Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഈ മിഴിനിർ മഴയിൽ
കഥ ജീവിതം സൗഹൃദം

ഈ മിഴിനിർ മഴയിൽ

By Jalaja NarayananAugust 1, 2024Updated:August 1, 20242 Comments5 Mins Read73 Views
Bookmark Now
Please login to bookmark Close

No account yet? Register

ചെറിയ മഴചാറലുള്ള ഒരു ഉച്ചസമയത്തായിരുന്നു ഉണ്ണിമാഷ് എന്റെ വീട്ടിലേക്കു
വന്നത്. അടുക്കളയിൽ പാചകത്തിന്റെ തിരക്കിലായിരുന്നു ഞാൻ.

“ലക്ഷ്മി, ഇതാരാ വന്നതെന്ന് നോക്കു “രവിയേട്ടന്റെ സന്തോഷത്തോടെയുള്ള വിളി കേട്ടാണ് ഞാൻ ഉമ്മറത്തേക്ക് ഓടിപ്പോയത്.

മാഷിനെ കണ്ടപ്പോൾ എന്റെ കണ്ണുകളും അതിശയത്തിൽ വിടർന്നു. ഒരുപാട് കാലം രവിയേട്ടന്റെ കൂടെ ഒരേ ഡിപ്പാർട്ടുമെന്റിൽ ജോലി ചെയ്ത ആളാണ്. മാത്രമോ
പതിനഞ്ചുവർഷത്തോളം അപ്പാർട്ടുമെന്റിൽ ഒന്നിച്ചു താമസിച്ചതു കൊണ്ടു കുടുംബങ്ങളും തമ്മിലും നല്ല ബന്ധമായിരുന്നു. അവസാനമായി ഞങ്ങൾ കണ്ടിട്ടിപ്പോൾ ശരിക്കും പറഞ്ഞാൽ ആറു വർഷം കഴിഞ്ഞു. ഉണ്ണിമാഷിന്റെ ഭാര്യ ഗൗരി മരിച്ച സമയത്തായിരുന്നു ഞങ്ങൾ കണ്ടത്. അതിനു ശേഷം മാഷ് കുറേക്കാലം ഇളയ മോന്റെ കൂടെ കാനഡയിൽ ആയിരുന്നു.

ഗൗരിയെ ഓർത്തപ്പോൾ മനസ്സൊന്നു വിങ്ങി.അതു മനസ്സിലാക്കിട്ടെന്നോണം രവിയേട്ടൻ എന്നോട് പറഞ്ഞു.

“ലക്ഷ്മി, ഉണ്ണിമാഷ്ക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കു ”

“ഇപ്പോൾ ഒന്നും വേണ്ട ഒരു ഗ്ലാസ്സ് ചൂടുവെള്ളം കിട്ടിയാൽ മതി ” . മാഷ് ഒരു പുഞ്ചിരിയോടെ പറഞ്ഞപ്പോൾ രവിയേട്ടൻ കൂട്ടിചേർത്തു.

“അതെയതേ ഊണിനുള്ള സമയമായല്ലോ ”

എന്നിട്ട് എന്നോട് ചോദിച്ചു, “ഊണ് എടുത്തു വയ്ക്കാൻ താമസമുണ്ടോ ലക്ഷ്മി ”

“ഇതാ ഇപ്പോൾ എടുക്കാം “എന്നു പറഞ്ഞു അടുക്കളയിലേക്ക് നടക്കുമ്പോൾ ഞാൻ ഓർത്തതു കറികൾ ഒന്നും കാര്യമായി ഇല്ലല്ലോ എന്നായിരുന്നു.

പടവലങ്ങ കൊണ്ടു ഒരു എരിശ്ശേരിയും കായുംപയറും ചേർത്തൊരു മെഴുക്കുപുരട്ടിയും ഉണ്ടാക്കിട്ടുണ്ട്. മാഷ്ക്കുള്ള ചുടുവെള്ളം ഗ്ലാസിൽ ഒഴിച്ചു കൊണ്ടുപോയി കൊടുത്തു. പിന്നെ പെട്ടെന്നു തക്കാളി കൊണ്ടൊരു പച്ചടി ഉണ്ടാക്കി. പിന്നെ പപ്പടവും കാച്ചി. കൂടെ മാങ്ങാ അച്ചാറും.

