Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തിരിച്ചറിവുകൾ
കഥ പാരന്റിങ് പ്രചോദനം വിവാഹം

തിരിച്ചറിവുകൾ

By Jalaja NarayananOctober 19, 2025Updated:October 30, 202511 Comments3 Mins Read4,164 Views
Bookmark Now
Please login to bookmark Close

No account yet? Register

മുറ്റത്തെ ചെടികളുടെ ഇടയിലുള്ള പുല്ല് പറിക്കലും ജമന്തിചെടിയുടെ അടിയിൽ കിളച്ചു വളമിടലും ഒക്കെ ചെയ്യുന്ന തിരക്കിലായിരുന്നു സുധ. അപ്പോഴാണ് അടുത്ത വീട്ടിലെ സരോജിനിചേച്ചി ഗേറ്റ് തുറന്നു വന്നത്.

“ഇതെന്താ സുധേ രാവിലെത്തന്നെ കൃഷി പണിയാണോ? കാപ്പി കുടി ഒന്നും കഴിഞ്ഞില്ലേ?”. അവർ  ചോദിച്ചുകൊണ്ടാണ് അടുത്തേക്കു വന്നത്.

“കഴിഞ്ഞു ചേച്ചി. ഇന്നു ബ്രെഡും ഓംലറ്റും ആക്കി. ഞങ്ങൾ രണ്ടാളും മാത്രല്ലേ ഉള്ളു ”

സുധയുടെ മറുപടി കേട്ടപ്പോൾ സരോജിനിചേച്ചി അതിശയത്തിൽ അവളെ ഒന്നു നോക്കി. എന്നിട്ടു ചോദിച്ചു. “അപ്പോൾ മനുകുട്ടൻ ഇന്നലെ വന്നില്ലേ? അവൻ അവിടെ അങ്ങു കൂടാൻ തീരുമാനിച്ചോ?”

“അതല്ല ചേച്ചി അവിടെ അമൃതയുടെ അമ്മക്ക് ഒരു ചെറിയ പനി. ഇന്നലെ ഹോസ്പിറ്റലിൽ ഒക്കെ കാണിച്ചു.”

സുധയുടെ മറുപടി അവർക്കു ഇഷ്ടപ്പെട്ടില്ല. അവർ ഒന്നും പറയാതെ വരാന്തയുടെ അറ്റത്തു പോയിരുന്നു.

കുറച്ചു നേരത്തിനു ശേഷം അവർ വീണ്ടും പറയാൻ തുടങ്ങി.

“സുധേ, ഞാൻ പറയാൻ ഉള്ളത് മുഖത്തു നോക്കി പറയും.. ഇങ്ങിനെ പോയാൽ നിന്റെ മോൻ ഭാര്യവീട്ടുകാരുടെ കൂടെ ആവാൻ അധിക കാലം വേണ്ട. അവിടെ അവളുടെ അമ്മക്ക് അസുഖമാണെങ്കിൽ അവളുടെ അച്ഛനും അനിയനും ഇല്ലേ? മനുകുട്ടനാണോ അവരെ ശുശ്രുഷിക്കേണ്ടത്? നിന്നോട് ഉള്ള അടുപ്പം കൊണ്ടു പറയുകയാ ഇതൊക്കെ മുളയിലേ നുള്ളണം സുധേ ”

അതും പറഞ്ഞു സരോജിനിചേച്ചി നടന്നപ്പോൾ സുധ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു..

പിന്നെ സുധക്കു വളമിടാനും കളപറിക്കാനും ഒന്നും ഒട്ടും താല്പര്യം തോന്നിയില്ല. മുറ്റത്തെ ടാപ്പ് തുറന്നു കൈയും കാലും കഴുകി സുധ അകത്തേക്ക് നടന്നു.

ഹാളിലെ സോഫയിൽ ഇരുന്നു പത്രം വായിക്കുന്ന സുധയുടെ ഭർത്താവ് ശ്രീകുമാർ അവളെ ഒന്നു നോക്കി.

എന്നിട്ടു ചോദിച്ചു. “ഒരു മണിക്കൂർ പണിഉണ്ടെന്നു പറഞ്ഞിട്ട് ഇത്ര പെട്ടെന്നു കഴിഞ്ഞോ? ”

അവൾ ഒന്നും പറയാതെ വീർത്ത മുഖവുമായി അയാളുടെ അടുത്തു സോഫയിൽ പോയിരുന്നു. എന്നിട്ടു പറഞ്ഞു.

“ശ്രീയേട്ടാ മോനെ വിളിച്ചു ഇപ്പോൾത്തന്നെ പുറപ്പെടാൻ പറയണം. അവിടെ ബാക്കി എല്ലാരും ഉണ്ടല്ലൊ. പിന്നെ അത്ര സീരിയസ്സൊന്നും അല്ലല്ലോ അവിടുത്തെ കാര്യങ്ങൾ ”

ശ്രീകുമാർ അവളെ ഒന്നു നോക്കി. എന്നിട്ടു ചോദിച്ചു.”ഇതെന്താ പെട്ടന്നു ഒരു മനംമാറ്റം? ഇന്നലെ മനു വിളിച്ചു എല്ലാം പറഞ്ഞതല്ലേ. നാളെ ഇങ്ങോട്ട് വരാം എന്നല്ലേ പറഞ്ഞത്?”

