Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓർമ്മകൾ
അനുഭവം ജീവിതം

ഓർമ്മകൾ

By Jalaja NarayananOctober 19, 2025Updated:November 1, 20259 Comments2 Mins Read5,135 Views
Bookmark Now
Please login to bookmark Close

No account yet? Register

സൂപ്പർ മാർക്കറ്റിൽ നിന്നു വാങ്ങിക്കാൻ ഉള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറക്കുകയായിരുന്നു ഞാനും ശിവേട്ടനും. അപ്പോഴാണ് മാളു ഓടിവന്നത്.

“അച്ഛമ്മേ അച്ഛമ്മയുടെ അലമാര തുറന്നു ആ കറുത്ത ബാഗ് മുഴുവൻ കുഞ്ഞു താഴെക്കിട്ടു. അതിൽ നിന്നുകിട്ടിയതാ ഇതു ”

അവൾ പൊതി എന്റെ നേരെ നീട്ടികൊണ്ട് പറഞ്ഞു. ഞാൻ ആ പൊതി തുറന്നപ്പോൾ ഒരു പഴയ വാച്ച് ആയിരുന്നു അതിൽ. കളർ മങ്ങി തുടങ്ങിയ ഗോൾഡ്ൻ വാച്ച്. ഞാൻ ശിവേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ ഒരു കുസൃതി ചിരിയാണ് കണ്ടത്.

കൃത്യമായി പറഞ്ഞാൽ മുപ്പത്തിമുന്ന് വർഷം പഴക്കമുള്ള വാച്ച്. ശിവേട്ടൻകല്യാണത്തിന്ശേഷം ആദ്യമായി തന്ന സമ്മാനം.

വലിയ വീടും പേരു കെട്ട തറവാടും ഒക്കെ ആണെങ്കിലും അച്ഛന്റെ മരണശേഷം ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ അമ്മ നന്നായി ബുദ്ധിമുട്ടിയിരുന്നു. ഞാൻ പ്രീ ഡിഗ്രി ചേർന്ന ഉടനെ ആയിരുന്നു ശിവേട്ടന്റെ ആലോചന വന്നത്. അന്വേഷിച്ചപ്പോൾ കിട്ടിയതു നല്ല അഭിപ്രായം തന്നെയായിരുന്നു.

വിവാഹം ഉറപ്പിക്കുകയും ചെയ്തു.

അവർ സ്വർണ്ണം ഒന്നും ചോദിച്ചില്ലെങ്കിലും കുറച്ചെങ്കിലും തരണമെന്ന് അമ്മക്ക് വലിയ ആഗ്രഹമായിരുന്നു. പല വഴിക്കും ശ്രമിച്ചെങ്കിലും വലുതായിട്ട് ഒന്നും നടന്നില്ല. അമ്മയുടെ ഒരു മാലയും ചിറ്റ തന്ന ഒരു മാലയും, പിന്നെ ചിട്ടി ഒക്കെ ചേർന്നുവാങ്ങിയ നാലു വളകളും ആയിരുന്നു ആകെ ഉണ്ടായിരുന്നതു. കല്യാണത്തിന്റെ തലേ ദിവസം ആഭരണങ്ങൾ വളരെ കുറഞ്ഞു പോയല്ലോ എന്നു ബന്ധുക്കളിൽ പലരും പറഞ്ഞപ്പോൾ അമ്മ സങ്കടത്തിലായിരുന്നു.

പിറ്റേ ദിവസം കല്യാണപെണ്ണായി ഒരുക്കാനും എത്തിയത് കുറച്ചു ബന്ധുക്കൾ തന്നെയായിരുന്നു. നാലു വളകളും ഒരു കയ്യിൽ അണിഞ്ഞാൽ മറ്റേ കൈയിൽ ഇടാൻ ഒന്നും ഇല്ലല്ലോ എന്നു ഒരു അമ്മായി കളിയാക്കി ചോദിച്ചപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

വല്യമ്മയുടെ മകൾ സുജചേച്ചി അവരുടെ കയ്യിലെ വാച്ച് അഴിച്ചു കൊണ്ടു എന്റെ അടുത്തേക്ക് വന്നു എന്നിട്ട് പറഞ്ഞു.

