Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എൻ്റെ പ്രിയ കൂട്ടുകാരൻ
സൗഹൃദം

എൻ്റെ പ്രിയ കൂട്ടുകാരൻ

By Sunandha MaheshSeptember 14, 2023Updated:September 14, 202321 Comments5 Mins Read252 Views
Bookmark Now
Please login to bookmark Close

No account yet? Register

“അച്ഛനെപ്പഴാ വന്നേ ?
ഞാൻ ശബ്ദമൊന്നും കേട്ടില്ല?
ഞാൻ എത്ര നേരമായി അച്ഛനെ കാത്തിരിക്കുന്നു”, അനീക ചിണുങ്ങിക്കൊണ്ട് വേണുവിന്റെ മടിയിൽ കയറിയിരുന്നു.

“വേണുവേട്ടാ ഇവൾക്കിന്ന് എന്തോ കാര്യസാധ്യമുണ്ടെന്നു തോന്നുന്നു, സ്കൂൾ വിട്ടു വന്ന മുതൽ അച്ഛനെ കാത്തിരിക്കുകയാണ്.”

“ആണോ, എന്താ മോളു കാര്യം ?”

അതേയെന്ന അർത്ഥത്തിൽ ആദ്യമവളൊന്നു ചിരിച്ചു പിന്നെ പറഞ്ഞു തുടങ്ങി..
“അച്ഛാ, എന്റെ സ്കൂളിലെ മലയാള സാഹിത്യ വേദി ഒരു കഥാ മത്സരം നടത്തുന്നു. ആർക്ക് വേണമെങ്കിലും പങ്കെടുക്കാം. ഒരു ക്ലാസ്സിൽനിന്നു ഒരാളെ സെലക്ട്‌ ചെയ്യും, പിന്നെ ആ സെലക്ടായവർക്കിടയിൽ മത്സരം.”

“ആ ഹാ അത്‌ കൊള്ളാല്ലോ…”

“അച്ഛാ ഈ മത്സരത്തിന് അവർ ടോപ്പിക്ക് തന്നു”

“ഓ, വിഷയം നേരത്തെ തരുമോ? ”

“ഇല്ലയില്ല, ഇത്തവണ മാത്രം ടോപ്പിക്ക് തന്നു , അടുത്ത മത്സരത്തിന് അവിടെ വച്ച് പറയും, അപ്പോൾ എഴുതണം”

“ആട്ടെ ഇത്തവണത്തെ വിഷയം എന്താ ?”

“അതാണ് അച്ഛാ രസം,
‘ഒരു ബ്രൗൺ എൻവേൽപ്പ് ആയിരുന്നു അത്‌,’
ഈ വരി കഥയിൽ വരണം അതാണ് റൂൾ.”

“ഇങ്ങനത്തെ വിഷയമെല്ലാം തരുന്ന ആളെ സമ്മതിക്കണം”

“ഞങ്ങളുടെ മലയാളം മാഷാ അമ്മേ ”

“അച്ഛാ ഞാൻ കുറെ ആലോചിച്ചു എനിക്കൊന്നും കിട്ടിയില്ല, അച്ഛനെനിക്കൊരു ത്രെഡ് തരോ?”

“മോൾ ഈ വിഷയം പറഞ്ഞപ്പോ ഞാൻ പഴയൊരു കാര്യം ഓർത്തുപോയി”.

“എന്നാൽ വേഗം പറയൂ?”

“പറയാം, പക്ഷെ കഥ എഴുതാൻ അല്ല.”

“അച്ഛൻ ആദ്യം പറയൂ ”

“മോൾക്ക് രാധചെറിയമ്മയെ അറിയില്ലെ ?”

“അറിയാം രാധ അച്ഛമ്മ,പക്ഷെ ഞാൻ ചിറ്റേന്നാ വിളിക്കാ.”

