Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബാല്യകാലസഖി
അനുഭവം ബന്ധങ്ങൾ സ്ത്രീ സൗഹൃദം

ബാല്യകാലസഖി

By Sheeba PrasadSeptember 14, 202311 Comments4 Mins Read209 Views
Bookmark Now
Please login to bookmark Close

No account yet? Register

“മുന്നോട്ട് കയറി നിൽക്കു കുട്ടികളെ..” എന്ന കണ്ടക്ടറുടെ കലമ്പലിനൊപ്പം തിക്കി തിരക്കിയ  കുട്ടികളിൽ രണ്ടു പേർ ഞാൻ ഇരുന്ന സീറ്റിന്റെ ഇടയിലേക്ക് കയറി നിന്നു.

രാവിലെ ഓഫീസിലേക്കും സ്കൂളിലേക്കും പോകുന്നവരുടെ തിരക്ക് ശക്തമായിരുന്നു.

പുറം കാഴ്ചകൾ നോക്കിയിരുന്ന എന്റെ കാഴ്ചയെ ഭാഗീകമായി മറച്ചു കൊണ്ടായി അവരുടെ നിൽപ്.

ജംഗ്ഷനിൽ നിന്നും ബസ് നീങ്ങി തുടങ്ങി കുറച്ചു ദൂരം മുന്നോട്ട് എത്തിയപ്പോൾ മുതൽ, സാവധാനം ആയി ബസിന്റെ പോക്ക്.  റോഡ് റീ ടാറിങ് നടക്കുന്നത് കൊണ്ട് ശക്തമായ പൊടിയും പരന്നു.

ആർക്കോ കയറാനായി ബസ് നിർത്തി.  ഞാൻ വെറുതെ വെളിയിലേക്ക് നോക്കി.  സാരി പൊക്കി കുത്തി, കറുത്ത് മെലിഞ്ഞ സ്ത്രീകൾ റോഡിന്റെ വശങ്ങൾ കുറ്റി ചൂൽ വെച്ചു തൂത്തു വൃത്തിയാക്കുന്നു.

അതിൽ ഒരു സ്ത്രീ പെട്ടെന്ന് നിവർന്നു ചൂൽ ഒന്ന് കൂടി മുറുക്കി കെട്ടി, വീണ്ടും കുനിഞ്ഞു തൂക്കാൻ തുടങ്ങി.  ഒരു നിമിഷം ആ സ്ത്രീ ഞാൻ ഇരുന്ന സീറ്റിലേക്കു നോക്കി. എന്റെയും അവരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു.

പൊടുന്നനെ ബസ് മുന്നോട്ടെടുത്തു.  ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവർ എന്നെ നോക്കി നിൽക്കുന്നു.  ബസ് നീങ്ങുന്നതിനൊപ്പം അവരെന്റെ കാഴ്ചയിൽ നിന്ന് മറഞ്ഞു.

അതു ആരായിരുന്നു? ഞാനെന്റെ ഓർമയിൽ ചികഞ്ഞു.. ഇല്ല അങ്ങനെ ഒരു മുഖം ഓർമയുടെ താളുകൾ മറിച്ചു കണ്ടെത്താൻ കഴിഞ്ഞില്ല.  പിന്നെ ഞാനത് വിട്ടു.

രണ്ട് അവധി ദിവസങ്ങൾ കഴിഞ്ഞു തിങ്കളാഴ്ച വീണ്ടും ജംഗ്ഷനിൽ എത്തി.  ബസിൽ കയറുന്നതിനു മുന്നേ, എതിർ വശത്തുള്ള കടയിൽ നിന്നും ഒരു ചുവന്ന മഷിയുള്ള പേന വാങ്ങി തിരിച്ചു ഇറങ്ങുമ്പോൾ, തൊട്ടടുത്ത ചെറിയ ഹോട്ടലിൽ നിന്നും ആഹാരം കഴിച്ച് നാലഞ്ച് സ്ത്രീകൾ ഇറങ്ങി വരുന്നു.

