Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രുഗ്മിണി
കഥ ജീവിതം ജോലി സ്ത്രീ

രുഗ്മിണി

By Jalaja NarayananAugust 29, 202410 Comments5 Mins Read3,035 Views
Bookmark Now
Please login to bookmark Close

No account yet? Register

നേരം വെളുത്തു തുടങ്ങുന്നതേ ഉള്ളു. രുഗ്മിണി ജോലികൾ ഓരോന്നായി വേഗം തീർക്കുകയായിരുന്നു. കുറച്ചു ഗോതമ്പുപൊടി എടുത്തു രണ്ടു ദോശ ഉണ്ടാക്കി. കുറച്ചു ചട്ട്‌ണി അരക്കാമെന്നു വച്ചു നോക്കിയപ്പോൾ തേങ്ങ ഒട്ടും ഇല്ല. മോള് ഇത്തിരി പഞ്ചസാര കൂട്ടി കഴിക്കുമായിരിക്കും. അവൾക്കു അങ്ങിനെ കഴിക്കാൻ
വലിയ ഇഷ്ടമൊന്നും ഇല്ല. അതിനിടക്ക് ചോറ് വെന്തപ്പോൾ വാർത്തു വെച്ചു. പിന്നെ ഓടിപ്പോയി ഒന്നു കുളിച്ചു.

അപ്പോഴേക്കും മോള് എണിറ്റു വന്നിരുന്നു. ചോറ് അവളുടെ ചോറ്റുപാത്രത്തിൽ ഇട്ടു കൊണ്ടു പറഞ്ഞു. “മോളെ അമ്മ ഇന്നു ഇത്തിരി നേരത്തെ പോവും. ഇന്നു അവിടെ ഏതോ വിരുന്നുകാര് വരുന്നുണ്ട്. കറി ഒന്നും ഇല്ലട്ടോ. മോളു ഇന്നു അച്ചാറുകൂട്ടി കഴിക്കണേ. അമ്മ വൈകിട്ടു വരുമ്പോൾ ചിക്കൻ കറി കൊണ്ടരാം”.

അടുക്കളപ്പടിയിൽ ഇരിക്കുന്ന മോൾക്ക്‌ ഒരു ഉമ്മ കൊടുത്തു കൊണ്ടു വേഗം ഇറങ്ങി. പോവുമ്പോൾ അടുത്ത വീട്ടിലെക്കു നോക്കികൊണ്ട്‌ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

“ഉഷ ഞാൻ പോവുന്നു ട്ടോ. അവിടെ ആരൊക്കെയോ വിരുന്നുണ്ട്. നേരെത്തെ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. മോളെ നോക്കണേ പിന്നെ അവൾക്കു മുടി കെട്ടികൊടുക്കാൻ മറക്കരുത്.”

“ശരി രുക്കു നീ പോയിക്കോ. മോളുടെ കാര്യം ഞാൻ നോക്കും.” ഉഷ പറഞ്ഞപ്പോൾ ഓടുന്നതിനിടയിൽ രുഗ്മിണി അവളെ നോക്കി ഒന്നു പുഞ്ചിരിക്കാൻ മറന്നില്ല.

രുഗ്മിണിയുടെ ഭർത്താവ് ബാലൻ മരിച്ചിട്ടിപ്പോൾ അഞ്ചുകൊല്ലം കഴിഞ്ഞു. പറമ്പിലും വയലിലും പണി എടുത്തിട്ടാണെങ്കിലും അവളെയും മോളെയും അയാൾ
പൊന്നു പോലെ ആയിരുന്നു നോക്കിയിരുന്നത്. പെട്ടെന്ന് വന്നതു ഒരു നെഞ്ച് വേദന ആയിരുന്നു. രണ്ടു ദിവസം ഗവണ്മെന്റു ആശുപത്രിയിൽ കിടന്നു. മൂന്നാം ദിവസം മരിച്ചു. അയാൾക്ക്‌ ആകെ ഉണ്ടായിരുന്നത് ഒരമ്മ മാത്രം. രുഗ്മിണിക്കു അമ്മയും ഒരു ചേച്ചിയും. അതുകൊണ്ട് ജീവിക്കാൻ ഒരു സഹായമൊന്നും രണ്ടു വിട്ടിൽ നിന്നും ഉണ്ടായിരുന്നില്ല.