“വേണ്ട ” സുധ ദേഷ്യത്തോടെ പറഞ്ഞു. “നമ്മുടെ മോൻ അങ്ങിനെ ഭാര്യ വീട്ടിൽ പോയി താമസിക്കണ്ട. നിങ്ങൾക്കു പറ്റില്ലെങ്കിൽ ഞാൻ ത്തന്നെ വിളിച്ചോളാം ”

അവൾ ടേബിളിൽ കൈ എത്തിച്ചു ഫോൺ എടുത്തു.

ശ്രീകുമാർ വായിച്ചു കൊണ്ടിരുന്ന പത്രം മടക്കി ടേബിളിൽ വച്ചു. എന്നിട്ടു ഒരു ചിരിയോടെ അവളോട്‌ ചോദിച്ചു ” നിന്നോട് ആരാ പറഞ്ഞത് മനു അവിടെ താമസിക്കുന്നത് നാണക്കേട്ആണു മോശം ആണു എന്നൊക്കെ. അപ്പോൾ അവൻ അവിടെ താമസിച്ചതിലും കൂടുതൽ അമൃത ഇവിടെ അല്ലേ താമസിച്ചത് അതിൽ നിനക്കു ഒന്നും പറയാനില്ലേ?”

സുധയുടെ ഉത്തരം പെട്ടന്നു വന്നു. “എന്തു പറയാൻ ഭർത്താവിന്റെ വീട്ടിൽ അല്ലേ ഭാര്യ താമസിക്കേണ്ടത്? ”

അയാൾക്ക്‌ ചെറുതായി ദേഷ്യം വരുന്നുണ്ടായിരുന്നു. “ആരാ സുധേ, ഇങ്ങിനെ കുറെ വേർതിരിവുകൾ ഉണ്ടാക്കുന്നത്. ഭർത്താവിന്റെ വീട്ടിൽ ഭാര്യ താമസിക്കേണ്ടത് അവളുടെ കടമ. എന്നാൽ ഭാര്യയുടെ വീട്ടിൽ ഭർത്താവ് രണ്ടു ദിവസം കൂടുതൽ താമസിച്ചാൽ അതു നാണക്കേട്. കുറച്ചു ദിവസം മുൻപ് നീ പനിയും വയറു വേദനയും ആയിട്ട് ഹോസ്പിറ്റലിൽ ആയില്ലേ? അപ്പോൾ എല്ലാറ്റിനും അമൃതയല്ലേ കൂടെ ഉണ്ടായിരുന്നതു? നീ പറഞ്ഞല്ലോ ഈ മോൾ എന്റെ ഭാഗ്യമാണ് എന്നു. അപ്പോൾ അമൃതയുടെ വീട്ടിൽ ഒരു ആവിശ്യം വരുമ്പോൾ മനു എന്തിനു മാറി നിൽക്കണം?”

സുധക്കു ഉത്തരമൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അയാൾ തുടർന്നു.

“സുധേ ഒരു ആൺകുട്ടിയും പെൺകുട്ടിയും വിവാഹത്തിലൂടെ ഒന്നാവുമ്പോൾ അവിടെ രണ്ടു കുടുംബങ്ങൾ കുടി ഒന്നാവുകയാണ്. നമ്മൾ നമ്മളെ സ്നേഹിക്കുന്ന നമുക്ക് താങ്ങാവുന്ന ഒരു മരുമകൾ ആയിരിക്കണം എന്നു ആഗ്രഹിക്കുന്നതു പോലെ അവരെ സ്നേഹിക്കുന്ന ഉൾകൊള്ളുന്ന ഒരു മരുമകനെ മനുവിൽ പ്രതീക്ഷിക്കുന്നതിൽ എന്താണ് തെറ്റ്. ഇവിടെ നമ്മൾ അമൃതക്കു അച്ഛനും അമ്മയും ആണെങ്കിൽ അവിടെ അവളുടെ അച്ഛനും അമ്മയും മനുവിനും അതുപോലെയാണ്. ഇതു പോലെ അല്ലാത്ത കുടുംബങ്ങളും കണ്ടേക്കാം. അതിനു പിന്നിൽ പലരുടെയും വാക്കു കേട്ടു കഴിയുന്ന നിന്നെ പോലെ ഉള്ളവരായിരിക്കും എന്നേ ഞാൻ പറയൂ.

അവർക്കു ഒരു ആവിശ്യം വരുമ്പോൾ മനു അവിടെ പോയിനിൽക്കുന്നതോ  സഹായിക്കുന്നതിലോ ഒരു തെറ്റുമില്ല. സ്വന്തം വീട്ടുകാരോട് മനു കൂടുതൽ അടുക്കുമ്പോൾ അമൃത നമ്മളെ കൂടുതൽ സ്നേഹിക്കുകയേ ഉള്ളു.