ഉണ്ണിമാഷ് ഭക്ഷണം കഴിക്കുന്നതു നോക്കി ഞാൻ രവിയേട്ടന്റെ കസേരയുടെ പിന്നിൽ നിന്നു.

“ഇന്നു മീൻ ഒന്നും കിട്ടിയില്ല. മാഷ്ക്ക് നിർബന്ധമാണല്ലോ ”

മാഷ് ഊണ് കഴിക്കുന്നതു നിർത്തി എന്റെ മുഖത്തേക്ക് നോക്കി, “അതൊക്കെ പണ്ട്. അന്നു നിർബന്ധത്തിനു ഒപ്പം നിൽക്കാൻ ആളുണ്ടായിരുന്നു. ഇപ്പോൾ എന്താ ഉള്ളത് അതു കഴിക്കും. ഒന്നിനും ഒരു ഇഷ്ടക്കേടും ഇല്ല.”

ആ കണ്ണുകൾ നിറഞ്ഞതു കറിയിലെ എരിവ് കൊണ്ടായിരിക്കും.

ഊണിനു ശേഷം മാഷ് കുറെ നേരം വിശേഷങ്ങൾ പറഞ്ഞു. മക്കൾ ആകാശ് കാനഡയിലും അഞ്ജലി ദുബായിലും ആണ്.

“അവിടെ ഒന്നും നമ്മൾ പ്രായമായവർക്ക് ശരിയാവില്ല. അവർക്കു അവരുടെ തിരക്ക്. അപ്പോൾ നമ്മൾ എന്തു ചെയ്യാൻ. റിട്ടയർമെന്റിനു ശേഷം നാട്ടിൽ ഒരു വീട് പിന്നെ കുറെയേറെ സ്ഥലങ്ങളിലും അമ്പലങ്ങളിലും ഒക്കെ ഒരു കറക്കം. അതൊക്കെ
മനസ്സിൽ ചേർത്തു വച്ച മോഹങ്ങൾ ആയിരുന്നു. തറവാട് പൊളിച്ചു ഒരു വീട് വച്ചു എന്നല്ലാതെ ബാക്കി ഒന്നും നടന്നില്ല.” നിരാശ കലർന്ന ഒരു ഭാവമുണ്ടായിരുന്നു ആ മുഖത്ത്.

ഞങ്ങളുടെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു,  കുറച്ചു നേരം കൂടി സംസാരിച്ചശേഷം മാഷ് യാത്ര പറഞ്ഞു മുറ്റത്തേക്ക് ഇറങ്ങി.

“ഭർത്താവ് പോയാൽ ഭാര്യ വിഷമത്തോടെയാണെങ്കിലും പിടിച്ചു നിൽക്കും. പക്ഷേ ഭാര്യ ആദ്യം പോയാൽ അതൊരു സങ്കടം തന്നെയാ “രവിയേട്ടന്റെ
വാക്കുകൾ എന്റെ കണ്ണുകൾ നിറച്ചു.

“ഞാൻ ഒന്നു കിടക്കട്ടെ ലക്ഷ്മി “എന്നും പറഞ്ഞു രവിയേട്ടൻ അകത്തേക്ക് പോയപ്പോൾ ഉമ്മറത്തെ ചൂരൽകസേരയിൽ ചാരിക്കിടന്നു ഞാനും വെറുതെ കണ്ണുകൾ അടച്ചു.

