Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സിനിമയിലെ കവിതകൾ
അറിവുകൾ സംഗീതം സിനിമ

സിനിമയിലെ കവിതകൾ

By Silvy MichaelSeptember 13, 2023Updated:September 14, 202311 Comments3 Mins Read377 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്ത്യയുടെ സിനിമ ഭൂപടത്തിൽ പ്രമേയങ്ങൾ കൊണ്ടും കഥ പറച്ചിലിന്റെ രീതികൾ കൊണ്ടും ഗാനങ്ങളുടെ കാവ്യാത്മകത കൊണ്ടും എന്നും തനതായ ഒരു സ്ഥാനം സൂക്ഷിച്ചിരുന്നു മലയാള സിനിമകൾ. പുറമേ നിന്നു നോക്കുന്ന ഒരു സാധാരണക്കാരന് അത് ഒട്ടും വർണശബളമോ ആകർഷണീയമോ ആയിരുന്നില്ല.കാരണം ജെ സി ഡാനിയേൽ മുതൽ മലയാള സിനിമയുടെ ഊടും പാവും നെയ്ത മഹാരഥന്മാരെല്ലാവരുംതന്നെ സിനിമയുടെ ഉള്ളടക്കത്തിലാണ് ശ്രദ്ധയൂന്നിയത്. ശക്തമായ ഉള്ളടക്കങ്ങൾക്ക് തൊങ്ങലുപോലെ മികച്ച സിനിമാഗാനങ്ങളും ഒരുക്കുന്നതിൽ1950 കൾ മുതൽക്ക് തന്നെ നമ്മുടെ സിനിമ ശ്രദ്ധിച്ചു പോന്നു. വിരഹവും വിഷാദവും പ്രണയവും ആനന്ദവും വിപ്ലവവും എല്ലാം കാവ്യാത്മകതയിൽ ചിത്രീകരിക്കപ്പെട്ടു. കവികൾ ഗാനരചയിതാക്കൾ ആയതോടെ കവിത പോലെ സുന്ദരങ്ങളായ സിനിമാഗാനങ്ങളും പിറന്നു.പി. ഭാസ്കരനും മുല്ലനേഴിയും വയലാറും എല്ലാം ചേർന്ന് പ്രൗഢമനോഹരമായി നമ്മുടെ ചലച്ചിത്ര ഗാനശാഖയെ അണിയിച്ചൊരുക്കി. എങ്കിലും കവിയുടെ അന്ത:സംഘർഷങ്ങളിൽ നിന്നോ സൗന്ദര്യോപാസനയിൽ നിന്നോ ഒക്കെ അനായാസമായോ അപ്രതിരോധ്യമായോ നിർഗളിക്കുന്ന കവിതകൾക്കുവിപരീതമായി സിനിമയിലെ സന്ദർഭങ്ങൾക്ക് അനുസൃതമായി അവയുടെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് രചിക്കുന്ന കാവ്യാത്മക രചനകളാണ് സിനിമാഗാനങ്ങൾ ആയി പരിണമിക്കുന്നത്. സ്പിരിറ്റ് എന്ന ചിത്രത്തിൽ സിദ്ധാർത്ഥ ഭരതന്റെ കഥാപാത്രം പറയുന്നത് ശ്രദ്ധിക്കുക-” കവിതയെഴുത്ത് എന്ന തന്തയില്ലായ്മ ഞാൻ അവസാനിപ്പിച്ചു ഇനി സിനിമ പാട്ട് എന്ന ആഭിചാരം തുടങ്ങുകയാ” എന്ന്! ഉദാത്തമായത് കവിത തന്നെ എന്ന് അയാൾ ഇവിടെ പറഞ്ഞുവയ്ക്കുന്നു.എന്നാൽ കവിതകളെ അതേപടി സിനിമയിൽ എടുത്തതിന്റെ നിരവധി ഉദാഹരണങ്ങൾ. മലയാളചലച്ചിത്രലോകത്തുണ്ട് അത്തരം ഏതാനും കവിതകളിലൂടെ ഉള്ള സഞ്ചാരമാണ് ഈഎഴുത്ത്.