അങ്ങിനെ ജീവിക്കാൻ വഴി ഒന്നും മുന്നിൽ ഇല്ലാതിരുന്നപ്പോൾ ശങ്കരേട്ടൻ ആണ് ചിറ്റാരിക്കൽ എന്ന ആ വലിയ വിട്ടിൽ ഒരു വേലക്കാരിയായി കയറ്റിയത്. ഏതോ വലിയ ബിസനസ്സ്കാരനായ സാറും വിട്ടമ്മയായ മേഡവും രണ്ടു മക്കളും സാറിന്റെ അമ്മയും അടങ്ങിയ കുടുംബം.

അവൾ ഓടിക്കൊണ്ട് ഗേറ്റിൽ എത്തിയപ്പോൾ അവിടെ മുറ്റത്തു നീലിന – അവളുടെ മേഡം – നിൽക്കുന്നുണ്ടായിരുന്നു.

“നിന്നോട് ഇന്നു നേരത്തെ വരാൻ പറഞ്ഞിരുന്നില്ലേ ”

മാഡം ആകെ ദേഷ്യത്തിൽ ആയിരുന്നു. അവരൊക്കെ വെളുപ്പിനെ ഇങ്ങെത്തി. ഉറക്കം എണീക്കുമ്പോഴേക്കും ബ്രേക്ഫാസ്റ് റെഡി ആവണം. വേഗം കിച്ചണിലേക്ക് നടന്നോ. അവൾ കിച്ചണിൽ എത്തി. സ്റ്റവ് കത്തിച്ചു ഇഡ്ഡലി പാത്രം അടുപ്പിൽ വെച്ചു. തട്ടുകളിൽ മാവ് കോരി ഒഴിച്ച് പാത്രത്തിലേക്ക് വച്ചു. അപ്പോഴേക്കും നീലിന കിച്ചണിൽ എത്തി. ഇന്നു എന്നത്തേയും പോലെ ഇഡ്ഡലിയും സാമ്പാറും മാത്രം പോരാ. കുറച്ചു മാവു കുഴച്ചു പൂരി ഉണ്ടാക്കണം. ചിക്കൻ സ്റ്റു കൂടി വേണം. കുട്ടികൾ ഉള്ളതാ കുറച്ചു സ്നാക്സ് എന്തെങ്കിലും റെഡി ആക്കിക്കോളൂ. ഒരു അര മണിക്കൂറിനുള്ളിൽ ഒക്കെ വേണം.

അവൾ തിരക്കിട്ടു പണി തുടങ്ങിയപ്പോൾ അമ്മ വിളിച്ചു.
“രുഗ്മിണി, എനിക്ക് രാവിലേ കാപ്പി കിട്ടിയില്ല. പിന്നെ കാലിന്റെ മുട്ടിനു നല്ല വേദന. ഒന്നു ആവി പിടിക്കണം.”

കാപ്പി ഉണ്ടാക്കാൻ തുടങ്ങുമ്പോൾ അവൾ ഓർത്തു. ഇവർക്ക് രാവിലെ ഉള്ള ഈ കാപ്പി
എങ്കിലും ഉണ്ടാക്കി കൊടുത്തുടെ. ഒക്കെ ഞാൻ വന്നിട്ടേ ചെയ്യൂ എന്ന് വച്ചാൽ എന്താ ചെയ്യാ. കാപ്പി ഉണ്ടാക്കി കപ്പുകളിൽ ഒഴിക്കുമ്പോൾ സാറ് പുറത്തു നിന്നു വിളിച്ചു.

“ഇന്ന് രുഗ്മിണി വന്നില്ലേ ഇതുവരെ കോഫി കിട്ടിയില്ല.”

അടുക്കളയിലേക്ക് വന്ന മാഡം അവരുടെ കാപ്പിയുമായി പുറത്തേക്കു പോയി. പോവുമ്പോൾ ഉച്ചത്തിൽ പറഞ്ഞു”രുഗ്മിണി സാറിന് കോഫി കൊണ്ടു പോയി കൊടുക്ക്‌.”

