കാളിങ് ബെൽ ശബ്ദിക്കുന്നത് കേട്ടാണ് ഉച്ചയുറക്കത്തിൽ നിന്നും കണ്ണുതുറന്നത്. അഴിഞ്ഞു കിടന്ന മുടിയിഴകൾ ചുറ്റിക്കെട്ടി ഉമ്മറത്തേക്ക് നടന്നപ്പോൾ എതിരെ വന്ന മകൾ പറഞ്ഞു.
“ആരോ ഒരാൾ”
വാതിൽ തുറന്നതും പുറത്ത് കാത്തുനിന്ന മുഖത്തു നിന്നും പഴയ ഓർമ്മകൾ ഒരു ചെറിയ പെൺകുട്ടിയുടെ കയ്യും പിടിച്ച് നിരാലംബയായി പൊരുതിയ നെഞ്ചിലേക്ക് ആഞ്ഞടിച്ചു കയറിയപ്പോൾ വാതിലടച്ചു തിരിഞ്ഞ് നടക്കവേ മകൾ ചോദിച്ചു.
“ആരാ അമ്മേ അത്….?”
“ആരോ ഒരാൾ ”
