Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » താലിക്കിളികൾ
കഥ ജീവിതം വിവാഹം

താലിക്കിളികൾ

By Jalaja NarayananJuly 19, 2024Updated:August 19, 20241 Comment3 Mins Read152 Views
Bookmark Now
Please login to bookmark Close

No account yet? Register

ആകാശം കറുത്ത് ഇരുണ്ടു വരുന്നു. അടുത്ത മഴക്കുള്ള വട്ടമാണെന്ന് തോന്നുന്നു.

ഹോട്ട്ബാഗിൽ വെള്ളം നിറച്ചു റൂമിൽ എത്തുമ്പോൾ സെറ്റിയിൽ ചാരിയിരുന്നു ടി വി കാണുകയാണ് ഉണ്ണിയേട്ടൻ. എന്നെ കണ്ടപ്പോൾ കാല് അടുത്തുള്ള കുഞ്ഞു മേശയിലേക്ക് നീട്ടിവച്ചു. കാലിൽ ഹോട്ട് ബാഗ് വെച്ചു കൊണ്ട് ഞാൻചോദിച്ചു.

“ഇപ്പോൾ എങ്ങിനെ ഉണ്ടു വേദന?”

ഉത്തരം ഒന്നും കിട്ടാതെ ആയപ്പോൾ ഞാൻ തല ഉയർത്തി ആ മുഖത്തേക്ക് നോക്കി. ഒന്നും മിണ്ടാതെ എന്നെത്തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുകയാണ് കക്ഷി.
കൈയിൽ ഉള്ള ഹോട്ട്ബാഗ് ഞാൻ ഒരു സെക്കന്റ്‌ കാലിൽ അമർത്തി വച്ചിട്ട് ആ മുഖത്തേക്ക് ഒന്നു നോക്കി. ആ ചൂടിൽ കാല് ഒന്നു ഇളക്കിയപ്പോൾ ഞാൻ കുസൃതിയോടെ ചോദിച്ചു.

“ഇവിടെയെങ്ങും അല്ലേ?”

“ഏയ്‌ ഞാൻ നിന്നെ കാണുകയായിരുന്നു. ഇപ്പോൾ നിനക്കു തോന്നുന്നില്ലേ ഈ
വയസ്സന്റെ ഭാര്യ ആവണ്ടായിരുന്നു എന്നു.”

ഞാൻ ഹോട്ട്ബാഗ് ആ കുഞ്ഞുമേശയിൽ വച്ചു കൊണ്ട് എഴുന്നേറ്റു സെറ്റിയിൽ ഉണ്ണിയേട്ടന്റെ കൂടെ ചേർന്നിരുന്നു. എന്നിട്ടു ആ കൈകൾ എടുത്തു എന്റെ കൈയിൽ വച്ചു കൊണ്ട് ഒരല്പം ശാസനയോടെ പറഞ്ഞു.

“ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് ഇങ്ങിനെ പറയരുതെന്ന്. ഞാൻ എന്താ കൊച്ചു പെണ്ണാണോ? വയസ്സ് അൻപതു ആവറായി. അതു മാത്രമാണോ. ഈ ജീവിതത്തിൽ എത്തണം എന്നത് എന്റെ മാത്രം തീരുമാനം ആയിരുന്നല്ലോ. ഇതൊക്കെ അറിഞ്ഞിട്ടും ഈ ഒരു ചോദ്യം ചോദിക്കുന്നത് കഷ്ടമാണ് കേട്ടോ. “, എന്റെ സ്വരം ഇടറിവരുന്നുണ്ടായിരുന്നു.

“സോറി ഇനി ഞാൻ ചോദിക്കില്ല.”

അരുമയോടെ എന്റെ കവിളിൽ ഒന്നു തട്ടിയ ശേഷം അദ്ദേഹം പറഞ്ഞു. “നീ ഡിന്നർ എടുത്തു വെയ്ക്കു. ഞാൻ ഒന്നു മേല് കഴുകീട്ടു വരാം.” അദ്ദേഹം ഒരു
ചിരിയോടെ ഉള്ളിലേക്ക് നടന്നു.