ഗൗരിക്കും എന്റെ അതേ പ്രായമായിരുന്നു എന്നാലും പ്രായത്തിൽ കവിഞ്ഞ പക്വത ആയിരുന്നു അവൾക്ക്. ഞങ്ങൾ അവിടെ താമസിക്കാൻ എത്തുന്നതിന്റെ മുന്നേത്തന്നെ ഉണ്ണിമാഷും ഗൗരിയും അവിടെ താമസിക്കാൻ തുടങ്ങിയിരുന്നു. അന്നു ആകാശിന് പത്തും അഞ്‌ജലിക്കു എട്ടും ആയിരുന്നു പ്രായം. ഞാനും രവിയേട്ടനും ഞങ്ങളുടെ അഞ്ചു വയസ്സുള്ള മോളും അവിടെ താമസിക്കാൻ തുടങ്ങിയപ്പോൾ വലിയ സഹായമായിരുന്നു ഉണ്ണിമാഷും ഗൗരിയും. പ്രതേകിച്ചും എന്റെ മോളുടെ കാര്യത്തിൽ. വിവാഹത്തിന് ശേഷം എട്ടു വർഷം കഴിഞ്ഞാണ് ഞങ്ങൾക്ക്
അവളെ കിട്ടിയത്. അവൾക്കാണെങ്കിൽ എന്നും അസുഖവും. ഇടക്കിടെ ഉള്ള പനിയും ചെറിയ തോതിലുള്ള ഫിറ്റ്സും ഒക്കെ ഉണ്ടായിരുന്നു മോൾക്ക്‌. അവൾക്ക് അസുഖം വരുമ്പോൾ ഞങ്ങൾ തളർന്നുപോവും. അപ്പോൾ സമാധാനിപ്പിച്ചും ആശ്വാസം തന്നും കൂടെ ഉണ്ണിമാഷും ഗൗരിയും ഉണ്ടാവും.

ഓഫീസിലെ യൂണിയൻ സെക്രട്ടറി എന്ന സ്ഥാനവും അല്പം പൊതുപ്രവർത്തനവും ഒക്കെയായി എപ്പോഴും തിരക്കിലാവുന്ന ഉണ്ണിമാഷിനെ ഒട്ടും ബുദ്ധിമുട്ടിക്കാതെ വിട്ടുകാര്യങ്ങളും മക്കളുടെ കാര്യവും നോക്കാൻ ഗൗരിക്ക് ഒരു പ്രത്യേക മിടുക്കായിരുന്നു. ശരിക്കും പറഞ്ഞാൽ സൂപ്പർമാർക്കറ്റിലും പൊതുസ്ഥലങ്ങളിലും പോവാൻ ഉള്ള എന്റെ പേടി മാറിയത് അവളുടെ കൂടെ പോയിട്ടാണ്.

സ്വന്തമായി ഒരു വീട് എന്നത് അവളുടെ വലിയ സ്വപ്നമായിരുന്നു. ഭാഗം വച്ചപ്പോൾ തറവാട് അവൾക്കാണെന്നറിഞ്ഞപ്പോൾ തന്നെ അവൾ അവിടെ മാറ്റിയെടുക്കേണ്ട വീടിനെ കുറിച്ച് പ്ലാനുകൾ മനസ്സിൽ കണ്ടു. മാഷിന്റെ റിട്ടയർമെന്റ് ആവുമ്പോൾ തന്നെ വീടുപണി പൂർത്തിയാക്കി കഴിഞ്ഞിരുന്നു. മോളുടെ വിവാഹവും ഗൃഹപ്രവേശവും ഒന്നിച്ചായിരുന്നു. അതിനു മുൻപ് രവിയേട്ടനു ട്രാൻസ്ഫർ ആയി ഞങ്ങൾ ഇങ്ങോട്ടേക്ക് വന്നിരുന്നു. അതിനടുത്ത വർഷം തന്നെ അവളുടെ മോന്റെ വിവാഹവും നടന്നു. അവന്റെ കൂടെത്തന്നെ പഠിച്ച ഒരു കുട്ടി.

അപ്പോഴാണ് ഞാൻ ഗൗരിയെ അവസാനമായി കണ്ടത്. അവൾ ഒരു പാട് സന്തോഷത്തിൽ ആയിരുന്നു. കടമകൾ ഒക്കെ വേഗം വേഗം തീർത്തു ജീവിതം
ആസ്വദിക്കാൻ തുടങ്ങുന്ന ഭാവമായിരുന്നു അവൾക്ക്.

” ഒരു പാട് യാത്രകൾ ചെയ്യാൻ ഉണ്ട്. പക്ഷേ നീ കരുതുന്നതു പോലെ അമ്പലങ്ങളിൽ മാത്രമൊന്നുമല്ല. കന്യാകുമാരിയിൽ അസ്തമയം കാണണം. പിന്നെ ഊട്ടിയിലേ കുളിരിൽ നടന്നു കാഴ്ചകൾ കാണണം അങ്ങിനെ അങ്ങിനെ ഒരു ഒരു പാടുഉണ്ടു ഇഷ്ടങ്ങൾ.” അന്ന്അവൾ പറഞ്ഞപ്പോൾ അവളുടെ കൂടെ ഞാനും ചിരിച്ചു.

