Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൗഹൃദം : ഒരു വേറിട്ട കാഴ്ച
ബന്ധങ്ങൾ സൗഹൃദം

സൗഹൃദം : ഒരു വേറിട്ട കാഴ്ച

By Neethi BalagopalSeptember 14, 2023Updated:September 15, 20232 Comments3 Mins Read50 Views
Bookmark Now
Please login to bookmark Close

No account yet? Register

പുതിയ വീട്ടിലേക്ക് താമസം മാറി അധിക നാളുകളായിട്ടുണ്ടായിരുന്നില്ല..

ചുറ്റുപാടും ഉളളവരെയൊക്കെ  പരിചയപെട്ടു വരുന്നതേയുണ്ടായിരുന്നുള്ളൂ . അയൽപക്കത്തുള്ള ചേട്ടൻമാരെയും ചേച്ചിമാരെയും സമപ്രായക്കാരെയും പരിചയപ്പെട്ട് ഒരുവിധം പുതിയനാടുമായി ഇണങ്ങിവരുന്ന നാളുകളിലൊന്നിലാണ് ഒരു രാത്രിയിൽ രണ്ടു പുരുഷൻമാരുടെ ഉറക്കെയുള്ള സംസാരം കേൾക്കാനിടയായത് . ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് , സ്ട്രീറ്റ് ലൈറ്റിൻ്റെ വെട്ടത്തിന് കീഴെനിന്ന് രണ്ടുപേർ തമ്മിൽ വഴക്കു കൂടുന്നതാണ് ! ..

മദ്യപിച്ച് മദോന്മത്തരായ രണ്ടുപേർ ,  കണ്ടാൽ എഴുപതിനുമേൽ പ്രായം, മെ ലിഞ്ഞ ശരീരം.. ലുങ്കിയും ഷർട്ടും വേഷം. പലപ്പോഴും ശബ്ദമുയർത്തി സംസാരിക്കുന്നതിനിടയിൽ അവർ വേച്ചുവീഴാൻ പോകുന്നുണ്ടായിരു ന്നു. വഴക്കു കൂടുന്നതിനിടയിലും ഒരാൾ വീഴുമ്പോൾ മറ്റേയാൾ താങ്ങാവുന്നത് ഞങ്ങളിൽ കൗതുകമുണർത്തി .

അരമണിക്കൂർ നേരത്തെ വഴക്കിനൊടുവിൽ രണ്ടുപേരും കോംപ്രമൈസ് ചെയ്ത് തോളിൽ കൈയിട്ട് ആടിയാടി ഇരുട്ടിൻ മറവിൽ അലിഞ്ഞുചേരുംവരേയ്ക്കും ഞങ്ങൾ നോക്കിനിന്നു .

എല്ലാ കണ്ണുകളിലും അത്ഭുതമായിരുന്നു. ആദ്യമായാണ് ഇങ്ങനൊരു കാഴ്ച കാണുന്നത് . രണ്ടു മദ്യപാനികളുടെ വിചിത്രമായ പെരുമാറ്റമെന്ന് ഞങ്ങൾ തമ്മിൽ പറഞ്ഞു. അതിനെ തുടർന്നുള്ള ദിവസങ്ങളിലും ഫിറ്റായിട്ടുള്ള അവരുടെ വരവും ഞങ്ങളുടെ വീട്ടിനു മുന്നിൽനിന്നുള്ള വഴക്കുo ആവർത്തിച്ചപ്പോൾ അതൊരു പതിവു രാത്രികാഴ്ചയായി മാറി ..