ഈ ജീവിതത്തിൽ ഒന്നു കയറിപറ്റാൻ ഞാൻ കുറെ പൊരുതിട്ടുണ്ട്. അച്ഛൻ എപ്പോഴും
ബിസിനസ്സിന്റെ തിരക്കിലായിരിക്കും. വിട്ടുകാര്യങ്ങൾ ഒക്കെ അമ്മയുടെ ചുമതലയിൽ ആണ്.
ഞങ്ങൾ രണ്ടുമക്കൾ. ഏട്ടൻ ഒരു പഠിപ്പിസ്റ്റ് ആണ് ഞാൻ ഒരു ആവറേജും. എപ്പോഴും എനിക്കു മാത്‍സിൽ അറുപതിൽ കൂടാറില്ല.
ഒൻപതാം ക്ലാസ്സിലെ കൊല്ലപരീക്ഷക്കാണ് എന്റെബെസ്റ്റ്ഫ്രണ്ട് നന്ദന അവളുടെ ഒരു അകന്ന ബന്ധുവായ ഒരാളുടെ കാര്യം പറഞ്ഞത്. കണക്കിൽ ഭയങ്കര തലയാ. പ്രൈവറ്റ്ബാങ്കിൽ ജോലി ഉണ്ടു. അങ്ങിനെ ട്യൂഷൻ ആയിട്ടു ഒന്നുമല്ല. ഡൌട്ട്സ് ഒക്കെ ഒന്നു ക്ലിയർ ചെയ്യാലോ. അമ്മ എനിക്കു വേണ്ടി ചോദിച്ചിട്ടുണ്ട്. നീയും കൂടി വാ. നമുക്ക് ട്യൂഷൻ കഴിഞ്ഞു ഒന്നിച്ചു സ്കൂളിലേക്കു പോവുകയും ചെയ്യാം. അവൾ പറഞ്ഞതു വിട്ടിൽ പറഞ്ഞപ്പോൾ അമ്മയും അവരെ കുറിച്ചു അനേഷിച്ചു. വായനശാലക്ക് അടുത്തുള്ള ഓടിട്ട വിട്ടിൽ വാടകക്ക് താമസിക്കുന്നു ഒരമ്മയും മോനും. ഒരു മുപ്പത്തി മൂന്നു വയസ്സൊക്കെ ഉണ്ടാവും. കല്യാണമൊന്നും കഴിച്ചിട്ടില്ല. ആരോടും അത്ര സംസാരമൊന്നുല്ല ഒരു പാവം. അമ്മ കുറെ ഡീറ്റെയിൽസ് കൊണ്ടുവന്നു.
ഏതായാലും അങ്ങോട്ടു അയക്കാം എന്നു തീരുമാനിച്ചു. അടുത്തകൊല്ലം ബോർഡ് എക്സാം അല്ലേ, മാർക്കൊക്കെ കുറഞ്ഞാൽ അതു അഡ്മിഷനു ബുദ്ധിമുട്ടാവും ഏട്ടന്റെ അഭിപ്രായമായിരുന്നു. അവർ എന്നെ എഞ്ചിനിയറോ ഡോക്ടറോ ഒക്കെ ആക്കാനുള്ള
പ്ലാനിൽ ആയിരുന്നല്ലോ.

ഞങ്ങൾ രണ്ടുപേരും പോയി തുടങ്ങി. മനസ്സിലാവുന്നത് വരെ പറഞ്ഞു തരും. ചിലപ്പോൾ അദ്ദേഹത്തിന്റെ അമ്മയും വന്നിരിക്കും എക്സാമിനു മാർക്കൊക്കെ കൂടി വന്നു. ബാലീകേറാമല എന്നു കരുതിരുന്ന മാത്‍സ് പതുക്കെ ഇഷ്ടപ്പെട്ടു തുടങ്ങി. പത്താം ക്ലാസ്സ്‌ ഉയർന്ന മാർക്കോടെ ജയിച്ചു.. ദൂരെ ഉള്ള കോളേജിൽ ഫസ്റ്റ് ഗ്രുപ്പ് എടുത്തു ചേരാൻ ആയിരുന്നു തീരുമാനിച്ചത്. അവിടെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കണം. എനിക്കു മാത്‍സ് എന്നപോലെ ആ സാറിനെയും
ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നു മനസ്സിലായത്അപ്പോഴാണ്.. ഇവിടെത്തന്നെ ചേരാം എന്നു ഞാൻ വിട്ടിൽ കുറെ പറഞ്ഞു നോക്കി . ഞങ്ങൾ എല്ലാ ആഴ്ചയും വരാം
പറ്റുമ്പോൾ നിന്നെ ഇങ്ങോട്ടും കൊണ്ട് വരാം എന്നൊക്കെ അമ്മ
സമാധാനിപ്പിച്ചു. എന്നാലും ഉണ്ണിയേട്ടനെ കാണാൻ പറ്റില്ലല്ലോ എന്നായിരുന്നു സങ്കടം. ക്ലാസ്സ്‌ തുടങ്ങിയപ്പോഴേ സാറ് വിളി ഒന്നും വേണ്ട നന്ദന വിളിക്കുന്നത്‌ പോലെ ഉണ്ണിയേട്ടൻ എന്നു വിളിച്ചാൽ മതി എന്നു പറഞ്ഞിരുന്നു. അങ്ങിനെ ഹോസ്റ്റൽ നിന്നും ഇടക്ക് വന്നു കണ്ടും ഫോൺ വിളിച്ചും ഒക്കെ ഞാൻ അദ്ദേഹത്തെ സ്നേഹിച്ചു. ആദ്യമൊക്കെ ഉണ്ണിയേട്ടൻ എന്നെ ഒരു പാടു നിരുത്സാഹപെടുത്തി. ഈ തോന്നൽ പ്രായത്തിന്റെതു ആണെന്നും. പതിനെട്ടു വയസ്സ്കൂടുതലുള്ള അദ്ദേഹത്തെ
മറന്നു പഠിച്ചു ഉയരാൻ നോക്കു എന്നും അച്ഛനെയും അമ്മയെയും
വേദനിപ്പിക്കരുത് എന്നൊക്കെ കുറെ ഉപദേശങ്ങൾ. പക്ഷേ ഒന്നും എന്റെ കാതിലേക്കു കയറിയില്ല.

