Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മഞ്ഞ് പോലെ മനോഹരമാണ്, പക്ഷേ മഞ്ഞുതുള്ളി പോലെ നശ്വരമല്ല.
ജീവിതം പുസ്‌തകം പ്രണയം

മഞ്ഞ് പോലെ മനോഹരമാണ്, പക്ഷേ മഞ്ഞുതുള്ളി പോലെ നശ്വരമല്ല.

By Jalaja NarayananJune 21, 2024Updated:July 30, 2024No Comments3 Mins Read260 Views
Bookmark Now
Please login to bookmark Close

No account yet? Register

വായിക്കാൻ ഒരു പാട് ഇഷ്ടമുള്ളത് കൊണ്ട് കാണുന്നതെല്ലാം വായിക്കുന്ന ഒരു ശീലമുണ്ടായിരുന്നു പണ്ട്. പക്ഷേ ഇന്ന് കുറച്ചു സമയ ക്കുറവും അതിലേറെ മടിയും
ഉള്ളത് കൊണ്ടു വളരെ കുറവാണു വായന എന്നു ത്തന്നെ പറയാം.

അന്നും ഇന്നും ഇഷ്ടപെട്ട എഴുത്തുകാരൻ ആരാണെന്നു എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളു. അതു എംടി എന്നു തന്നെയാണ്. ഉന്നതരായ മറ്റു പലരുടെയും പുസ്തകങ്ങൾ വായിക്കാൻ അവസരം കിട്ടിട്ടുണ്ടെങ്കിലും ഒരു പടി മുന്നിൽ നിൽക്കുന്നത് അദ്ദേഹം തന്നെയാണ്.

എം ടി യുടെ പല നോവലും വായിച്ചിട്ടുണ്ടെങ്കിലും ഒരു ഗദ്യകവിത പോലെ മനസ്സിൽ തങ്ങിനിൽക്കുന്നത് മഞ്ഞ് എന്ന ചെറു നോവലും അതിലെ കഥാപാത്രങ്ങളും ആണ്. കാത്തിരിപ്പുകളുടെ പല പല ഭാവങ്ങൾ ആണ് അതിലെ കഥാപാത്രങ്ങൾക്ക്. അതിലെ നായിക വിമല. കാത്തിരിപ്പിനു ഒരു ചാരുതയുണ്ടെന്നു തെളിയിച്ചവളാണ്. വരാതിരിക്കില്ല എന്നൊരു താളമോടെയാണ് അവളുടെ ഹൃദയമിടിപ്പ് പോലും. വിമല സുധിർകുമാർ മിശ്രക്കു വേണ്ടി കാത്തിരിക്കുമ്പോൾ അയാളൊരു ചതിയാനായിരിക്കാം, അനേകം പുവുകളെ തേടിപോവുന്ന ഒരു വണ്ടിന്റെ സ്വഭാവക്കാരൻ ആയിരിക്കാം എന്നൊക്കെ വായനക്കാരുടെ മനസ്സിൽ തോന്നിയേക്കാം. പക്ഷെ വിമല സ്നേഹത്തോടെ വിശ്വാസത്തോടെ കാത്തിരിക്കുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്.

എം ടി, മഞ്ഞ്  എഴുതുന്നത് അദ്ദേഹത്തിന്റെ മുപ്പത്തിഒന്നാം വയസ്സിലാണ്. അതിലെ നായികയും കാത്തിരിപ്പിന്റെ പ്രതികവും ആയ വിമലക്കും അതേ പ്രായമാണ്. കഥാപാത്രങ്ങളും എഴുത്തുകാരനും തമ്മിൽ ഒരു ആത്മബന്ധം ഉണ്ടെന്നു വായനക്കിടയിൽ പലയിടത്തും നമുക്ക് തോന്നാം.

നൈനിറ്റാളിൽ  ഓരോ തവണയും സഞ്ചാരികളുടെ വരവ് നിലക്കുമ്പോൾ അടുത്ത അവധിക്കു വരാൻ ഉള്ളവർക്ക് വേണ്ടിയുള്ള കാത്തിരിപ്പു തുടരുന്നു.