അങ്ങനെയിരിക്കെ ഒരുദിവസം പകൽസമയത്ത് രണ്ടുപേരും കൂടെ നടന്നുപോകുന്നത് കണ്ട ഞാൻ ആശ്ചര്യത്തോടെ എല്ലാവരുടെയും നേരേ നോക്കി. എല്ലാവരും അന്തംവിട്ട് നിൽപാണ് .. കാരണം രാത്രിയിൽ തോളിൽ കൈയിട്ടു നടക്കുന്ന അവർ തമ്മിൽ തീർത്തും അപരിചിതരേപ്പോലെ നടന്നകലുന്നത് കണ്ട ഞങ്ങൾ അതിശയിച്ചു. ഇവരെന്താ ഇങ്ങനെ എന്ന് ഞാൻ മനസിലോർത്തു .

പതിയെപ്പതിയെ അവരെക്കുറിച്ച് ഞാൻ മനസിലാക്കി .ഒരാൾ ‘ബാലൻ ‘മറ്റേയാൾ ‘നാണു ‘ എന്നു വിളിപ്പേരുള്ള നാരായണൻ .ഇവർ സുഹൃത്തുക്കളാണോ എന്ന് നമുക്കു പലപ്പോഴും സംശയം തോന്നിയിട്ടുണ്ട് .അതുകൊണ്ടു തന്നെ ഇവരുടെ വിചിത്രസ്വഭാവത്തെ ഞാൻ ആകാംക്ഷയോടെ ഓരോ ദിവസവും വീക്ഷിക്കാൻ തുടങ്ങി .

പകൽസമയത്ത് രണ്ടുപേരും തമ്മിൽ കണ്ടാൽ മിണ്ടാതെ , അറിയാത്തഭാവത്തിൽ
നടന്നുനീങ്ങും . ചിലപ്പോൾ മുന്നിലും പിന്നിലുമായി നിശ്ശബ്ദരായി കടന്നു പോകുന്നുണ്ടാവും. കടയിലേക്കോ മറ്റോ ആവാം. സന്ധ്യയ്ക്ക് കള്ളു ഷാപ്പിലേക്ക് പോകുന്നതും വെ വ്വേറെയാണ്. ലഹരി തലയ്ക്ക് പിടിച്ച് കഴിഞ്ഞാൽ അവർ , സ്നേഹത്തിൻ്റെ അതിർവരമ്പുകളില്ലാത്ത ഉറ്റ സുഹൃത്തുക്കളായി ഷാപ്പിൽ നിന്ന് പുറത്തിറങ്ങും .നാക്ക് കുഴഞ്ഞ തമാശകൾ വായയിലൂടെ പുറത്തു വരും. കാലുകൾ നിലത്തുറയ്ക്കില്ലെങ്കിലും ഇരുട്ടിൽ അന്യോന്യം താങ്ങായ് അവർ നടന്നുവരുന്നത് കാണാം. എൻ്റെ വീട്ടിൻ്റെ മുന്നിലെത്തുമ്പോഴേക്കും മിക്കപ്പോഴും പരസ്പരം വഴക്കടിക്കാൻ തുടങ്ങിയിട്ടുണ്ടാവും . അവിടെ നിന്ന് തന്നെ ഒത്തുതീർപ്പാക്കി ഒന്നിച്ചുനടന്ന് കളിതമാശകൾ പറഞ്ഞ് പോകുന്നവർ പിറ്റേന്ന് ക ണ്ടാൽ തമ്മിൽ തിരിച്ചറിയില്ല . ഇത്രയും വിചിത്രമായ സൗഹൃദം ഞാനാദ്യമായി കാണുകയായിരുന്നു.

ഒരുദിവസം രാത്രിയിൽ ഒരാളുടെ മാത്രം ശബ്ദം ഉയർന്നുകേട്ടത് കൊണ്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കിയ ഞാൻ അന്തംവിട്ടു .നാണുവേട്ടൻ ഒറ്റയ്ക്ക നിന്ന് വിളക്ക് കാലിനോട് സംസാരിക്കുകയാണ്..

“നീ പഴയെടാ .. എന്താ നീ ഒന്നും പഴയാത്തേ ? പഴ നാ…. മോനേ ..”