“ആ ചിറ്റടെ കല്യാണസമയത്ത് നടന്നൊരു കാര്യം..
അന്നൊക്കെ കല്യാണം വീടുകളിൽ വച്ചായിരുന്നു. ഇന്നല്ലേ ഈ മണ്ഡപമൊക്കെ വന്നത്. പന്തൽ കാൽ നാട്ടിയാൽ പിന്നെയാകെയൊരു ഉത്സവ മൂഡാണ് അയൽവക്കാരുടെ വരവും പോക്കും, ബന്ധുക്കളുടെ വരവും… ഞങ്ങൾ കുട്ടികൾക്ക് തിമിർത്തു കളിക്കാൻ കിട്ടുന്ന ഒരവസരം.”

“ഞാനന്ന് എട്ടിൽ പഠിക്കുന്ന സമയം. കല്യാണമൊക്കെ ഗംഭീരമായി കഴിഞ്ഞു. അങ്ങനെ മെല്ലെമെല്ലെ ഓരോരുത്തരായി പിരിയാൻ തുടങ്ങി. അതിന്റെ സങ്കടത്തിൽ കോലായിൽ ഇരിക്കുമ്പോഴാണ് ചെറിയച്ഛൻ ‘വേണു ഒരു പെൻ തരൂ ‘എന്ന് പറഞ്ഞു വിളിച്ചത്.
പേനയുമായി ഞാൻ ചെന്നപ്പോ അച്ചച്ചനും, അച്ഛനും,വല്യച്ഛനും,ചെറിയച്ചനും എല്ലാരും ഒരു മേശക്ക് ചുറ്റുമിരിക്കുന്നു. നടുവിൽ രാധചെറിയമ്മക്ക് കല്യാണത്തിന് കിട്ടിയ ഗിഫ്റ്റ് കവറുകളുമുണ്ട്. അന്നൊന്നും ആരും ഇന്നത്തെപോലെ സാധനങ്ങൾ കൊടുത്തിരുന്നില്ല. പൈസയാണ് അധികവും കൊടുക്കുക, മാത്രവുമല്ല കൊടുത്ത പൈസ ഭംഗിയായി ഒരു പുസ്തകത്തിൽ എഴുതുന്ന ശീലവും അന്നൊക്കെ ഉണ്ടായിരുന്നു.”

“അതെന്തിനാ അച്ഛാ പുസ്തകത്തിൽ എഴുതുന്നത്?”

“അതോ, എപ്പോഴും നമ്മൾ കൊടുക്കുന്നതിനും വാങ്ങുന്നതിനൊരു കണക്ക് വേണം. ഇതൊക്കെ നല്ല ശീലങ്ങളാണ്.”

“എന്നിട്ട് ബാക്കി പറയൂ.. ഉഷക്കും കഥ കേൾക്കാൻ ഉത്സാഹം കൂടി.”

“ഞാനും മെല്ലെ അവരോടൊപ്പം കൂടി,
ഞാൻ ഓരോരോ കവറായി അച്ഛന് എടുത്തു കൊടുക്കും,അച്ഛൻ അതിലെ അഡ്രസ്സ് വായിക്കും, ചെറിയച്ഛൻ അത് പുസ്തകത്തിൽ എഴുതും. വല്യച്ഛൻ അപ്പോഴേക്കും കവർ തുറന്ന് പൈസയെത്രയെന്ന് നോക്കി പറയും, അത്‌ ചെറിയച്ഛൻ പുസ്തകത്തിൽ എഴുതും.”

