടുണ്ട് കേട്ടോ. നല്ല ഫിനിഷിങ്. പെയിന്റിംഗ് കളർ ആണെങ്കിൽ സൂപ്പർ. ഫ്ലോ‌റും കിച്ചണിൽ ഇന്റീരിയൽ വർക്ക്സും ഒക്കെ എനിക്കു നന്നായി ഇഷ്ടപ്പെട്ടു.” രേണു ഒരു ചിരിയോടെ അവളെ ചേർത്തുപിടിച്ചു കൊണ്ട് താങ്ക്സ് പറഞ്ഞു. ഓരോരുത്തരും അവളെ അഭിനന്ദിച്ചപ്പോൾ അവൾക്കു ഒരു പാടു സന്തോഷം തോന്നി. കുറെ കാലംരേണു മനസ്സിൽ മോഹിച്ച സ്വപ്നമാണ് ഇന്ന് യഥാർത്ഥമായത്. പണ്ടേ ഉള്ള മോഹമായിരുന്നു ഒരു പുതിയ വീട്. ഭാഗം വെച്ചപ്പോൾ അവളുടെ അച്ഛന് സ്വന്തമായി കിട്ടിയ ഒരു പഴയ തറവാട്ടിൽ ആയിരുന്നു കുട്ടിക്കാലത്തെ താമസം. നാലു മക്കളെ വളർത്തി വലുതാക്കുന്ന തിരക്കിൽ അച്ഛൻ അതു പുതുക്കി പണിയാൻ ഒന്നും മെനക്കെട്ടില്ല. സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരികളുടെ പുതിയ രീതിയിൽ പണിത മനോഹരമായ  വീടുകൾ കാണുമ്പോൾ അവൾ അതു പോലത്തെ വീടുകൾക്കായി കൊതിക്കും. മഴയും വെയിലും കൊള്ളാതെ കേറി ക്കിടക്കാൻ ഒരിടം. അതു മാത്രമായിരുന്നു അച്ഛനും അമ്മക്കും വീടിനെ കുറിച്ചുള്ള സങ്കല്പം. വിവാഹം കഴിഞ്ഞു അവൾ…

Read More

ഇറങ്ങാൻ നേരം രാജി ഒന്നുകൂടെ ഓർമിപ്പിച്ചു. “ചേച്ചി കല്യാണത്തിന് മാത്രമല്ല എല്ലാ ആഘോഷങ്ങൾക്കും ചേച്ചി ഉണ്ടായിരിക്കണം നേരത്തെ വരണേ ” “ഞങ്ങൾ വ്യാഴാഴ്ച തന്നെ അങ്ങു എത്തും രാജി” എന്നു അവൾക്കു ഉറപ്പു നൽകികൊണ്ട് ഞാൻ ഗേറ്റ് വരെ അവളെ അനുഗമിച്ചു. മെഹന്തി, ഹൽദി, സംഗിത്, എന്നിങ്ങനെ എന്തൊക്കെ ആഘോഷങ്ങൾ ആണു ഇപ്പോൾ കല്യാണത്തിന്. പണ്ടൊക്കെ വിവാഹത്തിനു ശേഷം ആൺവീട്ടുകാർ ബന്ധുക്കളെ ഒക്കെ കൂട്ടി പെണ്ണിന്റെ വീട്ടിലേക്കു പോവും. അതുപോലെ പെൺവിട്ടുകാരും. അതിനു സൽക്കാരം എന്നൊരു പേരുംപറയും. ഇന്ന് ആണെങ്കിൽ റിസപ്ഷൻ അല്ലേ. കേക്ക് മുറിച്ചു വരനും വധുവും ഡാൻസ് ചെയ്തു ബന്ധുക്കൾ ഒക്കെ പാട്ടു പാടി വലിയ ഒരാഘോഷം. വിവാഹത്തെ കുറിച്ചു ഇങ്ങിനെ ഓരോന്ന് ചിന്തിച്ചപ്പോൾ പഴയഒരോർമ്മയായി എന്റെ വിവാഹവും മനസ്സിലേക്ക് വന്നു. പ്രീ ഡിഗ്രി കഴിഞ്ഞപ്പോൾ ഡിഗ്രിക്കു ചേരണം എന്നായിരുന്നു ആഗ്രഹം. വീട്ടിൽ ഞാൻ ഒറ്റ കുട്ടിയല്ലേ. അച്ഛൻ ആണെങ്കിൽ ചെറുപ്പത്തിലേ മരിച്ചു. എന്നെ ഒറ്റക്കു ഒരിടത്തും അയക്കാൻ അമ്മക്ക് ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഡിഗ്രിക്കു ചേരണ്ട കാര്യത്തിൽ…

