Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രാപ്പാടി പാടുന്ന യാമങ്ങളിൽ
കഥ ത്രില്ലർ

രാപ്പാടി പാടുന്ന യാമങ്ങളിൽ

By Jalaja NarayananSeptember 3, 2024Updated:September 27, 20243 Comments3 Mins Read91 Views
Bookmark Now
Please login to bookmark Close

No account yet? Register

മഴയുടെ ശക്തി ഒന്നു കുറഞ്ഞിട്ടുണ്ട്.
റോഡിൽ ആളുകൾ വളരെ കുറവാണ്. രാത്രി ഒരു പാടു വൈകിയിരിക്കുന്നു. പാവം ഇന്ദു ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടാവും. അവൾ അങ്ങിനെയാണ്. എത്താൻ വൈകുമ്പോൾ കാത്തിരിക്കണ്ട എന്നു എത്ര പറഞ്ഞാലും കേൾക്കില്ല. എന്നു ഹോസ്പിറ്റലിൽ നിന്നു ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് ഒരു എമർജൻസി കേസ് വന്നത്. ഒരുആക്‌സിഡന്റ്. പതുക്കെ കാറിനു വേഗത കൂട്ടി. മഴ വീണ്ടും വരുന്നതിനു മുൻപ് വീട്ടിൽ എത്തണം.

പെട്ടന്നാണ് റോഡിന്റെ വലതുഭാഗത്തുള്ള വിജനമായ ഇടവഴിയിൽ വെള്ളവസ്ത്രം ധരിച്ചു ഒരു സ്ത്രീ നിൽക്കുന്നത് കണ്ടത്. സിനിമയിൽ കണ്ടതും വായിച്ചതും ഒക്കെ പേടിയോടെ മനസ്സിലൂടെ കടന്നുപോയെങ്കിലും അതു ആരാണെന്നു അറിയാൻ ഒരു
ആകാംഷ തോന്നി. അവരുടെ മുന്നിൽ ഞാൻ കാർ നിർത്തുമ്പോൾ ആ മുഖം നിറയെ പരിഭ്രമമായിരുന്നു.

എന്നെ കണ്ടതും അവർ കാറിന്റെ അടുത്തേക്കു നടന്നുവന്നു.

“അശ്വനി ഹോസ്പിറ്റലിലെ മിഥുൻഡോക്ടർ അല്ലേ? ഡോക്ടർ, ഞാൻ ഈ ഹെൽത്ത് സെന്ററിലെ നേഴ്സ് ആണ്. ഇവിടെ അടുത്തൊരു വീട്ടിൽ എന്റെ ഒരു ഫ്രണ്ടിന്റെ അച്ഛനും അമ്മയും താമസിക്കുന്നുണ്ട്. അച്ഛനു രണ്ടുദിവസമായിട്ട് പനി ആയിരുന്നു. ഇപ്പോൾ വല്ലാതെ കൂടി ശ്വാസം മുട്ടലും ചെറിയ ഒരു നെഞ്ചുവേദനയും ഉണ്ട്‌. സാർ ഒന്നുനോക്കണം. ഇവിടെ തന്നെയാണ് വീട്. ഈ ഇടവഴിയിലൂടെ കയറിയാൽ മതി. ഞാൻ കാർ ഒതുക്കി കാറിൽ നിന്നു ഇറങ്ങി.

“എന്നാൽ നടന്നോളു “ഞാൻ അവരോടു പറഞ്ഞു.

“അതു ഡോക്ടർ “അവർ ഒന്നു പരുങ്ങി.

“ഞാൻ വരുന്നില്ല. അവൾ അവൾക്കു ഇഷ്ടപെട്ട ഒരാളെ വിവാഹം ചെയ്തതിന്റെ പേരിൽ അച്ഛനും അമ്മക്കും ഒരു പിണക്കം എന്നോട് ഉണ്ട്‌. ഞാൻ ആണ് എല്ലാറ്റിനും അവളോടൊപ്പം നിന്നതു എന്നു അവർ വിശ്വസിക്കുന്നു. ഞാൻ ആണ് ഡോക്ടറെ അങ്ങോട്ട്‌ അയച്ചത് എന്നു അവരറിയരുത്.

സങ്കടത്തോടെ ഉള്ള വാക്കുകൾ കേട്ടപ്പോൾ ഞാൻ ആ ഇടവഴിയിലൂടെ മുന്നോട്ടു നടന്നു.

ഞാൻ ആ വീട്ടിലേക്ക് ചെന്നു വാതിലിൽ തട്ടിയപ്പോൾ ഒരു സ്ത്രീ
പരിഭ്രമത്തോടെ തുറന്നു.

“ഞാൻ അശ്വനി ഹോസ്പിറ്റലിൽ ഉള്ള ഡോക്ടർ മിഥുൻ ആണ്.” പറഞ്ഞുകൊണ്ട് ഉള്ളിലേക്ക് കടക്കുമ്പോൾ ആ മുഖത്തു ഒരു ആശ്വാസം ഞാൻ കണ്ടു.