ഭാര്യക്കു ഭർത്താവിന്റെ വീട്ടിൽ എല്ലാ ഭാരങ്ങളും തലയിലേറ്റി ഇതു എല്ലാം എന്റെ ചുമതലകളാണ് എന്നു നിലയിൽ ജീവിക്കണം. ഇല്ലെങ്കിൽ അവൾ തന്നിഷ്ടകാരി ആവും. എന്നാൽ ഭർത്താവ് ഇപ്പോഴും ഭാര്യവീട്ടിൽ വിരുന്നുകാരൻ മാത്രം. ഈ ചിട്ടകൾ ഒക്കെ മാറേണ്ട കാലം കഴിഞ്ഞു. എല്ലാ കുടുംബങ്ങളെയും നിലക്ക് കൊണ്ടുവരാൻ നമുക്കാവില്ല. എന്നാൽ നമ്മുടെ വീട്ടിൽ ഈ ചിട്ടകൾ ഒന്നും വേണ്ട എന്നു തീരുമാനിക്കാൻ നമ്മൾ മതി.”

സുധ നിറഞ്ഞ കണ്ണുകളോടെ ഭർത്താവിന്റെ മുഖത്തേക്ക് നോക്കുമ്പോൾ ആയിരുന്നു ഫോൺ റിങ്ങ് ചെയ്തത്. സ്ക്രീനിൽ തെളിഞ്ഞ മനുവിന്റെ മുഖം. സുധ ഫോൺ എടുത്തു.

“അമ്മേ ഞങ്ങൾ നാളെ രാവിലെ വരാം. ഇവിടെ അമ്മക്ക് നല്ല കുറവുണ്ട്. പൊടിയരി കഞ്ഞി കുടിച്ചു. ക്ഷീണവും കുറവുണ്ട്.”

സുധയുടെ മറുപടി പെട്ടന്നായിരുന്നു.

” വേണ്ട മോനെ നാളെ അച്ഛനും അമ്മയും കൂടെ അങ്ങോട്ട്‌ വരുന്നുണ്ട്. എന്നിട്ടു അമൃതയുടെ അമ്മയെ ഒക്കെ കണ്ടു ഒരുദിവസം അവിടെ താമസിച്ചിട്ടു എല്ലാവർക്കും കൂടി ഒന്നിച്ചു തിരിച്ചു വരാം.”

ഭർത്താവിന്റെ ചുണ്ടിൽ വിരിഞ്ഞ കുസൃതിചിരി നോക്കികൊണ്ട് അടുക്കളയിലേക്ക് നടക്കുമ്പോൾ സുധയുടെ ചുണ്ടിലും ഒരു മൂളിപാട്ടു ഉണ്ടായിരുന്നു.

.

Post Views: 75
5
Jalaja Narayanan

11 Comments

  1. Sayara fathima k.k on October 21, 2025 10:20 PM

    ഇതു പോലെ എല്ലായിടത്തും തിരിച്ചറിവ് ഉണ്ടായിരുന്നു എങ്കിൽ എത്ര നല്ലത് ആകുമായിരുന്നു 👌🥰💗

    Reply
  2. മിനി സുന്ദരേശൻ on October 21, 2025 2:18 AM

    നേരായ വഴിയിൽ ചിന്തിക്കുന്ന ഒരച്ഛനും പറഞ്ഞാൽ മനസ്സിലാകുന്ന ഒരമ്മയും….. മനുവും അമൃതയും ഭാഗ്യമുള്ള കുട്ടികൾ…… സുന്ദരമായ കഥ👍❤️

    Reply
    • Mary Simon on October 24, 2025 4:49 AM

      നല്ല എഴുത്ത്, നല്ല സന്ദേശം. സമൂഹത്തില്‍ ഈ ഒരു മാറ്റം ആവശ്യമാണ്.

      Reply
  3. Joyce Varghese on October 21, 2025 12:09 AM

    നല്ല തിരിച്ചറിവിന്റെ കഥ. ഇഷ്ടം തോന്നി.👍

    Reply
  4. Thara Subhash on October 20, 2025 3:09 PM

    എല്ലാ അമ്മമാരും ഇതു തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഒത്തിരി പ്രശ്നങ്ങൾ മാറിയേനെ

    Reply
  5. Swapna Sasidharan on October 20, 2025 2:57 PM

    ഇത്തരം തിരിച്ചറിവുകൾ എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ

    Reply
  6. Sures h on October 20, 2025 12:39 PM

    വളരെ നല്ല ഒരു കഥ സൂപർ👌👍❤️💯🙏🙏🙏

    Reply
  7. Sherly VT on October 20, 2025 11:46 AM

    നല്ല ചിന്തയുളർത്തുന്ന കഥ🌹

    Reply
    • Jalaja narayanan on October 20, 2025 12:14 PM

      Thanks

      Reply
  8. Jalaja narayanan on October 20, 2025 10:53 AM

    Thanks 🥰

    Reply
  9. SumaJayamohan on October 20, 2025 10:23 AM

    ഈ തിരിച്ചറിവ് എല്ലാ മനുഷ്യർക്കുമുണ്ടായിരുന്നെങ്കിൽ……..
    നല്ല രചന ജലജ♥️👌🌹

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.