Read More

കുഞ്ഞിഅമ്മ ഇടക്കിടെ ഞങ്ങളുടെ വിട്ടിൽ വരും. രാവിലെ ആണെങ്കിൽ ചായയൊക്കെ കുടിച്ചു മുറ്റത്തു വീണ കവുങ്ങിൻ പട്ട എടുത്തു രണ്ടു ചുലൊക്കെ ഉണ്ടാക്കി ഉച്ച ആയിട്ടു ചോറും കൂടി ഉണ്ടിട്ടേ തിരിച്ചു പോവു. അതിലിടയ്ക്കു  ഉമ്മറത്തെ ചവിട്ടു പടിയിൽ ഇരുന്നു അകത്തേക്ക് നോക്കി അമ്മയെ ഉച്ചത്തിൽ വിളിക്കും. “സരസ്വതി നീ ഒന്നു ഇങ്ങോട്ട് വന്നേ. നീ ആ ഗോപിയുടെ പെണ്ണിന്റെ കാര്യം അറിയോ? ലീലയുടെ ചെക്കനും ആ പെണ്ണും തമ്മിൽ ലോഹ്യത്തിൽ ആണു പോലും. “ആരാ ഇതു പറഞ്ഞത്” എന്ന് ചോദിച്ചാൽ ആരെങ്കിലും പറയണോ, രണ്ടെണ്ണവും കൂടി ബസ്സിന് കാത്തു നിൽക്കുന്നതു ഞാൻ കണ്ടതല്ലേ എന്നാവും ഉത്തരം. ആയിഷയുടെ മകന്റെ ഭാര്യ പിണങ്ങി പോയതും ജാനകിയെ മോനും ഭാര്യയും പട്ടിണിക്കു ഇടുന്നതും നാട്ടുകാരെ അറിയിച്ചപ്പോൾ കുഞ്ഞിയമ്മക്ക് ഒരു സമാധാനം ഉണ്ടായിരുന്നു. എന്നാലും കുഞ്ഞിയമ്മ പറയുന്നതു ” അവിടെ കേട്ടതു ഇവിടെ പറയുന്ന സ്വഭാവം എനിക്കില്ല എന്നാണ്. ഒരിക്കൽ ഞങ്ങളുടെ അടുത്ത വീട്ടിലെ റാണിച്ചേച്ചിയുടെ മോൾക്ക്‌ നല്ല പനി. ഹോസ്പിറ്റലിൽ പോയപ്പോൾ ആണു…

Read More

വെള്ളയിൽ നീല പൂക്കൾ ഉള്ള കോട്ടൺ സാരി കൂടി മടക്കി ബാഗിൽ വച്ച ശേഷം ബാഗ് മേശയുടെ അടിയിലേക്ക് വച്ചു ചിന്നമ്മു. പിന്നെ മേശയുടെ മുകളിലുള്ള ചീപ്പ് എടുത്തു പതുക്കെ മുടി മാടാൻ തുടങ്ങി. അപ്പോൾ ആ കണ്ണുകൾ എന്തിനോ നിറയുന്നുണ്ടായിരുന്നു. ഈ വിട്ടിൽ വന്നിട്ട് ഇപ്പോൾ രണ്ടുമാസമാവുന്നതേ ഉള്ളു. ആയ കാലത്തു സ്വന്തം ജീവിതം പോലും മറന്നു പറ്റാവുന്ന ജോലികൾ പലതും ചെയ്താണ് സഹോദരങ്ങൾ രണ്ടാളെയും ഒരു വഴിക്കു എത്തിച്ചത്. പക്ഷേ അവർക്കു പിന്നെ ചേച്ചി ഒരു അധിക പറ്റായി. പലപ്പോഴും ഒന്നു “ഇറങ്ങി പോവുന്നുണ്ടോ” എന്നു അവർ പറയാതെ പറഞ്ഞപ്പോൾ ആണ് അവിടെ നിന്നു ഇറങ്ങണം എന്നൊരു ചിന്ത വന്നത്. എന്തെങ്കിലും ഒരു ജോലി കിട്ടുമോ എന്നു പ്രഭാകാരൻനായരോട് അന്നു ചോദിച്ചപ്പോൾ നിനക്കു ഈ പ്രായത്തിൽ എന്തു ജോലി കിട്ടാനാണ് ചിന്നമ്മു എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്. അതേ വയസ്സ് അറുപതാവാൻ ഇനി രണ്ടോ മൂന്നോ വർഷം. പക്ഷേ മനസ്സിൽ നിറച്ചു വച്ച സങ്കടം…

