Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കഥ പറയുന്ന കത്തുകൾ.
കഥ

കഥ പറയുന്ന കത്തുകൾ.

By Jalaja NarayananFebruary 9, 2024Updated:February 13, 20241 Comment5 Mins Read102 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രിയപ്പെട്ട പ്രീതേ,

കുറെ നാളുകളായി നിനക്കു കത്തുകൾ എഴുതിട്ട്. നീ പിണക്കത്തിൽ ആയിരിക്കും അല്ലേ? എത്ര ഫോൺ വിളി ഉണ്ടെങ്കിലും മാസത്തിൽ ഒരു കത്ത് എഴുതും എന്നുള്ളത് നമ്മുടെ വാക്ക് ആയിരുന്നല്ലോ. ഞാൻ നിന്നോട് അന്നു വിഷ്ണുവിന്റെ വിവാഹക്കാര്യം പറഞ്ഞിരുന്നില്ലേ? ഒന്നും ശരിയാവാത്ത വിഷമത്തിലായിരുന്നു ഞാൻ. ഇന്നലെ ഞങ്ങൾ ഒരു പെൺകുട്ടിയെ കാണാൻ പോയി. അതു ഏകദേശം ഉറപ്പിക്കാം എന്നു വിചാരിക്കുന്നു. അതിനെ കുറിച്ചു എനിക്കു നിന്നോട് കുറെ പറയാൻ ഉണ്ട്‌.

കിട്ടിയ ആലോചനകൾ എല്ലാം ഓരോ കാരണം പറഞ്ഞു മുടങ്ങിയപ്പോൾ വിഷ്ണു തന്നെയാണ് ഈ കുട്ടിയെ കുറിച്ചു പറഞ്ഞതു. കോളേജിൽ അവന്റെ ജൂനിയർ ആയി പഠിച്ച വൈദേഹി.

“ഈ കൂട്ടി നന്നായി പാടും ഡാൻസും ചെയ്യും. കാണാൻ മോശമില്ല. ഞങ്ങൾ തമ്മിൽ അഫയർ ഒന്നുമില്ല. അറിയാം എന്നുമാത്രം. അമ്മക്ക് ഇഷ്ടമായിട്ടുണ്ടെങ്കിൽ മാത്രം മതി
വിവാഹം “.

വിഷ്ണു ഇങ്ങിനെ നല്ലകുട്ടി ആയി പറഞ്ഞപ്പോൾ ഒന്നുപോയി കാണാം എന്നു ഞാനും
വിചാരിച്ചു.

ഇവിടെ നിന്നു മുന്നാല് മണിക്കൂർ ഉണ്ടെട്ടോ യാത്ര. അവിടെ ഒരു ശ്രീകൃഷ്ണ ക്ഷേത്രം ഉണ്ടത്രേ. “അമ്മയുടെ വളരെ അടുത്ത ആളല്ലേ കണ്ണൻ. ക്ഷേത്രത്തിൽ പോയി തൊഴുതിട്ട് ആരോടെങ്കിലും അന്വേഷിച്ചു ആ വീട്ടിലേക്ക് പോവാം “. അങ്ങിനെ ഞങ്ങൾ അമ്മയും മകനും ഇന്നലെ രാവിലെ ആറു മണിക്ക് തന്നെ പുറപ്പെട്ടു.

അമ്പലത്തിൽ തൊഴുതു ഭഗവാന് വെണ്ണ നിവേദ്യം വഴിപാട് ഒക്കെ കഴിച്ച ശേഷം ഞങ്ങൾ കൗണ്ടറിൽ ഇരിക്കുന്ന ആളിനോട് തന്നെയാണ് വീട് അന്വേഷിച്ചത്. വൈദേഹിയുടെ വീട് എന്നല്ലാതെ ചോദിക്കാൻ ഞങ്ങൾക്ക് വിട്ടു പേരൊന്നും അറിയില്ലായിരുന്നു. ഭാഗ്യത്തിന് അയാൾക്ക്‌ മനസ്സിലായി.

“രാജലക്ഷ്മി ടീച്ചറുടെ കൊച്ചു മോളല്ലേ? ഈ അമ്പലകുളത്തിന്റെ കിഴക്കുവശത്തുള്ള ഇടവഴിയിലൂടെ മുന്നോട്ടു നടന്നാൽ മതി. രണ്ടാമത് കാണുന്ന ആ പഴയ തറവാട് തന്നെയാണ് വീട്.

