Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഗർഭിണി ദോശേം ഡൈമൺചട്ടമ്പീം പിന്നെ…..
കഥ പാചകം

ഗർഭിണി ദോശേം ഡൈമൺചട്ടമ്പീം പിന്നെ…..

By Dr Venus V. VSeptember 14, 202310 Comments5 Mins Read186 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈവനിംഗ് സ്നാക് ടൈം – 1001

ക്രഥ)

സാധാരണ വൈകുന്നേരത്തെ കാപ്പി കഴിഞ്ഞിട്ടാണ് ഞാൻ എഴുതാനിരിക്കുന്നത്. എന്നും ഞാനിവിടെ ഉണ്ടാക്കുന്ന ഈവനിംഗ് സ്നാക്ക് തന്നെ ആണല്ലോ  ഞാൻ എൻ്റെ ഈവനിംഗ് സ്നാക്ക് ടൈം എന്ന  എഫ് ബി പേജിൽ പോസ്റ്റ് ചെയ്യുന്നത്. ഇന്ന് എഴുത്ത്, കാപ്പിയ്ക്കു മുൻപാകട്ടെ എന്നു വച്ചു, എന്താന്നല്ലേ?, ജയേട്ടൻ ഉച്ചമയക്കം കഴിഞ്ഞ് എഴുന്നേറ്റില്ല. സൺഡേ അല്ലേ, അവധിയും. ഞാനുണ്ടാക്കിയ സ്പെഷ്യൽ മാമ്പഴപ്പുളിശ്ശേരീം, ചെറിയ ഉള്ളിയും വറുത്തമുളകും പുളിയും വഴറ്റി, നല്ല പോലെ ചേർത്തരച്ച ചമ്മന്തിയും, ചീര തോരനും നല്ല രുചിയാണെന്നും പറഞ്ഞ് ഉച്ചയൂണ് പതിവിൽ കൂടുതൽ കഴിച്ചു. എന്നിട്ടു പറയാ, ” ഇത്രേം രുചി വേണ്ട, തടി കൂടും” ന്ന്. നമ്മൾ ഉണ്ടാക്കിയത് സ്നേഹത്തോടെ വിളമ്പുമ്പോൾ ശരിയ്ക്കും രുചി കൂടും. അല്ലേ? കൂടുതൽ കഴിക്കേം ചെയ്യും. ഞങ്ങളുടെ കല്യാണത്തിൻ്റെ സമയത്ത് തീരെ മെലിഞ്ഞിരുന്ന ആളാണ്. ഇപ്പോൾ എൻ്റെ കൈപ്പുണ്യം കൊണ്ടാണത്രേ വണ്ണവും വെയ്റ്റും കൂടിയത്. എന്നാലും പൊണ്ണത്തടിയൊന്നും ഇല്ല കേട്ടോ. 57 കിലോ ഉണ്ടായിരുന്നത് 67 ആയി എന്നു മാത്രം. 170 സെൻ്റിമീറ്റർ നീളം ഉളളതു കൊണ്ട് 170 – 100, 70kg വരെയാകാം വെയ്‌റ്റ്‌. അതായത് ഇനിയും മൂന്നു കിലോ കൂടിയാകാം. എന്നാലും വെയ്റ്റ് കൂടാതെ ഞാൻ ശ്രദ്ധിക്കുന്നുണ്ട്.  രാവിലെ രണ്ടു പേരും കൂടിയാണിപ്പോൾ നടപ്പ്. 

അദ്ദേഹം ഉറങ്ങി എഴുന്നേൽക്കും മുൻപ് എഴുതി തീർക്കണം. എന്നിട്ടു വേണം കാപ്പി കൊടുക്കാൻ, പിന്നെ ഒപ്പമിരുന്ന് ഇന്നുണ്ടാക്കിയ പലഹാരവും ചേർത്ത്, തമാശകളും പറഞ്ഞ്, രസിച്ചു രസിച്ചങ്ങനെ കുടിയ്ക്കാൻ. 