നൈനിറ്റാളിൽ വിമല എത്തിയത് തന്റെ വീട്ടിലെ അസ്വസ്ഥതകളിൽ നിന്നു അകന്നു നിൽക്കാൻ വേണ്ടിയാണ്. അവിടുത്തെ ബോർഡിങ്‌ സ്കൂളിൽ റസിഡൻസ് ട്യൂട്ടറാണു വിമല. അവിടുത്തെ അവധിക്കാലമാണ് എം ടി കഥയുടെ പശ്ചാത്തലമായി
എടുത്തിരിക്കുന്നത്. ഉച്ചസമയത്തു ജാലകം തുറന്നിട്ടാൽപരന്നു കിടക്കുന്ന
ഹിമശൃഗങ്ങൾ കാണാൻ സാധിക്കുന്ന വിമലയുടെ ബോർഡിങ്‌ഹൗസിലെ മുറിയിൽ നിന്നു പുറത്തേക്കു ഇറങ്ങാൻ നോവൽ വായിച്ച ഏതൊരാളും ഒന്നു മടിക്കും. അവിടെ ഉള്ള നിശബ്ദത പോലും കാതിലേക്കു തുളച്ചു കയറുന്ന പ്രകമ്പനങ്ങൾ ആയിട്ടാണ് എഴുത്തുകാരൻ അവകാശപ്പെടുന്നത്. ഇതിൽ വിമല സ്വയം വിലയിരുത്തുന്നതാവട്ടെ മലയിടുക്കിൽ ഉള്ള കുഴിമാടത്തിലേ തടവുകാരിയായിട്ടാണ്.

1964 ൽ ആണ് മഞ്ഞു പുറത്തു ഇറങ്ങിയത്. ഇന്നും ഓരോരുത്തരും വായിക്കുന്നത് അതേ ആകാംക്ഷയോടെ തന്നെയാണ്. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും എന്താണ് ആ നോവൽ ഹൃദയത്തോട് ചേർത്തു വയ്ക്കാൻ കഴിയുന്നത് എന്നു ചോദിച്ചാൽ ഉത്തരം ഇല്ല. അതിന്റെ കുളിർമ്മയാവാം. അതിൽ ഉടനിളം നിറഞ്ഞു നിൽക്കുന്ന പ്രതിക്ഷയാവാം. അതുമല്ലെങ്കിൽ അതു തരുന്ന വായനാ സുഖം ആവാം.

ശരിക്കും പറഞ്ഞാൽ വിമലയുടെ മാത്രം കാത്തിരിപ്പ്  അല്ല മഞ്ഞ് എന്ന നോവലിൽ പ്രതിപാദിക്കുന്നത്. ഒരിക്കലെങ്കിലും തന്റെ അച്ഛനെ ഒരു നോക്കു കാണാൻ കാത്തിരിക്കുന്ന വെള്ളാരം കണ്ണുകളും മഞ്ഞപല്ലുകളും ഉള്ള ബുദ്ധു ; എന്നെങ്കിലും വെള്ളക്കാരനായ അച്ഛനെ കണ്ടുമുട്ടിയാൽ ഈ കാത്തിരിപ്പു അവസാനിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണവൻ. ഒറ്റ കമ്പി ഉറപ്പിച്ച ഏകതാരയുടെ സ്വരം ഉണർത്തുന്ന സർദാർജി തന്റെ മരണത്തെ സന്തോഷത്തോടെ കാത്തിരിക്കുന്നു. നൈനിത്താൾ ഓരോ മെയ്‌ മാസത്തിലും തന്നിലേക്ക് എത്തിച്ചേരുന്ന സഞ്ചാരികൾക്കായി പഴക്കം കൊണ്ടു മങ്ങിയ മുഖം ഭംഗിയുള്ളതാക്കി വർദ്ധക്യത്തിന്റെ വെള്ളിരേഖകളെ അകറ്റി നിർത്തി കാത്തിരിക്കുന്നു. തന്റെ സ്ത്രിത്വത്തെതൊട്ടു ഉണർത്തിയ സുധിർകുമാർ മിശ്രയെ വിമല കാത്തിരിക്കുന്നു.

