“നേരം വെളുത്തപ്പോ മുതൽ അവിടത്തെ നായ കുരക്കണ്ട്ല്ലോ? നീയവിടത്തെ ബാനുമതിയമ്മയെ കണ്ടോ?” രാഘവൻ മാഷ് പേപ്പർ ഇടാൻ വന്ന പയ്യനോട് തിരക്കി. “ഇല്ല അവരെ അവിടെങ്ങും കണ്ടില്ല. പട്ടി നല്ല കുരയാ.” “നീ വാ. നമുക്ക് നോക്കാം.” മാഷ് ഒരു ഷർട്ടെടുത്തിട്ട് മുന്നിൽ നടന്നു. ബാനുമതിയമ്മയുടെ മക്കൾ രണ്ട് പേരും വിദേശത്താണ്. ഭർത്താവ് മരിച്ചതിൽ പിന്നെ ബ്ലാക്കി മാത്രമാണ് അവർക്ക് കൂട്ട്.അയൽപ്പക്കത്തുള്ള മാഷിന്റെയും അവസ്ഥ വ്യത്യസ്തമല്ല. വിഭാര്യനായി ജീവിക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി.മകൾ നീരജ ഡൽഹിയിലാണ്. നാട്ടിലേക്ക് തീരെ വരാറേയില്ല. വർഷങ്ങൾക്ക് മുമ്പ് നീരജയും ബാനുമതിയമ്മയുടെ മകൻ രഞ്ജിത്തും തമ്മിൽ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു.പക്ഷെ അന്ന് അവരുടെ ഇഷ്ടത്തിന് മുമ്പിൽ പാരമ്പര്യത്തിന്റെയും സ്വത്തിന്റെയും പൊരുത്തക്കേടുകൾ മുഴച്ചു നിന്നു. അന്ന് വാളെടുത്തവരിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത് ബാനുമതിയമ്മയും രാഘവൻ മാഷുമായിരുന്നു. ഇന്നിപ്പോൾ ബാനുവമ്മയുടെ വീട്ടിലെ പട്ടിയുടെ അസ്വഭാവികമായ കുരയന്വേഷിക്കാൻ മുന്നിൽ ഓടുന്നതും മാഷ് തന്നെ. “അവർക്കെന്ത് പറ്റിയാവോ? ഇന്നലെക്കൂടി അടുക്കളപ്പുറത്തു വെള്ളം കോരുന്നത് കണ്ടതാ.”…
Author: Shiju KP
എന്റൊരു വലിയ ആഗ്രഹം പറയട്ടെ. നട്ടപ്രാന്ത്. എനിക്കൊരു സ്കൂൾ തുടങ്ങണം. നമ്മുടെ ടോട്ടോചാന്റെ സ്കൂൾ പോലൊന്ന്. കോബോയാഷി മാസ്റ്ററുടേത് പോലെ കുഞ്ഞുങ്ങളുടെ കഴിവുകളും പരിമിതികളും തിരിച്ചറിഞ്ഞവരെ വളർത്തുന്ന സാഹചര്യമുള്ള ഒരു സ്കൂൾ. പരിസ്ഥിതിയാണെല്ലാം എന്ന് നമുക്കിന്നു നന്നായറിയാം. പരിസ്ഥിതി ലോല പ്രദേശം, അസന്തുലിതാവസ്ഥ എന്നൊക്കെ പറഞ്ഞാൽ നമുക്കിപ്പോളറിയാം. അത് കൊണ്ട് തന്നെ പ്രകൃതിയോടിണങ്ങിയ സ്കൂളാണ് മനസ്സിലുള്ളത്. മരത്തിലോ മുളയിലോ മണ്ണിലോ low കോസ്റ്റിൽ ഉണ്ടാക്കിയെടുക്കാവുന്ന ഭൂമിയെ നോവിക്കാത്ത ഒരു സംരംഭം. കൃഷി പ്രകൃതി വിരുദ്ധമാണെന്ന് പഠിപ്പിക്കുന്ന ഒരു