ഇന്നത്തെ സ്നാക് ടൈമിൽ ഞാൻ 1001 എന്നെഴുതിയതു കണ്ടോ?എന്നു വച്ചാൽ ഇതു വായിയ്ക്കുന്ന നിങ്ങളും ഞാനും കൂടി നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇത്രയും ഈവനിംഗ് സ്നാക് ഉണ്ടാക്കി കൊടുത്തൂന്ന്.  എത്ര പെട്ടെന്നാണ്  ആയിരം കഴിഞ്ഞത്; അതാ, നിങ്ങൾ പലപ്പൊഴും ചോദിച്ചതിന്നുത്തരമായി എന്നെക്കുറിച്ചു കൂടിയെഴുതാം എന്നു കൂടി കരുതിയത്. 

ഇപ്പോൾ യൂട്യൂബിൽ ഒക്കെ ഫുഡ് പ്രിപ്പറേഷൻസിൻ്റെ വീഡിയോകൾ ആണല്ലോ നിറയെ. ” എനിയ്ക്കിവിടെ സുഖം തന്നെ, അവിടെ നിങ്ങൾക്കും സുഖമല്ലേ ” എന്നൊക്കെ പറയുന്ന വീഡിയോ കണ്ടു  കണ്ടു മടുത്തു. 

എൻ്റെ കൈപ്പുണ്യത്തിൽ മനസ്സുനിറഞ്ഞിട്ടാകണം, ജയേട്ടൻ ‘തനിയ്ക്കെന്താ ഇതൊക്കെ ഷെയർ ചെയ്താൽ – ‘എന്നു ചോദിച്ചത്. വീഡിയോ ഷൂട്ട് ചെയ്യാൻ ഇഷ്ടമല്ലാത്തതിനാലും, വായനയും എഴുത്തും ഇഷ്ടമായതിനാലുമാണ് ഈവനിംഗ് സ്നാക്ക് ടൈം എന്നൊരു പേജ് തുടങ്ങിയത്. ഇപ്പോൾ നിങ്ങളുടെ റെസ്പോൺസ് കാണുമ്പോൾ എനിക്കു തോന്നും, ജയേട്ടൻ പറഞ്ഞതു കേട്ടത് നന്നായെന്ന്. ഇപ്പോൾ പുതിയ വിഭവങ്ങളെക്കുറിച്ചെഴുതാൻ, സ്നാക്  സെലക്റ്റ് ചെയ്യാൻ എന്നെക്കാളേറെ അദ്ദേഹത്തിനാണ് തിടുക്കം, ഇഷ്ടം. 

നിങ്ങൾ ഉണ്ടാക്കിയ വിഭവങ്ങളുടെ പിക്  കമൻ്റ് ബോക്സിൽ പോസ്റ്റു ചെയ്യണതു കാണുമ്പോൾ. ഒരു സുഖം, തൃപ്തി. എന്തൊരു സ്നേഹാ, എന്തൊരാവേശമാ നിങ്ങൾക്ക് ! ഞാനടുത്തിരുന്ന് നിങ്ങളോട് സംസാരിക്കണപോലെ തോന്നുംന്ന് നിങ്ങൾ എഴുതിയതു വായിച്ചപ്പോൾ എൻ്റെ  മനസ്സുനിറഞ്ഞു. 