വിമലയുടെ കുടുംബവും ചൗക്കിദാർ അമർസിങ്ങും എല്ലാം വായനക്കാർക്ക് സുപരിചിതരാണ്. സഞ്ചാരിയായ അമർസിങ്ങ്  വിമലയോട് ഒരു ആത്മബന്ധം വച്ചു പുലർത്താൻ ആഗ്രഹിക്കുന്നുണ്ട് എന്ന ഒരു തോന്നൽ വായനക്കാരന് ഉണ്ടാവുന്നു.
ഒന്നോർത്താൽ കാലത്തിന്റെ ചലനത്തിലും നിശ്ചലതയിലും കാത്തിരിക്കുന്ന പ്രകൃതിയുടെയും കുറെ മനുഷ്യരുടെയും കഥ തന്നെയാണ് മഞ്ഞ് .

അവ്യക്തമാണെങ്കിലും അതു വ്യക്തമാണ്. അപൂർണമാണെങ്കിലും പൂർണ്ണതയുള്ളതാണ്. ഭുതകാലത്തിലെ ശബ്ദങ്ങളും നിറങ്ങളും വർത്തമാന കാലത്തിലേക്കു തിരിച്ചു കിട്ടുമ്പോൾ മനസ്സിൽ ഒരു മഞ്ഞുകട്ട ഉരുകുന്ന അനുഭവമാണ്. അപ്പോൾ ഏതൊരു വായനക്കാരന്റെയും മനസ്സ് മന്ത്രിക്കാതിരിക്കില്ല “കവിത പോലെ മനോഹരം ”

മഞ്ഞിനുള്ളിൽ മറഞ്ഞിരിക്കുന്നത് ജീവിതമാണ്. അവരുടെ ജീവിതം നമ്മുടേത് കൂടി ആവുമ്പോൾ അവരെ തൊട്ടറിയുമ്പോൾ വായനക്കാരും ആഗ്രഹിക്കും. വിമലയെ തേടി സുധിർകുമാർ മിശ്ര വന്നെങ്കിൽ, ബുന്ദുവിനു അവന്റെ അച്ഛനെ ഒരു നോക്കു കാണാൻ സാധിച്ചെങ്കിൽ, സർദാർജിഅയാളുടെ മാരകരോഗത്തിൽ നിന്നു രക്ഷപെട്ടെങ്കിൽ.

സുധിർകുമാർ മിശ്രക്ക് തന്നെ സമർപ്പിച്ച ആ അസുലഭ നിമിഷത്തിന്റെ ഓർമ്മകളാണ് വിമലയുടെ കാത്തിരിപ്പിനു നിറം തരുന്നത്. നില ഞരമ്പ് തുടിക്കുന്ന
മുഖവുമായി വിമലയെ തേടി എത്തുന്ന സുധിർകുമാർ മിശ്രയെ കാത്തു നിൽക്കുന്നത്
വിമലയോടൊപ്പം ഓരോവായനക്കാരനും കൂടെ ആണ്. നോവൽ അവസാനിക്കുന്നത്
വിമലയുടെ അസ്വസ്ഥമായ പ്രതിക്ഷയിലാണ്. പക്ഷേ പ്രണയത്തിന്റെ മധുരം തന്നെ
കാത്തിരിപ്പിനും ഉണ്ടെന്നു പലപ്പോഴും നമുക്ക് തോന്നാറുണ്ട്.

ക്യാപിറ്റോളും പ്രതിക്ഷയോടെ ഉള്ള ഓരോരുത്തരുടെയും കാത്തിരിപ്പും പിന്നീട് ചെകുത്താന്റെ പാതയായിതീർന്ന പ്രണയിതാക്കളുടെ പാതയും ഒരിക്കലും മനസ്സിൽ നിന്നു മായുന്നില്ല.

മനോഹരമായ ഈ കുഞ്ഞു നോവൽ മഞ്ഞ് പോലെ മനോഹരമാണ്. പക്ഷേ മഞ്ഞുതുള്ളി പോലെ നശ്വരമല്ല.

#പുസ്തകാസ്വാദനം

Post Views: 44
2
Jalaja Narayanan

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.