അവൾ കാപ്പിയുമായി സിറ്റൗട്ടിൽ എത്തിയപ്പോൾ സാറ് അവളെ നോക്കി ഒന്നു ചിരിച്ചു. ഇന്ന് അല്പം വൈകിയോ വരാൻ. ഉറങ്ങിപോയി കാണും. ആ നോട്ടവും ചിരിയും അവൾക്കു അത്ര ഇഷ്ടപ്പെട്ടില്ല. അവൾ കാപ്പി ചാരു പടിയിൽ വെച്ചു നടക്കാൻ ഭാവിച്ചപ്പോൾ വീണ്ടും സാറ് പറഞ്ഞു” കൈയിൽ തന്നുടെ. രുക്കു. ”

അവൾക്കു ആരും അങ്ങിനെ അവളെ വിളിക്കുന്നതു ഇഷ്ടമല്ല സ്നേഹമുള്ളവർക്ക് മാത്രം വിളിക്കാൻ ഉള്ളതാണത്. കാപ്പി കൈയിൽ വാങ്ങിയപ്പോൾ അവളുടെ വിരലുകളിൽ കിട്ടിയ സ്പർശനം അവൾക്കു കണ്ടില്ലെന്നു നടിക്കാനല്ലേ പറ്റു.

അടുക്കളയിൽ അവൾ ഓടി നടന്നു പണി ചെയ്തു. അമ്മക്ക് കാലിൽ കുഴമ്പു പുരട്ടി ആവി പിടിച്ചു.

മോളു ഇപ്പോൾ സ്കൂൾ പോവാൻ നിൽക്കുന്നുണ്ടാവും. എട്ടരക്കാണ് ഓട്ടോ വരിക. അവൾക്കു എട്ടു വയസ്സ് കഴിഞ്ഞു. പെൺകുട്ടിയല്ലേ ഇപ്പോൾ എന്തൊക്കെയാ കേൾക്കാൻ ഉള്ളത്. ഉഷ ശ്രദ്ധിക്കും എന്നുള്ളതാണ് ഒരു ആശ്വാസം. അമ്മക്ക് വയ്യ എന്നും പറഞ്ഞു ചേച്ചി വിളിച്ചിരുന്നു. അമ്മയുടെ കാര്യം ഞാൻ മാത്രം നോക്കിയാൽ മതിയോ നീയും നോക്കണ്ടേ എന്നാണ് ചേച്ചി ചോദിക്കുക. നിനക്കു വീട്ടു ജോലിയാണെങ്കിലും ശമ്പളം കിട്ടുന്നില്ലേ എന്നു ചോദിക്കും. എന്താ പറയ്യാ. ഇവിടുന്നു മുവായിരത്തി അഞ്ഞുറു കിട്ടും. അതിനു എന്തോക്കെയാ ചിലവ്. മോളുടെ ഓട്ടോ കാശ്. പിന്നെ അവൾക്കു കുടിക്കാൻ ഒരു ഗ്ലാസ്‌ പാല് വാങ്ങും. അതിന്റെ പൈസ.
പിന്നെ അത്യാവശ്യം വിട്ടു സാധങ്ങൾ. ഇതൊക്കെ ആവുമ്പോഴേക്കും പൈസ തീരും.
പിന്നെ ആയിരം രൂപയുടെ ഒരു ചിട്ടി ഉണ്ട്. മുന്നിൽ ഒരു പെൺകൂട്ടിയല്ലേ എന്നു വച്ചു സ്വരുക്കുട്ടി വെയ്ക്കുന്നതാ. എല്ലാം കൂടി മാസത്തേക്ക് ഇവിടുത്തെ ശമ്പളം തികയാറില്ല. മോൾക്ക്‌ എന്തെങ്കിലും ഒരു അസുഖമോ മറ്റു ചിലവുകളോ വന്നാൽ കടംവാങ്ങുകയെ നിവൃത്തി ഉള്ളു. ചേച്ചി പറയുന്നതും കാര്യമാണ്. അമ്മ രണ്ടുപേരുടെയും കൂടി അല്ലേ?

ഇവിടെ നിന്നു തിരിയാൻ പറ്റാത്ത പണികൾ ആണ്. മിക്കപ്പോഴും വിരുന്നുകാർ. വിട്ടുകാർക്ക് തന്നെ പല വിധത്തിൽ ആണ് ഭക്ഷണം. അമ്മക്കുള്ള ശുശ്രുഷയും വേണം അതിനിടയ്ക്കു. എന്നിട്ട് എന്താ എത്ര കഷ്ടപ്പെട്ട് പണി എടുത്താലും എല്ലാവരുടെയും മുഖം കറുത്തു തന്നെ ഇരിക്കും.