ഞങ്ങൾ വീട് കണ്ടു പിടിക്കാൻ ഒട്ടും ബുദ്ധിമുട്ടിയില്ല. ഉമ്മറത്തെ ചാരുപടിയോട് ചേർന്ന മുറിയിൽ കുട്ടികളെ നൃത്തം പഠിപ്പിക്കുകയായിരുന്നു വൈദേഹി. വിഷ്ണുവിന്റെ അടുത്തു അവൾ പരിചയത്തോടെ ചിരിച്ചപ്പോൾ എന്റെ അമ്മയാണെന്നു അവൻ എന്നെ പരിചയപ്പെടുത്തി.

മുടിയൊക്കെ നരച്ചു ഒരു എഴുപതു വയസ്സിനു മേലേ ഉണ്ടാവും രാജലക്ഷ്മി ടീച്ചർക്ക്‌. ക്ഷീണിച്ചതാണെങ്കിലും കൂലിനത്വം തുളുമ്പുന്ന മുഖം. എവിടെയോ കണ്ടു
മറന്നത് പോലെ എനിക്ക് തോന്നി. വളരെ സ്നേഹത്തോടെ അവർ ഞങ്ങളെ സ്വികരിച്ചിരുത്തി. വന്ന കാര്യം പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറഞ്ഞു.

“എന്റെ മോളുടെ കുട്ടിയാണിവൾ. ഇവൾ ജനിച്ചു രണ്ടു വർഷം ആയപ്പോൾ ഏതോ ഒരു വാശിക്ക് ജീവിതത്തിൽ നിന്നു ഇറങ്ങി പോവുകയായിരുന്നു അവൾ, ഞങ്ങളെ തനിച്ചാക്കിയിട്ട്. പിന്നെ എനിക്ക് ഇവളും ഇവൾക്ക് ഞാനും മാത്രം. ഞങ്ങൾക്ക് ബന്ധുക്കൾ അധികം ആരുമില്ല. എനിക്ക് ഒരു അനിയൻ ഉണ്ട്‌. അവൻ ചെന്നൈയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു. നാട്ടിലേക്കു ഉള്ള വരവ് ഒക്കെ കുറവാണ്. മരിക്കുന്നതിന്റെ മുൻപേ എന്റെ കുട്ടിയേ ഒരു നല്ല കൈയിൽ ഏൽപ്പിക്കാൻ സാധിക്കണേ എന്നാണ് എന്റെ കൃഷ്ണനോട് എന്നും എന്റെ പ്രാർത്ഥന. അവർ പറഞ്ഞു നിർത്തിയപ്പോൾ ഞങ്ങൾക്കും മനസ്സിന് വല്ലാത്ത പ്രയാസം തോന്നി.

വൈദേഹി കൊണ്ടുവന്ന ചായയും ബിസ്‌ക്കറ്റും പുവൻപഴവും കഴിക്കുന്നതിനിടയിൽ ഞങ്ങൾ ഞങ്ങളുടെ കാര്യവും പറഞ്ഞു. അഞ്ചുവർഷം മുന്നേ വിഷ്ണു വിന്റെ അച്ഛൻ മരിച്ചത്, M com കഴിഞ്ഞശേഷം അവനു വീടിനുഅടുത്തുള്ള ബാങ്കിൽ ജോലി
കിട്ടിയത്. വൈകുന്നേരങ്ങളിൽ ഞാൻ കുറച്ചു കുട്ടികൾക്ക് വീട്ടിൽ വച്ചു ട്യൂഷൻ എടുക്കുന്നത്.

കുറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ എനിക്ക് അവരെ ഒരുപാടു ഇഷ്ടമായി. അധികം സംസാരമൊന്നും ഇല്ലെങ്കിലും വൈദേഹിയും വിഷ്ണു വിനു ചേർന്ന കുട്ടിയാണെന്ന് എനിക്ക് തോന്നി.

“ഞങ്ങൾക്കും ബന്ധുക്കൾ കുറവാണ്. കാര്യങ്ങൾ നമുക്ക് തന്നെ തീരുമാനിക്കാം ” എന്നു ഞാൻ പറഞ്ഞപ്പോൾ അവർ അകത്തു പോയി വൈദേഹിയുടെ അമ്മയുടെ
ഒരു ഫോട്ടോ എടുത്തിട്ട് വന്നു. ആ കണ്ണുകൾ അപ്പോൾ നിറഞ്ഞു തുളുമ്പിയിരുന്നു.