“തല്ക്കാലം ഈ വാച്ച് ആ കൈയിൽ കെട്ടിക്കോളൂ. കൈ വെറുതെ ആക്കണ്ട. അടുത്ത ആഴ്ച വിരുന്നിനു വരുമ്പോൾ തിരിച്ചു തന്നാൽ മതി. കറുത്ത സ്ട്രാപ്പും വലിയ ഡയലും ഉള്ള ആ വാച്ച് കൈയിൽ കെട്ടിയപ്പോൾ എനിക്കു വലിയ സന്തോഷവും അഭിമാനവും ഒക്കെ തോന്നി. കാരണം ഞാൻ ആദ്യമായി വാച്ച് കെട്ടുന്നത് അന്നായിരുന്നു.

അങ്ങിനെ ഞാൻ ശിവേട്ടന്റെ വീട്ടിലെത്തി. ശിവേട്ടന് അമ്മമാത്രമായിരുന്നു വിട്ടിൽ. ഒരു ചേച്ചി ഉള്ളതു തൊട്ടു അടുത്തുള്ള വിട്ടിൽ തന്നെയായിരുന്നു.

എല്ലാവർക്കും നല്ല കാര്യമായിരുന്നു എന്നോട്. ആ ഒരാഴ്ച ശിവേട്ടന്റെ കൂടെ പുറത്തു പോവുമ്പോഴൊക്കെ എന്റെ കയ്യിൽ ആ വാച്ച് ഉണ്ടായിരുന്നു. സത്യത്തിൽ ആ വാച്ച് തിരിച്ചു കൊടുക്കാനുള്ള കാര്യം മറന്നിരുന്നു.

അങ്ങിനെ ഒരാഴ്ച കഴിഞ്ഞു. വിരുന്നിനു പോവാനുള്ള സമയമായി. ഞങ്ങളും അമ്മയും ചേച്ചിയും പിന്നെ കുറച്ചു ബന്ധുക്കളും കുടിയായിരുന്നു പോയത്. അന്നു വൈകിട്ടു തന്നെ തിരിച്ചുവരാനും ഞങ്ങൾ രണ്ടുപേരും പിന്നീട് പോയി താമസിക്കാനും ആയിരുന്നു പ്ലാൻ.

ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞപ്പോൾ സുജചേച്ചി വന്നു, അമ്മയോടൊക്കെ കുറച്ചു നേരം സംസാരിച്ചു. പിന്നെ എന്നേ അകത്തെ മുറിയിലേക്ക് വിളിച്ചിട്ടു പറഞ്ഞു.

“ഇനി ആ വാച്ച് ഇങ്ങു തന്നേക്കു സുധേ. അവിടെ വിജയേട്ടൻ നിനക്ക് വാച്ച്  കെട്ടാൻ തന്നതിൽ ദേഷ്യത്തിലാ. എങ്ങാനും കിട്ടാതെ ആയി പോവുമോ എന്നാ മുപ്പർക്ക് പേടി.”

ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു. പറയുന്നതിനോടൊപ്പം എന്റെ കൈയിൽ നിന്നു വാച്ച് അഴിച്ചു എടുക്കുകയും ചെയ്‌തു.

എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

ചേച്ചി മുറിയിൽ നിന്ന് പോയപ്പോൾ ഞാൻ കണ്ണുകൾ തുടച്ചു കൊണ്ടു നേരെ നോക്കിയത് വരാന്തയിൽ അറ്റത്തു ഇരിക്കുന്ന ശിവേട്ടന്റെ മുഖത്തായിരുന്നു. അവിടെ ഇരുന്നു ഞങ്ങളെ ശ്രദ്ധിക്കൂകയായിരുന്നു അദ്ദേഹം.

എന്റെ വിട്ടുകാരെ അടുത്ത ആഴ്ച ശിവേട്ടന്റെ വീട്ടിലേക്കു ക്ഷണിച്ചു കൊണ്ട് ഞങ്ങൾ വിട്ടിൽ നിന്നു ഇറങ്ങി. ടൗണിൽ എത്തിയപ്പോൾ കൂടെ വന്ന ബന്ധുക്കൾ പലരും യാത്ര പറഞ്ഞു.

