നീ ഇപ്പോൾ എവിടെയാണ്? തീരങ്ങളെ വെള്ളിപാദസരങ്ങൾ അണിയിക്കാൻ ഉത്സാഹത്തോടെ ഓടിയെത്തുന്നതിരമാലകൾ. കടലിന്റെ നീലിമയാർന്ന അഗാധതയിൽ ലയിച്ചിരിക്കുമ്പോൾ ഉള്ളിൽ എവിടെയോ നഷ്ടപ്രണയത്തിന്റെ ഓർമ്മകൾ നിറയുന്നു. നിന്റെകാലൊച്ചകൾക്കായി ഞാൻ കാതോർത്തു നിൽക്കാൻ തുടങ്ങിയത് എപ്പോഴായിരുന്നു എന്നു കൃത്യമായി ഓർക്കുന്നില്ല. എന്നാലും കണ്ണനും രാധയും പോലെ ഉമയും മഹേശ്വരനും പോലെ ശ്രീരാമനും സിതയും പോലെ എന്റെ പേരിന്റെ കൂടെ നിന്റെ പേരും ചേർത്തു കാണാനായിരുന്നു ഞാൻ കൊതിച്ചത്. നിലാവ് തെളിയുന്ന രാവുകളിൽ എന്റെ ജാലകവാതിലിലൂടെ ഞാൻ നിന്നെ കാത്തു നിൽക്കാറുണ്ടായിരുന്നു എനിക്കു നീ അജ്ഞാതനായിരുന്നു. അതു കൊണ്ട് തന്നെ എന്റെ സങ്കല്പത്തിൽ ഞാൻ നിനക്കെകിയ രൂപവും ഭാവവും എന്റെ ഭാവനയിൽ മെനഞ്ഞു എടുത്തതാണ്. അമ്പാടിയിൽ നിന്നു അകന്നുപോവുന്ന അക്രൂരന്റെ തേരിൽ നീ പുഞ്ചിരിയോടെ ഇരിക്കുമ്പോൾ നിന്നെ പിന്തുടരുന്ന അനേകം ഗോപിമാരിൽ ഒരുവൾ മാത്രമായിരിക്കും ഞാൻ നിനക്ക്. പക്ഷേ എന്റെ ഹൃദയം മിടിക്കുന്നതും ഇമകൾ ഇളക്കുന്നതും നിന്നെ കാണാൻ വേണ്ടി മാത്രമാണ്. ഞാൻ സ്വയം രാധയായി മാറുമ്പോൾ…
Author: Jalaja Narayanan
കുഞ്ഞിമോൾ ഉറങ്ങിയപ്പോൾ ഊണ് കഴിച്ചു അടുക്കള ഒക്കെ ഒതുക്കി കുറച്ചു നേരം ടിവി കണ്ടുകളയാം എന്നു കരുതി ഹാളിൽ എത്തിയപ്പോഴായിരുന്നു മൊബൈൽ റിംഗ് ചെയ്യുന്നതു ശ്രദ്ധയിൽ പെട്ടത്. മോളെ ഉറക്കാൻ കൊണ്ടുപോവുമ്പോൾ ഫോൺ സൈലന്റിൽ ആക്കിയതായിരുന്നു. ഫോണിൽ പത്മേടത്തിയുടെ നമ്പർ കണ്ടപ്പോൾ മനസ്സിൽ വല്ലാത്തോരു സന്തോഷം തോന്നി. നാട് വിട്ടു ഇവിടെ വന്നു താമസിക്കുന്നതിൽ ഇത്തിരി കുറ്റപ്പെടുത്തുമെങ്കിലും നാട്ടിൽ നടന്ന ഓരോ കാര്യങ്ങളും വള്ളിപുള്ളി തെറ്റാതെ പറഞ്ഞു തരും. “എന്റെ ഉഷേ നിനക്കു ഇങ്ങോട്ട് വരണ്ട വിചാരമൊന്നും ഇല്ലേ. എത്രകാലയായി പോയിട്ട് ” ഫോൺ എടുത്ത ഉടനെ ഉളള