ഞാൻ അവരുടെ കൈയിൽ നിന്നു ആ ഫോട്ടോ വാങ്ങി വെറുതെ ഒന്നു നോക്കി. എന്റെ പ്രീതേ ഞാൻ ഞെട്ടിപ്പോയി. അതു തുളസിയായിരുന്നു. നിനക്കു ഓർമ്മയില്ലേ ഞാൻ അവളെ പറ്റി നിന്നോട് പറഞ്ഞത്? നന്നായിതയ്യലുംഎംബ്രോയ്‌ഡ്‌റിയും
ചെയ്യുന്ന കൂട്ടി, നമ്മുടെ തണൽ എന്ന സ്ഥാപനത്തിൽ അവൾ എത്തിയിട്ടു
ഒരു വർഷം കഴിഞ്ഞിട്ടേ ഉള്ളു. അതിനു മുൻപ് വർഷങ്ങളായി കന്യസ്ത്രീകൾ നടത്തുന്ന കോൺവെന്റിൽ ആയിരുന്നത്രെ. അവളാണോ ഈ അമ്മയുടെ മോൾ എന്നു എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നെ അവർ ആ കഥ പറഞ്ഞു.

കല്യാണത്തിന് ശേഷം വളരെ വർഷങ്ങൾക്ക് ശേഷമാണു അവർക്കു
ഒരു കുഞ്ഞു ജനിച്ചത്. ആ കുഞ്ഞിനു അഞ്ചു വയസുള്ളപ്പോൾ അവളുടെ അച്ഛൻ
മരിച്ചു. പിന്നെ അമ്മയും മോളും മാത്രം. ഒരു പാടു ലാളിച്ചത് കൊണ്ടാവും എല്ലാറ്റിനും ഒരു വാശി ആയിരുന്നു അവൾക്ക്. എന്തും അവൾ വിചാരിച്ചതു പോലെ കിട്ടണം
അവളുടെ ഇഷ്ടത്തിനൊത്തു നിൽക്കുമ്പോൾ വരുംവരായ്കകൾ ഒന്നും ഓർത്തില്ല. പ്ലസ് ടു കഴിഞ്ഞപ്പോൾ ഫാഷൻഡിസൈനിങ് പഠിക്കാനായിരുന്നു ഇഷ്ടം. അതും
ബാംഗ്ലൂരിൽ പോയി. കുറെ എതിർത്തു. അവസാനം അവളുടെ വാശി തന്നെ ജയിച്ചു.

ഫസ്റ്റ് ഇയർ ലാസ്റ്റ് ആവുമ്പോഴേക്കും വീട്ടിലേക്കുള്ള വരവ് ഒക്കെ കുറഞ്ഞു. പഠിക്കാൻ ഉണ്ട്‌ എന്നായിരുന്നു മറുപടി. പൈസക്കു വേണ്ടി മാത്രമായി വീട്ടിലേക്കുള്ള ഫോൺ വിളി. ക്രമേണ അതും നിലച്ചു. ബാംഗ്ലൂരിൽ പോയപ്പോൾ അവളുടെ ലോക്കൽ ഗാർഡിയൻ ആയ ഒരു ബന്ധു അവളുടെ പോക്ക് തെറ്റായ വഴിക്കാണെന്നു പറഞ്ഞു
ഫോൺ ചെയ്തു. എത്ര വിളിച്ചിട്ടും അവൾ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. അവസാനം അനിയനെയും കൂട്ടി ബാംഗ്ലൂരിൽ എത്തിയപ്പോൾ ഒക്കെ കൈ വിട്ടുപോയിരുന്നു. അവൾ ഒരു ഹിന്ദിക്കാരൻ പയ്യനുമായി താമസിച്ചു തുടങ്ങിയിരുന്നു. ഒന്നു കാണാൻ പോലും അവൾ കൂട്ടാക്കിയില്ല. എന്റെ മോൾ എവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടല്ലോ എന്ന സമാധാനത്തിൽ മനസ്സ് നീറി കഴിഞ്ഞു.

ഒരു വർഷത്തിന് ശേഷം സ്കൂളിൽ ഉള്ള ഒരു ടീച്ചറുടെ മോൻ പറഞ്ഞാണ് ആ വിവരം അറിഞ്ഞത്. ആ പയ്യൻ അവളെ വിട്ടു പോയി. അവൾക്കു ജീവിക്കാൻ മാർഗ്ഗമൊന്നുമില്ല. അഞ്ചുമാസം ഗർഭിണിയും. പോലീസിന്റെ സഹായത്തോടെ നാട്ടിൽ എത്തിച്ചു. ഒരു ഡിപ്രഷിന്റെ അവസ്ഥയിൽ എത്തിയ അവൾ അമ്മയെ തിരിച്ചറിഞ്ഞത് ചില സമയങ്ങളിൽ മാത്രം. അപ്പോൾ പൊട്ടിക്കരയും.മാപ്പ്  ചോദിക്കും.  ഒരു കുഞ്ഞിന്ജന്മം നൽകിയത് പോലും അറിഞ്ഞില്ല അവൾ. രണ്ടു വർഷത്തിന് ശേഷം ഒരു ദിവസം അവൾ അമ്മയെ കെട്ടിപിടിച്ചു കുറെ കരഞ്ഞു. ഞാൻ പ്രസവിച്ച കുഞ്ഞാണോ ഇതു എന്നു മോളെ നോക്കി അത്ഭുതത്തിൽ ചോദിച്ചു. പിന്നെ കുഞ്ഞിനെ ഉമ്മ വച്ചു പിന്നെ കുറെ കൊഞ്ചിച്ചു. അവളെ കെട്ടിപിടിച്ചു കുറെ കരഞ്ഞു. മോൾ ഒന്നും കൊണ്ടും വിഷമിക്കരുത്. കഴിഞ്ഞതൊന്നും ഓർക്കരുത്. നമുക്ക് കുഞ്ഞിനെ വളർത്താം, അമ്മക്ക് പെൻഷൻ ഉണ്ടല്ലൊ. മോൾക്കും എന്തെങ്കിലും
ജോലിക്കു ശ്രമിക്കാം എന്നൊക്കെ കുറെ സമാധാനിപ്പിച്ചു.