വിവാഹത്തിനു മുൻപ് എനിയ്ക്കു പാചകമൊന്നും തീരെ അറിയില്ലായിരുന്നു., അമ്മ പക്ഷേ പറഞ്ഞിരുന്നു, ഭർത്താവിൻ്റെ ഹൃദയത്തിലേയ്ക്കുള്ള വഴി അദ്ദേഹത്തിൻ്റെ  വയറ്റിലൂടെയാണെന്ന്. ഏതായാലും എൻ്റെ പാചകത്തിൻ്റെ രുചി കൊണ്ട് അമ്മ പറഞ്ഞ ആ വഴിയിപ്പോൾ സ്നേഹത്തിൻ്റെ  ആറുവരിപ്പാതയായിക്കാണും. നിങ്ങളും പിന്നിലല്ല കേട്ടോ, ഈ ആയിരം പാചകങ്ങൾ കൊണ്ട് നിങ്ങളും നിങ്ങളുടെ  പ്രിയപ്പെട്ടവൻ്റെ ഹൃദയത്തിലേയ്ക്ക് ഒരു നാലു വരിപ്പാത എങ്കിലും  തീർത്തു കാണും. നമുക്കിനീം അതിൻ്റെ വീതി കൂട്ടാംന്നേ, സ്നേഹപ്പാതയുടെ!

നിങ്ങളിപ്പോൾ ഞാനിന്നലെയെഴുതിയ ഗർഭിണി ദോശയുടെ പ്രിപ്പറേഷനിലാണോ? അതോ എരിവു ചേർത്ത ഡൈമണിൻ്റെ പ്രിപ്പറേഷനിലോ ?അതെ; നമ്മുടെ എരിവ് ചേർത്ത ഡൈമൺചട്ടമ്പി തന്നെ, ഞാൻ പോസ്റ്റ് ചെയ്ത പുതിയ തരം  ഫില്ലിംഗ് നിറച്ച ഗർഭിണി ദോശയ്ക്കു  മുന്നേ അതിൻ്റെ  തലേന്നെഴുതിയ ജഗതീടെ ഡൈമൺചട്ടമ്പി ! നിങ്ങളുടെ കയ്യിൽ ആവശ്യമായ എല്ലാ ചേരുവകളും  ഇല്ലാത്തതിനാൽ അതേ ദിവസം തന്നെ സ്നാക് ഉണ്ടാക്കാൻ പറ്റാതെ ഒരു ദിവസം വൈകാനും സാദ്ധ്യതയുള്ളതുകൊണ്ടു ചോദിച്ചതാണ്. 

ഇന്ന് ഞാനുണ്ടാക്കിയതെന്താന്ന് അറിയ്യോ? പഴം കൊണ്ട് ഒരു  നാടൻ അട. എങ്ങിനെയാണെന്നല്ലേ?വായിച്ചോളൂ. എന്നും എണ്ണപ്പലഹാരം  കഴിച്ച് കോളസ്റ്ററോൾ കൂട്ടേണ്ട !

പാചകം ഇങ്ങനെ. 

ഇത്രയും സാധനങ്ങൾ വേണം കേട്ടോ, 

  1. അടുക്കളയിൽ, അല്ലെങ്കിൽ സ്റ്റോർ റൂമിൽ, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്, അതിൻ്റെ മൂലയിൽ സ്വന്തം വിധിയെ പഴിച്ച്കേണു കൊണ്ടിരിയ്ക്കുന്ന മഞ്ഞയിൽ കറുത്ത പുള്ളിയുള്ള ഉടുപ്പിട്ട നാടൻ നേന്ത്രപ്പഴം മൂന്നെണ്ണം (എന്നു വച്ചാല് വീട്ടിലാരും തിന്നാതെ മാറ്റി വച്ച് പഴുത്തു പാകമായ പഴം തന്നെ )
  2. മൈദ / ഗോതമ്പുപൊടി
  3. ഉപ്പ്
  4. മഞ്ഞൾ
  5. എണ്ണ 
  6. ചിരകിയ നാളികേരം

ഇവ ആവശ്യത്തിന്

കൈ കഴുകി വൃത്തിയാക്കി, പഴം കഴുകി തൊലി മാറ്റി നാലായി പൊളിച്ച് കനം കുറച്ച്അരിഞ്ഞുവയ്ക്കുക. ചിപ്സിനേക്കാൾ മൂന്നു നാലു മടങ്ങ് കനം ആയിക്കോട്ടെ !