പരാതി കേട്ടപ്പോൾ മറുപടി പറഞ്ഞതു ചിരിച്ചു കൊണ്ടാണ്. “ഇവിടെ ഇവർ രണ്ടു പേരും ഓഫീസിൽ പോവുന്നവരല്ലേ പത്മേടത്തി. ഒരു വയസ്സായ കുഞ്ഞി മോളെ ആരെയെങ്കിലും ഏൽപ്പിച്ചു വരാൻ പറ്റുമോ? ഡേകേറിൽ ആക്കാൻ ആണെങ്കിൽ രണ്ടാൾക്കും ഇഷ്ടക്കേടും. മൂന്നു വയസ്സ് വരെ എങ്കിലും അമ്മ നിൽക്കണം എന്നാ നന്ദു പറയുന്നത്. പിന്നെ പ്രനിതയുടെ…
ഞങ്ങളുടെ കല്യാണം നടക്കുമ്പോൾ ഏട്ടൻ ജോലിചെയ്തിരുന്നത് തമിഴ്നാട്ടിൽ ഉള്ള തിരുപ്പൂർ എന്ന സ്ഥലത്തായിരുന്നു. ഏട്ടന്റെ അമ്മ ഏട്ടൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ മരിച്ചു പോയിരുന്നു. ഞങ്ങളുടെവിവാഹത്തിന്റെ രണ്ടു വർഷം മുൻപേ അച്ഛനും മരിച്ചു. വിട്ടിൽ അമ്മയുടെ സ്ഥാനത്തായിരുന്നു മൂത്ത ചേച്ചി. ഏട്ടനേക്കാൾ പതിനാലു വയസ്സ് കൂടുതൽ ഉണ്ടായിരുന്നു ചേച്ചിക്ക്. അതായിരിക്കാം ഒരു മോനോടുള്ള സ്നേഹവും വാത്സല്യവും ആണു ചേച്ചിക്ക് അനിയനോട്. എന്നോടും ഉണ്ടായിരുന്നു ചേച്ചിക്ക് ആ ഇഷ്ടം. കല്യാണത്തിനു ശേഷം ബന്ധുക്കളുടെ വീട്ടിലേക്കു വിരുന്നു ഒക്കെ പോയിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഒരു ദിവസം ചേച്ചി അനിയനോട് ചോദിച്ചത്, ‘നിന്റെ ലീവ് തീരാൻ ഇനി രണ്ടാഴ്ചയും കൂടി അല്ലേ ഉള്ളു. ഇവളെയും കൊണ്ടു എങ്ങോട്ടും പോയില്ലല്ലോ.’ ‘അതൊന്നും സാരമില്ല. അതൊക്കെ ഇനിഅടുത്ത തവണ വന്നിട്ട് പോവാം’ എന്നു ഏട്ടൻ പറഞ്ഞെങ്കിലും ചേച്ചി സമ്മതിച്ചില്ല. ചേച്ചിയുടെ നിർബന്ധം കൊണ്ട് ഏട്ടൻ ഊട്ടിയിൽ ഒന്നു പോവാൻ പ്ലാൻ ചെയ്തു. ചേച്ചിക്ക് രണ്ടു പെൺകുട്ടികൾ ആണ്. മൂത്തയാൾ വിവാഹം കഴിഞ്ഞു…