അന്നു രാത്രി അവൾ കുറെ സംസാരിച്ചു. അന്നു ആ കോരിച്ചൊരിയുന്ന മഴയത്തു അവൾ അമ്മയെ കെട്ടിപിടിച്ചു ഉറങ്ങി. ഒക്കെ നല്ലതിന്റെ തുടക്കമാവും എന്ന പ്രതീക്ഷയിൽ അമ്മയും ഉറങ്ങി. പക്ഷേ രാവിലെ ഉണരുമ്പോൾ അവൾ കൂടെ ഇല്ലായിരുന്നു. എല്ലായിടത്തും നോക്കി. പോലീസ് പല സ്ഥലത്തും അന്വേഷിച്ചു. ഒരു
വിവരവും കിട്ടിയില്ല. രണ്ടു ദിവസത്തിന് ശേഷം റെയിൽവേ ട്രാക്കിൽ ചിന്നഭിന്നമായി കിടന്നശരീരം അവളുടേത് ആണെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം നിർത്തി.

ഇത്രയും പറഞ്ഞു ടീച്ചർ പൊട്ടിക്കരഞ്ഞപ്പോൾ എനിക്കത് കണ്ടു നിൽക്കാനായില്ല പ്രീതാ, പക്ഷേ തുളസി ഒരു വിളിപാടകലെ ഉണ്ടെന്നും ഞാൻ പറഞ്ഞില്ല. പക്ഷേ
അവൾക്കു ഒന്നും സംഭവിച്ചിട്ടില്ല. നമുക്ക് അവളെ കണ്ടു പിടിക്കാനാവും എന്നു ഞാൻ ഉറപ്പിച്ചു പറഞ്ഞപ്പോൾ ആ അമ്മയുടെ കണ്ണുകളിൽ പ്രതിക്ഷയുടെ തിളക്കം ഞാൻ കണ്ടു.

നമുക്ക് ഇനി ഈ കുട്ടി തന്നെ മതി അല്ലേ പ്രീതാ, ചടങ്ങുകൾ ഒന്നും വേണ്ട എന്നു പറഞ്ഞെങ്കിലും അടുത്ത ഞായറാഴ്ച ഞാൻ അവരോടു എന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്. അവിടെ വച്ചു അവർ തുളസിയെ കാണട്ടെ. ആ അമ്മ മകളെ തിരിച്ചു കിട്ടുന്ന മുഹൂർത്തത്തിനു വിഷ്ണു ഒരു നിമിത്തമാവട്ടെ. തുളസിയും കാര്യങ്ങൾ ഒന്നും ഇപ്പോൾ അറിയണ്ട, അവൾക്കും എല്ലാം ഒരു അത്ഭുതമാവട്ടെ. അന്നു നീയും ഉണ്ടാവണം. എന്റെ ഒരു ശക്തി നീ തന്നെയാണ്. എല്ലാം ശുഭമായി അവസാനിക്കട്ടെ. വൈഷ്ണവിയെ ആ കൈയിൽ നിന്നു വാങ്ങുമ്പോൾ തുളസിയെ ആ അമ്മക്കു തിരിച്ചു നൽകാം.

കുട്ടികൾക്ക് ഒക്കെ സുഖമല്ലേ. നീ ഞായറാഴ്ച നേരെത്തെ എത്തുമല്ലോ?

എന്നു സ്നേഹത്തോടെ,
ജലജ

Post Views: 28
2
Jalaja Narayanan

1 Comment

  1. Lijesh on March 6, 2024 10:15 AM

    നന്നായിട്ടുണ്ട് നല്ല വരികൾ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.