Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എനിക്ക് നിന്നെ കാണാൻ കൊതിയാവുന്നു
കഥ ബന്ധങ്ങൾ വിവാഹം

എനിക്ക് നിന്നെ കാണാൻ കൊതിയാവുന്നു

By Jalaja NarayananSeptember 28, 2023Updated:October 7, 202335 Comments4 Mins Read388 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉച്ചയൂണ് കഴിഞ്ഞു അടുക്കള ഒക്കെ ഒതുക്കി ഇത്തിരി നേരം കിടക്കാമെന്നു വച്ചു ബെഡ്റൂമിലേക്ക്‌ നടക്കുമ്പോഴായിരുന്നു ഫോൺ റിങ്ങ് ചെയ്തത്. നോക്കിയപ്പോൾ അജിത്തിന്റെ അമ്മയാണ്. എന്റെ അമ്മായിഅമ്മ.

“സിന്ധു, ഊണ് ഒക്കെ കഴിഞ്ഞോ? നിങ്ങൾ ഈ ആഴ്ചയും ഇങ്ങോട്ട്
വന്നില്ലല്ലോ. നിന്നെ കാണാൻ കൊതിയാവുന്നു മോളെ. നാളെ കുട്ടികളും അവനും പോയിക്കഴിഞ്ഞാൽ ഒരു ഓട്ടോ വിളിച്ചു നീ ഇങ്ങു പോര്. നാല് മണി ആവുമ്പോഴേക്കും തിരിച്ചുപോവാം.”

അമ്മയുടെ സംസാരം കേട്ടപ്പോൾ എനിക്ക് എന്തോ പാവം തോന്നി.

“കുട്ടികൾക്ക് എക്സാം ഉണ്ടായിരുന്നു അമ്മേ, പിന്നെ അജിത്തിനും ഓഫീസിൽ കുറച്ചു
തിരക്കായിരുന്നു അതാ വരാൻ പറ്റാതിരുന്നത്.”

എന്റെ മറുപടി കേട്ടപ്പോൾ തന്നെ അമ്മ വീണ്ടുംപറഞ്ഞു.”എല്ലാരും കൂടി അടുത്ത ആഴ്ച വരുമായിരിക്കും അല്ലേ? നീ എന്തായാലും നാളെ വരണം. എനിക്കെന്തോ നിന്നെ കാണാൻ ഒരു കൊതി.”

“ഞാൻ രാവിലെവരാം അമ്മേ.”

ഞാൻ ഒരു ചിരിയോടെ ഉറപ്പ് പറഞ്ഞപ്പോൾ അമ്മ ഫോൺ വച്ചു.

ബെഡ് റൂമിലെത്തി കിടന്നിട്ടും എനിക്കു പതിവുള്ള ഉച്ചമയക്കമൊന്നും കിട്ടിയില്ല. ഞാൻ വെറുതെ ഓരോന്നു ഓർത്തു കിടന്നു.

അച്ഛനും അമ്മയും ഒരനിയത്തിയും അടങ്ങിയതായിരുന്നു എന്റെ കുടുംബം. ഒരു അദ്ധ്യാപകൻ ആയിരുന്നു അച്ഛൻ. അമ്മ ഒരു വീട്ടമ്മയും.അജിത്തിന്റെ വീട്ടുകാർ
ഒരു പാട് സ്വത്തും പണവും കുറച്ചു ബിസിനസും ഒക്കെയായി ഞങ്ങളെക്കാൾ ഉയർന്നവരായിരുന്നു.

അജിത്തിനെ ഞാൻ പരിചയപെടുന്നത് ഡിഗ്രീ സെക്കന്റ് ഇയർ പഠിക്കുമ്പോഴായിരുന്നു. കോളേജിൽ ആർട്സ് സെക്രട്ടിയായിരുന്ന അജിത് പാടിയ ഡ്യൂയറ്റ് സോങ്ങിന് ഞാനായിരുന്നു കൂടെ പാടിയത്. ആ പരിചയം പ്രണയമായി മാറാൻ സമയം അധികം വേണ്ടി വന്നില്ല.

അപ്പോൾ അജിത്തു B Com ഫൈനൽ ഇയർ ആയിരുന്നു. ഡിഗ്രി കഴിഞ്ഞു കോളേജ് വിട്ട അജിത് താമസിയാതെ ഒരു ബാങ്കിൽ ജോയിൻ ചെയ്തു. വീട്ടിൽ വിവാഹത്തിന്റെ പേര് വന്നപ്പോൾ അജിത് എന്റെ പേര് വീട്ടിൽ പറഞ്ഞു. ശക്തമായി എതിർത്തു
എല്ലാവരും. സാമ്പത്തികമായി അവർക്കൊപ്പം എത്താത്ത കുടുംബം ആയതായിരുന്നു പ്രധാന കാരണം. പിന്നെ സ്റ്റാറ്റസ് ഇല്ലാത്ത കുടുംബം. നിറം കുറഞ്ഞ പെണ്ണ് ഇങ്ങിനെ കുറെ കുറ്റങ്ങളും.