അതിലൊരാൾ അന്ന് ഞാൻ കണ്ട കറുത്ത് മെലിഞ്ഞ സ്ത്രീ ആയിരുന്നു.  എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയ അവർ മടിയോടെ ചിരിച്ചു.

പെട്ടെന്ന് ഞാനൊന്നു ഞെട്ടി.  ആ ചിരി എനിക്ക് വളരെ പരിചിതമായിരുന്നു.  മുകൾ വരിയിലെ രണ്ടു പല്ലുകൾക്കിടയിലെ വിടവും ഇടതു വശത്തെ കൊമ്പല്ലും എനിക്ക് ആളെ കാട്ടി തന്നു.  ജോളി…. ആറിലും ഏഴിലും എട്ടിലും എന്റെ അടുത്ത കൂട്ടുകാരി ആയിരുന്നു അവൾ.  കൂട്ടുകാരി എന്നല്ല പറയേണ്ടത്.  എന്റെ സഹോദരി, എവിടെയും എനിക്ക് ഒരു കാവൽ ആയിരുന്നവൾ….അങ്ങനെയൊക്കെ പറയണം.

ഞാൻ വേഗം അവളുടെ കൈ കവർന്നു പിടിച്ചു.  ഒട്ടു വല്ലായ്മയോടെ അവൾ നിന്നു.

കൂടെയുള്ള സ്ത്രീകളോട് അവൾ നടക്കാൻ ആംഗ്യം കാട്ടി.  അവർ പോയി.  അവൾ എന്നോടൊപ്പം കുറച്ചു മാറി നിന്നു.

“എനിക്ക് കഴിഞ്ഞ ദിവസം നിന്നെ കണ്ടിട്ട് മനസ്സിലായില്ല… ഒത്തിരി വർഷങ്ങൾ ആയില്ലേ നമ്മൾ കണ്ടിട്ട്.. സോറി ജോളി…”

ഞാൻ കുറ്റബോധത്തോടെ പറഞ്ഞു.  ആദ്യ കാഴ്ച്ചയിൽ അവളെ തിരിച്ചറിയാതെ പോയതിൽ വല്ലാത്ത സങ്കടം തോന്നിയെനിക്ക്.

“എനിക്ക് അന്നേ മനസ്സിലായി ഷീബയെ..”

“പിന്നെന്താ ഒന്ന് കൈയെങ്കിലും ഉയർത്തി കാണിക്കാത്തത്?”

“ഞാൻ ആരോടും ലോഹ്യം കാണിക്കാറില്ല ഷീബേ…”

“അതെന്താ…?”

“ഒന്ന് രണ്ടു പ്രാവശ്യം കൂടെ പഠിച്ച പെണ്ണുങ്ങളെ കണ്ട് ഞാൻ ഓടി ചെന്നു മിണ്ടാൻ ശ്രമിച്ചിട്ടുണ്ട്.  പള പളാ മിന്നുന്ന സാരിയുടുത്തു, കെട്ടിയോന്മാരുടെ കൂടെ കാറിലും മറ്റും പോകുന്നോർക്കു എന്നെ പോലെ ടാർ പണിക്ക് പോകുന്ന ഒരു കൂട്ടുകാരി അപമാനം ആയി തോന്നിയിട്ടാകും….. അവർ എന്നെ മനസ്സിലാകാത്ത പോലെ നടിച്ചത്.”

“നിന്നെ മനസ്സിലായിട്ടും ഞാൻ മിണ്ടാൻ മടിച്ചത് അതുകൊണ്ടാണ്.”

ഒട്ടും സങ്കടം നിഴലിടാത്ത മുഖഭാവത്തോടെ അവളത് പറയുമ്പോൾ, സങ്കടം കൊണ്ട് ഞാൻ തകർന്നു തരിപ്പണമായി.  കണ്ണു നിറയാതെ,  ചുണ്ട് വിറക്കാതെ ഞാൻ എങ്ങനെയോ പിടിച്ചു നിന്നു.