സിനിമയിലെ കവിത എന്നു പറയുമ്പോൾ ഏതു മലയാളിയുടെയും ഓർമ്മയിലേക്ക് ആദ്യം ഓടിയെത്തുന്നത് ദൈവത്തിന്റെ വികൃതികൾ എന്ന സിനിമയിലെ ‘ഇരുളിൻ മഹാനിദ്രയിൽ’ എന്ന കവിതയാണ്. മനസ്സിനെ ഒരേസമയം കലുഷവും ആർദ്രവും ആക്കുന്ന ആത്മാവിന്റെ തന്ത്രികളെ പ്രകമ്പനം കൊള്ളിക്കുന്ന ആ കവിതയുടെ രചനയും ആലാപനവും പ്രിയ കവി വി. മധുസൂദനൻ നായരുടേതാണ്.മലയാള സിനിമ ഉള്ളിടത്തോളം കാലം അമർത്യമായി നിൽക്കുവാൻ പോന്ന ഒരു കവിത.

കവിത പോലെ സുന്ദരങ്ങളാണ് ഓ എൻ വി എന്ന അതുല്യ കവിയുടെ മിക്ക ഗാനങ്ങളും. എന്നാൽ കവിതയായിത്തന്നെ ഉപയോഗിക്കപ്പെട്ടവയും ഏറെയുണ്ട്. യൂട്യൂബിൽ സേർച്ച് ചെയ്താൽ മലയാള സിനിമ കവിതകളിൽ പത്തിൽ എട്ടും ഓ എൻ വി യുടെത് ആയിരിക്കും. നഖക്ഷതങ്ങൾ എന്ന സിനിമയിലൂടെ ഗൃഹാതുരതയുടെ ചെപ്പു തുറന്നു കൊണ്ട് നമ്മിലേക്ക് പടർന്നൊഴുകുന്ന ഓ എൻ വി കവിതയാണ് ‘വ്രീളാഭരിതയായ് ‘.ആ ചിത്രത്തിന്റെ ജനറൽ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ ആ കവിത വഹിച്ച പങ്ക് ചെറുതല്ല.https://youtu.be/_oclECcVGpY?si=TMXmncSHYj8Y9dGd

ഹൃദയത്തിൽ ഒരു കനൽ കോരിയിടുന്ന അനുഭവം സമ്മാനിക്കുന്ന ഒരു കവിതയുണ്ട് സ്പിരിറ്റ് എന്ന മലയാള സിനിമയിൽ. പ്രണയവും മരണവും അത്രമേൽ ഇഴ ചേർത്ത് അനുഗൃഹീത കവി റഫീഖ് അഹമ്മദ് കോരിയിട്ട് വരികൾ. സിനിമയുടെ പ്രമേയവുമായി ബന്ധമില്ലാത്ത, എന്നാൽ, കവിയായ കഥാപാത്രത്തിന്റെ ആത്മാവിഷ്കാരം പോലെ ഒരു കവിതയായി തന്നെ പ്രയുക്തമാക്കിയിരിക്കുന്ന വരികൾ. അനിതര സാധാരണമായ ഒരു കാവ്യാസ്വാദനമാണ് ആ കവിത നമുക്ക് സമ്മാനിക്കുന്നത്.’ മരണമെത്തുന്ന നേരത്ത്…

മാധവിക്കുട്ടിയുടെ ‘നഷ്ടപ്പെട്ട നീലാംബരി ‘എന്ന പ്രസിദ്ധമായ ചെറുകഥയ്ക്ക് ശ്രീ ലെനിൻ രാജേന്ദ്രൻ ഒരുക്കിയ ചലച്ചിത്ര ഭാഷ്യമാണ് ‘മഴ’. നീലാംബരി രാഗം പശ്ചാത്തലത്തിൽ ഒഴുകുന്ന ആ സിനിമയിലെ ഗാനങ്ങൾ എല്ലാം ചിട്ടപ്പെടുത്തിയത് രാഗവഴികളുടെ ഗന്ധർവ്വൻ രവീന്ദ്രൻ മാഷ് ആയിരുന്നു. പ്രണയവിലോലയായ നായിക ആലപിക്കുന്ന ഒരു കവിതയുണ്ട് ആ സിനിമയിൽ.ശ്രീമതി ഒ വി ഉഷയുടെ രചനയിൽ പിറന്ന ‘ആരാദ്യം പറയും.’.. ആസ്വാദകരെ ഒരു പ്രണയാനുഭവത്തിലേക്ക് മെല്ലെ കൂട്ടിക്കൊണ്ടുപോകുന്ന ആ കവിത ആലപിച്ചിരിക്കുന്നത് ആശ മേനോൻ ആണ്.