മാവു് കുഴയ്ക്കാനുളള, അധികം വട്ടമില്ലാത്ത പാത്രത്തിന് കുറുകെ ചായ അരിക്കുന്ന അരിപ്പ വച്ച് മൈദ / ഗോതമ്പുപൊടി അരിച്ചെടുത്തു മാറ്റി വച്ചോളൂ. (വലിയ അരിപ്പ ഉപയോഗിച്ചാൽ അതു കഴുകി വൃത്തിയാക്കാൻ ബുദ്ധിമുട്ടാണ്. )

ഇനി പാത്രത്തിൽ നേരത്തേ അരിഞ്ഞുവച്ച പഴക്കഷണങ്ങൾ ഇടുക. കഷണങ്ങൾ പരസ്പരം ചേർന്നിരിക്കാൻ വേണ്ടയത്രയും പൊടി മാത്രം ചേർക്കണം. കൂടുതൽ പൊടി ആയാൽ കല്ലിച്ചു പോകും. അൽപ്പം വെളിച്ചെണ്ണ കൂടി ആയിക്കോട്ടെ, കയ്യിൽ ഒട്ടിപ്പിടിയ്ക്കാതിരിയ്ക്കാൻ. 

ചുരണ്ടിയ നാളികേരം, ഉപ്പ്, അൽപ്പം പഞ്ചസാര, അൽപ്പം മഞ്ഞൾ ഇവ മീതെ വിതറി ആവശ്യത്തിന് വെള്ളം ചേർത്ത് അടയുടെ പാകത്തിന് കുഴക്കുക. പഴം നുറുക്ക് കുഴഞ്ഞു പോകാതെ നോക്കണം. പത്തു മിനിറ്റ് റെസ്റ്റു ചെയ്യാൻ വച്ചോളൂ. വേണമെങ്കിൽ പരത്തിയെടുക്കും മുൻപ് അൽപ്പം ബേക്കിംഗ് സോഡ ചേർക്കാം. ഇഷ്ടമുണ്ടെങ്കിൽ മാത്രം. അത് ഓപ്ഷണലാ കേട്ടോ?

ഇനി നോൺ സ്റ്റിക്കിങ്ങ് പാൻകഴുകിയെടുക്കണം. കഴുകി കഴിഞ്ഞെങ്കിൽ പാനിൽ അൽപ്പം വെളിച്ചെണ്ണ പുരട്ടി കുഴച്ചെടുത്തമാവ് വലിയ ഉണ്ടയാക്കി അതിൽ വയ്ക്കുക. വേറൊരു പരന്ന പാത്രത്തിൽ വെള്ളമെടുത്ത് ഇടയ്ക്കിടെ അതിൽ കൈമുക്കി മാവ്  അടപോലെപരത്തിയെടുക്കുക, നല്ല വൃത്തമായി, മുകളിൽ അൽപ്പവും മുഴച്ചിരിയ്ക്കാതെ. 

ഇനി സ്റ്റൗ കത്തിച്ച്, പാൻ ജ്വാലയ്ക്കു മേൽ വച്ച് അടപ്പു കൊണ്ട്മൂടിയതിനു ശേഷം ചെറുതീയിൽ വേവിച്ചോളൂ. (ഗ്ലാസ് അടപ്പായാൽ ഉള്ളിൽ നടക്കുന്നതെല്ലാം പുറത്ത് കാണാം ). പച്ചമാവിന്റെ കളർ മാറി കഴിയുമ്പോൾ, വെന്ത പോലെയാകുമ്പോൾ ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ മുകളിൽ തൂവി എല്ലായിടത്തും പുരട്ടി അട മറിച്ചിട്ട് മൂടിവച്ച് വീണ്ടും വേവിക്കുക. 