“അങ്ങനെ ഞാൻ കുറച്ചു കവർ എടുത്തു കഴിഞ്ഞപ്പോഴാണ് ആ കവർ എന്റെ കണ്ണിൽ പെട്ടത് ഒരു ബ്രൗൺ എൻവലപ്പ് ആയിരുന്നു അത്‌, എൻവലപ്പ് എന്ന് പറഞ്ഞാൽ നമ്മൾ സാധാരണ കാണുന്ന കവറല്ല, മരുന്നു കടയില്ലെല്ലാം മരുന്ന് വാങ്ങുമ്പോൾ ഗുളികയിട്ട് കിട്ടുന്ന ഒരു കവറില്ലെ.. അത് മാതിരി, അതും മുഷിഞ്ഞത്, അതിനേക്കാൾ എനിക്ക് അത്ഭുതം തോന്നിയത് അതിൽ പേരൊന്നും എഴുതിയിരുന്നില്ല. ഞാൻ അതെടുത്ത് അച്ഛന് കാണിച്ചു കൊടുത്തു, അച്ഛൻ അത്‌ തുറന്നു നോക്കിയപ്പോൾ മുഷിഞ്ഞ കുറച്ചു നോട്ടുകൾ, അഞ്ചും, പത്തും ചേർത്ത് നാൽപതു രൂപ. ഞങ്ങൾക്കൊക്കെയത് കണ്ടപ്പോൾ ഭയങ്കര സങ്കടമായി. ആരായിരിക്കും ഇത്ര ബുദ്ധിമുട്ടിൽ അത് കൊടുത്തതെന്നു എത്ര ആലോചിച്ചിട്ടും ആർക്കും മനസ്സിലായില്ല.
കുറേനേരം അതുതന്നെയായിരുന്നു എന്റെ മനസ്സിലും , പിന്നെ കുറച്ചുകഴിഞ്ഞ് പറമ്പിൽ കളിക്കാൻ പോയപ്പോൾ ഞാൻ അതെല്ലാം മറന്നു.”

” അതൊരു ക്രിസ്മസ് അവധിക്കാലം ആയിരുന്നു. പിറ്റേന്ന് സ്കൂൾ തുറന്നു. ഞങ്ങൾ അടുത്ത വീട്ടിലെ കുട്ടികളെല്ലാവരും ഒന്നിച്ചാണ് സ്കൂളിൽ പോയിരുന്നത് എന്റെ കൂടെ എപ്പോഴും മണിയും, അപ്പുവും,ദേവകിയും,ലക്ഷ്മിയും എല്ലാവരും ഉണ്ടാകും, അവരെയൊക്കെ ഞാൻ കല്യാണത്തിന് വിളിച്ചിരുന്നു. ദേവകിയും അപ്പുവും വന്നു, ലക്ഷ്മി അവധിക്ക് അവളുടെ ചെറിയമ്മയുടെ വീട്ടിലേക്ക് പോയിരുന്നു മണിയെ കണ്ടില്ല”.

ഏന്തേ കല്യാണത്തിന് വരാഞ്ഞതെന്ന് മണിയോട് ചോദിക്കാനായി കാത്തിരുന്നയെന്നെ നിരാശനാക്കി കൊണ്ട് മണിയന്ന് സ്കൂളിലേക്ക് വന്നില്ല.”

“ദേവകിയോട് കാര്യം ചോദിച്ചപ്പോൾ ആദ്യം അവളൊന്ന് മടിച്ചു. പിന്നെ നിർബന്ധിച്ചപ്പോൾ നീ മണിയോട് ചോദിക്കില്ലെങ്കിൽ പറയാമെന്നായി,ശരിയെന്നു ഞാനും.”

“പിന്നെയവൾ പറഞ്ഞത് കേട്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകി, നിറം മങ്ങിയ ആ ബ്രൗൺ എൻവലപ്പിന്റെ നിറം ഒന്നുകൂടി മങ്ങി. അന്ന് ക്ലാസ്സിൽ ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല, ഉച്ചയാവാൻ കാത്തിരുന്നു, വീട്ടിൽ പോയി അച്ഛനോട് എല്ലാം പറയണമെന്ന് മാത്രമായിരുന്നു ചിന്ത.”