പ്രണയവും വിരഹവും വിഷാദവും മാത്രമല്ല വിപ്ലവവും സിനിമകളിൽ അടയാളപ്പെടുത്തപ്പെട്ടു- കവിതകളിലൂടെ! വിപ്ലവകവിതകളുടെ തേരാളിയായിരുന്ന അനിൽ പനച്ചൂരാൻ മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ഗാനങ്ങളും കവിതകളും സമ്മാനിച്ചിട്ടുണ്ട്. സിരകളെ ചൂടുപിടിപ്പിക്കുന്ന ഒരു വിപ്ലവ കവിതയുണ്ട് ‘അറബിക്കഥ’ എന്ന സിനിമയിൽ. ഒരു മികച്ച പൊളിറ്റിക്കൽ സറ്റയർ ആയി എക്കാലവും നിലനിൽക്കാൻ പോന്ന ആ സിനിമയിൽ വിപ്ലവവീര്യം നിറച്ച ‘ചോരവീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരം.

സുപർണ്ണ, പാർവതി, സുകുമാരൻ, മമ്മൂട്ടി എന്നിവരിലൂടെ മലയാളത്തിന് വീണു കിട്ടിയ ഒരു ക്ലാസിക് ചിത്രമാണ് ‘ഉത്തരം’.പവിത്രൻ അണിയിച്ചൊരുക്കിയ ആ സിനിമയ്ക്ക് കവിതകൾ ഒരുക്കിയത് ഒഎൻവി യാണ്. എന്റെ കൗമാര കാലഘട്ടത്തിൽ കവിത എന്ന കലാസാഹിത്യ രൂപത്തോട് അദമ്യമായ ഒരു അഭിനിവേശം നിറച്ച ഒന്നായിരുന്നു ‘സ്നേഹിക്കുന്നു ഞാൻ…’ എന്നു തുടങ്ങുന്ന ഹ്രസ്വകവിത. പള്ളിക്കൂടവും പരിസരങ്ങളും സതീർത്ഥ്യരും ഒക്കെ ഒരു കണ്ണാടിയിൽ എന്നപോലെ മനസ്സിൽ തെളിയുന്നു. പിന്നെ ഇന്നിനി വരാത്ത ഭൂതകാലത്തിലേക്ക് മെല്ലെ ചേക്കേറുന്നു.’സ്നേഹിക്കുന്നു ഞാൻ…

വരമഞ്ഞൾക്കുറിയണിയിച്ച് ഓരോ ശ്രോതാവിനെയും ഒരു നിശബ്ദ പ്രണയത്തിന്റെ നിർമ്മലതയിലേക്ക് ഒരു തീർത്ഥാടനത്തിൽ എന്നപോലെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു കവിതയാണ് പ്രണയവർണങ്ങളിൽ മഞ്ജുവും ബിജുമേനോനും തങ്ങളുടെ അഭിനയ സൂക്ഷ്മത കൊണ്ടും, സുജാത,തന്റെ ശബ്ദം മാധുരി കൊണ്ടും ഹൃദയഹാരിയാക്കിത്തീർത്ത ‘വരമഞ്ഞളാടിയ’ എന്ന കവിത. സച്ചിദാനന്ദൻ പുഴങ്കരയുടെ തൂലിക മലയാളത്തിനു സമ്മാനിച്ച വരമഞ്ഞൾ പ്രസാദം!