കത്തു പിടിച്ച് കരിയാൻ സാദ്ധ്യതയുള്ള തിനാൽ നല്ല ശ്രദ്ധ വേണം. തീ മിനിമം. 

വെന്തു കഴിഞ്ഞാൽ മൂടി മാറ്റി ഇരുവശവും മറിച്ചു മറിച്ചിട്ട് മൊരിയാൻ വയ്ക്കുക. 

നല്ലവണ്ണം മൊരിഞ്ഞല്ലോ? ഇനി സ്റ്റൗവിൽ നിന്നും താഴെ  ഇറയ്ക്കി വയ്ക്കണം. ചെറിയ ചൂടോടെ, ചായയ്ക്കൊപ്പം, ഭംഗിയുള്ള പ്ലേറ്റിൽ പകർത്തി, ചെറിയ കഷണങ്ങളായി മുറിച്ച് ടേബിളിൽ വച്ചോളൂ. പഴകിയ പഴസുന്ദരിയെ വേണ്ടയെന്നു തള്ളിപ്പറഞ്ഞവർ പാഞ്ഞടുക്കും തീർച്ച. !

എല്ലാം വായിച്ചു പഠിച്ച്, പ്രിപ്പറേഷൻ കഴിഞ്ഞ് ഫോട്ടോ ഷെയറ് ചെയ്യ്, ഏതാ ഞാൻ ഉണ്ടാക്കിയത് പോലെയായ തെന്ന് അറിയാലോ. 

ബാക്കി നാളെ, പുതിയതൊന്നുമായി. 

നാലു മണിയാകുന്നു, ജയേട്ടൻ എഴുന്നേറ്റു കാണും. നോക്കട്ടെ!

 ഒത്തിരി  സ്നേഹത്തോടെ, 

നിങ്ങളുടെ സ്വന്തം

നിത്യ. നിത്യ കല്യാണി. 

എഴുതിക്കഴിഞ്ഞ് വായിച്ചു നോക്കി fb യിൽ പോസ്റ്റ് ചെയ്ത് എഴുന്നേറ്റപ്പോൾ ഡൈനിംഗ് ടേബിളിനു മുൻപിൽ കാവലാണ് ഭർത്താവ്. താൻ എഴുതാനിരുന്നു നേരം വൈകിയതിൻ്റെ അക്ഷമ മുഴുവൻ മുഖത്തുണ്ട്, കാലുഷ്യത്തിൻ്റെ കറ പോലെ!

“കല്യാണി എണീറ്റോ, എഴുത്തും പോസ്റ്റലും കഴിഞ്ഞ് ? സമയത്തിന് ഒരു ചായ തരാൻ പറ്റ്വോ നിനക്ക്?”

ഓർത്തു. എഴുത്തിന്നു പകരം വീഡിയോ ഷൂട്ടിംഗ്  ആയിരുന്നെങ്കിൽ വിവിധ ഫ്രീക്വൻസിയിൽ, ടോണുകളിൽ അപശബ്ദങ്ങൾ അതിൽ നിറയുമായിരുന്നു. ഏതോ സിനിമയിൽ വിജയരാഘവൻ്റെ കഥാപാത്രം ഉർവശിയോട് പറയും പോലെ ചായ. ( പിന്നെ ശബ്ദമുയർത്തി ). ചായ. (കുറേക്കൂടി ഉറക്കെ ) ചായ. 

വേഗം സ്റ്റൗ കത്തിച്ച് ചായ കപ്പിൽ പകർന്ന് ഡൈനിംഗ് ടേബിളിലെ മാറ്റിനു മുകളിൽ വച്ചു., ആവി പറക്കുന്ന തിളച്ച ചായ. പഴയ ബിസ്ക്കറ്റ്  ടിൻ തുറന്ന് ആരോറൂട്ട് ബിസ്ക്കറ്റ് അഞ്ചെണ്ണം ഒരു പ്ലേറ്റിലാക്കി അരികിൽ വച്ചു. 