“നിനക്ക് ജോലി ഉണ്ടല്ലേ?”

“ഉം  ടീച്ചർ ആണ് ലീവ് വേക്കൻസിയാ… ഞാൻ കൊല്ലത്താ താമസം.  ഇവിടെ കിട്ടിയത് കൊണ്ട് ഇപ്പൊ എന്റെ വീട്ടിൽ നിൽക്കുന്നു.”

എന്റെ നെറ്റിയിലെ സിന്ദൂരവും താലിയും കണ്ടാകാം അവൾ ചോദിച്ചു, ” നിന്റെ കെട്ടിയോൻ എന്തു ചെയ്യുന്നു?

“ചേട്ടൻ ദുബായിൽ ആണ്. എനിക്ക് ഒരു മോനുണ്ട് നാലു വയസ്സ്.”

“നിന്റെ കല്യാണം?”

അവൾ ഒന്ന് ചിരിച്ചു.  “എന്നെ കല്യാണം കഴിച്ച് വിടാൻ ഒക്കെ ആരാ ഷീബേ ഉള്ളത്?”

“നിനക്ക് അറിയാല്ലോ, എന്റെ അച്ഛനെ കണ്ട ഓർമയില്ല..ഒൻപതാം ക്ലാസ്സിലേക്ക് ജയിച്ചപ്പോൾ അമ്മ മരിച്ചു.  അതോടെ സ്കൂളിൽ പോക്ക് നിന്നു.  ഒരു ചേച്ചി ഉണ്ടായിരുന്നത് ചിട്ടിക്കാരൻ അണ്ണാച്ചിയുടെ കൂടെ ഒളിച്ചോടിപ്പോയി.  ചേച്ചി ഉള്ളപ്പോൾ പട്ടിണി അറിഞ്ഞിട്ടില്ല.

ചേച്ചി പോയിക്കഴിഞ്ഞു, രണ്ടു ദിവസം പട്ടിണി കിടന്നപ്പോൾ മനസ്സിലായി, സ്കൂളിൽ പോയാൽ ഉച്ചക്ക് ഒരു നേരത്തെ കഞ്ഞി കിട്ടും… എന്നാൽ ഹോട്ടലിൽ പാത്രം കഴുകാൻ പോയാൽ മൂന്ന് നേരത്തെ ആഹാരം കിട്ടും…  അരിയും മണ്ണെണ്ണയും  സോപ്പും വാങ്ങാൻ ചില്ലറക്കാശും കിട്ടും.”

അലിവോടെ ഞാൻ അവളെ നോക്കി.

“കുറച്ചു കൂടി വലുതായി ആരോഗ്യം വന്നപ്പോൾ എല്ലാ പണിക്കും പോയി തുടങ്ങി.  നാലു സെന്റ് ഭൂമി വാങ്ങി.  ഒരു ചെറിയ വീടും വെച്ചു.  ഇപ്പൊ സ്വസ്ഥം സമാധാനം.”

അവൾ അഭിമാനത്തോടെ അത്‌ പറഞ്ഞപ്പോൾ ബിരുദങ്ങളുടെ കെട്ടും ചുമന്നു നിൽക്കുന്ന ഞാൻ വെറുമൊരു പൂജ്യമായി മാറി.

“ചേച്ചി പിന്നെ നാട്ടിൽ തിരിച്ചു വന്നോ?

“ഉം ”

“ഇപ്പൊ നിന്റെ ഒപ്പം ആണോ?”

“ഉം… ഞാൻ പോയി കൊണ്ട് വന്നു അവളെ… പെട്ടിയിലാക്കി…അണ്ണാച്ചിക്ക് മടുത്തപ്പോ തല്ലിക്കൊന്ന് കെട്ടിതൂക്കിയത് ആണെന്ന് പലരും പറഞ്ഞു.”

കണ്ണു നീറിയിട്ടെന്ന പോലെ അവൾ വേഗത്തിൽ കണ്ണുകൾ ചിമ്മി അടച്ചു.