എന്തായാലും അജിത്തിന്റെ തീരുമാനം ഉറച്ചതായതു കൊണ്ടു ഞങ്ങളുടെ വിവാഹം കഴിഞ്ഞു. അജിത്തിന്റെ ഏട്ടൻ വിവാഹം ചെയ്തത് അവർ വിചാരിച്ചതു പോലെ കുടുംബ മഹിമയും പണവും ഉള്ള ഒരു ഫാമിലിയിൽ നിന്നു തന്നെയായിരുന്നു. അതായിരിക്കാം അവിടെ എല്ലാവരും ചേച്ചിയോട് സ്നേഹത്തോടെയും സന്തോഷത്തോടെയും പെരുമാറുമ്പോൾ എന്നെ തീർത്തും അവഗണിക്കുകയായിരുന്നു. അജിത്തിന്റെ കൂടെ ഞാൻ ഭക്ഷണം കഴിക്കണം. ഇല്ലെങ്കിൽ എനിക്കു ഭക്ഷണം ഉണ്ടാവില്ല. എല്ലാവരും കൂടി കഴിക്കുമ്പോൾ ഒന്നും എന്നെ വിളിക്കാറില്ല. ഞാൻ ഒറ്റക്കു റൂമിൽ ഇരിക്കണം. അങ്ങനെ ഒക്കെയായിരുന്നു ആദ്യമൊക്കെ.

“ഒരു പണിയും ചെയ്യാതെ ഇങ്ങിനെ ഇരുന്നുതിന്നാൻ എന്താ സുഖം.”  എന്നൊക്കെ അമ്മ കുറ്റപ്പെടുത്താൻ തുടങ്ങിയപ്പോൾ ഞാൻ അടുക്കളയിലേക്ക് ചെന്നു ജോലിക്കാരിക്കൊപ്പം ചേർന്നു. അതു അജിത്തിന് വലിയ വിഷമമായി. അതു അമ്മയോട് പറഞ്ഞപ്പോൾ അമ്മ ദേഷ്യത്തോടെ
പറഞ്ഞു.

“നിന്റെ ഇഷ്ടത്തിന് കൊണ്ടന്നതും പോരാ ഞങ്ങൾ തലയിൽ എടുത്തു വെക്കണോ? പണി എടുക്കാതെ തിന്നാൻ ഇവിടെ പറ്റില്ല.”

അങ്ങനെ നിരന്തരം ഉള്ള കുറ്റപ്പെടുത്തലും വഴക്കുകളും ഒക്കെ സഹിക്കാതെ അജിത്തിന്റെ ബാങ്കിനടുത്തുള്ള ഒരു വാടകവീട്ടിലേക്ക് ഞങ്ങൾ താമസം
മാറി.

അജിത്തിന്റെ വീട്ടുകാരുമായി ഒരു ബന്ധുവും ഇല്ലാതെ രണ്ടു വർഷങ്ങൾ. പക്ഷേ അച്ഛനെയും അമ്മയെയും കാണാൻ എല്ലാ ആഴ്ചയും അജിത്ത്  പോകുമായിരുന്നു. എന്നെക്കുറിച്ചു ആരും ഒന്നും ചോദിക്കാറില്ല. മോൻ ജനിച്ചപ്പോൾ കാണാൻ ഒരു ദിവസം അച്ഛൻ മാത്രം വന്നു. ഒരു സ്വർണ്ണമാലയും കുറച്ചു പൈസയും തന്നിട്ടു പോയി. അമ്മക്കായിരുന്നു എന്നെ തീരെ ഉൾകൊള്ളാൻ പറ്റാത്തത്.

വർഷങ്ങൾ അങ്ങനെ പോയി. ഞങ്ങൾക്ക് ഒരു മോളു കൂടി ജനിച്ചു. ഭർത്താവിന്റെ വീട്ടുകാരുടെ അവഗണനയുമായി ഞാൻ പൊരുത്തപ്പെട്ടു വരുന്നുണ്ടായിരുന്നു.
ഇപ്പോൾ വലിയ വിഷമമൊന്നും തോന്നാറില്ല. പക്ഷേ ഒരു ആഴ്ച ചെന്നില്ലെങ്കിൽ അമ്മ അജിത്തിനെ വിളിക്കും.