Read More

സാന്ത്വനം എന്ന ആ അഗതിമന്ദിരത്തിൽ അന്നു ആകെ ഒരു തിരക്കായിരുന്നു. ദുബായ് ഉള്ള ഏതോ ഒരു പണക്കാരൻ അയാളുടെ മരിച്ചു പോയ അമ്മയുടെ ഓർമ്മ നാളിൽ  അന്തേ വാസികൾക്ക് ഭക്ഷണവും വസ്ത്രങ്ങളും കൊണ്ടു വരുന്നുണ്ടത്രേ. “സദ്യ ആണെന്നാ കേട്ടതു. അവിയലും സാമ്പാറും പച്ചടിയും ഒക്കെ ഉണ്ടാവും. ” ഒരു വിടർന്ന ചിരിയോടെ സാവിത്രി പറഞ്ഞപ്പോൾ വെറുതെ ഒന്നു തല കുലുക്കിയതേ ഉള്ളു. “അല്ലെങ്കിലും ഇത്തിരി ഒഴിച്ചു കൂട്ടാനും ഒരു തോരനും ദിവസം കിട്ടുന്ന നമ്മുക്ക് എന്തു കിട്ടിയാലും സദ്യ തന്നെ ” വിശാലു അതു പറയുമ്പോൾ മുഖത്തു നിറയെ സന്തോഷമായിരുന്നു. പല പല വീടുകളിലും അടുക്കളപണി ചെയ്യുന്ന, കുടുംബം ഒന്നും സ്വന്തമായി ഇല്ലാത്ത വിശാലുവിനെ തീരെ വയ്യാതായപ്പോൾ നാട്ടുകാരാണ് ഇവിടെ എത്തിച്ചത്. സാവിത്രിക്കാണെങ്കിൽ ഭർത്താവ് മരിച്ചപ്പോൾ ഉണ്ടായിരുന്ന ഒരേ ഒരു മകളാണ് അവളുടെ ഭർത്താവിന്റെ നിർദ്ദേശപ്രകാരം ഇവിടെ കൊണ്ടു വന്നു ആക്കിയത്. ഇടക്കിടക്ക് ഭർത്താവ് അറിയാതെ മകൾ അമ്മയെ കാണാൻ വരും. എന്തെങ്കിലും ഒക്കെ…

Read More

അച്യുതൻ കൊടുത്ത ജാതകകുറിപ്പുമായി മുരളിപണിക്കരുടെ അടുത്തേക്ക്  നടക്കുമ്പോൾ ഇതെങ്കിലും ശരിയാവണേ എന്നായിരുന്നു മീനാക്ഷിയമ്മയുടെ പ്രാർത്ഥന. ഹരിക്കു വയസ്സ് മുപ്പതു കഴിഞ്ഞിട്ട് വർഷം രണ്ടു കഴിഞ്ഞു. ആലോചനകൾ ഒരു പാടു വരുന്നുണ്ടെങ്കിലും ഒന്നും ശരിയാവുന്നില്ല. ജാതകം ചേരുമ്പോൾ വരും വേറെ എന്തെങ്കിലും പ്രശ്നം. ഹരിയും സൗമ്യയും ആണ് മീനാക്ഷിയമ്മയുടെ മക്കൾ. സൗമ്യയുടെ വിവാഹം കഴിഞ്ഞിട്ടിപ്പോൾ എട്ടുവർഷമാവറായി. അവളുടെ മോളിപ്പോൾ രണ്ടാം ക്ലാസ്സിലാണ്. പെട്ടെന്ന് മീനാക്ഷിയമ്മ നടത്തത്തിനു വേഗം കൂട്ടി. പത്തു മണി വരെയേ മുരളിപണിക്കർ വീട്ടിൽ നിന്നു നോക്കാറുള്ളു. പിന്നെ ഉണ്ടാവുക ടൗണിൽ അദ്ദേഹം രാശിഫലം പറയാനായി എടുത്തിട്ടുള്ള മുറിയിൽ ആയിരിക്കും. പണിക്കരുടെ വീട്ടിലേക്കു പോവാനുള്ള ഇടവഴിയിലേക്ക് തിരിയുമ്പോഴായിരുന്നു പിന്നിൽ നിന്നു”മീനാക്ഷിയെ “എന്നൊരു വിളി കേട്ടത്. തിരിഞ്ഞു നോക്കുമ്പോൾ” ജാനുട്ടി അമ്മ ” “ഈശ്വരാ “എന്നു വിളിച്ചു പോയി മീനാക്ഷി അമ്മ. കണി കാണാൻ കൊള്ളാത്തവൾ ആണ് ജാനുട്ടിഅമ്മ എന്നാണ് നാട്ടിൽ പരക്കെ ഉള്ള സംസാരം. അപശകുനമാണ് എന്നു തെളിയിക്കുന്ന ഉദാഹരണങ്ങൾ പലർക്കും പറയാനും ഉണ്ട്. “നീ ഇതു രാവിലെതന്നെ പണിക്കരുടെ അടുത്തേക്കാണല്ലോ. ഹരിമോനു ആലോചന…