പിന്നെ കേട്ടത് പൂരത്തെറിയായിരുന്നു .തെറി
കേട്ട് എൻ്റെ തലയ്ക്കകത്തുനിന്നും അഞ്ചെട്ടു കിളികൾ ഒന്നിച്ചു പറന്നുപോയി .ലക്കുകെട്ട നാണുവേട്ടൻ ഇലക്ട്രിക്പോസ്റ്റിനെയാണ് , ബാലേട്ടനാണെന്ന് തെറ്റിദ്ധരിച്ച് തെറിവിളിക്കുന്നത് . കുറേനേരം തെറിവിളിച്ച് പോസ്റ്റിനെ ഒന്നു കെട്ടിപ്പിടിച്ച് കൂടെ നടത്താനൊരു ശ്രമംനടത്തി, സാധിക്കാഞ്ഞിട്ടാവണം തനിയെ ആടിയാടി അകലേക്ക് പോയി . അതും എനിക്കത്ഭുതമായി ..

നാണുവേട്ടനും ബാലേട്ടനും അവരുടെ മദ്യപാനവും ലഹരി മൂത്താലുള്ള ചങ്ങാത്തവും
ഞങ്ങളുടെ രാത്രിയുടെ താളമായി മാറി . രാത്രികാലങ്ങളിലുള്ള അവരുടെ സഞ്ചാരം
ആർക്കും വലിയ വിഷയമല്ലാതായി മാറി .എങ്കിലും ഞാൻ മാത്രം അവരുടെ കൂട്ടുകെട്ട് ആസ്വദിച്ചിരുന്നു .ഒരാളിൻ്റെ അഭാവത്തിൽ മറ്റേയാളിൻ്റെ പെരുമാറ്റം വളരെ രസകരമായിരുന്നു .

അവർക്ക് ,ഞങ്ങളെ കണ്ടാൽ ചിരിക്കാനും അത്യാവശ്യം വിശേഷങ്ങൾ തിരക്കാനുമുള്ള അടുപ്പം ഉടലെടുത്തിരുന്ന നാളുകളിൽ, ചില ദിവസങ്ങളിൽ നാണുവേട്ടൻ പകൽ
കുടിച്ചിട്ടുവരുന്നത് കാണാറുണ്ടായിരുന്നു..ഞങ്ങളെയാരെയെങ്കിലും ഉമ്മറത്ത് കണ്ടാൽ അയാൾ സ്വന്തം വീട്ടിലേക്കായി വാങ്ങിച്ചുകൊണ്ടുപോകുന്ന പഴമോ മാങ്ങയോ ഒക്കെ തരാൻ ശ്രമിക്കും .വാങ്ങിയില്ലെങ്കിൽ ഉമ്മറത്തോ മതിലിൻമേലെയോ സാധനം ഉപേക്ഷിച്ച് പോകാനും തുടങ്ങി . നാണുവേട്ടനെ ദൂരെ നിന്ന് കാണുമ്പോഴേ ഞങ്ങളകത്ത് കയറി ഒളിക്കാനുംതുടങ്ങി . ഞങ്ങളെ കണ്ടില്ലെങ്കിൽ അയാൾ ഒന്നും മിണ്ടാതെ തലയുംകുനിച്ച് പോകുന്നത് കാണാം .മദ്യപിച്ചാൽ മാത്രമേ പ്രശ്നമുള്ളൂ. ഇല്ലെങ്കിൽ പരിചയഭാവം കാണില്ല .

