Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരുത്തി 2
തുടർക്കഥ / സീരീസ് ബന്ധങ്ങൾ വിവാഹം സാമൂഹ്യപ്രശ്നങ്ങൾ സ്‌കൂൾ / കോളേജ് സ്ത്രീ സൗഹൃദം

ഒരുത്തി 2

By Shiju KPSeptember 13, 2023Updated:November 3, 20234 Comments2 Mins Read212 Views
Bookmark Now
Please login to bookmark Close

No account yet? Register

ഭാഗം -2

രാജശേഖരൻ വക്കീല് നാട്ടിലെ പ്രമാണിയാണ്. കുറെ ഭൂസ്വത്തും അധികാരത്തിലുള്ളവരുമായി ബന്ധുത്വം ഉള്ളതുമായ കുടുംബം. പാർട്ടി വക്കീൽ. പ്രമാദമായ കേസുകളിൽ ന്യായത്തിന്റെ പക്ഷം ചേർന്ന് വാദിക്കുന്ന അച്ഛനോട്‌ രാജിക്കെന്നും ബഹുമാനമായിരുന്നു.

കോളേജിൽ ചേരുമ്പോളവൾ ഒരിക്കലും കോളേജ് രാഷ്ട്രീയത്തിലിറങ്ങണമെന്ന് ആഗ്രഹിച്ചിട്ടില്ല. പക്ഷെ അവളാ ക്യാമ്പസ്സിൽ ഇലക്ഷന് നിന്ന് ജയിച്ചു.ഒരുപാട് പ്രവർത്തനങ്ങൾ കാഴ്ച വെച്ചു.അവളുടെ രാഷ്ട്രീയ ജീവിതം രവിയിൽ നിന്ന് തുടങ്ങി രവിയിൽ അവസാനിച്ചു.

ആദ്യമായി രവിയെ അവളറിഞ്ഞതൊരു ചുവരെഴുത്തിൽ നിന്നാണ്.’ആർട്സ് ക്ലബ്‌ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന സഖാവ് രവിയെ വിജയിപ്പിക്കുക.’ നേരിട്ട് കണ്ടപ്പോ അവന്റെ വാക്ചാതുര്യവും ധൈര്യവും പിന്നെ അച്ഛന്റെ പോലുള്ള നെഞ്ചും വിരിച്ചുള്ള നടപ്പും അവളുടെ കണ്ണിൽ ഉടക്കി .നാട്ടിലെ അറിയപ്പെടുന്ന പാർട്ടി കുടുംബത്തിലെ അംഗമാണ് രവി. കുട്ടി സഖാവ് കോളേജിൽ പോകുന്നതിനോടൊപ്പം വൈകുന്നേരം ഓട്ടോ ഓടിച്ചിരുന്നു.ആ കോളേജിൽ രാജിയെ ആകർഷിച്ച ഏക പുരുഷൻ രവിയാണ്. പക്ഷെ അവനവളെ ശ്രദ്ധിച്ചു പോലുമില്ല. അവനെല്ലാവരോടും ഒരു പോലെയാണ് പെരുമാറിയിരുന്നത്.അവളവിടെ ചേർന്ന കൊല്ലം കോളേജിൽ ഒരാഴ്ച നീണ്ടു നിന്ന പഠിപ്പ് മുടക്ക് സമരം നടന്നു. സഖാവായിരുന്നു സമരത്തിന് മുന്നിലുണ്ടായിരുന്നത് .അവസാനത്തെ ദിവസം പോലീസ് വന്നു ലാത്തി ചാർജ് നടത്തി കുറെ സമരക്കാരെ പിടിച്ചോണ്ട് പോയി. സഖാവിനെ അന്ന് സ്റ്റേഷനിൽ നിന്നിറക്കിയത് രാജിയുടെ അച്ഛനാണ്.

രണ്ട് ദിവസം കഴിഞ്ഞാണ് സഖാവ് കോളേജിൽ വന്നു തുടങ്ങിയത്.അന്നവൾ ക്യാന്റീനിൽ വെച്ച് രവിയെ കണ്ടു. രണ്ടും കല്പിച്ചു അങ്ങോട്ട് പോയി സംസാരിച്ചു.

“എന്റെ അച്ഛനാണ് രാജശേഖരൻ വക്കീല്.”അവനവളെ നോക്കി.

“നീ എന്താ മീറ്റിങ്ങിനൊന്നും വരാത്തത്?ഇന്ന് വൈകിട്ട് മീറ്റിങ്ങുണ്ട്.”

“ഞാൻ വരാം.”

അവൾക്ക്‌ സന്തോഷമായി.