വിദ്യാലയം. കാടുകൾ, അവയുടെ ഇഷ്ടത്തിന് വളരുന്ന കാടുകളാണ് natural ആയത്. അല്ലാതെ നമുക്ക് ഭക്ഷിക്കാനുള്ള വിളകളും ധാന്യങ്ങളും വളർത്തി മണ്ണിനെ ഇളക്കി മറിച്ചും phosphate ഇട്ടു വളക്കൂറു കൂട്ടിയും പീഡിപ്പിക്കുന്നതല്ല ഹരിത ഭൂമി എന്ന് പഠിപ്പിക്കുന്ന വിദ്യാലയം. പരിസ്ഥിതി ദിനത്തിൽ മാത്രമല്ല എന്നും മരങ്ങളും ചെടികളും നടാം എന്ന് പഠിപ്പിക്കുന്ന വിദ്യാലയം. കുഞ്ഞുങ്ങളെ ക്ലാസ്സ്‌മുറികളിൽ അടക്കിയിരുത്തി തത്തമ്മേ പൂച്ച പൂച്ച പഠിപ്പിക്കാത്ത സ്ഥലം.സ്ഥിരം…
പുരുഷാധിപത്യത്തിന്റെ തീചൂളയിൽ അകം പുറം പൊള്ളിയിട്ടും അവൾ ഉരിയാടിയില്ല. അന്നവൾ ഭയന്നിമകൾ മുറുക്കിയടച്ചു മുന്നോട്ട് നടന്നു. കാലചക്രം അവൾക്ക് മേലുള്ള ഭയമേഘങ്ങൾ ഊതിയകറ്റി. ഇന്നവളുടെ വഴിയുടെ അറ്റത്തൊരു കുരുക്കവൾക്ക് കാണാം. ചിലപ്പോൾ തൂക്കുകയറും മറ്റു ചിലപ്പോൾ സാരിക്കുരുക്കുമായി രൂപാന്തരം പ്രാപിക്കുന്നൊരു കുരുക്ക്. ഏതായാലും അവളുടെ കഴുത്തിന്റെ പാകത്തിൽ അത് മുന്നിൽ കിടന്നാടുന്നു. മുന്നോട്ടുള്ള ഓരോ അടിയും കുരുക്കിലേക്കുള്ള ദൂരം കുറുയ്ക്കുന്നു. അവളിന്നും ഉരിയാടാതെ വഴി മാറി നടന്നു. ഇനി വയ്യ. പുരുഷൻ ജയിക്കട്ടെ. പക്ഷെ എനിക്കും ജീവിക്കണം. തോൽക്കാതെ ജീവിക്കണം. അവളെയാണിന്ന് എല്ലാ പുരുഷന്മാരും ഫെമിനിച്ചിയെന്ന് വിളിക്കുന്നത്. ഷിജു
“എന്താ മാലയിടാത്തേ കൊച്ചേ നീയ്?” ഓഫീസിൽ പുതിയതായി ചേർന്ന ക്ലർക്ക് കൊച്ചിനെ മറിയാമ്മ ഒന്നിരുത്തി നോക്കി ചോദ്യശരമെറിഞ്ഞു. “എനിക്ക് ഇഷ്ടമല്ല.” “കല്യാണം കഴിഞ്ഞതല്ലേ?” “അതേ.” “അപ്പൊ താലിയോ?” “ഞാൻ അതിടാറില്ല.” “ഹൊ! ഇതൊരു നിമിഷം പോലും ഊരി വെക്കുണതിനെ കുറിച്ചെനിക്കാലോയ്ക്കാൻ പറ്റുലാ.” “അതെന്താ ചേച്ചി? ഈയൊരു തരിപ്പൊന്നിലാണോ ചേച്ചിടെ ബന്ധം നിലനിൽക്കുന്നത്?” “അതല്ലെടീ മോളേ.. ഇതൂരി വെച്ചാ അപ്പൊ അതിയാൻ കൊണ്ട് പോയി പണയം വെക്കും. സ്വർണല്ലേ സാധനം. എന്റെ കഴുത്തിലാണെങ്കിൽ അത് സേഫാ.” ഒറ്റക്കണ്ണിറുക്കി ചിരിച്ച് മറിയാമ്മ സാർ ഫയലിലേക്ക് തല പൂഴ്ത്തി. ഷിജു