ഇനിയും ഏറെയുണ്ട് കവിതകൾ മലയാളം ചലച്ചിത്രലോകത്ത്. ആസ്വാദകനെ ഗൃഹാതുരതയിലാഴ്ത്തിക്കൊണ്ട്.. പ്രണയവിലോലരാക്കിക്കൊണ്ട്…. കുളിരണിയിച്ച് കണ്ണീരണിയിച്ച് മെല്ലെ ഹൃദയത്തിൽ തഴുകി പോകുന്നവ! നവകാല സിനിമകളിൽ കവിതകൾക്കുള്ള ഇടം കുറവാണെങ്കിലും അത് അന്യം നിന്നു പോകുന്നില്ല എന്നത് നിസ്തർക്കമായ ഒരു കാര്യം തന്നെ.

image credit: NewIndianExpress

Post Views: 95
4
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

11 Comments

  1. Silvy Michael on September 14, 2023 11:23 AM

    Thank you സിമ്പിൾ 🥰🥰

    Reply
  2. Joyce Varghese on September 14, 2023 2:31 AM

    മനോഹരമായി എഴുതി. അഭിനന്ദനങ്ങൾ 😍
    ഈണത്തിനോടൊപ്പം കവിത തുളുമ്പുന്ന വരികൾ കൂടിയുണ്ടെങ്കിൽ മധുരം ഇരട്ടിക്കും..ചില ഹിറ്റുകൾ കേൾക്കുമ്പോൾ ഞാൻ കരുതാറുണ്ട്, ഇതിന് പകരം നല്ല കവിതയായിരുന്നെങ്കിലെന്ന്.
    ഉദാഹരണം
    ‘ടെലഫോൺ മണി പോൽ ചിരിപ്പത്….’,
    കമൽഹാസൻ ചിത്രം 😂

    Reply
    • Silvy Michael on September 14, 2023 11:23 AM

      എല്ലാത്തരം ആളുകളെയും രസിപ്പിക്കേണ്ട കടമ moviemakers നെക്കൊണ്ട് അങ്ങനെയൊക്കെ ചെയ്യിപ്പിക്കുന്നു. എങ്കിലും കവിതയുടെ ഔന്നത്യം മറ്റൊന്നിനും ഇല്ല തന്നെ. Thank you ജോയ്സ്… വായനക്കും അഭിപ്രായത്തിനും 🥰

      Reply
    • Divya Sreekumar on September 14, 2023 1:00 PM

      സിനിമകളിലെ കവിതകളെക്കുറിച്ച് ആഴത്തിലുള്ള അവലോകനം. പ്രിയപ്പെട്ട വരികളും ഈണങ്ങളും ആസ്വദിക്കാന്‍ അവസരം നല്‍കിയതിന് ഒത്തിരി സ്നേഹം 😍🥰❤️

      Reply
      • Silvy Michael on September 14, 2023 1:18 PM

        Thank you Divya

        Reply
  3. Simble Sebastian on September 14, 2023 1:11 AM

    Super. Keep going❤️

    Reply
  4. Sunandha Mahesh on September 13, 2023 2:59 PM

    അസ്സലായി എഴുതി സിൽവി 👍👍👍

    Reply
    • Silvy Michael on September 14, 2023 11:23 AM

      🥰🥰🥰🥰🥰🥰

      Reply
  5. Sabira on September 13, 2023 12:13 PM

    മണിച്ചിത്ര താഴിലെ കവിത ‘വരുവാനില്ലാരും’ വിട്ടു പോയോ അതെ പോലെ സ്പിരിറ്റിലെ ‘മഴ കൊണ്ടു മാത്രം മുളക്കുന്ന വിത്തുകൾ’ എന്ന കവിതയും. സിനിമകളിലെ കവിതകൾ കേൾക്കാൻ പ്രത്യേക ഇഷ്ട്ടമാണ്. ❤️എഴുത്തു നന്നായിരുന്നു

    Reply
    • Silvy Michael on September 13, 2023 2:00 PM

      വിട്ടുപോയതല്ല കേട്ടോ. ഞാനിത് റേഡിയോയ്ക്കുവേണ്ടി തയ്യാറാക്കിയതാണ്. അതുകൊണ്ടാണ് ഉള്ളടക്കം പരിമിതമായിപ്പോയത്. വായനയ്ക്കും ആസ്വാദനത്തിനും നന്ദി

      Reply
      • Suma Jayamohan on February 15, 2025 9:33 PM

        ചില പാട്ടുകൾ മനസ്സിനെ കോരിത്തരിപ്പിച്ചു കൊണ്ടിങ്ങനെയിരിക്കും.
        മനോഹരമായ അവതരണം സിൽവി❤️🌹👌

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.