യാത്ര ഒരു പാടു ഇഷ്ടമുള്ള ഒരാളാണ് ഞാൻ. ബസ്സിലോ കാറിലോ ആണു യാത്രയെങ്കിൽ സംഗീതമൊക്കെ ആസ്വദിച്ചു പുറത്തു നിന്നുള്ള കാഴ്ചകൾ ഒക്കെ നോക്കിക്കണ്ടു അങ്ങനെ ഇരിക്കും. ട്രെയിൻ യാത്ര ആണെങ്കിൽ എന്തെങ്കിലും വായിച്ചിരുന്നോ ഇഷ്ടഗാനങ്ങൾ ശ്രവിച്ചോ ആയിരിക്കും മിക്കപ്പോഴും യാത്ര. കേരളത്തിനു പുറത്തു യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യ വിട്ടു ഒരു യാത്രപോവാൻ സാധിച്ചതു ഈ അടുത്താണ്. മോനും ഫാമിലിയും ജോർജിയിൽ ഉള്ള അറ്റ്ലാന്റയിൽ ആണു താമസിക്കുന്നത്. അവിടെ അവർ പുതിയ വീട് വാങ്ങിച്ചതു മുതൽ അച്ഛനും അമ്മയും ഇങ്ങോട്ട് വരണമെന്ന് പറയുന്നുണ്ടെങ്കിലും വിസ ശരി ആയതും പോവാനുള്ള ഡേറ്റ് ഫിക്സ് ചെയ്തതും ഒറ്റ മാസം കൊണ്ടാണ്. കരിപ്പൂർ എയർ പോർട്ടിൽ നിന്നായിരുന്നു ഫ്ലൈറ്റ്. മോളുടെ (മോന്റെ ഭാര്യയുടെ ) പേരെന്റ്സ് അടുത്തു താമസിക്കുന്നത് കൊണ്ടു എല്ലാ കാര്യങ്ങളിലും (പാക്കിങ്ങിൽ വരെ) അവരുടെ ഹെൽപ് ഉണ്ടായിരുന്നു. അവർ തന്നെയാണ് എയർ പോർട്ടിൽ കൊണ്ടു വന്നു ആക്കിയതും. മോന്റെ കൂടെ ഒരിക്കൽ ബാംഗ്ലൂർക്ക് പോയിവന്നതും…
ഒരു അനാഥലയത്തിൽ ജീവിച്ച പെൺകുട്ടിയും അവളെ സ്പോൺസർ ചെയ്ത ഒരാളുടെയും കഥ പറയുന്ന ഒരു ചിത്രമാണ് കാണാമറയത്ത്. ശോഭനയുടെ അഭിനയജീവിതത്തിൽ ഏറ്റവും ഭംഗിയായി ചെയ്ത സിനിമകളിൽ ഒന്നാണിത്. മമ്മൂട്ടിയും സീമയും പ്രധാന അഭിനേതാക്കളായി ചിത്രത്തിൽ ഉണ്ടെങ്കിലും ശോഭനയും റഹ്മാനും തുല്യകഥാപാത്രങ്ങളായി ഒപ്പം തന്നെയാണ്. നമ്മൾ സാധാരണ കണ്ടു വരുന്ന റൊമാന്റിക് പടങ്ങളിൽ നിന്നും വ്യത്യാസം ഉള്ളതാണ് ഈ ചിത്രത്തിലെ പ്രമേയം. പത്മരാജൻ തിരക്കഥ എഴുതി ഐ വി ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ റോയി ആയി മമ്മൂട്ടിയും ഷേർലി ആയി ശോഭനയും എത്തുന്നു. ഇതിൽ ശോഭനഅവതരിപ്പിക്കുന്ന ഷേർലി തികച്ചും അനാഥയാണെങ്കിൽ മമ്മുട്ടി അവതരിപ്പിക്കുന്ന റോയ് സമ്പന്നനായ ഒരു ബിസ്നസുകാരൻ ആണ്. കുട്ടിത്തം വിട്ടുമാറാത്ത നിരപരാധിആയ ഒരു അനാഥപെൺകുട്ടിയെ വളരെ ലളിതമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു ശോഭന. വേറിട്ട ആ പ്രണയവും ആർക്കും കൗതുകം തോന്നിപ്പിക്കുന്നതാണ്. ചെറുപ്രായത്തിലുള്ള പെൺകുട്ടി ഇരട്ടിവയസ്സുള്ള ഒരാളെ തീവ്രമായി പ്രണയിക്കുകയാണ് കഥയിൽ. താൻ സ്നേഹിച്ചത് ഇതുവരെ കാണാത്ത സ്പോൺസറുടെ…