“വീട് എത്തിയപ്പോ അമ്മയെയാണ് ആദ്യം കണ്ടത്. അമ്മേ നമ്മടെ മണിടെ മുത്തശ്ശിയാണ് ആ ബ്രൗൺ എൻവലപ്പ് തന്നത്, ഞങ്ങടെ സ്കൂളിൽ നിന്ന് കലോത്സവത്തിന് കുട്ടികളെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുന്നുണ്ട്. മണിയെയും തിരഞ്ഞെടുത്തിട്ടുണ്ട്, അതിനായി അവൻ കരുതിവെച്ച പൈസയായിരുന്നു അത്, ചെറിയമ്മയുടെ കല്യാണത്തിന് എന്തെങ്കിലും കൊടുക്കണമെന്ന് മുത്തശ്ശി വാശിപിടിച്ചപ്പോൾ അവന്റെ അമ്മ മണിടെ കുടുസ പൊട്ടിച്ച പൈസയാണ് ആ കവറിൽ ഉണ്ടായിരുന്നത്. സ്കൂളിൽ പൈസ കൊടുക്കേണ്ട അവസാനദിവസം നാളെയാണ്. മണി കലോത്സവത്തിന് പങ്കെടുക്കണം, അവൻ നന്നായി പാടും, കവിത ചൊല്ലും, അവന് പ്രൈസ് കിട്ടും ഉറപ്പാണ്. അമ്മയെ കെട്ടിപ്പിടിച്ച് ഞാൻ ഇതൊക്കെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. പിന്നെയാണ് ശ്രദ്ധിച്ചത് അച്ഛനെല്ലാം കേട്ടുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു, അച്ഛനെന്നെ അടുത്തു വിളിച്ച് ചേർത്ത് നിർത്തി പറഞ്ഞു, നിന്റെ കൂട്ടുകാരൻ കലോത്സവത്തിന് പോണം അത്രയല്ലേ വേണ്ടൂ, നീ ഊണ് കഴിച്ച സമാധാനമായി സ്കൂളിൽ പോക്കോളൂ , അച്ഛൻ വേണ്ടത് ചെയ്യാം…”

“അച്ഛച്ചൻ മണി അങ്കിളിന്റെ അമ്മയെ വിളിച്ച് ആ പൈസ കൊടുത്തുവോ അച്ഛാ?”

” ഹേയ് അങ്ങനെ ആരെങ്കിലും ചെയ്യുമോ മോളെ, അത് അവർക്ക് കുറച്ചിലാവില്ലേ.”

“അന്നൊക്കെ കല്യാണത്തിനുണ്ടാക്കിയ പലഹാരം അടുത്ത വീടുകളിലേക്ക് കൊടുത്തയക്കുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു. അന്ന് വൈകുന്നേരം അമ്മ കുറച്ചു പലഹാരങ്ങളുമായി മണിയുടെ വീട്ടിലേക്ക് ചെന്നു. മണിടെ അമ്മയോടും മുത്തശ്ശിയോടും കുറെ നേരം സംസാരിച്ചിരുന്നു, എന്നിട്ട് ഇറങ്ങാൻ നേരം നൂറ് രൂപ അവരുടെ കയ്യിൽ മെല്ലെ ആരും കാണാതെ വച്ചുകൊടുത്തു.”

“അയ്യോ അവരത് മണിഅങ്കിളിന് കൊടുത്തില്ലെങ്കിലോ..?”

“ഇല്ല മോളേ അവരുടെ നിവൃത്തികേടുകൊണ്ടല്ലേ ആ പൈസയെടുത്തത്. അത്‌ എടുക്കുമ്പോൾ അവരെത്ര വേദനിച്ചിരിക്കും, അന്ന് അച്ഛനും അവരുടെ വേദന മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല, പക്ഷെയിന്ന് ഓർക്കുമ്പോ..”.

“എന്നിട്ട് മണിഅങ്കിളിന് പ്രൈസ് കിട്ടിയോ ? ”

“പിന്നെയില്ലാതെ, കവിത, കഥ, പാട്ട് എല്ലാത്തിനും അവനായിരുന്നു ഒന്നാം സമ്മാനം.”

“ഈ മണി ആരാ വേണുവേട്ടാ ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ?”

“ഈ സംഭവം നടക്കുമ്പോൾ അവൻ പത്തിൽ ആയിരുന്നു പിന്നെ രണ്ടു വർഷം കഴിഞ്ഞപ്പോൾ അവന്റെ മുത്തശ്ശി മരിച്ചു, പിന്നെ അവനും അവന്റെ അമ്മയും അവരുടെ അമ്മ വീട്ടിലേക്ക് താമസം മാറി. കുറച്ചുകാലം ഞങ്ങൾ തമ്മിൽ എഴുത്തുകുത്ത് ഒക്കെ ഉണ്ടായിരുന്നു. ഇപ്പോൾ ഒരു കണക്ഷനും ഇല്ല.”

