Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സഫലമീ സ്വപ്നം
ജീവിതം വീട് സ്ത്രീ

സഫലമീ സ്വപ്നം

By Jalaja NarayananMarch 6, 2026Updated:March 27, 20261 Comment3 Mins Read386 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്റ്റെയർകേസ് ഇറങ്ങി വന്ന സുജ, രേണുവിന്റെ അടുത്തേക്ക് വന്നു.

അവളോട്‌ പറഞ്ഞു. “രേണു വീട് മനോഹരമായിട്ടുണ്ട് കേട്ടോ. നല്ല ഫിനിഷിങ്. പെയിന്റിംഗ് കളർ ആണെങ്കിൽ സൂപ്പർ. ഫ്ലോ‌റും കിച്ചണിൽ ഇന്റീരിയൽ വർക്ക്സും ഒക്കെ എനിക്കു നന്നായി ഇഷ്ടപ്പെട്ടു.”

രേണു ഒരു ചിരിയോടെ അവളെ ചേർത്തുപിടിച്ചു കൊണ്ട് താങ്ക്സ് പറഞ്ഞു.

ഓരോരുത്തരും അവളെ അഭിനന്ദിച്ചപ്പോൾ അവൾക്കു ഒരു പാടു സന്തോഷം തോന്നി. കുറെ കാലംരേണു മനസ്സിൽ മോഹിച്ച സ്വപ്നമാണ് ഇന്ന് യഥാർത്ഥമായത്. പണ്ടേ ഉള്ള മോഹമായിരുന്നു ഒരു പുതിയ വീട്. ഭാഗം വെച്ചപ്പോൾ അവളുടെ അച്ഛന് സ്വന്തമായി കിട്ടിയ ഒരു പഴയ തറവാട്ടിൽ ആയിരുന്നു കുട്ടിക്കാലത്തെ താമസം. നാലു മക്കളെ വളർത്തി വലുതാക്കുന്ന തിരക്കിൽ അച്ഛൻ അതു പുതുക്കി പണിയാൻ ഒന്നും മെനക്കെട്ടില്ല.

സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരികളുടെ പുതിയ രീതിയിൽ പണിത മനോഹരമായ  വീടുകൾ കാണുമ്പോൾ അവൾ അതു പോലത്തെ വീടുകൾക്കായി കൊതിക്കും. മഴയും വെയിലും കൊള്ളാതെ കേറി ക്കിടക്കാൻ ഒരിടം. അതു മാത്രമായിരുന്നു അച്ഛനും അമ്മക്കും വീടിനെ കുറിച്ചുള്ള സങ്കല്പം.

വിവാഹം കഴിഞ്ഞു അവൾ എത്തിയതും മനക്കോട്ട കെട്ടിയ പോലെ ഉള്ള വിട്ടിൽ ഒന്നുമായിരുന്നില്ല. ഒരു ഓടിട്ട നിലമൊക്കെ സിമന്റ് തേച്ച ഒരു സാധാരണ വീട്. അവളുടെ ബാലേട്ടന് ഒരു ചെറിയകട ഉണ്ടായിരുന്നു. അതിൽ നിന്നു വലിയ വരുമാനമൊന്നും കിട്ടില്ല. സ്വഭാവദൂഷ്യങ്ങൾ ഒന്നുമില്ലെങ്കിലും എല്ലാറ്റിനും ഒരു തരം അലസത ആയിരുന്നു അയാൾക്ക്‌. അതുകൊണ്ട് തന്നെ കട തുറക്കുന്നതും വല്ലപ്പോഴും  മാത്രം. പഠിക്കാൻ മിടുക്കൻ അല്ലാത്തതു കൊണ്ടു വിദ്യാഭ്യാസവും കുറവ്.

രണ്ടു ആൺമക്കൾ ആയിരുന്നു വീട്ടിൽ. അനിയൻ ശിവൻ ഒരു ഗവണ്മെന്റു ജോലിക്കാരൻ ആണ്. വീട്ടിൽ എല്ലാ കാര്യങ്ങളും നോക്കുന്നത് ശിവൻ ആണ്. രേണുവിന്റെ കല്യാണം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞപ്പോൾ ശിവന്റെയും വിവാഹം കഴിഞ്ഞു. അവനു ഇഷ്ടപ്പെട്ട അവന്റെ ഓഫീസിൽ തന്നെയുള്ള ഒരു പെൺകുട്ടി ആയിരുന്നു അത്.

വർഷങ്ങൾ അങ്ങിനെ ഒന്നുരണ്ടു കഴിഞ്ഞു. ബാലന്റെ അച്ഛൻ വീട് ശിവന്റെ പേരിൽ എഴുതികൊടുത്തു. ബാലന് പേരിൽ കൊടുത്തത് പതിനഞ്ചു സെന്റ് സ്ഥലം ആയിരുന്നു. അപ്പോഴേക്കും ബാലനും രേണുവിനും ഒരു പെൺകുഞ്ഞു ഉണ്ടായി. വീട് ശിവന്റെ പേരിൽ ആയപ്പോൾ അവന്റെ ഭാര്യ ശുഭയുടെ അച്ഛനും അമ്മയും അനിയത്തിയും ഒക്കെ ഇടക്ക് വന്നു താമസിക്കാൻ തുടങ്ങി. മാത്രമല്ല ശിവന്റെ ചിലവിൽ ആണല്ലോ ബാലനും കുടുംബവും എന്നു സൂചിപ്പി ച്ചുകൊണ്ട് അവർ സംസാരിക്കാൻ തുടങ്ങി. ബാലന് അതൊരു അപമാനമായൊന്നും തോന്നിയില്ലെങ്കിലും രേണുവിന് തോന്നിയിരുന്നു. അങ്ങിനെ അവൾ ബാലനെ നിർബന്ധിച്ചു കടയുടെ അടുത്തു ഒരു ചെറിയ വാടക വീട്ടിലേക്കു താമസം മാറി.

