Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കടം
കഥ ജീവിതം

കടം

By Jalaja NarayananSeptember 10, 20243 Comments3 Mins Read114 Views
Bookmark Now
Please login to bookmark Close

No account yet? Register

“കാലിനു തൈലം ഇട്ടതു മതിയിട്ടോ ഇനി നിർമ്മല കിടന്നോളു ”

വല്ല്യമ്മ പറഞ്ഞപ്പോൾ ഞാൻ പതുക്കെ കട്ടിലിന്റെ അറ്റത്തായി ഇട്ട സ്റ്റളിൽ നിന്നു എണിറ്റു. പിന്നെ വല്ല്യമ്മയുടെ കട്ടിലിന്റെ അടിയിൽ മടക്കി വെച്ച എനിക്കു കിടക്കാൻ ഉള്ള പായ തറയിൽ വിരിച്ചു. അതിൽ ഉള്ള പുതപ്പ് എടുത്തു കുടഞ്ഞു ഇട്ടു. തലയണ എടുത്തു നേരെ വച്ചു. ലൈറ്റ് ഓഫാക്കാൻ തുടങ്ങുമ്പോൾ ചോദിച്ചു.

“എന്നാൽ ഞാൻ കിടക്കട്ടെ വല്യമ്മേ “.

ശരി എന്തെങ്കിലും വേണമെങ്കിൽ ഞാൻ വിളിക്കാം.”

വല്യമ്മ മറുപടി പറഞ്ഞപ്പോൾ ഞാൻ ലൈറ്റ് ഓഫാക്കി തറയിൽ വിരിച്ചിട്ട വിരിപ്പിൽ ഇരുന്നു കൈ കൂപ്പി ഒന്നു പ്രാർത്ഥിച്ചശേഷം പതുക്കെ കണ്ണടച്ചു കിടന്നു.

ഉറക്കത്തിനായി കാത്തുകിടന്നപ്പോൾ മനസ്സിൽ ചിന്തകൾ തിരമാലകൾ പോലെ എത്തികൊണ്ടിരുന്നു.

നിറവും ഭംഗിയും ഉള്ള ഒരു വർത്തമാനകാലം ഉണ്ടായിരുന്നു എന്റെ ജീവിതത്തിൽ. ഞാനും ഏട്ടനും മോനും അടങ്ങിയ ഞങ്ങളുടെ കുടുംബം ഏട്ടന്റെ ആ കൊച്ചു സ്റ്റേഷനറികടയുടെ വരുമാനം കൊണ്ടും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞിരുന്ന കാലം. ഏട്ടന്റെ സ്ക്കുട്ടറിൽ മുന്നിൽ മോനെയും പിന്നിൽ എന്നെയും ഇരുത്തി യാത്ര ചെയ്യുന്നത് ഏട്ടന് ഒരു ഹരമായിരുന്നു. സിനിമക്ക്, ബീച്ചിൽ അമ്പലങ്ങളിൽ അങ്ങിനെ നീളും ഞങ്ങളുടെ യാത്ര.

വാടകവിട്ടിൽ താമസിച്ചിരുന്ന ഞങ്ങൾ ഏട്ടന്റെ കുടുംബഓഹരിയിൽ നിന്നു കുറച്ചു പൈസ കിട്ടിയപ്പോഴായിരുന്നു സ്വന്തമായി ഒരു വീടിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. ഏട്ടന്റെ ഒരു കൂട്ടുകാരൻ വഴി ഞങ്ങൾ അഞ്ചു സെന്റ് സ്ഥലം വാങ്ങി.
അങ്ങിനെ ലോണും എന്റെ വിട്ടിൽ നിന്നു കിട്ടിയ കുറച്ചു രൂപയും ഒക്കെ ചേർത്തായിരുന്നു വീടുപണി. ഞങ്ങളുടെ കഴിവിനുനുസരിച്ചു ഒരു ചെറിയ വീട്. ചിലവ് കുറച്ചൊക്കെ ചുരുക്കി ലോൺ തിരിച്ചു അടക്കാനും തുടങ്ങി.

പുതിയ സ്ഥലമായതു കൊണ്ടു അയൽക്കാരെ ഒക്കെ ഞാൻ പരിചയപെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളു. അധികപേരും ഞങ്ങളെക്കാൾ സമ്പന്നരായിരുന്നു. ഒരു ചെറിയ
ടി വി അല്ലാതെ മറ്റു ഇലട്രോണികഉപകരണങ്ങൾ ഒന്നും ഞങ്ങളുടെ വിട്ടിൽ ഉണ്ടായിരുന്നില്ല. അതിനു ഒരു വലിയ കുറവായി തോന്നിയത് എനിക്കു തന്നെയായിരുന്നു. ഒഴിവു സമയങ്ങളിൽ കൂട്ടം കൂടിയിരുന്നു സംസാരിക്കുമ്പോൾ
എല്ലാവരും എന്നോട് കൂടുതൽ പറഞ്ഞത് പലിശക്കാരൻ കുഞ്ഞിക്കണ്ണനെ കുറിച്ചായിരുന്നു. അങ്ങിനെയാണ് പലിശക്കു പണം വാങ്ങി വാഷിംഗ്‌മെഷീനും ഏസിയും ഒക്കെ വാങ്ങാൻ ഞാൻ ഏട്ടനെ നിർബന്ധിച്ചു തുടങ്ങിയത്.