“സൂപ്പർ കഥ അച്ഛാ..
ഇതിനെ ഞാൻ ഭംഗിയായി എഴുതും, എന്റെ കഥ സെലക്ട്‌ ആവും, മണികണ്ഠൻ മാഷ്ക്ക് എന്റെ കഥ ഇഷ്ടവും ഉറപ്പാ”

“ആർക്കെന്നാ പറഞ്ഞത്?”

“മണികണ്ഠൻ മാഷ്, ഞങ്ങളുടെ മലയാളമാഷ്”

“വേണുവേട്ടാ നിങ്ങളുടെ സുഹൃത്ത് മണിടെ മുഴുവൻ പേര് എന്താണ്?”

“C. K.മണികണ്ഠൻ”

“ചിലപ്പോൾ ആ മണി ആയിരിക്കുമോ ഈ മണികണ്ഠൻ?”

“അതാണ് ഞാനും ആലോചിക്കുന്നത്… “ഒരു ബ്രൗൺ എൻവലപ്പായിരുന്നു ” എന്ന വാചകവും, ആളുടെ പേരിലുള്ള സാമ്യവുമെല്ലാം കൂടി ഒന്നിച്ചു ചേർത്തു വയ്ക്കുമ്പോൾ ആവാൻ സാധ്യതയുണ്ട്.”

“പക്ഷേ അയാൾക്ക് ഈ ബ്രൗൺ എൻവലപ്പിന്റെ കഥ അറിയില്ലല്ലോ വേണുവേട്ടാ?”

“ദേവകി ഒരിക്കൽ അവനോട് എല്ലാകാര്യങ്ങളും പറഞ്ഞതായി എന്നോട് പറഞ്ഞിരുന്നു. അതറിഞ്ഞ് നീയാണെടാ ചങ്ങാതിയെന്ന് പറഞ്ഞ് അവനെന്നെ കെട്ടിപിടിച്ച് കുറെ കരഞ്ഞു. അവൻ എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ആയിരുന്നു പക്ഷെ കാലം ഞങ്ങളെ അകറ്റി. ”

“എന്നാ പിന്നെ സംശയം വേണ്ട രണ്ടാളും ഒന്ന് തന്നെ.”

“അയ്യോ ! അങ്ങനെയാണെങ്കിൽ ഞാൻ എങ്ങനെ ഈ കഥ എഴുതും ? ഇത് വായിച്ച് മാഷിന് സങ്കടം ആവില്ലേ”

“മോളു, അല്ലെങ്കിലും അച്ഛൻ ഈ കാര്യം കഥയെഴുതാൻ വേണ്ടി പറഞ്ഞതല്ല, ഒരു ബ്രൗൺ എൻവലപ്പായിരുന്നു എന്ന വാക്യം കണ്ടപ്പോൾ പഴയ ചില കാര്യങ്ങൾ പറഞ്ഞു അത്രയേ ഉള്ളൂ.
നിങ്ങളുടെ ചിന്താശക്തിയും ബുദ്ധിശക്തിയുമെല്ലാം നല്ലതുപോലെ വികസിക്കാനാണ് സ്കൂളുകളിൽ ഇതുപോലെയുള്ള മത്സരങ്ങൾ നടത്തുന്നത്, അപ്പോൾ അത് നിങ്ങൾ സ്വയം ചിന്തിച്ച് എഴുതുക. അച്ഛൻ പറഞ്ഞു തരും എന്ന ചിന്ത മാറ്റിവെച്ച് നീ സ്വയം ചിന്തിച്ചു തുടങ്ങൂ. നിനക്ക് ഇതിനേക്കാൾ ഭംഗിയുള്ള ഒരു കഥ കിട്ടും.”

“ശരി അച്ഛാ.”

“വേണുവേട്ടാ ആ പഴയ കൂട്ടുകാരനെ കാണുന്നില്ലേ?”

“വേണം നാളെതന്നെ മോളുടെ സ്കൂളിലിൽ പോണം അത്‌ അവനായിരിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു, മൈ ഡിയർ ഫ്രണ്ട്.”

സുനന്ദമഹേഷ്

Post Views: 31
11
Sunandha Mahesh

വായനയിലൂടെ എഴുത്തിൽ എത്തിയവൾ.