Read More

ഓട്ടോ ടാർ ഇട്ട റോഡിൽ നിന്നും ഇടവഴിയിലേക്ക് തിരിഞ്ഞപ്പോൾ ഡ്രൈവർ ശിവൻ പിന്നിലേക്ക് നോക്കികൊണ്ട് ചോദിച്ചു. “ചേച്ചി, ഇതു തന്നെയാണോ വഴി?” “അതേ ശിവാ ,ഇനിയും ഒരു പത്തു മിനിറ്റ് കൂടെ കാണുമായിരിക്കും. ആ സ്കൂളിന്റെ വലതു വശത്തുള്ള ഇടവഴിയില്ലേ അവിടെ ഒരു കുറ്റൻ മരം ഉണ്ട്. അതിന്റെ പുറകിലുള്ള പറമ്പിൽ തന്നെയാണ് വീട് ” എന്റെ ഉത്തരം കേട്ടു തലകുലുക്കിക്കൊണ്ട് അവൻ ഓട്ടോ മുന്നോട്ടു എടുത്തു. പുറത്തേക്കു നോക്കിയിരുന്നപ്പോൾ മനസ്സിൽ ഓർത്തതു ഉമയെ കുറിച്ചു  തന്നെയായിരുന്നു. അവൾക്കു ഇതു എങ്ങിനെ സഹിക്കാൻ പറ്റും. ഉമയുടെ മകൾ മരിച്ച വിവരം ഞാൻ ഇന്നലെയാണ് അറിഞ്ഞത്. ചെറുപ്പത്തിലേ ഭർത്താവ് നഷ്ടപെട്ട അവൾ ജീവിച്ചത് തന്നെ ആ ഒരേ ഒരു മകൾക്കു വേണ്ടിയായിരുന്നു. സംസാരിക്കാനും കേൾക്കാനും കഴിവില്ലാത്ത കുട്ടിയാണെന്ന് കണ്ടാൽ ആരും പറയില്ല. എപ്പോഴും പുഞ്ചിരിയോടെ നടക്കുന്ന ഒരു  സുന്ദരിക്കുട്ടി. ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു. ശിവൻ സൈഡിലേക്ക് വണ്ടി ഒതുക്കി നിർത്തിയപ്പോൾ ഞാൻ പതുക്കെ ഇറങ്ങി നടന്നു. സിമന്റു പടവുകൾ കയറുമ്പോൾ മനസ്സു വല്ലാതെ അസ്വസ്ഥമായിരുന്നു. എന്നും  തൂത്തു വൃത്തിയാക്കിടുന്ന ഉമയുടെ മുറ്റം നിറയെ…