ഇനി സഖാവിനെ ഈ പേരും പറഞ്ഞു ഇടക്കിടക്ക് കാണാല്ലോ. എങ്ങനെയെങ്കിലും അടുക്കാൻ നോക്കണം. പാർട്ടിക്കാരനായത് കൊണ്ട് അച്ഛനെനെന്തായാലും എതിർക്കില്ല. രവിക്ക്‌ നല്ല ഭാവിയുണ്ട്. നല്ലോണം പഠിക്കും.കവിതയെഴുതും. ഇപ്പോൾ തന്നെ സമ്പാദിച്ചു തുടങ്ങി. അവനിപ്പോ ഒരു സാധാരണക്കാരനായിരിക്കാം പക്ഷെ വലിയൊരു നിലയിലെത്തുമെന്നുറപ്പാണ്. രവിയെ അവളുടെ വലയിൽ വീഴ്ത്താൻ അവൾ പാർട്ടിയിലെ സജീവപ്രവർത്തകയായി. അങ്ങനെ രണ്ടാം വർഷമായപ്പോൾ രവി ചെയർമാൻ സ്ഥാനത്തേക്കും രാജി ആർട്സ് ക്ലബ്‌ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിച്ചു. രവിയുടെ മനസ്സിലും എപ്പോഴോ അവളോടുള്ള പ്രണയം മൊട്ടിട്ട് പൂത്ത് തളിർത്തു. അവർ കൈയും മെയ്യും മറന്ന് പ്രേമിച്ചു നടന്നു. അന്നവൻ പറഞ്ഞതാണ് ഞാൻ നിന്നെ കൈവിടില്ലന്ന്.

”images-2023-09-13T230040.204″

എന്നിട്ടിപ്പോ സഖാവ് രവി ആരാ? ഗൾഫ്കാരൻ രവി. സ്വന്തം ഹോട്ടൽ ബിസിനസ്‌. കഴിഞ്ഞ മാസം ജോലി കഴിഞ്ഞ് തിരിച്ചു നടക്കുന്ന വഴിയിൽ വെച്ചാണവൾ രവിയെ വീണ്ടും കണ്ടത്.നീണ്ട പതിനഞ്ചു വർഷത്തിന് ശേഷം . അന്നവൾക്കവനോട് ദേഷ്യമൊന്നും തോന്നിയില്ല. അവൾ മുഴുവനായി മറന്നു കഴിഞ്ഞു പഴയതെല്ലാം.സെക്രട്ടറിയേറ്റ് മാർച്ചിന് ട്രെയിനിൽ പോയതും,ചെഗുവേരയുടെ പെൻസിൽ ചിത്രം വരച്ച അവന്റെ മുറിയും, അവനെന്നോ അണിയിച്ച ആ രക്തഹാരവും പിന്നെയും എന്തൊക്കെയോ. അതൊക്കെ കഴിഞ്ഞ ജന്മത്തിലെ ഓർമകളാണവൾക്ക്.അവനൊരു വിവാഹം കഴിച്ചു. ഒരു വർഷം പോലും നീണ്ടു നിന്നില്ല ആ ദാമ്പത്യം. അവൾ ഡിവോഴ്സ് ആവശ്യപ്പെട്ടു. ഇപ്പോൾ തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ഓടി നടക്കുന്ന കോടീശ്വരൻ.

“നന്നായി. എന്റെ വിവാഹജീവിതവും വിജയിച്ചില്ല.”അവളത് പറയുമ്പോൾ രവി അവളെ സൂക്ഷിച്ചു നോക്കി. “നിനക്കൊരിക്കലും എന്റെ വീടുമായി അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ നിന്റെ അച്ഛനിപ്പൊ ഒന്നും പറയാനില്ലേ? എന്റെ അന്നത്തെ കഷ്ടപ്പാടും സാഹചര്യവും നിന്റച്ഛന് പുച്ഛം. എന്നിട്ടിപ്പോ സമാധാനമായോ? എന്റെയും നിന്റെയും ജീവിതം തുലച്ചത് അയാളാ.”അവൾക്കപ്പോൾ രവിയോട് ദേഷ്യം തോന്നി. പക്ഷെ ഒന്നും പറയാതെ അവൾ യാത്ര ചോദിച്ചു വീട്ടിലേക്ക് പോയി.

എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു രവിയന്നവൾക്ക് നമ്പർ കൊടുത്തു . അവൾ വിളിച്ചു നോക്കി. കിട്ടുന്നില്ല. മെസേജ് അയച്ചു.

” നാളെ രാവിലെ അച്ഛനെയും കൊണ്ട് ഈ വീട്ടിൽ നിന്നിറങ്ങും. എങ്ങോട്ടെന്നറിയില്ല.”

അത്ര മാത്രം.

എന്റച്ഛനെ തള്ളി പറഞ്ഞവനോട് നേരിട്ടൊരു സഹായം ചോദിക്കാൻ വിഷമമുണ്ട്. ദുരഭിമാനിയായ അച്ഛന്റെ ചോരയാണെന്റെ സിരകളിലും ഒഴുകുന്നത്.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഫോണിലൊരു മെസേജ് നോട്ടിഫിക്കേഷൻ. രവിയാണ്.

തുടരും…

ആദ്യത്തെ ഭാഗം ഇവിടെ വായിക്കൂ :

ഒരുത്തി

ഷിജു കെ പി

Post Views: 110
2
Shiju KP

Parenting coach Writer Engineer Motivational speaker Voice artist

4 Comments

  1. Neethu V. R on November 16, 2023 1:51 PM

    👌👌

    Reply
  2. Sunandha Mahesh on October 30, 2023 6:06 PM

    Interesting

    Reply
  3. Pingback: ഒരുത്തി 4 - By Shiju KP - കൂട്ടക്ഷരങ്ങൾ

  4. Pingback: ഒരുത്തി - By Shiju KP - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.