ഏട്ടന് ഒട്ടും സമ്മതമില്ലായിരുന്നു.

“അതു വേണ്ട നിമ്മി, ഒരു കടയുടെ വരുമാനം കൊണ്ടു വിട്ടുചിലവ്ത്തന്നെ നടത്താൻ ബുദ്ധിമുട്ടായി വരികയാണ്. കൂടാതെ മോനും വലുതായി വരുന്നു.”

പക്ഷേ ഞാൻ ഒട്ടും സമ്മതിച്ചില്ല. വീട്ടു ചിലവ് ഒക്കെ കുറക്കാൻ എനിക്കു അറിയാം. ഞാനും എന്തെങ്കിലും ജോലിക്ക് ശ്രമിക്കുന്നുണ്ട്. ടൗണിൽ ഉള്ള ഒരു തുണിക്കടയിൽ സെയിൽസ്ഗേൾ ആയി ഒരു ജോലി ശരിയാക്കാം എന്നു രമണിച്ചേച്ചി പറഞ്ഞിട്ടുണ്ട്.
കരഞ്ഞും പിണങ്ങിയും ഞാൻ ഏട്ടനെക്കൊണ്ട് സമ്മതിപ്പിച്ചു.

ഞങ്ങൾ അങ്ങിനെ വീട്ടിലേക്കുള്ള എല്ലാ ഉപകരണങ്ങളും വാങ്ങിച്ചു. എനിക്കു രമണിച്ചേച്ചി പറഞ്ഞ ജോലിയും കിട്ടി. അഞ്ചാറു കൊല്ലം വലിയ ബുദ്ധിമുട്ടു ഒന്നും
ഉണ്ടായില്ല. കുറച്ചു ബുദ്ധിമുട്ടി ആണെങ്കിലും പലിശയൊക്കെ കൃത്യമായി അടക്കുന്നുണ്ടായിരുന്നു.

വർഷങ്ങൾ നാലു കഴിഞ്ഞു പലിശ ഒട്ടു മൂക്കാലും അടച്ചു കഴിഞ്ഞു. ലോണും ഇനി ഒന്നോ രണ്ടോ അടവ് മാത്രമേ ബാക്കിയുള്ളു. മോൻ ആ കൊല്ലം പത്താം ക്ലാസ്സിലേക്ക് ആവുകയാണ്. ഇനി അവന്റെ പഠിപ്പിനായി വേണ്ടുന്ന തുകയെ കുറിച്ചു ഓർത്തായിരുന്നു ഞങ്ങളുടെ വേവലാതി.

സ്കൂൾ തുറന്നു ഒന്നോ രണ്ടോ മാസങ്ങളെ കഴിഞ്ഞുള്ളൂ. അപ്പോഴാണ് മോനു മുഖത്തും
കാലിലും ഒക്കെ ഒരു നീരു പോലെ തോന്നിയത്. പിന്നെ നല്ല പനി, ക്ഷീണം, വിശപ്പില്ലായ്മ അങ്ങിനെ കുറെ അസുഖങ്ങൾ. ആകെ പേടിച്ചാണ് ഹോസ്പിറ്റലിൽ എത്തിയത്. കുഴപ്പമില്ല എന്നുപറഞ്ഞു ഡോക്ടർ മരുന്ന് തന്നു. ഒട്ടും കുറവില്ലാതെ ആയപ്പോൾ വീണ്ടും പോയി.. ഒരു പാട് ടെസ്റ്റുകൾ. സ്കാനിംഗ് അവസാനം മോന്റെ രണ്ടു കിഡ്നിയും പ്രവർത്തിക്കുന്നില്ല എന്ന സത്യം ഡോക്ടർ പറഞ്ഞു. ഓപ്പറേഷൻ ഇത്രയും വേഗം വേണം.അതിനു ആരെങ്കിലും ദാനം ചെയ്യാൻ റെഡി ആവണം. ഞങ്ങളുടെ രണ്ടുപേരുടെയും കിഡ്നി അവനു യോജിക്കുമായിരുന്നില്ല. ആരെങ്കിലും തയ്യാറായി വന്നാൽ തന്നെ ഇരുപത്തി അഞ്ചു ലക്ഷമെങ്കിലും വേണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആർത്തലച്ചു കരയാനേ കഴിഞ്ഞുള്ളു. പലയിടത്തു നിന്നും പലിശക്കും കടമായിട്ടും ഒക്കെ പൈസ വാങ്ങിച്ചു. അപ്പോഴേക്കും ഒരാൾ കിഡ്നി കൊടുക്കാൻ തയ്യാറായി വന്നു. അങ്ങിനെ ഓപ്പറേഷൻ കഴിഞ്ഞു. വലിയ കുഴപ്പമില്ലാതെ നാലു മാസങ്ങൾ കഴിഞ്ഞു. പക്ഷേ പെട്ടെന്ന് ഒരു നാൾ മോന്റെ നില വീണ്ടും മോശമായി. കടുത്ത പനിയും കാലിൽ നീരും ഒക്കെ വീണ്ടും വന്നു. ഒരാഴ്ച കൊണ്ടു പെട്ടെന്നൊരു ദിവസം ഞങ്ങളുടെ
മോൻ പോയി.