പക്ഷെ ഒന്നും നടന്നില്ല. രണ്ടു മൂന്നു കൊല്ലം അവൾ തിരക്കിലായിരുന്നു. കല്യാണം കഴിഞ്ഞു രണ്ടു മാസത്തിനുള്ളിൽ മോന്റെ ഭാര്യക്കു വിശേഷമായി. അവളുടെ അമ്മ വർക്ക്‌ ചെയ്യുന്നതു കൊണ്ട് അവർക്കു വരാൻ വയ്യ. മോൻ അച്ഛനെയും അമ്മയെയും ചെന്നെയിലേക്ക് കൂട്ടി. കുറച്ചു പ്രശ്നങ്ങൾ ഉള്ളതും കൊണ്ടു ഡോക്ടർ ഡെലിവറി കഴിയുന്നതു വരെ റസ്റ്റ്‌ പറഞ്ഞിരുന്നു. അങ്ങനെ ഗൗരി ആഗ്രഹങ്ങൾ ഒക്കെ മാറ്റിവെച്ചു കുട്ടികൾക്ക് ഒപ്പം നിന്നു.

ഡെലിവറി കഴിഞ്ഞു മുന്നാലു മാസത്തിനുള്ളിൽ മരുമകൾക്ക് നല്ലൊരു കമ്പനിയിൽ ജോലി ശരിയായി. അങ്ങിനെ നാട്ടിലെ വീടും മനസ്സിലെ മോഹങ്ങളും ഒക്കെ നിർത്തി വെച്ചു ഉണ്ണിമാഷും ഗൗരിയും കുഞ്ഞിന് കൂട്ടായി ചെന്നെയിൽ താമസമാക്കി.

അങ്ങിനെ മാസങ്ങൾ കഴിഞ്ഞുകൊണ്ടിരുന്നു. ഇടക്ക് ഗൗരിക്ക് നല്ല ക്ഷീണം തോന്നും, വെയിറ്റ് കുറഞ്ഞു വരാൻ തുടങ്ങി. ചെറുതായി അടിവയർ വേദന വിശപ്പ് നന്നേക്കുറവ്. ഇടക്ക് ഹോസ്പിറ്റലിൽ ഒക്കെ പോയെങ്കിലും വലിയ കുറവൊന്നും തോന്നിയില്ല.

“ഒട്ടും റസ്റ്റ്‌ ഇല്ലാഞ്ഞിട്ടാണ് മോനേ, ഞങ്ങൾ കുറച്ചു നാട്ടിലുള്ള വീട്ടിലൊക്കെ പോയി നിന്നു അവിടെ ഡോക്ടറെ ഒന്നു കാണിച്ചിട്ട് തിരിച്ചു വന്നാലോ ”
ഉണ്ണിമാഷിന്റെ അഭിപ്രായമായിരുന്നു.

പക്ഷേ ഇവിടെ കിട്ടുന്നതിലും വലിയ ട്രീറ്റ്‌മെൻറ്റൊന്നും നാട്ടിൽ ഉണ്ടാവില്ല എന്നു പറഞ്ഞു മോൻ സമ്മതിച്ചില്ല. ഈ തവണ ഒന്നു തല കറങ്ങി വീണു. ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഡോക്ടർ കുറെ ടെസ്റ്റ്‌ ചെയ്യിച്ചു. അങ്ങിനെ കാൻസർആണെന്ന് കണ്ടുപിടിച്ചു.