സൂപ്പർ മാർക്കറ്റിലേക്ക് കയറുമ്പോഴാണ് രമയെ കണ്ടത്. കണ്ട ഉടനെ അവൾ ചോദിച്ചു. “അനിതയുടെ മോന്റെ കല്യാണത്തിന് പോവുന്ന കാര്യം ഞാൻ ഇന്നലെ രാത്രി വോയിസ് മെസ്സേജ് ഇട്ടിരുന്നല്ലോ? നീ എന്താ റിപ്ലൈ ഒന്നും പറയാതിരുന്നത്.” “ഓ അതോ ഏട്ടൻ അപ്പോൾ ഉറങ്ങിട്ടുണ്ടായിരുന്നില്ല. കിടന്നിട്ടു ഫോൺ എടുത്താലേ ദേഷ്യം വരും.” ഞാൻ പറഞ്ഞപ്പോൾ അവൾ അത്ഭുതത്തോടെ എന്നോട് ചോദിച്ചു. “പത്തുഅമ്പത്തിനാലു വയസ്സായിട്ടും നിങ്ങൾ രണ്ടുപേരും ഒരു മുറിയിൽ ആണോ കിടക്കുന്നതു? നിനക്കു നാണമില്ലേ ഇതു പറയാൻ.” അവൾ പുച്ഛത്തോടെ ഒന്നു ചിരിച്ചു. എനിക്കു ഒന്നും മനസ്സിലായില്ല. ഞാൻ മോശമായിട്ടു എന്തോ ചെയ്തതു പോലെയാണ് അവളുടെ ഭാവം. “അപ്പോൾ നിങ്ങള് ഒരു മുറിയിൽ അല്ലേ ഉറക്കം?” എന്റെ ചോദ്യം കേട്ടപ്പോൾ അവൾ വീണ്ടും ചിരിച്ചു പുച്ഛം നിറഞ്ഞ അതേ ചിരി. എന്നിട്ടു പറഞ്ഞു. “മുന്നാലു വർഷങ്ങളായി അദ്ദേഹം മേലെത്തെ മുറിയിൽ ആണ് ഞാൻ താഴെയും. ഫാൻഫുൾ സ്പീഡിൽ ഇട്ടാലെ പുള്ളിക്ക് ഉറക്കം വരു. എനിക്കാണെങ്കിൽ…
ദീപയുടെ ഹൌസ് വാമിങ്ങിന്റെ അന്നായിരുന്നു ഏട്ടന്റെ ഇളയ അനിയത്തിയുടെ മോളുടെ കല്യാണം. ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ ഏട്ടനോട് ചോദിച്ചു. ദീപ വിളിച്ചിട്ടു നമ്മൾ പോയില്ലല്ലോ. നാളെ സൺഡേ അല്ലേ അവളുടെ വീട് കാണാൻ ഒന്നു പോയാലോ. ഏട്ടന് സമ്മതമായിരുന്നു. ഗിഫ്റ്റ് ആയിട്ടു എന്തെങ്കിലും വാങ്ങണ്ടേ? എന്നു ഞാൻ ചോദിച്ചപ്പോൾ ഏട്ടൻ പറഞ്ഞു. അതു വേണം. പക്ഷേ പ്രയോജനമുള്ള എന്തെങ്കിലും മതി. ഒരു പാടുആലോചിച്ചിട്ടാണ് ഒരു മിക്സി വാങ്ങാൻ ഞാൻ തീരുമാനിച്ചത്. ഈ അമ്മക്ക് എന്താ അതൊക്കെ അവര് വാങ്ങിട്ടുണ്ടാവും. മോള് പറഞ്ഞിട്ടും ഞാൻ തീരുമാനം മാറ്റിയില്ല. ഒരു മിക്സി അടുക്കളയിൽ ഉണ്ടായാൽ പകുതി പണി തീരും എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഒരു ഓണക്കാലത്തു ഏട്ടന്റെ വലിയമ്മയും ചിറ്റയും അവരുടെ മക്കളും ഒക്കെ ഞങ്ങളുടെ വിട്ടിൽ ഓണം ആഘോഷിക്കാൻ വന്നു. രാവിലെ പുക്കളം ഇടണം, വരുന്നവരോട് സംസാരിച്ചിരിക്കണം എന്നൊക്കെ കരുതി തലേ ദിവസം രാത്രി ത്തന്നെ സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. വറുത്തരച്ച സാമ്പാർ,…
“ഈ ബാൽക്കണിയിൽ ഉള്ള പൂക്കളൊക്കെ വച്ചു നിനക്കു ഒരു പൂക്കളം ഇട്ടൂടെ മീരാ, ഇവിടെ പുറത്തു വാങ്ങാനും കിട്ടുമല്ലോ ഇഷ്ടം പോലെ പൂക്കൾ.” ഓണം ആഘോഷിക്കാൻ മോളുടെ ഫ്ലാറ്റിൽ എത്തിയ ഞാൻ അവളോട് പറഞ്ഞപ്പോൾ ഉടൻ വന്നു അവളുടെ മറുപടി. “അമ്മ എന്തറിഞ്ഞിട്ടാ പറയുന്നത്. മിച്ചൂന് ഇപ്പോൾ എക്സാം നടന്നു കൊണ്ടിരിക്കുകയാ. കുഞ്ഞുവിനാണെങ്കിൽ സ്പെൽബീ എക്സാം നെക്സ്റ്റ് വീക്ക് തുടങ്ങും അവൾ അതിന്റെ ഒരുക്കത്തിലാണ്. പിന്നെ ഉള്ളതു വർക്ക് ഫ്രം ഹോംമും അടുക്കളപണിയും ഒന്നിച്ചു ചെയ്യുന്ന ഞാനും.” ഞാൻ ഒന്നും പറയാത്തത് കൊണ്ടാവും. അവൾ ഒരു ചിരിയോടെ പറഞ്ഞു. “അമ്മ പിണങ്ങണ്ട. ഉത്രാടത്തിനും തിരുവോണത്തിനും നമുക്ക് വലിയൊരു പൂക്കളം തന്നെ ഇടാം. ഓണത്തിന് സദ്യ ഒക്കെ ഓർഡർ ചെയ്യുന്നത് കൊണ്ട് പണികൾ ഒന്നും അധികം ഉണ്ടാവില്ല.” ഇപ്പോൾ ഒരു മീറ്റിംഗ് ഉണ്ടെന്നും പറഞ്ഞു അവൾ അകത്തേക്ക് പോയപ്പോൾ പഴയ കുറെ ഓണഓർമ്മകളുമായി ആ ചെയറിൽ അങ്ങിനെ ഇരുന്നു. പണ്ടൊക്കെ ഓണപരീക്ഷയുടെ സമയത്തായിരിക്കും…
“കാലിനു തൈലം ഇട്ടതു മതിയിട്ടോ ഇനി നിർമ്മല കിടന്നോളു ” വല്ല്യമ്മ പറഞ്ഞപ്പോൾ ഞാൻ പതുക്കെ കട്ടിലിന്റെ അറ്റത്തായി ഇട്ട സ്റ്റളിൽ നിന്നു എണിറ്റു. പിന്നെ വല്ല്യമ്മയുടെ കട്ടിലിന്റെ അടിയിൽ മടക്കി വെച്ച എനിക്കു കിടക്കാൻ ഉള്ള പായ തറയിൽ വിരിച്ചു. അതിൽ ഉള്ള പുതപ്പ് എടുത്തു