പഠിപ്പും മാർക്കോക്കെ കുറഞ്ഞു. ഇടക്കൊന്നു ഉഴപ്പി. എന്റെ നിരന്തരമായ ശല്യം കൊണ്ടായിരിക്കും ഒരിക്കൽ ഉണ്ണിയേട്ടൻ പറഞ്ഞു. നല്ല മാർക്കൊക്കെ വാങ്ങി വരൂ എന്നിട്ട് ആലോചിക്കാം എന്നു. അതു എനിക്കു ഒരു വലിയ പ്രതീക്ഷ ആയിരുന്നു. ഞാൻ നല്ല മാർക്കൊടെ പ്രീ ഡിഗ്രീ കംപ്ലീറ്റു ചെയ്തു.

അപ്പോഴേക്കും വിട്ടിൽ നല്ല എതിർപ്പായിരുന്നു. ഏട്ടനും അച്ഛനും മാറി മാറി ഉണ്ണിയേട്ടനെ ഭിഷണിപെടുത്തി. ഈ നാട് വിട്ടു പോയില്ലെങ്കിൽ ഇവിടെ താമസിക്കാൻ സമ്മതിക്കില്ല എന്നു തീർത്തു പറഞ്ഞു. കുഞ്ഞു പെൺകുട്ടിയെ പറഞ്ഞു മയക്കിയവൻ എന്ന ചിത്ത പേരും അവർ അദ്ദേഹത്തെ പറ്റി പറഞ്ഞു പരത്തി.

ഇത്രയും ആയപ്പോഴേക്കും ഉണ്ണിയേട്ടനും വാശി കുടിട്ടുണ്ടാവും. അങ്ങനെ ആ എതിർപ്പുകളിലൂടെ ഉണ്ണിയേട്ടൻ എന്നെ കൂടെ കൂട്ടി.

ഇതൊക്കെ നടന്നിട്ട് വർഷങ്ങൾ കുറെ കഴിഞ്ഞു. വിവാഹത്തിന് ശേഷം ഞാൻ BSc കംപ്ലിറ്റ് ചെയ്തു. ഇന്നിപ്പോൾ ഒരു മാത്‍സ് ടീച്ചറാണ്. റിട്ടേയർമെന്റിനു ആറു
വർഷങ്ങൾ ബാക്കി. രണ്ടു ആൺ കുട്ടികൾ. രണ്ടു പേരും പുറത്തു വർക്ക്‌ ചെയ്യുന്നു. നേടിയെടുത്ത ജീവിതം സന്തോഷം മാത്രമേ തന്നിട്ടുള്ളൂ. ഉണ്ണിയേട്ടനോട് അന്ന് തോന്നിയ ഇഷ്ടം ഇന്നും അതേ മറ്റൊടെ മനസ്സിൽ തിളങ്ങി നിൽക്കുന്നു.

എന്നാൽ നമുക്ക് ഡിന്നർ കഴിച്ചാലോ എന്നു ചോദിച്ചു കൊണ്ടു ഉണ്ണിയേട്ടൻ അടുത്തേക്ക് വന്നു. എന്റെ നിറഞ്ഞു നിൽക്കുന്ന കണ്ണുകളിൽ നോക്കികൊണ്ട്‌ ചോദിച്ചു നീ കരഞ്ഞോ. ഞാൻ ഇല്ലെന്നു പതുക്കെ പറഞ്ഞെങ്കിലും അദ്ദേഹം അരികിലേക്ക് വന്നു എന്നെ ചേർത്തു പിടിച്ചു ആ കണ്ണുകളിൽ അപ്പോൾ എന്റെ രൂപമായിരുന്നു.

#എന്റെരചന

“നിന്റെ കണ്ണുകളിൽ
നോക്കിയിരിക്കുമ്പോൾ ഞാൻ
എന്നെത്തന്നെ മറന്നുപോവുന്നു.”

Post Views: 34
2
Jalaja Narayanan

1 Comment

  1. Suma Jayamohan on July 26, 2024 6:08 PM

    നന്നായി എഴുതി👌💐❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.