“നിനക്കു ഇപ്പോൾ അച്ഛനും അമ്മയും ഒന്നും വേണ്ടല്ലോ” എന്നു കുറ്റപ്പെടുത്തും.

അങ്ങനെ ഒരാഴ്ച അമ്മയെ കാണാൻ അജിത്ത്  ചെന്നപ്പോഴാണ് അമ്മ സ്റ്റെർകേസിൽ വീണ കാര്യം അറിഞ്ഞത്. നടു അടിച്ചാണ് വീണത്. കൈക്കു പ്ളാസ്റ്റർ ഇട്ടിട്ടുണ്ട്. കാലിനും ഉണ്ടായിരുന്നു നല്ല വേദന. എല്ലാറ്റിനും ഒരു സഹായം വേണം അമ്മക്ക്. ചേച്ചി ആണെങ്കിൽ മുടി കെട്ടികൊടുക്കാനും ഭക്ഷണം വാരികൊടുക്കാനും കുളിപ്പിക്കാനും
ഒന്നും കൂടെ നിൽക്കില്ല. പണവും പ്രതാപവും ഉള്ള കുടുംബത്തിൽ നിന്നു വന്നത് കൊണ്ടാവും. വേലക്കാരി ചെയ്യുന്നത് അമ്മക്ക് അത്ര താല്പര്യവും ഇല്ല.

അമ്മയുടെ വിഷമം കണ്ടപ്പോൾ അജിത്ത് ചോദിച്ചു, “അമ്മ എന്റെ കൂടെ വരുന്നോ?”

“എന്തിന്? നിന്റെ ഭാര്യയെ കൊണ്ടു ശുശ്രുഷിപ്പിക്കാനോ? ഞാൻ ഇങ്ങനെ മരിച്ചുപോയാലും ഞാൻ അങ്ങോട്ട് വരുന്നില്ല.”

അമ്മയെ നിർബന്ധിച്ചിട്ടു ഫലമില്ലെന്നു കണ്ടു അജിത്ത് തിരിച്ചു വീട്ടിലേക്ക് വന്നു.
പിറ്റേത്തെ ആഴ്ചയും അജിത്ത് അമ്മയെ കാണാൻ പോയി ആദ്യം കണ്ടതിലും ക്ഷീണിച്ചിരുന്നു അമ്മ. അജിത്ത് വീണ്ടും വീട്ടിലേക്കു വിളിച്ചപ്പോൾ അമ്മ ഒന്നും മിണ്ടിയില്ല. പക്ഷേ അജിത്ത് ഇറങ്ങാൻ നേരം അമ്മ പറഞ്ഞു.

“ഞാനും വരുന്നു. എന്റെ മോന്റെ വീട്ടിലേക്കല്ലേ? അവളുടെ തറവാട്ടിൽ ഒന്നും അല്ലല്ലോ വരുന്നത്? തല്ക്കാലം എന്റെ കാര്യങ്ങൾ നോക്കാൻ ഒരുഹോം നേഴ്‌സിനെ വച്ചാൽ മതി.”

അങ്ങനെ അമ്മയെയും കൂട്ടി അജിത്ത്  വീട്ടിലെത്തി. അമ്മ എന്നെയും മക്കളെയും ഒന്നു നോക്കിയത് പോലും ഇല്ല. എന്ത് ആവശ്യം ഉണ്ടെങ്കിലും അജിത്തിനെ വിളിക്കും. ആ തിങ്കളാഴ്ച ഹോംനേഴ്സ് വൈകുന്നേരം എത്തും എന്നു പറഞ്ഞു അജിത്ത്  ബാങ്കിലേക്ക് പോയി . ഉച്ചക്ക് ഞാൻ ഭക്ഷണം കൊടുത്തപ്പോൾ അമ്മ കഴിച്ചില്ല. പിന്നെ അജിത്തു വന്നിട്ടാണ് കൊടുത്തത്.

പിറ്റേ ദിവസവും ഞാൻ തന്നെയാണ് കൊടുത്തത്. അന്നും കഴിച്ചില്ല.
പക്ഷേ ഒരു മൂന്നു മണിയായപ്പോൾ,

“വിശന്നിട്ടു വയ്യ ഭക്ഷണം തരാൻ ആരുമില്ലല്ലോ. എന്റെ മോൻ വരാൻ
ഇനിയും എത്ര നേരം കഴിയണം ”

എന്നൊക്കെ പറഞ്ഞു കരയാൻ തുടങ്ങി. ഞാൻ അടുത്തു ചെന്നു വാരികൊടുത്തപ്പോൾ എന്റെ മുഖത്തേക്ക് ഒന്നു നോക്കുകപോലും ചെയ്യാതെ ഭക്ഷണം മുഴുവൻ കഴിച്ചു. ആ കണ്ണുകൾ നിറഞ്ഞിരുന്നു.