“ഓ ഇന്ന് ഇഡ്ഡലി ആണോ? എനിക്ക് മാഗി മതി ട്ടോ. കൂടെരണ്ടു ബുൾസൈഐയും.”
മാഡത്തിന്റെ പ്ലസ്‌ടുക്കാരനായ മോൻ കിച്ചണിൽ എത്തി. ഫ്രിഡ്ജ് തുറന്ന് മുട്ട എടുക്കുമ്പോൾ തന്നെ അവൻ ദേഷ്യപ്പെട്ടു, “നിങ്ങൾ എന്താ കളിക്കയാണോ ഒന്നു വേഗം. സ്കൂൾ ബസ് വരാറായി.”

അപ്പോഴേക്കും മോളും എത്തി. എന്റെ ലഞ്ച്ബോക്സ്‌ എടുത്തില്ലേ. ഇപ്പോൾ എടുക്കാം എന്ന് പറയുമ്പോഴേക്കും ഇനി വേണ്ട ഇപ്പോൾ തന്നെ വൈകി. എന്നും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു. നില്ക്കു മോളെ ഇതാ എടുത്തു എന്നുപറഞ്ഞെങ്കിലും ആരു കേൾക്കാൻ. കഴിഞ്ഞില്ലേ രുഗ്മിണി. ബ്രേക്ഫാസ്റ് ഒക്കെ ടേബിളിൽ
വച്ചിട്ട് റൂം പോയി ക്ലീൻ ചെയ്‌തോളൂ. മാഡം അടുക്കളയിലേക്ക് വന്നു. അപ്പോഴാണ് ഫോൺ അടിച്ചത്. ഉഷയാണ്.

“രുക്കു മോൾക്ക്‌ നല്ല പനി, ഒരു പ്രാവിശ്യം ഛർദിക്കയും ചെയ്തു.”

“അയ്യോ എന്താ ഉഷേ പറ്റിയത്. ഞാൻ ഇപ്പോൾ വരാം, ഒന്നു ചോദിക്കട്ടെ.”

ചോദിച്ചപ്പോൾ മാഡം ആകെ ചൂടായി. എവിടെ പോവാൻ ലഞ്ച് ഒന്നും ആയിട്ടില്ല.
പോരെങ്കിൽ ഗുസ്റ്റും ഉണ്ട്. മെഡിക്കൽ സ്റ്റോറിൽ പോയി എന്തെങ്കിലും മരുന്ന് വാങ്ങി കൊടുക്കാൻ അയൽക്കാരിയോട് പറയു. ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ടു ബക്കറ്റും മോപ്പും എടുത്തുകൊണ്ടു സ്റ്റെപ്പുകൾ കയറി. ഹാൾ തുടച്ചു കഴിഞ്ഞു ബെഡ്റൂമിലേക്ക് കടക്കാൻ തുടങ്ങിയപ്പോൾ കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു ലാപ്ടോപ് നോക്കുന്നു മാഡത്തിന്റെ അനിയൻ.

“റൂം ക്ലീൻ ചെയ്യണം.” പതുക്കെ പറഞ്ഞപ്പോൾ അയാൾ പറഞ്ഞു “ചെയ്‌തോളൂ. ഞാൻ ഇവിടെ അല്ലേ ഇരിക്കുന്നത്.”

മടിച്ചു മടിച്ചു റൂമിലേക്ക്‌ കടന്നപ്പോൾ അയാൾ ഒന്നു ചിരിച്ചു.”എന്താ രുഗ്മിണി ഒരു
പരിചയം ഇല്ലാത്തതു പോലെ.”

ഒന്നും പറയാതെ പണി തുടങ്ങിയപ്പോൾ അയാൾ ചോദിച്ചു. “ഇവിടെ നിന്നു കിട്ടുന്നത്
മതിയാകുമോ നിനക്കു ജീവിക്കാൻ?”