അവിടെ കടയിൽ കച്ചവടം രേണു ഏറ്റെടുത്തു.. അതിന്റെ കൂടെ അവൾ കടയുടെ മുന്നിൽ താമസിക്കുന്ന മുന്നാലുകോളേജ് കുട്ടികൾക്ക് ബ്രെക്ഫാസ്റ്റും ഉണ്ടാക്കി കൊടുത്തു തുടങ്ങി. രേണുവിന്റെ നിരന്തരമായ നിർബന്ധവും ഉപദേശവും ഒക്കെ കൊണ്ടായിരിക്കാം ബാലൻ ഒന്നു മാറി. അലസതയൊക്കെ മറന്നു അയാൾ കടയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കാണിക്കാൻ തുടങ്ങി. അങ്ങിനെ കച്ചവടം ഒന്നു മെച്ചപ്പെട്ടു.

രേണുവിന്റ ഭക്ഷണത്തിനുആവിശ്യക്കാർ കൂടി വന്നു. ബർത്ത് ഡേ പോലെയുള്ള ഫങ്ക്ഷന് അവൾക്കു ഓർഡറുകൾ കിട്ടി തുടങ്ങി. അവൾ വാട്ട്‌സപ്പ് വഴി ഓർഡർ എടുക്കാൻ തുടങ്ങിയപ്പോൾ ജോലിക്കാരായ സ്ത്രീകൾ അവളുടെ കസ്റ്റമേഴ്സ് ആയി. അവർ കറികളും ദോശമാവും രേണുവിന്റെ വിട്ടിൽ വന്നു വാങ്ങി തുടങ്ങി.

ആ സമയത്ത് അച്ഛന്റെ വകയായി ബാലന് കിട്ടിയ പതിനഞ്ചു സെന്റ് ഭൂമിയിൽ വീട് പണി അവർ ചെറുതായി ആരംഭിച്ചി രുന്നു. രേണുവിന്റെ കാറ്ററിംഗ് ബിസിനസ് ഒന്നു കൂടി പുരോഗമിച്ചു. അവൾ സഹായത്തിനു രണ്ടു മൂന്നു ആൾക്കാരെ കൂടെ കൂട്ടി. പിന്നെ ആവിശ്യക്കാർക്ക് ഫുഡ്‌ എത്തിക്കാൻ വേണ്ടി ഒരു വണ്ടിയും വാങ്ങി. അവളുടെ മോൾ അപ്പോഴേക്കും M com കഴിഞ്ഞു ഒരു ബാങ്കിൽ ജോലിക്ക് കയറിയിരുന്നു.

ഇന്നു ടൗണിലെ മൂന്നു മികച്ച കാറ്ററിംഗ് സർവിസുകളിൽ ഒന്നു രേണുവിന്റേതാണ്. രുചികരമായ ഭക്ഷണവും ആളുകളോടുള്ള മാന്യമായ പെരുമാറ്റവും കൊണ്ടാവാം കല്യാണം. റിസപ്ഷൻ തുടങ്ങിയ ഒരു പാടു ഫങ്ക്ഷനുകൾക്ക് അവൾക്കു പതിവായി ഓർഡർ കിട്ടികൊണ്ടിരുന്നു.

അവൾ മനസ്സിൽ കണ്ടതിലും ഭംഗി ആയിട്ടാണ് ഇന്നു വീട് പുർത്തിയാക്കിയത്. കാരണം ഒരു പാടു നല്ല അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മോളുടെ ഭാഗത്തു നിന്നും കിട്ടിയിരുന്നു.

രേണുവിന്റെ കഠിനമായപരിശ്രമം തന്നെയാണ് ആ കുടുംബത്തിന്റെ ഉന്നതിക്കുള്ള കാരണം എന്നു അവിടെ എത്തിയ ഓരോരുത്തർക്കും അറിയാമായിരുന്നു. അതവർ പരസ്പരം പറയുകയും ചെയ്തു. ആളുകളെ സ്വികരിച്ചും അവരോടു സംസാരിച്ചും ഓടി നടക്കുന്ന രേണുവിന്റെ മനസ്സ് നിറയെ സന്തോഷമായിരുന്നു വീട് എന്ന സ്വപ്നം യഥാർത്ഥമായതീന്റെ ആനന്ദം.

#എന്റെരചന – വീട് സ്വപ്നം കാണുന്നവർ

Post Views: 578
2
Jalaja Narayanan

1 Comment

  1. Joyce Varghese on March 9, 2026 6:58 AM

    കഠിനാധ്വാനം വീടായി മാറിയ കഥ നന്നായി എഴുതി.👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.