ശ്വാസം വിലങ്ങിയ പോലെ ഞാൻ നിന്നു.

ഇത്രയും വർത്തമാനം പറയുന്നതിനിടയിൽ എനിക്ക് പോകേണ്ട ബസുകൾ രണ്ടു മൂന്നെണ്ണം പോയി.  ഞാൻ വാച്ചിലേക്കു നോക്കി.

“ഷീബേ, ഞാൻ നിനക്ക് കാപ്പി വാങ്ങി തരട്ടെ? എന്റെ കൂട്ടുകാരിയെ എത്ര വർഷം കൂടി കണ്ടതാ…..”

അവൾ എന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കി.

ഞാൻ വേഗം പറഞ്ഞു, “വാ, നമുക്ക് കഴിക്കാം… ഞാനാണെങ്കിൽ രാവിലെ ഒന്നും കഴിക്കാതെ ആണ് ഇറങ്ങിയത്…” അവളുടെ മുഖം വിടർന്നു…

ഞങ്ങൾ,  അവൾ ഇറങ്ങി വന്ന ഹോട്ടലിലേക്ക് കയറി.

“തമ്പി അണ്ണാ, സ്പെഷ്യൽ മസാല ദോശയും മൊരിഞ്ഞ വടയും പാൽചായയും താ…. കണ്ടോ എന്റെ കൂട്ടുകാരിയാ, വലിയ ടീച്ചർ ആണ്.  എന്നെ കാണാൻ വന്നതാ..”

അവളുടെ ആഹ്ലാദ സ്വരത്തിനു മുന്നിൽ ഞാനൊരു പുൽക്കൊടിയോളം ചെറുതായി….

കാരണം അത്രയും സ്നേഹത്തോടെ ഞാൻ ആരെയും ഊട്ടിയിട്ടില്ല… അത്രയും ഊഷ്മളതയോടെ ഞാൻ ആരെയും ആർക്കും പരിചയപ്പെടുത്തിയിട്ടില്ല.

ആരുമില്ല എന്ന ശൂന്യതയിലാകാം വീണു കിട്ടുന്ന സ്നേഹത്തെ ഒരുവൻ, ഹൃദയത്തോട് അത്രമേൽ ചേർത്തു വെക്കുന്നത്.

സ്പെഷ്യൽ മസാല ദോശയും മൊരിഞ്ഞ ഉഴുന്ന് വടയും കഴിക്കുമ്പോൾ, ഒരു വട്ടം കൂടി ഞാൻ, ആറാം ക്ലാസ്സിലെ പി ടി പീരീഡിൽ ബദാം മരത്തിന്റെ ചുവട്ടിലിരുന്നു, ജോളി കല്ല് കൊണ്ടു ഇടിച്ചു പൊട്ടിച്ചു തന്ന പച്ച ബദാമിന്റെ  രുചിയറിഞ്ഞു….

പെൻസിൽ ബോക്സിൽ ഒളിപ്പിച്ചു കൊണ്ടു വന്നു തന്നിരുന്ന പഴുത്ത വാളൻ പുളിയുടെ രുചിയറിഞ്ഞു… കണക്ക് പീരീഡിൽ കടിച്ചു പൊട്ടിച്ചു തിന്ന വറുത്ത പുളിങ്കുരുവിന്റെയും തൊണ്ടിപ്പഴത്തിന്റെയും രുചിയറിഞ്ഞു…

ഉള്ളിൽ കരഞ്ഞു, പുറമേ ചിരിക്കുന്നതായി ഭാവിച്ചു ഞാൻ ആഹാരം കഴിച്ചു.

