Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മാവേലി നാടു വാണീടും കാലം
ആഘോഷങ്ങൾ ഓണം2024 രചനാമത്സരം കഥ

മാവേലി നാടു വാണീടും കാലം

By Jalaja NarayananSeptember 15, 20244 Comments3 Mins Read72 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഈ ബാൽക്കണിയിൽ ഉള്ള പൂക്കളൊക്കെ വച്ചു നിനക്കു ഒരു പൂക്കളം ഇട്ടൂടെ മീരാ, ഇവിടെ പുറത്തു വാങ്ങാനും കിട്ടുമല്ലോ ഇഷ്ടം പോലെ പൂക്കൾ.”

ഓണം ആഘോഷിക്കാൻ മോളുടെ ഫ്ലാറ്റിൽ എത്തിയ ഞാൻ അവളോട്‌ പറഞ്ഞപ്പോൾ ഉടൻ വന്നു അവളുടെ മറുപടി.

“അമ്മ എന്തറിഞ്ഞിട്ടാ പറയുന്നത്. മിച്ചൂന് ഇപ്പോൾ എക്സാം നടന്നു കൊണ്ടിരിക്കുകയാ. കുഞ്ഞുവിനാണെങ്കിൽ സ്പെൽബീ എക്സാം നെക്സ്റ്റ് വീക്ക്‌ തുടങ്ങും അവൾ അതിന്റെ ഒരുക്കത്തിലാണ്. പിന്നെ ഉള്ളതു വർക്ക്‌ ഫ്രം ഹോംമും അടുക്കളപണിയും ഒന്നിച്ചു ചെയ്യുന്ന ഞാനും.”

ഞാൻ ഒന്നും പറയാത്തത് കൊണ്ടാവും. അവൾ ഒരു ചിരിയോടെ പറഞ്ഞു.

“അമ്മ പിണങ്ങണ്ട. ഉത്രാടത്തിനും തിരുവോണത്തിനും നമുക്ക് വലിയൊരു പൂക്കളം തന്നെ ഇടാം. ഓണത്തിന് സദ്യ ഒക്കെ ഓർഡർ ചെയ്യുന്നത് കൊണ്ട് പണികൾ ഒന്നും അധികം ഉണ്ടാവില്ല.”

ഇപ്പോൾ ഒരു മീറ്റിംഗ് ഉണ്ടെന്നും പറഞ്ഞു അവൾ അകത്തേക്ക് പോയപ്പോൾ പഴയ കുറെ ഓണഓർമ്മകളുമായി ആ ചെയറിൽ അങ്ങിനെ ഇരുന്നു.

പണ്ടൊക്കെ ഓണപരീക്ഷയുടെ സമയത്തായിരിക്കും അത്തം തുടങ്ങുക. എത്ര തിരക്കായാലും അന്നു ആരും പൂ മുടക്കാൻ സമ്മതിക്കില്ല. അല്ലെങ്കിൽ കുടുംബത്തിൽ മരണം പോലെ ഉള്ള ആപത്തുകൾ സംഭവിക്കണം. തലേ ദിവസംപരിക്ഷ കഴിഞ്ഞു വരുമ്പോൾ കാണുന്ന പറമ്പിൽ നിന്നൊക്കെ പറിച്ചു കൊണ്ടുവരുന്ന കൃഷ്ണമുടിയും ചെത്തിപുവും തുമ്പയും ഒക്കെ ഇലയിൽ വെള്ളം തളിച്ചു വെച്ചു രാവിലെ അതെടുത്തു പൂക്കളം ഉണ്ടാക്കും. പരീക്ഷ കഴിഞ്ഞു സ്കൂൾ അടച്ചാൽ പിന്നെ ഓണത്തിന്റെ ബഹളമായി. വലിയമ്മയുടെയുംചിറ്റയുടെയും മക്കൾ ഒക്കെ മധുരയിൽ നിന്നും ആലപ്പുഴനിന്നും ഒക്കെ എത്തിയാൽ പ്രത്യേകരസമായിരിക്കും ഞങ്ങൾ കുട്ടികൾക്ക്.

സന്ധ്യ കഴിഞ്ഞാൽ കുട്ടികൾ എല്ലാവരും മുത്തശ്ശിയുടെ ചുറ്റും ഇരുന്നു മുത്തശ്ശിയെ കഥ പറയാൻ നിർബന്ധിക്കും. ഒരു പാടു കഥകൾ അറിയാം മുത്തശ്ശിക്ക്. പക്ഷേ മുത്തശ്ശി ഓണക്കാലത്തു മഹാബലിയുടെ കഥകളാവും കൂടുതൽ പറയുക. കുട്ടത്തിൽ
മുത്തശ്ശിയുടെ കുട്ടിക്കാലത്തെ ഓണത്തിനെ കുറിച്ചും പറയും. അതൊക്കെ കേൾക്കാൻ ഞങ്ങൾ കുട്ടികൾക്ക് വലിയ ഇഷ്ടമാണ്. മുത്തശ്ശിയുടെ കാലത്തൊക്കെ പൂ പറിക്കാൻ കുട്ടികൾ കൂട്ടം ചേർന്നാണ് പോവാറത്രേ. ആരുടെ പുവട്ടിയിൽ ആണു കൂടുതൽ പൂവ് കിട്ടുക എന്നതു ഒരു മത്സരംതന്നെ ആയിരിക്കും.

