Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അപർണ്ണയുടെ അച്ഛൻ
കഥ ജീവിതം പാരന്റിങ്

അപർണ്ണയുടെ അച്ഛൻ

By Jalaja NarayananJune 17, 2024Updated:June 30, 20241 Comment3 Mins Read74 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്നായിരുന്നു അപർണയുടെ വിവാഹം. ഞങ്ങൾക്ക് രണ്ടുപേർക്കും ബന്ധുക്കൾ ഒക്കെ കുറവായതു കൊണ്ട് വിവാഹത്തിന് അധികം ആൾക്കാർ ഒന്നും ഉണ്ടായിരുന്നില്ല. വൈകുന്നേരം ആയപ്പോഴേക്കും വിവാഹത്തിന് എത്തിയ എല്ലാവരും പിരിഞ്ഞു പോയി. വിട്ടിൽ ഞാനും രോഹിണിയും മാത്രമായി.

“രാത്രി കഴിക്കാൻ എന്താ വേണ്ടത്. ഉച്ചക്ക് ഉള്ള സദ്യയുടെ ബാക്കി കറികൾ ഒക്കെ ഉണ്ട്. പക്ഷെ അതൊന്നും കഴിക്കില്ലല്ലോ . ഇത്തിരി പൊടിയരി കഞ്ഞി ഉണ്ടാക്കട്ടെ?” രോഹിണി അടുത്തു വന്നു ചോദിച്ചു.

“എനിക്ക് ഒന്നും വേണ്ട. ഇത്തിരി ജീരകവെള്ളം മാത്രം മതി. ഞാൻ കിടക്കാൻ നേരം എടുത്തു കുടിച്ചോളാം. നീ എന്തെങ്കിലും കഴിച്ചിട്ട് പോയി കിടന്നോളു “.

എന്റെ മറുപടി കേട്ടപ്പോൾ അവൾ പറഞ്ഞു. “എനിക്കും തീരെ വിശപ്പില്ല. തല വല്ലാതെ വേദനിക്കുന്നു. ഞാൻ പോയി ഒന്ന് കിടക്കട്ടെ. എത്ര ദിവസായി ഈ തിരക്ക് തുടങ്ങിയിട്ട് “.

രോഹിണി അകത്തേക്ക് പോയപ്പോൾ മനസ്സിൽ ഓർത്തു. അവൾക്കു തല വേദന ഒന്നും ആവില്ല. മോള് പോയതിൽ ഉള്ള സങ്കടമാണ്. ഒരു ദിവസം പോലും ഇതുവരെ പിരിഞ്ഞു ഇരുന്നിട്ടില്ലല്ലോ.

രോഹിണി അകത്തേക്ക്പോയപ്പോൾ ഉമ്മറത്തെ ചൂരൽ കസേരയിൽ ഇരുന്നു കാല് ചാരുപടിയിലേക്ക് നീട്ടിവച്ചു.

അപർണയുടെ ഉച്ചത്തിൽ ഉള്ള സംസാരവും പൊട്ടിച്ചിരികളും ഒന്നും ഇല്ലാതെ വിട് ഉറങ്ങിയത് പോലെ തോന്നു ന്നു. അല്ലെങ്കിലും രോഹിണി എപ്പോഴും കളിയായി
പറയും അവൾക്കു അമ്മയേക്കാളും ഇഷ്ടം അച്ഛനോട് ആണ് എന്ന്. ബാങ്കിൽ
ഒന്നിച്ചു ജോലി ചെയ്യുന്ന സജിനെ അവൾക്കു ഇഷ്ടമാണ് എന്നു പറഞ്ഞപ്പോൾ രോഹിണി അവളോട്‌ ഒന്നു കയർത്തു സംസാരിച്ചിരുന്നു. അപ്പോൾ അവൾ എന്നോടാണ് പറഞ്ഞത്.

“അച്ഛൻ സജിനിന്റെ വിട്ടുകാരെ കുറിച്ചും അവനെ കുറിച്ചും ഒക്കെ അന്വഷിച്ചോളൂ. എന്നിട്ട് മതി എനിക്ക് ഈ വിവാഹം.നേരിട്ട് തന്നെ പോയി അന്വേഷിച്ചു. സജിൻ അവൾക്കു ചേർന്ന പയ്യൻ തന്നെ. അച്ഛനും അമ്മയും ഒരു അനിയനും ചേർന്ന
ആ കുടുംബവും ഇഷ്ടമായി.

തനിച്ചു അങ്ങിനെ ഇരിക്കുമ്പോൾ മനസ്സിൽ ഒരു പാട് ചിന്തകൾ ഒഴുകിയെത്തി. ഒരിക്കലും ഓർമ്മിക്കാൻ ആഗ്രഹിക്കാത്തവ.

രണ്ടു സ്കൂളുകളിലായി പാർട്ട്‌ ടൈം ക്രാഫ്റ്റ് ടീച്ചറായി ജോലി കിട്ടിയത് കാല് വയ്യാത്ത ഒരാൾ എന്ന ഒരൊറ്റ പരിഗണനയിൽ ആയിരുന്നു. ജന്മനാ കിട്ടിയ ആ മുടന്തു കാണുന്നവർക്കും ബുദ്ധിമുട്ടാണ് എങ്കിലും എനിക്ക് അതൊരു ശീലമായി മാറിയിരുന്നു. പക്ഷെ ആ കാരണം കൊണ്ട് കല്യാണം ഒന്നും ശരിയായില്ല. അമ്മ അതും പറഞ്ഞായിരുന്നു എന്നും സങ്കടപെട്ടത്. എന്നാലും അമ്മക്ക് ഞാനും എനിക്ക് അമ്മയും ആയി ജീവിതം പോയികൊണ്ടിരുന്നു. വയസ്സ് അപ്പോഴേക്കും മുപ്പത്തിനാലു കഴിഞ്ഞിരുന്നു.

അമ്മക്ക് പനിയും ഒരു ചെറിയ തല കറക്കവും ഒക്കെ ആയിട്ടായിരുന്നു ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിയത്. ഡോക്ടറെ കാണിച്ചു മരുന്ന് അവിടെ നിന്നു തന്നെ വാങ്ങുമ്പോൾ ആയിരുന്നു ഫാർമസിയുടെ അടുത്തുള്ള ആ ബെഞ്ചിൽ ഇരുന്നു ഒരു സ്ത്രീ പൊട്ടിക്കരയുന്നത് കണ്ടത്. കാരണം അന്വേഷിച്ചപ്പോൾ അവർ കരഞ്ഞു കൊണ്ട് തന്നെ പറഞ്ഞു. അവരുടെ മകൾ രോഹിണിയെ അവിടെ പ്രസവത്തിനായി അഡ്മിറ്റ്‌ ചെയ്തിട്ടു രണ്ടു ദിവസമായി. വരുമ്പോൾ ചെറിയ അസുഖം ഒക്കെ തോന്നിയെങ്കിലും പിന്നെ വേദന ഒന്നും തോന്നിയില്ല. ഡോക്ടർ രണ്ടു ദിവസം കാത്തു നിൽക്കാം എന്നാണ് പറഞ്ഞിരുന്നത്. പക്ഷെ ഇപ്പോൾ എത്രയും വേഗം ഓപ്പറേഷൻ വേണം എന്നാണ് പറയുന്നത്. അതിനു ബ്ലഡ്‌ വേണം. പക്ഷെ അവൾക്കു യോജിച്ച ബ്ലഡ്‌ ഗ്രൂപ്പ്‌ അവിടെ ഇല്ല. അത് അറിയുന്നവരോട് ഞാൻ തന്നെ ചോദിക്കാൻ ആണ് ഹോസ്പിറ്റൽ അധികൃതർ പറയുന്നത്. അവർ കരയുന്നതിനിടയിൽ ഡോക്ടർ
എഴുതികൊടുത്ത പേപ്പർ കാണിച്ചു. അത് എന്റെ ബ്ലഡ്‌ ഗ്രുപ്പ് തന്നെയായിരുന്നു. അങ്ങിനെ ഞാൻ ബ്ലഡ്‌ നൽകാൻ തയ്യാറാണെന്നു ഹോസ്പിറ്റലിൽ അറിയിച്ചു.

അവർ അമ്മയും മകളും മാത്രമേ ഉള്ളു അന്യ നാട്ടിൽ നിന്നു ജോലിക്കു എത്തിയ ഒരാൾ ആണ് മോളെ വിവാഹം കഴിച്ചത്. ആറു മാസത്തോളം സന്തോഷത്തിൽ തന്നെയായിരുന്നു അവരുടെ ജീവിതം. പിന്നെ മോൾ രണ്ടു മാസം ഗർഭിണി യായപ്പോഴാണ് അയാൾ നാട്ടിലേക്കു പോയത്. പിന്നെ തിരിച്ചു വന്നിട്ടില്ല. സ്വന്തമായി ആരും ഇല്ല എന്നൊക്കെ അയാൾ പറഞ്ഞത് കളവായിരുന്നു. അവിടെ ഭാര്യയും ഒരു കുഞ്ഞും ഒക്കെ ഉണ്ടെന്നു പിന്നീട് അന്വേഷിച്ചപ്പോൾ മനസ്സിലായി.