21 Comments

  1. മിനി സുന്ദരേശൻ on October 21, 2025 2:27 AM

    ആത്മാർത്ഥ സുഹൃത്തിനെ വീണ്ടും കണ്ടുപിടിക്കാൻ ഒരു ബ്രൗൺ കവർ ‘നിമിത്തമായി …… സുന്ദരമായ കഥ👍❤️

    Reply
  2. Nishiba M on September 23, 2024 4:38 PM

    ആഴത്തിലുള്ള സൗഹൃദം

    Reply
  3. Canoli canalinte puthri on September 16, 2023 9:36 AM

    നന്ദേച്ചി… ഒരുപാടിഷ്ട്ടായിട്ടോ ❤️❤️

    Reply
  4. SHEEJA VIJAY on September 15, 2023 1:01 PM

    കഥയാണെന്നു പോലും തോന്നിയില്ല… Touching 🥰🥰🌹

    Reply
    • Sunandha Mahehs on September 15, 2023 10:40 PM

      സ്നേഹം ഈ വാക്കുകൾക്ക് 😍

      Reply
      • shybi shaju on September 23, 2024 4:21 PM

        ❤️❤️❤️👍👍

        Reply
      • Joyce on September 23, 2024 6:34 PM

        നല്ല രചന, ഗ്രാമത്തിന്റെ നിഷ്കളങ്കത ഓരോ കഥാപാത്രങ്ങളുടെ ചിന്തയിലും സംസാരത്തിലും ചേർത്തെഴുതി.
        👌❤

        Reply
        • Suma Jayamohan on October 19, 2025 2:08 PM

          നല്ല കഥ👌🌹❤️
          ഇനിയും എഴുതണേ നന്ദ .❤️❤️❤️

          Reply
        • SHERLY. V T on October 20, 2025 6:50 AM

          1 ഒരു ഗ്രാമത്തിലെ മനുഷ്യരുടെ ഊഷ്മള ബന്ധങ്ങളുടെ കഥ നന്നായിരിക്കുന്നു👍

          Reply
      • Thara Subhash on October 19, 2025 11:38 AM

        വായിച്ചപ്പോൾ നല്ല സന്തോഷം തോന്നി നന്ദ.രസമുള്ള എഴുത്ത്.❤️❤️❤️

        Reply
  5. Divya Sreekumar on September 15, 2023 11:55 AM

    ഇതാണ് സൗഹൃദം 🥰

    Reply
    • Sunandha Mahehs on September 15, 2023 10:42 PM

      ദിവ്യാ ❤️

      Reply
    • Someone on September 16, 2023 6:49 PM

      ഹൃദ്യമായ കഥ 😍😍

      Reply
      • Sunandha Mahehs on September 16, 2023 7:59 PM

        സ്നേഹം ഈ വായനക്ക് 😍

        Reply
  6. sabira latheefi on September 15, 2023 10:49 AM

    ❤️👍🏻

    Reply
    • Sunandha Mahehs on September 15, 2023 10:42 PM

      സ്നേഹം 😍

      Reply
  7. Silvy Michael on September 15, 2023 10:27 AM

    മനസ്സിൽ തൊടുന്ന കഥ 🥰🥰🥰🥰

    Reply
  8. Manna Mereeza on September 15, 2023 10:00 AM

    ശരിയാണ്… ഇതുപോലെയുള്ള സുഹൃത്തുക്കൾ ഇന്നത്തെ കാലത്ത് കാണുന്നത് ചുരുക്കം. മനസ്സിൽ തട്ടി…ട്ടോ🥰

    Reply
    • Sunandha Mahehs on September 15, 2023 10:43 PM

      നമ്മുക്ക് അങ്ങനെ ആവാല്ലോ.. 👍😍
      ഇഷ്ടം ❤️

      Reply
  9. Nishiba M on September 14, 2023 5:43 PM

    മനോഹരം. നിഷ്കളങ്കമായ സൗഹൃദം

    Reply
    • Sunandha Mahehs on September 15, 2023 10:43 PM

      അതേ 😍❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.