“അതിനവൻ നിന്നെ തല്ലിയൊന്നും ഇല്ലല്ലോ? തല്ലാൻ ഓങ്ങിയല്ലേ ഉള്ളൂ?എടീ ഇതിനൊക്കെ തല്ല്കൂടി ഇങ്ങോട്ട് ഓടി വരാൻ നിന്നാ അതിനേ സമയം കാണൂ. ആണുങ്ങളായാൽ അങ്ങനൊക്കെ തന്നെയാടീ. നിന്റപ്പൻ എന്തായിരുന്നു? നീ വേഗം ഒരുങ്ങി അവന്റെ കൂടെ പോവാൻ നോക്ക് .” അമ്മയുംകൂടി കൈവിട്ടപ്പോൾ അവൾക്ക് അഭയമില്ലാതെയായി. പിറ്റേന്ന് ഒരു തുള്ളി ചോര പൊഴിയാതെയവൾ ഭർത്താവിന്റെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി നിന്നു. പോസ്റ്റ്മോർട്ടത്തിൽ ഡോക്ടർമാർക്ക് ശരീരത്തിൽ ഒരു മുറിവ് പോലും കണ്ടെത്താനായില്ല. അവർക്കറിയില്ലല്ലോ വാക്കുകൾ കൊണ്ടേൽക്കുന്ന മുറിവുകളും ആത്മാഹുതിയേലേക്ക് നയിക്കുമെന്ന്. ഷിജു
ഒരുത്തി ഭാഗം 1 സുധമ്മായി അങ്ങനെ ഓർമയായി. അമ്മയുടെ വീട്ടിൽ ഒരു പാട് കാലത്തിനു ശേഷം പോയത് കൊണ്ട് രാജിക്ക് അയല്പക്കക്കാരെയൊന്നും തീരെ ഓർമ കിട്ടിയില്ല.ഓരോ ആളുകളും വന്നു പരിചയപ്പെടുമ്പോൾ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് പടത്തിലെ കീറിയ ചിന്തുകൾ അവൾ ഒട്ടിച്ചെടുക്കാൻ ശ്രമിച്ചു. അവളുടെ കൂടെ ചെറുപ്പത്തിൽ ഓടി കളിച്ചിരുന്ന പലരും ഒന്നും രണ്ടും കുട്ടികളുടെ അച്ഛനും അമ്മയുമൊക്കെയാണ്. രാജിയുടെ കുടുംബം എവിടെയെന്നു മാത്രം ആർക്കും കൃത്യമായി പിടികിട്ടിയില്ല. അവൾ രണ്ടാഴ്ച അവിടെ തങ്ങി വീട്ടിലേക്ക് മടങ്ങി. രാജുവുമൊത്തു മടങ്ങുമ്പോളാണ് അവനൊരു ബോംബ് പൊട്ടിച്ചത്. അത് പക്ഷെ നല്ലൊരു വാർത്തയായിരുന്നു. അച്ഛന്റെ പേരിലുള്ള സ്വത്തെല്ലാം അവനും അമ്മയുടെ പേരിലുള്ള സ്വത്തെല്ലാം രാജിക്കുമാണ് എഴുതി വെച്ചിരിക്കുന്നത്. ഇപ്പൊ മാമനും അമ്മായിയും മരിച്ചു. അവർക്ക് വേറെ അവകാശികളുമില്ല. ഇനി അമ്മയുടെ വീടും പറമ്പും രാജിക്ക് സ്വന്തം. അതിന് രജിസ്റ്റർ ഓഫീസിൽ ചെറിയൊരു ഫോർമാലിറ്റി മാത്രം. ഒരു തുണ്ട് ഭൂമി സ്വന്തമായില്ലാത്ത അവൾ ഒരു…