ആകെ തളർന്നു പോയിരുന്നു ഞാൻ. ഏട്ടനാണെങ്കിൽ ആകെ മനസ്സിന്റെ താളം തെറ്റിയ അവസ്ഥ. ചിലപ്പോൾ ചിരിക്കും ഇടക്ക് കരയും അതുമല്ലെങ്കിൽ
മോന്റെ പേര് വിളിച്ചു എന്തൊക്കെയോ പറയും.

പതുക്കെ പതുക്കെ കടക്കാർ വീട്ടിലേക്കു വരാൻ തുടങ്ങി. ഏട്ടന്റെ അവസ്ഥ ഇങ്ങിനെ ആയതു കൊണ്ടു അവരോടു സംസാരിക്കാൻ ഞാൻ തന്നെ വേണമായിരുന്നു. എനിക്കു അവരോടു അവധി ചോദിക്കാൻ മാത്രമേ സാധിച്ചുള്ളൂ.

ഒരു ദിവസം രാവിലെ വിട്ടിൽ കാണാതായ ഏട്ടനെ പിന്നെ കണ്ടതു അടുത്ത ആൾപാർപ്പില്ലാത്ത പറമ്പിലെ കിണറിൽ ജീവൻ ഇല്ലാതെയാണ്

പിന്നെ അവിടെ പിടിച്ചു നിൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. പിന്നെ ഞങ്ങളുടെ കടയും വീടും ഒക്കെ വിറ്റു കടം തീർക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ ഒരു അടുത്ത ബന്ധു ആയിരുന്നു എനിക്കൊപ്പം നിന്നത്. പിന്നെ ഞാൻ എങ്ങോട്ട് എന്നറിയാതെ
വിട്ടു വീട്ടിറങ്ങി. അങ്ങിനെ ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് ഈ വലിയമ്മയെയും
മകനെയും കുടുംബത്തെ യും കണ്ടതു. പെട്ടെന്ന് തല കറങ്ങി വീണ വല്യമ്മയെ പിടിക്കാനും കൈ പിടിച്ചു നടത്താനും കൂടെ നിന്നപ്പോൾ ഒരു ജോലിക്കാരിയായി കൂടെ വരുന്നോ എന്നു ഇവർ ചോദിച്ചു. മരിക്കാൻ ധൈര്യമില്ലായിരുന്നു. അതുകൊണ്ട് കൂടെ വന്നു.

ഒഴുകുന്ന കണ്ണുനീർ പുറം കൈ കൊണ്ടു തിരിഞ്ഞു കിടക്കുമ്പോൾ വലിയമ്മയുടെ
ശബ്ദം കേട്ടു.

“നിർമ്മല ഉറങ്ങിയോ? ഫ്ലാസ്ക്കിൽ ജീരകവെള്ളം ഉണ്ടെങ്കിൽ ഒരു
ഗ്ലാസ്സ് എടുത്തോ “.

തിടുക്കത്തിൽ വെള്ളം ഗ്ലാസിൽ ഒഴിച്ചു കൊടുക്കുമ്പോൾ വലിയമ്മ ചോദിച്ചു. “നീ ഉറങ്ങിയില്ലായിരുന്നോ?”

നിറഞ്ഞ കണ്ണുകളോടെ പതുക്കെ തലഇളക്കി ഇല്ല എന്ന അർത്ഥത്തിൽ.

ജലജ

Post Views: 31
2
Jalaja Narayanan

3 Comments

  1. Shreeja R on October 8, 2024 4:35 PM

    കൊള്ളാം 👌👌

    Reply
  2. Joyce Varghese on September 11, 2024 8:44 AM

    നന്നായി എഴുതി. Touching write up 👍

    Reply
  3. Nafs nafs on September 10, 2024 3:58 PM

    കൊള്ളാം നല്ല രചന💞💔

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.