കഴിച്ച് കൈ കഴുകി കഴിഞ്ഞു, ബിൽ കൊടുക്കാൻ ഞാൻ തുനിഞ്ഞില്ല.. അവളെ അപമാനിക്കാതിരിക്കാൻ ഉള്ള വിവേകം അന്നേരം എനിക്കുണ്ടായതോർത്തു പിന്നീട് അഭിമാനം തോന്നിയിട്ടുണ്ട്.  പുറത്തു ഇറങ്ങുമ്പോഴേക്കും അവൾ ഓടിപ്പോയി എന്റെ മോന് നൽകാൻ കുറച്ചു മിട്ടായി വാങ്ങിക്കൊണ്ട് തന്നു…

ഞാൻ ബസിൽ കയറും വരെയും അവൾ എന്റെ ഒപ്പം നിന്നു.  അത്രയും നിറഞ്ഞ ചിരിയോടെ നാളിതുവരെ എന്നെ ആരും യാത്രയാക്കിയിട്ടില്ല….

എന്റെ ജീവിതത്തിലെ, ഒരു പക്ഷേ എന്റെ ആയുസ്സിലെ ഏറ്റവും മനോഹരമായ കുറച്ചു നിമിഷങ്ങൾ ആയിരുന്നു അവൾ എനിക്ക് സമ്മാനിച്ചത്…

നന്ദി ജോളി… എന്നും നീ എന്നോട്  കാണിച്ച സ്നേഹത്തിനും കരുതലിനും നന്ദി….

 

 

Post Views: 24
12
Sheeba Prasad

Reader, Writer, Teacher

11 Comments

  1. Nishiba M on October 4, 2023 12:29 AM

    മനോഹരം. ഹൃദയസ്പർശിയായ അവതരണം.കളങ്കമില്ലാത്ത സ്നേഹം. നന്നായി എഴുതി

    Reply
  2. Neethi Balagopal on October 3, 2023 10:34 PM

    നല്ല ഒരു വായന സമ്മാനിച്ച എഴുത്ത് . ഇഷ്ടായി.

    Reply
  3. Vimitha on October 3, 2023 11:03 AM

    എവിടെയൊക്കെയോ ഞാൻ ഉള്ളത് പോലെ. ഷീബ ആയും ജോളി ആയും
    🥰

    Reply
    • Shabana Razaq on October 4, 2023 12:18 PM

      Touching 🥰

      Reply
  4. Anju ranjima on October 3, 2023 10:05 AM

    കണ്ണു നിറച്ചു കൊണ്ടാണ് വായിച്ച് തീർത്തത്.
    ഇപ്പോ എന്നെ കാണുന്ന കൂട്ടുകാര് ഒക്കെ പറയുന്നത് “ന്ത് പഠിക്കുന്ന കുട്ടിയാരുന്നു.എന്നിട്ടും എങ്ങും എത്താതെ പോയല്ലേ? എന്ന് ആണ്.
    കേൾക്കുമ്പോൾ ഈ ജോളിയെ പോലെ ഞാനും കൂനി കുരുങ്ങി പോകുന്നുണ്ട്

    Reply
    • Divya Sreekumar on October 3, 2023 10:37 AM

      ഹൃദയസ്പർശിയായ എഴുത്ത്💜💜

      Reply
    • Shreeja R on October 3, 2023 10:51 AM

      👌👌

      Reply
    • Neethu Krishnan on October 3, 2023 11:17 AM

      ഞാനും ഉണ്ട്‌ കൂടെ 😂

      Reply
  5. Canoli canalinte puthri on October 3, 2023 9:51 AM

    ചേച്ചീ… വായിച്ചപ്പോൾ കണ്ണു നിറഞ്ഞു.ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤️❤️

    Reply
  6. Silvy Michael on October 3, 2023 9:46 AM

    സ്നേഹം ഉച്ചനീചത്തങ്ങൾ അറിയുന്നില്ലല്ലോ. 👌👌👌

    Reply
  7. Sabira latheefi on October 3, 2023 9:30 AM

    മനസ്സ് നിറഞ്ഞു..സ്വന്തമെന്നു പറയാൻ ആരും ഇല്ലാത്തവർക്ക് ആണ് സ്നേഹബന്ധങ്ങളുടെ വില ശരിക്കും അറിയുക ❤️❤️.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.