“ശിവൻ വിളിച്ചു പറഞ്ഞിട്ടുണ്ടാവും അല്ലേ ഡോക്ടർ, ഞാൻ അവനെ വിളിച്ചിരുന്നു. ഞാൻ ഒന്നും പറയാതെ രോഗിയെ പരി ശോധിച്ചു. പിന്നെ ഏതോ ഒരു നിമിത്തം പോലെ കൈയിൽ കരുതിയ പനി കുറയാനുള്ള ഇൻജെക്ഷൻ കൊടുത്തു. നെഞ്ചു വേദന കഫക്കെട്ടു കൊണ്ടായിരുന്നു അപ്പോഴേക്കും അത് കുറഞ്ഞിരുന്നു. എന്നാലും അതിനും ക്ഷീണത്തിനും ഒക്കെയുള്ള മരുന്നുകൾ കുറിച്ചു കൊടുത്തു.

“ശിവൻ ഇപ്പോൾ വരും ഡോക്ടർ. അവനെ കൊണ്ടു ഇപ്പോൾ തന്നെ വാങ്ങിക്കാം.”

അപ്പോഴേക്കും ഇൻജെക്ഷന്റെ ശക്തി കൊണ്ടു അദ്ദേഹത്തിന്റെ പനി കുറയുന്നുണ്ടായിരുന്നു.

പതുക്കെ മയക്കത്തിലേക്കു പോയപ്പോൾ ഞാൻ ആ അമ്മയോട് ചോദിച്ചു. “നിങ്ങൾക്ക് മക്കളാരും ഇല്ലേ? അവർ കണ്ണു തുടച്ചു പിന്നെ ആ കട്ടിലിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

“അതൊരു കഥയാണ് ഡോക്ടർ.” ഞാൻ അതു പറയാം.

ഞങ്ങൾക്ക് ഒരേ ഒരു മോളായിരുന്നു. പഠിക്കാൻ മിടുക്കി. അവളുടെ ആഗ്രഹം പോലെ നേഴ്സിങ് തന്നെയാണ് പഠിച്ചത്. പഠിക്കുമ്പോൾ തന്നെ അവൾ ഒരു ക്രിസ്ത്യൻ പയ്യനുമായി ഇഷ്ടത്തിൽ ആയിരുന്നു. അതു അറിഞ്ഞപ്പോൾ അച്ഛൻ അവൾക്കു വേറെ വിവാഹം ആലോചിച്ചു. അവൾ ശക്തിയായി എതിർത്തു. അവസാനം അവൾ അവനുമായി രജിസ്റ്റർ വിവാഹം ചെയ്തു വീട്ടിൽ നിന്നും പോയി. മോളെ ഒരു പാടു സ്നേഹിച്ച ഞങ്ങൾക്ക് അതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതു കൊണ്ടായിരിക്കാം അച്ഛൻ പിന്നെ അവളെ കുറിച്ചു അന്വേഷിച്ചതെ ഇല്ല. അദ്ദേഹം ആകെ തളർന്നിരുന്നു.

ഒരു വർഷത്തിന് ശേഷമാണു എന്റെ മോൾ ആത്മഹത്യ ചെയ്തു എന്ന വിവരം ഞങ്ങൾ അറിഞ്ഞത്. അവൻ മയക്കു മരുന്നു ഉപയോഗിക്കുന്ന ഒരാളായിരുന്നു. കല്യാണത്തിന് ശേഷമാണു അവൾക്കു അത് മനസ്സിലായത്. കൂടാതെ അവളെ അവൻ വല്ലാതെ സംശയിച്ചിരുന്നു. അവളെ ജോലിക്ക് പോവാൻ കൂടി അവൻ സമ്മതിച്ചില്ല. അവസാനം ഒരു ഹെൽത്ത്സെന്ററിൽ ജോലിക്കു കയറി. അതിന്റെ പേരിൽ അവൻ അവളെ വല്ലാതെ ഉപദ്രവിച്ചു. വീട്ടിലേക്ക് തിരിച്ചു വരാൻ കുട്ടുകാർ ഒക്കെ നിർബന്ധിച്ചെങ്കിലും നാണക്കേട്കൊണ്ടാണോ വാശിയാണോ എന്നു അറിയില്ല അവൾ ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്. തിരിച്ചു വന്നാൽ ഞങ്ങൾ അവളെ സ്വികരിക്കാതിരിക്കോ സാറെ. ഞങ്ങൾക്കു ആകെ ഉള്ള ഒരു. മോളല്ലേ? ”

അവർ പൊട്ടിക്കരഞ്ഞു. പിന്നെ ഒരു ഇളംനീലനിറത്തിലുള്ള കർട്ടൻ ഒരു ഭാഗത്തേക്ക്‌ മാറ്റി. എന്നിട്ടു പറഞ്ഞു.
“ഇതാണ് സാർ എന്റെ മോൾ “. ഞാൻ ആ ഫോട്ടോയിലേക്ക് നോക്കി. പിന്നെ എനിക്കു ഒന്നു ശബ്‌ദിക്കാൻ പോലും കഴിഞ്ഞില്ല. കാരണം എന്നെ ഇങ്ങോട്ട് അയച്ച ആ വെളുത്ത സാരിക്കാരി ആയിരുന്നു അത്.

#എന്റെരചന
#ഹൊറർസ്റ്റോറി

Post Views: 28
4
Jalaja Narayanan

3 Comments

  1. Shreeja R on September 4, 2024 9:34 PM

    ❤️❤️

    Reply
  2. Nishiba M on September 4, 2024 4:02 PM

    നോവുകൾ

    Reply
  3. Manju Sreekumar on September 3, 2024 6:07 PM

    Touching story .. ഇങ്ങനെ എത്ര കുട്ടികൾ സ്വയം അവസാനിപ്പിക്കുന്നു

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.