അടുത്ത ദിവസം മുതൽ വരാമെന്നു പറഞ്ഞ ഹോംനേഴ്സ് അവരുടെ കുഞ്ഞ് ഹോസ്പിറ്റലിൽ ആയതുകൊണ്ട് ഒരാഴ്ച കൂടി കഴിഞ്ഞേ വരുള്ളൂഎന്നു അറിയിച്ചു.

പിറ്റേന്ന് മുതൽ ഞാൻ തന്നെ അമ്മയുടെ കാര്യങ്ങൾ ഒക്കെ ചെയ്യാൻ തുടങ്ങി. ഇഷ്ടമല്ലാത്ത രീതിയിൽ ആയിരുന്നു അമ്മയുടെ ഭാവമെങ്കിലും എതിർപ്പ് ഒന്നും കാണിച്ചില്ല. ഒരാഴ്ച അങ്ങനെ പോയി.

“നാളെ ഹോം നേഴ്സ് എത്തും “എന്നു അജിത്ത്  പറഞ്ഞപ്പോൾ അമ്മ ഒരു
സന്തോഷമൊന്നും കാണിച്ചില്ല.

“ഇനി ഇപ്പോൾപ്ളാസ്റ്റർ അഴിക്കാൻ അത്ര ദിവസങ്ങൾ അല്ലേ ഉള്ളു. ഇതു
പോലെ അങ്ങു പോട്ടെ “, അമ്മ പറഞ്ഞു.

അതോടെ അജിത്ത് ഹോംനേഴ്സിന്റെ കാര്യം വിട്ടു. അമ്മ
പിന്നെ ഇടക്കൊക്കെ അജിത്തു പോയോ, അവൻ കഴിച്ചോ എന്നൊക്കെ എന്നോട് ചോദിക്കാൻ തുടങ്ങി. മക്കളെയും വിളിച്ചു അടുത്തു ഇരുത്താറും സംസാരിക്കാറും ഉണ്ടായിരുന്നു.

ഒരു ദിവസം രാത്രി അമ്മക്ക് ഭക്ഷണം ഒക്കെ കൊടുത്തു ഞങ്ങൾ ഡിന്നർ
കഴിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മ എന്നെ വിളിച്ചു ആദ്യമായി.

“സിന്ധു ഒരു ഗ്ലാസ്സ് വെള്ളം ഇങ്ങോട്ട് എടുത്തോ.”

ഞങ്ങൾ പരസ്പരം നോക്കി അജിത്തിന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അമ്മ എന്റെ പേര് ഇതുവരെ വിളിച്ചിട്ടില്ല. എന്റെ കൈയിൽ നിന്നു വെള്ളം വാങ്ങി കുടിച്ച ശേഷം അമ്മ എന്നെ അടുത്തു ഇരുത്തി.

“അമ്മ ഒരു പഴയ ആളല്ലേ? എന്തും മനസ്സിലാക്കി എടുക്കാൻ സമയം വേണ്ടി വരും. അതൊക്കെ മനസ്സിലാക്കിക്കാനും ഉള്ളിലുള്ള ആ ഭാവം ഒന്നു കുറക്കാനും ആയിരിക്കും ഈ വീഴ്ച.”

ഞാൻ ഒന്നും പറയാതെ അമ്മയോട് ചേർന്നിരുന്നു. അജിത്ത് റൂമിലേക്ക്‌ വരുമ്പോൾ ഞങ്ങൾ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.

പിന്നെ അമ്മ ഒരുമാസം കൂടെ ഞങ്ങളുടെ ഒന്നിച്ചു താമസിച്ചു. വീട്ടിൽ തിരിച്ചു പോയിട്ടും എല്ലാ ആഴ്ചയും വിളിക്കും. എനിക്കു അറിയാത്ത പല റെസിപ്പികളും അമ്മയാണ് എന്നെ പഠിപ്പിച്ചത്. ഷോപ്പിംഗിനും അമ്മ ചിലപ്പോൾ വിളിക്കും. അവഗണനയിൽ നിന്നും ചേർത്തു നിർത്തലിലേക്കുള്ള മാറ്റം ഒരു സുഖം തന്നെയാണ്.

കുട്ടികൾ വരാറായിരിക്കുന്നു. ഒരു ചെറിയ മൂളിപ്പാട്ടോടെ ഞാൻ എന്തെങ്കിലും സ്നാക്ക്സ് ഉണ്ടാക്കാനായികിച്ചണിലേക്ക് നടന്നു.