പിന്നെ ഇന്നത്തെ പോലെ ഓരോരുത്തർക്കും ഇഷ്ടമുള്ള ഡ്രസ്സ്‌ ഓണാക്കോടി ആയി എടുക്കുന്ന പതിവൊന്നും അന്നില്ല. കുടുംബത്തിലെ മുതിർന്ന ആൾ ഓരോ കസവു മുണ്ട് എല്ലാവർക്കും കൊടുക്കും അതാണ് ഓണാക്കോടി. ഓണത്തിന് ഉള്ള പച്ചക്കറികൾ വയലിലും പറമ്പിലും പണി ചെയ്യാൻ വരുന്നവർ അന്നത്തെ വലിയ തറവാടുകളിൽ ഒക്കെ എത്തിക്കും. അവർക്കു കുടുംബ നാഥൻ ഓണാക്കോടിയും ഓണത്തിന്റെ ഒരുക്കത്തിനായി കുറച്ചു പൈസയും കൊടുക്കും ഓണത്തിന് അന്ന് തിരുവാതിര കളിയും തുമ്പി തുള്ളലും ഊഞ്ഞാൽ ആട്ടവും ഒക്കെ സദ്യ കഴിച്ചു കഴിഞ്ഞാൽ വീടുകളിൽ നടത്തുമായിരുന്നുവത്രേ.

കാലം മാറുന്നതിനുസരിച്ചു ഓണം ആഘോഷിക്കുന്നതിലും വന്നു മാറ്റം. ഞങ്ങൾക്കു ഒക്കെ ഓണാക്കോടി ഇഷ്ട്ടമുള്ള വസ്ത്രം തന്നെ വാങ്ങാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. മഹാബലിയുടെ രൂപത്തിൽ വരുന്ന ഓണപൊട്ടനും അത്തം തൊട്ടു തിരുവോണം വരെ ഇടുന്ന പുക്കളത്തിനും ഒന്നും വലിയമാറ്റം ഇപ്പോഴും വന്നിട്ടില്ല.

എന്നാൽ ഇന്നുള്ള കുട്ടികൾ ഓണം ആഘോഷിക്കുന്നത് റിസോട്ടുകളിലും ടുറിസ്റ്റ്കേന്ദ്രങ്ങളിലും ഒക്കെ ആണ്. പൂക്കളത്തിനോ ഓണാക്കോടികൾക്കോ അവർ വലിയ പ്രാധാന്യം കൊടുക്കുന്നില്ല. കഷ്ടപ്പെട്ട് അടുക്കളയിൽ സദ്യ ഉണ്ടാക്കാനൊന്നും ഇപ്പോൾ ആരും മുതിരാറില്ല. അവർ സദ്യ ഓർഡർ ചെയ്തു കഴിക്കുന്നു. ഇഷ്ടമുള്ള പരിപാടികൾ ടി വിയിലൂടെ കണ്ടു ആസ്വദിക്കുന്നു.

ഇന്ന് ഓണനാളുകളിൽ എന്തുമാത്രം ഓഫറുകൾ ആണ് വിപണിയിൽകിട്ടുന്നത്. അതുകൊണ്ട് തന്നെ ഓണാക്കൊടികൾ മാത്രമല്ല പല ആവിശ്യസാധനങ്ങളും വാങ്ങാൻ എല്ലാവർക്കും കഴിയുന്നു.

എങ്ങിനെ ആഘോഷിച്ചാലും ഓണത്തിന്റെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. കുടുംബബന്ധങ്ങൾ മാറ്റുകൂട്ടുന്നതിൽ ഓണത്തിന് ഉള്ള പങ്ക് അന്നും ഇന്നും തുല്യം തന്നെയാണ്. അച്ഛനും അമ്മക്കും ഓണാക്കോടി കൊടുക്കാനും വിട്ടിൽ എല്ലാവരോടൊത്തു ഓണം ഉണ്ണാനും അധികപേരും താല്പര്യപെടുന്നു. ഇന്നു പൂവ് പറിച്ചു പൂക്കളം ഉണ്ടാക്കുന്നില്ല എങ്കിലും കടകളിൽ നിന്നു പൂവ് വാങ്ങി വീടുകളിൽ പൂ ക്കളം ഉണ്ടാക്കാറുണ്ട് അധികപേരും രൂപത്തിലും ഭാവത്തിലും പല മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇന്നും ഓണം സ്നേഹത്തിന്റെയും ഒത്തു ചേരലിന്റെയും ഒരു ആഘോഷം തന്നെയാണ്.

ഇത്രയും ദുരത്തു നിന്നു ഞാൻ ഇവിടെ എത്തിയതും മക്കൾക്കൊപ്പം ഓണം ആഘോഷിക്കാൻ ആണല്ലോ.

എത്ര തലമുറകൾ കഴിഞ്ഞാലും ആഘോഷത്തിന്റെ രീതി മാറുംഎന്നാലും ഓരോരുത്തരുടെയും പ്രിയപ്പെട്ട ആഘോഷം തന്നെയായിരിക്കും ഓണം. എഴുന്നേറ്റു അകത്തേക്ക് നടക്കുമ്പോൾ മനസ്സ് പാടുന്നുണ്ടായിരുന്നു. “മാവേലി നാട് വാണീടും കാലം മനുഷ്യരെല്ലാരും ഒന്നു പോലെ “.

Post Views: 62
5
Jalaja Narayanan

4 Comments

  1. Jasna Basheer on September 19, 2024 3:26 PM

    ഓർമപ്പെടുത്തലുകൾ ❤️

    Reply
    • Shreeja R on September 22, 2024 6:24 AM

      നല്ലെഴുത്ത് 👌

      Reply
  2. Joyce on September 16, 2024 12:04 AM

    നല്ല രചന. പുതിയ കാലത്തിൽ നിന്നും പഴമയുടെ നന്മയിലേക്ക് തിരിച്ചു പോക്ക്. 🥰👏👌

    Reply
    • Jalaja narayanan on September 16, 2024 12:27 PM

      സ്നേഹം dear ❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.