ഞങ്ങളുടെ വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷവും ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായില്ല. കുറെ ഡോക്ടർമാരെ കണ്ടും ട്രീറ്റ്മെൻ്റ് ചെയ്തും കുറെ നാൾ നടന്നു. അവസാനം ഞങൾ ഐ വി എഫ് എന്ന പരിപാടി ചെയ്യാം എന്ന് തീരുമാനിച്ചു. ഞങ്ങൾ തൃശൂരിലെ ഒരു പ്രശസ്തമായ ഒരു ക്ലിനിക്കിൽ ആണ് കാണിച്ച് കൊണ്ടിരുന്നത്. അവിടെ എൻ്റെ കൂടെ മറ്റ് പന്ത്രണ്ട് പേര് ഈ ട്രീറ്റ്മെൻ്റ് ചെയ്തു. അമ്മയുടെ അണ്ഡം പുറത്തെടുത്ത് അച്ഛൻ്റെ ബീജവുമായി സംയോജിപ്പിച്ച് അത് അമ്മയുടെ ഉള്ളിൽ വെക്കുകയാണ് ഈ പരിപാടി. സാധാരണ രീതിയിൽ കുഞ്ഞുങ്ങൾ ഉണ്ടാവാത്ത ദമ്പതികൾ ഈ രീതിയിൽ ഗർഭിണികൾ ആവാറുണ്ട്. കുറച്ച് കാശ് ചിലവാകുന്ന രീതിയാണിത്. പക്ഷേ ഡോക്ടർമാർ കുട്ടികളില്ലാത്തവർക്ക് മിക്കവാറും ഉപദേശിക്കുന്ന ഒരു ട്രീറ്റ്മെൻ്റ് ആണിത്. ഇത് പരീക്ഷണാടിസ്ഥാനത്തിൽ ചെയ്യുന്ന ഒരു പ്രക്രിയ ആണ്. ഇങ്ങനെ ചെയ്താലും ചിലപ്പോൾ ഗർഭിണി ആവണമെന്നില്ല. അത് കൊണ്ട് തന്നെ ആ മാസം ഐ വി എഫ് ചെയ്ത ഞങ്ങൾക്ക് എല്ലാവർക്കും…
മനുഷ്യന്മാരുടെ മനസ്സാണ് മനസ്സിലാക്കാൻ ഏറ്റവും ബുദ്ധിമുട്ട് പിടിച്ച കാര്യം എന്നാണ് ഇത്രയും കാലം ഭൂമിയിൽ ജീവിച്ചിട്ട് ഞാൻ മനസ്സിലാക്കിയ ഒരു കാര്യം. പുറത്ത് ചിരിച്ചു കാട്ടി ഉള്ളിൽ നമ്മളോട് തീർത്താൽ തീരാത്ത വൈരാഗ്യം കൊണ്ട് നടക്കുന്നവർ, നമുക്ക് എന്തെങ്കിലും സങ്കടം വരുമ്പോൾ ആശ്വസിപ്പിക്കാൻ എന്ന ഭാവത്തിൽ വിളിച്ച് കൂടുതൽ വിഷമിപ്പിക്കുന്നവർ, നമുക്ക് ഒരു സന്തോഷം വരുമ്പോൾ ഉള്ളിൽ കുശുമ്പ് നിറഞ്ഞു അഭിനന്ദിക്കുന്നവർ, അങ്ങനെ എത്ര തരം ആളുകൾ ആണ് ഈ ലോകം മുഴുവൻ. ഒരാളുടെ മുഖം കണ്ടാൽ അയാള് എന്താണ് ചിന്തിക്കുന്നത് എന്ന് മനസ്സിലാക്കാൻ എളുപ്പം അല്ല. മെൻ്റെലിസ്റ് എന്ന വിഭാഗം ആളുകളോട് എനിക്ക് ഒരു കൗതുകം തോന്നിയത് അത് കൊണ്ട് ആവണം. അവർക്ക് മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ കഴിയും എന്നൊക്കെയാണ് ഞാൻ കരുതിയത്. പക്ഷേ അവർക്കും ഒരാളെ പൂർണ്ണമായും വായിച്ചെടുക്കാൻ കഴിയില്ല. ഒരു പ്രത്യേക കാര്യം അപ്പൊൾ ചിന്തിപ്പിച്ചു അവരെ കൊണ്ട് ചെയ്യിപ്പിക്കുക. അത് സമ്മതിപ്പിക്കുക. ഇതാണ് പൊതുവേ അവർ…