പിന്നെ ഉണ്ടായിരുന്നത് അമ്മയും ചേച്ചിയും ഒരു അമ്മാവനും അമ്മായിയും മാത്രമായിരുന്നു.

“നിങ്ങൾ ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്കു പൊയ്ക്കോളൂ. ഞാനും സുധയും എന്റെ ഒരുകൂട്ടുകാരന്റെ വിട്ടിൽ കയറിട്ടു പെട്ടന്നു അങ്ങു എത്താം”. ശിവേട്ടൻ അമ്മയോടും അമ്മാവനോടുമായി പറഞ്ഞു.

അവർ ഓട്ടോസ്റ്റാൻഡിലേക്ക് പോയപ്പോൾ ഞങ്ങൾ റോഡിലൂടെ നടന്നു. ഞാൻ ഒന്നും മനസിലാവാതെ ശിവേട്ടന്റെ പിന്നാലെ നടക്കുകയായിരുന്നു. ഞങ്ങൾ ചെന്നു കയറിയതു ‘കൃഷ്ണാ വാച്ച് വർക്സ് ‘എന്നാ ബോർഡ് ഉള്ള ഒരു വലിയ കടയിലേക്കായിരുന്നു.

ഞാൻ ആ മുഖത്തേക്ക് അതിശയത്തിൽ നോക്കിയപ്പോൾ വെറുതെ കണ്ണടച്ചു ചിരിച്ചതേയുള്ളു അദ്ദേഹം.

അവിടെ അന്നു ശിവേട്ടൻ വാങ്ങി തന്നതായിരുന്നു. ഈ ഗോൾഡൻ കളർ വാച്ച്. കാണുമ്പോൾ നിറം ഇത്തിരി കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും എന്റെ മനസ്സിൽ ഈവാച്ചിന് സ്വർണ്ണത്തിന്റെ തിളക്കമാണ്.

Post Views: 56
8
Jalaja Narayanan

9 Comments

  1. മിനി സുന്ദരേശൻ on February 1, 2026 2:17 AM

    സ്വർണ്ണത്തിൻ്റെ നിറമുള്ള വാച്ചും സ്വർണ്ണത്തേക്കാൾ നിറവുള്ള ശിവേട്ടനും ….. സുന്ദരമായ കഥ❤️🌹

    Reply
  2. സിന്ധു അപ്പുക്കുട്ടൻ on October 23, 2025 6:58 PM

    സൂപ്പർ സ്റ്റോറി.. ഇത്രയും സ്നേഹമുള്ള ഒരാളെ കൂട്ട് കിട്ടാൻ ഭാഗ്യം കുറെ വേണം

    Reply
    • Jalaja narayanan on October 24, 2025 10:08 PM

      Thanks

      Reply
  3. Joyce Varghese on October 23, 2025 6:24 PM

    മനോഹരം. നല്ല പങ്കാളിയെ ലഭിക്കുന്നത് ഭാഗ്യമാണ്.🥰

    Reply
  4. Suma Jayamohan on October 23, 2025 9:29 AM

    മനോഹരം ജലജ❤️👌
    പരിഗണയും സ്നേഹവുമുള്ള ഒരാൾ ഒപ്പമുണ്ടെങ്കിൽപ്പിന്നെ എന്തു വേണം?❤️❤️

    Reply
    • Thara Subhash on October 23, 2025 5:06 PM

      സ്നേഹവും സന്തോഷവും മനസ്സിൽ നിറച്ച കഥ

      Reply
    • Joyce Varghese on October 23, 2025 6:24 PM

      മനോഹരം. നല്ല പങ്കാളിയെ ലഭിക്കുന്നത് ഭാഗ്യമാണ്.🥰

      Reply
      • Shreeja R on October 25, 2025 12:15 AM

        നല്ല കഥ 👌

        Reply
    • സന്ധ്യ on October 25, 2025 10:33 PM

      പ്രിയപ്പെട്ട ടീച്ചറിന്റെ എഴുത്ത്… തുടക്കം മുതൽ ആകാംഷ നില നിർത്തി സുന്ദരമായ… ശാന്തമായ … സമാധാനം നിറഞ്ഞ പര്യവസാനം… സ്നേഹം… എഴുത്തുകൾ തുടരട്ടെ… 🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.