കുടഞ്ഞു ഇട്ടു. തലയണ എടുത്തു നേരെ വച്ചു. ലൈറ്റ് ഓഫാക്കാൻ തുടങ്ങുമ്പോൾ ചോദിച്ചു. “എന്നാൽ ഞാൻ കിടക്കട്ടെ വല്യമ്മേ “. ശരി എന്തെങ്കിലും വേണമെങ്കിൽ ഞാൻ വിളിക്കാം.” വല്യമ്മ മറുപടി പറഞ്ഞപ്പോൾ ഞാൻ ലൈറ്റ് ഓഫാക്കി തറയിൽ വിരിച്ചിട്ട വിരിപ്പിൽ ഇരുന്നു കൈ കൂപ്പി ഒന്നു പ്രാർത്ഥിച്ചശേഷം പതുക്കെ കണ്ണടച്ചു കിടന്നു. ഉറക്കത്തിനായി കാത്തുകിടന്നപ്പോൾ മനസ്സിൽ ചിന്തകൾ തിരമാലകൾ പോലെ എത്തികൊണ്ടിരുന്നു. നിറവും ഭംഗിയും ഉള്ള ഒരു വർത്തമാനകാലം ഉണ്ടായിരുന്നു എന്റെ ജീവിതത്തിൽ. ഞാനും ഏട്ടനും മോനും അടങ്ങിയ ഞങ്ങളുടെ കുടുംബം ഏട്ടന്റെ ആ കൊച്ചു സ്റ്റേഷനറികടയുടെ വരുമാനം കൊണ്ടും സന്തോഷത്തോടെയും സമാധാനത്തോടെയും…
മഴയുടെ ശക്തി ഒന്നു കുറഞ്ഞിട്ടുണ്ട്. റോഡിൽ ആളുകൾ വളരെ കുറവാണ്. രാത്രി ഒരു പാടു വൈകിയിരിക്കുന്നു. പാവം ഇന്ദു ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടാവും. അവൾ അങ്ങിനെയാണ്. എത്താൻ വൈകുമ്പോൾ കാത്തിരിക്കണ്ട എന്നു എത്ര പറഞ്ഞാലും കേൾക്കില്ല. എന്നു ഹോസ്പിറ്റലിൽ നിന്നു ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് ഒരു എമർജൻസി കേസ് വന്നത്. ഒരുആക്‌സിഡന്റ്. പതുക്കെ കാറിനു വേഗത കൂട്ടി. മഴ വീണ്ടും വരുന്നതിനു മുൻപ് വീട്ടിൽ എത്തണം. പെട്ടന്നാണ് റോഡിന്റെ വലതുഭാഗത്തുള്ള വിജനമായ ഇടവഴിയിൽ വെള്ളവസ്ത്രം ധരിച്ചു ഒരു സ്ത്രീ നിൽക്കുന്നത് കണ്ടത്. സിനിമയിൽ കണ്ടതും വായിച്ചതും ഒക്കെ പേടിയോടെ മനസ്സിലൂടെ കടന്നുപോയെങ്കിലും അതു ആരാണെന്നു അറിയാൻ ഒരു ആകാംഷ തോന്നി. അവരുടെ മുന്നിൽ ഞാൻ കാർ നിർത്തുമ്പോൾ ആ മുഖം നിറയെ പരിഭ്രമമായിരുന്നു. എന്നെ കണ്ടതും അവർ കാറിന്റെ അടുത്തേക്കു നടന്നുവന്നു. “അശ്വനി ഹോസ്പിറ്റലിലെ മിഥുൻഡോക്ടർ അല്ലേ? ഡോക്ടർ, ഞാൻ ഈ ഹെൽത്ത് സെന്ററിലെ നേഴ്സ് ആണ്. ഇവിടെ അടുത്തൊരു വീട്ടിൽ എന്റെ…