ആ കണ്ണുകളിൽ ഉള്ള ഭാവം കണ്ടില്ലെന്നു നടിച്ചു കൊണ്ടു പണി തീർത്തു.

ഉഷയെ വിളിച്ചപ്പോൾ അവൾ എടുത്തിട്ടില്ല. ആകെ പേടിച്ചരണ്ടു നിൽക്കുമ്പോഴായിരുന്നു അവൾ തിരിച്ചു വിളിച്ചത്.

“രുക്കു നീ വിളിക്കുമ്പോൾ ഞങ്ങൾ ഡോക്ടറുടെ റൂമിൽ ആയിരുന്നു. ഞാൻ മോളെ ഡോക്ടറെ കാണിച്ചു. പേടിക്കാൻ ഒന്നും ഇല്ല. എല്ലായിടത്തും ഇപ്പോൾ പനി ഉണ്ടത്രേ. റസ്റ്റ്‌ എടുത്താൽ മതി. അതിന്റേത് തന്നെയാ ഛർദിയും. മരുന്നൊക്കെ ഞാൻ വാങ്ങിട്ടുണ്ട് നീ ഒന്നു വേഗം വന്നാൽ മതി. മോളു നീന്നെ തിരക്കികൊണ്ടിരിക്കുന്നു”

“അമ്മേ…”
ഫോണിൽ മോളുടെ തളർന്ന ശബ്ദം. കേട്ടു. ഇപ്പോൾ അങ്ങു എത്താം എന്ന് അവളെ സമാധാനിപ്പിക്കുമ്പോൾ ഓർത്തു ഉഷ ഉള്ളതാ ഒരു ആശ്വാസം.

പിന്നെയും പണി കുറെ ഉണ്ടായിരുന്നു.

“മുറ്റം ഒന്നു കൂടി അടിക്കണേ. നിറയെ ഇലകൾ വീണു കിടക്കുന്നു.” മാഡം പറഞ്ഞപ്പോൾ രാവിലെ അടിച്ചതാണു എന്നൊന്നും പറയാതെ മുറ്റം അടിച്ചു വാരി.

രാത്രിയിലേക്ക് ഉള്ള ചപ്പാത്തിയും കറിയും ഉണ്ടാക്കി. അമ്മക്ക് ഗോതമ്പ് കഞ്ഞിയാണ് രാത്രിയിൽ. പിറ്റേ ദിവസത്തേക്കുള്ള മാവ് അരച്ചു വച്ചു. എല്ലാവർക്കും വൈകുന്നേരം ഉള്ള ചായയും പഴംപൊരിയും ഉണ്ടാക്കി. അപ്പോഴാണ് അമ്മ മുടി ഒന്നു ചീവി കൊടുക്കാൻ പറഞ്ഞതു. അതും കൂടി കഴിഞ്ഞപ്പോൾ നേരം സന്ധ്യ ആയിരുന്നു. ഇറങ്ങാൻ തുടങ്ങുമ്പോഴാണ് മാഡത്തിന്റെ അനിയൻ ഒരു കപ്പ്‌ കാപ്പി
ചോദിച്ചു കൊണ്ട് താഴേക്കു വന്നതു.

“രുഗ്മിണി ഇവനു ഒരു കപ്പ്‌ കാപ്പി കൊടുക്ക്‌.”

“നേരം ഇരുട്ടിയല്ലോ. രുഗ്മിണിയെ ഞാൻ കൊണ്ടുപോയി വിടണോ ”

മാഡത്തിന്റെ അനിയന്റെ സഹതാപം.

“വേണ്ട ഞാൻ പോയിക്കോളാം.” പെട്ടെന്ന് പറഞ്ഞു.

“അതേ അവരൊക്കെ രാത്രിഎന്നോ പാതി രാത്രി എന്നോ ഇല്ലാതെ നടക്കുന്നവരല്ലേ?”
മാഡത്തിന്റെ വാക്കുകളിൽ പുച്ഛം.