ജലജ

ചിത്രത്തിന് കടപ്പാട് :  IDiva

Post Views: 381
15
Jalaja Narayanan

35 Comments

  1. canada pharmaceuticals online generic on February 27, 2026 6:03 PM

    Wow! In the end I got a web site from where I know how to in fact get useful facts concerning my study and knowledge.

    Reply
  2. Joyce Varghese on October 22, 2025 11:34 PM

    നല്ല രചന❤️👍

    Reply
  3. shybi shaju on December 9, 2024 2:29 PM

    ❤️❤️❤️❤️

    Reply
  4. JalajaNarayanan on October 9, 2023 6:52 PM

    സ്നേഹം നീതി ❤️❤️

    Reply
    • Shreeja R on December 9, 2024 4:49 PM

      👍👍

      Reply
  5. Gopika on October 6, 2023 2:16 AM

    Valare Valare nannayirikunu❤️❤️

    Reply
    • JalajaNarayanan on October 9, 2023 6:41 PM

      സ്നേഹം dear♥️♥️

      Reply
  6. Nishiba M on October 2, 2023 11:55 PM

    മനോഹരം. ഹൃദ്യമായ അവതരണം. ചേർത്തു നിർത്തലിന്റെ കരുതൽ. നന്നായി എഴുതി..

    Reply
    • JalajaNarayanan on October 9, 2023 6:45 PM

      സ്നേഹം നിഷി ❤❤

      Reply
      • Suma Jayamohan on December 9, 2024 6:46 PM

        നന്നായിരിക്കുന്നു.🌹👌❤️

        Reply
  7. Vimitha on October 2, 2023 4:32 PM

    🥰🥰

    Reply
    • Joyce Varghese on October 2, 2023 8:48 PM

      Beautiful story.

      Reply
    • JalajaNarayanan on October 9, 2023 6:46 PM

      Thanks dear ❤️❤️

      Reply
    • JalajaNarayanan on October 9, 2023 6:53 PM

      ❤️❤️❤️

      Reply
  8. Sunandha Mahesh on October 2, 2023 4:07 PM

    Nice 😍

    Reply
    • Jasna Basheer on October 2, 2023 8:51 PM

      👍👍

      Reply
    • JalajaNarayanan on October 9, 2023 6:47 PM

      ഇഷ്ടം ❤️❤️

      Reply
  9. drvenus on October 2, 2023 3:05 PM

    സ്നേഹമാണ് മരുന്ന്

    Reply
    • JalajaNarayanan on October 9, 2023 6:47 PM

      Thanks dear ❤️❤️

      Reply
    • JalajaNarayanan on October 9, 2023 6:54 PM

      Thanks ❤️❤️❤️

      Reply
  10. Amal Fermis on October 2, 2023 2:52 PM

    മനോഹരം ജലജാ

    Reply
    • JalajaNarayanan on October 9, 2023 6:48 PM

      സ്നേഹം dear❤️❤️❤️

      Reply
  11. Divya Sreekumar on October 2, 2023 1:58 PM

    മനോഹരം 🥰

    Reply
    • JalajaNarayanan on October 9, 2023 6:49 PM

      Thanks ദിവ്യ ❤️❤️❤️

      Reply
  12. sree on October 1, 2023 11:44 AM

    നല്ല എഴുത്ത് 😍

    Reply
    • JalajaNarayanan on October 9, 2023 6:50 PM

      Thanks ❤️❤️

      Reply
  13. Nafs nafs on September 30, 2023 2:21 PM

    മനോഹരം👌👌🥰

    Reply
    • Shafia Shamsudeen on September 30, 2023 6:48 PM

      സൂപ്പർ 👍❤️

      Reply
    • JalajaNarayanan on October 9, 2023 6:50 PM

      സ്നേഹം ❤️❤️

      Reply
    • JalajaNarayanan on October 9, 2023 6:55 PM

      ❤️❤️❤️

      Reply
  14. Silvy Michael on September 28, 2023 5:18 PM

    കാലമെന്ന വൈദ്യൻ 👌👌👌

    Reply
    • JalajaNarayanan on October 9, 2023 6:51 PM

      ഇഷ്ടം ❤️❤️

      Reply
  15. Neethi Balagopal on September 28, 2023 4:58 PM

    Nice🥰

    Reply
  16. Sabira latheefi on September 28, 2023 3:48 PM

    👍👍

    Reply
  17. Seena Navaz on September 28, 2023 11:49 AM

    മനോഹരം 👌❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.