അന്ന് ഓപ്പറേഷൻ കഴിഞ്ഞു പിറന്ന ആ പെൺകുഞ്ഞിനെ കണ്ടിട്ടാണ് ഞാനും അമ്മയും വീട്ടിലേക്കു പോയത്. പിന്നെ അവർ ഹോസ്പിറ്റലിൽ നിന്നു പോവുന്നത് വരെ ഒരുനേരം അവർ ക്കുള്ള ഭക്ഷണവും ആയി അമ്മ ഹോസ്പിറ്റലിൽ എത്തും. പിന്നെ ഡിസ്ചാർജ് ആയി വിട്ടിൽ പോയ ശേഷവും അമ്മ കുഞ്ഞിനെ കാണാനായിട്ട് പോവും. ഒരു ദിവസം അവിടെ പോയി തിരിച്ചു വന്നിട്ടു അമ്മ എന്നോട് പറഞ്ഞു. “മോനെ രോഹിണിയുടെ അമ്മ നല്ല സങ്കടത്തിലാണ്. അമ്പലത്തിൽ പാത്രം കഴുകലും വൃത്തിയാക്കലും ഒക്കെ യാണ് അവർക്കു ജോലി. ഇനി ഇപ്പോൾ ആ കുഞ്ഞിനെ വളർത്തി വലുതാക്കണ്ടേ. അതും ഒരു പെൺകുട്ടി. രോഹിണിക്കാണെങ്കിൽ ഇരുപത്തിഏഴു വയസ്സേ ഉള്ളു. ഇനി ഒരു വിവാഹമൊന്നും നടക്കുമെന്ന് തോന്നുന്നില്ല. അമ്മ ആലോചിക്കുകയാ, നീനക്കു ആ കുട്ടിക്ക് ഒരു ജീവിതം കൊടുത്തു കൂടേ.

അമ്മയുടെ ചോദ്യത്തിനുള്ള ഉത്തരമായി ഞാൻ ആദ്യം പറഞ്ഞത് സമ്മതമില്ല എന്നു തന്നെ ആയിരുന്നു. പക്ഷെ അമ്മ ഒരു പാട് നിർബന്ധിച്ചു. ഈ മുടന്തു ഉള്ള എന്നെ അവൾക്കു ഇഷ്ടമാവോ എന്നായിരുന്നു എന്റെ മനസ്സിൽ.പക്ഷെ അമ്മ അത് തീർച്ചപ്പെടുത്തി. അവരോടു
പറഞ്ഞപ്പോൾ അമ്മക്കു സമ്മതം
രോഹിണിക്കും ഇഷ്ടക്കുറവൊന്നും ഇല്ല . പക്ഷേ എന്റെ അമ്മ ഒരു നിബന്ധന വച്ചു
കുഞ്ഞു വലുതാകുമ്പോൾ ഒരിക്കലും ഞാൻ അല്ല കുഞ്ഞിന്റെ അച്ഛൻ എന്നു അവൾ അറിയരുത്.അങ്ങിനെ ഞങ്ങൾ ദേവി ക്ഷേത്രത്തിൽ വച്ചു വിവാഹിതരായി. ആ വീടും
നാടും ഉപേക്ഷിച്ചു പുതിയ സ്ഥലത്തു വന്നു രണ്ടു അമ്മമാരും ഞങ്ങൾക്കു ഒപ്പം ഉണ്ടായിരുന്നു.

ഇപ്പോൾ വർഷങ്ങൾ കുറെ കഴിഞ്ഞു. അമ്മമാർ രണ്ടുപേരും ഇന്നില്ല . അപർണ്ണമോൾ എന്റെ മോള് തന്നെയാണ്. ഞാൻ ഇന്ന് കന്യാദാനം ചെയ്തു അയച്ച എന്റെ മോൾ.

“ഇതു വരെ കിടന്നില്ലേ? ഞാൻ ഒന്നു മയങ്ങി പോയി. പുറത്തു നല്ല മഞ്ഞു ഉണ്ട്. അകത്തേക്ക് വന്നോളൂ. ഞാൻ കുടിക്കാൻ ജീരകവെള്ളം എടുക്കാം.”

രോഹിണി അകത്തേക്ക് നടന്നപ്പോൾ ഞാൻ ഉമ്മറത്തെ വാതിലടച്ചു ഉള്ളിലേക്ക് നടന്നു.

#അച്ഛൻ
#എന്റെരചന

Post Views: 30
2
Jalaja Narayanan

1 Comment

  1. Suma Jayamohan on June 23, 2024 9:47 PM

    ഇഷ്ടമായി❤️
    അഭിനന്ദനങ്ങൾ💐👌❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.