Read More

സൂപ്പർ മാർക്കറ്റിൽ നിന്നു വാങ്ങിക്കാൻ ഉള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറക്കുകയായിരുന്നു ഞാനും ശിവേട്ടനും. അപ്പോഴാണ് മാളു ഓടിവന്നത്. “അച്ഛമ്മേ അച്ഛമ്മയുടെ അലമാര തുറന്നു ആ കറുത്ത ബാഗ് മുഴുവൻ കുഞ്ഞു താഴെക്കിട്ടു. അതിൽ നിന്നുകിട്ടിയതാ ഇതു ” അവൾ പൊതി എന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞു. ഞാൻ ആ പൊതി തുറന്നപ്പോൾ ഒരു പഴയ വാച്ച് ആയിരുന്നു അതിൽ. കളർ മങ്ങി തുടങ്ങിയ ഗോൾഡ്ൻ വാച്ച്. ഞാൻ ശിവേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ ഒരു കുസൃതി ചിരിയാണ് കണ്ടത്. കൃത്യമായി പറഞ്ഞാൽ മുപ്പത്തിമുന്ന് വർഷം പഴക്കമുള്ള വാച്ച്. ശിവേട്ടൻകല്യാണത്തിന്ശേഷം ആദ്യമായി തന്ന സമ്മാനം. വലിയ വീടും പേരു കെട്ട തറവാടും ഒക്കെ ആണെങ്കിലും അച്ഛന്റെ മരണശേഷം ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ അമ്മ നന്നായി ബുദ്ധിമുട്ടിയിരുന്നു. ഞാൻ പ്രീ ഡിഗ്രി ചേർന്ന ഉടനെ ആയിരുന്നു ശിവേട്ടന്റെ ആലോചന വന്നത്. അന്വേഷിച്ചപ്പോൾ കിട്ടിയതു നല്ല അഭിപ്രായം തന്നെയായിരുന്നു. വിവാഹം ഉറപ്പിക്കുകയും ചെയ്തു. അവർ സ്വർണ്ണം ഒന്നും ചോദിച്ചില്ലെങ്കിലും കുറച്ചെങ്കിലും തരണമെന്ന് അമ്മക്ക് വലിയ…

Read More

മുറ്റത്തെ ചെടികളുടെ ഇടയിലുള്ള പുല്ല് പറിക്കലും ജമന്തിചെടിയുടെ അടിയിൽ കിളച്ചു വളമിടലും ഒക്കെ ചെയ്യുന്ന തിരക്കിലായിരുന്നു സുധ. അപ്പോഴാണ് അടുത്ത വീട്ടിലെ സരോജിനിചേച്ചി ഗേറ്റ് തുറന്നു വന്നത്. “ഇതെന്താ സുധേ രാവിലെത്തന്നെ കൃഷി പണിയാണോ? കാപ്പി കുടി ഒന്നും കഴിഞ്ഞില്ലേ?”. അവർ  ചോദിച്ചുകൊണ്ടാണ് അടുത്തേക്കു വന്നത്. “കഴിഞ്ഞു ചേച്ചി. ഇന്നു ബ്രെഡും ഓംലറ്റും ആക്കി. ഞങ്ങൾ രണ്ടാളും മാത്രല്ലേ ഉള്ളു ” സുധയുടെ മറുപടി കേട്ടപ്പോൾ സരോജിനിചേച്ചി അതിശയത്തിൽ അവളെ ഒന്നു നോക്കി. എന്നിട്ടു ചോദിച്ചു. “അപ്പോൾ മനുകുട്ടൻ ഇന്നലെ വന്നില്ലേ? അവൻ അവിടെ അങ്ങു കൂടാൻ തീരുമാനിച്ചോ?” “അതല്ല ചേച്ചി അവിടെ അമൃതയുടെ അമ്മക്ക് ഒരു ചെറിയ പനി. ഇന്നലെ ഹോസ്പിറ്റലിൽ ഒക്കെ കാണിച്ചു.” സുധയുടെ മറുപടി അവർക്കു ഇഷ്ടപ്പെട്ടില്ല. അവർ ഒന്നും പറയാതെ വരാന്തയുടെ അറ്റത്തു പോയിരുന്നു. കുറച്ചു നേരത്തിനു ശേഷം അവർ വീണ്ടും പറയാൻ തുടങ്ങി. “സുധേ, ഞാൻ പറയാൻ ഉള്ളത് മുഖത്തു നോക്കി പറയും.. ഇങ്ങിനെ പോയാൽ നിന്റെ മോൻ ഭാര്യവീട്ടുകാരുടെ കൂടെ ആവാൻ അധിക കാലം വേണ്ട. അവിടെ അവളുടെ അമ്മക്ക് അസുഖമാണെങ്കിൽ അവളുടെ അച്ഛനും അനിയനും ഇല്ലേ? മനുകുട്ടനാണോ അവരെ ശുശ്രുഷിക്കേണ്ടത്? നിന്നോട് ഉള്ള അടുപ്പം…

Read More