പിന്നെ മരുന്നായി, ചികിത്സ ആയി. പക്ഷേ, കാൻസർ എന്ന മഹാരോഗം ഗൗരിയെ മുറുകെ പിടിച്ചിരുന്നു. പിന്നെ ഗൗരിയുടെ ഇഷ്ടപ്രകാരം നാട്ടിലേക്കു വന്നു, കൂടെ മക്കളും വന്നിരുന്നു. അമ്മയുടെയും അച്ഛന്റെയും കൂടെ കഴിയാൻ. അപ്പോഴാണ്
ഞാനും രവിയേട്ടനും കൂടി അവളെ കാണാൻ പോയത്. ആകെ മെലിഞ്ഞു ഉണങ്ങിപോയിരുന്നു അവൾ. ഏറെ ഭംഗി തോന്നിച്ച ആ ഇടതുർന്നു പിന്നിൽ പരന്നു കിടക്കുന്ന തലമുടിയും അവൾക്ക് ഉണ്ടായിരുന്നില്ല. അവൾ എനിക്കു പരിചയമല്ലാത്ത
ഒരാൾ ആയതു പോലെ. പക്ഷേ ആ തളർന്ന ശബ്ദത്തിൽ അവൾ കുറെ സംസാരിച്ചു, പണ്ടത്തെ ഗൗരി ആയിത്തന്നെ. എന്റെ മോളെ ഒന്നു കാണണം എന്നൊരു ആഗ്രഹം പറഞ്ഞു.. അടുത്ത തവണ നാട്ടിൽ വരുമ്പോൾ കുട്ടിട്ടു വരാം എന്നു പറഞ്ഞപ്പോൾ അവൾ ചിരിച്ചത് അല്പം പരിഹാസത്തോടെ ആയിരുന്നു, അപ്പോൾ അവൾ ഉണ്ടാവില്ലല്ലോ എന്ന അർത്ഥത്തിൽ.

കുറെയേറെ നേരത്തെ സംസാരത്തിനു ശേഷം ഞങ്ങൾ യാത്ര പറയാൻ തുടങ്ങിയപ്പോൾ ഗൗരി ആകെ സങ്കടത്തിലായിരുന്നു. എന്റെ കൈയിൽ പിടിച്ചു കൊണ്ട് അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി.

“ഇത്ര പെട്ടെന്ന് ഒരു തിരിച്ചു പോക്ക് ഞാൻ പ്രതീക്ഷിച്ചില്ല ലക്ഷ്മി. തിരക്കുകൾ ഒക്കെ ഒഴിഞ്ഞു ഞാൻ ജീവിച്ചു തുടങ്ങിട്ടെ ഉള്ളു.”

ആ കണ്ണുകൾ നിറഞ്ഞു വരുന്നതു കണ്ടപ്പോൾ എത്ര നിയന്ത്രിച്ചിട്ടും കരയാതിരിക്കാൻ കഴിഞ്ഞില്ല.

അവൾ പോയിട്ടിപ്പോൾ വർഷം ആറു കഴിഞ്ഞിരിക്കുന്നു. നമ്മളുടെ ആഗ്രഹം പോലെ ആവില്ലല്ലോ ഈശ്വരന്റെ കല്പന.

രവിയേട്ടൻ അടുത്തേക്ക് വന്നപ്പോഴാണ് ഈ ഇരിപ്പ് തുടങ്ങിയിട്ട് നേരം കുറെ ആയി എന്നു മനസ്സിലായത്.

“ലക്ഷ്മി, ഗൗരിയേ കുറിച്ചു ഓർക്കുകയാണോ. നമ്മൾ എല്ലാവരും ഒരിക്കൽ തിരിച്ചു പോവേണ്ടവരല്ലേ. ഗൗരി കുറച്ചു നേരത്തെ പോയി. അങ്ങിനെ സമാധാനിക്കാം. അല്ലാതെ എന്തു ചെയ്യാൻ “, രവിയേട്ടൻ വാക്കുകൾ ഞാൻ ഒന്നു കൂടെ മനസ്സിൽ പറഞ്ഞു. എല്ലാവരും ഒരിക്കൽ തിരിച്ചു പോവേണ്ടവരാണ്.

#എന്റെരചന

#തിരിച്ചുവരാത്തവർ

Post Views: 28
1
Jalaja Narayanan

2 Comments

  1. Suma Jayamohan on August 6, 2024 7:44 PM

    ഹൃദയത്തിൽ തൊടുന്ന എഴുത്ത് ഇഷ്ടമായി🧡🧡🌷

    Reply
  2. Joyce on August 6, 2024 5:40 PM

    നല്ല രചന.
    ഭാര്യ, അമ്മ ഇവരുടെ വേർപാട് എങ്ങനെ മറ്റുള്ളവരെ ബാധിക്കും എന്ന് അക്ഷരങ്ങൾ കൊണ്ടു വരച്ചിട്ടു.
    അഭിനന്ദനങ്ങൾ!

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.