തിരിഞ്ഞു അടുക്കളയിലേക്ക് നടക്കുമ്പോൾ പിന്നിൽ  അദ്ദേഹത്തിൻ്റെ സ്വരം കേട്ടു ” ഇന്നും ഇത് തന്നെ കിട്ടിയുള്ളൂ നിനക്ക്, റസ്ക് അല്ലെങ്കിൽ ബിസ്ക്കറ്റ്. കണ്ടും തിന്നുംമനുഷ്യന് മടുത്തു. 

 ഊണിന് മാമ്പഴപ്പുളിശ്ശേരീം, ചീരത്തോരനും ആണത്രേ ജയേട്ടന് വിളമ്പിയത്.  ഭക്ഷണത്തിന് രുചിയേറിയിട്ടാണ് ഏട്ടന് തടി വച്ചത്. എന്തൊരു കഴിവാണ് കള്ളങ്ങൾ തട്ടി വിടാൻ!ഇവിടെ സാമ്പാറ് രണ്ടാം വാരമാണ്. മറ്റാരുമറിയണ്ട നിൻ്റെയീ നാടകം !

ഈവനിംഗ് സ്നാക് ടൈം ഫെയിം കല്യാണിക്കുട്ടി ഉണ്ടാക്കിയ ഇന്നത്തെ പഴം അടയ്ക്ക് എന്നാ ടേസ്റ്റ്!”

fb യിലെ പോസ്റ്റ് നോക്കി  വായിച്ചതാണ്, അതിൻ്റെ ബാക്കിയാണ് തന്നെ കളിയാക്കുന്ന, ആ വായിൽ നിന്നടർന്നു വീഴുന്ന ഈ വാക്കുകൾ. അതിൽ നിറഞ്ഞു നിൽക്കുന്ന പുച്ഛം ഇരു ചെവിയും തുളച്ച് തന്റെ തലയ്ക്കകത്തേക്ക്. 

പക്ഷേ, അവിടെ ചിന്തകൾ നിറഞ്ഞിരുന്നു, നിത്യ കല്യാണിയുടെ മാത്രം പ്രശ്നങ്ങൾ!. നാളത്തെ ഈവനിംഗ് സ്നാക് ടൈം??? എന്തു വിഭവമാണെഴുതി പൊലിപ്പിക്കുക, 

 1002 ൽ?

ഡോ. വീനസ്

Post Views: 29
6
Dr Venus V. V
  • Website

I am doctor by profession(modern medicine),residing at Edappally,Ernakulam.Used to write short stories,poems. Interested in traveling.Used to write travelogue. Published my short story book,Pranayaksharangal. Paints with all mediums.Like stitching,crafts. My husband is an engineer.

10 Comments

  1. Nishiba M on September 22, 2023 6:40 PM

    അതു കലക്കി..😀

    Reply
    • drvenus on September 23, 2023 9:26 AM

      താങ്ക് യൂ

      Reply
  2. Divya Sreekumar on September 22, 2023 2:40 PM

    നിത്യകല്യാണി കൊള്ളാം 😃😃👍

    Reply
    • drvenus on September 23, 2023 9:27 AM

      താങ്ക് യൂ

      Reply
  3. Nafs nafs on September 15, 2023 5:40 PM

    ഡോക്ടറേ . സൂപ്പർ👍👌🥰

    Reply
    • drvenus on September 18, 2023 12:42 PM

      താങ്ക് യൂ

      Reply
  4. Canoli canalinte puthri on September 15, 2023 12:15 PM

    👍🏻👍🏻❤️❤️❤️

    Reply
    • drvenus on September 18, 2023 12:43 PM

      താങ്ക് യൂ

      Reply
  5. Sabira latheefi on September 14, 2023 11:47 PM

    ❤️❤️

    Reply
    • drvenus on September 18, 2023 12:43 PM

      താങ്ക് യൂ

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.