“എടാ, നീ പറയുന്നത് പോലെ അല്ല.എൻ്റെ ചേച്ചിയുടെ കാര്യം നിനക്ക് അറിയാമല്ലോ.” “അതിനെന്താ? പ്രേമിച്ച് കല്യാണം കഴിച്ച എല്ലാവരും നിൻ്റെ ചേച്ചിയെ പോലെയാണോ? നിൻ്റെ ഡാഡി നമ്മളുടെ കാര്യം പറഞ്ഞാൽ സമ്മതിക്കില്ലെ? ആൾ വളരെ ഫോർവേർഡ് ആണല്ലോ.” “നിനക്ക് എൻ്റെ ഡാഡിയെ കുറിച്ച് എന്തറിയാം?” ” നിൻ്റെ മമ്മിയെ കഷ്ടപ്പെട്ട് സഹിക്കുന്ന ഒരു പാവം മനുഷ്യൻ.” ഇതും പറഞ്ഞു രാഹുൽ കളിയാക്കി ചിരിച്ചു. കമല അവനെ തന്നെ നോക്കിയിരുന്നു. “അതെൻ്റെ സ്വന്തം മമ്മിയല്ല രാഹുൽ.” അവൻ്റെ ചിരി പെട്ടന്ന് ഗൗരവത്തിലേക്ക് വഴി മാറി. “സ്വന്തം മമ്മിയല്ല എന്ന് വെച്ചാൽ..?” “അത് എൻ്റെ ഡാഡിയുടെ ഭാര്യയാണ്.” രാഹുൽ ഒന്നും മനസ്സിലാവാതെ അവളെ നോക്കി. “നീ കുറച്ച് മുമ്പ് പറഞ്ഞില്ലേ? ഒരു താടക അടുത്ത സെമസ്റ്റർ നമുക്ക് ക്ലാസ്സ് എടുക്കാൻ വരും എന്ന്. നിൻ്റെ ചേട്ടനെ ലാബിൽ നിന്ന് ഇറക്കി വിട്ട പ്രൊഫസർ ഗീതാഭായി. അതാണ് എൻ്റെ സ്വന്തം മമ്മി.” “നീ എന്തൊക്കെയാ ഈ…
മായാവി ചെറുപ്പം മുതലേ കൂടെ കൂടിയിട്ടുള്ള ആളാണ്. ഇപ്പോൾ മോന്റെ ചങ്ങായി ആണ് മായാവി. അല്ലാട്ടോ ലുട്ടാപ്പി. രാജുവും രാധയും സഹോദരങ്ങൾ ആണെന്ന് നമ്മളോട് ആരും പറഞ്ഞിട്ടില്ല. പക്ഷെ ഞാനും നിങ്ങളും അങ്ങനെ തന്നെ വിശ്വസിച്ചു പോന്നു ചെറുപ്പകാലം മുഴുവൻ. പിന്നീടെപ്പോഴോ ഒരു സിനിമയിൽ ടി ജി രവി ചോദിക്കുന്നത് കേട്ടപ്പോളാണ് രാധയുടെ ബോയ് ഫ്രണ്ട് ആയിക്കൂടെ രാജു. അതേ, അവർ ഒരേ വീട്ടിൽ ഉള്ളവരാണെന്ന് ഒരിക്കലും കഥകാരൻ നമ്മളോട് പറഞ്ഞിട്ടില്ല. നാം അങ്ങനെ ഊഹിച്ചു. അത്രയെ ഉള്ളൂ. രാജുവും രാധയും മായാവിയും മനോഹരമാക്കിയ ഒരു കുട്ടിക്കാലം നിങ്ങൾക്കും ഉണ്ടാകില്ലേ? ഞാൻ എൺപതുകളിൽ ജനിച്ചു തൊണ്ണൂറുകളിൽ വളർന്നത് ബാലരമയോടൊപ്പമാണ്. ദൂരദർശനിൽ ഞായറാഴ്ച നാല് മണിക്ക് ഉള്ള ചലച്ചിത്രം മാത്രമാണ് ഇത് കൂടാതെയുള്ള എന്റർടൈൻമെന്റ്. ഏഷ്യാനെറ്റ് ഒക്കെ തുടങ്ങിയ കാലത്ത് എനിക്കൊരു പത്തു പതിനഞ്ചു വയസ്സൊക്കെ കാണും. ഇന്നത്തെ കുട്ടികളുടെ കണക്കിൽ ജാംബവാന്റെ കാലത്ത് ജനിച്ചു വളർന്ന ആളാണ് ഞാനും എന്റനിയനും. ബാലരമ…