ആ ദിവസം  ബാലേട്ടൻ്റെ മരണവാർത്ത കേട്ടാണ് നാടുണർന്നത് . കേട്ടപാടെ നാണുവേട്ടൻ ഈ വാർത്ത എങ്ങനെ സ്വീകരിച്ചിട്ടുണ്ടാവുമെന്നായിരുന്നു എൻ്റെ ചിന്ത. കുറേദിവസത്തേക്ക് അയാളെ ആരും കണ്ടതേയില്ല . പിന്നീടങ്ങോട്ട് നാണുവേട്ടൻ്റെയും ബാലേട്ടൻ്റെയും വഴക്കുകളോ ബഹളങ്ങളോ ഇല്ലാത്ത രാത്രികളായിരുന്നു. അവർ എല്ലാവരുടെയും മനസിൽനിന്നും മായാൻ തുടങ്ങിയിരുന്നു.. എൻ്റെ വീട്ടിന് മുന്നിൽ കോലാഹലങ്ങളസ്തമിച്ച രാത്രികൾ പിറന്നുകൊണ്ടിരുന്നു .

കുറേ നാളുകൾക്കുശേഷം ഒരുദിവസം തലയുംതാഴ്ത്തി നിശ്ശബ്ദനായി നടന്നുനീങ്ങുന്ന നാണുവേട്ടനെ ഞാൻ കണ്ടു . ആളൊന്നു വീഴാൻപോയപ്പോൾ കുടിച്ചിട്ടുണ്ടെന്ന് എനിക്ക് മനസിലായി. എങ്കിലും മൗനിയായിരുന്നു അയാൾ . കൂട്ടുകാരനില്ലാത്തതിൻ്റെ വേദന അയാളെ അലട്ടുന്നുണ്ടാവാം .ഈ ഭൂമിയിൽ അയാൾ തീർത്തും ഏകനാണെന്നെനിക്കു തോന്നി . അവരുടെ കൂട്ടുകെട്ടിനാധാരം മദ്യം മാത്രമായിരുന്നുവോ?..അതിനു ശേഷം ഞാനൊരിക്കലും ലഹരി മൂത്ത് വഴക്കടിച്ച് നടക്കുന്ന നാണുവേട്ടനെ കണ്ടിട്ടില്ല .

നാണുവേട്ടനും ബാലേട്ടനും … അവരെ ഞാൻ
പരിചയപ്പെട്ടപ്പോഴാണ് സൗഹൃദം ഒരത്ഭുതമായി മാറുന്നത് .. ഓർക്കുമ്പോ ഇന്നും എന്നെ അതിശയിപ്പിച്ച ഒരു കൂട്ടുകെട്ട് ..

വേനലും മഴയും പലതവണ വിളക്കുകാലിനെ ചുംബിച്ചു പരിഭവിച്ച് കടന്നുപോയി .സൗഹൃദ ത്തിൻ്റെ വേറിട്ട കാഴ്ച സമ്മാനിച്ച നാണുവേട്ടനും ബാലേട്ടനെപ്പോലെ വെറും ഓർമ്മയായി മാറി . ഇപ്പോഴും ഞാൻ വെറുതെ ഓർത്തുനോക്കാറുണ്ട് , ഒരുപക്ഷേ ഇരുവരും ഇപ്പോഴും പരലോകത്തിരുന്ന് കഥകളും തമാശകളുംപറഞ്ഞ് വഴക്കടിച്ച് വഴക്കിനൊടുവിൽ അനുരഞ്ജനത്തിൻ്റെ സ്നേഹം സമ്മാനിച്ച് തോളിൽ കൈയിട്ട് നടക്കുന്നുണ്ടാവുമല്ലേ ?

നീതി

Post Views: 30
1
Neethi Balagopal

ഞാൻ നീതി ബാലഗോപാൽ . ഭർത്താവ് പ്രമോദ് ബാലഗോപാൽ . ഞാനൊരു വീട്ടമ്മയാണ്. രണ്ടുവർഷം മുൻപ് ആര്യക എന്ന കഥാസമാഹാരം പുറത്തിറങ്ങി.

2 Comments

  1. Divya Sreekumar on September 15, 2023 10:08 AM

    ഇങ്ങനെയും ചില സൗഹൃദങ്ങള്‍

    Reply
    • Neethi Balagopal on September 15, 2023 9:29 PM

      അതേ, താങ്ക്സ് ദിവ്യ🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.