ഒന്നും കേൾക്കാൻ നിൽക്കാതെ ഇറങ്ങി ഓടുമ്പോൾ മോളെ കാണാനുള്ള തിടുക്കാമായിരുന്നു മനസ്സിൽ. അപ്പോൾ പിന്നിൽ കേട്ടു മാഡത്തിന്റെ വാക്കുകൾ.
ഇനി മോൾക്ക്‌ സുഖമില്ല എന്നും പറഞ്ഞുനാളെ താമസിച്ചു വരണ്ട. പിടിപ്പതു പണി ഉള്ളതാ നേരെത്തെ ഇങ്ങു വന്നേക്കണം. പൈസ എണ്ണി വാങ്ങിയാൽ മാത്രം പോരാ പണിയും ചെയ്യണം നിറഞ്ഞ കണ്ണുകൾ തുടക്കാൻ നിൽക്കാതെ ഇരുട്ടിൽ ഇറങ്ങി ഓടി.

#എന്റെരചന
#തൊഴിലിടവുംസ്ത്രീകളും

Post Views: 29
8
Jalaja Narayanan

10 Comments

  1. മിനി സുന്ദരേശൻ on October 1, 2025 2:30 AM

    രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന രുഗ്മിണിമാരെ ഇതുപോലെയുള്ള മാഡങ്ങൾക്ക് മനസ്സിലാകില്ല…… നന്നായെഴുതി👍🌹

    Reply
  2. Sreeja Ajith on August 31, 2024 12:50 PM

    നല്ലെഴുത്ത്. പക്ഷേ ഇപ്പോൾ വീട്ടിൽ വേറെ ആരോട് കയർത്താലും വീട്ടുജോലിക്കാരിയെ ബഹുമാനിച്ചില്ലെങ്കിൽ ഇതു പോലത്തെ മടിച്ചി മാഡത്തിനു പണി കിട്ടും. രുഗ്മിണി പാവമായിപ്പോയി.

    Reply
    • Shreeja R on September 30, 2025 10:57 AM

      ഡോക്ടർമാരെയും എഞ്ചിനീയർമാരെയും കിട്ടിയാലും വീട്ടുപണിക്ക് ആളെ കിട്ടാൻ പാടാണ്. രുക്കു ഒന്ന് മനസ്സ് വെച്ചാൽ മടിച്ചി മാഡത്തിന്റെ ചീട്ട് കീറാം. നല്ലെഴുത്ത് 👌

      Reply
  3. Nishiba M on August 31, 2024 12:33 AM

    ഉള്ളുലയ്ക്കുന്ന വ്യഥകളിലും ജീവിതം കൈയെത്തിപ്പിടിക്കാൻ ശ്രമിക്കുന്നവൾ. അവളുടെ പാതയിൽ മുള്ളു വിതാനിക്കുന്ന ലോകം. മാറാത്ത വ്യവസ്ഥിതിയും കാഴ്ച്ചപ്പാടുകളും. നന്നായി എഴുതി..

    Reply
  4. Rani Zain on August 30, 2024 11:16 PM

    കരുണയും സഹാനുഭൂതിയും ഇല്ലെങ്കിൽ ഏതൊരു മനുഷ്യനും വെറും മണ്ണിനു സമം എന്നോർമ്മിപ്പിക്കുന്നു രുഗ്മിണി..

    Reply
  5. Neethu V. R on August 30, 2024 5:47 AM

    ചിന്തിപ്പിയ്ക്കുന്ന, കണ്ണ് നിറയ്ക്കുന്ന എഴുത്ത്. ഒരു സ്ത്രീ അതിജീവനത്തിനായ് എന്തെല്ലാം അനുഭവിക്കണം ഈ സമൂഹത്തിൽ…

    Reply
    • Jalaja narayanan on August 30, 2024 9:42 AM

      Thanks dear❤️

      Reply
      • Sayara fathima k.k on September 30, 2025 6:21 PM

        കണ്ണ് നിറഞ്ഞു പോയി വായിച്ചപ്പോൾ 😢 നല്ല എഴുത്ത് 👌💗

        Reply
    • Joyce Varghese on August 30, 2024 5:50 PM

      നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന പല സ്ത്രീ ജീവിതങ്ങളും വളരെ കൃത്യമായി വരച്ചിട്ടു. അതിലും മുകളിൽ അവർ നേരിടുന്ന ലൈംഗികചൂഷണവും പരിഹാസവും ജീവിതം കൂടുതൽ ദുരിതമാക്കുന്നു.

      Reply
      • Jalaja narayanan on August 30, 2024 10:23 PM

        Thanks ❤️❤️❤️

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.